നിങ്ങൾ തിരഞ്ഞത് എസ്. സന്ദീപ് ഏകദേശം 50 ഫലങ്ങൾ, 0.046 സെക്കൻഡ്
അയോധ്യാ കേസ് വൈകിക്കുന്നതിനെതിരെ ആര്‍‌എസ്‌എസ്

… ആരംഭിക്കുന്നതില്‍ യാതൊരു അപാകതയുമില്ല, സര്‍കാര്യവാഹ് പറഞ്ഞു. എസ്. സന്ദീപ്

//www.janmabhumidaily.com/news839703

പള്ളിക്കേസ്; പിണറായി സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി

…;ക്കാന്‍ പദ്ധതിയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കുന്നത് വൈകിക്കാന്‍ പറഞ്ഞ കാരണങ്ങളാണ്.  എസ്. സന്ദീപ്

//www.janmabhumidaily.com/news837343

തീയതികള്‍ പ്രഖ്യാപിച്ചു; ഛത്തീസ്‌ഗഡില്‍ രണ്ട് ഘട്ട വോട്ടെടുപ്പ്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് നവംബര്‍ 12 മുതല്‍ ഡിസംബര്‍ ഏഴു വരെ നടക്കുക. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. തെലങ്കാന ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലും ഇന്നലെ  മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെലങ്കാന നിയമസഭ പിരിച്ചു വിട്ടതു മുതല്‍ സംസ്ഥാനത്ത് മാതൃകാപെരുമാറ്റച്ചട്ടം നിലവിലുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും  ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് സംവിധാനവും ഉപയോഗിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് അറിയിച്ചു.  ഛത്തീസ്ഗഢില്‍ ജനുവരി 5നും മധ്യപ്രദേശില്‍ ജനുവരി ഏഴിനും രാജസ്ഥാനില്‍ ജനുവരി 20നും നിയമസഭാ കാലാവധി തീരും. മിസോറാം നിയമസഭയുടെ കാലാവധി ഡിസംബര്‍ 15ന് അവസാനിക്കും. അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന കോണ്‍ഗ്രസ്സിനെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഹസിച്ചു. ആദ്യം രാവിലെ 12.30ന് നടത്തുമെന്നറിയിച്ച പത്രസമ്മേളനം പിന്നീട് മൂന്നു മണിയിലേക്ക് മാറ്റിയിരുന്നു. ഇത് ഉച്ചയ്ക്ക് ഒരുമണിക്ക് രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ തെരഞ്ഞെടുപ്പ് റാലി കണക്കിലെടുത്താണെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആരോപണം.  തെലങ്കാന വോട്ടര്‍ പട്ടിക വൈകിയതും വോട്ടര്‍ പട്ടിക ഹൈക്കോടതിയെ കാണിക്കണമെന്ന നിര്‍ദ്ദേശം വന്നതിനാലും മറ്റൊരു സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അവസാന നിമിഷം വന്നതിനാലുമാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീട്ടിയതെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണര്‍ റാവത്ത് വിശദീകരിച്ചു. രാഷ്ട്രീയക്കാര്‍ എല്ലാം രാഷ്ട്രീയമായി കാണുന്നതിന് യാതൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കോണ്‍ഗ്രസ്സിന് മറുപടി നല്‍കി. എസ്. സന്ദീപ്

//www.janmabhumidaily.com/news836780

കര്‍ഷകര്‍ക്ക് 62,635 കോടി രൂപയുടെ അധിക വരുമാനം; ഗോതമ്പിന്റെ താങ്ങുവില 6 ശതമാനം ഉയര്‍ത്തി

…. പയറിന് 200 രൂപയാണ് ക്വിന്റലിന് ഉയര്‍ത്തിയത്. സാഫ്‌ളവറിന് ക്വിന്റലില്‍ 845 രൂപയും ഉയര്‍ത്തി നല്‍കിയിരുന്നു.  എസ്. സന്ദീപ്

//www.janmabhumidaily.com/news836486

റഫാൽ ആരോപണങ്ങൾക്ക് അന്താരാഷ്ട്രബന്ധം; കേന്ദ്രം

…; നിരവധി കൂടിയാലോചനകളാണ് താന്‍ നടത്തിയതെന്നും പ്രതിരോധമന്ത്രി പറഞ്ഞു.  എസ്. സന്ദീപ്

//www.janmabhumidaily.com/news835552

'ചാര'ത്തിൽ നീതിയുടെ കനൽ

… വിധി പ്രസ്താവിച്ചത്. എസ്. സന്ദീപ് വിധിയിൽ സന്തോഷം തിരുവനന്തപുരം: സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഐഎസ്ആര്‍ഒ ചാരക്കേസില്&zwj…

//www.janmabhumidaily.com/news834524

കര്‍ശന നടപടികളുമായി വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തില്‍ ക്വാറികള്‍ക്ക് വിലക്ക്

… കുറ്റപ്പെടുത്തുന്നു. കേരളത്തിലെ ക്വാറി, ഖനന പ്രവര്‍ത്തനങ്ങളെപ്പറ്റി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം സമഗ്രമായ വിവരങ്ങള്‍ തേടാനാണ് തീരുമാനം. എസ്. സന്ദീപ്

//www.janmabhumidaily.com/news833194

കേരളത്തിൻ്റെ ആവശ്യം ഹരിത ട്രിബൂണൽ തള്ളി; പരിസ്ഥിതിലോല മേഖലകളിൽ തൊട്ടുപോകരുത്

…; നിയന്ത്രിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ നിരവധി തവണ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ജസ്റ്റിസ് എ.കെ. ഗോയല്‍ പറഞ്ഞു. എസ്. സന്ദീപ്

//www.janmabhumidaily.com/news832999

പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ; പിണറായി പൊളിഞ്ഞു

… കോടി മാത്രം നല്‍കിയപ്പോള്‍ യുഎഇ 700 കോടി രൂപയാണ് കേരളത്തിന് നല്‍കുന്നതെന്ന തരത്തില്‍ വിഷയത്തില്‍ സിപിഎം കേന്ദ്രങ്ങള്‍ നടത്തിയ രാഷ്ട്രീയ ഇടപെടലുകളാണ് പ്രശ്‌നം ഇത്രയും വഷളാക്കിയത്. എസ്. സന്ദീപ്

//www.janmabhumidaily.com/news832250

പാര്‍ട്ടി തീരുമാനത്തിലും വലുതായി ഭരണഘടനയെ വിശ്വസിച്ചതിന് പുറത്താക്കി

…;മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടേയോ ട്വീറ്റില്‍ സോമനാഥ് ചാറ്റര്‍ജിയെ സിപിഎം നേതാവെന്ന് വിശേഷിപ്പിക്കാതിരുന്നതും ഇതിനുദാഹരണമാണ്.  എസ്. സന്ദീപ്

//www.janmabhumidaily.com/news831025

എയിംസ് നഷ്ടപ്പെടുത്തുന്നത് ഇടതു-വലതു തര്‍ക്കം; തീരുമാനം വൈകിച്ചത് യുഡിഎഫ് സര്‍ക്കാര്‍; ഇടത് എംപിമാരും ഇടങ്കോലിട്ടു

എസ്. സന്ദീപ് ന്യൂദല്‍ഹി: എയിംസ് സ്ഥാപിക്കുന്നതിനായി 200 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ട്…

//www.janmabhumidaily.com/news829952

അയ്യപ്പൻ്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കപ്പെടണം; സുപ്രീം കോടതി

…‌ക്യൂറി വാദിച്ചു. കേസിലെ മറ്റൊരു അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എസ്. സന്ദീപ്

//www.janmabhumidaily.com/news829555

ലോക്‌സഭ പാസാക്കി: കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ

… പീഡിപ്പിച്ചാല്‍ ജീവപര്യന്തം പരമാവധി ശിക്ഷ. നേരത്തെ ഇത് ഏഴുമുതല്‍ പത്തുവര്‍ഷം വരെ തടവ് മാത്രം. എസ്. സന്ദീപ്

//www.janmabhumidaily.com/news829271

'അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനാ സംരക്ഷണമുണ്ട്' സ്ത്രീ പ്രവേശന ആവശ്യം അമിതാവേശം: എന്‍എസ്എസ്

…‍ക്കാര്‍ ഇടപെട്ടാല്‍ ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുച്ഛേദം ഉറപ്പു നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പരാശരന്‍ കൂട്ടിച്ചേര്‍ത്തു.  എസ്. സന്ദീപ്

//www.janmabhumidaily.com/news828555

യുജിസി പിരിച്ചു വിടും; പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍

ന്യൂദല്‍ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍(യുജിസി) പിരിച്ചുവിട്ട് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനം. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഇതുസംബന്ധിച്ച കരട് നിയമം പ്രസിദ്ധീകരിച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ അവസാന ആഴ്ചയില്‍ ബില്‍ സഭയില്‍ അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ഓഫ് ഇന്ത്യ(യുജിസി ആക്ടിന് പകരം) നിയമം, 2018 എന്നാണ് കരട് ബില്ലിന് നല്‍കിയ പേര്. 1956ല്‍ നിലവില്‍ വന്ന യുജിസി നിയമത്തിന് പകരമാണിത്. പുതിയ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.  ജൂലായ് 7ന് മുമ്പായി വിദ്യാഭ്യാസ വിചക്ഷണരും മറ്റുള്ളവരും അവരുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. പന്ത്രണ്ടംഗങ്ങളടങ്ങിയ ഉന്നത വിദ്യാഭ്യാസ കമ്മീഷനില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവരടക്കം കേന്ദ്രസര്‍ക്കാരാണ് നിയമിക്കുന്നത്.  ഉന്നത വിദ്യാഭ്യാസ, നൈപുണ്യ വികസന, ശാസ്ത്ര സാങ്കേതിക മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ സമിതി അംഗങ്ങളാകും. സാങ്കേതിക വിദ്യാഭ്യാസ, അധ്യാപക വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്മാരും രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും ഉന്നത വിദ്യാഭ്യാസ കമ്മീഷനിലെ അംഗങ്ങളാണ്.  സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ യുജിസി സമ്പൂര്‍ണ പരാജയമാണെന്നും പൂര്‍ണമായും പിന്‍വലിച്ച് പുതിയ സംവിധാനം കൊണ്ടുവരണമെന്നും മുന്‍ യുജിസി ചെയര്‍മാന്‍ ഹരി ഗൗതമിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സമിതി 2015 മാര്‍ച്ചില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ്. സന്ദീപ്

//www.janmabhumidaily.com/news825106

'ബിജെപിയുടെ പ്രഖ്യാപിത നയം' നിയമനിർമാണ ബില്ലായി എത്തും

… സാഹചര്യമുണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എസ്. സന്ദീപ്

//www.janmabhumidaily.com/news824824

കണ്ണൂർ വിമാനത്താവളം സപ്തംബറിൽ പൂർത്തിയാക്കും

…; ശേഷിയുള്ള വിമാനത്താവളത്തിന് നിലവില്‍ 3,050 മീറ്റര്‍ റണ്‍വേ ആണുള്ളത്. ഇത് നാലായിരം മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂര്‍ മാറും.  എസ്. സന്ദീപ്

//www.janmabhumidaily.com/news824562

വികസനം വിളിച്ചുണർത്തി മോദിയുടെ മൂന്ന് ഗ്രാമങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി നഗരഹൃദയത്തില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിക്കണം ജയപൂരില്‍ എത്താന്‍. ലോക്‌സഭാംഗമെന്ന നിലയില്‍ നരേന്ദ്ര മോദി ഏറ്റെടുത്ത ഗ്രാമമാണ് ജയപൂര്‍. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് മുഖച്ഛായ ആകെ മാറ്റിയിരിക്കുകയാണ് മോദിയുടെ ജയപൂര്‍. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മാതൃകയൊരുക്കി ജയപൂര്‍ മുന്നോട്ടുവയ്ക്കുന്നത് ഗാന്ധിജിയുടെ ഗ്രാമവികസന സങ്കല്‍പ്പങ്ങളാണ്. അതിവേഗം വികസന പാതയില്‍ മുന്നേറുന്ന ജയപൂരില്‍ നിന്നുള്ള വിശേഷങ്ങളിലേക്ക്. ''ഒരു രാഷ്ട്രത്തെ നിര്‍മ്മിക്കണമെങ്കില്‍ നമുക്ക് ഗ്രാമങ്ങളില്‍ നിന്ന് തുടങ്ങണം.'' എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാമയോജനയ്ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് കുടിയിരിക്കുന്നത് എന്ന മഹാത്മജിയുടെ സന്ദേശത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 2014-ല്‍ ജയപ്രകാശ് നാരായണിന്റെ ജന്മവാര്‍ഷിക ദിനമായ  ഒക്ടോബര്‍ പതിനൊന്നിന് ആദര്‍ശ് ഗ്രാമയോജന പദ്ധതി മോദി സര്‍ക്കാര്‍ ആരംഭിച്ചു. എല്ലാ പാര്‍ലമെന്റംഗങ്ങളും ഒരു ഗ്രാമത്തെ ദത്തെടുത്ത് വികസനം സാധ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യന്‍ ഗ്രാമങ്ങളിലെ കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ, പാരിസ്ഥിതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള സ്വപ്‌ന പദ്ധതിക്കാണ് മോദിസര്‍ക്കാര്‍ തുടക്കമിട്ടത്.  അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്നു ആദര്‍ശ ഗ്രാമങ്ങള്‍ ദത്തെടുത്ത് വികസിപ്പിക്കാനുള്ള മോദിയുടെ ആഹ്വാനത്തിന് വലിയ പിന്തുണയാണ് രാജ്യത്തെ എംപിമാരും ജനങ്ങളും നല്‍കിയത്. എല്ലാവരും പുതിയ പുതിയ ഗ്രാമങ്ങളിലേക്ക് വികസനത്തിന്റെ സന്ദേശവുമായെത്തി. സ്വാതന്ത്ര്യ ലബ്ധിയുടെ ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറവും വികസനം കടന്നുചെന്നിട്ടില്ലാത്ത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ എത്തിക്കാന്‍ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി മാറുകയാണ് മോദിയുടെ ജയപൂര്‍.  വികസനത്തിന്റെ കവാടം പ്രസിദ്ധമായ ഗ്രാന്റ് ട്രങ്ക് റോഡില്‍നിന്ന് ടാറിട്ട ഒറ്റവരിപ്പാതയിലൂടെ ചെല്ലുന്നതാണ് ജയപൂര്‍ ഗ്രാമം. ഗ്രാമീണ ഇന്ത്യയില്‍ തീരെ കാണാനാവാത്ത ബസ് കാത്തിരിപ്പു കേന്ദ്രമാണ് ജയപൂരിലേക്ക് എത്തുന്ന ഏവരേയും ആദ്യം ആകര്‍ഷിക്കുക. സംസദ് ആദര്‍ശ് ഗ്രാമം ജയപൂര്‍ എന്നെഴുതിവച്ചിരിക്കുന്ന ബസ്സ് കാത്തിരിപ്പു കേന്ദ്രം ടിന്‍ ഷീറ്റുകളുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റീലിന്റെ നീളന്‍ ഇരിപ്പിടങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. കത്തിയാളുന്ന വെയിലില്‍ ബസ് കാത്തുനിന്ന ഗ്രാമീണര്‍ക്ക് ഏറെ ആശ്വാസമാണ് ഈ കാത്തിരിപ്പു കേന്ദ്രമെന്ന് പ്രദേശവാസിയായ രേഖാദേവി പറയുന്നു. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ തന്നെ ബിഎസ്എന്‍എല്‍ ഫ്രീ വൈഫൈ സോണ്‍ എന്നെഴുതിവച്ചിരിക്കുന്ന ബോര്‍ഡ് കാണാം. ഇതിനടുത്തുതന്നെ രണ്ട് എടിഎമ്മുകളുമുണ്ട്. യൂണിയന്‍ ബാങ്കിന്റെയും സിന്‍ഡിക്കേറ്റ് ബാങ്കിന്റെയും എടിഎമ്മുകളാണിത്. യൂണിയന്‍ ബാങ്ക് ഗ്രാമത്തില്‍ ഒരു ഗ്രാമവിജ്ഞാന കേന്ദ്രവും നടത്തുന്നുണ്ട്. രണ്ട് മുറികളുള്ള കേന്ദ്രത്തില്‍ ചെറിയ ഒരു ലൈബ്രറിയും വായിക്കാനുള്ള മറ്റു പുസ്തകങ്ങളും ലഭ്യമാണ്. ഹിന്ദി പത്രങ്ങളും ഇവിടെ കിട്ടും. ഡിജിറ്റല്‍ ലൈബ്രറി സംവിധാനങ്ങളും എല്‍ഇഡി ടെലിവിഷനും കേന്ദ്രത്തിലുണ്ട്. പത്രം വായിക്കാനും പുസ്തകങ്ങള്‍ക്കുമായി കേന്ദ്രം വന്നതോടെ കുട്ടികളും യുവാക്കളും ഇവിടെയെത്തി സമയം ചെലവഴിക്കാറുണ്ടെന്ന് സമീപത്ത് ചായ വില്‍പ്പന നടത്തുന്ന സഞ്ജയ് പാട്ടീല്‍ പറഞ്ഞു.  കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഗ്രാമത്തില്‍ വന്ന വികസനങ്ങളില്‍ പാട്ടീല്‍ സന്തുഷ്ടനാണ്. മോദി ഗ്രാമവാസികളെ അഭിസംബോധന ചെയ്ത മൈതാനത്തിന് സമീപം പുതിയ ഒരു സ്വകാര്യ സ്‌കൂള്‍ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനായി രണ്ട് സോളാര്‍ യൂണിറ്റുകളാണ് ഗ്രാമത്തിലുള്ളത്. തികച്ചും അപ്രതീക്ഷിതമായാണ് ഇത്രയധികം വികസനങ്ങള്‍ ഗ്രാമത്തിലേക്കെത്തിയതെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. എടിഎമ്മുകളും വിജ്ഞാന കേന്ദ്രവും നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമ ദിങ്കുര്‍ പാട്ടീലും ഏറെ സന്തോഷത്തിലാണ്. ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം മാറ്റിമറിക്കാനുള്ള സ്ഥലം എംപിയുടെ പരിശ്രമത്തിനൊപ്പമാണ് താനെന്ന് അദ്ദേഹം പറഞ്ഞു.  ജലവും വൈദ്യുതിയും ദിവസവും മൂന്നു തവണയായി ജല ലഭ്യത ഗ്രാമത്തില്‍ ഉറപ്പുവരുത്താന്‍ സ്ഥലം എംപിക്ക് സാധിച്ചു. നിരവധി കുഴല്‍ക്കിണറുകളും ഗ്രാമത്തില്‍ കുഴിച്ചിട്ടുണ്ട്. കുറഞ്ഞത് 20-22 മണിക്കൂര്‍ വൈദ്യുതിയും ലഭ്യമാക്കി. നേരത്തെ ഇത് പരമാവധി എട്ടു മണിക്കൂര്‍ മാത്രമായിരുന്നു. ജലവും വൈദ്യുതിയും എത്തിയതോടെ ഗ്രാമീണ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടായത്, ദിങ്കുര്‍ പാട്ടീല്‍ പറഞ്ഞു.  ഇരുപത്തഞ്ച് കെ.വി വൈദ്യുതി ലഭ്യമാക്കുന്ന രണ്ട് സോളാര്‍ പവര്‍ പ്ലാന്റുകളാണ് ജയപൂര്‍ ഗ്രാമത്തിലുള്ളത്. ഗ്രാമത്തിന്റെ രണ്ട് അതിരുകളിലായാണ് പ്ലാന്റുകള്‍ സ്ഥാപിച്ചത്. സോളാര്‍ പ്ലാന്റുകളിലെ ബാറ്ററികളും സോളാര്‍ പാനലുകളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നതും മോഷ്ടിക്കുന്നതും സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പാട്ടീലിന്റെ മറുപടി ഇങ്ങനെ: മോദി നമുക്കായി നിരവധി കാര്യങ്ങള്‍ നടപ്പാക്കി. ഇനി ഇതെല്ലാം സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഗ്രാമത്തിനുമാണ്. എല്ലാ കാര്യത്തിനും മേല്‍നോട്ടം വഹിക്കാന്‍ മോദിക്കാവില്ലല്ലോ.  കുട്ടികള്‍ക്കായുള്ള അങ്കണവാടിയായ നന്ദ്ഘറിലേക്കാണ് അടുത്തതായി പോയത്. ഇതിന് സമീപത്തായി പെണ്‍കുട്ടികള്‍ക്കായുള്ള ആദര്‍ശ് കന്യാ വിദ്യാലയവുമുണ്ട്. സോളാര്‍ വൈദ്യുതിയാലും അല്ലാതെയും പ്രവര്‍ത്തിക്കുന്ന നെയ്ത്തുകേന്ദ്രവും ഇവിടെയുണ്ട്. പ്രതിദിനം ഇരുനൂറു രൂപവരെ സമ്പാദിക്കാന്‍ പ്രദേശവാസികളായ സ്ത്രീകള്‍ക്ക് ഇവിടെ സാധിക്കുന്നുണ്ട്. മുപ്പതോളം കുടുംബങ്ങള്‍ക്ക് ഇതുവരെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നു.  ഗ്രാമത്തിലൂടെ നടക്കുമ്പോള്‍ മിക്ക വീടുകളും സോളാര്‍ പ്ലാന്റുകളാലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എല്ലാ വീടുകളുടെയും മുകളില്‍ സോളാര്‍ പാനലുകള്‍ നിരത്തിവച്ചിരിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച വീടുകളാണ് ഗ്രാമത്തിലെ മറ്റൊരു ആകര്‍ഷണം. വീടുകള്‍ അനുവദിച്ചവര്‍ക്ക് 1.2 ലക്ഷം രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലെത്തി. പൂര്‍വ്വാഞ്ചല്‍ മേഖലയ്ക്കാകെ മാതൃകയായി ശൗചാലയങ്ങളുടെ നിര്‍മ്മാണത്തിലും ജയപൂര്‍ വിജയമാണ്.    അടല്‍ പാര്‍പ്പിടങ്ങള്‍ ജയപൂരില്‍ കാണേണ്ട മറ്റൊന്ന് മോദിജിയുടെ അടല്‍ നഗരമാണെന്ന് വഴികാട്ടിയായി കൂടെക്കൂടിയ ദിങ്കുര്‍ പാട്ടീല്‍ പറഞ്ഞു. ആദിവാസി ജനവിഭാഗമായ മുസഹാര്‍ ജനങ്ങള്‍ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയാണിത്. പൂര്‍വ്വാഞ്ചല്‍ മേഖലയിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗമാണ് മുസഹാറുകള്‍. വനമാതൃകയില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച ഹൗസിങ് സൊസൈറ്റി കാണുന്നതിനായി മറ്റു ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നതായി താമസക്കാരനായ ജീത്തു ബന്‍ബാസിയും ഭാര്യയും പറഞ്ഞു. സോളാര്‍ പ്ലാന്റുകളിലൂടെ 24 മണിക്കൂറും ഇവിടെ വൈദ്യുതിയും ലഭ്യമാണ്. പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമം രാജ്യത്തിനു തന്നെ മാതൃകയായി വികസിക്കുമ്പോള്‍ തങ്ങളുടെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായതായി ഗ്രാമവാസികള്‍ കരുതുന്നു. പ്രധാനമന്ത്രിയുടെ ഗ്രാമമെന്ന നിലയില്‍ സര്‍ക്കാര്‍ അധികാരികളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും വലിയ പരിഗണന ജയപൂരിന് ലഭിക്കുന്നുണ്ട്. ഇതെല്ലാമാണ് ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചത്.  ഗ്രാന്റ് ട്രങ്ക് റോഡിന്റെ മറുവശത്താണ് മോദി 2016-ല്‍ ഏറ്റെടുത്ത രണ്ടാമത്തെ ഗ്രാമമായ നാഗേപൂര്‍.  മാലിന്യ ശേഖരണ സംവിധാനം അടക്കം നിരവധി മികച്ച മാതൃകകള്‍ നാഗേപൂരിനും കാണിച്ചുതരാനുണ്ട്. സോളാര്‍ പ്ലാന്റുകളും ജലസംഭരണികളും നിര്‍മ്മാണഘട്ടത്തിലാണ്. മോദി ദത്തെടുത്ത മൂന്നാമത്തെ ഗ്രാമമായ കക്രഹിയയിലും ജയപൂര്‍ മാതൃകയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. മോദി ഏറ്റെടുത്ത ഗ്രാമങ്ങളിലെ വികസന പദ്ധതികള്‍ യുപിയിലെ സമാജ് വാദി സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ യോഗി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇത്തരം തടസ്സങ്ങളെല്ലാം മാറിയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാവുന്നതോടെ രാജ്യത്തിനുതന്നെ മാതൃകയായ മൂന്നു ഗ്രാമങ്ങളാവും ജയപൂരും നാഗേപൂരും കക്രഹിയയുമെന്നുറപ്പാണ്.  എസ്. സന്ദീപ്

//www.janmabhumidaily.com/news821974

അശാന്തിയുടെ താഴ്‌വരയില്‍ സേനയ്ക്ക് 'ഉത്തേജകം'

" data-alt="" data-caption="" data-align="inline_undefined" />എസ്. സന്ദീപ് കഴിഞ്ഞ ഞായറാഴ്ച ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും…

//www.janmabhumidaily.com/news819655

ചെലമേശ്വറും കൂട്ടരും ഭരണഘടനാ ബെഞ്ചിനു പുറത്ത്

ന്യൂദല്‍ഹി:  പത്രസമ്മേളനം വിളിച്ച് പരാതികളുടെ കെട്ടഴിച്ച നാല് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് പുറത്താക്കി ചീഫ് ജസ്റ്റിസ് കടുത്ത നടപടി തുടങ്ങി. കോടതിക്കുള്ളില്‍  തീര്‍ക്കേണ്ട കാര്യങ്ങള്‍ പരസ്യമായി വിളിച്ചുപറഞ്ഞ്  പരമോന്നത നീതി പീഠത്തിന്റെ വിശ്വാസ്യത തകര്‍ത്ത അവരുടെ ആവശ്യങ്ങള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര  തള്ളുകയും ചെയ്തു,   അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്  എന്നിവരെ ഒഴിവാക്കി  പുതിയ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കി. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം തേടുന്ന  ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ശന്തനു ഗൗഡര്‍ എന്നിവരുടെ ബെഞ്ച് തന്നെ ഇന്ന് പരിഗണിക്കാനും ചീഫ് ജസ്റ്റിസ് തീരുമാനിച്ചു.   നാലു ജഡ്ജിമാരുടെയും പ്രധാന ആവശ്യങ്ങള്‍ തള്ളിയതോടെ ഇവര്‍ക്കു  മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതായി.  സമവായ ചര്‍ച്ചകളും പ്രതിസന്ധിയിലായി. പത്രസമ്മേളനം വിളിച്ച നാലു  ജഡ്ജിമാരുടെ നടപടിയ���ല്‍ സുപ്രീംകോടതിയിലെ മറ്റു ജഡ്ജിമാര്‍ക്കുള്ള അതൃപ്തിയും പ്രതിഷേധവും കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസിന്റെ തീരുമാനം.  പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ചീഫ് ജസ്റ്റിസിനെതിരായ നിലപാടില്‍ മാറ്റമില്ലെന്നും വിമത ജഡ്ജിമാരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇനി പരസ്യ പ്രതിഷേധം നടത്താനാവാത്ത അവസ്ഥയുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ച ജഡ്ജിമാരില്‍ രഞ്ജന്‍ ഗൊഗോയ് താന്‍ തെറ്റിദ്ധരിക്കപ്പെട്ട് മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നതാണെന്ന തരത്തില്‍ പ്രതികരിച്ചെന്ന അഭ്യൂഹങ്ങളുമുണ്ട്.    ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ.കെ. സിക്രി, എം.എ ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് അംഗങ്ങള്‍. ആധാര്‍, ശബരിമല സ്ത്രീപ്രവേശനം, സ്വവര്‍ഗ്ഗരതി കുറ്റകരമാക്കിയത് പുനഃപരിശോധിക്കല്‍ തുടങ്ങിയ കേസുകളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.     എസ്. സന്ദീപ്  …

//www.janmabhumidaily.com/news805626