നിങ്ങൾ തിരഞ്ഞത് ആര്‍. പ്രദീപ് ഏകദേശം 28 ഫലങ്ങൾ, 0.037 സെക്കൻഡ്
നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്തക്രിയയും

… വഹിക്കും. യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കരുണ്‍ രാജ്, വൈസ് പ്രസിഡന്റ് സുരാജ് കല്ലൂരേത്ത്, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ആര്‍. പ്രദീപ്, ബിജെപി നിയോജക മണ്ഡലം വൈസ്പ്രസിഡന്‍ റ്റി. വി അഭിലാഷ് തുടങ്ങിയവര്‍ സംസാരിക്കും. …

//www.janmabhumidaily.com/news748111

ധര്‍മ്മ വിരുദ്ധമായ ആശയ പ്രചരണങ്ങളെ തുറന്നുകാട്ടി ധര്‍മ്മ സംവാദം

, എന്നിവര്‍ സന്നിഹിതരായിരുന്നു. ബാലഗോകുലം സം സ്ഥാന പൊതു കാര്യ ���ര്‍ശി ആര്‍. പ്രസന്നകുമാര്‍ സ്വാമിജിയെ പരിചയപ്പെടുത്തി. കൊളത്തൂര്‍ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി ശ്രോതാക്കളുടെ സംശയ നിവാരണം നടത്തി.ആര്‍എസ്എസ് വിഭാഗ് സഹ കാര്യവാഹ് ആര്‍. പ്രദീപ് സ്വാഗതം ആശംസിച്ചു.…

//www.janmabhumidaily.com/news691585

ഹര്‍ത്താല്‍ പൂര്‍ണ്ണം പ്രതിഷേധം വ്യാപകം

… വഹിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് വിഭാഗ് സഹ കാര്യവാഹ് ആര്‍. പ്രദീപ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.…

//www.janmabhumidaily.com/news679783

ട്രെയിനിൽ മലയാളികളുടെ ആറ് ലക്ഷം രൂപയുടെ സ്വർണം കവർന്നു

പുറപ്പെട്ട എല്‍.ടി.ടി.കൊച്ചുവേളി എക്‌സ്പ്രസില്‍ മലയാളികള്‍ കവര്‍ച്ചയ്ക്കിരയായി. പാ���ക്കാട് സ്വദേശി വി. ബാലകൃഷ്ണന്‍, മുംബൈയില്‍നിന്നുള്ള ആര്‍. പ്രദീപ് എന്നിവര്‍ക്കാണ് 30 പവന്‍ സ്വര്‍ണവും…

//www.janmabhumidaily.com/news602256

കണ്‍സ്യൂമര്‍ഫെഡ് അഴിമതി: ഇടതുവലത് ഒത്തുകളി; ഉന്നതര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം

… ഐഎന്‍ടിയുസി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. പ്രദീപ് കുമാര്‍ ഫെഡിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ്. ക്രമക്കേട് നടക്കുമ്പോള്‍ പര്‍ച്ചേസ് കമ്മറ്റിയംഗമായും ഐടി വിഭാഗത്തിന്റെ സീനിയര്‍…

//www.janmabhumidaily.com/news512532

അഴിമതിക്കേസിലെ പ്രതിയെ സംരക്ഷിക്കാത്തതിന് ആലപ്പുഴയില്‍ മന്ത്രി മൊയ്തീനു വിലക്ക്

… സസ്‌പെന്‍ഡ് ചെയ്തത്. ഐഎന്‍ടിയുസി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായിരുന്ന ആര്‍. പ്രദീപ് കുമാര്‍, സിഐയിടു യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും ഐടി വിഭാഗം സീനിയര്‍…

//www.janmabhumidaily.com/news506892

സ്വപ്ന സാക്ഷാത്കാരം: ശബരിഗിരി വിഭാഗ് കാര്യാലയം സമര്‍പ്പിച്ചു

… സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ സുരേന്ദ്രന്‍, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ആര്‍. പ്രദീപ്, കാര്യകാരി അംഗങ്ങളായ എം.ആര്‍. പ്രസാദ്, ജെ.മഹാദേവന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സഹ സംഘടനാ…

//www.janmabhumidaily.com/news501699

മൂര്‍ത്തിയുടെ തട്ടിപ്പ് പുറത്ത്; ഒന്നും അക്കാദമി അറിഞ്ഞില്ല

… വ്യക്തിയുടെ സ്ഥാപനമായി കൊണ്ടു നടക്കുന്ന സംഘടനയ്ക്ക് നല്‍കുന്നതിലെ അനൗചിത്യം പലരും ചൂണ്ടിക്കാട്ടുന്നു. അധികവിവരം: ആര്‍. പ്രദീപ് (തിരുവനന്തപുരം) അറിയില്ല: ലളിത…

//www.janmabhumidaily.com/news495438

വിജയരഥംവീഡിയോ വാന്‍ ജില്ലയില്‍ പര്യടനം ആരംഭിച്ചു

… മീഡിയാവാനിന്റെ പ്രയാണം സംസ്ഥാന സമിതിയംഗം ടി.ആര്‍.അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്‍. പ്രദീപ്, താലൂക്ക് കാര്യവാഹ് എസ്.ശരത്ത്, സഹകാര്‍ ഭാരതി ജില്ലാ സെകക്രട്ടറി ജിനു ആര്‍., സന്തോഷ് കരുവാറ്റ, രൂപേഷ് അടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. …

//www.janmabhumidaily.com/news403563

വിശ്വാസാചാരങ്ങള്‍ക്കു കോട്ടം തട്ടാതെ തിരുവാഭരണയാത്ര നടക്കണം: കുമ്മനം

… പ്രസിഡന്റ് ടി.ആര്‍.അജിത്ത് കുമാര്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്‍. പ്രദീപ്, സഹകാര്യവാഹ് എന്‍. വേണു, ബൗദ്ധിക് പ്രമുഖ് അഡ്വ.സന്തോഷ്‌കുമാര്‍, ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അശോകന്‍ കുളനട…

//www.janmabhumidaily.com/news367800

പൊതുവഴി അടയ്ക്കാന്‍ കോളജ് പിടിഎ; നാട്ടുകാര്‍ സമരത്തിന്

…. രാമക്യഷ്ണപിളള, പ്രണവം എസ്. സജീവ്കുമാര്‍, ടി. തങ്കപ്പന്‍, ആര്‍. പ്രദീപ്, കുമ്പഴ ശശിധരന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. …

//www.janmabhumidaily.com/news360251

നുണകള്‍ നിര്‍ഭയം നിരന്തരം

നവംബര്‍ 6-ാം തീയതിയിലെ ജന്മഭൂമിയില്‍ വെള്ളിവെളിച്ചം എന്ന പംക്തിയില്‍ ആര്‍. പ്രദീപ് എഴുതിയ 'നുണകള്‍ നിര്‍ഭയം നിരന്തരം'. വളരെക്കാലമായി എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് തോന്നിയ…

//www.janmabhumidaily.com/news344616

ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു

… ഡിവൈംസ്പിക്ക് പരാതി നല്‍കി. കരവാളൂര്‍ മുന്‍ പഞ്ചായത്തംഗവും വൈസ്പ്രസിഡന്റുമായ സിപിഎം നേതാവ് ആര്‍. പ്രദീപ് ബിജെപി സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ഫോണില്‍വിളിച്ച് നിരന്തരം…

//www.janmabhumidaily.com/news339237

അധ്യാപക പാക്കേജ് ഹൈക്കോടതി സ്റ്റേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം

…. സെക്രട്ടറി പി. സുരേഷ്, പി.ജെ. ആന്റണി, സിറിള്‍ പൊടിപാറ, ജോണ്‍സണ്‍ ജോസഫ്, തോമസ് മാത്യു, എബിസണ്‍ കെ. എബ്രഹാം, ഗ്രേസിമോള്‍ മാത്യു, രാജേഷ് ആര്‍, പ്രദീപ് പി., ബിനു സോമന്‍, സി. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. …

//www.janmabhumidaily.com/news315323

സര്‍ക്കാര്‍ അവഗണന: അക്ഷയകേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

…. അഡ്മിനിസ്‌ട്രേഷന്‍ കമ്മറ്റിയംഗം ആര്‍. പ്രദീപ്, ഭാരവാഹികളായ ടി.എസ്. ചന്ദ്രന്‍, ഷീന അജയ്, ബിമല്‍ റോയ്, എ.കെ. രജീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.…

//www.janmabhumidaily.com/news312293

സോളാര്‍ കേസിലെ ആദ്യ വിധി ഇന്ന്

… അഡ്വ. പ്രിന്‍സ് പി.തോമസും ബിജുവിനുവേണ്ടി അഡ്വ.ജയ്‌സണ്‍ മാത്യുവുമാണു കോടതിയില്‍ ഹാജരാകുന്നത്. ആര്‍. പ്രദീപ് കുമാറാണു പബ്ലിക് പ്രോസിക്യൂട്ടര്‍.…

//www.janmabhumidaily.com/news295584

ചില സ്വകാര്യവല്‍ക്കരണ ബദല്‍ നിര്‍ദ്ദേശങ്ങള്‍

… എന്ന് സംബോധന ചെയ്യുന്നത് അങ്ങനെയാണ്. എന്നാല്‍ തന്റെ അനുസ്മരണത്തില്‍ ആര്‍. പ്രദീപ് (22/3) രണ്ടിടത്ത് പിഷാരടി എന്നത് പിഷാരോടി എന്നാക്കിയിട്ടുണ്ട്. ഈ മാറ്റം ശരിയാണോയെന്ന് ഒരു…

//www.janmabhumidaily.com/news276924

ഒരു പേരില്‍ എന്തിത്രകാര്യം?

പ്രശസ്തസാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ പെരുമ്പടവം ശ്രീധരനുമുന്നിലേക്ക് നവ സിനിമയുടെ വക്താക്കളെന്നു സ്വയം വിശേഷിപ്പിച്ച മൂന്ന് ചെറുപ്പക്കാരെത്തി. അവര്‍ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ തിരക്കഥ സിനിമയെത്തും മുമ്പേ പുസ്തകമാക്കാനായിരുന്നു തീരുമാനം. ആ തിരക്കഥാ പുസ്തകത്തിന് പെരുമ്പടവത്തെക്കൊണ്ട് അവതാരിക എഴുതിക്കുകയായിരുന്നു യുവസിനിമാക്കാരുടെ ലക്ഷ്യം. എന്നാല്‍ തിരക്കഥയുടെ തലക്കെട്ട് വായിച്ചപ്പോള്‍ തന്നെ സിനിമാക്കാരുടെ ആവശ്യത്തെ പെരുമ്പടവം സ്‌നേഹപൂര്‍വ്വം നിരസിച്ചു. സിനിമയുടെ പേര് ഇംഗ്ലീഷിലായിരുന്നു എന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മലയാളത്തിലെടുക്കുന്ന സിനിമയ്ക്കിടാന്‍ ശുദ്ധമലയാളത്തിലുള്ള അര്‍ത്ഥവത്തായ നിരവധി പേരുകള്‍ കണ്ടെത്താമെന്നിരിക്കെ, ഇംഗ്ലീഷ് പേരുചാര്‍ത്തി സിനിമയെടുക്കുന്നതുകൊണ്ട് എന്താണ് നേട്ടമെന്ന ചോദ്യവും പെരുമ്പടവം ഉന്നയിച്ചു. ചെറുപ്പക്കാരായ സിനിമാക്കാരുടെ മറുചോദ്യം ഇങ്ങനെയായിരുന്നു, ''ഒരു പേരിലെന്തിത്രകാര്യം സര്‍?''. മലയാളസിനിമയ്ക്ക് ഇംഗ്ലീഷ് പേരിടുന്നത് ഇപ്പോള്‍ തുടങ്ങിയ ശീലമല്ല. അറുപതുകളുടെ അവസാനവും എഴുപതുകളിലും എണ്‍പതുകളിലുമെല്ലാം ഇംഗ്ലീഷ് പേരുകളുമായി മലയാള സിനിമകളിറങ്ങിയിരുന്നു. പിക്‌പോക്കറ്റും കണ്ണൂര്‍ ഡീലക്‌സും കോളേജ്‌ഗേളും പിക്‌നിക്കും എല്ലാം അക്കാലത്തിറങ്ങി വിജയിച്ച മലയാള സിനിമകളാണ്. ഡെയിഞ്ചര്‍ ബിസ്‌ക്റ്റ്, ലൗ ഇന്‍ കേരള, ലൗ ഇന്‍ സിംഗപ്പൂര്‍, സിഐഡി നസീര്‍, പോസ്റ്റ്‌മോര്‍ട്ടം, ലോട്ടറി ടിക്കറ്റ്, ഫുട്‌ബോള്‍ ചാമ്പ്യന്‍ എന്നിവയും ആ ഗണത്തിലുണ്ട്. പേര് ഇംഗ്ലീഷിലായിരുന്നെങ്കിലും മലയാളിത്തം തുളുമ്പി നിന്ന സിനിമകളായിരുന്നു അവയെല്ലാം. ഇടയ്ക്കിറങ്ങിയ ചില സിനിമകള്‍ക്ക് മാത്രമായിരുന്നു ഇംഗ്ലീഷിലുള്ള പേരുകള്‍. അത് സിനിമയുടെ കഥയുമായി ചേര്‍ന്നു നില്‍ക്കുന്നവയുമായിരുന്നു. അതിനാല്‍ തന്നെ പ്രേക്ഷകര്‍ക്ക് അത്ര അരോചകമായി തോന്നിയതുമില്ല. എന്നാല്‍ ഇപ്പോള്‍ സിനിമയ്ക്ക് ഇംഗ്ലീഷിലുള്ള പേരുകളിടുന്നത് ഫാഷനാക്കി മാറ്റിയിരിക്കുന്നു. സിനിമാക്കഥയുമായി യാതൊരു ബന്ധവുമില്ലാത്ത പേരുകളിട്ട് ചില സിനിമകളിറങ്ങുമ്പോള്‍ അരോചകമാകുന്നു. ചില പേരുകള്‍ കണ്ടാല്‍ സിനിമയ്ക്ക് പേരിടാന്‍ മലയാളത്തില്‍ വാക്കുകളില്ലാതായിരിക്കുന്നു എന്നു തോന്നിപ്പോകും. ഒന്നിനു പുറകേ ഒന്നായി ഇംഗ്ലീഷ് പേരുകളുള്ള ചിത്രങ്ങളാണ് എത്തുന്നത്. ഇവയില്‍ പല പേരുകളും ചിത്രത്തിന് ഭാഗ്യമായി മാറുന്നുണ്ടെന്നുള്ള ന്യായമാണ് പറയുന്നത്. തൊണ്ണൂറുകളുടെ അവസാനമാണ് ഇംഗ്ലീഷ് പേരുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണത സജീവമാകുന്നത്. തുടക്കമിട്ടത് ഹിറ്റ് സംവിധായകര്‍ സിദ്ധിഖും ലാലുമായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ 'റാംജി റാവു സ്പീക്കിംഗ്' കോടികളുടെ കൊയ്ത്ത് നടത്തുകയും തങ്ങളുടെ എല്ലാ സിനിമകള്‍ക്കും പേര് ഇംഗ്ലീഷിലാക്കുന്ന പതിവ് അവര്‍ സ്വീകരിക്കുകയും ചെയ്തു. അതിന്റെ ചുവടുപിടിച്ച് മറ്റ് ചില സിനിമാക്കാരും ഇംഗ്ലീഷ് പേരുകളിട്ട് സിനിമകളിറക്കിയെങ്കിലും അവയൊന്നും പ്രേക്ഷകര്‍ സ്വീകരിച്ചില്ല. പേര് ഇംഗ്ലീഷായാലും മലയാളമായാലും സിനിമ നല്ലതല്ലെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന പാഠം പക്ഷേ, നമ്മുടെ സംവിധായകര്‍ പഠിച്ചില്ല. ഇംഗ്ലീഷില്‍ പേരിട്ടാല്‍ സിനിമ വിജയിക്കുമെന്ന മിഥ്യാധാരണയില്‍ ഇപ്പോഴും നമ്മുടെ സംവിധായകര്‍ മലയാള സിനിമയ്ക്ക് ഇംഗ്ലീഷ് പേരുകളിട്ടുകൊണ്ടിരിക്കുന്നു. സിനിമാ തിരക്കഥ എഴുത്തും സംവിധാനവും ഒക്കെപ്പോലെ സിനിമയ്ക്ക് പേരിടുന്നതും ഒരു കലയാണ്. രമണീയമായ ഒരു സിനിമാക്കാലത്തിന്റെ കുളിരുള്ള ഓര്‍മ്മയാണത്. ഭരതനും പദ്മരാജനും എംടിയും ലോഹിതദാസുമൊക്കെ ചെയ്ത നല്ല സിനിമകള്‍ അവയുടെ പേരുകള്‍ കൊണ്ടുകൂടിയാണ് പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം' എന്ന സിനിമാപ്പേരു കേള്‍ക്കുമ്പോള്‍ ആ സിനിമയുടെ സന്ദര്‍ഭങ്ങള്‍ നമ്മുടെ മനസ്സിലേക്ക് ഓടിക്കയറും. നല്ല സിനിമകള്‍ക്കൊപ്പം നല്ല സിനിമാ പേരുകളും മലയാളത്തിന്റെ പടിയിറങ്ങിപ്പോയി.  പ്രതിഭകള്‍ കയ്യൊപ്പ് ചാര്‍ത്തി മലയാളിക്ക് സമര്‍പ്പിച്ച ചലച്ചിത്ര വിസ്മയങ്ങള്‍ക്കൊപ്പം നമ്മള്‍ ഹൃദയത്തിലേറ്റിയ പേരുകളായിരുന്നു അവയെല്ലാം. നവംബറിന്റെ നഷ്ടവും ഈ തണുത്ത വെളുപ്പാന്‍ കാലത്തും തൂവാനത്തുമ്പികളും നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും മൂന്നാംപക്കവും ഞാന്‍ ഗന്ധര്‍വ്വനും..... പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ നിറയുന്ന വികാരങ്ങളെന്താല്ലാമാണ്? പ്രണയാതുരമായ ഓര്‍മ്മകള്‍ മനസ്സിലേക്ക് അലയടിച്ചുകയറുന്നു. പദ്മരാജന്റെ 'പാമ്പ്' എന്ന ചെറുകഥയെ വലിയൊരു തിരക്കഥയാക്കി, ഭരതന്‍ അത് സിനിമയാക്കിയപ്പോള്‍ എക്കാലത്തെയും പ്രണായാര്‍ദ്ര സിനിമയായ 'രതിനിര്‍വ്വേദം' ജനിക്കുകയായിരുന്നു. പ്രായഭേദമില്ലാതെ എല്ലാമനസ്സുകളിലും പ്രണയത്തിന്റെ വികാരം നിറച്ച ആ ചിത്രത്തിന് അതല്ലാതെ മറ്റേത് പേരാണ് യോജിക്കുക? സുന്ദരിയായ അധ്യാപികയും, അവരെ പ്രണയിച്ച വിദ്യാര്‍ഥിയും ഒരു തലമുറയെ മൊത്തം മോഹിപ്പിച്ചു. മനോഹരമായ ഒരു എണ്ണച്ചായ ചിത്രം പോലെ പ്രേക്ഷകര്‍ അനുഭവിച്ച ആ സിനിമയ്ക്ക് 'ചാമരം' എന്നല്ലാതെ മറ്റെന്ത് പേരിടാന്‍. പുരാണത്തില്‍ നിന്നൊരേട് കടഞ്ഞെടുക്കുകയായിരുന്നു എം.ടി.വാസുദേവന്‍നായര്‍. അതിന് 'വൈശാലി' എന്ന് പേരിട്ടപ്പോള്‍ ഭരതന്‍ മനോഹരമായൊരു പ്രണയകാവ്യമാക്കി അത് മാറ്റി. 'ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ്' എന്നായിരുന്നു ഭരതനും ലോഹിതദാസും ഒന്നിച്ച 'പാഥേയം' എന്ന ചിത്രത്തിന്റെ പരസ്യവാചകം. പേരും പരസ്യവാചകങ്ങളുമെല്ലാം ചലച്ചിത്രത്തോട് ചേര്‍ന്നു നിന്നു. ഇതെല്ലാം ഗൃഹാതുരമായ ഓര്‍മ്മകളാണ്. ഒഴിവു നേരങ്ങളില്‍ കുട്ടികള്‍ സിനിമാപ്പേരുപറഞ്ഞ് കളിക്കുമ്പോള്‍ അവരുടെ മനസ്സിലേക്കും ഈ പേരുകള്‍ കടന്നു വരുന്നു. എന്നാല്‍ പുതു സിനിമകളുടെ പേരുകളൊന്നും ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്നതല്ല. ഇപ്പോഴത്തെ മലയാള സിനിമകളുടെ പേരുകള്‍ മാത്രം നോക്കിയാല്‍ മലയാളമാണോ അതെന്ന് തിരിച്ചറിയണമെങ്കില്‍ സംവിധായകന്റെയും അഭിനേതാക്കളുടെയും പേരും വിലാസവുമൊക്കെ വായിച്ചുനോക്കണം. ഇനി സിനിമ ഒറിജിനല്‍ മലയാളിയാണോ എന്നറിയണമെങ്കില്‍ തിയറ്ററില്‍ ചെന്ന് ടിക്കറ്റെടുത്ത് അകത്ത് കയറിയേ പറ്റൂ. പല സിനിമകളും ഹോളിവുഡിലോ യൂറോപ്പിലോ ഒക്കെ ഇറങ്ങി ഹിറ്റായവയായിരിക്കും. ഹോളിവുഡിലെ 'ഫോര്‍ബ്രദേഴ്‌സ്' മലയാളത്തിലെത്തിയപ്പോള്‍ 'ബിഗ് ബി'യായി. 'ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീല്‍സ്' മലയാളത്തിലെ 'കോക്‌ടെയില്‍' ആയി. 'ട്രെയിറ്റര്‍' മലയാളത്തിലെ 'അന്‍വറാ'യി. സിനിമയുടെ കഥയും സന്ദര്‍ഭങ്ങളുമൊക്കെ മോഷ്ടിക്കുന്നതു പോകട്ടെ, പേരുകളും മോഷ്ടിക്കുന്നത് പതിവായിരിക്കുന്നു. തമിഴ്‌നാട്ടില്‍ തമിഴില്‍ പേരിടുന്ന ചിത്രങ്ങള്‍ക്ക് നികുതിയിളവ് നല്‍കുമെന്ന് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപനം വന്നിരുന്നു. മലയാളഭാഷയെ ശ്രേഷ്ഠ പദവിയിലേക്കുയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും ഇത്തരത്തിലൊരു നികുതിയിളവോ മറ്റോ പ്രഖ്യാപിക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയരുന്നു. മലയാളത്തിന്റെ ചലച്ചിത്ര പ്രതിഭ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ ചലച്ചിത്ര ഉന്നതസമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത്തരത്തിലൊരുശുപാര്‍ശയുണ്ട്. ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ട മലയാളത്തിന്റെ വിലയിടിക്കുന്ന തരത്തിലാണ് ഈയിടെ സിനിമകള്‍ക്ക് ഇംഗ്ലീഷ് പേരുകളുടെ പ്രവാഹം എന്നു സമിതി വിലയിരുത്തുന്നു. സിനിമയുടെ പ്രമേയത്തിന് ഇംഗ്ലീഷ് പേരാണ് ഉചിതമെങ്കില്‍ അംഗീകരിക്കാം. എന്നാല്‍, ഇപ്പോഴിതൊരു ഫാഷനായിരിക്കുകയാണെന്നാണ് സമിതിയുടെ നിരീക്ഷണം. ഇത് നിരുത്സാഹപ്പെടുത്താന്‍ ഇംഗ്ലീഷ് പേരില്‍ രൂപംകൊള്ളുന്ന സിനിമകള്‍ക്കു സബ്‌സിഡി നിഷേധിക്കുന്നതടക്കം ആലോചിക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു. ചലച്ചിത്ര ഉന്നതസമിതിയുടെ ഈ ശുപാര്‍ശ ഭാഷാഭ്രാന്തിന്റെ പ്രകടനമാണെന്ന് ആരും പറയില്ല. ഈ ശുപാര്‍ശപ്രകാരം ഇംഗ്ലീഷ് പേരുള്ള സര്‍വ മലയാളസിനിമകള്‍ക്കും സബ്‌സിഡി നിഷേധിക്കപ്പെടുമെന്നും തോന്നുന്നുമില്ല. സിനിമയുടെ പേരിടുന്നതില്‍ വന്നിരിക്കുന്ന ഈ ശൈലി മലയാള സിനിമാക്കാരെ പിടികൂടിയിരിക്കുന്ന രോഗമാണ്. എല്ലാം മലയാളത്തിലാകണമെന്ന് മുറവിളി ഉയരുന്ന ഇക്കാലത്ത് സിനിമകള്‍ മാത്രം വഴിമാറി നടക്കുന്നത് ശരിയല്ല. ഭരണഭാഷയും വ്യവഹാര ഭാഷയുമെല്ലാം മലയാളം വേണമെന്നാണ് വാദിക്കുന്നത്. ഭാഷാ സ്‌നേഹത്തിന്റെ പേരിലുള്ള ഭ്രാന്താണിതെന്നു പറയുന്നവരുമുണ്ട്. ഇത് ഭ്രാന്തല്ല, ഭാഷ സംസ്‌കാരത്തിന്റെ ഭാഗമാണ്. സംസ്‌കാരം നിലനില്‍ക്കുന്നതില്‍ നല്ല ഭാഷയ്ക്ക് പ്രമുഖ പങ്കാണുള്ളത്. മലയാള ഭാഷ നശിച്ചാല്‍, അറിയാത്ത തലമുറ വളര്‍ന്നാല്‍, മലയാളിത്തമെന്ന സംസ്‌കാരമാണ് നശിക്കുന്നത്. അതിനാല്‍ നമ്മുടെ മലയാളത്തെ രക്ഷിക്കാനും സംരക്ഷിക്കാനും ഇത്തരം ചില നടപടികള്‍ കൂടിയേ കഴിയൂ. സിനിമാ പേരുകളെല്ലാം മലയാളീകരിക്കണമെന്ന വാദം ഉയരുമ്പോള്‍ മലയാളത്തില്‍ ഏതുപേരും ഇടാം എന്നതും അംഗീകരിക്കാന്‍ കഴിയില്ല. മലയാളമാണെന്ന് കരുതി സിനിമാപ്പേര് 'കൂതറ'യെന്നും 'പെരുച്ചാഴി' എന്നുമൊക്കെയിടുന്നത് വലിയ പാതകമാണ്. 'കൂതറ' വീട്ടുകാരെയും കൂട്ടി എങ്ങനെ പോയിരുന്നു കാണും. ഒരു പേരിലെന്തിത്ര കാര്യം എന്നു ചോദിച്ചവരോട് പന്ത്രണ്ടോളം മലയാള സിനിമകള്‍ക്ക് തിരക്കഥ രചിച്ച പെരുമ്പടവം ശ്രീധരന്‍ പറഞ്ഞതു തന്നെ പറയട്ടെ, ''പേരിലും പെരുത്ത് കാര്യമുണ്ട്.!'' ആര്‍. പ്രദീപ്

//www.janmabhumidaily.com/news219414

അരങ്ങു വാഴാന്‍ ഒരു പെണ്‍കുട്ടി

വേദാന്തവും നാടകവും തമ്മിലെന്താണ് ബന്ധം. അതു തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് ഹിമശങ്കര്‍ എന്ന നാടകനടിയുടെയും നാടക സംവിധായികയുടെയും വിജയം. സംസ്‌കൃതം പഠിച്ച്, പ്രണയത്തെയും മരണത്തെയും ആരാധിച്ച് സ്റ്റേജില്‍ ഭാവനയുടെ മാന്ത്രികത തീര്‍ക്കുകയാണ് ഈ പെണ്‍കുട്ടി. അതികായര്‍ വാഴുന്ന നാടകപ്രസ്ഥാനത്തെ വളരെ ചുരുങ്ങിയ കാലത്തിനിടയില്‍ വരുതിയിലാക്കാന്‍ ഹിമയ്ക്കു കഴിഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ കൊടകര ഗ്രാമത്തില്‍ നിന്ന് സംസ്‌കൃതം പഠിക്കാന്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെത്തുമ്പോള്‍ ഹ���മയ്ക്കറിയില്ലായിരുന്നു സ്റ്റേജിന്റെ സാധ്യതകളും സംസ്‌കൃത പഠനം അതിന് സഹായകരമാകുമെന്നതും. ആ തിരിച്ചറിവുണ്ടായതും അതിലൂടെ മുന്നോട്ടു പോയതുമാണ് ഹിമയുടെ വിജയം. നാടകനടിയായും സംവിധായികയായും തിളങ്ങുമ്പോള്‍ പ്രതീക്ഷകളേറെയാണ് ഈ പെണ്‍കുട്ടി വച്ചു പുലര്‍ത്തുന്നത്. നാടകത്തെ കുറിച്ച് അക്കാദമിക തലത്തില്‍ പഠിച്ച ശേഷമാണ് ഹിമ ഈ മേഖലയിലേക്ക് എത്തുന്നത്. ഇതിനകം നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും ചിലതെല്ലാം സംവിധാനം ചെയ്യുകയും ചെയ്തു. ഓരോന്നും പ്രതിഭയുടെ അടയാളപ്പെടുത്തലുകളായിരുന്നു. സഖാറാം ബൈന്‍ഡറും താഴ്‌വരയിലെ പാട്ടും യമദൂദും സോപ്പ്, ചീപ്പ്,കണ്ണാടിയും പ്രവാചകയും ആണുങ്ങളില്ലാത്ത പെണ്ണുങ്ങളും....അങ്ങനെ നിരവധി നാടകങ്ങള്‍. ചെറുതും വലുതുമായി കുറച്ചു കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലും. നാടകത്തെയും ജീവിതത്തെയും കുറിച്ച് നിറയെ സ്വപ്‌നങ്ങളുമായാണ് ഹിമയുടെ യാത്ര. വീടും നാടും കൊടകരയിലെ സാധാരണ കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. കലാപ്രവര്‍ത്തനങ്ങളോട് യാതൊരു ബന്ധവുമില്ലാത്ത കുടുംബം. പത്താംക്ലാസ് വരെ കൊടകരയില്‍ പഠിച്ചു. പ്ലസ്ടുവിന് സയന്‍സായിരുന്നു വിഷയം. പക്ഷേ സയന്‍സിനോട് വലിയ താല്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സ്‌കൂളില്‍ സംസ്‌കൃതത്തിന് മുഴുവന്‍ മാര്‍ക്കും കിട്ടിയിരുന്നു. അങ്ങനെയാണ് കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെത്തുന്നത്. വേദാന്തം തീയറ്റര്‍ കോഴ്‌സായിരുന്നു മുഖ്യ വിഷയം. സംസ്‌കൃതം മെയിന്‍ എടുത്ത് നാടകം സബ് ആയി പഠിച്ച ആദ്യ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. പഠിക്കുന്ന കാലത്തു തന്നെ നാടകം സ്വയം എഴുതി സംവിധാനം ചെയ്ത് സ്റ്റേജില്‍ അവതരിപ്പിക്കുമായിരുന്നു. ഞാനെഴുതി സംവിധാനം ചെയ്ത പല നാടകങ്ങളും നല്ല പേരുകേള്‍പ്പിച്ചപ്പോള്‍ ആത്മവിശ്വാസം ഏറി. എന്നിലെ പെണ്‍കുട്ടിയെ രൂപപ്പെടുത്തുന്നതില്‍ കാലടി സര്‍വ്വകലാശാലാ ക്യാമ്പസിന് മുഖ്യ സ്ഥാനമാണുള്ളത്. കലാപ്രവര്‍ത്തനങ്ങളില്‍ കുറച്ചെങ്കിലും മുഖ്യധാരയിലെത്തുന്ന പെണ്‍കുട്ടികളെ മറ്റു രീതിയില്‍ നോക്കുന്ന ഒരു സമൂഹമാണ് നമുക്കിടയിലുള്ളത്. അവര്‍ക്കു മുന്നില്‍ ഉറച്ചു നില്‍ക്കാന്‍ ആ ക്യാമ്പസ് ജീവിതം വളരെയധികം സഹായിച്ചു. സ്‌കൂള്‍ ഓഫ് ഡ്രാമ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാന്‍ പ്രചോദനമായതും സംസ്‌കൃത പഠനമാണ്. വേദാന്തവും തീയറ്ററുമായി ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞത് സംസ്‌കൃത സര്‍വ്വകലാശാലയിലെ ഒരു അധ്യാപികയാണ്. എന്നാല്‍ സംസ്‌കൃതം പഠിക്കുന്ന കാലത്ത് അതത്രയ്ക്ക് ഗൗരവത്തോടെ കണ്ടില്ല. സ്‌കൂള്‍ ഓഫ് ഡ്രാമയിലെത്തിക്കഴിഞ്ഞപ്പോള്‍ പഴയ പുസ്തകങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പഠിച്ചു തുടങ്ങി. നാടകത്തിന്റെ ഭാരതീയമായ കാഴ്ചപ്പാടിനെ തിരിച്ചറിഞ്ഞതങ്ങനെയാണ്. നാടകത്തിനു വേണ്ടതെല്ലാം വേദത്തിലുണ്ട്. സ്‌കൂള്‍ ഓഫ് ഡ്രാമ കൈയ്പ്പും മധുരവും ഇടകലര്‍ന്ന അനുഭവങ്ങളാണ് സമ്മാനിച്ചത്. ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികള്‍ മാത്രമായിരുന്നു ക്ലാസ്സില്‍. ആണ്‍ ആധിപത്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ എന്റേതായ നിലപാടുകള്‍ സ്ഥാപിച്ചെടുക്കുന്നതിന് കൂടുതല്‍ ബോള്‍ഡായ സമീപനമാണ് പലകാര്യത്തിലും കൈക്കൊണ്ടത്. അഹങ്കാരിയെന്ന് മുദ്രകുത്തപ്പെടുകയായിരുന്നു അതിലൂടെ. അവിടെ ഒറ്റപ്പെടലായിരുന്നു ഫലം. ഞാന്‍ മൂന്നോട്ടു വയ്ക്കുന്ന ആശയങ്ങളില്‍ നിന്നും നാടകങ്ങളില്‍ നിന്നും പലരും ഒഴിഞ്ഞുമാറി. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ വര്‍ഷ കുട്ടികളെ വച്ച് ഞാന്‍ നാടകം ചെയ്തു. വലിയ വിജയമായിരുന്നു. ഞാനെന്ന കലാകാരിയെ സ്ഥാപിച്ചെടുക്കലായിരുന്നു അതിലൂടെ. എന്നെ കാണുമ്പോള്‍ പിന്തിരിഞ്ഞു നടന്നവര്‍ ചിരിച്ചമുഖത്തോടെ വരവേറ്റത് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ എന്റെ നാടകം കണ്ടതിനു ശേഷമാണ്. എന്നെ ശത്രുവായി കണ്ടവരും ഇല്ലാതാക്കാന്‍ ആഗ്രഹിച്ചവരും എന്റെ നാടകം കണ്ടു തീര്‍ന്നപ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. നല്ല നാടക പ്രവര്‍ത്തകന്‍ നമ്മളെ കുറിച്ചും നമ്മുടെ സമൂഹത്തെക്കുറിച്ചും സമൂഹത്തില്‍ സംഭവിക്കുന്നതിനെ കുറിച്ചുമെല്ലാം അറിയണം. ജീവിതത്തെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് നേടുന്നതിനും വേദാന്ത പഠനം എന്നെ കാര്യമായി സഹായിച്ചു. അതാണ് നാടകത്തിന് കൂടുതല്‍ സഹായകരമായത്. കലയുടെ ഭാരതീയ കാഴ്ചപ്പാടാണ് ഞാന്‍ പ്രത്യേകമായി പഠിച്ചത്. അതിനെ കുറിച്ചുള്ള അന്വേഷണവുമാണ് നടത്തുന്നത്. കഠോപനിഷത് കൂടുതല്‍ പഠിക്കുകയും അതുമായി ബന്ധപ്പെട്ട് ഒരു നാടകം ചെയ്യാനുമുള്ള ശ്രമവുമാണ് ഇപ്പോള്‍. മരണത്തെ കുറിച്ചുകൂടിയുള്ള പഠനമാണത്.  ആഴത്തിലുള്ള പഠനം കൂടുതല്‍ ചോദ്യങ്ങളിലേക്കും ഉത്തരങ്ങള്‍ക്കായുള്ള അന്വേഷണത്തിലേക്കുമാണ് എത്തിച്ചത്. കഠോപനഷിത്തിന്റെ ആഴത്തിലുള്ള വായന ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. നമ്മള്‍ ജനിക്കുകയോ മരിക്കുകയോ അല്ല, നമ്മള്‍ ഇവിടെ തന്നെയുണ്ടായിരുന്നു. എല്ലാം ഇവിടെയുണ്ടായിരുന്നു എന്ന തിരിച്ചറിവാണ് അത് സമ്മാനിച്ചത്. നാടകത്തിന്റെ ഭാരതീയമായ കാഴ്ചപ്പാടും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും കേന്ദ്രീകരിക്കുക എന്നതാണ് ലക്ഷ്യം. അതൊരു ധ്യാനമാണ്. അതിനായാണ് ഒരു പുതിയ നാടക ഗ്രൂപ്പ് ഞാന്‍ തുടങ്ങിയിരിക്കുന്നത്. ഭാരതത്തിന്റെ കാഴ്ചപ്പാടിലൂടെ നാടകത്തെ നോക്കികാണുക എന്നതാണ് പ്രധാനം. താന്ത്രികവും മാന്ത്രികവുമായ സങ്കേതങ്ങള്‍ അതിനു ഉപയോഗിക്കേണ്ടതുണ്ട്. നമ്മുടെ നാടക പ്രസ്ഥാനം സാമൂഹ്യമായി ഇടപെടാനുള്ള ഉറച്ച മാധ്യമമാണ് നാടകം. സിനിമ വളരെയധികം സമൂഹത്തെ സ്വാധീനിക്കുമ്പോഴും നാടകത്തിനുള്ള സ്വാധീനം കുറയുന്നില്ല. കേരളത്തിലെ നാടകചരിത്രം അതു നമ്മെ പഠിപ്പിക്കുന്നുണ്ട്. നാടകം കാണാന്‍  ആളുകളെത്തുന്ന സാഹചര്യം ഉണ്ടായാല്‍ മുന്നോട്ടുവയ്ക്കുന്ന ആശയം അവരെ സ്വാധീനിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. സിനിമാ തീയറ്ററില്‍ ആളുകളെത്തുന്നപോലെ തീയറ്ററില്‍ നാടകം കാണാന്‍ ആളെത്തുന്ന സാഹചര്യമാണുണ്ടാകേണ്ടത്. സിനിമ കാണിക്കുന്നതുപോലെ നാടകം കാണിക്കാനുള്ള തീയറ്ററുകള്‍ നമുക്കുണ്ടാകണം. ഓരോ നഗരത്തിലും ഇത്തരത്തിലുള്ള നാടക ശാലകള്‍ വരണം. എല്ലാ തരത്തിലുമുള്ള നാടകങ്ങള്‍ തുടര്‍ച്ചയായി ഇവിടെ കാണിക്കണം. കാലാമൂല്യമുള്ള നാടകങ്ങള്‍ ഉണ്ടാകുമ്പോള്‍ കാണാന്‍ ആളും ഉണ്ടാകും. ജനങ്ങള്‍ സിനിമയെ എങ്ങനെ സ്‌നേഹിക്കുന്നുവോ അതുപോലെ നാടകത്തെയും സ്വീകരിക്കുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്. സര്‍ക്കാരിനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനുള്ളത്. സ്ത്രീകളും നാടകവും നാടകരംഗത്ത് സ്ത്രീകള്‍ കുറവാണെന്നത് വസ്തുതയാണ്. നാടകത്തിനു പോകുന്ന സ്ത്രീയെ അവഹേളനത്തോടെ കാണുന്ന രീതിയില്‍ നിന്ന് ഇന്നും സമൂഹം മാറിയിട്ടില്ല. ഓ, അവളൊരു നാടകക്കാരിയെന്നാണ് പലരും പറയുന്നത്. നാടകാഭിനയവവും ശരീരവുമായി വളരെ ബന്ധമുണ്ട്. ഒരു നല്ല അഭിനേതാവ് തന്റെ ശരീരത്തെ അതിനനുസരിച്ച് പാകപ്പെടുത്തി വയ്ക്കണം. സ്ത്രീക്ക് പലപ്പോഴും അതിന് കഴിയുന്നില്ല. ശരീരത്തെ അത്തരത്തില്‍ രൂപപ്പെടുത്തുന്ന സ്ത്രീ പുരുഷന്റെ കണ്ണിലെ കാഴ്ചവസ്തു മാത്രമാകുന്നു. ഞാനത് വളരെ കൂടുതല്‍ അനുഭവിക്കുന്നയാളാണ്. നാടകത്തിലേക്ക് കൂടുതല്‍ സത്രീകള്‍ കടന്നു വരണമെങ്കില്‍ സമൂഹത്തിനാകെ സ്ത്രീകളോടുള്ള കാഴ്ചപ്പാട് മാറണം. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായമാണെനിക്കുള്ളത്. ഏതു കാര്യത്തെയും നിര്‍ഭയമായി നേരിടാന്‍ സ്ത്രീക്കാകണം. അക്രമത്തിനും പീഡനത്തിനുമൊക്കെ ഇരയാകുന്നത് പാവപ്പെട്ട പെണ്‍കുട്ടികളാണ്. മോഡേണായ പെണ്‍കുട്ടികള്‍ ആരുടെയും അക്രമത്തിനിരയാകുന്നില്ല. രാത്രി വളരെ വൈകിയും തിരുവനന്തപുരം നഗരത്തില്‍ ചിലപ്പോള്‍ ഹിമയെ കണ്ടേക്കാം. കയ്യിലെപ്പോഴും കരുതുന്ന പെപ്പര്‍ സ്‌പ്രേയുടെ പിന്‍ബലത്തിലല്ല ഹിമ തന്റെ സ്‌കൂട്ടറില്‍ അങ്ങനെ യാത്ര ചെയ്യുന്നത്. രാത്രി ഒരു മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി താമസസ്ഥലത്തേക്ക് ഹിമ പോകുന്നത് എപ്പോഴും ഒറ്റയ്ക്കാണ്. തിരുവനന്തപുരം നഗരത്തില്‍ തനിക്ക് ഭയമുണ്ടായിട്ടേയില്ലന്ന് അവര്‍ പറയുന്നു. ഒരിക്കല്‍ പോലീസ് പിടിച്ചു. രാത്രിയില്‍ ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടി ഇറങ്ങി നടക്കാമോ എന്ന ചോദ്യത്തിന് ''എന്റെ നാട്ടില്‍ പുറത്തിറങ്ങി നടക്കാന്‍ ഞാന്‍ എന്തിനു പേടിക്കണ''മെന്ന മറുചോദ്യമാണ് നല്‍കിയത്. അന്ന് പോലീസ് അകമ്പടിയോടെയാണ് വീട്ടില്‍ പോകാനായത്. നാടക സംവിധായിക അഭിനയമാണ് കൂടുതല്‍ ചെയ്യുന്നതെങ്കിലും നാടക സംവിധായികയാകാനാണ് എനിക്കിഷ്ടം. അഭിനയിക്കാന്‍ മറ്റ് നടിമാരെ കിട്ടാതെ വരുമ്പോഴാണ് നടിയാകേണ്ടി വരുന്നത്. മനസ്സിലെ ആശയങ്ങള്‍ കൂടുതല്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുക സംവിധാനം ചെയ്യുമ്പോഴാണ്. കുറെ പേരിലൂടെ നമുക്കതിനു സാധിക്കുന്നു. അഭിനയിക്കുമ്പോള്‍ നമ്മളിലേക്ക് മാത്രമായി ചുരുങ്ങും.  ചില സിനിമകളില്‍ ഞാനഭിനയിച്ചു. എന്നാല്‍ സിനിമ ഒരിക്കലും എന്നെ ഭ്രാന്തമായി പിടികൂടിയിട്ടില്ല. സിനിമ ഇഷ്ടമാണ്. സിനിമയില്‍ അഭിനയിക്കുന്നതും ഇഷ്ടമാണ്. ഇന്നത്തെ കാലത്ത് കൂടുതല്‍ സ്വാധീനമുള്ള ജനകീയ മാധ്യമമെന്ന നിലയില്‍ സിനിമ കൂടുതല്‍ പ്രശസ്തിയും നേട്ടങ്ങളും നല്‍കുമെന്നത് സത്യമാണ്. അത് എനിക്കും താല്പര്യമുള്ള കാര്യമാണ്. എന്നാല്‍ നാടകത്തെപ്പോലെ സിനിമയെ ഞാന്‍ പ്രണയിക്കുന്നില്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ സിനിമയ്‌ക്കൊപ്പവും കൂടും. അപ്പോഴും നാടക പ്രവര്‍ത്തകയായിരിക്കാനും അറിയപ്പെടാനുമാണ് എനിക്കാഗ്രഹം. സിനിമയിലെ വേഷങ്ങള്‍ യുഗപുരുഷന്‍ എന്ന സിനിമയില്‍ നാട്ടുപ്രമാണി എന്റെ വസ്ത്രം വലിച്ചുരിയുന്ന രംഗമുണ്ട്. വിവസ്ത്രയായി ഞാന്‍ തിരിഞ്ഞോടുന്ന രംഗം. അത് കണ്ട് പലരും എന്നോടു ചോദിച്ചു, ഇത്തരം വേഷങ്ങള്‍ എന്തിനാണ് ചെയ്യുന്നതെന്ന്. കഥാപാത്രത്തിനായാണ് അത് ചെയ്തത്. സിനിമയ്ക്ക് മുന്നേ പല നാടകത്തിലും അത്തരം വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കഥാപാത്രമാകുമ്പോള്‍ ശരീരം, വസ്ത്രം എന്നീ ചിന്തകളെ മാറ്റി വയ്ക്കുന്നു. എന്റെ സിനിമയിലെയോ നാടകത്തിലെയോ വേഷം കണ്ടിട്ട് എന്നെ മറ്റു തരത്തില്‍ നോക്കി കാണുന്നവര്‍ മനോരോഗികളാണ്. ഗ്ലാമര്‍ എന്ന വാക്കിനെ ശാരീരീകമായി മാത്രം കാണേണ്ടതല്ല. പ്രൊഫഷണലായ സമീപനമാണ് വേണ്ടത്. ഞാന്‍ തുറന്നു സംസാരിക്കുകയും ഇത്തരം വേഷങ്ങള്‍ ചെയ്യുകയും ഉണ്ടാകുമ്പോള്‍ അതുമുന്നില്‍ കണ്ട് ആരെങ്കിലും സമീപിച്ചാല്‍ അവര്‍ക്ക് തെറ്റു പറ്റും. സോറി, ഞാനത്തരക്കാരിയല്ലെന്ന് തുറന്നു പറയേണ്ടിവരും. ജീവിതം, പ്രണയം ഞാന്‍ ജീവിക്കുന്നത് എനിക്കു വേണ്ടിയാണ്. കലയും നാടകവുമൊക്കെ ആ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തെ സത്യസന്ധമായി സമീപിക്കുക എന്നതാണ് എന്റെ നയം. നാളെ എന്താകും എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഇന്നത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. ഇന്ന് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് ഞാന്‍ പ്രാധാന്യത്തോടെ കാണുന്നത്. നാടകം, സിനിമ, പാചകം ഇതുമൂന്നുമാണ് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍. നാടകത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. സിനിമ അതിന്റെ ഭാഗമായി വന്നു ചേരുന്നതാണ്. ഇടയ്ക്ക് നഗരത്തിലെവിടെയെങ്കിലും തട്ടുകട തുടങ്ങിയാലോ എന്നാലോചിച്ചിരുന്നു. പാചകത്തോടുള്ള കമ്പം കൊണ്ടാണങ്ങനെ തോന്നിയത്. എല്ലാവരെയും പോലെ ഒരുപാട് ആഗ്രഹങ്ങളുള്ള വ്യക്തിയാണ് ഞാനും. പ്രണയം നമുക്കുള്ളില്‍ ഉണ്ടാകുന്ന ഒരനുഭവമാണ്. അത് നമുക്കുവേണ്ടി മാത്രമുള്ളതാണ്. നമ്മള്‍ മറ്റൊരാളെ പ്രണയിക്കുമ്പോഴും ആത്യന്തികമായി നമ്മെ തന്നെയാണ് പ്രണയിക്കുന്നത്. പ്രണയിക്കപ്പെടാനും പ്രണയിക്കാനും അതിയായി ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എല്ലാവര്‍ക്കും ഉള്ളതുപോലെ വിവാഹ സ്വപ്‌നങ്ങള്‍ എനിക്കുമുണ്ട്. അതൊരിക്കല്‍ സംഭവിക്കുമായിരിക്കും. ഇപ്പോള്‍ പറയാനാകില്ല. ആര്‍. പ്രദീപ്

//www.janmabhumidaily.com/news215874

ഹിറ്റുകളുടെ മാത്രം സംവിധായകന്‍

1952മുതല്‍ മലയാള സിനിമയ്‌ക്കൊപ്പമുണ്ടായിരുന്നു ജെ.ശശികുമാര്‍. ഇക്കാലത്തിനിടയില്‍ നിരവധി ഹിറ്റ് സിനിമകള്‍ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു. പല നടീനടന്മാരെയും താരപരിവേഷത്തിലേക്കുയര്‍ത്താന്‍ ശശികുമാറിന്റെ സിനിമകള്‍ക്കായി.
ഒരിക്കല്‍ മലയാള സിനിമാ വ്യവസായത്തെ നിലനിര്‍ത്തിയതും പരിപോഷിപ്പിച്ചതും ശശികുമാറിന്റെ ചലച്ചിത്രങ്ങളായിരുന്നു. അന്നൊന്നും അദ്ദേഹത്തെ ആരും തിരിച്ചറിയുകയോ അര്‍ഹമായ അംഗീകാരം നല്‍കുകയോ ഉണ്ടായില്ല. കാരണം, അന്ന് സിനിമ അറിയപ്പെട്ടിരുന്നത് താരങ്ങളുടെ പേരിലായിരുന്നു. നല്ല ചലച്ചിത്രങ്ങള്‍ക്കു പിന്നില്‍ സംവിധായകന്റെ മിടുക്കുണ്ടെന്ന് കേരളത്തിലെ ശരാശരി സിനിമാ പ്രേക്ഷകര്‍ മനസ്സിലാക്കിയില്ല. അവര്‍ക്ക് സിനിമ സത്യന്റെയും പ്രേംനസീറിന്റെയും ജയന്റെയും ഷീലയുടെയും ജയഭാരതിയുടെയുമായിരുന്നു.സംവിധായകന്‍ അപ്രസക്തനായി. അതിനാലാകണം പുരസ്‌കാരങ്ങളിലൊന്നും ശശികുമാറിനെ ആരും പങ്കു ചേര്‍ത്തില്ല.
ഹിറ്റ് മേക്കര്‍ പദവി അദ്ദേഹത്തിനു നല്‍കിയപ്പോഴും പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിലേക്കെത്തിയില്ല. ഒരുപാടു കാലം കഴിഞ്ഞാണ് ശശികുമാറിനെ സര്‍ക്കാര്‍ പോലും പരിഗണിച്ചത്. മലയാള ചലച്ചിത്ര ശാഖയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ജെ.സി.ഡാനിയേല്‍ അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ശശികുമാറിനു നല്‍കാനുള്ള തീരുമാനം സര്‍ക്കാരിനുണ്ടായ വൈകിയ വിവേകവും അദ്ദേഹത്തിനു ലഭിച്ച വളരെ വൈകിയുള്ള അംഗീകാരവുമായിരുന്നു. ഒരു കാലത്ത് സിനിമാ വ്യവസായത്തെ നിലനിര്‍ത്തിയിരുന്നത് ശശികുമാറിന്റെ സിനിമകളായിരുന്നു. അദ്ദേഹം സംവിധാനംചെയ്ത ചിത്രങ്ങളില്‍ കൂടുതലും പണംവാരി ചിത്രങ്ങളായിരുന്നു. എഴുപതുകളിലെയും എണ്‍പതുകളിലെയും നല്ല സിനിമകളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നവരുടെ വാക്കുകളിലേക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കടന്നു വരും.
ആലപ്പുഴക്കാരന്‍ വര്‍ക്കിജോണ്‍ സിനിമയ്ക്കു വേണ്ടിയാണ് ശശികുമാറായത്. 1927 ഒക്‌ടോബര്‍ 14ന് ആലപ്പുഴയില്‍ പൂന്തോപ്പില്‍ വീട്ടില്‍ മില്ലുടമ എന്‍.എല്‍. വര്‍ക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളില്‍ മൂന്നാമനായാണ് അദ്ദേഹം ജനിച്ചത്. നാടകക്കമ്പമായിരുന്നു ആദ്യം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ 'ജീവാര്‍പ്പണം' എന്ന നാടകം എഴുതി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പ്രഫഷനല്‍ നാടകരംഗത്തും സജീവമായി. അടൂര്‍ പങ്കജത്തിന്റെയും മറ്റും ചുമതലയിലുള്ള അടൂര്‍ പാര്‍ഥസാരഥി തിയറ്റേഴ്‌സില്‍ ജഗതി എന്‍.കെ. ആചാരിയുടെ നാടകത്തില്‍ വേഷമിട്ടതാണ് വഴിത്തിരിവായത്. നാടകക്കമ്പക്കാലത്താണ് ആലപ്പുഴയിലെ ഉദയാ സ്‌ററുഡിയോ ഉടമ കുഞ്ചാക്കോയാണ് അഭിനയിക്കാനുള്ള അവസരം നല്‍കുന്നത്. കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുതുകുളം രാഘവന്‍പിള്ള തിരക്കഥയെഴുതി പ്രേംനസീര്‍ നായകനായ 'വിശപ്പിന്റെവിളി'യായിരുന്നു ചിത്രം. അബ്ദുല്‍ ഖാദര്‍ എന്നായിരുന്നു അന്ന് പ്രേംനസീറിന്റെ പേര്. ജോണ്‍ വില്ലനും. തിക്കുറിശ്ശിയാണ് അബ്ദുല്‍ഖാദറിന്റെയും ജോണിന്റെയും പേരുമാറ്റുന്നത്. അങ്ങനെ പ്രേംനസീറും ശശികുമാറും ഉണ്ടായി. തിരമാല, ആശാദീപം, വേലക്കാരന്‍ എന്നീ ചിത്രങ്ങളിലും ശശികുമാര്‍ അഭിനയിച്ചു.
കുഞ്ചാക്കോയുടെ സംവിധാന സഹായിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. അഭിനയത്തെക്കാള്‍ ശശികുമാറിന് വഴങ്ങുന്നത് സംവിധാനമാണെന്ന് തിരിച്ചറിഞ്ഞതും കുഞ്ചാക്കോയാണ്. ഹിന്ദിയിലെ സൂപ്പര്‍ ഹിറ്റ് സിനിമ രാമരാജ്യം മലയാളത്തിലെടുക്കാന്‍ 'ഉദയ' തീരുമാനിച്ചപ്പോള്‍ അതിന്റെ എഴുത്തുപണികള്‍ ശശികുമാറിനെ ഏല്‍പ്പിച്ചു. സീത എന്നപേരിലിറങ്ങിയ ആ ചലച്ചിത്രം വലിയ വിജയമായിരുന്നു. ഇക്കാലത്തെല്ലാം സുഹൃത്തായിരുന്നു പ്രേംനസീര്‍. നസീര്‍ വഴിയാണ് മെരിലാന്‍ഡ് സുബ്രഹ്മണ്യത്തെ പരിചയപ്പെടുന്നത്. മെരിലാന്‍ഡില്‍നിന്ന് ചെന്നൈയിലെത്തി. ചെന്നൈയില്‍ തോമസ് പിക്‌ചേഴ്‌സിന്റെ 'ഒരാള്‍കൂടി കള്ളനായി' എന്ന ചിത്രത്തിന്റെ സ്വതന്ത്ര സംവിധായകനായിട്ടായിരുന്നു തുടക്കം. എന്നാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് രണ്ടാമത്തെ ചിത്രമായ 'കുടുംബിനി'യാണ്. കവിയൂര്‍ പൊന്നമ്മയുടെ ആദ്യ ചിത്രമായിരുന്നു അത്. തുടര്‍ന്ന് ഒട്ടേറെ ഹിറ്റുകള്‍ ശശികുമാറില്‍നിന്ന് മലയാളത്തിനു ലഭിച്ചു.
ഒരു വര്‍ഷം 13 സിനിമകള്‍വരെ സംവിധാനംചെയ്ത് അദ്ദേഹം അത്ഭുതം കാട്ടിയിട്ടുണ്ട്. 1980ലായിരുന്നു ഇത്. 141 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനംചെയ്തു. ഇതില്‍ 84ലും നസീര്‍ നായകനായി. 47 സിനിമകളില്‍ ഷീല നായികയും. ഇതെല്ലാം ലോക സിനിമാ ചരിത്രത്തിലെ റിക്കോര്‍ഡുകളായിരുന്നു.
നിരവധി കൂട്ടുകെട്ടുകളും ശശികുമാറിന്റെ സിനിമകളിലൂടെ ഉണ്ടായി. മലയാളത്തിന് എക്കാലത്തേയും മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ശ്രീകുമാരന്‍ തമ്പി-എം. കെ. അര്‍ജുനന്‍ സഖ്യത്തിനു തുടക്കമായത് ശശികുമാറിന്റെ സൂപ്പര്‍ സിനിമയായ 'റസ്റ്റ്ഹൗസി'ലെ ഗാനങ്ങളിലൂടെയാണ്. വില്ലനായി ജോസ് പ്രകാശിനെ അവതരിപ്പിച്ചതും ശശികുമാറാണ്. 1966ല്‍ പുറത്തിറങ്ങിയ ലൗ ഇന്‍ കേരളയിലായിരുന്നു ജോസ്പ്രകാശിന്റെ രംഗപ്രവേശം. അതേ വര്‍ഷം 'പെണ്‍മക്കളി'ല്‍ ഷീലയുടെ അനുജത്തിയുടെ റോളില്‍ ജയഭാരതിയുമെത്തി. 1979ല്‍ ചൂള എന്ന ശശികുമാര്‍ ചിത്രത്തിലൂടെ കുളത്തൂപ്പുഴ രവി എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ രവീന്ദ്രനായി. ശശികുമാറിനെക്കുറിച്ചു പറയാന്‍ നിരവധി കാര്യങ്ങള്‍. ഇത്രയൊക്കെയുണ്ടായിട്ടും അദ്ദേഹത്തിലെ സിനിമാ സംവിധായകന്റെ കഴിവും മഹത്വവും തിരിച്ചറിയാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല. പ്രഗത്ഭനായ ആ സംവിധായകന്‍ പുതുതലമുറയ്ക്ക് അന്യനാകുന്നത് അതിനാലാണ്.
ആര്‍. പ്രദീപ്

//www.janmabhumidaily.com/news215423

  • 1
  • 2