നിങ്ങൾ തിരഞ്ഞത് കാനപ്രം കേശവന്‍ നമ്പൂതിരി ഏകദേശം 5 ഫലങ്ങൾ, 0.008 സെക്കൻഡ്
സനാതന ധര്‍മ്മ പ്രചാരണത്തിന് ആദ്ധ്യാത്മിക പ്രവര്‍ത്തക സമിതിയുടെ സേവനം ശ്ലാഘനീയം: സ്വാമി അമൃതകൃപാനന്ദപുരി

… കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാനപ്രം കേശവന്‍ നമ്പൂതിരി, കെ.കെ.ചൂളിയാട്, ഹരികൃഷ്ണന്‍ ആലച്ചേരി എന്നിവര്‍ക്ക് വാഗീശ പുരസ്‌കാരം നല്‍കി ആദരിച്ചു. പഠനസഹായം, ദമ്പതിമാര്‍ക്ക്…

//www.janmabhumidaily.com/news707615

ഏകദിന ഭഗവദ്ഗീതാ പ0ന ശിബിരം

… യോഗത്തെക്കുറിച്ച് കാനപ്രം കേശവന്‍ നമ്പൂതിരി, ഭഗവദ് ഗീതാ സമന്വയത്തെ അധികരിച്ച് ഡോ.വാരണക്കോട് ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ പ്രഭാഷണം നടത്തും.…

//www.janmabhumidaily.com/news656300

ഞാന്‍ എപ്പോഴും എല്ലാം അറിഞ്ഞുകൊണ്ടിരിക്കുന്നു (7-26)

എന്റെ അന്തരംഗ ശക്തിയായ യോഗമായ എല്ലാ ജീവന്മാരുടെയും ജ്ഞാനത്തെ മൂടിവയ്ക്കുന്നതുകൊണ്ട് അവര്‍ വിവേകശൂന്യരായിത്തീര്‍ന്നു; അതിനാല്‍ എന്നെ കാണാന്‍ കഴിയുന്നില്ല. മായയുടെ നിയന്താവും സര്‍വജ്ഞനുമായ എന്റെ ജ്ഞാനത്തിന് ഒരു കുറവും വരുത്താന്‍ മായയ്ക്ക് കഴിയുകയില്ല എന്ന് മനസ്സിലാക്കണം. സാധാണ ഒരു മനുഷ്യന്റെ ദേഹം പോലെയുള്ളതല്ല എന്റെ ദേഹവും ബുദ്ധിയും പ്രവൃത്തികളും. സാധാരണ മനുഷ്യര്‍ക്ക് ഇന്നലെ ചെയ്ത കാര്യങ്ങള്‍പോലും ഇന്ന് ഓര്‍ക്കാന്‍ സാധ്യമല്ല. സ്വന്തം ശിരസ്സില്‍ തലമുടിയിഴ എത്ര എണ്ണമുണ്ടെന്ന്, അര്‍ജ്ജുന, നിനക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുമോ? എന്നാല്‍ എന്റെ അവസ്ഥ അങ്ങനെ അല്ല. വേദാഹം സമതീതാനി വര്‍ത്തമാനാനി ഭവിഷ്യാണി ച എത്ര കല്‍പ്പകാലങ്ങള്‍ കഴിഞ്ഞൂ, ഇനി എത്ര കല്‍പ്പങ്ങള്‍ വരാനിരിക്കുന്നു, ഈ കല്‍പ്പകാലത്തില്‍ ഇപ്പോള്‍ ഈ നിമിഷത്തില്‍ എന്തെല്ലാം നടക്കുന്നു എന്ന് കൃത്യമായി എനിക്കറിയാം. എത്ര കോടി ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടാവാന്‍ പോകുന്നു എനിക്ക് അറിയാം. ബ്രഹ്മാദി ദേവന്മാര്‍ മനുഷ്യര്‍, മൃഗപക്ഷി വൃക്ഷാദികള്‍ എത്ര ഉണ്ടായിരുന്നു, ഇനി എത്ര ഉണ്ടാവും ഇപ്പോള്‍ എത്ര ഉണ്ട് എന്ന് എനിക്ക് അറിയാം. ചരാചരങ്ങളുടെ മുഴുവന്‍ സംഖ്യയും അവരുടെ രൂപവും സ്വഭാവവും, മനസ്സിലിരിപ്പും വാക്കുകളും പ്രവൃത്തികളും എനിക്ക് അറിയാ���. മനുഷ്യ-മൃഗപക്ഷികളുടെ ശരീരത്തില്‍ എത്ര രോമങ്ങളുണ്ട്, വൃക്ഷങ്ങളുടെ കൊമ്പ്, ഇല, ഫലങ്ങള്‍ എത്രയുണ്ട്, പര്‍വ്വതങ്ങളുടെ കൊമ്പ്, ഇല, ഫലങ്ങള്‍ എത്രയുണ്ട് പര്‍വ്വതങ്ങളുടെയും നദികളുടെയും വിസ്താരം, ദീര്‍ഘം എല്ലാം ഞാന്‍ യഥാരൂപം അറിഞ്ഞുകൊണ്ടിരുന്നു. പക്ഷേ മാം തുകശ്ചന, നവേദ എന്നെക്കുറിച്ച്, ഒരു ലേശംപോലും അറിവ്, ഒരാള്‍ക്കും ഇല്ല എന്നുപറയാം. വൃക്ഷാദികള്‍ക്കും ബോധമണ്ഡലം അവികസിതമാണ്; ഒരുചുക്കും അറിയാന്‍ കഴിയില്ല, മൃഗാദികള്‍ക്ക്, ആഹാരം, നിദ്ര, അഭയം, മൈഥുനം ഇവ മാത്രം അറിയാം. മനുഷ്യന്‍ ഇത്തരം കാര്യങ്ങള്‍ ഇഷ്ടമനുസരിച്ച് ചെയ്യുന്നു. പിന്നെ ചിലര്‍ വേദവേദാന്തങ്ങളും ശാസ്ത്രങ്ങളും പഠിച്ച് വാദപ്രതിവാദങ്ങളില്‍ ജയിച്ച്, അവാര്‍ഡുകള്‍ വാങ്ങാന്‍ തയ്യാറാവുന്നു. പരമതത്ത്വത്തെപ്പറ്റി ചോദിച്ചാല്‍ അവര്‍ പറയും. പരമതത്ത്വം ബ്രഹ്മമാണ്, സര്‍വവ്യാപിയാണ്, അതിനും കയ്യോ കാലോ ഇല്ലാ എന്നുപറയും. ''അപാണിപാദോജമനോഗ്രഹീതാ പ്യശ്ചചക്ഷുഃ സശൃണോന്യകര്‍ണ്ണഃ'' പരമസത്യത്തിന് കയ്യോ കാലോ, കണ്ണോ ചെവിയോ ഇല്ല. എന്ന ശ്രുതി വാക്യം നിങ്ങള്‍ കേട്ടിട്ടില്ലേ എന്നു ചോദിക്കും. ഇവര്‍ സൂര്യന്റെ രശ്മിസമൂഹം കണ്ണില്‍ അടിച്ചുകയറിയതുകൊണ്ട്, അപ്പുറം സൂര്യഗ്രഹത്തെ കാണാനോ അറിയാനോ പരിശ്രമിക്കാത്തവരാണ്, ബ്രഹ്മതേജസ്സിന് ഉപരിയായിട്ട് എന്തു കൃഷ്ണന്‍, 'ഏത് കൃഷ്ണന്‍?' ഇങ്ങനെ ഒരുതരത്തിലുള്ള മനുഷ്യനും എന്നെ അറിയാന്‍ ശ്രമിക്കുന്നുപോലുമില്ല. ഒരാള്‍ക്കും അങ്ങയെ അറിയാന്‍ കഴിയുന്നില്ലേ കൃഷ്ണാ! അര്‍ജ്ജുനന്റെ സംശയം മനസ്സില്‍ കണ്ട് ഭഗവാന്‍ പറഞ്ഞതിന്, ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നത് നാം ശ്രദ്ധിച്ച് ഉള്‍ക്കൊള്ളണം. ''മദ്ഭക്തം, മച്ഛരണം ഏകം മുക്ത്യാ, മത്തത്ത്വ വേദനനാഭാ- വാല്‍, കശ്ചന ന വേദ'' (എന്റെ ഭക്തനെ, എന്നെ ശരണം പ്രാപിച്ച യഥാര്‍ത്ഥ ഭക്തനെ ഒഴിച്ച് മറ്റ് ഒരാള്‍ക്കും എന്നെ അറിയാന്‍ കഴിയില്ല. അറിയാന്‍ കഴിയാത്തതുകൊണ്ട് ''ന മാം ഭജൃതേ'' (എന്നെ ഭജിക്കുന്നുമില്ല.) ഭക്തിയില്ലാത്ത മനുഷ്യനോ ദേവനോ മഹര്‍ഷിയോ ശ്രീകൃഷ്ണഭഗവാനെക്കുറിച്ച് കേള്‍ക്കാനോ, ചിന്തിക്കാനോ ഒരുങ്ങുന്നില്ല. അതിനാല്‍ അറിയാന്‍ കഴിയുന്നില്ല, ഭഗവാനെ ഭജിക്കുന്നുമില്ല എന്ന് ശങ്കരാനന്ദന്‍ എന്ന ആചാര്യന്‍ അഭിപ്രായപ്പെടുന്നു. ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി   9961157857…

//www.janmabhumidaily.com/news575910

ധ്യാനയോഗിയുടെ ആത്മാനുഭൂതി (6-15)

മുന്‍പ് പറഞ്ഞ രീതിയില്‍ മനസ്സിനെ നിയന്ത്രിക്കുകയും പരമാത്മാവും ബ്രഹ്മവുമായ ശ്രീകൃഷ്ണഭഗവാനില്‍ യോജിപ്പിക്കുകയും ചെയ്തുകൊണ്ട് മാത്രമേ ചിത്തത്തിന്റെ പ്രവര്‍ത്തനത്തെ നിശ്ചലമാക്കാന്‍ കഴിയൂ. ഇങ്ങനെ സമാധിയാല്‍ എത്തിച്ചേര്‍ന്ന യോഗി ഭൗതിക ദേഹത്യാഗത്തിന് ശേഷമാണ് സംസാരത്തിന്റെ ഭൗതികത നശിച്ച്, യുക്തിപദം നേടുന്നത്. ഈ മുക്താവസ്ഥ എന്നിലാണ് നിലനില്‍ക്കുന്നതെന്നും ദുഃഖം ലേശംപോലും ഇല്ലാത്ത അവസ്ഥ -നിര്‍വാണപരമാ - എന്ന് വിശേഷിപ്പിക്കാമെന്നും ഭഗവാന്‍ പറയുന്നു. ഈ അവസ്ഥയില്‍ യോഗിക്ക് പരിപൂര്‍ണമായി അറിയാനും കഴിയുന്നു. ശ്രീധരാചാര്യന്‍, ''മത്‌സംസ്ഥാം''- എന്ന പദത്തിന്റെ അര്‍ത്ഥം. ''മദ്‌രൂപേണ അവസ്ഥിതിം'' (എന്റെ രൂപത്തിന് സമാനമായ രൂപം ധരിച്ച് ആ യോഗി ആനന്ദിക്കും) എന്നാണ് പറയുന്നത്. മാത്രമല്ല, ഭഗവാന്റെ യഥാര്‍ത്ഥമായ ജ്ഞാനം ഭഗവാന്‍ കൊടുക്കും. ''ദദാമി ബുദ്ധിയോഗം തം'' എന്ന് ഭഗവാന്‍ ഇനിമേല്‍ (10-10) അരുളിച്ചെയ്യുന്നുമുണ്ട്. ധ്യാനനിഷ്ഠയ്ക്ക് തടസ്സമാവുന്ന ചര്യകള്‍ ഉപേക്ഷിക്കണം (6-16,17) അത്യശ്‌നതഃ നയോഗഃ - വയറുനിറയെ, ശ്വാസംമുട്ടുംവിധം ആഹാരം കഴിക്കരുത്. ആഹാരം ദഹിക്കാതെ രോഗം ബാധിച്ചു അവശനായിത്തീര്‍ന്നേക്കാം. പിന്നെ എങ്ങനെ ധ്യാനിക്കാന്‍ കഴിയും? ഏകാന്തൗ അനശ്‌നതഃ ച ന- തീരെ ആഹാരം കഴിക്കാതെ പട്ടിണിക്കിടന്നാലും, കുറച്ച് മാത്രം ആഹാരം കഴിച്ചാലും ശരീരം ക്ഷീണിച്ച് ധ്യാനിക്കാന്‍ കഴിവില്ലാതാവും. അതിനാല്‍ യോഗം അനുഷ്ഠിക്കുന്ന വ്യക്തി വളരെ കൂടുതലോ, വളരെ കുറച്ചോ ആഹാരം കഴിക്കുന്നത് യോഗപൂര്‍ണതയിലെത്താന്‍ തടസ്സമാവും. അതിനാല്‍ വയറില്‍ കൊള്ളുന്നതിന്റെ പകുതി ഭാഗം മാത്രമേ അന്നം കഴിക്കാന്‍ പാടുള്ളൂ. ബാക്കി സ്ഥലത്തിന്റെ പകുതി ഭാഗം വെള്ളം കുടിക്കണം. ബാക്കി വരുന്ന കാല്‍ഭാഗം ഒഴിഞ്ഞിരിക്കണം. അവിടെ വായുവിന് സഞ്ചരിക്കേണ്ടതുണ്ട്. ഇക്കാര്യം യോഗശാസ്ത്രത്തില്‍ പറയുന്നു. ''പൂരയേ ദശനേ നാര്‍ധം തൃതീയമുദ കേന ച വായോഃ സഞ്ചാരണാര്‍ത്ഥം തു ചതുര്‍ത്ഥ മവശേഷയേത്.'' അതി സ്വപ്‌ന ശീല സ്യചന- രാത്രി മുപ്പതു നാഴിക സമയം മുഴുവന്‍ ഉറങ്ങുന്നവനും യോഗപരിശീലനം സാധ്യമല്ല. (അതി) ജാഗ്രതഃ ചന- തീരേ ഉറങ്ങാതെയോ വളരെ കുറച്ചുമാത്രം ഉറങ്ങുകയോ ചെയ്യുന്നത് യോഗപരിശീലനത്തിനു തടസ്സമാവും. യോഗ ശാസ്ത്രത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ''ജാഗൃയാല്‍ ദശനാഡ്യസ്തു നിദ്രാതു ദശനാഡികാ പശ്ചാല്‍ ജാഗരണം കുര്യാല്‍ ദശനാഡ്യസ്തു യോഗിനഃ (യോഗികള്‍ രാത്രി ആദ്യം പത്തുനാഴിക ഉണര്‍ന്നുതന്നെ ഇരിക്കണം. രണ്ടാമത്തെ പത്തുനാഴിക ഉറങ്ങണം). പകല്‍ സമയത്ത് ഉറങ്ങുന്നതും യോഗനിഷ്ഠയ്ക്ക് വിഘ്‌നമായിത്തീരും. അതായത് നിദ്രാസക്തി തമോഗുണം വര്‍ധിപ്പിക്കുന്നതുകൊണ്ടും, ഉറക്കമൊഴിക്കുന്നത് രജോഗുണം വര്‍ധിപ്പിക്കുന്നതുകൊണ്ടും യോഗ പരിശീലനത്തില്‍ വിഘ്‌നം സൃഷ്ടിക്കും എന്നു താല്‍പര്യം. ഇങ്ങനെ പറഞ്ഞ വ്യവസ്ഥയോടെ മിതമായ ആഹാരം, വിഹാരം (വിശ്രമം) മധ്യരാത്രിയില്‍ മാത്രം ഉറക്കം, ബാക്കി സമയം മാത്രം ഉണര്‍ന്നിരിക്കുക. ഈ സ്വഭാവം യോഗിക്ക് ഒരു ദുഃഖവും വരുത്തുകയില്ല.ഭക്ഷിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളെക്കുറിച്ചും നിയന്ത്രണം ആവശ്യമാണ്. സത്വഗുണം വര്‍ധിപ്പിക്കുന്ന മധുരരസമുള്ളതും, എണ്ണമിഴുക്കുള്ളതും ഉറപ്പുള്ളതും മനസ്സിന് ഹിതമായതും ആയ ആഹാരങ്ങളാണ് ഉപയോഗിക്കേണ്ടത്. പച്ചക്കറികള്‍, ഫലങ്ങള്‍, ധാന്യങ്ങള്‍, പാല്‍, നെയ്യ് എന്നിവ വിശിഷ്ടമായ ഭക്ഷണങ്ങളാണെന്ന് മനസ്സിലാക്കണം. ഈ പദാര്‍ത്ഥങ്ങള്‍ ശ്രീകൃഷ്ണഭഗവാന് നിവേദിച്ച്, പ്രസാദമാക്കി മാറ്റി ആ വസ്തുക്കളുടെ ഭൗതികത കളഞ്ഞ്, ഭഗവച്ചൈതന്യമാക്കി മാറ്റിയതിനുശേഷം കഴിക്കുകയാണെങ്കില്‍, യോഗാനുഷ്ഠാനത്തിന് ഒരു തടസ്സവും ഉണ്ടാകാത്തവിധം ഭഗവാന്‍ അനുഗ്രഹിക്കുമെന്ന് ഭഗവാന്‍ പറയുന്നതായി, ഭക്തന്മാര്‍ ഓര്‍മിപ്പിക്കുന്നു. കര്‍മസു യുക്തചേഷ്ടസ്യ- ഉണര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ലൗകിക കാര്യങ്ങള്‍ ചെയ്യുന്നതും യോഗനിഷ്ഠയ്ക്ക് ഭംഗം വരുത്തും. ആ സമയങ്ങളില്‍ ഭഗവാന്റെ നാമം ജപിക്കുക, ഗീത, ഭാഗവതം മുതലായ ദിവ്യഗ്രന്ഥങ്ങള്‍ മാത്രം പാരായണം ചെയ്യുക, നടത്തം ക്ഷേത്രത്തില്‍ ചെന്ന് പ്രദക്ഷിണം ആക്കി മാറ്റുക, ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും ഭഗവന്നാമം ജപിക്കുക എന്നിങ്ങനെ കര്‍മങ്ങള്‍ ഭഗവാനുമായി ബന്ധപ്പെടുത്തി ചെയ്യണം. ഇതാണ് ''യുക്തചേഷ്ടസ്യ'' എന്ന് ഭഗവാന്‍ പറഞ്ഞത്. ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

//www.janmabhumidaily.com/news527015

ജീവാത്മാവിന്റെ പ്രവര്‍ത്തനം

''യേന സര്‍വമിദംതതം'' ഇതാണ് ജീവാത്മാവിനെപ്പറ്റി ഭഗവാന്‍ വിശദീകരിക്കുന്നത്. ഒരു ജീവാത്മാവ് ഒരു ശരീരം മുഴുവന്‍ വ്യാപിച്ച് അറിവ്, ആനന്ദം ഇവയെ ആസ്വദിക്കുന്നു. ഒരു ജീവാത്മാവിന്റെ വലുപ്പം എത്രയാണെന്ന് ശ്വേതാശ്വേതര ഉപനിഷത്തില്‍ പറഞ്ഞിട്ടുള്ളത് നമുക്ക് ഓര്‍ക്കാം. ''ബാലാഗ്രശതഭാഗസ്യ ശതധാ കല്പിതസ്യ ച ഭാഗോ ജീവസ്സ വിജ്ഞേയഃ (ഒരു തലനാരിന്റെ അറ്റം പതിനായിരമായി ഭാഗിച്ചാല്‍, ഒരു ഭാഗത്തിന് എത്ര വലുപ്പുമുണ്ടോ അത്രമാത്രമാണ് ജീവാത്മാവിന്റെ വലുപ്പം.) ഭൗതിക പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ് ജീവാത്മാക്കള്‍. ഭഗവാനില്‍ നിന്ന് ആവിര്‍ഭവിച്ചതുകൊണ്ട് ജീവന്മാര്‍ക്ക് നാശമില്ല. അവിനാശി എന്നുപറയുന്നു. മാത്രമല്ല, ഒരിക്കലും ഒരു കുറവും മാറ്റവും വരികയുമില്ല. അതുകൊണ്ട് ഒരു ശാസ്ത്രജ്ഞനോ പണ്ഡിതനോ ആത്മാവിനെ കണ്ടെത്താന്‍ കഴിയില്ല. പരമാത്മാവിന്റെ സ്വഭാവം അംശമായ ജീവാത്മാവിന്, അംശിയായ പരമാത്മാവിന്റെ ഗുണങ്ങളാണ് ചെറിയ തോതില്‍ കിട്ടിയിരിക്കുന്നത്. സമുദ്രജലത്തിന്റെ ഉപ്പുരസം, കയ്യില്‍ കോരിയെടുത്ത വെള്ളത്തിനു കിട്ടിയതുപോലെ. ഭഗവാന്‍ തന്നെ പറയുന്നു, 10-ാം അധ്യായത്തില്‍. ''അഹമാത്മാ ഗുഢാകേശ! സര്‍വഭൂതാശയസ്ഥിതഃ'' (=അര്‍ജ്ജുന, ഞാന്‍ സര്‍വ്വ പ്രാണികളുടെയും ഹൃദയത്തില്‍ പരമാത്മാവായി സ്ഥിതി ചെയ്യുന്നു). പരത്മാത്മാവായ ഈ ശ്രീകൃഷ്ണനാണ് ജീവാത്മാക്കള്‍ക്ക് എല്ലാ കഴിവും പകര്‍ന്നു കൊടുക്കുന്നത്. പരമാത്മാവായ ഈ ശ്രീകൃഷ്ണനെയാണ് നാലു തൃക്കൈകളില്‍ ശംഖചക്രഗദാപത്മങ്ങള്‍ ധരിച്ച വിധത്തില്‍ ധ്യാനയോഗത്തില്‍ ധ്യാനിക്കാനും പൂജകളില്‍ പൂജിക്കാനും ഹോമം കഴിക്കുമ്പോള്‍, അഗ്നിയില്‍ സങ്കല്‍പ്പിക്കാനും ശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. (തുടരും) ഫോണ്‍. 9961157857 ഗീതാ ദര്‍ശനം ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

//www.janmabhumidaily.com/news377408

  • 1