നിങ്ങൾ തിരഞ്ഞത് അനന്ദു തലവൂര്‍ ഏകദേശം 6 ഫലങ്ങൾ, 0.009 സെക്കൻഡ്
പട്ടാഴി കാട്ടാമലയിലെ പാറഖനനം; ഒത്താശയുമായി സിപിഎം

അനന്ദു തലവൂര്‍ പത്തനാപുരം: പട്ടാഴി കാട്ടാമലയില്‍ പാറഖനനം നടത്താന്‍ സിപിഎമ്മിന് സമ്മതം. പട്ടാഴി ഗ്രാമപഞ്ചായത്തിലെ സിപിഎമ്മിന്റെ വാര്‍ഡ് മെമ്പര്‍മാര്‍ വഴിയാണ് പഞ്ചായത്ത്…

//www.janmabhumidaily.com/news595412

കിഴക്കന്‍ മേഖലയില്‍ കളളനോട്ടുകള്‍ വ്യാപകമാകുന്നു

അനന്ദു തലവൂര്‍ പത്തനാപുരം: ജില്ലയുടെ കിഴക്കന്‍ മേഖലയായ പത്തനാപുരത്തും മലയോര മേഖലകളിലും വീണ്ടും കളളനോട്ടുകള്‍ വ്യാപകമാകുന്നു.1000,500,100 എന്നീ നോട്ടുകളാണ് എത്തുന്നതെന്നാണ്…

//www.janmabhumidaily.com/news462249

സിപിഎം വിലക്ക്: ഗണേശന്‍ മത്സരിച്ചേക്കില്ല

അനന്ദു തലവൂര്‍ പത്തനാപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.ബി.ഗണേഷ്‌കുമാറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിപ്പിക്കില്ലെന്ന് സൂചന. സിപിഎമ്മിലെ ഒരു…

//www.janmabhumidaily.com/news372833

വിവേകാനന്ദചരിതം അവതരിപ്പിക്കുന്ന കാഥികനോട് സാംസ്‌കാരികവകുപ്പിന് അവഗണന

പത്തനാപുരം: സ്വാമിവിവേകാനന്ദന്റെ ജീവചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്ന കാഥികനോട് സാംസ്‌കാരികവകുപ്പിന്റെ അവഗണന. പത്തനാപുരം മഞ്ചള്ളൂര്‍ കുന്നുംപുറത്���് വീട്ടീല്‍ പി.കെ.ശ്രീകുമാര്‍ എന്ന കഥാപ്രസംഗ കലാകാരനാണ് ഈ അവഗണന നേരിടുന്നത്. എന്നിട്ടും തളരാതെ ഭാരതീയ യുഗപുരുഷന്റെ കഥാദര്‍ശനവുമായി ജീവിതം തള്ളിനീക്കുകയാണ്.
എണ്‍പതുകളിലാണ് കാഥികനായുള്ള ശ്രീകുമാറിന്റെ കടന്നുവരവ്. 10 വര്‍ഷം ആകാശവാണിയില്‍ ബി ഗ്രേഡ് കലാകാരനായി കഥപറയാന്‍ അവസരം ലഭിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് കഥാപ്രസംഗത്തിനുണ്ടായ തകര്‍ച്ച ഈ കലാകാരനേയും ബാധിച്ചു. പല മേഖലകളില്‍ ജോലി നേടിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. നീണ്ട ഇടവേളയ്ക്കുശേഷം നാടകതിരക്കഥാകൃത്തുക്കളായ ജയപ്രകാശ് കുളൂരിന്റെയും പി.കെ.ഗോപിയുടേയും സഹായത്തോടെ വിവേകാനന്ദ ചരിതവുമായി വീണ്ടും വേദികളിലെത്തി. കഥാപ്രസംഗം അന്യം നില്‍ക്കുകയാണെന്ന ബോധം ഉള്‍ക്കൊണ്ട് ഈ കലാരൂപത്തെ നവീനരീതിയില്‍ അവതരിപ്പിക്കാനും ഇദ്ദേഹത്തിന് സാധിച്ചു. സാധാരണയുള്ള കഥാപ്രസംഗം രീതിയില്‍ നിന്നും വ്യത്യസ്തമായി നായകവേഷപകര്‍ച്ചയുള്ള കാഥികന്റെ അവതരണം കാണികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേരള സംഗീതകലാസാഹിത്യ അക്കാദമിയുടെ സഹായത്താല്‍ വിവേകാനന്ദ കഥാദര്‍ശനം അവതരിപ്പിക്കാനും അവസരം ലഭിച്ചിരുന്നു. വിവേകാനന്ദസ്വാമിയുടെ 150-ാം ജന്മദിനാഘോഷവേളയിലും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാതെ ശബരിമല ഉള്‍പ്പെടെയുള്ള വേദികളില്‍ കഥാദര്‍ശനം അവതരിപ്പിച്ചു.എന്നാല്‍ ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന ഈ കാഥികനെ സഹായിക്കാന്‍ സാംസ്‌കാരികവകുപ്പോ ബന്ധപ്പെട്ട അധികൃതരോ തയ്യാറാകുന്നില്ല എന്നതാണ് സത്യം. സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിവേകാനന്ദ കഥാദര്‍ശനം അവതരിപ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പ് അനുമതി നല്‍കിയെങ്കിലും സാമ്പത്തിക സഹായത്തിനായി സാംസ്‌കാരികവകുപ്പ് കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കാഥികന്‍. പത്തനാപുരം ഗാന്ധിഭവനിലെ സേവകന്‍ കൂടിയായ ഈ കാഥികന് താങ്ങായി എന്നും ഒപ്പമുള്ളത് ഗാന്ധിഭവനും സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജനുമാണ്.
അനന്ദു തലവൂര്‍

//www.janmabhumidaily.com/news215127

എലിസബത്തിന്‌ സഹായവുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

പത്തനാപുരം: കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാതെ ജിവിതം അസ്തമിച്ചുപോയ തലവൂര്‍ ഞാറയ്ക്കാട്‌ കൊച്ചുവിള വീട്ടില്‍ എസ്തറിന്റെ മകള്‍ എലിസബത്തി(45)ന്‌ സഹായവുമായി തലവൂര്‍ ദേവിവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എലിസബത്തിന്റെ വീട്ടിലെത്തി. മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത്‌ സ്കൂളില്‍ പോകുന്ന വഴി അപസ്മാരം വന്ന്‌ ദേഹമാസകലം തളര്‍ന്നുപോയതാണ്‌. വയസ്‌ ഇപ്പോള്‍ 45. പരസഹായമില്ലാതെ എലിസബത്തിന്‌ ഇതുവരെ കിടക്കയില്‍നിന്നും എഴുന്നേല്‍ക്കാന്‍ സാധിച്ചിട്ടില്ല. എലിസബത്തിന്റെ കുട്ടിക്കാലത്തുതന്നെ അച്ഛന്‍ മരണപ്പെട്ടതിനാല്‍ നിര്‍ദ്ധനരായ ഈ കുടുംബം വളരെ പാടുപെട്ടാണ്‌ ജീവിതം തള്ളിനീക്കുന്നത്‌. തനിക്ക്‌ താങ്ങാവേണ്ട മകളുടെ ദയനീയ സ്ഥിതി ഓര്‍ത്തുള്ള ഈ അമ്മയുടെ കണ്ണീര്‍ ആരെയും കരളലിയിക്കും. സഹായ മനസ്കരായ നല്ലവരായ നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ്‌ ഇവര്‍ ജീവിക്കുന്നത്‌. എന്‍എസ്‌എസ്‌ പ്രോഗ്രാം ഓഫീസര്‍ ഭാനുപ്രസാദില്‍ നിന്നും തലവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീലേഖ രാജീവ്‌ ധനസഹായം എലിസബത്തിന്റെ അമ്മയ്ക്ക്‌ നല്‍കി. എല്ലാമാസവും എന്‍എസ്‌എസിന്റെ നേതൃത്വത്തില്‍ ധനസഹായം വിതരണം ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തംഗമായ ഓമന, അന്നമ്മ തോമസ്‌, അദ്ധ്യാപകനായ അജിത്‌ എന്നിവര്‍ ധനസഹായത്തിന്‌ നേതൃത്വം നല്‍കി.
അനന്ദു തലവൂര്‍

//www.janmabhumidaily.com/news142809

  • 1