നിങ്ങൾ തിരഞ്ഞത് സ്വന്തം ലേഖകന്‍ ഏകദേശം 1566 ഫലങ്ങൾ, 0.016 സെക്കൻഡ്
കലാപൂരത്തിന് വേദികളൊരുങ്ങി

സ്വന്തം ലേഖകന്‍
തൃശൂര്‍: കലാകേരളത്തിന്റെ കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദികളുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. ഏഷ്യയിലെ…

//www.janmabhumidaily.com/news761537

ജില്ലയില്‍ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്: പുതുവത്സര ദിനത്തിലും അക്രമം തുടര്‍ന്ന് സിപിഎം; സമാധാന ശ്രമങ്ങള്‍ കടലാസില്‍

സ്വന്തം ലേഖകന്‍
കണ്ണൂര്‍: സംസ്ഥാനത്ത് ഭരണത്തണലില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കണ്ണൂര്‍ ജില്ലയിലങ്ങോളമിങ്ങോളം അക്രമങ്ങള്‍ നടത്തിവരുന്ന സിപിഎം അക്രമി സംഘം 2018 നെ ഇന്നലെ…

//www.janmabhumidaily.com/news761499

2017ല്‍ ജില്ലയില്‍ നടന്നത് 21 കൊലപാതകം

സ്വന്തം ലേഖകന്‍
തൊടുപുഴ/ചെറുതോണി: മലയോര ജില്ലയായ ഇടുക്കിയില്‍ മുന്‍വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 19 കൊലപാതക കേസുകള്‍. മൂന്നാറില്‍ നിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയി…

//www.janmabhumidaily.com/news761113

കണ്ണൂരില്‍ പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി ഭരണം : അക്രമക്കേസുകളിലെ സിപിഎമ്മുകാരായ പ്രതികളെ പിടികൂടാതെ പോലീസ്

സ്വന്തം ലേഖകന്‍
കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി ഭരണം. അക്രമക്കേസുകളിലെ സിപിഎമ്മുകാരായ പ്രതികളെ പിടികൂടാതെ പോലീസ്. പോലീസിന്റെ നടപടി ജില്ലയിലെ സിപിഎം…

//www.janmabhumidaily.com/news757565

ഏരിയാ സമ്മേളനങ്ങളില്‍ കോടിയേരിയും പിണറായിയും: പി.ജയരാജന്റെ നീക്കങ്ങള്‍ക്ക് തടയിടാനെന്ന് സൂചന

സ്വന്തം ലേഖകന്‍
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വന്തം പ്രദേശത്തെ ഏരിയാ സമ്മേളനങ്ങളുടെ ഉദ്ഘാടകരായി എത്തിയത്…

//www.janmabhumidaily.com/news749150

കൊള്ളസങ്കേതമായി കൊച്ചുപമ്പ

സ്വന്തം ലേഖകന്‍
പുനലൂര്‍: ടിബി ജങ്ഷന് ശബരിമല തീര്‍ത്ഥാടനകാലത്ത് ലഭിക്കുന്ന ഓമനപ്പേരാണ് കൊച്ചുപമ്പ.
പേരിനെ അന്വര്‍ത്ഥമാക്കുംവിധം തീര്‍ത്ഥാടന കാലത്ത് നൂറുകണക്കിന്…

//www.janmabhumidaily.com/news740027

എജിയും കൈവിട്ടുചാണ്ടി പുറത്തേക്ക്

തിരുവനന്തപുരം: കുരുക്കുകള്‍ ഒന്നൊന്നായി മുറുകുമ്പോള്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉറപ്പായി. രാജ്യത്ത് പാര്‍ട്ടിക്കുള്ള ഏക മന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമത്തിലാണ് എന്‍സിപി ദേശീയ നേതൃത്വം. തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയേറിയെന്നും നിയമം ലംഘിച്ചുവെന്നുമുള്ള ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടിനു സാധുതയുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയതാണ് ചാണ്ടിക്കു തിരിച്ചടിയായത്. ചാണ്ടിയുടെ കാര്യത്തില്‍ തീരുമാനം വൈകുന്നതിനെതിരെ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. നാണംകെട്ടു തുടരാന്‍ താത്പര്യമില്ലെന്ന് തോമസ് ചാണ്ടി എന്‍സിപി ദേശീയ നേതൃത്വത്തെ അറിയിച്ചു. എന്നാല്‍, ചാണ്ടിയുടെ രാജിസന്നദ്ധത പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. കൈയേറ്റം സംബന്ധിച്ച കേസില്‍ ചൊവ്വാഴ്ചത്തെ ഹൈക്കോടതി വിധി വരെ കാത്തിരിക്കാനാണ് ചാണ്ടിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് എജി സി.പി. സുധാകര പ്രസാദ് നല്‍കിയ നിയമോപദേശം. ഒരുതരത്തില്‍ ചാണ്ടിയുടെ ഭൂമി കൈയേറ്റം എജി സ്ഥിരീകരിച്ചിരിക്കുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിനു നിയമസാധുതയുണ്ട്. കണ്ടെത്തലുകള്‍ തള്ളിക്കളയാനാകില്ല. തുടര്‍നടപടികളുടെ കാര്യവും ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കണോയെന്നും സര്‍ക്കാരിനു തീരുമാനിക്കാമെന്നാണ് എജിയുടെ അഭിപ്രായം. എജിയുടെ നിയമോപദേശത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍, ചാണ്ടിയുടെ രാജി വൈകിപ്പിച്ച് മന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എന്‍സിപി. ഹണിട്രാപ് സംഭവത്തില്‍ രാജിവച്ച എ.കെ. ശശീന്ദ്രനെ പകരക്കാരനായി വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് നീക്കം. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതു വരെ ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോകാന്‍ കഴിയുമോയെന്നാണ് എന്‍സിപി നോക്കുന്നത്. എന്നാല്‍, കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി കോടതി അംഗീകരിക്കാനുള്ള സാധ്യതയില്ലെന്നു ചില നിയമ വിദഗ്ധര്‍ പറയുന്നു. ഇന്നു ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം അറിയിക്കാന്‍ സിപിഎം നേതൃത്വം എന്‍സിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമോപദേശം എതിരായതിനാല്‍ ചാണ്ടിയെ സംരക്ഷിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. രാജിക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ ദേശീയ നേതൃത്വം ഇന്നലെയും ആവര്‍ത്തിച്ചു. നിലപാട് അറിയിച്ചുവെന്നും തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും പാര്‍ട്ടി ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രതികരിച്ചു. സ്വന്തം ലേഖകന്‍

//www.janmabhumidaily.com/news735989

സമ്പദ് വ്യവസ്ഥ ശക്തം, സുതാര്യം

ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഘടനാപരമായ മാറ്റങ്ങളുണ്ടാക്കിയ നോട്ട് അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥ സുതാര്യമാക്കിയതായി കേന്ദ്രം വിലയിരുത്തി. കോടാനു കോടികളുടെ കള്ളപ്പണം കണക്കില്‍പെട്ട പണമായി മാറി. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു. കള്ളപ്പണവും കള്ളനോട്ടും കുറഞ്ഞു. വന്‍തോതില്‍ പണമെത്തിയതോടെ ബാങ്കുകളുടെ കരുത്തും വര്‍ധിച്ചു. കേന്ദ്രം നോട്ട് അസാധുവാക്കലിനെ വിലയിരുത്തി. നോട്ട് റദ്ദാക്കല്‍ ധാര്‍മ്മികവും സത്യസന്ധവും യുക്തിഭദ്രവുമായ തീരുമാനമായിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പ്രധാന നേട്ടങ്ങള്‍: $നികുതി അടക്കാതെ നടന്ന ലക്ഷക്കണക്കിന് സമ്പന്നരെ നികുതി വലയിലേക്ക് എത്തിച്ചു. $ഭീകരതയ്ക്കും നക്‌സലിസത്തിനും വലിയപ്രഹരം. $ഡിജിറ്റല്‍ പണമിടപാട് 80 ശതമാനം വര്‍ധിച്ചു. ഇതോടെ ഇടപാടുകള്‍ സുതാര്യമായി. $പാവങ്ങള്‍ക്ക് കൂടുതല്‍ വായ്പാ ലഭ്യത. $നഗരസഭകള്‍ക്കും മറ്റും കൂടുതല്‍ സാമ്പത്തിക വരുമാനം. $കള്ളനോട്ട് കുറഞ്ഞു. 2016 നവംബര്‍ എട്ട് മുതല്‍ ഈ വര്‍ഷം നവംബര്‍ ആറ് വരെ 16 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം 51.3 കോടി രൂപയുടെയും 2015ല്‍ 44.2 കോടി രൂപയുടെയും കള്ളനോട്ടുകളാണ് പിടിച്ചത്. $ബാങ്കുകളില്‍ മടങ്ങിയെത്തിയ 3.68 ലക്ഷം കോടി രൂപയെക്കുറിച്ച് അന്വേഷണം മുറുകി. ഇത് കള്ളപ്പണമാണെന്നാണ് സൂചന. $പെട്ടെന്ന് കോടികള്‍ ഒഴുകിയെത്തിയ 23 ലക്ഷം അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍. $17.73 ലക്ഷം പണമിടപാടുകളില്‍ പാന്‍ കാര്‍ഡ് നമ്പരും ഇടപാടുകാരന്റെ വിവരങ്ങളും തമ്മില്‍ യോജിപ്പില്ല. $4.7 ലക്ഷം സാമ്പത്തിക ഇടപാടുകള്‍ ദുരൂഹം. $മടങ്ങി വരാനുള്ളത് 16000 കോടി രൂപ $സ്രോതസ് വെളിപ്പെടുത്താത്ത 29,213 കോടി കണ്ടെത്തി. $ഒന്നര ലക്ഷം പേര്‍ നിക്ഷേപിച്ചത് അഞ്ചു ലക്ഷം കോടി രൂപ. $ഒരാളുടെ ശരാശരി നിക്ഷേപം 3.32 കോടി. ഇവരെപ്പറ്റി അന്വേഷണം. $1833 കോടിയുടെ ബിനാമി സ്വത്ത്കണ്ടുകെട്ടി. $വലിയ നോട്ടുകള്‍ വന്‍തോതില്‍ കുറഞ്ഞു. 2017 സപ്തംബര്‍ അവസാനത്തെ കണക്കു പ്രകാരം വലിയ നോട്ടുകള്‍ 12 ലക്ഷം കോടി രൂപയുടേതായിരുന്നുു. നോട്ടുറദ്ദാക്കല്‍ ഇല്ലായിരുന്നെങ്കില്‍ അത് 18 ലക്ഷം കോടിയായേനെ. അതായത് നോട്ടു റദ്ദാക്കലിലൂടെ ആറുലക്ഷം കോടി രൂപയുടെ കുറവ്. $കശ്മീരിലെ കല്ലേറും ആക്രമണങ്ങളും നാലിലൊന്നായി കുറഞ്ഞു. നക്‌സല്‍ ആക്രമണത്തില്‍ 20% കുറവുണ്ടായി. $2.44 ലക്ഷം കള്ളക്കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. $ഇതില്‍ പല കമ്പനികള്‍ക്കും നൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍. ഒരു കമ്പനിക്ക് ഉണ്ടായിരുന്നത് 2134 അക്കൗണ്ടുകള്‍! $നോട്ടു റദ്ദാക്കുമ്പോള്‍ ഒരു കമ്പനിയുടെ ആകെ ബാങ്കുശേഷിപ്പ് 63.60 ലക്ഷം രൂപ. റദ്ദാക്കലോടെ 18.23 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചു!! 18.68 കോടി പിന്‍വലിക്കുകയും ചെയ്തു!! $35,000 കമ്പനികളുടെ 58000 അക്കൗണ്ടുകളില്‍ 17,000 കോടി നിക്ഷേപമുണ്ടായി, ഒരു കമ്പനിയുടെ ബാങ്ക് ശേഷിപ്പ് വട്ടപ്പൂജ്യം. അവര്‍ നിക്ഷേപിച്ച് പിന്‍വലിച്ചത് 2,484 കോടി രൂപ!!   സ്വന്തം ലേഖകന്‍

//www.janmabhumidaily.com/news733769

ലോക്കല്‍ സമ്മേളനത്തിന് പിന്നാലെ സിപിഎമ്മില്‍ പൊട്ടിത്തെറി

സ്വന്തം ലേഖകന്‍ ശാസ്താംകോട്ട: പാര്‍ട്ടി ലോക്കല്‍സമ്മേളനം കൂട്ടത്തല്ലിലും പോര്‍വിളിയിലും അവസാനിച്ചതിന് പിന്നാലെ മാര്‍ക്‌സിസ്റ്റുകള്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ ശൂരനാട്…

//www.janmabhumidaily.com/news732669

ഒഴുക്കില്‍പെട്ടവര്‍ക്ക് രക്ഷകനായി വിശാഖ്; വയോധികയ്ക്കും വിദ്യാര്‍ത്ഥിക്കും പുതുജീവന്‍

സ്വന്തം ലേഖകന്‍ പത്തനാപുരം: വിശാഖ് എന്ന വിദ്യാര്‍ത്ഥിയുടെ ധീരതയില്‍ രക്ഷപ്പെട്ടത് രണ്ട് ജീവനുകള്‍. മഴവെള്ളപാച്ചിലില്‍ അകപ്പെട്ടുപോയ വയോധികയെയും മൂന്നാംക്ലാസുകാരനേയും രക്ഷപ്പെടുത്തിയാണ് വിശാഖ് നാടിന് അഭിമാനമായത്. തലവൂര്‍ കുരാ മണ്ണാംകോണത്ത് കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. കശുവണ്ടി തൊഴിലാളിയായ കുര ചരുവിള വീട്ടില്‍ വിജയകുമാരി (56), മാടക്കാവില്‍ വീട്ടില്‍ സന്തോഷ്-അനിത ദമ്പതികളുടെ മകന്‍ സച്ചിന്‍ (8) എന്നിവര്‍ ഒഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ മഴവെള്ളപാച്ചിലില്‍ അകപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട വിശാഖ് (18) ഉടന്‍തന്നെ തോട്ടിലേക്ക് എടുത്ത് ചാടി ഇരുവരേയും രക്ഷപ്പെടുത്തി. നൂറ് മീറ്ററോളം ഒഴുകിപോയ വിജയകുമാരിയെ ഏറെ പണിപെട്ടാണ് രക്ഷപ്പെടുത്തിയത്. ഒഴുക്കില്‍പെട്ടുണ്ടായ അപകടത്തില്‍ വിജയകുമാരിയുടെ ഇടതുകാലിന് ഒടിവ് സംഭവിച്ചു. കശുവണ്ടി ഫാക്ടറിയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അപ്രതീക്ഷിത അപകടം. കുരാ ഗവ.എല്‍പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയായ സച്ചിന്‍ ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്നു. സച്ചിന്റെ സ്‌കൂള്‍ ബാഗും ഒഴുക്കില്‍ നഷ്ടപ്പെട്ടു. ഇരുവരും ഒരുമിച്ചാണ് ഒഴുക്കില്‍പെട്ടത്. കലുങ്കിന്റെ ഭിത്തിയില്‍ തങ്ങിനിന്ന സച്ചിനെയാണ് വിശാഖ് ആദ്യം രക്ഷപ്പെടുത്തിയത്. ഒഴുക്കില്‍പെട്ട പോയതിന്റെ ആഘാതത്തിലാണ് കുട്ടി ഇപ്പോഴും. കാലിന് ഒടുവ് സംഭവിച്ച വിജയകുമാരി കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ശക്തമായ മഴയെ തുടര്‍ന്ന് മലമുകളില്‍ നിന്നും വന്ന മഴവെള്ളപാച്ചിലിലാണ് വയോധികയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും അകപെട്ടുപോയത്. രണ്ട് ജീവനുകള്‍ രക്ഷപെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ടങ്കിലും വിജയകുമാരിയുടെ കാലിന് ഒടിവ് സംഭവിച്ചതില്‍ വിഷമത്തിലാണ് വിശാഖ്. തലവൂര്‍ കുര കോണത്ത് ചരുവിള വീട്ടില്‍ ബാബു-ഇന്ദിരാ ദമ്പതികളുടെ മകനായ വിശാഖ്, പ്ലസ്ടു പഠനത്തിന് ശേഷം ഐ.റ്റി യില്‍ അഡ്മിഷനായി കാത്തിരിക്കുകയാണ്. …

//www.janmabhumidaily.com/news731379

ഇസ്ലാമിക തീവ്രസംഘടനകളുടെ ദുഷ്പ്രചരണം; മീസില്‍സ്-റൂബെല്ല വാക്‌സിന്‍ യജ്ഞം പ്രതിസന്ധിയില്‍

സ്വന്തം ലേഖകന്‍ കൊല്ലം: ഇസ്ലാമിക തീവ്രവാദസംഘടനകളുടെ കടുത്ത എതിര്‍പ്പും കുപ്രചരണവും കാരണം ജില്ലയില്‍ വാക്‌സിന്‍ കാമ്പയിന്‍ പ്രതിസന്ധിയില്‍. മീസില്‍സ്-റൂബെല്ലാ എന്നീ രോഗങ്ങളുടെ…

//www.janmabhumidaily.com/news727076

പോരാട്ടത്തിന് കോട്ടയം ഒരുങ്ങി ; ഇന്ന്് ട്രാക്കിലെത്തും

സ്വന്തം ലേഖകന്‍ കോട്ടയം: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കൊടി ഉയരാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ പുതിയ ദൂരവും വേഗവും കണ്ടെത്താന്‍ ആതിഥേയരായ കോട്ടയം ഒരുങ്ങി. പാലായുടെ…

//www.janmabhumidaily.com/news722079

ഭരണത്തിന്റെ തണലില്‍ സമാന്തര ലോട്ടറി മാഫിയ വളരുന്നു

സ്വന്തം ലേഖകന്‍ പരപ്പനങ്ങാടി: സര്‍ക്കാര്‍ ലോട്ടറികളുടെ വില കുറച്ചിട്ടും സമാന്തര ലോട്ടറി മാഫിയ കൊഴുക്കുന്നു. ജില്ലയിലെ ചെറിയ കവലകളില്‍ പോലും എഴുത്തു ലോട്ടറി സ്റ്റാളുകള്‍…

//www.janmabhumidaily.com/news720671

സിപിഎം സമ്മേളനങ്ങള്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ലോക്കല്‍ സമ്മേളനങ്ങള്‍ 15ന് തുടങ്ങും

സ്വന്തം ലേഖകന്‍ കോട്ടയം: സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി 15ന് ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കും…

//www.janmabhumidaily.com/news718052

ജന രക്ഷായാത്രയുടെ വിജയത്തില്‍ വിറളിപൂണ്ട് സിപിഎം

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്രക്ക് ജില്ലയിലെ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ ലഭിച്ച സ്വീകാര്യതയില്‍ വിറളി പൂണ്ട്…

//www.janmabhumidaily.com/news717923

കെ.എം.ഷാജി എംഎല്‍എയ്‌ക്കെതിരെ കോഴയാരോപണം: ലീഗ് നേതാവിനെ പുറത്താക്കി : മുസ്ലീം ലീഗില്‍ പോര്

സ്വന്തം ലേഖകന്‍ കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന പരാതിയുമായി മുസ്‌ലിം ലീഗിലെ തന്നെ നേതാക്കള്‍ രംഗത്തെത്തിയതോടെ മുസ്ലീംലീഗില്‍ പോര്…

//www.janmabhumidaily.com/news706640

കോകിലയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്; കണ്ണീരോണത്തില്‍ കുടുംബം

സ്വന്തം ലേഖകന്‍ കൊല്ലം: ഇന്ന് ഉത്രാടനാള്‍. കൃത്യം ഒരുവര്‍ഷം മുമ്പ് ഉത്രാടരാത്രിയിലാണ് ഓലയില്‍ നിവാസികളുടെ നക്ഷത്രശോഭ മാഞ്ഞത്. കൊല്ലം കോര്‍പ്പറേഷനിലെ ബിജെപിയുടെ പ്രിയപ്പെട്ട കൗണ്‍സിലര്‍ കോകില എസ്.കുമാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരാണ്ട് തികയുകയാണ്. ഉത്രാടദിവസം രാത്രി ലക്കും ലഗാനുമില്ലാതെ ഒരുകൂട്ടം ഉന്മാദികള്‍ ഓടിച്ച കാറിടിച്ചാണ് കോകിലയും പിതാവ് സുനില്‍കുമാറും മരിക്കുന്നത്. കാവനാടിന് സമീപത്തായിരുന്നു സംഭവം. കാവനാട് ഐശ്വര്യ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങും വഴിയായിരുന്നു രംഗബോധമില്ലാതെ മരണം കടന്നുവന്നത്. തിരുവോണദിവസം കൊല്ലം നഗരവാസികള്‍ക്ക് ദുഃഖത്തിന്റെതായിരുന്നു. ഇനി ഒരിക്കലും തിരുവോണദിനം ആഘോഷിക്കാനാകാത്ത വിധത്തില്‍ മാനസികമായി തകര്‍ന്ന കുടുംബാംഗങ്ങളാണ് കോകിലയുടെത്. കേവലം എട്ടുമാസം മാത്രമാണ് കോകില കൗണ്‍സിലറായി പ്രവര്‍ത്തിച്ചത്. അക്കാലയളവില്‍ നിരവധി വിഷയങ്ങളില്‍ ഇടപെടുകയും ജനകീയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇത് എതിരാളികളുടെ പോലും പ്രശംസക്ക് കാരണമായി തീര്‍ന്നു എന്നതാണ് വസ്തുത. പരവൂര്‍ ഫയര്‍‌സ്റ്റേഷനില്‍ ഫയര്‍മാനായി ജോലി ചെയ്തിരുന്നയാളാണ് കോകിലയുടെ പിതാവ് സുനില്‍കുമാര്‍. നാട്ടില്‍ എല്ലായിടത്തും സജീവസാന്നിധ്യം. ആര്‍ക്കും ഉപകാരം ചെയ്യാന്‍ മടി കാണിക്കാത്ത വ്യക്തിത്വത്തിന് ഉടമ. അച്ഛനൊപ്പമാണ് കോകില എങ്ങോട്ടേക്കും യാത്ര ചെയ്യുന്നത്. ദൂരയാത്രയില്‍ അച്ഛന്റെ ബൈക്കിന് പിന്നിലിരുന്നാണ് ആ മകളുടെ യാത്ര. അന്ത്യയാത്രയിലും അതിനു മാറ്റമുണ്ടായില്ല. അന്ത്യനിമിഷങ്ങള്‍ക്ക് തൊട്ടുമുമ്പ് പോലും ബൈക്കിന് പിന്നില്‍ ഇരുന്ന് കൊല്ലം കോര്‍പ്പറേഷനിലെ കരാറുകാരനുമായി മൊബൈലില്‍ സംഭാഷണത്തിലായിരുന്നു. തന്റെ ഡിവിഷനിലെ വിളക്കുകള്‍ പ്രകാശിപ്പിക്കണമെന്ന് കോകില ആവശ്യപ്പെട്ടത് കരാറെടുത്ത വ്യക്തിയോടായിരുന്നു. അങ്ങനെ അന്ത്യനിമിഷങ്ങളില്‍ പോലും ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ച പ്രിയപ്പെട്ട കൗണ്‍സിലറായിരുന്നു എല്ലാവര്‍ക്കും കോകില. കൊല്ലം കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറായിരുന്നു കോകില. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിക്ക് കോര്‍പ്പറേഷനില്‍ സാന്നിധ്യം അറിയിക്കാന്‍ ജനാധിപത്യപ്രക്രിയയില്‍ പടപൊരുതി വിജയിച്ച വനിത. ക്ലാസ് മുറിയില്‍ നിന്നാണ് കോകില ജനസേവനരംഗത്തേക്ക് എത്തുന്നത്. കുട്ടികള്‍ക്ക് പാഠം പകരാനുള്ള പരിശീലനം നാടിന്റെ ഭാവി നിര്‍ണയിക്കാന്‍ ഉതകുന്നതാണെന്ന് തെളിയിച്ചുകൊടുക്കണമെന്ന അടങ്ങാത്ത ലക്ഷ്യബോധം ആ മനസില്‍ ഉണ്ടായിരുന്നു. ഓലയില്‍ നിവാസികളുടെ അഭിലാഷങ്ങളെ അടുത്തറിഞ്ഞ ശേഷമാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ഈ ബിഎഡ് വിദ്യാര്‍ത്ഥിനി ചുവടുവച്ചത്. ഇന്ന് ആണ്ട് ദിനത്തില്‍ കുടുംബാംഗങ്ങള്‍ തിരുവല്ലത്ത് ബലിതര്‍പ്പണം നടത്തും. ഡിവിഷന്‍ കൗണ്‍സിലര്‍ കൂടിയായ അമ്മ ബി.ഷൈലജ, സഹോദരി കാര്‍ത്തിക, സഹോദരന്‍ ശബരി എന്നിവരും അടുത്ത ബന്ധുക്കളുമാണ് കര്‍മ്മത്തില്‍ പങ്കെടുക്കുക. കോകിലയുടെ സ്വപ്‌നപദ്ധതിയായ ഓലയില്‍ സദ്ഭാവനാകേന്ദ്രം സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തിരുവോണദിനമായ നാളെ തിരുമുല്ലവാരം സായിനികേതനിലെ അന്തേവാസികളായ കുട്ടികള്‍ക്ക് അന്നദാനം. 14ന് കാവനാട് ബാലാശ്രമത്തില്‍ അന്നദാനമുണ്ടാകും. വിപുലമായ രീതിയിലുള്ള അനുസ്മരണസമ്മേളനം 17ന് സംഘടിപ്പിക്കും. സുനില്‍കുമാര്‍ പ്രവര്‍ത്തിച്ചുവന്ന പരവൂര്‍ ഫയര്‍ സ്റ്റേഷനില്‍ ഇന്ന് ഉച്ചക്ക് സഹപ്രവര്‍ത്തകര്‍ അനുസ്മരണസമ്മേളനവും അന്നദാനവും സംഘടിപ്പിക്കുന്നുണ്ട്. …

//www.janmabhumidaily.com/news698974