നിങ്ങൾ തിരഞ്ഞത് കാ. ഭാ. സുരേന്ദ്രന്‍ ഏകദേശം 19 ഫലങ്ങൾ, 0.036 സെക്കൻഡ്
മഹാഗണപതി സത്രം: മാനവീയപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

… സത്രത്തോടനുബന്ധിച്ച് മഹാഗണപതിഹോമം, വിശിഷ്ട പൂജകള്‍, വിവിധ ക്ഷേത്ര ചടങ്ങുകള്‍ നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, കാ ഭാ സുരേന്ദ്രന്‍, അക്കീരമണ്‍…

//www.janmabhumidaily.com/news718504

പി. പരമേശ്വരന്‍ നവതിയാഘോഷം രാജ്‌നാഥ് സിങ് മുഖ്യാതിഥി

… സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ നവതിയാഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്‍, ഭാരതീയ വിചാരകേന്ദ്രം സംഘടന സെക്രട്ടറി കാ ഭാ സുരേന്ദ്രന്‍, മീഡിയ കോര്‍ഡിനേറ്റര്‍ ബി. പ്രകാശ് ബാബു, അഡ്വ. എം. ശശിശങ്കര്‍ എന്നിവരും പങ്കെടുത്തു.…

//www.janmabhumidaily.com/news592509

ക്ഷേത്രങ്ങള്‍ കൈവശപ്പെടുത്തുന്നതിന് എതിരെ മുന്നറിയിപ്പ്

… വഹിച്ചു. കല്‍ക്കത്ത ബേലൂര്‍ മഠം സ്വാമി സ്വപ്രഭാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി കാ. ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. നാരായണന്‍, വി. എസ്. രാമസ്വാമി പ്രസംഗിച്ചു.   …

//www.janmabhumidaily.com/news623137

ഗീതാപഠനം കാലഘട്ടത്തിന്റെ അനിവാര്യത: ഡോ.എന്‍ ഗോപാലകൃഷ്ണന്‍

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനം ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാകുന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ ഗോപൂജയോടെ പരിപാടികള്‍ ആരംഭിച്ചു. ഹിന്ദു ധര്‍മ്മത്തിന്റെ അടിസ്ഥാന സന്ദേശങ്ങള്‍ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്���ിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍.ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. ഇന്നത്തെ സാമൂഹ്യപ്രശ്‌നങ്ങളുടെ ശാശ്വതപരിഹാരത്തിന് കാലാനുവര്‍ത്തിയായ ഭഗവദ്ഗീതാപഠനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് എഴുമറ്റൂര്‍ ശ്രീവിദ്യാധിരാജ പരമഭട്ടാര ആശ്രമം മഠാധിപതി കൃഷ്ണാനന്ദ തീര്‍ത്ഥപാദര്‍ ഞാന്‍ ആര് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. രണ്ടുമണിക്ക് മാധ്യമങ്ങളും ഹിന്ദുസമൂഹവും എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകനായ ടി.ജി.മോഹന്‍ദാസ് പ്രഭാഷണം നടത്തി. നാലുമണിക്ക് നടന്ന യുവജനസംഗമം രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.സായിറാം അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സംഘടനാസെക്രട്ടറി കാ ഭാ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കോളനിവല്‍കൃത മാനസികാവസ്ഥയില്‍ ജീവിക്കുന്ന യുവാക്കള്‍ സ്വാമി വിവേകാനന്ദന്‍മാരായി ജീവിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ ഇന്ത്യക്കാരില്‍നിന്ന് ഭാരതീയരാകണം. അഭാരതീയമായ മനസിനെ സൃഷ്ടിക്കുന്ന, ദേശീയബോധമില്ലാത്ത ജനതയെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം മാറ്റി ഭാരതീയ വിദ്യാഭ്യാസസമ്പ്രദായം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏകദൈവ ആരാധന സമ്പ്രദായം എന്ന സെമറ്റിക് മതസങ്കല്‍പം പ്രകൃതിക്കു നിരക്കുന്നതല്ല. ഈ സങ്കല്‍പം ഹിന്ദുവിനെ അടിച്ചേല്‍പിക്കുന്നത് വൈവിധ്യമാര്‍ന്ന ആരാധനാസങ്കല്‍പങ്ങളുടെ മാതാവായ ഹിന്ദുമതത്തെ തകര്‍ക്കാനെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഭരണാധികാരികള്‍ക്ക് ക്ഷേത്രത്തെ സംരക്ഷിക്കുന്നവര്‍ വര്‍ഗീയവാദികളും കാട് കൈയ്യേറുന്നവര്‍ സ്വര്‍ഗ്ഗീയരുമാണെന്ന് കാ ഭാ സുരേന്ദ്രന്‍ പറഞ്ഞു. …

//www.janmabhumidaily.com/news613712

കെഎച്ച്എന്‍എ കണ്‍വന്‍ഷനും ആര്‍ഷ ദര്‍ശന പുരസ്‌കാര സമര്‍പ്പണവും ഇന്ന്

… സെക്രട്ടറി കാ ഭാ സുരേന്ദ്രന്‍, കെഎച്ച് എന്‍എ മുന്‍ പ്രസിഡന്റുമാരായ മന്മഥന്‍ നായര്‍, അനില്‍കുമാര്‍ പിള്ള, രാംദാസ് പിള്ള, ടി. എന്‍. നായര്‍ എന്നിവര്‍ പ്രസംഗിക്കും.ഉച്ചയ്ക്ക് രണ്ടിന്…

//www.janmabhumidaily.com/news539760

കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ തൃശൂരില്‍

… ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ ഭാ സുരേന്ദ്രന്‍, കെഎച്ച്…

//www.janmabhumidaily.com/news537148

സമരങ്ങളുടെ ലക്ഷ്യം ഭാരതത്തെ അപകടപ്പെടുത്താന്‍: കാ.ഭാ. സുരേന്ദ്രന്‍

കോട്ടയം : അടുത്ത നാളുകളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും, കേരളത്തിലും അരങ്ങേറിയ സമരങ്ങള്‍ ഭാരതത്തെ അപകടപ്പെടുത്തുവാന്‍ കരുതിക്കൂട്ടിയുളളതായിരുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന കാര്യദര്‍ശി കാ. ഭാ. സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ സ്വയം സേവകസംഘം തിരുനക്കര ശാഖയുടെ ഗുരുപൂജ ഉത്സവത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ അടിത്തറ കുടുംബസങ്കല്പമാണ്. ഇതിനെ തകര്‍ക്കുവാനാണ് ചുംബനസമരവും, താലിപൊട്ടിക്കല്‍ സമരവും അരങ്ങേറിയത്. അതുപോലെ ജെഎന്‍യു വിഷയവും തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് കരുത്തേകി. അത് രാജ്യത്തെ ശിഥിലീകരിക്കുവാനുള്ളതായിരുന്നു.കാലം അതു തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ശ്രേഷ്ഠരായ ഗുരുക്കന്മാരുടെ സംഭാവനകളാണ് ഭാരതത്തെ നിലനിര്‍ത്തുന്നത്. നമ്മുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിലയില്ലാതാക്കി തീര്‍ക്കുവാനുള്ള ഗൂഢശ്രമം പല ഭാഗത്തുനിന്നും ഉയര്‍ന്നു വരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിട്ട. ജസ്റ്റിസ് കെ. റ്റി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗുരുശിഷ്യ ബന്ധമാണ് ഭാരതത്തിന്റെ കാതലെന്നും, ശ്രീനാരായണ ഗുരുവും മറ്റുള്ള ഗുരുപരമ്പരകളും അതുല്യമായ സംഭാവനകളാണ് രാജ്യത്തിനു നല്കിയിട്ടുള്ളതെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. അഞ്ഞൂറോളം സ്വയംസേവകരും അനുഭാവികളും ഉത്സവത്തില്‍ പങ്കെടുത്തു.…

//www.janmabhumidaily.com/news450198

ദളിത് പീഡനം കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ വികൃതമുഖം തുറന്നുകാട്ടുന്നു: വിചാരകേന്ദ്രം

… സെക്രട്ടറി കെ.സി. സുധീര്‍ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ. ഭാ. സുരേന്ദ്രന്‍, ഡോ. ഉമാദേവി, അഡ്വ. അഞ്ജനാദേവീ എന്നിവര്‍ നേതൃത്വം നല്‍കി.…

//www.janmabhumidaily.com/news434074

നമ്മെ സംരക്ഷിച്ചു നിര്‍ത്തുന്നതാണ് ധര്‍മ്മം: കാ. ഭാ. സുരേന്ദ്രന്‍

ആലപ്പുഴ: നമ്മെ സംരക്ഷിച്ചു നിര്‍ത്തുന്നതാണ് ധര്‍മ്മമെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി കാ. ഭാ. സുരേന്ദ്രന്‍. എസ്ഡിവി മൈതാനത്തു നടക്കുന്ന ഭഗവദ്ഗീതാ ജ്ഞാനസത്രത്തില്‍…

//www.janmabhumidaily.com/news405787

രാജ്യത്ത് നടക്കുന്നത് ആശയപരമായ ധ്രുവീകരണം: ആര്‍. സഞ്ജയന്‍

…. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, സംഘടനാ സെക്രട്ടറി കാ. ഭാ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ഗുരു ചേമഞ്ചേരി…

//www.janmabhumidaily.com/news342305

മാര്‍ക്‌സിസം സംഘര്‍ഷത്തിന്റെ പര്യായം: കാ. ഭാ. സുരേന്ദ്രന്‍

തൊടുപുഴ: മാര്‍ക്‌സിസം എന്നത് സംഘര്‍ഷത്തിന്റെ പര്യായമായി മാറിയതായി ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ. ഭാ. സുരേന്ദ്രന്‍. മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ സമിതി…

//www.janmabhumidaily.com/news318172

മാര്‍ക്‌സിസ്റ്റ്് അക്രമ വിരുദ്ധ ജനകീയ സദസ്സ് ഇന്ന് തൊടുപുഴയില്‍

… മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സദസ്സില്‍ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ. ഭാ. സുരേന്ദ്രന്‍ തുടങ്ങിയ…

//www.janmabhumidaily.com/news317279

കേച്ചേരി സംസ്‌കൃതിയുടെ മഹത്വം തൊട്ടറിഞ്ഞ കവി: വിചാരകേന്ദ്രം

… പറഞ്ഞു. സക്കറിയയെ പോലുള്ള ചുരുക്കം ചില സാഹിത്യകാരന്മാരുടെയൊഴികെ സര്‍വാദരം നേടാന്‍ കഴിഞ്ഞ അപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരിന്നു കവിയെന്ന് വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി കാ. ഭാ. സുരേന്ദ്രന്‍ പറഞ്ഞു…

//www.janmabhumidaily.com/news276013

ആധുനിക ഭാരതത്തില്‍ ഘര്‍ വാപസിക്ക് തുടക്കമിട്ടത് കോണ്‍ഗ്രസ് : കാ. ഭാ. സുരേന്ദ്രന്‍

ആലപ്പുഴ: ആധുനിക ഭാരതത്തില്‍ ഘര്‍വാപസിക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ. ഭാ. സുരേന്ദ്രന്‍. വിശ്വഹിന്ദു പരിഷത്ത്…

//www.janmabhumidaily.com/news265819

ദേശീയഗാനത്തിന്റെ ജനനം

ജനുവരി 24,11 മണിക്ക് ഭരണഘടനാ നിര്‍മ്മാണസഭായോഗം. അദ്ധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദ്. അദ്ദേഹം ഒരു പ്രസ്താവന നടത്തി, ''ഇനി ചര്‍ച്ചചെയ്യാന്‍ ഒരു വിഷയം കൂടി ബാക്കിയുണ്ട്. ദേശീയഗാനക്കാര്യം സഭയുടെ മുമ്പില്‍ ചര്‍ച്ച നടത്തി ഒരു പ്രമേയത്തിന്റെ രൂപത്തില്‍ തീരുമാനം എടുക്കാമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ പ്രമേയം വഴി ഔപചാരിക തീരുമാനമെടുക്കുന്നതിനു പകരം ഞാന്‍ തന്നെ ദേശീയ ഗാനത്തെക്കുറിച്ച് ഒരു പ്രസ്താവന ചെയ്യുന്നതാണ് കൂടുതല്‍ നല്ലത് എന്ന് തോന്നി. അതു പ്രകാരം ഞാന്‍ പ്രസ്താവിക്കുന്നു, '' അവസരം വരുന്നത് അനുസരിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ നടപ്പാക്കാനുള്ള ബാധ്യതയോടുകൂടി, ജനഗണമന എന്നറിയപ്പെടുന്ന സംഗീതവും വാക്കുകളും ചേര്‍ന്ന കൃതി ഭാരതത്തിന്റെ ദേശീയ ഗാനമായിരിക്കും. ഭാരത സ്വാതന്ത്ര്യസമരത്തില്‍ ഐതിഹാസികമായ പങ്ക് നിര്‍വഹിച്ച വന്ദേമാതര ഗാനം തുല്യമായി ആദരിക്കപ്പെടുകയും, അതിനു തുല്യപദവി ഉണ്ടായിരിക്കുകയും ചെയ്യും .'' (വന്ദേമാതരം - പ്രഫ: ജഗദീശ് ഭട്ടാചാര്യ. കല്‍ക്കട്ട - 1995) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഏറ്റവും മര്‍മ്മപ്രധാനമായ ദേശീയ ഗാനം തീരുമാനിക്കപ്പെട്ടത് ജനാധിപത്യ വിരുദ്ധ രീതിയിലാണ്. സഭാംഗങ്ങള്‍ക്ക് ഒരു വാക്കുപോലും പറയാന്‍ അവസരം ലഭിച്ചില്ല. വന്ദേമാതരത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന പുരുഷോത്തം ദാസ് ഠണ്ഡന്‍ ഇതേ ദിവസം രാജിവച്ചു. (വന്ദേമാതരത്തിന്റെ കഥ - ആര്‍. ഹരി) വഴിയെ പോയവനെ പിടിച്ച് ഗൃഹനാഥനാക്കുന്ന വിഡ്ഢിത്തം എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടിയാണ് ചെയ്തത്? ഈ വിഡ്ഢിത്തം യാദൃഛികമോ ഒറ്റപ്പെട്ടതോ അല്ലായിരുന്നു. ഭാരതത്തെ വിഭജിക്കാനും അനേകം കഷണങ്ങളാക്കി ശിഥിലമാക്കാനും വന്നയാളാണ് മൗണ്ട്ബാറ്റണ്‍. സാമ്രാജ്യത്തിന്റെ ഒത്താശയോടെ, ഓരോ സംസ്ഥാനത്തിനും സ്വതന്ത്രരാജ്യമാകാനുള്ള അവസരം കൊടുത്തയാളാണ് ബ്രിട്ടീഷ് പ്രഭു. ബ്രിട്ടീഷുകാരുടെ മനസിലിരിപ്പുപോലെ നമ്മള്‍ അനേകം രാജ്യങ്ങളായില്ല. കാരണം ഭാരതമനസ് രാഷ്ട്രീയത്തിലുപരി ദേശീയമായിരുന്നു.ദേശീയത സംസ്‌കാരത്തില്‍ അധിഷ്ഠിതമായിരുന്നു. ദേശീയതയ്ക്കും സംസ്‌കാരത്തിനും അതീതമായി മതത്തെ പ്രതിഷ്ഠിച്ചവര്‍ മാത്രമാണ് വേറിട്ട് പോയത്. ഭാരതത്തെ നിഷ്‌കരുണം വിഭജിച്ച അതേ മൗണ്ട് ബാറ്റണെതന്നെ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഗവര്‍ണര്‍ ജനറല്‍ ആക്കിയതും മറ്റൊരു വിഡ്ഢിത്തമായിരുന്നു. രാജേന്ദ്രപ്രസാദിന്റെ പ്രസ്താവനക്ക് ഒരു പശ്ചാത്തലമുണ്ടായിരുന്നു. 1948 ഓഗസ്റ്റ് 15 ന് നെഹ്‌റു ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ സൈനിക ബാന്റില്‍ ഉയര്‍ന്നത് ജനഗണമനയായിരുന്നു! ഭരണഘടന നിര്‍മ്മാണസഭ ദേശീയഗാനം ഏതെന്ന് തീരുമാനിക്കുന്നതിനു മുമ്പ് ആരാണ് ജനഗണമന സൈനിക ബാന്റില്‍ ആലപിക്കാന്‍ തീരുമാനിച്ചത്.? നെഹ്‌റുവിന് എന്തായിരുന്നു താല്പര്യം? ചെങ്കോട്ടയിലെ ബാന്റുവാദ്യം ശ്രദ്ധിച്ച വി. സി. കേശവറാവു ദേശീയഗാന പ്രശ്‌നം ഭരണഘടനാനിര്‍മ്മാണ സഭയില്‍ ഉന്നയിച്ചു, ചോദ്യം ആഭ്യന്തരമന്ത്രിയോടായിരുന്നെങ്കിലും ഉത്തരം പറഞ്ഞത് നെഹ്‌റു ആയിരുന്നു''.........സ്വാതന്ത്ര്യാനന്തരം സൈന്യത്തിനും എംബസികള്‍ക്കും ദേശീയഗാനം അത്യാവശ്യമായിരുന്നു..... ഐക്യരാഷ്ട്ര സഭയില്‍പ്പോയ നമ്മുടെ പ്രതിനിധിസംഘത്തോട് ദേശീയഗാനത്തിന്റെ റിക്കാര്‍ഡ് ആവശ്യപ്പെട്ടു. അപ്പോള്‍ അവരുടെ കൈവശം ജനഗണമനയുടെ റിക്കാര്‍ഡ് ഉണ്ടായിരുന്നു. വിദേശങ്ങളില്‍ അയക്കാന്‍ പറ്റിയ തരത്തില്‍ സ്വരബദ്ധമാക്കിയ മറ്റൊരു രാഷ്ട്രഗാനം ഞങ്ങള്‍ക്ക് കിട്ടാനില്ലായിരുന്നു. ..... ജനഗണമനയോ മറ്റേതെങ്കിലും പാട്ടോ ദേശിയഗാനമാക്കുന്നതിനെപ്പറ്റി സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് എഴുതി. (ജനനേതാക്കളായ മുഖ്യമന്ത്രിമാര്‍ക്കല്ല) അവര്‍ ജനഗണമന അംഗീകരിച്ചു...... ദേശീയഗാനത്തിന്റെ കാര്യത്തില്‍ വാക്കുകളെക്കാള്‍ പ്രാധാന്യം രാഗത്തിനാണെന്ന് തോന്നി. ആ രാഗം ഭാരതീയ സംഗീതപ്രതിഭയോടൊപ്പം കുറച്ചെങ്കിലും പാശ്ചാത്യമായിരിക്കണമെന്ന് തോന്നി..... വന്ദേമാതരത്തിന് ചരിത്ര പശ്ചാത്തലവും വളരെ വലിയ ആകര്‍ഷണവും ഉണ്ടെങ്കില്‍ക്കൂടി വേണ്ടത്ര ചലനമോ വിദേശരാജ്യങ്ങളിലെ ഓര്‍ക്കസ്ട്രയില്‍ അവതരിപ്പിക്കാനുള്ള ശേഷിയോ ഇല്ലെന്നാണ് ചിലരുടെ വിശ്വാസം...... അതുകൊണ്ട് വന്ദേമാതരം ഭാരതത്തിലെ അദ്വിതീയമായ രാഷ്ട്രഗീതമായി തുടരുകയും ദേശീയഗാനത്തിന്റെ രാഗം ജനഗണമനയുടെതായിരിക്കുകയും വേണം എന്നുതോന്നി''.... (വന്ദേമാതരം - ഇതിഹാസ് കേ പന്നോം സെ-ചിത്രാ ജോഷി - നാഗ്പൂര്‍- 1994) വിശദമായി എഴുതി തയ്യാറാക്കിയ മറുപടിയുടെ പ്രസക്തഭാഗം ഇതാണ്. നെഹ്‌റുവിന്റെ മറുപടിയില്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ഉപശാലകളില്‍ നടന്ന ഉപജാപങ്ങളുടെയും ഗൂഢമായ ആലോചനകളുടെയും അടയാളങ്ങള്‍ സുവ്യക്തമാണ്. ഐക്യരാഷ്ട്രസഭയില്‍ പോയ പ്രതിനിധികളുടെ കൈകളില്‍ ജനഗണമനയുടെ റിക്കാര്‍ഡ് എങ്ങനെ വന്നു? ആര് കൊടുത്തയച്ചു? വാക്കുകളെക്കാള്‍ പ്രധാനം രാഗത്തിനെന്ന് ആരാണ് തീരുമാനിക്കുന്നത്? സംഗീതം കുറച്ചെങ്കിലും പാശ്ച്യാത്യമായിരിക്കണമെന്ന് ആര്‍ക്കാണ് തോന്നിയത്? വിദേശ ഓര്‍ക്കസ്ട്രയില്‍ വായിക്കാനുള്ള ശേഷി വന്ദേമാതരത്തിനില്ലെന്ന് ഏത് സംഗീതവിദഗ്ധന്‍ പറഞ്ഞു? 1948 ഓഗസ്റ്റ്15 ന് ദേശീയഗാനവിവാദം ഉണ്ടായപ്പോള്‍, മുമ്പുതന്നെ വന്ദേമാതരത്തിന്റെ ഓര്‍ക്കസ്ട്രയ്ക്ക് രൂപം നല്‍കിയ പൂനായിലെ മാസ്റ്റര്‍ കൃഷ്ണറാവു ഫുലംബ്രികര്‍ ദല്‍ഹിയിലെത്തി. നെഹ്‌റുവിന്റെ മുമ്പില്‍ സൈനിക രാഗത്തിലവതരിപ്പിച്ചു. ജനറല്‍ കരിയപ്പ ബാന്റ് സെറ്റിന്റെ ചീഫ് ലജപത് സിംഗിനെക്കൊണ്ട് പരീക്ഷിച്ചു. പിന്നീട് സര്‍ദാര്‍പട്ടേല്‍, രാജേന്ദ്രപ്രസാദ്, രാജഗോപാലാചാരി തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ അവതരിപ്പിച്ചു. പിന്നീട് ബ്രിട്ടീഷ് ബാന്റ് കമാന്റര്‍ സി. ആര്‍. ഗോര്‍ഡനെക്കൊണ്ട് ബ്രിട്ടീഷ് ബാന്റില്‍ പകര്‍ത്തിപ്പാടി പരീക്ഷിച്ചു. ഏറ്റവും ഒടുവില്‍ ഫുലംബ്രികര്‍ പ്രായത്തെ വകവെക്കാതെ പാര്‍ലമെന്റ് മന്ദിരത്തിലെത്തി ഭരണഘടന നിര്‍മ്മാണസഭയിലെ അംഗങ്ങളുടെ മുമ്പില്‍ പാട്ടും രാഗവും അവതരിപ്പിച്ചു. ഓരോ സന്ദര്‍ഭത്തിലും ഓരോരുത്തരും കൂടുതല്‍ കൂടുതല്‍ പ്രശംസിച്ചതല്ലാതെ ഒരുകുറവും ആരും ചൂണ്ടിക്കാണിച്ചില്ല; സി. ആര്‍. ഗോര്‍ഡനെന്ന സായിപ്പ് അടക്കം. പിന്നെ എന്തുകൊണ്ടാണ് ഭരണഘടനാനിര്‍മ്മാണസഭയില്‍ ഏകപക്ഷീയവും ഏകാധിപത്യപരവുമായ തരത്തില്‍ പ്രസ്താവന നടത്തി വന്ദേമാതരത്തെ അപമാനിച്ചത്? 1762 - ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍(1857 എന്നത് തെറ്റ്) സമരസേനാനികള്‍ മുഴക്കിയ മുദ്രാവാക്യമായാണ് വന്ദേമാതരത്തിന്റെ ജനനം. പിന്നീട് ബങ്കിംചന്ദ്ര ചാറ്റര്‍ജി 1875- ല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഗാനരചന നടത്തി. 1882- ല്‍ അദ്ദേഹം എഴുതിയ ആനന്ദമഠം എന്ന ചരിത്ര നോവലില്‍ ഈ ഗാനം ഉള്‍ച്ചേര്‍ത്തു. 1886-ലെ കല്‍ക്കട്ട കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഭാഗികമായി വന്ദേമാതരം പാടി. പിന്നീട് 1896- ല്‍ വീണ്ടും കല്‍ക്കട്ടയില്‍ കോണ്‍ഗ്രസ് സമ്മേളനം നടന്നപ്പോള്‍ രവീന്ദ്രനാഥ ടാഗോര്‍ തന്നെ വന്ദേമാതരം മുഴുവനായി പാടി. അന്നത്തെ യോഗാധ്യക്ഷന്‍ മുഹമ്മദ് റഹ്മത്തുള്ള സയാനിയായിരുന്നു. അന്നുതൊട്ട് കോണ്‍ഗ്രസ് സമ്മേളനം തുടങ്ങുമ്പോള്‍ വന്ദേമാതരം സ്ഥിരം പ്രാര്‍ത്ഥനയായിരുന്നു. ആദ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചത് ഭാരതവിഭജനവാദിയായിരുന്ന മൗലാന മുഹമ്മദാലിയായിരുന്നു, 1923-ലെ കാക്കിനട സമ്മേനത്തില്‍. പിന്നീട് 1937- ല്‍ മുസ്ലീംലീഗ് വന്ദേമാതരത്തെ നിഷേധിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി. പാക്കിസ്ഥാന്‍ വാദികളും വര്‍ഗ്ഗീയവാദികളുമായ ഒരു കൂട്ടം രാഷ്ട്ര ദ്രോഹികളുടെ അഭിപ്രായമായിരുന്നോ നെഹ്‌റു സ്വീകരിക്കേണ്ടിയിരുന്നത്? 1896 മുതല്‍ 1947 ഓഗസ്റ്റ് 15 ന് രാവിലെ ആകാശവാണിയിലൂടെ മുഴുവനായി പാടിയ വന്ദേമാതരം ആയിരുന്നു ഈ നാടിന്റെ ദേശീയഗാനമാകേണ്ടിയിരുന്നത്. ടാഗോര്‍ പോലും ദേശീയഗാനമായും പ്രാര്‍ത്ഥനാഗാനമായും പാടിയിരുന്ന വന്ദേമാതരത്തെ വിഭജനവാദികള്‍ക്ക് കൂട്ടുനിന്നുകൊണ്ട് തള്ളിമാറ്റുകയും ആര്‍ക്കും ആവേശം നല്‍കാത്തതും ആരും ആവശ്യപ്പെടാത്തതുമായ ജനഗണമനയെ ദേശീയഗാന പദവിയിലേക്ക് ആനയിക്കുകയും ചെയ്തത് സ്വാതന്ത്ര്യസമര പോരാളികളോടും രാഷ്ട്രത്തോടും കാണിക്കുന്ന കൃതഘ്‌നതയാണ്. ചരിത്രത്തോടുള്ള പരിഹാസമാണ്. നമ്മുടെ ദേശീയ മാനബിന്ദുക്കളെ നിര്‍ണ്ണയിക്കേണ്ടത് വിഘടനവാദികളോ തീവ്രവാദികളോ ആയിരിക്കരുത്. കാ. ഭാ. സുരേന്ദ്രന്‍

//www.janmabhumidaily.com/news218654

ആള്‍ദൈവങ്ങളും ഏകദൈവങ്ങളും

ആള്‍ ദൈവങ്ങളെന്ന ഒരു പ്രയോഗം കുറെക്കാലമായി ചില മത-രാഷ്ട്രീയ സംഘടനകള്‍ ഉപയോഗിച്ചുവരുന്നു. ആള്‍ദൈവം എന്ന പരിധിയില്‍ അവതാരങ്ങള്‍, ഗുരുക്കന്മാര്‍, ആചാര്യന്മാര്‍, സന്യാസിമാര്‍ തുടങ്ങിയവരെയാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്‌. അത്തരക്കാരെ ആരാധിക്കാനോ, പൂജിക്കാനോ പാടില്ല. അത്‌ തെറ്റാണ്‌, നികൃഷ്ടമാണ്‌ എന്നതാണ്‌ മുഖ്യ ആക്ഷേപം. ആരാധന എങ്ങനെ വേണമെന്ന്‌ തങ്ങള്‍ പറയും. പ്രാര്‍ത്ഥന ആരോട്‌ വേണമെന്ന്‌ ഞങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്‌. അത്‌ മാത്രമേ പാടുള്ളൂ. മതത്തിന്റെയും ദൈവത്തിന്റെയും കാര്യത്തില്‍ ഞങ്ങളാണ്‌ അവസാന വാക്ക്‌.
ഇങ്ങനെ പറയുന്ന ബാലിശ ബുദ്ധികള്‍ക്ക്‌ മറ്റാരോ പറഞ്ഞതിനെ ഏറ്റ്‌ പറയുവാന്‍ മാത്രമേ അറിയൂ. വെറും മുദ്രാവാക്യം വിളികള്‍. അവര്‍ക്ക്‌ അനുഭവമില്ലാത്ത കാര്യങ്ങള്‍, പുസ്തകം വായിച്ച്‌ കാണാപാഠം പഠിച്ചവര്‍. വെറുതെ ഉരുവിടുന്ന തത്തകള്‍. ഈശ്വരനെ അി‍റഞ്ഞവര്‍ വഴക്കടിച്ചിട്ടില്ല. വഴക്കടിച്ചവര്‍ ദൈവത്തെ അറിഞ്ഞിട്ടുമില്ല.
ചില ഭൗതികവാദികളും യുക്തിവാദികളും ഇതേ വാദം ഉന്നയിക്കുന്നുണ്ട്‌. അവര്‍ക്ക്‌ ഒരു വാദം മാത്രമേയുള്ളു ; തങ്ങള്‍ക്കറിയാത്ത കാര്യങ്ങളൊക്കെ ഇല്ലാത്തതാകുന്നു. പക്ഷേ അവര്‍ക്കും ആരാധനകളുണ്ട്‌. ചില വിദേശ താടിക്കാരാണ്‌ അവരുടെ ആരാധനാപാത്രങ്ങള്‍. താടിക്കാരുടെ ചിത്രം മുറിയില്‍ സൂക്ഷിക്കും. അവരുടെ പുസ്തകങ്ങളാണ്‌ അവര്‍ക്ക്‌ വേദം. താടിക്കാരുടെ പ്രതിമകളാകാം. അത്‌ വിഗ്രഹാരാധനയുടെ പരിധിയില്‍ വരില്ല! അവര്‍ സമ്മതിക്കാത്തതൊന്നും ഉള്ളതല്ല. ?മീശ വച്ച ശിശുക്കള്‍?, അവരോട്‌ സഹതപിക്കുകയേ നിവൃത്തിയുളളു.
ആള്‍ദൈവങ്ങളെന്നു പറഞ്ഞ്‌ ആക്ഷേപിക്കുന്നവരുടെ അവകാശവാദം ഏകദൈവം മാത്രമാണ്‌ ശരി എന്നതാണ്‌. ആ ഏകദൈവത്തിന്‌ ഒരു ഭാഷയെ അറിയു; ഒരു പ്രാര്‍ത്ഥന കേള്‍ക്കാനുള്ള ശ്രവണശക്തിയേ ഉള്ളു; ഒരാചാരം, ഒരു വേഷം, ഒരേ ഭക്ഷണം - ഇങ്ങനെ ആ ദൈവത്തിന്റെ പേരില്‍ ചില പുരോഹിതന്മാരും മതനേതാക്കളും നിശ്ചയിച്ചത്‌ മാത്രമാണ്‌ ആ ദൈവം സ്വീകരിക്കുക. ഇങ്ങനെയൊക്കെ ദൈവം വളരെ പരിമിതനെന്ന്‌ സ്വയം സമ്മതിക്കുകയും സര്‍വ്വശക്തനെന്ന്‌ പ്രസ്താവിക്കുകയും ചെയ്യും!
ഈ വാദത്തിന്റെ മറുപുറം വളരെ വിചിത്രമാണ്‌. ഒരു ദൈവം, ഒരു പ്രവാചകന്‍, ഒരു ഗ്രന്ഥം എന്ന്‌ പറഞ്ഞ്‌ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇന്ന്‌ ദൈവം മാത്രമല്ല, പ്രവാചകനും ആരാധ്യനായി. ഒരു മതഗ്രന്ഥത്തിനു പകരം പലതായി. ശവക്കല്ലറകള്‍ ആരാധനാകേന്ദ്രങ്ങളായി. പച്ചവെള്ളം വിമാനത്തില്‍ കൊണ്ടുവന്നാല്‍ പവിത്രമായി. കല്ലിനെ ചുംബിക്കുന്നത്‌ ദൈവികമായി. എന്തിന്‌ ഒരു മുടിനാര്‌ പോലും ആരാധ്യവസ്തുവായി മാറിയിരിക്കുന്നു.
ഇതിലേതിനെ ആരാധിക്കുന്നതാണ്‌ യഥാര്‍ത്ഥ ഏകദൈവരീതി? ആരു പറയുന്നതാണ്‌ അനുസരിക്കേണ്ടത്‌ ? ഓരോ കൂട്ടരും പറയുന്നത്‌ ഞങ്ങള്‍ പറയുന്നതാണ്‌ ശരിയായ മതം എന്നാണ്‌. അവര്‍ തമ്മില്‍ തല്ലുകയും തലകീറുകയും കുത്തി മലര്‍ത്തുകയും ചെയ്യുന്നു. ഇതിലൊരു തീരുമാനമോ യോജിപ്പോ കൊണ്ടുവരാന്‍ അല്‍പം പോലും കഴിവില്ലാത്തവര്‍ മറ്റുള്ളവരുടെ ആരാധനാരീതികളുടെ യുക്തിതേടി അലയുന്നത്‌ നാണമില്ലായ്മ എന്നൊരവസ്ഥ മതവിശ്വാസികളില്‍ ചിലര്‍ക്കുള്ളതുകൊണ്ടാണ്‌.
ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യര്‍ എന്ന്‌ വീമ്പ്‌ പറഞ്ഞിരുന്നവര്‍ പല ജാതികളും ഉപജാതികളും ഗോത്രങ്ങളുമായി വേര്‍പിരിഞ്ഞു. സവര്‍ണ്ണജാതികളും അവര്‍ണ്ണജാതികളും ഉണ്ടായി. ഒരു ജാതിക്കാരുടെ ആരാധനാലയത്തില്‍ അന്യജാതിക്കാരെ കയറ്റാതായി. അങ്ങനെ വാലും തലയുമില്ലാതെ പൊയ്ക്കൊണ്ടിരിക്കുന്നു.
വ്യക്തി ആരാധന പാടില്ല എന്ന്‌ പറഞ്ഞ്‌ വാള്‍ വീശുന്ന രണ്ടാമത്തെ കൂട്ടരുണ്ട്‌. അവര്‍ മറ്റൊരു ഏകദൈവത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. അവരുടെ അവകാശവാദം അവര്‍ പേരിട്ടുവിളിക്കുന്ന, അവര്‍ രൂപം കല്‍പ്പിച്ചിട്ടുള്ള ദൈവം മാത്രമാണ്‌ സത്യമായിട്ടുള്ളത്‌. മേറ്റ്ല്ലാം തെറ്റ്‌, പാപം !
വിഗ്രഹാരാധനകളും പ്രകൃതിപൂജയും തെറ്റ്‌. അവതാരങ്ങളും ഗുരുപരമ്പരയും അനാവശ്യം. വേദോപനിഷത്തുകള്‍ പമ്പര വിഡ്ഢിത്തം. ഒരു മതഗ്രന്ഥം, ഒരു പ്രവാചകന്‍, ഒരു വേഷം, ഒരു ആരാധന! അവരും വിധി - വിലക്കുകള്‍ ഏര്‍പ്പെടുത്തി. ബഹുദൈവആരാധനയ്ക്കും ആചാര്യന്മാര്‍ക്കുമെതിരെ ആഞ്ഞടിച്ചു. എന്നാല്‍ ഇന്നോ ? എണ്ണിയാലൊടുങ്ങാത്ത ആരാധ്യ ദേവതകള്‍. അനേകം വിശുദ്ധന്മാര്‍, പുണ്യാളന്മാര്‍, വാഴ്ത്തപ്പെട്ടവര്‍, പുരോഹിതന്മാര്‍, മധ്യസ്ഥന്മാര്‍ തുടങ്ങി കമ്പിയും സിമെന്റും കൊണ്ടുണ്ടാക്കുന്ന അനേകം സ്തൂപങ്ങളും പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ കൊണ്ടുണ്ടാക്കുന്ന അനേകം രൂപങ്ങളും ആരാധ്യവസ്തുക്കളായി. പക്ഷേ പറയുമ്പോള്‍ ഏകദൈവ ആരാധന എന്നവകാശപ്പെടും. യുക്തിയുടെയോ ശാസ്ത്രത്തിന്റെയോ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ശവപൂജയാണ്‌ അത്തരക്കാര്‍ നടത്തുന്നത്‌. എന്നിട്ടും ജീവനുളള ഒരാളിനെ ആരാധിക്കുന്നത്‌ തെറ്റാണു പോലും. !
ചില മതവിഭാഗങ്ങള്‍ അങ്ങനെ മരിച്ചുപോയ ചിലരുടെ എല്ലിന്‍കഷണം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വച്ച്‌ ആരാധിക്കുന്നു. അവിടേക്ക്‌ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. വിശ്വാസികളെ ചൂഷണം ചെയ്യുന്നു, വഞ്ചിക്കുന്നു. മറ്റു ചിലയിടത്ത്‌ പല്ലും നഖവുമൊക്കെ സൂക്ഷിച്ചിട്ടുണ്ടെന്ന്‌ കേള്‍ക്കുന്നു. ഏക���ൈവവിശ്വസം ചെന്നെത്തിയിരിക്കുന്ന ദുരവസ്ഥ.
ഏകദൈവ?വിശ്വാസം? പ്രകൃതി വിരുദ്ധമാണ്‌. കാരണം പ്രകൃതി നിലനില്‍ക്കുന്നത്‌ വൈവിധ്യത്തിലാണ്‌. അതുകൊണ്ട്‌ പ്രകൃതിയില്‍ ജീവിക്കുന്ന മനുഷ്യന്‌ ആരാധനയിലും സങ്കല്‍പത്തിലും വൈവിധ്യമുണ്ടാകുക സ്വാഭാവികം. ആ വൈവിധ്യങ്ങളിലൊക്കെ ഒരു ഏകാത്മതയെ ദര്‍ശിക്കാന്‍ കഴിയുന്നവര്‍ പ്രകൃതിക്ക്‌ അതീതരായി മാറും. അവര്‍ക്കു മാത്രമേ ഏകത്വം എന്ന സാക്ഷാത്ക്കാരം ഉണ്ടാകൂ. ഏകം?എന്ന ഈശ്വരതത്വം വെറും വിശ്വാസമല്ല; ദര്‍ശനമെന്നാണതിന്‌ പറയുന്നത്‌. ഏകത്വദര്‍ശനവും ഏകദൈവവിശ്വാസവും രണ്ടാണ്‌.
അത്തരം ഏകാത്മഭാവം പൂര്‍ണ്ണമായോ ഭാഗികമായോ ഉള്‍ക്കൊണ്ടവരാണ്‌ ഋഷിമാരും സന്യാസിമാരും പുണ്യാത്മാക്കളും. തങ്ങള്‍ക്ക്‌ എത്തിപ്പിടിക്കാന്‍ കഴിയാത്തതിനെ സാക്ഷാത്കരിച്ച അത്തരക്കാരെ ആരാധിക്കുകയും മാര്‍ഗദര്‍ശികളായി കണക്കാക്കുകയും ചെയ്യുന്നത്‌ ഇവിടുത്തെ പാരമ്പര്യമാണ്‌. അതിനെ ആള്‍ദൈവ ആരാധനയെന്ന്‌ ആരെങ്കിലും ആക്ഷേപിക്കുന്നുവെങ്കില്‍ അല്‍പബുദ്ധികളെന്നേ അവരെ വിശേഷിപ്പിക്കാനുള്ളു.
ആദ്ധ്യാത്മികത എന്നാല്‍ ഇതൊന്നുമല്ല, അതിന്റെ കുത്തക തനിക്കാണെന്നു പറഞ്ഞ്‌ ചില ?മഹാ? പണ്ഡിതന്മാര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്‌. അതില്‍ അതിശയിക്കാനില്ല. കാരണം, ഈ നാടിന്റെ മണ്ണിനെയോ സംസ്ക്കാരത്തെയോ പുറമേ നിന്നുള്ളവര്‍ ആക്രമിച്ചപ്പോഴൊക്കെ ഇവിടെത്തന്നെയുള്ള മാതൃഘാതകരാണ്‌ കൂട്ടുനിന്നിട്ടുള്ളതും ഒറ്റുകൊടുത്തതും. അവരുടെ പരമ്പര കുറ്റിയറ്റ്‌ പോയിട്ടില്ലെന്ന്‌ നാം മനസ്സിലാക്കിയാല്‍ മതി.
അവരുടെ ഭാഷയില്‍ ആത്മീയത എന്നാല്‍ ഗുരുപൂജയോ വ്യക്തിആരാധനയോ അല്ല. ?യജ്ഞം?നടത്തി പണം സമ്പാദിക്കലാണ്‌. ടൂര്‍ പാക്കേജ്‌ സംഘടിപ്പിച്ച്‌ കോടികള്‍ ഉണ്ടാക്കലാണ്‌. ?മഹായജ്ഞങ്ങള്‍ നടത്തി, വലിയ വരവുണ്ടാകുമ്പോള്‍ കരയോഗങ്ങളുമായി വഴക്കടിച്ച്‌ തല്ലിപ്പിരിയുന്നതും പണത്തിന്‌ വേണ്ടി പിടിവലി നടത്തുന്നതും ആത്മീയപ്രവര്‍ത്തനമാണ്‌!
അത്തരക്കാരുടെ അഭിപ്രായത്തില്‍ ആത്മീയ ആചാര്യന്‍ എന്നാല്‍ താന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‌ ഭക്തന്മാര്‍ നല്‍കുന്ന വാഹനം തന്റേതാക്കുന്നതിനെയാണ്‌. അതാണ്‌ ?ഭോഗത്യാഗം?! ദിവസവും താടിയും മുടിയും ഡ്രിം ചെയ്ത്‌ രോമത്തിന്റെ അലൈന്‍മെന്റ്‌ കൃത്യമാക്കുന്നതും ശരിയായ ആത്മീയ സാധനയാണ്‌. ഇങ്ങനെ താന്‍ ചെയ്യുന്നതെല്ലാം ശരിയായ ആത്മീയതയും ഇതര കാര്യങ്ങള്‍ മുഴുവന്‍ ഹീനതയും.
ശരിയായ ആത്മീയ ആചാര്യന്‍മാര്‍ ഒന്നിനെയും എതിര്‍ക്കുകയല്ല ചെയ്തിട്ടുള്ളത്‌. നിലവിലുള്ളത്‌ താണതരം രീതികളാണെങ്കില്‍ അതിലും ശ്രേഷ്ഠമായതിനെ അവതരിപ്പിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. ഉള്ളത്‌ അടിച്ചുടയ്ക്കുകയല്ല ചെയ്തത്‌, നവീകരിക്കുകയാണ്‌. കൂടുതല്‍ ശുദ്ധീകരിച്ചു. അത്‌ നിഷേധമല്ല സൃഷ്ടിയാണ്‌. തടയലല്ല, സംക്രമിപ്പിക്കലാണ്‌.
ആത്മീയ രംഗത്തുള്ള എല്ലാ മനുഷ്യരും ഏറ്റവും താണപടിയില്‍ നിന്നാണ്‌ തുടങ്ങിയിട്ടുള്ളത്‌. അവരുടെ മഹത്വം അവര്‍ കടന്ന്‌ കയറിപ്പോയ പടികള്‍ തട്ടിത്തകര്‍ത്തില്ല എന്നതാണ്‌. പിന്നാലെ വരുന്നവര്‍ക്ക്‌ ഉയരാന്‍ ആ പടവുകള്‍ നിലനിര്‍ത്തി. അതാണ്‌ യഥാര്‍ത്ഥ ആത്മീയ ആചാര്യന്മാര്‍ ചെയ്തിട്ടുള്ളത്‌. ശ്രീ നാരായണഗുരുവും രാമകൃഷ്ണദേവനും ചിന്മയാനന്ദസ്വാമികളും ഒക്കെ ചെയ്തത്‌ അതു തന്നെയാണ്‌. അവരെയൊക്കെ പുറന്തള്ളി, ചെറിയ ചെറിയ കാര്യങ്ങളും താണപടികളും തെറ്റാണെന്നും തകര്‍ക്കേണ്ടതാണെന്നും പറഞ്ഞ്‌ ആരെങ്കിലും വരുന്നുണ്ടെങ്കില്‍, അത്തരക്കാര്‍ ആത്മീയഗുരുസ്ഥാനത്തിനര്‍ഹരല്ല.
പണ്ട്‌ ഒരു കള്ളനെ നാട്ടുകാര്‍ ഓടിച്ചു. ഓട്ടത്തിനിടയില്‍ കള്ളന്‍ പുഴയുടെ തീരത്ത്‌ കാവി വസ്ത്രം കണ്ടു. ഒരു സന്യാസി വസ്ത്രം അഴിച്ചുവച്ച്‌ കുളിക്കാനിറങ്ങിയതായിരുന്നു. തത്ക്കാലം കള്ളന്‍ മറ്റുള്ളവര്‍ വരുന്നതിന്‌ മുന്‍പ്‌ ഈ കാവി എടുത്തണിഞ്ഞ്‌ ധ്യാനനിമഗ്നനെപ്പോലെ ഇരുന്നു. കള്ളനാണ്‌ ഇരിക്കുന്നതെന്നറിയാതെ വന്നവര്‍ കാവിധാരിയെ വണങ്ങി മടങ്ങി. ഒരു കാവി വസ്ത്രത്തിന്‌ ഇത്രയും മഹത്വമോ എന്നയാള്‍ അത്ഭുതപ്പെട്ടു. അങ്ങനെ ആരെങ്കിലും കാവി ധരിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ പേരില്‍ തന്നെ അനേകം പേര്‍ വണങ്ങുന്നു എങ്കില്‍ അത്‌ ആ പാരമ്പര്യത്തിന്റെ മഹത്വമാണ്‌. അതിന്റെ പേരില്‍ അഹങ്കരിക്കരുത്‌. ഒരു പാരമ്പര്യത്തെ ആക്ഷേപിക്കാന്‍ തന്റെ വേഷത്തെ വിലയ്ക്കെടുക്കാന്‍ മതവ്യാപാരികള്‍ക്കും മാധ്യമവ്യാപാരികള്‍ക്കും നിന്നു കൊടുക്കരുത്‌. ടിവിയിലും പത്രങ്ങളിലും വരാന്‍, ആധുനികനാണെന്ന്‌ കാണിക്കാന്‍ പൈതൃകത്തെ തള്ളിപ്പറയരുത്‌.
വലിയ ആത്മീയ ആചാര്യന്മാരാകാന്‍ കഴിഞ്ഞില്ലെങ്കിലും ആ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും അവ കാത്ത്‌ സൂക്ഷിക്കുവാന്‍ ജാഗരൂകരായിരിക്കുകയും ചെയ്യുന്ന അനേകായിരം സാധാരണ ഹിന്ദുക്കള്‍ ഇവിടെയുണ്ട്‌. കുടുംബജീവിതത്തിന്റെ പ്രാരബ്ധങ്ങള്‍ക്കിടയിലും കിട്ടുന്നതിന്റെ ഒരു പങ്ക്‌ സമ്പത്തും സമയവും ആരോഗ്യവും ചെലവഴിച്ച്‌ ഭാരതത്തിന്റെ ഈ വൈവിധ്യപൂര്‍ണ്ണമായ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്ന പുരുഷാരത്തെ ചവിട്ടിമെതിച്ച്‌ കടന്നുപോകാന്‍ പുരോഗമന മതത്തിന്റെ പേരിലായാലും യുക്തിവാദത്തിന്റെ പേരിലായാലും മാധ്യമങ്ങളുടെ പേരിലായാലും ആരും ശ്രമിക്കരുത്‌.
മാധ്യമസ്വാതന്ത്ര്യമെന്നാല്‍ മാതാപിതാക്കളാല്‍ ശരിയായി വളര്‍പ്പെടാതെ പോയവരുടെ മനോവൈകൃതങ്ങളുടെ ആവിഷ്ക്കാരമല്ല. ആരാലും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത , അപ്രമാദത്തമുള്ള ദിവ്യജനങ്ങളുമല്ല. തങ്ങള്‍ക്കാരെയും എന്തും പറയാം, തങ്ങളെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന അഹങ്കാരം അനുവദിക്കാവുന്നതല്ല.
ഒളിക്യാമറയും ഒളിഞ്ഞുനോട്ടവുമാണ്‌ മാധ്യമപ്രവര്‍ത്തനമെങ്കില്‍ അത്തരക്കാര്‍ സ്വന്തം വീട്ടില്‍ നിന്നും തുടങ്ങട്ടെ. സ്വന്തം മാതാപിതാക്കളില്‍ നിന്നാകട്ടെ ആദ്യ എപ്പിസോഡ്‌. അവരല്ലെ ആദ്യഗുരു. അവിടെ അരുതാത്തത്‌ മറ്റുള്ളിടത്തും പാടില്ല. അത്തരമൊരു മര്യാദ പാലിക്കുന്നതിനെയാണ്‌ സംസ്ക്കാരമെന്ന്‌ പറയുന്നത്‌.
കാ. ഭാ. സുരേന്ദ്രന്‍

//www.janmabhumidaily.com/news184536

കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യം: എസ്‌. ഹരികുമാര്‍

… സെക്രട്ടറി കാ. ഭാ. സുരേന്ദ്രന്‍ പറഞ്ഞു. യഥാര്‍ഥ വികസനത്തിന്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉണ്ടാകണം. ഇതിനുള്ള ഉപാധി ഭൗതിക, ആത്മീയ സമന്വയത്തിലൂടെയുള്ള പദ്ധതിയാണെന്നു വിവേകാനന്ദന്‍…

//www.janmabhumidaily.com/news173819

തമ്പലക്കാട് ഹിന്ദു മഹാസമ്മേളനം ഇന്ന് സമാപിക്കും

… പ്രസിഡന്റ് സി. കെ. ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി കാ. ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. തമ്പലക്കാട് എസ്. എന്‍. യൂത്ത്മൂവ്‌മെന്റ്…

//www.janmabhumidaily.com/news162349

കമ്യൂണിസ്റ്റ്‌ ഫാസിസത്തിന്റെ കേരള മോഡല്‍

ഫാസിസത്തിന്‌ അടിസ്ഥാനമായ നാലു തത്വശാസ്ത്രംപോലെ അതിനെ തിരിച്ചറിയാന്‍ കഴിയുന്ന ഒമ്പതു ലക്ഷണങ്ങളുമുണ്ട്‌. അതിലൊന്നാമത്തേത്‌ ഏക കക്ഷി രാഷ്ട്രീയം. ഒരു രാജ്യത്ത്‌ ഒരു പാര്‍ട്ടിയെ പാടുളളൂ എന്നതാണ്‌ അത്‌. ജനാധിപത്യം ബുദ്ധിശൂന്യവും അപ്രായോഗികവും എന്നാണ്‌ ഫാസിസത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന മുസ്സോളിനിയുടെ പ്രഖ്യാപനം. ഇതുതന്നെ കമ്മ്യൂണിസത്തിന്റെ അടയാളവും.
കമ്മ്യൂണിസം ശക്തിപ്രാപിച്ചിടത്തൊക്കെ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടു. എതിരഭിപ്രായക്കാരെ പ്രതി വിപ്ലവകാരികള്‍, വര്‍ഗ്ഗശത്രു തുടങ്ങിയ പേര്‍ ചൊല്ലി ഉന്മൂലനം ചെയ്യപ്പെടേണ്ടവരുടെ പട്ടികയില്‍പ്പെടുത്തി നിഷ്ക്കരുണം കൊന്നൊടുക്കി. കേരളത്തില്‍ കമ്മ്യൂണിസം ശക്തിപ്രാപിച്ച സ്ഥലങ്ങളിലൊന്നും ജനാധിപത്യ പ്രക്രിയ നടക്കാറില്ല. മാര്‍ക്സിസ്റ്റുപാര്‍ട്ടി വിട്ടുപോകുന്നവരേയോ, താത്വികമോ സംഘടനാപരമോ ആയി എതിര്‍ക്കുന്നവരേയോ ജീവിക്കാനനുവദിക്കാറില്ല. പാര്‍ട്ടി ഗ്രാമങ്ങള്‍ ജനാധിപത്യത്തിന്റെ കശാപ്പുശാലകളായി മാറി.
വിയോജിക്കുവാനുളള അവകാശം വിയോജിക്കപ്പെടുന്നവന്‍ അനുവദിച്ചുകൊടുക്കുന്നതാണ്‌ ജനാധിപത്യത്തിന്റെ കാതല്‍. മാര്‍ക്സിസ്റ്റ്‌ വിദ്യാര്‍ത്ഥിസംഘടനയായ എസ്‌.എഫ്‌.ഐ. ശക്തിപ്രാപിച്ച കാമ്പസ്സുകളില്‍ മറ്റു വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തനം സ്വതന്ത്രമായി നടത്താന്‍പോലും അനുവദിക്കാറില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാനെത്തിയ കെ.എസ്‌.യു. പ്രവര്‍ത്തകന്റെ പുറത്ത്‌ കത്തികൊണ്ട്‌ എസ്‌.എഫ്‌.ഐ. എന്നെഴുതിയത്‌ ഒരു ഉദാഹരണം മാത്രം.
തിരുവനന്തപുരത്ത്‌ പിരിവു നല്‍കാത്ത ബാങ്ക്‌ ഉദ്യോഗസ്ഥന്റെ കണ്ണ്‌ അടിച്ചുപൊട്ടിച്ചതും മാവേലിക്കരയില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച അവരുടെ തന്നെ വനിതാ ജനപ്രതിനിധിയുടെ മേല്‍ കരിഓയില്‍ ഒഴിച്ചതും കണ്ണൂരിലെ വിനീതാ കോട്ടായിയെന്ന വിധവയേയും മക്കളേയും ജീവിക്കാനനുവദിക്കാത്തതും തളിപ്പറമ്പില്‍ എസ്‌.എന്‍.ഡി.പി. പ്രവര്‍ത്തകരെ ഊരു വിലക്കിയതും എല്ലാം ജനാധിപത്യത്തിന്റെ അംശം പോലും സഹിക്കാന്‍ പറ്റാത്തതിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്‌.
തെരഞ്ഞെടുപ്പുകളില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിഗ്രാമങ്ങളിലെ ബൂത്തുകളില്‍ എതിര്‍കക്ഷികളുടെ പ്രതിനിധികളെ ഇരിക്കാന്‍പോലും അനുവദിക്കാറില്ല. അതിന്റെ നല്ലൊരു ഉദാഹരണമാണ്‌ കണ്ണൂരിലെ മലപട്ടം പഞ്ചായത്ത്‌. അവിടുത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിമെമ്പര്‍മാരെ എതിരില്ലാതെ തെരഞ്ഞെടുത്തു എന്നായിരുന്നു പ്രഖ്യാപനം. എതിര്‍ക്കാന്‍ അനുവദിച്ചിട്ടില്ല എന്നതാണ്‌ കൂടുതല്‍ ശരി.
പരിയാരം മെഡിക്കല്‍ കോളേജിന്റെ തെരഞ്ഞെടുപ്പില്‍ ഐഡന്റിറ്റി കാര്‍ഡുളള മിക്കപേരേയും വോട്ടു ചെയ്യാന്‍ അനുവദിക്കാതെ അധികാരം പിടിച്ചെടുത്ത മൃഗക്കൊഴുപ്പിന്റെ വിളയാട്ടം മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലൂടെ നാം നേരില്‍ കണ്ടതാണ്‌.
കേരളത്തിലെ ആദ്യത്തെ നാലു രാഷ്ട്രീയ കൊലപാതകങ്ങളും മാര്‍ക്സിസ്റ്റുകാരുടെ സംഭാവനയാണ്‌. ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെസ്വന്തം നാടാക്കിയതിന്റെ മുഴുവന്‍ അവകാശവും മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക്‌ അവകാശപ്പെട്ടതാണ്‌. തലശ്ശേരിയെ കൊലശ്ശേരിയാക്കിമാറ്റി. ആ നാലുപേരും ചെയ്ത തെറ്റ്‌ ആര്‍.എസ്‌.എസില്‍ ചേര്‍ന്നു എന്നതു മാത്രമായിരുന്നു. ആദ്യത്തെ ഇര വാടിക്കല്‍ രാമകൃഷ്ണന്‍. 1969 ല്‍ രാമകൃഷ്ണനെ വെട്ടിക്കൊന്നു. പല തവണ വിലക്കു ലംഘിച്ച്‌ ആര്‍.എസ്‌.എസ്‌. ശാഖയെടുത്തു എന്നതാണ്‌ രാമകൃഷ്ണന്‍ ചെയ്ത തെറ്റ്‌.
പിന്നീട്‌ 1978 ല്‍ പാനുണ്ടയില്‍ ചന്ദ്രന്‍. 1975 ലെ അടിയന്തരാവസ്ഥയെന്ന കോണ്‍ഗ്രസ്സിന്റെ കിരാതഭരണത്തെ എതിര്‍ത്ത്‌ ജനാധിപത്യം തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി ശ്രമിക്കുമെന്ന്‌ യുവാക്കള്‍ തെറ്റിദ്ധരിച്ചു. പക്ഷേ, വിപ്ലവസിംഹങ്ങള്‍ അനങ്ങിയില്ല. ഭയപ്പെട്ടു മിണ്ടാതിരുന്നു. അടിയന്തരാവസ്ഥയെ എതിര്‍ക്കുമെന്നു തെറ്റിദ്ധരിച്ച്‌ അറസ്റ്റു ചെയ്യപ്പെട്ട പാര്‍ട്ടി നേതാക്കന്മാരെ ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ പുറത്തുവിട്ടു. അവര്‍ പ്രതിവിപ്ലവ വഞ്ചന ചെയ്തില്ല. അടിയന്തരാവസ്ഥക്കാലം മുഴുവനും ജയിലില്‍ കിടന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ ആരുമില്ല.
ഈ സമയം വര്‍ഗ്ഗീയവാദികളെന്നും ബൂര്‍ഷ്വകളെന്നും മുദ്രയടിക്കപ്പെട്ടവര്‍ മറുവശത്തുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ ഏകാധിപത്യത്തെ ചെറുത്തതിനു മുന്നില്‍ ആര്‍.എസ്‌.എസ്‌. ആയിരുന്നു. ലോകസംഘര്‍ഷസമിതി രൂപീകരിച്ച്‌ ഭാരതത്തിലും വിദേശത്തും വിപുലമായ പ്രവര്‍ത്തന ശൃംഖല ഉണ്ടാക്കി. അതിതീഷ്ണമായ അഹിംസാസമരത്തില്‍ ഏര്‍പ്പെട്ട്‌ പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങളേറ്റുവാങ്ങി സ്വാതന്ത്ര്യപ്പോരാട്ടം നടത്തുന്ന സമരഭടന്മാരുടെ ത്രസിപ്പിക്കുന്ന പ്രകടനം കണ്ട്‌ വിപ്ലവവീര്യമുളള യുവാക്കള്‍ ആവേശം കൊണ്ടു. അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ ഈ യുവാക്കളൊന്നാകെ വി���്ലവപാര്‍ട്ടിയെ ഉപേക്ഷിച്ചു. കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പു തടയാന്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടി വഴിയന്വേഷിച്ചു. കൊലപാതകം മാര്‍ഗ്ഗമായും കൊടുവാള്‍ ഉപകരണമായും സ്വീകരിച്ചു.
കണ്ണൂരിലെ രണ്ടാമത്തെ ഇരയേയും ഒലിച്ചുപോക്കിന്റെ ആദ്യ ഇരയേയും അടയാളപ്പെടുത്തി. പാനുണ്ട ചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി. രണ്ടാംവര്‍ഷ ബിരുദക്കാരന്‍. ആര്‍..എ്സ്‌.എസ്‌. ശാഖയെടുക്കുന്ന മുഖ്യശിക്ഷകന്‍. അതിലുപരി ബീഡിത്തൊഴിലാളിയും പാര്‍ട്ടിപ്രവര്‍ത്തകനുമായ ഒരു സഖാവിന്റെ മകന്‍. ഈ തെരഞ്ഞടുപ്പിന്‌ പ്രത്യേക കാരണമുണ്ടായിരുന്നു. ആര്‍എസ്‌എസ്‌ ശാഖയെടുക്കുന്നവന്റെ അനുഭവത്തെ കാണിച്ചുകൊടുക്കുക. പാര്‍ട്ടി കുടുംബത്തില്‍്‌ നിന്ന്‌ പോയാല്‍ ഉണ്ടാകാവുന്ന അനുഭവം ബോദ്ധ്യപ്പെടുത്തുക. പാര്‍ട്ടിയെ എതിര്‍ത്താലുണ്ടാകാവുന്ന അവസ്ഥ എന്തെന്ന്‌ മനസ്സിലാക്കിക്കുക മുതലായവ ലക്ഷ്യം. കണ്ണൂരിലെ ജനാധിപത്യത്തിന്റെ തത്വശാസ്ത്രം!
ചന്ദ്രനെ ശാഖയെടുത്തുകൊണ്ടിരിക്കുമ്പോള്‍ കുട്ടികളുടെ ഇടയിലിട്ടു വെട്ടിക്കൊന്നു. തുടര്‍ന്ന്‌ രണ്ടുപേരെകൂടി കൊലക്കത്തിക്കിരയാക്കി. വിയോജിക്കുന്നവന്‌ ജീവിക്കാന്‍ നിവൃത്തിയില്ലെന്നുവന്നു. പ്രതിഷേധം വെറും വിലാപം മാത്രം. സഹനം വെറും കീഴടങ്ങലായി. ഒഴിഞ്ഞുമാറല്‍ പലായനമായി കണക്കാക്കപ്പെട്ടു. അടിച്ചമര്‍ത്തല്‍ അസഹ്യമായപ്പോള്‍ പ്രതിരോധത്തിന്‌ തിരിച്ചടിക്കേണ്ടിവന്നു. നാല്‌ അരുംകൊലകള്‍ക്ക്‌ ശേഷം മാത്രമാണ്‌ പാര്‍ട്ടിയ്ക്കും പരിക്കുപറ്റിത്തുടങ്ങിയത്‌.
ഇങ്ങനെ മേറ്റ്ല്ലാവരേയും പാര്‍ട്ടി നേരിട്ടു. കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകാരുടെ അക്രമത്തിനു വിധേയരാകാത്ത ഒറ്റ സംഘടയും ഇല്ല. കുറച്ചുനാള്‍ മുമ്പ്‌ കെപിസിസി സെക്രട്ടറി പങ്കെടുത്ത ഒരു കോണ്‍ഗ്രസ്‌ സമ്മേളനം കണ്ണൂരില്‍ നടന്നു, അടികൊണ്ടവരുടെ കണ്‍വന്‍ഷന്‍! മുസ്ലീം ലീഗിനും മര്‍ദ്ദനമേറ്റിട്ടുണ്ട്‌. എന്തിന്‌ സി.പി.ഐ. കണ്ണൂര്‍ കളക്ട്രേറ്റിന്‌ മുമ്പിലും സെക്രട്ടറിയേറ്റിന്‌ മുമ്പിലും സത്യഗ്രഹം ഇരുന്നിട്ടുണ്ട്‌. മാര്‍ക്സിസ്റ്റുകാരുടെ ഉപദ്രവം സഹിക്കവയ്യാതെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ചോദിച്ചുകൊണ്ടായിരുന്നു സത്യഗ്രഹം.
ഇതാണ്‌ ഫാസിസത്തിന്റെ രണ്ടാമത്തെ ലക്ഷണം. അതിന്റെ ഏറ്റവും കൃത്യമായ വക്താക്കളാണ്‌ മാര്‍ക്സിസ്റ്റകാര്‍. അണികളിലാരെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ അവര്‍ ശിക്ഷിക്കപ്പെട്ടിരിക്കും. നേതാക്കളാണെങ്കില്‍ പോലും ഇതിനു മാറ്റമില്ല. റഷ്യയില്‍ സ്റ്റാലിന്‍ സംശയത്തിന്റെ പേരില്‍ കൂടെ നിന്നവരെപ്പോലും കൊന്നൊടുക്കി. ഇവിടെ കേരളത്തില്‍ കെ.ആര്‍.ഗൗരിയും എം.വി.രാഘവനുമൊക്കെ ഇരകളാണ്‌. രാഘവന്‍ കാലങ്ങളോളം വേട്ടയാടപ്പെട്ടു. ആയുര്‍ബലം കൊണ്ടു മാത്രം രക്ഷപെട്ടതാണ്‌.
പാര്‍ട്ടിയുടെ താല്‍പര്യത്തിന്‌ എതിരുനില്‍ക്കുന്നവരെ ബലം പ്രയോഗിച്ചു ഇല്ലാതാക്കുകയോ നിശ്ശബ്ദരാക്കുകയോ ചെയ്യേണ്ടതാണ്‌. ഫാസിസത്തിന്റെ മൂന്നാമത്തെ ലക്ഷണമാണിത്‌. ബലപ്രയോഗത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തിയും വിരുദ്ധരെ അമര്‍ച്ച ചെയ്തും ഭരണം നടത്തലാണ്‌ ഫാസിസം. മുസ്സോളിനിയും ഹിറ്റ്ലറും അതു പൂര്‍ണ്ണമായും നടപ്പാക്കി. സ്റ്റാലിനും ഡെങ്ങും അനുകരിച്ചു. പോള്‍പോട്ട്‌ കംബോഡിയായില്‍ ഫലപ്രദമായി ചെയ്തു. ബംഗാളിലും കേരളത്തിലും മാര്‍ക്സിസ്റ്റുകള്‍ വിജയകരമായി നടപ്പാക്കിക്കൊണ്ടിരുന്നു.
നന്ദിഗ്രാമില്‍ പാവപ്പെട്ട കര്‍ഷകരേയും തൊഴിലാളികളേയും പോലീസും പാര്‍ട്ടിപ്രവര്‍ത്തകരും ഒപ്പം നിന്ന്‌ വെടിവച്ചുകൊന്നത്‌ ഫാസിസത്തിന്റെ നടപ്പാക്കലിന്‌ ഒട്ടും വീഴ്ച പറ്റാതിരിക്കാനാണ്‌. കേരളത്തില്‍ സാധാരണക്കാരന്റെ കാര്‍ഷികവിളകള്‍ വെട്ടിനിരത്തി അവന്റെ ജീവിതം തന്നെ വെട്ടിവീഴ്ത്തിയതിന്റെ നേതൃത്വം ഇന്നു മിശിഹായാകാന്‍ കൊതിക്കുന്ന അച്യുതാനന്ദന്‍ അവര്‍കളായിരുന്നു. സ്വന്തം ഭൂമിക്കു മേലുള്ള അവകാശം പോലും നിഷേധിക്കുകയാണ്‌ ഇതിലൂടെ ചെയ്തത്‌. തൊഴിലാളികളെ കിട്ടാതെ വിളകൊയ്യാന്‍ വിഷമിച്ച കര്‍ഷകന്‍ യന്ത്രമിറക്കാന്‍ തയ്യാറായപ്പോള്‍ അതു തടഞ്ഞ്‌ ജീവിതം വഴിമുട്ടിച്ചപ്പോഴും പാര്‍ട്ടിക്കുവേദനയില്ലാത്തത്‌ ബലം പ്രയോഗിച്ച്‌ അധികാരം നടപ്പാക്കാം എന്ന സിദ്ധാന്തം ഫാസിസത്തില്‍ ഉള്ളതുകൊണ്ടാണ്‌.
പാര്‍ട്ടി വിട്ടവരെ കൊല്ലുന്നതും ഗ്രൂപ്പമാറിയവരെ മര്‍ദ്ദിക്കുന്നതും പിരിവുകൊടുക്കാത്തവരെ ആക്രമിക്കുന്നതും വിമര്‍ശിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതും മാര്‍ക്സിസ്റ്റ്‌ വഴക്കമാണ്‌, ഫാസിസ്്റ്റ്‌ ലക്ഷണവും.
ഇതാണ്‌ ഫാസിസത്തിന്റെ നാലാമത്തെ ലക്ഷണം. രാജ്യതാല്‍പര്യത്തിനുവേണ്ടി ജനങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്‌. അതിന്‌ ടി.വി., റേഡിയോ, സിനിമ ഒക്കെ ചൊല്‍പടിയില്‍ നിര്‍ത്തണം. ഇവിടെ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ രാജ്യതാല്‍പര്യമില്ലാത്തതുകൊണ്ട്‌ പാര്‍ട്ടി താല്‍പര്യമെന്നു തിരുത്തി മനസ്സിലാക്കണം. ടി.വി.യും റേഡിയോയും നിയന്ത്രിക്കാനധികാരം കിട്ടാത്തതുകൊണ്ട്‌ അതു സാധിച്ചില്ല. എന്നാല്‍ കേരളത്തില്‍ കലാസാഹിത്യരംഗം പരമാവധി കയ്യടക്കാന്‍ പറ്റിയിട്ടുണ്ട്‌. ചിന്തകളേയും വികാരങ്ങളേയും സ്വാധീനിക്കാന്‍ അതുവഴി കഴിയും. സ്ഥാനമാനങ്ങള്‍ നല്‍കി, അവാര്‍ഡും അടുത്തൂണും നല്‍കി ഒട്ടുവളരെപ്പേരെ കൂടെ നിര്‍ത്തി. അധികാരം കിട്ടുമ്പോഴൊക്കെ സാംസ്കാരിക സ്ഥാപനങ്ങളില്‍ തങ്ങളുടെ കാവല്‍ക്കാരെ തലപ്പത്തിരുത്തും.
തങ്ങളെ എതിര്‍ക്കുന്ന അഥവാ അനുകൂലിക്കാത്ത കലാ സാഹിത്യകാരന്മാരെ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാര്‍ എന്നു വിളിക്കും. ബൂര്‍ഷ്വാസാഹിത്യകാരന്‍ എന്നാക്ഷേപിക്കും. വര്‍ഗ്ഗീയവാദിയെന്നു മുദ്രകുത്തും. ഇതില്‍ ഭയമുള്ളവര്‍ സത്യം പറയാന്‍ ധൈര്യമില്ലാത്തവരായി നിശ്ശബ്ദരാകും. എന്തെങ്കിലും വിയോജിപ്പുള്ളവരെ വേട്ടയാടും. എതിര്‍പ്പിന്റെ ലാഞ്ചന കൂടെനില്‍ക്കുന്നവര്‍ കാണിച്ചാല്‍ പോലും വെറുതെ വിടില്ലെന്നതിന്റെ നേര്‍സാക്ഷ്യങ്ങളായി സക്കറിയയും സി.വി.ബാലകൃഷ്ണനും നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. ഇങ്ങനെ മാര്‍ക്സിസ്റ്റ്‌ സാസ്കാരികമേഖലയെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തുകയെന്നത്‌ മാര്‍ക്സിസ്റ്റുകാരുടെ എന്നത്തെയും സ്വഭാവമാണ്‌.
സമരോത്സുകതയ്ക്ക്‌ ഉദാഹരണങ്ങള്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. സമരമില്ലാതെ പാര്‍ട്ടിക്ക്‌ ജീവിക്കാന്‍ സാധ്യമല്ല. അര്‍ത്ഥശൂന്യമായ എത്രയോ സമരങ്ങളില്‍ യുവാക്കളെ ബലിയാടാക്കി. കേരളത്തിലെ വിളനിലം സമരം, പ്രീഡിഗ്രി ബോര്‍ഡ്‌ വിരുദ്ധസമരം, സ്വാശ്രയകോളേജ്‌ വിരുദ്ധസമരം, കമ്പ്യൂട്ടര്‍വല്‍ക്കരണവിരുദ്ധസമരം, സ്മാര്‍ട്ട്സിറ്റി വിരുദ്ധം, വെട്ടിനിരത്തല്‍, എം.വി.രാഘവന്‍ വേട്ട തുടങ്ങി എത്രയോ സമരങ്ങള്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ട്‌ നടത്തി. പല നേട്ടങ്ങള്‍ ഇതുകൊണ്ട്‌ പാര്‍ട്ടി ഉണ്ടാക്കി. അണികളെ സജീവമാക്കി നിര്‍ത്താന്‍ പറ്റി. കേസില്‍ കുടുക്കിയും പിന്നീട്‌ അവര്‍ക്ക്‌ ജീവിതോപായം നല്‍കി എന്നു തെറ്റിദ്ധരിപ്പിച്ചും കൂടെ നിര്‍ത്തി.
സമരത്തിന്റെ ഭാഗമായി ഉണ്ടായ കേസുകള്‍ തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ പിന്‍വലിച്ച രക്ഷാകര്‍ത്തൃത്വ ഭാവവും നേടി. എല്ലാത്തിലുമുപരി ധാരാളം രക്തസാക്ഷികളെ നേടാനും അതുവഴി കോടിക്കണക്കിനു സ്വത്തു സമ്പാദിക്കാനും കഴിഞ്ഞു. തുടര്‍ന്നും വര്‍ഷംതോറും പാര്‍ട്ടിക്ക്‌ ഉപജീവനത്തിനുളള വഴി നേടാനും സാധിച്ചു. സമരോത്സുകത നിലനിര്‍ത്തിയില്ലെങ്കില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക്‌ നിലനില്‍പ്പില്ല തന്നെ. സാമ്പത്തികമായും സംഘടനാപരമായും തകരും. ഫാസിസത്തിന്റെ ശക്തിയും അതുതന്നെ.
കാ. ഭാ. സുരേന്ദ്രന്‍


//www.janmabhumidaily.com/news60055

  • 1