നിങ്ങൾ തിരഞ്ഞത് കെ.കെ. റോഷന്‍ കുമാര്‍ ഏകദേശം 10 ഫലങ്ങൾ, 0.013 സെക്കൻഡ്
ദുരന്ത തീരത്തിലൂടെ

… തീരവാസികള്‍. സുനാമിയേക്കാള്‍ ഭീതി വിതച്ച ഓഖി ബാക്കിവെച്ചത്്? ജന്മഭൂമി ലേഖകന്‍ കെ.കെ. റോഷന്‍ കുമാര്‍ ദുരിത തീരത്തിലൂടെ നടത്തിയ യാത്ര ഇന്ന് മുതല്‍     …

//www.janmabhumidaily.com/news752568

കൊച്ചിയുടെ ദാഹമകറ്റാന്‍ ജനറം വെള്ളം വരുന്നു

  കെ.കെ. റോഷന്‍ കുമാര്‍ പള്ളുരുത്തി: കടുത്ത കുടിവെള്ള ക്ഷാമംമൂലം ദുരിതമനുഭവിക്കുന്ന പടിഞ്ഞാറന്‍ കൊച്ചിയുടെ ദാഹമകറ്റാന്‍ ജനറം പദ്ധതി പ്രകാരം മൂവ്വാറ്റുപുഴയാറില്‍…

//www.janmabhumidaily.com/news562877

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം

… നിന്നും ആരംഭിച്ച പ്രകടനം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.ബി സലാം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ. റോഷന്‍ കുമാര്‍ ആമുഖപ്രസംഗം നടത്തി. പി.എ അബ്ദുള്‍ റഷീദ്, പി.ബി. ചന്ദ്രബാബു, വി കെ…

//www.janmabhumidaily.com/news449122

നഗരസഭ കോണം വാര്‍ഡില്‍ തീപാറുന്ന മത്സരം

" /> പള്ളുരുത്തി: ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.കെ. റോഷന്‍ കുമാര്‍ മത്സരിക്കുന്ന കോണം ഡിവിഷനില്‍ മത്സരം തീ പാറുന്നു. സിപിഎം ശക്തികേന്ദ്രമായ കോണം ഡിവിഷനില്‍ ഇത്തവണ ശക്തമായ മാറ്റം…

//www.janmabhumidaily.com/news341570

കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

… - ശ്രീദേവി ഷിബു, 18 കോണം - കെ.കെ. റോഷന്‍ കുമാര്‍, 19 പള്ളുരുത്തി കച്ചേരിപ്പടി - പി.ബി. സുജിത്ത്, 20 നമ്പ്യാപുരം- രജിത സുധീര്‍, 21 പുല്ലാര്‍ദേശം - ബിന്ദ്യാ സുജിത്ത്, 22 മുനംവേലി - പി.എല്‍…

//www.janmabhumidaily.com/news333013

കൊച്ചിക്ക്‌ വെള്ളമില്ല

പള്ളുരുത്തി: ജനറം പദ്ധതിപ്രകാരം 270 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന കുടിനീര്‍ പദ്ധതി കൊച്ചിക്ക്‌ അന്യമാകും. പടിഞ്ഞാറന്‍ കൊച്ചി പ്രദേശമായ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ഇടക്കൊച്ചി, പെരുമ്പടപ്പ്‌ തുടങ്ങി കടുത്ത കുടിനീര്‍ ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക്‌ ജനറം പദ്ധതി നടപ്പാക്കുന്നതില്‍നിന്നും അധികൃതര്‍ പിന്മാറി. പകരം മറ്റു പ്രദേശങ്ങളിലേക്ക്‌ വെള്ളം തിരിച്ചുവിടുന്നതിനുള്ള പരീക്ഷണവും നടന്നുകഴിഞ്ഞു. ഇതുപ്രകാരം കഴിഞ്ഞദിവസം മരടിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്തിരുന്നു.
കൊച്ചിക്കുവേണ്ടി 270 കോടി ചെലവിടുമ്പോള്‍ ഇതിന്റെ പ്രയോജനം കൊച്ചിക്ക്‌ ലഭിക്കില്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പായ രീതിയിലാണ്‌ അധികൃതരുടെ നടപടികള്‍. കുടിവെള്ള വിതരണത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി വിളിച്ച യോഗത്തില്‍ പടിഞ്ഞാറന്‍ കൊച്ചിയിലെ ജനപ്രതിനിധികള്‍ വിട്ടുനിന്നതും ദുരൂഹതയുണര്‍ത്തുന്നുണ്ട്‌. ജനപ്രതിനിധികള്‍ വിട്ടുനിന്ന യോഗത്തില്‍ കൊച്ചിയിലെ ഒരു ഉദ്യോഗസ്ഥന്‍ പടിഞ്ഞാറന്‍ കൊച്ചിയിലെ കുടിനീര്‍ ക്ഷാമത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയെങ്കിലും മറ്റുള്ള സ്ഥലങ്ങളിലെ ജനപ്രതിനിധികള്‍ അനുവദിച്ചില്ലെന്നും പറഞ്ഞുകേള്‍ക്കുന്നു.
മൂവാറ്റുപുഴയാറില്‍നിന്നും പാഴൂര്‍ വഴി ആരക്കുന്നത്ത്‌ ജലസംഭരണിയില്‍ എത്തി അവിടെനിന്നും മരടിലെത്തിച്ച്‌ ശുദ്ധീകരിച്ച്‌ വിതരണം മറ്റു മേഖലകളിലേക്ക്‌ നടത്തുന്നതിനാണ്‌ പദ്ധതി. 2008ലാണ്‌ പദ്ധതി തുടങ്ങിയത്‌. റോഡിലൂടെ പൈപ്പ്ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട്‌ ജോലികള്‍ ആരംഭിക്കുകയായിരുന്നു. 237 കോടിയായിരുന്നു പദ്ധതി തുകയെങ്കിലും കാലതാമസത്തെത്തുടര്‍ന്ന്‌ 270 കോടിയായി ഉയരുകയായിരുന്നു.
പദ്ധതിയനുസരിച്ച്‌ ആദ്യം കിഴക്കന്‍ മേഖലയായ കുമ്പളം, മരട്‌ പ്രദേശത്തും പിന്നീട്‌ കുമ്പളങ്ങി, ചെല്ലാനം എന്നീ മേഖലകളിലും കൊച്ചി തുറമുഖത്തും വെള്ളമെത്തിക്കും. കടുത്ത കുടിനീര്‍ ക്ഷാമം നേരിടുന്ന പശ്ചിമകൊച്ചിക്ക്‌ ജനറം പദ്ധതിയിലൂടെ വെള്ളം കിട്ടുകയില്ലെന്ന്‌ ഉറപ്പായിരിക്കുകയാണ്‌ ജനപ്രതിനിധികളുടെ അനാസ്ഥമൂലം. കടുത്ത കുടിനീര്‍ ക്ഷാമം നേരിടുന്ന പെരുമ്പടപ്പ്‌, ഇടക്കൊച്ചി, കോണ്ട പ്രദേശങ്ങളില്‍ ഇപ്പോഴും ടാങ്കര്‍ലോറികളിലാണ്‌ വെള്ളമെത്തിക്കുന്നത്‌. സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ. ബാബു ജനറം പദ്ധതി പശ്ചിമകൊച്ചിക്ക്‌ പൂര്‍ണ്ണമായും പ്രയോജനപ്പെടുമെന്ന്‌ ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നുവെങ്കിലും കുടിവെള്ളം പടിഞ്ഞാറന്‍ കൊച്ചിക്ക്‌ അന്യമാകുമെന്ന്‌ ഉറപ്പായി. കൊച്ചിയോടുള്ള അവഗണനക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ സമരസമിതി ഭാരവാഹികളായ ജോസഫ്‌ സേവ്യര്‍ കളപ്പുരക്കലും കെ.ജെ. ബേസിലും പറഞ്ഞു.
കെ.കെ. റോഷന്‍ കുമാര്‍

//www.janmabhumidaily.com/news207023

അനധികൃത കശാപ്പ്‌ വ്യാപകം

പള്ളുരുത്തി: പശ്ചിമകൊച്ചിയില്‍ അനധികൃതമായി കശാപ്പ്‌ കേന്ദ്രങ്ങള്‍ പെരുകുന്നു. ചന്തമുറ്റങ്ങളും റോഡുകളുമൊക്കെ കശാപ്പു കേന്ദ്രങ്ങളായി മാറുമ്പോള്‍ കൊച്ചി നഗരസഭ വെറും കാഴ്ചക്കാരായി നില്‍ക്കുന്നു. പശ്ചിമകൊച്ചിയില്‍ നഗരസഭയ്ക്ക്‌ സ്വന്തമായി അറവുശാല ഇല്ലാത്തതിനാല്‍ അനധികൃത കശാപ്പുകള്‍ തടയുന്നതിനും അവര്‍ക്ക്‌ കഴിയുന്നില്ല. പശ്ചിമകൊച്ചിയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം എല്ലാ ദിവസവും മാടുകളെ അറക്കുന്നുണ്ട്‌. മാടുകളെ നിരീക്ഷിച്ച്‌ രോഗങ്ങളില്ലെന്ന്‌ ഉറപ്പുവരുത്തിയശേഷം വെറ്റിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയാല്‍ മാത്രമേ കശാപ്പ്‌ നടത്താവൂ എന്നാണ്‌ നിയമം. ഇതിനായി നേരത്തെ മട്ടാഞ്ചേരിയിലെ മരക്കടവില്‍ കശാപ്പുശാലയും വെറ്റിനറി ഡോക്ടറുമുണ്ടായിരുന്നു. അറവിനുള്ള മാടുകളെ തലേദിവസം അറവുശാലയില്‍ എത്തിക്കും. ഡോക്ടര്‍ പരിശോധിച്ച്‌ രോഗമില്ലാത്ത മാടുകളെ കശാപ്പു ചെയ്യാന്‍ അനുമതി നല്‍കും. കശാപ്പിനുശേഷം ഇറച്ചി പരിശോധിച്ച്‌ സീല്‍ ചെയ്യും. ഇതോടൊപ്പം ഇറച്ചിക്കടയില്‍ സൂക്ഷിക്കുന്നതിന്‌ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഈ ഏര്‍പ്പാടുകള്‍ ഇപ്പോള്‍ പഴങ്കഥയാണ്‌. മരക്കടവിലെ പഴയ കശാപ്പുശാലയില്‍ വളയമില്ലാതെയുള്ള ചാട്ടങ്ങളാണ്‌ ഡോക്ടറുമില്ല, പരിശോധനയുമില്ല. ശുദ്ധജലമില്ലാത്തതിനാല്‍ കായലിലെ വെള്ളമാണ്‌ ഉപയോഗിക്കുന്നത്‌.
അറവുമാലിന്യങ്ങള്‍ ഇതേ കായലിലേക്ക്‌ തള്ളുന്നു. മട്ടാഞ്ചേരി, തോപ്പുംപടി, ഫോര്‍ട്ടുകൊച്ചി, കരുവേലിപ്പടി തുടങ്ങിയ മാര്‍ക്കറ്റുകളിലും കശാപ്പ്‌ സമാനരീതിയില്‍ തന്നെയാണ്‌ നടക്കുന്നത്‌. മട്ടാഞ്ചേരിയിലും പള്ളുരുത്തിയിലും വീടുകളിലും കശാപ്പ്‌ നിര്‍ദ്ദാക്ഷിണ്യം നടക്കുകയാണ്‌. രോഗമുള്ള മാടുകളും ചത്തനിലയിലുള്ള മാടുകളും തീന്‍മേശയിലെത്തുന്നു. ഗര്‍ഭിണികളായ കന്നുകാലികളും മാര്‍ക്കറ്റില്‍ എത്തുന്നു. ഗര്‍ഭാവസ്ഥയിലുള്ള കന്നുകുട്ടികളുടെ ഇറച്ചി പ്രത്യേക വിലയ്ക്കാണ്‌ വില്‍ക്കുന്നത്‌.
പശ്ചിമകൊച്ചിയില്‍ പുതിയ അറവുശാല സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപനം നടക്കുന്നതല്ലാതെ നഗരസഭ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. പശ്ചിമകൊച്ചിയില്‍ പ്രതിമാസം ആയിരത്തോളം മാടുകളെ കശാപ്പു ചെയ്യുന്നുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. ശനി, ഞായര്‍ ദിവസങ്ങളിലാണ്‌ കൂടുതല്‍ കശാപ്പ്‌. ഉടനെ തിരിച്ചറിയാത്ത രോഗങ്ങളുടെ പിടിയിലേക്ക്‌ വഴുതി വീഴുകയാണ്‌ ഒരു സമൂഹം. കെ.കെ. റോഷന്‍ കുമാര്‍

//www.janmabhumidaily.com/news205656

മോദിയുടെ സത്യപ്രതിജ്ഞ : ആഘോഷം അതിരുകളില്ലാതെ

… പ്രദീപ് പള്ളുരുത്തി സ്വിച്ച്ഓണ്‍ ചെയ്തു. ഗായകന്‍ കൊച്ചിന്‍ വര്‍ഗീസ്, വി.ആര്‍. വിജയകുമാര്‍, സംഘം കോര്‍ഡിനേറ്റര്‍ കെ.കെ. റോഷന്‍ കുമാര്‍, കെ.കെ. മഹേന്ദ്രകുമാര്‍, കെ.ഡി.ദയാപരന്‍, നന്ദകുമാര്‍…

//www.janmabhumidaily.com/news203165

ഡ്രഡ്ജിംഗ് പ്രശ്‌നം: പോര്‍ട്ട് ട്രസ്റ്റിന്റെ നിലപാടില്‍ റിഫൈനറിക്ക് നിസ്സംഗത

… ഓവര്‍ടൈം തുടങ്ങിയ ആനുകൂല്യങ്ങള്‍ മരവിപ്പിക്കാന്‍ പോര്‍ട്ട് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഓവര്‍ ടൈം കുടിശികയാണ് ഇപ്പോള്‍ തടഞ്ഞിട്ടുള്ളത്. കെ.കെ. റോഷന്‍ കുമാര്‍  …

//www.janmabhumidaily.com/news126877

മണ്‍സൂണ്‍ വരുന്നു... കോസ്റ്റല്‍ പോലീസ്‌ ആശങ്കയില്‍

കൊച്ചി: കേരളത്തിന്റെ തീരക്കടലുകളില്‍ സുരക്ഷാ വലയം തീര്‍ക്കുന്ന കോസ്റ്റല്‍ പോലീസിനെ മണ്‍സൂണ്‍ വരുന്നുവെന്ന വാര്‍ത്ത ആശങ്കപ്പെടുത്തുന്നു. കടലിന്റെ പ്രക്ഷുബ്ധതയില്‍ തിരകളെ വകഞ്ഞു മാറ്റി രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സേന വാസ്തവത്തില്‍ ആഴക്കടലില്‍ നീന്തലറിയാതെ കുഴയുകയാണ്‌.
സംസ്ഥാനത്ത്‌ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ്‌ വരെ എട്ടു കോസ്റ്റല്‍ പോലീസ്‌ സ്റ്റേഷനുകളാണ്‌-വിഴിഞ്ഞം, നീണ്ടകര, തോട്ടപ്പള്ളി, ഫോര്‍ട്ടുകൊച്ചി, അഴീക്കോട്‌, ബേപ്പൂര്‍, അഴീക്കല്‍, ബേക്കല്‍ എന്നിവിടങ്ങളില്‍. സ്റ്റേഷനുകളില്‍ ഒരു സിഐയുടെ നേതൃത്വത്തില്‍ മൂന്ന്‌ എസ്‌ഐമാരും മൂന്ന്‌ എഎസ്‌ഐമാരും ഒന്‍പത്‌ സീനിയര്‍ സിപിഒമാരും 28 സിപിഒമാരും ഉള്‍പ്പെടെ 42 അംഗ പോലീസ്‌ സേനയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇന്റര്‍സെക്ടര്‍ ബോട്ടുകളില്‍ പട്രോളിംഗ്‌ നടത്തുന്ന പോലീസ്‌ സേന വിളിക്കാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചാണ്‌ ഇപ്പോള്‍ ജോലിക്കിറങ്ങുന്നത്‌.
35 വയസ്സില്‍ താഴെയുള്ള കോസ്റ്റല്‍ ട്രെയിനിംഗ്‌ പൂര്‍ത്തിയാക്കിയ ചെറുപ്പക്കാരെയാണ്‌ കോസ്റ്റല്‍ പോലീസ്‌ സ്റ്റേഷനുകളില്‍ നിയമിക്കേണ്ടതെന്നാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും അന്‍പത്‌ കഴിയുന്നവരും റിട്ടയര്‍മെന്റിന്‌ ഊഴം കാത്തുകഴിയുന്നവരും ഈ സേനയുടെ കീഴില്‍ ജോലിയെടുക്കുന്നു. കൊട്ടിഘോഷിച്ച്‌ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ സഹകരണത്തോടെ രൂപീകരിച്ച കോസ്റ്റല്‍ പോലീസ്‌ സേന പണിഷ്മെന്റ്‌ ട്രാന്‍സ്ഫര്‍ നല്‍കി പറഞ്ഞയക്കുന്നവരുടെ കുപ്പത്തൊട്ടിയായി മാറിക്കൊണ്ടിരിക്കുന്നു. കടലില്‍ തിരകളെ കാണുമ്പോള്‍ ഭയക്കുന്ന, വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന, പ്രായമായ ഓഫീസര്‍മാര്‍ തങ്ങളുടെ ദുരിതം ആരോട്‌ പറയുമെന്നറിയാതെ വിഷമിക്കുകയാണ്‌.
വരാന്‍ പോകുന്നത്‌ കടല്‍ കലിതുള്ളുന്ന മണ്‍സൂണ്‍ കാലം. നിരന്തരം പരിചയമുള്ളവര്‍ പോലും കടലിനെ ഭയക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന്‌ ട്രെയിനിംഗ്‌ നേടാത്തവര്‍ എങ്ങനെ ഇതിനെ മറികടക്കുമെന്ന ആകുലതയിലുമാണ്‌ പലരും. ഒരു ഫോണ്‍ കോള്‍ കോസ്റ്റല്‍ സ്റ്റേഷനിലേക്ക്‌ വരുന്നതുപോലും തങ്ങള്‍ക്ക്‌ ഭയമാണെന്ന്‌ കോസ്റ്റല്‍ സേനയിലെ ഒരു മുതിര്‍ന്ന ഓഫീസര്‍ പറഞ്ഞു. മികച്ച സേവനം കാഴ്ചവെയ്ക്കാനായില്ലെങ്കിലും കടലില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക്‌ തുണയാകുവാന്‍ സേനയ്ക്ക്‌ കഴിയുന്നുണ്ടെന്ന്‌ പലരും സമ്മതിക്കുമ്പോള്‍ തന്നെ കോസ്റ്റല്‍ പോലീസ്‌ സേന നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളി മറ്റുള്ളവര്‍ അറിയുന്നില്ല.
കോസ്റ്റല്‍ പോലീസിന്‌ പ്രവര്‍ത്തന ഫണ്ടിനു ക്ഷാമമില്ല. കണക്കില്ലാതെ പണം ഇതിനായി ചെലവിടുന്നുമുണ്ട്‌. അത്യന്താധുനിക സംവിധാനമുള്ള ബോട്ടുകള്‍, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, നീരീക്ഷണ ഉപകരണങ്ങള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളുമുണ്ട്‌. ഓരോ പോലീസ്‌ സ്റ്റേഷന്റെയും അതിര്‍ത്തി വിശാലമായ���ിനാല്‍ നിരീക്ഷണത്തിനായി ഓടുന്ന ബോട്ടുകള്‍ക്ക്‌ 12,000 രൂപ വരെ ഡീസല്‍ ചെലവു വരാറുണ്ട്‌. മറ്റു ചെലവുകളും ശമ്പളവുമടക്കം വന്‍ തുക ചെലവിടുന്നുണ്ട്‌. അതിനു ഫലവുമുണ്ട്‌. കടല്‍മാര്‍ഗ്ഗം നടന്നിരുന്ന പല നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുറവു വന്നിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നുണ്ട്‌. കോസ്റ്റല്‍ പോലീസിന്റെ സേവനം കടലില്‍ പോകുന്നവര്‍ ഏറെ വിനിയോഗിക്കുന്നുണ്ട്‌. കടലിലാകട്ടെ കടപ്പുറത്താകട്ടെ സംശയകരമായി എന്തു കണ്ടാലും അപ്പോള്‍ അടുത്ത കോസ്റ്റല്‍ പൊലീസിന്‌ വിവരം നല്‍കാന്‍ നാട്ടുകാര്‍ തയ്യാറാണ്‌. ഈ അതിജാഗ്രത പോലും പേടിപ്പെടുത്തുന്നതായി തോട്ടപ്പള്ളി സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു. "അവര്‍ ഞങ്ങളില്‍നിന്ന്‌ ഏറെ പ്രതീക്ഷിക്കുന്നുണ്ട്‌. ആവും പോലെ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. പക്ഷേ, ഇനി വരാന്‍ പോകുന്നത്‌ മണ്‍സൂണ്‍ കാലമാണ്‌. കോസ്റ്റല്‍ പോലീസിന്റെ ആദ്യമണ്‍സൂണ്‍. എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്ക ഞങ്ങള്‍ക്കുണ്ട്‌," അവര്‍ ഉത്കണ്ഠ പങ്കുവെച്ചു.
ദുര്‍ഘട ഘട്ടം മറികടന്ന്‌ ഭാഗ്യം തുണച്ച്‌ പലപ്പോഴും കരയ്ക്കെത്തുന്ന സാഹചര്യം ഉണ്ടാകുന്നതായും സേനാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഫോര്‍ട്ടുകൊച്ചി കോസ്റ്റ്‌ ഗാര്‍ഡിലാണ്‌ സംസ്ഥാന കോസ്റ്റല്‍ പോലീസിന്റെ ഒരു മാസം നീളുന്ന പരിശീലനം നടത്തുന്നത്‌. ആദ്യഘട്ടം പരിശീലനം ലഭിച്ചവര്‍ മുഴുവനായും കോസ്റ്റല്‍ പോലീസ്‌ സ്റ്റേഷനുകളിലേയ്ക്ക്‌ നിയമിച്ചു കഴിഞ്ഞുവെങ്കിലും പിന്നീട്‌ ഇവരെ കൂട്ടത്തോടെ വിവിധ ലോക്കല്‍ സ്റ്റേഷനുകളിലേയ്ക്ക്‌ മാറ്റി നിയമിക്കുകയായിരുന്നു. ലോക്കല്‍ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക്‌ പേരിനുപോലും നീന്തല്‍ വശമില്ല. 42 അംഗ കോസ്റ്റല്‍ സേനയില്‍ അഞ്ചോ ആറോ പേര്‍ക്ക്‌ നീന്തല്‍ അറിയാം. പക്ഷെ ഇവരാരും തന്നെ കടലിന്റെ പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള പരിശീലനം നേടിയിട്ടുമില്ല. മുഴുവന്‍ കോസ്റ്റല്‍ പോലീസ്‌ സ്റ്റേഷനുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസിന്‌ കീഴിലുള്ള പോലീസ്‌ സേനക്ക്‌ പട്രോളിംഗിന്‌ നാവിക സേനയുടെ സഹായം ലഭിക്കുന്നുണ്ട്‌. രണ്ട്‌ ട്വല്‍ ടെന്‍ ബോട്ടുകളും ഒരു ഫൈവ്‌ ടെന്‍ ബോട്ടും കോസ്റ്റല്‍ സേനാ ഘടകത്തിലുണ്ട്‌. ആധുനിക രീതിയില്‍ ഫ്രാന്‍സ്‌ നിര്‍മിത കുമലീസ്‌ ബോട്ടാണ്‌ പട്രോളിംഗിനായി ഉപയോഗിക്കുന്നത്‌. കൊച്ചി തീരക്കടലില്‍ നാവികസേനയും കോസ്റ്റല്‍ പോലീസും ചേര്‍ന്നുള്ള ജോയിന്റ്‌ ഓപ്പറേഷന്‍ പട്രോളിംഗും നടന്നുവരുന്നു. ഉച്ചയ്ക്ക്‌ 12.30 ന്‌ ആരംഭിച്ച്‌ 3.30 ന്‌ അവസാനിക്കും. കോസ്റ്റല്‍ പോലീസിലെ അംഗം ഇതേപ്പറ്റി പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌. നേവിക്കൊപ്പം പട്രോളിംഗ്‌ നടത്തുന്നത്‌ മാത്രമാണ്‌ ഞങ്ങളുടെ ആശ്വാസം. കോസ്റ്റല്‍ പോലീസിന്റെ ദൈന്യത വര്‍ധിക്കുകയാണ്‌. മണ്‍സൂണ്‍ ശക്തി പ്രാപിക്കുമ്പോള്‍ പട്രോളിംഗ്‌ സമയം കൂട്ടേണ്ടതായി വരും. പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിക്കാനുള്ള ആത്മധൈര്യം തങ്ങള്‍ക്കില്ലായെന്ന്‌ കോസ്റ്റല്‍ സേന വീണ്ടും വീണ്ടും പറയുമ്പോള്‍ രൗദ്രഭാവം പൂണ്ട കടലിനറിയില്ലല്ലോ ഇവരുടെ ദൈന്യത.
കെ.കെ. റോഷന്‍ കുമാര്‍

//www.janmabhumidaily.com/news114899

  • 1