ഹോം » വാര്‍ത്ത » 

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി

July 28, 2011

തിരുവനന്തപുരം: ശമ്പള വര്‍ദ്ധനയിലെ അപാകതകളഅ# പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ്‌ സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്‌.
ഡോക്ടര്‍മാരുടെ 76 ശതമാനം പ്രത്യേക അലവന്‍സിന്‌ ശമ്പളത്തില്‍ ലയിപ്പിക്കാന്‍ ധാരണയായി. ഇതിന്‌ 2009 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടാകും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick