ഹോം » ലോകം » 

ദക്ഷിണ കൊറിയന്‍ ചരക്കുവിമാനം തകര്‍ന്ന്‌ രണ്ടു മരണം

July 28, 2011

സീയൂള്‍: ദക്ഷിണ കൊറിയന്‍ ചരക്കുവിമാനം തകര്‍ന്ന്‌ വീണുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരണം. ഏഷ്യാന എയര്‍ലൈന്‍സിന്റെ ബോയിംഗ്‌ 744 വിമാനം ദക്ഷിണ ജീജു ദ്വീപിനു സമീപം സമുദ്രത്തില്‍ തകര്‍ന്ന്‌ വീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്തിന്റെ പെയിലറ്റും ഒരു ജീവനക്കാരനുമാണ്‌ മരിച്ചത്‌.
ഇന്‍ചോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കിഴക്കന്‍ ചൈനയിലെ പുഡോംഗിലേക്ക്‌ പോകുകയായിരുന്ന വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന്‌ ജീജു വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ തകര്‍ന്ന്‌ കടലില്‍ വീഴുകയായിരുന്നു.

Related News from Archive
Editor's Pick