നിങ്ങൾ തിരഞ്ഞത് കെ.കെ. റോഷന്‍കുമാര്‍ ഏകദേശം 20 ഫലങ്ങൾ, 0.024 സെക്കൻഡ്
നവതിയുടെ നിറവില്‍ പള്ളുരുത്തിയുടെ സ്വന്തം നായ്ക്ക് മാം

കെ.കെ. റോഷന്‍കുമാര്‍
പള്ളുരുത്തി: പളളുരുത്തിയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ച പള്ളുരുത്തി ആലുങ്കല്‍ വീട്ടില്‍ കൃഷ്ണ നായ്ക്ക് നവതിയിലേക്ക്.…

//www.janmabhumidaily.com/news749056

വൈദ്യുതി ഓഫീസിലെ ക്യാഷ് കൗണ്ടര്‍ ഉടന്‍ തുറക്കും

… മണ്ഡലം പ്രസിഡന്റ് കെ.കെ. റോഷന്‍കുമാര്‍ വൈദ്യുത ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഡിവിഷന്‍ അസ്സിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബെന്‍ കുമാര്‍ ബാബുവുമായി നടത്തിയ…

//www.janmabhumidaily.com/news736978

കുടിവെള്ളക്ഷാമം: ബിജെപി നേതൃത്വത്തില്‍ വീട്ടമ്മമാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

… മണ്ഡലം മീഡിയ കണ്‍വീനര്‍ കെ.കെ. റോഷന്‍കുമാര്‍ ആമുഖപ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് വി.ബി. ഷിബു അധ്യക്ഷത വഹിച്ചു. ജോയി കുപ്പക്കാട്ട്, കെ.സി. ഷാബു, സി.കെ. അരുണ്‍, ഇ.കെ…

//www.janmabhumidaily.com/news267927

പെരുമ്പടപ്പ് പള്ളി തിരുനാളിന് 'നമോ' ടീ സ്റ്റാള്‍ തുറന്നു നന്മയുടെ പ്രവര്‍ത്തനം വിജയം കാണും: മോണ്‍. തച്ചാറ

… അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം മീഡിയാ സെല്‍ കണ്‍വീനര്‍ കെ.കെ. റോഷന്‍കുമാര്‍, മണ്ഡലം സെക്രട്ടറി കെ.സി. ദയാപരന്‍, മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി ജോസ് ക്രിസ്റ്റഫര്‍…

//www.janmabhumidaily.com/news257102

തകര്‍ന്ന കലുങ്ക് ബിജെപി പ്രവര്‍ത്തകര്‍ പുനര്‍നിര്‍മ്മിച്ചു

… മുഖ്യാതിഥിയാകും. ബിജെപി സംസ്ഥാനസമിതി അംഗം വി.കെ. സുദേവന്‍, മണ്ഡലം സെക്രട്ടറി കെ.ഡി. ദയാപരന്‍, കെ.കെ. റോഷന്‍കുമാര്‍, പള്ളുരുത്തി സൗത്ത് ഏരിയാ പ്രസിഡന്റ് എം.എസ്. രാജേഷ്‌കുമാര്‍, ടി.എ. സുരേഷ്ബാബു എന്നിവര്‍ സംബന്ധിക്കും.…

//www.janmabhumidaily.com/news241538

ചരിത്രനേട്ടത്തില്‍ ബിജെപി: നാടെങ്ങും ആഹ്ലാദം

… കണ്‍വീനര്‍ കെ.കെ. റോഷന്‍കുമാര്‍, പി.പി. മനോജ് എന്നിവര്‍ സംസാരിച്ചു. ഇ.ജി. സേതുനാഥ്, എം.എച്ച്. ഹരീഷ്, സി.ആര്‍. സോമന്‍, പി.എന്‍. ഷാജി, സജലാല്‍, എം.എസ്. രാജേഷ്‌കുമാര്‍, ജോയി…

//www.janmabhumidaily.com/news234076

മോദി ഭരണത്തില്‍ ഭാരതീയരുടെആത്മാഭിമാനം ഉയര്‍ന്നു: അഡ്വ. ബി. രാധാകൃഷ്ണമേനോന്‍

… സാബുവര്‍ഗ്ഗീസ്, എന്‍.എല്‍.ജെയിംസ്, കെ.വി. സുനില്‍കുമാര്‍, കെ.എസ്. സുദീഷ്, കെ.ഡി. ദയാപരന്‍, കെ.കെ. റോഷന്‍കുമാര്‍, കെ.ടി. ബൈജു, കെ.കെ. മുരളീധരന്‍, രാധിക രാജേന്ദ്രന്‍, അരുണ്‍…

//www.janmabhumidaily.com/news233582

ഭാരതമാതൃത്വം ഉറ്റുനോക്കുന്നത്‌ നരേന്ദ്രമോദിയുടെ കാലം...

ഏകഭാരതസ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുകതന്നെ വേണം. ഭാരതത്തിലെ അ���്മമാരുടെ മനസ്സ്‌ അങ്ങനെയാണ്‌ ചിന്തിക്കുന്നത്‌. ഇത്‌ പറയുന്നത്‌ ഒരുകാലത്ത്‌ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രാഷ്ട്രസേവികാസമിതിയുടെ സജീവപ്രവര്‍ത്തകയായിരുന്ന ലക്ഷ്മിക്കുട്ടിയമ്മയാണ്‌.
പള്ളുരുത്തി പൈപ്പ്ലൈന്‍ റോഡില്‍ ലക്ഷ്മിനിവാസില്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക്‌ വയസ്സ്‌ 81 പിന്നിട്ടെങ്കിലും വാക്കുകളില്‍ 18ന്റെ യൗവ്വനം. "അന്നൊക്കെ തെരഞ്ഞെടുപ്പുകാലം വന്നാല്‍ ഞങ്ങള്‍ അമ്മമാര്‍ക്ക്‌ വിശ്രമമില്ല. ഹിന്ദുമുന്നണിയുടെയും മറ്റും സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി മുഴുവന്‍ സമയത്തും രംഗത്തിറങ്ങും. ഇപ്പോള്‍ നമുക്ക്‌ വ്യക്തമായ ലക്ഷ്യമുണ്ട്‌. ലോകത്തിലെ തന്നെ ഏറ്റവും നല്ല ഭരണാധികാരിയെ പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക്‌ ഉയര്‍ത്തിക്കാട്ടുന്നത്‌ ജനങ്ങള്‍ക്കിടയില്‍ ആവേശത്തിന്‌ കാരണമായിട്ടുണ്ട്‌". കടുത്ത വിലക്കയറ്റവും, വര്‍ഗ്ഗീയചേരിതിരിവും സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ക്ക്‌ ശക്തമായ മറുപടി നല്‍കാന്‍ നരേന്ദ്രമോദിയുടെ ഭരണത്തിന്‌ കഴിയുമെന്നും ലക്ഷ്മിക്കുട്ടിയമ്മ ഉറച്ചുവിശ്വസിക്കുന്നു.
കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും ഭാരതത്തിന്റെ മാഹാത്മ്യത്തെയല്ല, മറിച്ച്‌ എങ്ങിനെ ഇതിനെ വില്‍പനച്ചരക്കാക്കാമെന്നാണ്‌ ഇവര്‍ ചിന്തിക്കുന്നത്‌. അഴിമതിയും സ്വജനപക്ഷപാതവും ഭാരതത്തില്‍ വര്‍ദ്ധിച്ചുവരുന്നതും ആശങ്കയുണ്ടാക്കുന്നുവെന്നും ലക്ഷ്മിക്കുട്ടിയമ്മ സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോഴത്തെ ഭരണാധികാരിവര്‍ഗ്ഗം ഭാരതത്തിലെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണീര്‍ കണ്ടില്ലെന്നു വയ്ക്കുന്നതും ഭാരതത്തിന്‌ ശാപമാണ്‌. സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി പ്രത്യേക നിയമം നടപ്പിലാക്കാന്‍ നരേന്ദ്രമോദിക്ക്‌ കത്തയയ്ക്കാന്‍ ഒരുങ്ങുകയാണ്‌ ലക്ഷ്മിക്കുട്ടിയമ്മ. മോദിയുടെ വിജയത്തിനായി പരിശ്രമം നടത്തുന്നുണ്ടെന്നും കേരളത്തില്‍ നിന്നും ഇത്തവണ ബിജെപി പ്രതിനിധി ലോക്സഭയിലുണ്ടാകുമെന്നും ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.
രാഷ്ട്രസേവികാ സമിതിയുടെ നിത്യശാഖയുടെ നടത്തിപ്പുചുമതല 1984 കാലത്ത്‌ ലക്ഷ്മിക്കുട്ടിയമ്മയ്ക്കുണ്ടായിരുന്നു. നിത്യശാഖാ പദ്ധതിക്ക്‌ ഇവിടെ യുവതികള്‍ തയ്യാറായാല്‍ അവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക്‌ ഒരുപരിധിവരെ കുറവുണ്ടാകുമെന്നും ലക്ഷ്മിക്കുട്ടിയമ്മ വിശ്വസിക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ ഭരണം കാണാന്‍, അനുഭവിച്ചറിയാന്‍, ജനത്തിന്‌ തിടുക്കമായെന്നും ഈ അമ്മ പറഞ്ഞുനിര്‍ത്തി.
കെ.കെ. റോഷന്‍കുമാര്‍

//www.janmabhumidaily.com/news189481

കഠിനാധ്വാനത്തിന്റെ പുതുവഴിയില്‍ എല്‍സി എന്ന വീട്ടമ്മ

പുരുഷന്മാര്‍ പോലും ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന ജോലികള്‍ ചെയ്ത് ഒരു ഗ്രാമത്തിന്റെ അഭിമാനമായി മാറുകയാണ് എല്‍സി എന്ന വീട്ടമ്മ... എറണാകുളം കുമ്പളങ്ങി തറേമ്പറമ്പില്‍ ജോസഫിന്റെ ഭാര്യയായ എല്‍സിക്ക് അധ്വാനം ഒരാവേശമാണ്. ജോസഫിനുണ്ടായ ചില ശാരീരിക അസ്വസ്ഥതകളാണ് എല്‍സിയെ കഠിനാധ്വാനിയാക്കിയത്. വേലികെട്ടു മുതല്‍ മരം മുറിക്കല്‍ വരെ എല്‍സി ചെയ്യുന്നത് അനായാസമാണ്. എല്‍സിയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ചെയ്യുന്ന ജോലിയുടെ കഠിനതകള്‍ അലിഞ്ഞുതീരുകയാണ്. ലോറിയിലെത്തിയ ഫില്ലിംഗ് കട്ട ഒറ്റ രാത്രികൊണ്ട് ഇറക്കി ഉടമയുടെ വീട്ടിലെത്തിച്ചതും എല്‍സി ഓര്‍ക്കുന്നു. ചീനവല വലിക്കുന്നതിന് സ്ഥിരമായി എത്തിയിരുന്ന തൊഴിലാളികള്‍ വരാതായപ്പോള്‍ കായലില്‍ ചെന്ന് വലയിടാന്‍ ആളുകള്‍ അന്വേഷിച്ചെത്തിയതും എല്‍സിയെ ആയിരുന്നു. പിന്നീട് മാസങ്ങളോളം ചീനവല വലിക്കുന്ന ജോലി തുടരേണ്ടി വന്നതും അവര്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. അധ്വാനിക്കാനുള്ള ശക്തിയും ഊര്‍ജ്ജവും നമുക്കു നല്‍കുന്നത് ജഗദീശ്വരനാണെന്ന് ഈ അമ്മ പറയുന്നു. മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ കയറി സണ്‍ഷെയ്ഡ് വാര്‍ക്കുന്നതുള്‍പ്പെടെ വലിയ കാനുകള്‍ വൃത്തിയാക്കുന്നതിനും, സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനുപോലും ഇവര്‍ പോകാറുണ്ട്. അധ്വാനത്തിന്റെ ഈ സ്ത്രീരൂപം, മുഴുവന്‍ സ്ത്രീ ജനങ്ങള്‍ക്കും മാതൃകയാണ്. 53 വയസുള്ള എല്‍സിക്ക് വലിയ സ്വപ്‌നങ്ങളില്ല. തന്റെ കൊച്ചു വീട്ടിലിരുന്ന് ചെറിയ ചെറിയ സ്വപ്‌നങ്ങള്‍ക്ക് നിറം കൊടുക്കുകയാണ് അവര്‍. രണ്ടു പെണ്‍മക്കളില്‍ ഒരാളെ വിവാഹം ചെയ്തയച്ചു. അടുത്ത പെണ്‍കുട്ടിക്കും വിവാഹപ്രായമായി. അവളുടെ ഭാവിക്കായി ചിലതുകൂടി ചെയ്യണം. ''തൊട്ടടുത്ത് ഒരു വീടിന്റെ പണി നടക്കുന്നുണ്ട്. അഞ്ചുപാക്കറ്റ് സിമന്റ് എടുക്കണം.'' എല്‍സി പറഞ്ഞു നിര്‍ത്തി. വീടിനടുത്ത ഒഴിഞ്ഞ പറമ്പില്‍ നിന്നും ട്രോളിയും എടുത്ത് എല്‍സി നടന്നു, കഠിനാധ്വാനത്തിന്റെ പുതുവഴി തേടി... കെ.കെ. റോഷന്‍കുമാര്‍

//www.janmabhumidaily.com/news217586

അന്‍പതാണ്ട്‌ പിന്നിടുന്ന നാടകയാത്ര

അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ അരങ്ങിലായിരുന്നു അമ്മിണി. മരണവിവരം അറിയുന്നത്‌ രണ്ടാഴ്ച കഴിഞ്ഞ്‌. വിവരമറിയിക്കാന്‍ ഫോണോ മറ്റ്‌ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. വിവരം അറിയിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ വന്നപ്പോള്‍ അവര്‍ അച്ഛന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഓര്‍ക്കുമ്പോള്‍ അമ്മിണിയുടെ നെഞ്ചു പൊടിയുകയാണ്‌. അച്ഛന്റെ മൃതദേഹം സംസ്കരിക്കുന്നതുപോലും അറിയാന്‍ കഴിയാതെ അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്ക്‌ കടന്നുപോയ കാലത്തെ ഓര്‍ത്തെടുക്കുകയാണ്‌ പ്രസിദ്ധ നാടകനടി അമ്മിണി. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകളായി അമ്മിണി മലയാള നാടക അരങ്ങിലുണ്ട്‌. നാടകത്തിന്റെ സുവര്‍ണ്ണ കാലത്ത്‌ മാത്രമല്ല, അമ്മിണിക്ക്‌ ഇപ്പോഴും തിരക്ക്‌ തന്നെ. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കേയാണ്‌ 1964-ല്‍ ജ്ഞാനസുന്ദരി എന്ന നാടകത്തിലൂടെ അരങ്ങിലേക്ക്‌ ചുവടു വച്ചത്‌. കടന്നുപോയത്‌ അന്‍പത്‌ വര്‍ഷങ്ങള്‍... നാടകവുമായി ഇഴചേര്‍ന്നതായിരുന്നു അമ്മിണയുടെ ജീവിതം. ഒരു ദിവസം തന്നെ പല വേദികള്‍. വീടുവിട്ടാല്‍ ആഴ്ചകളോളം നാടകയാത്ര. ഒരു വര്‍ഷം 450 ഓളം വേദികളില്‍ നാടകം കളിച്ച ചരിത്രമുണ്ട്‌ അമ്മിണിക്ക്‌. എന്‍.എന്‍ പിള്ള, തിലകന്‍, രാജന്‍ പി. ദേവ്‌, എം.എസ്‌ തൃപ്പൂണിത്തുറ എന്നിങ്ങനെ മലയാള നാടക അരങ്ങിലെ തമ്പുരാക്കന്മാര്‍ക്കൊപ്പം അമ്മിണി നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ചങ്ങനാശ്ശേരി ഗീഥയുടെ ജ്യോതി, ജ്വാല തുടങ്ങിയ നാടകങ്ങളില്‍ നായികയായിരുന്നു അമ്മിണി. നൂറുകണക്കിന്‌ വേദികളില്‍ ഈ നാടകങ്ങള്‍ അവതരിപ്പിച്ചു. വൈക്കം മാളവികയുടെ ഹിമരേഖ, സൂര്യസോമയുടെ എന്നെ സ്നേഹിക്കൂ... തുടങ്ങിയ നാടകങ്ങളും അക്കാലത്ത്‌ ഹിറ്റായിരുന്നു. കൊച്ചിന്‍ ഹരിശ്രീയുടെ നാടകങ്ങളിലും അമ്മിണി തിളങ്ങി. 1984-ലും 2009- ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടി. 2006 ല്‍ സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു. നാടകത്തിന്‌ വേണ്ടി ജീവിതം മാറ്റിവച്ചപ്പോഴും കുട്ടികളുടെ കാര്യങ്ങള്‍ക്കായി ഇടയ്ക്കിടക്ക്‌ അമ്മിണി വീട്ടിലേക്ക്‌ മടങ്ങിയെത്തി. അമ്മിണിയും ഭര്‍ത്താവ്‌ ഏണസ്റ്റും നാടകലോകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ അമ്മിണി മനസ്സുവച്ചു. "നാടകം നേട്ടങ്ങള്‍ മാത്രമേ തന്നിട്ടുള്ളു. നാടകമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ എനിക്ക്‌ ജീവിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല". അമ്മിണി ഉറച്ച സ്വരത്തില്‍ പറയുന്നു. ഭര്‍ത്താവ്‌ നല്‍കിയ പ്രോത്സാഹനവും പിന്തുണയും നാടകവഴിയില്‍ സഹായകമായതായി അവര്‍ പറയുന്നു. ഇടയ്ക്ക്‌ സിനിമയിലേക്കും അമ്മിണി കടന്നുവന്നു. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നമ്പര്‍വണ്‍ സ്നേഹതീരം, പത്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. "നാടകമാണ്‌ എന്റെ വഴി. ഇനിയും നാടകങ്ങളില്‍ അഭിനയിക്കണം. നാടകം തരുന്ന സംതൃപ്തി അത്ര വലുതാണ്‌." പള്ളുരുത്തി വട്ടത്തറ വീട്ടില്‍ അതിഥിയെപ്പോലെ ഇടയ്ക്ക്‌ വരുന്നു. ഇപ്പോഴും കൂടുതല്‍ സമയം അരങ്ങില്‍ തന്നെ. നാടകം മാറുകയാണ്‌. കാലത്തിനനുസരിച്ച്‌ ഈ കലാരൂപം മാറിക്കൊണ്ടിരിക്കും. നാടകത്തിന്റെ സുവര്‍ണ്ണകാലം തിരികെ വരിക തന്നെ ചെയ്യും. നാടകത്തെക്കുറിച്ച്‌ ഇപ്പോഴും സ്വപ്നങ്ങള്‍ കാണുകയാണ്‌ അമ്മിണി. പുതിയ നാടകത്തിനായി, പുതിയ കഥാപാത്രത്തിനായി അമ്മിണി കാതോര്‍ക്കുന്നു. കെ.കെ റോഷന്‍കുമാര്‍

//www.janmabhumidaily.com/news179688

ഭക്തര്‍ക്ക്‌ പുണ്യമായി അന്നപൂര്‍ണേശ്വരി സന്നിധിയില്‍ സാദിഖിന്റെ സംഗീതമഴ

കൊച്ചി: ഗസല്‍ ഗായകന്‍ സാദിഖ്‌ പെരുമ്പടപ്പ്‌ ഊരാളക്കംശ്ശേരി ക്ഷേത്രത്തിലെ മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച്‌ ഭക്തിഗാനസുധയില്‍ പങ്കെടുത്ത്‌ പാടിയത്‌ ഭക്തരുടെ മനം കുളിര്‍പ്പിച്ചു.
കൊച്ചി സ്വദേശിയായ സാദിഖ്‌ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി സംഗീതരംഗത്ത്‌ സജീവമാണ്‌. ഗസല്‍ഗാനരംഗത്തും ഹിന്ദുസ്ഥാനി ഗാനരംഗത്തും ഒട്ടേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ സാദിഖ്‌ സംഗീത കുലപതി ദേവരാജന്‍മാസ്റ്ററുടെ ശിഷ്യനാണ്‌.
ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച സാദിഖ്‌ ക്ഷേത്രങ്ങളില്‍ ഭക്തിഗാനസുധ അവതരിപ്പിക്കുന്നതില്‍ സ്വസമുദായത്തില്‍നിന്നും ഒട്ടേറെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം പിന്നീട്‌ അലിഞ്ഞ്‌ ഇല്ലാതായെന്ന്‌ സാദിഖ്‌ പറയുന്നു.
വൃശ്ചികം ഒന്നിന്‌ ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രസന്നിധിയില്‍ നടന്ന സംഗീതാര്‍ച്ചനയില്‍ പ്രശസ്ത ഹാര്‍മോണിസ്റ്റ്‌ കെ.എസ്‌. രാധാകൃഷ്ണന്‍, തബലിസ്റ്റ്‌ വിജയരാജ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗണേശസ്തോത്രത്തോടെ തുടങ്ങിയ സംഗീതാര്‍ച്ചന രണ്ട്‌ മണിക്കൂറോളം നീണ്ടുനിന്നു.
വിദേശരാജ്യങ്ങളിലും സ്റ്റേജ്‌ ഷോകളിലും സ്ഥിരമായി പരിപാടികള്‍ നടത്തുന്ന സാദിഖ്‌ ഗസല്‍ഗാന ചക്രവര്‍ത്തി ഉമ്പായിയുടെ സഹോദരീപുത്രനാണ്‌. സംഗീതാര്‍ച്ചനയുടെ സമാപനത്തില്‍ ഊരാളക്കശ്ശേരി ദേവസ്വം പ്രസിഡന്റ്‌ എ.എസ്‌. സതീശന്‍ സാദിഖിനെ പൊന്നാടയണിയിച്ച്‌ ആദരിച്ചു.
കെ.കെ. റോഷന്‍കുമാര്‍

//www.janmabhumidaily.com/news154197

കുമ്പളങ്ങിയിലും ചാഴൂരിലും അമൃതം മലയാളം പദ്ധതിക്ക്‌ തുടക്കമായി

കൊച്ചി/തൃശൂര്‍: കൊച്ചി കുമ്പളങ്ങിയിലും തൃശ്ശൂര്‍ ജില്ലയിലെ ചാഴൂരിലും അമൃതംമലയാളം' വായനാപദ്ധതിക്ക്‌ തുടക്കമായി. കുമ്പളങ്ങി ഇല്ലിക്കല്‍ വിവിഎല്‍പി സ്കൂളിലാണ്‌ 'അമൃതംമലയാളം' വായനാപദ്ധതിക്ക്‌ തുടക്കമായത്‌. സിനിമാ, സീരിയല്‍ താരം കലാഭവന്‍ ഹനീഫ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജന്മഭൂമി പത്രം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. മലയാള ദിനപത്രശാഖയില്‍ ജന്മഭൂമികക്‌ അതിന്റേതായ പ്രാധാന്യമുണ്ടെന്ന്‌ കലാഭവന്‍ ഹനീഫ്‌ പറഞ്ഞു. കുട്ടികള്‍ വായന ശീലിക്കണം, ജന്മഭൂമി അതിന്‌ പ്രചോദനമാവട്ടെയെന്നും ഹനീഫ്‌ ആശംസിച്ചു.
സ്കൂള്‍ മാനേജര്‍ പി.കെ. മോഹന്‍ലാല്‍ അധ്യക്ഷത വഹിച്ചു. പി.ബി. സുജിത്ത്‌ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മുഖ്യാധ്യാപിക ഇന്ദുഗോപാല്‍, എന്‍.എസ്‌. സുമേഷ്‌ എന്നിവര്‍ പ്രസംഗിച്ചു. ജന്മഭൂമി ഫീല്‍ഡ്‌ ഓര്‍ഗനൈസര്‍ ജിജിമോന്‍, ലേഖകന്‍ കെ.കെ. റോഷന്‍കുമാര്‍, വി.എന്‍. വിനോദ്‌, അധ്യാപകരായ എസ്‌.എസ്‌. ശ്രീനി, ടി. പ്രതീഷ്‌രാജ്‌, അഞ്ജലി, കാന്തിമതി, പ്രമുഖ ഹാര്‍മോണിസ്റ്റ്‌ കെ എസ്‌ രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
ചാഴൂര്‍ എസ്‌എന്‍എം ഹൈസ്കൂളില്‍ അമൃതം മലയാളം പദ്ധതിയുടെ ഉദ്ഘാടനം ഡോ. വിഷ്ണുഭാരതീയ സ്വാമികള്‍ നിര്‍വ്വഹിച്ചു. എസ്‌എന്‍എം ഹൈസ്കൂള്‍ അങ്കണത്തിലേക്ക്‌ അമൃതം മലയാളം പ്രവര്‍ത്തകരെ പ്രധാനാധ്യാപിക കെ.ബി.സുമംടീച്ചര്‍ സ്വാഗതം ചെയ്തു. സമൂഹത്തിലെ തിന്മകള്‍ തുടച്ചുമാറ്റുവാന്‍ മുന്നില്‍ നിന്ന്‌ പോരാടേണ്ടത്‌ വിദ്യാര്‍ത്ഥികളാണെന്നും സാമൂഹ്യ രംഗത്ത്‌ വ്യക്തിത്വത്തോടെ അവര്‍ വളര്‍ന്നുവരണമെന്നും വിദ്യാര്‍ത്ഥികളെ വിഷ്ണുഭാരതീയ സ്വാമികള്‍ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ ജന്മഭൂമി തൃശൂര്‍ ജില്ലാ റിപ്പോര്‍ട്ടര്‍ പാലേലി മോഹന്‍, ആര്‍എസ്‌എസ്‌ ജില്ലാ പ്രചാര്‍പ്രമുഖ്‌ സി.ആര്‍.രാജേഷ്‌, താലൂക്ക്‌ കാര്യവാഹ്‌ ലൗലേഷ്‌, ജന്മഭൂമി ഫീല്‍ഡ്‌ ഓര്‍ഗനൈസര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു. വര്‍ഷങ്ങളായി അമൃതം മലയാളം ചാഴൂര്‍ എസ്‌എന്‍എംഎച്ച്‌എസ്സില്‍ നടപ്പില്‍ വരുത്തുവാന്‍ വിഷ്ണുഭാരതീയ സ്വാമികളാണ്‌ മുന്‍പന്തിയില്‍.…

//www.janmabhumidaily.com/news123909

ഉള്‍നാടന്‍ മേഖലയില്‍ തൊഴിലാളികള്‍ പ്രതിസന്ധിയില്‍

പള്ളുരുത്തി: ഉള്‍നാടന്‍ കായലുകളിലും വേമ്പനാട്ടു കായല്‍പരപ്പിലും മത്സ്യസമ്പത്ത്‌ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്‌. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കായലുകളില്‍ സുലഭമായി ലഭിക്കുന്ന തെള്ളിചെമ്മീനുകളുടെ അളവിലും കാര്യമായ കുറവ്‌ വന്നതായി മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു.
ഒരുവര്‍ഷത്തെ മത്സ്യബന്ധനകാലഘട്ടം പരിശോധിച്ചാല്‍ കാലവര്‍ഷം ശക്തിപ്പെടുന്ന സമയത്ത്‌ ഉള്‍നാടന്‍ കായലുകളില്‍ തെള്ളി, ചൂടന്‍, നാരന്‍, ചെമ്മീനുകള്‍ ധാരാളമായി ലഭിച്ചിരുന്നു. എന്നാല്‍ ഈ മണ്‍സൂണ്‍ കാലത്ത്‌ തൊഴിലാളികളുടെ പ്രതീക്ഷകള്‍ തകിടംമറിച്ച്‌ ചെമ്മീനുകളുടെയും മത്സ്യങ്ങളുടെയും ലഭ്യതയില്‍ വന്‍കുറവാണ്‌ വന്നത്‌.
45 ദിവസം നീണ്ടുനില്‍ക്കുന്ന ആഴക്കടല്‍ ട്രോളിംഗ്‌ നിരോധനത്തെത്തുടര്‍ന്ന്‌ മത്സ്യമൊത്തവിപണന കേന്ദ്രങ്ങളില്‍ കടല്‍മത്സ്യങ്ങള്‍ എത്താറില്ല. കടല്‍മത്സ്യങ്ങള്‍ മാര്‍ക്കറ്റുകളില്‍ എത്തതാകുന്നതോടെ കായല്‍മത്സ്യവിഭവങ്ങള്‍ക്ക്‌ വന്‍ ഡിമാന്റായിരിക്കും. ഈ ദിവസങ്ങളില്‍ മഴ ശക്തമായി പെയ്യുന്നതോടെ കായലോര മത്സ്യത്തൊഴിലാളികളുടെ ഏറ്റവും സമ്പന്നമായ കാലഘട്ടമായിരിക്കും ജൂണ്‍ മുതല്‍ ആഗസ്റ്റ്‌ വരെയുള്ള സമയം. ഊന്നി, ചീനവല, വീശുവല, നീട്ടുവല, ഞണ്ടുവല, വള്ളിവല, ആയിരം ചൂണ്ട തുടങ്ങിയ മത്സ്യബന്ധന മാര്‍ഗങ്ങളിലൂടെയാണ്‌ കായലില്‍ മത്സ്യങ്ങളെ പിടിക്കുന്നത്‌. എന്നാലിപ്പോള്‍ മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ച തൊഴിലാളിസമൂഹം മത്സ്യലഭ്യതക്കുറവുമൂലം കടുത്ത പ്രതിസന്ധിയാണ്‌ നേരിടുന്നത്‌.
എറണാകുളം, വൈപ്പിന്‍, പള്ളുരുത്തി, പറവൂര്‍, അരൂര്‍, പനങ്ങാട്‌, ഉദയംപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള തൊഴിലാളികള്‍ മത്സ്യമൊത്തവിപണന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയാണ്‌ കച്ചവടം നടത്തുന്നത്‌. എറണാകുളം, തേവര, ആലുവ, അരൂര്‍, ചമ്പക്കര, വൈക്കം തുടങ്ങിയ മാര്‍ക്കറ്റുകളിലാണ്‌ ഏറ്റവും കൂടുതല്‍ മത്സ്യവിപണനം നടക്കുന്നത്‌.
ആലപ്പുഴ ജില്ലയിലെ പ്രധാന മത്സ്യവിപണനകേന്ദ്രത്തില്‍ പ്രതിവര്‍ഷം ആറുകോടിരൂപയുടെ ഇടപാട്‌ നടക്കുന്നതായി അധികൃതര്‍ പറയുന്നു. എന്നാല്‍ ഈവര്‍ഷം പകുതിയിലും താഴെയാണ്‌ വിറ്റുവരവ്‌. മറ്റ്‌ മാര്‍ക്കറ്റുകളുടെയും സ്ഥിതി വിഭിന്നമല്ല. മാര്‍ക്കറ്റുകളില്‍ വിപണനത്തിനെത്തുന്ന മത്സ്യങ്ങളുടെ കുറവ്‌ പരിശോധിക്കുമ്പോള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ നാലിലൊന്ന്‌ മത്സ്യംപോലും ലഭിച്ചിട്ടില്ലെന്ന്‌ വേണം കണക്കാക്കാന്‍. കാലവര്‍ഷക്കോള്‌ പ്രതീക്ഷിച്ച തൊഴിലാളികള്‍ മത്‌ സ്യലഭ്യതക്കുറവില്‍ കടുത്ത ആശങ്കയിലാണ്‌.
വികസനത്തിന്റെ പേരില്‍ വേമ്പനാട്ടുകായല്‍ പ്രദേശം ഏക്കറുകണക്കിനാണ്‌ നികത്തി കരയാക്കിമാറ്റിയത്‌. ജിസിഡിഎക്കുവേണ്ടിയും കണ്ടെയ്നര്‍ ടെര്‍മിനലിനായി കൊച്ചി തുറമുഖ ട്രസ്റ്റും വല്ലാര്‍പാടം, മുളവുകാട്‌ ദ്വീപുകളെ ബന്ധിപ്പിച്ച്‌ കായലിന്‌ കുറുകെ റെയില്‍പ്പാലം നിര്‍മിച്ചപ്പോഴും കായല്‍ഭാഗം ഏറിയ പങ്കും നികത്തപ്പെട്ടു. അരൂര്‍, ഇടക്കൊച്ചി, പെരുമ്പടപ്പ്‌ മേഖലകളില്‍ ഏക്കര്‍കണക്കിന്‌ കായല്‍ തന്നെ ഇല്ലാതായിരിക്കുകയാണ്‌. പുതിയ ടൂറിസം പരീക്ഷണങ്ങളും കായലുകളില്‍ നിര്‍ബാധം നടക്കുന്നു. വിവിധയിനം കായല്‍മത്സ്യങ്ങളും ജീവികളും കായല്‍തട്ടുകളില്‍നിന്നും അപ്രത്യക്ഷമായതിന്‌ ഇതെല്ലാം കാരണങ്ങളാണ്‌.
അതേസമയം കയ്യേറ്റവും മലിനീകരണവുമാണ്‌ കായലിന്റെ തകര്‍ച്ചയ്ക്ക്‌ കാരണമെന്ന്‌ പനങ്ങാട്‌ ഫിഷറീസ്‌ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ജി. മധുസൂദനക്കുറുപ്പ്‌ 'ജന്മഭൂമി'യോട്‌ പറഞ്ഞു. എട്ട്‌ മീറ്റര്‍ ഉണ്ടായിരുന്ന കായലുകളിലെ ആഴം വെറും രണ്ടര മീറ്ററായി കുറഞ്ഞു. കടലില്‍നിന്നും കയറിവരുന്ന മത്സ്യസമ്പത്താണ്‌ കായലിനും അനുഗ്രഹമായി മാറുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. വേലിയേറ്റവും ഇറക്കവും കുറഞ്ഞതോടെ വേമ്പനാട്ടുകായലില്‍ സുലഭമായി ലഭിച്ചുകൊണ്ടിരുന്ന ആറ്റുകൊഞ്ച്‌ ഇപ്പോള്‍ കാണാനില്ല. തിരുത, കാളാഞ്ചി, പൂമീന്‍ പോലുള്ള മത്സ്യങ്ങള്‍ കായല്‍പ്രദേശത്തുനിന്നും പൂര്‍ണമായും അപ്രത്യക്ഷമായി.
തന്റെ നേതൃത്വത്തില്‍ കായലിനെ സംബന്ധിച്ച്‌ നടന്ന പഠനങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ലഭിച്ചത്‌. മത്സ്യപ്രജനനത്തിന്‌ തീര്‍ത്തും അസാധ്യമായ മേഖലയായി കായല്‍ മാറിയെന്നും ഡോ. മധുസൂദനക്കുറുപ്പ്‌ പറഞ്ഞു.
കെ.കെ. റോഷന്‍കുമാര്‍

//www.janmabhumidaily.com/news122799

തങ്കപ്പന്റെ സ്വന്തമായി.... പറന്ന്‌.... പറന്ന്‌.... അപ്പുവിന്‌ ആറു വയസ്സ്‌

പള്ളുരുത്തി(കൊച്ചി): വീണു കിട്ടിയ ഒരു വള്ളാന്‍ കാക്കയെ നെഞ്ചോട്‌ ചേര്‍ത്തുവച്ച്‌.... എല്ലാമെല്ലാമായി വളര്‍ത്തുന്ന ഒരു കുടുംബം. ഒരു വള്ളാന്‍ കാക്കയുടെയും മത്സ്യത്തൊഴിലാളിയായ തങ്കപ്പന്റെയും സ്നേഹബന്ധത്തിന്റെ കഥയാണിത്‌. കഴിഞ്ഞ ആറുവര്‍ഷമായി ഒരു കാക്കയും കുടുംബവുമായുള്ള ആഴമേറിയ ബന്ധത്തിന്റെ കഥ. ഒരിക്കല്‍ ഇക്കഥ 'ജന്മഭൂമി' പറഞ്ഞതാണെങ്കിലും.... ആറുവയസ്സ്‌ പൂര്‍ത്തിയാക്കിയ വേളയില്‍ ആവര്‍ത്തിക്കുന്നു. തങ്കപ്പന്റെ അപ്പുവെന്ന കാക്ക ഇപ്പോഴും അവരോടൊപ്പമുണ്ട്‌. ജൂണ്‍ 12നായിരുന്നു അപ്പുവിന്റെ പിറന്നാള്‍. 2007 ജൂണ്‍ 12നാണ്‌ അപ്പുവിനെ തങ്കപ്പന്‌ വീടിനടുത്തുള്ള തെങ്ങില്‍ നിന്നും വീണു കിട്ടുന്നത്‌. ജീവനുവേണ്ടി പിടഞ്ഞ അവനെ എടുത്തുവച്ച്‌ വെള്ളം കൊടുത്ത്‌ രക്ഷിച്ചു. തൂവല്‍ പോലും മുളയ്ക്കാത്ത കാക്ക രക്ഷപ്പെടുമെന്ന്‌ ആരും വിചാരിച്ചില്ല. പതിവായി ഭക്ഷണവും വെള്ളവും നല്‍കി. ചിറകു മുളയ്ക്കുമ്പോള്‍ പറന്നുപോകുമെന്നാണ്‌ എല്ലാവരും കരുതിയിരുന്നത്‌. എന്നാല്‍ അവന്‍ പോയില്ലെന്നു മാത്രമല്ല, തങ്കപ്പനും കുടുംബവുമായി ഏറെ അടുക്കുകയും ചെയ്തു. ഇതിനിടയില്‍ അവന്‌ അപ്പുവെന്ന പേരും നല്‍കി. എവിടേക്കു പറന്നാലും തങ്കപ്പന്റെ അപ്പൂട്ടാ.... എന്ന വിളിക്കു മുന്നില്‍ അവന്‍ പറന്നെത്തും. അപ്പുവിന്‌ തങ്കപ്പന്റെ വീടിന്റെ ഓരോ മുറിയും പരിചിതമാണ്‌. തങ്കപ്പന്‍ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അപ്പു സമീപത്ത്‌ തന്നെ. യാദൃശ്ചികമായി ലഭിച്ച കാക്ക ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായെന്ന്‌ തങ്കപ്പന്‍ പറയുന്നു. അപ്പു തന്നോട്‌ അടുക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണം കാണുമെന്ന്‌ തങ്കപ്പന്‍ ഉറച്ചു വിശ്വസിക്കുന്നു. ഏതോ പൂര്‍വജന്മബന്ധമെന്ന പോലെ.... അപ്പുവിന്റെ കാര്യം പറയുമ്പോള്‍ തങ്കപ്പന്‌ നൂറുനാവ്‌. രാവിലെ വന്ന്‌ വീടിന്‌ മുന്നില്‍ അവനായി കരുതിവച്ചിരിക്കുന്ന വെള്ളത്തില്‍ വിശാലമായ കുളിയോടെയാണ്‌ അപ്പുവിന്റെ ദിവസം ആരംഭിക്കുന്നതത്രെ. പിന്നീട്‌ ഭക്ഷണം. സാധാരണ കാക്കകളെപ്പോലെ ആരുടെയും ഭക്ഷണം അപ്പു തട്ടിപ്പറിക്കാറില്ലെന്ന്‌ തങ്കപ്പന്‍ പറഞ്ഞു. അവനായി കരുതിവച്ചിരിക്കുന്ന ആഹാരമല്ലാതെ വേറൊന്നും വേണ്ട. തങ്കപ്പന്റെ വീട്ടുകാരുമായും സുഹൃത്തുക്കളുമായും അപ്പു നല്ല അടുപ്പത്തിലായിക്കഴിഞ്ഞു. ജൂണ്‍ 12ന്‌ അവന്റെ ആറാം പിറന്നാളായിരുന്നു. പിറന്നാള്‍ ദിനത്തില്‍ മറ്റു കാക്കള്‍ക്ക്‌ ചോറും പുഴുക്കും വച്ചു നല്‍കിയതായി തങ്കപ്പന്റെ വീട്ടുകാര്‍ പറഞ്ഞു. പുഴുങ്ങുണ്ടയും ഇറച്ചിയുമാണ്‌ അപ്പുവിന്റെ ഇഷ്ടവിഭവം. തങ്കപ്പന്റെ ഭാര്യ രത്നയ്ക്കും മകന്‍ കൃഷ്ണചന്ദ്രനും അപ്പുവിനോട്‌ പ്രത്യേക വാത്സല്യമാണ്‌. ചില നേരത്തെ അപ്പുവിന്റെ കുസൃതികള്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തുമത്രെ. കാക്കയെ വളര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ചില സുഹൃത്തുക്കള്‍ തങ്കപ്പനെ ഉപദേശിച്ചു - 'ഉപകാരസ്മരണയില്ലാത്ത പക്ഷിയാണ്‌ കാക്ക'യെന്ന്‌. എന്നാല്‍ കൗശലക്കാരായ കാക്കകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തെറ്റാണെന്ന്‌ തെളിയിക്കുകയാണ്‌ തങ്കപ്പന്റെ അപ്പു. ആയുസ്സ്‌ എത്രയെന്ന്‌ നിര്‍വചിക്കപ്പെടാത്ത കാക്കയെ സ്നേഹിച്ച്‌ വേറിട്ട കാഴ്ചയായി മാറുകയാണ്‌ ഈ കുടുംബം. കെ.കെ. റോഷന്‍കുമാര്‍

//www.janmabhumidaily.com/news119975

മഹാശ്വേതാ ദേവിയെ വിളിച്ച മജീന്ദ്രന്‍ ഇവിടെയുണ്ട്‌

ആര്‍എംപി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ കേരള രാഷ്ട്രീയം ഇളകി മറിയുമ്പോള്‍ ജ്ഞാനപീഠം ജേതാവ്‌ മഹാശ്വേതാ ദേവിക്ക്‌ എറണാകുളത്തെ തോപ്പുംപടിയില്‍നിന്നും ഒരു ഫോണ്‍ കോള്‍. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചക്ക്‌ പുതിയ മാനത്തിനും ചര്‍ച്ചയ്ക്കും ഈ ഫോണ്‍വിളി നിദാനമായിത്തീരുമെന്ന്‌ മജീന്ദ്രന്‍ ഒരിക്കല്‍പ്പോലും വിചാരിച്ചില്ല. സിപിഎം നേതാവ്‌ എം.എം.മണി മഹാശ്വേതാ ദേവിക്കെതിരെ കടുത്ത ആരോപണങ്ങള്‍ തൊടുത്തുവിടുന്ന സാഹചര്യമായിരുന്നു അത്‌: ദീദി....ഇന്നത്തെ കേരള രാഷ്ട്രീയത്തില്‍ നിങ്ങളുടെ മറുപടി അനിവാര്യമാണ്‌. നിങ്ങളുടെ മറുപടിക്കായി കേരളം കാതോര്‍ക്കുന്നുണ്ട്‌. മഹാശ്വേത മജീന്ദ്രന്‌ ഉറപ്പു നല്‍കി. തീര്‍ച്ചയായും എന്റെ മറുപടി ഉടനെ കേരളത്തിലെ ജനങ്ങള്‍ക്ക്‌ അറിയാന്‍ കഴിയും.
ഇതേത്തുടര്‍ന്ന്‌ മഹാശ്വേതാ ദേവി സിപിഎം സെക്രട്ടറി പിണറായി വിജയന്‌ ഒരു തുറന്ന കത്ത്‌ എഴുതുകയായിരുന്നു. മഹാശ്വേതാ ദേവിയുടെ കത്ത്‌ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ അച്ചടിച്ചുവന്നു. കത്തിന്റെ ആരംഭം ഇങ്ങനെയായിരുന്നു. കേരളത്തിലെ തോപ്പുംപടി എന്ന സ്ഥലത്തെ മത്സ്യത്തൊഴിലാളി പ്രവര്‍ത്തകനായ മജീന്ദ്രന്‍ എന്നെ വിളിച്ചപ്പോഴാണ്‌ ഇവിടുത്തെ കാര്യങ്ങളുടെ ഗൗരവം പിടികിട്ടുന്നത്‌. തുടര്‍ന്ന്‌ ���ത്തില്‍ മജീന്ദ്രനെക്കുറിച്ച്‌ മൂന്നിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്‌. സംഭവം കേരളത്തില്‍ ചര്‍ച്ചയായി കത്തിപ്പടരുമ്പോള്‍... മഹാശ്വേതാ ദേവി കത്തില്‍ പ്രതിപാദിച്ച മജീന്ദ്രന്‍... എന്ന ചെറുപ്പക്കാരനെ അന്വേഷിച്ച്‌ വിവിധ മാധ്യമസംഘങ്ങള്‍ എത്തിത്തുടങ്ങി. മഹാശ്വേതാദേവിയെ സ്വാധീനിക്കാന്‍ തക്ക ബന്ധം, സ്വാധീനം ഇതൊക്കെ മജീന്ദ്രന്‌ എങ്ങനെയുണ്ടായി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട്‌ മറുപടിനല്‍കി. കേരളം അറിയേണ്ടത്‌ മഹാശ്വേതയിലൂടെ അറിഞ്ഞുകഴിഞ്ഞു. ഇതില്‍ കൂടുതലൊന്നും തനിക്ക്‌ പറയാനില്ലെന്നായിരുന്നു 42 കാരനായ ഈ ചെറുപ്പക്കാരന്റെ മറുപടി.
മജീന്ദ്രന്‍ പലപ്പോഴും അങ്ങനെയാണ്‌. ചെയ്യേണ്ടത്‌ ആത്മാര്‍ത്ഥമായും നിസ്വാര്‍ത്ഥമായും ചെയ്യും. ഫലത്തെക്കുറിച്ച്‌ ചിന്തിക്കാറുമില്ല. നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായി മജീന്ദ്രന്‍ അറിയപ്പെടുന്നതിനും കാരണമിതാണ്‌. വില്ലേജ്‌ ഓഫീസ്‌ മുതല്‍ നാട്ടുകാരുടെ കാര്യങ്ങളുമായി സെക്രട്ടറിയേറ്റ്‌ വരെ പോകാനും മജീന്ദ്രന്‍ നാട്ടുകാരുടെ ഒപ്പമുണ്ടാകും. കഴിഞ്ഞ ഇരുപത്‌ കൊല്ലമായി സജീവമായി പൊതുരംഗത്തെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്‌ മജീന്ദ്രന്‍. പ്ലാച്ചിമട പ്രക്ഷോഭം മുതല്‍ ബിഒടി സമരങ്ങള്‍ വരെ. മജീന്ദ്രന്‍ പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലേക്ക്‌ എടുത്ത്‌ ചാടുകയായിരുന്നു. മൂലമ്പള്ളി സമരരംഗത്ത്‌. സമരങ്ങളുടെ അവസാനം വരെ മജീന്ദ്രന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
കേരളത്തിലും ആദിവാസി ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ അസംഘടിതരായ വഴിയോരക്കച്ചവടക്കാര്‍ക്കായി സംഘടനയുണ്ടാക്കി അവര്‍ക്കായി പ്രവര്‍ത്തിച്ചു. കേരളം, തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങിയിടങ്ങളില്‍ കര്‍ഷക കൂട്ടായ്മ രൂപപ്പെടുന്നതിനായി യത്നിച്ചു.
പാരിസ്ഥിതിക, കുടിവെള്ള സമരങ്ങള്‍ക്ക്‌ പുതിയ മുഖം നല്‍കിയ മജീന്ദ്രന്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കുന്നു. മേധാ പട്കര്‍, ദയാഭായി തുടങ്ങിയ ദേശീയ നേതാക്കളും മജീന്ദ്രനെ അടുത്തറിയുന്നവരാണ്‌. അവിവാഹിതനായ മജീന്ദ്രന്‌ പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ വിവിധ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. സൗത്ത്‌ മൂലങ്കുഴിയില്‍ വെളീപ്പറമ്പില്‍ പരേതനായ ദയാനന്ദന്റേയും മല്ലികയുടേയും മകനാണ്‌.
കെ.കെ. റോഷന്‍കുമാര്‍

//www.janmabhumidaily.com/news109327

കായലുകള്‍ക്കു നിറംമാറ്റം; ആശങ്കയോടെ മത്സ്യത്തൊഴിലാളികള്‍

കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വേമ്പനാട്ടുകായല്‍ പരപ്പുകളിലും സമീപ ഉള്‍നാടന്‍ കായലുകളിലും ജലത്തില്‍ നിറംമാറ്റം. കടുത്ത ചാരനിറത്തിലുള്ള നിറം കായലാകമാനം പരന്നതോടെ മത്സ്യത്തൊഴിലാളികള്‍ കടുത്ത ആശങ്കയിലായി.
കായലുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിറംമാറ്റം ചിലര്‍ക്ക്‌ ദൃശ്യമായെങ്കിലും ആദ്യം ആരും ഗൗരവമായെടുത്തില്ല. തുടര്‍ദിവസങ്ങളിലും ഈ നിറംമാറ്റം നിലനിന്നതോടെ തൊഴിലാളികള്‍ ആശങ്കയിലായി. പിന്നീടുള്ള ദിവസങ്ങളിലും തൊഴിലാളികള്‍ കൂട്ടത്തോടെ നിരീക്ഷണം നടത്തിയെങ്കിലും നിറം സാധാരണമട്ടിലെത്തിയിട്ടില്ല. വേമ്പനാട്ട്‌ കായലിന്റെ അരൂര്‍, കുമ്പളം, പനങ്ങാട്‌ മേഖലകളിലും ഇടക്കൊച്ചി കായലിലും ആദ്യഘട്ടത്തില്‍ നിറംമാറ്റം ദൃശ്യമായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ഇതിനിടെ, പ്രകൃതിക്ഷോഭത്തിന്‌ മുന്നോടിയായുള്ള ചില മാറ്റങ്ങളാണ്‌ കായലില്‍ പ്രതിഫലിക്കുന്നതെന്ന്‌ ചില കേന്ദ്രങ്ങളില്‍നിന്നും പ്രചാരണം വന്നതോടെ പലരും കഴിഞ്ഞ ദിവസങ്ങളില്‍ കായലില്‍ ജോലിക്കിറങ്ങിയില്ല. സമീപത്തെ കടലുകളില്‍ പക്ഷേ ജലത്തിന്റെ നിറംമാറ്റം കാണാനായില്ല. മത്സ്യങ്ങള്‍ക്ക്‌ നാശം സംഭവിച്ചതായി ഒരിടത്തുനിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. കലങ്ങിമറിഞ്ഞ രീതിയിലുള്ള കായല്‍ നിറം മാറ്റ പ്രതിഭാസം ദിവസങ്ങളായി തുടരുന്നുണ്ടെങ്കിലും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നും ആരുംതന്നെ ഇതു സംബന്ധിച്ച പരിശോധനയ്ക്ക്‌ എത്തിയിട്ടില്ലെന്ന്‌ തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്ന ഒരുനടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടുമില്ല.
അതേസമയം, കായലിലെ സസ്യപ്ലവകങ്ങള്‍ മാറിമാറി വരുമ്പോള്‍ പെട്ടെന്ന്‌ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കാമെന്ന്‌ പനങ്ങാട്‌ ഫിഷറീസ്‌ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. ജി. മധുസൂദനക്കുറുപ്പ്‌ 'ജന്മഭൂമി'യോട്‌ പറഞ്ഞു. ജലത്തിന്റെ സാന്ദ്രതയിലുള്ള വ്യത്യാസം ഇത്തരം മാറ്റങ്ങള്‍ക്ക്‌ കാരണമാകാം. അമിതമായ രാസമാലിന്യം കായലിലേക്ക്‌ തള്ളുന്നത്‌ ഇത്തരം മാറ്റങ്ങള്‍ക്ക്‌ കാരണമാകാമെന്ന്‌ സംശയിക്കാം. വിഷമുള്ള പ്ലവകങ്ങള്‍ അമിതമായി വര്‍ധിക്കുമ്പോള്‍ ഇത്തരം നിറവ്യതിയാനം ദൃശ്യമാകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. കൂടുതല്‍ പഠനങ്ങള്‍ക്ക്‌ ശേഷം മാത്രമേ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.കെ. റോഷന്‍കുമാര്‍

//www.janmabhumidaily.com/news102549

അവഗണനയിലും അന്തസ്സ്‌ കൈവിടാതെ അര്‍ജുനന്‍ മാസ്റ്റര്‍

പള്ളുരുത്തി (കൊച്ചി): രാജ്യം ആദരവ്‌ നല്‍കുന്ന ബഹുമതിയായ പത്മ പുരസ്ക്കാരം തനിക്ക്‌ ലഭിക്കാത്തതില്‍ ദുഃഖമോ നിരാശയോ ഇല്ലെന്ന്‌ പ്രശസ്ത സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍. കഴിഞ്ഞ ആറ്‌ പതിറ്റാണ്ടിലധികമായി സംഗീതലോകത്ത്‌ നിറസാന്നിധ്യമായ മാസ്റ്ററുടെ വാക്കുകളില്‍ പതര്‍ച്ചയില്ല. അസുഖങ്ങള്‍ പലതും അലട്ടുന്നുണ്ടെങ്കിലും ചലനങ്ങളില്‍ വിറയലുകളില്ല. "സംഗീതലോകത്തെ നിലനില്‍പ്പിനായി ആരുടെയും ശുപാര്‍ശകള്‍ക്കായി താന്‍ ചെന്നിട്ടില്ല. പല പുരസ്കാരങ്ങളും അംഗീകാരങ്ങളും തന്നെത്തേടി എത്തിയിട്ടുണ്ട്‌. ഇതെല്ലാം ദൈവാനുഗ്രഹമാണ്‌. കൂടുതല്‍ ലഭിക്കണമെന്ന്‌ താന്‍ ആഗ്രഹിച്ചിട്ടുമില്ല. പത്മ പുരസ്ക്കാരങ്ങളുമായി ബന്ധപ്പെട്ട പതിവ്‌ വിവാദങ്ങള്‍ക്കിടെ അദ്ദേഹം 'ജന്മഭൂമി'യോട്‌ മനസ്സ്‌ തുറന്നു.
കൂടുതല്‍ ആഗ്രഹങ്ങള്‍ മനസ്സില്‍ വളരുന്നത്‌ കലാലോകത്തിന്‌ ഭൂഷണമല്ല. അര്‍ജുനന്‍മാസ്റ്റര്‍ അങ്ങിനെയാണ്‌. ആരോടും പരാതിയില്ല. പരിഭവമില്ല. സൗമ്യത കൈമുതലാക്കിയ മാസ്റ്റര്‍ കഴിഞ്ഞ ആറു പതിറ്റാണ്ടുകള്‍ സംഗീതത്തിനായി ജീവിക്കുകയായിരുന്നു.
മാഷ്‌ പറയുന്നു..."ജാനകിയമ്മ പത്മശ്രീ വേണ്ടെന്ന്‌ വെക്കരുതായിരുന്നു. അവര്‍ അംഗീകാരം നിരസിച്ചതിതില്‍ ദുഃഖമുണ്ട്‌. അവരുടെ ആരാധകരിലും ഇത്‌ വിഷമമുണ്ടാക്കും. ദക്ഷിണേന്ത്യയെ തേടി കൂടുതല്‍ അംഗീകാരങ്ങള്‍ എത്തേണ്ടതായിരുന്നു. തന്നേക്കാള്‍ സീനിയറായ നടന്‍ മധുവിന്‌ പത്മശ്രീ ലഭിച്ചതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നു.
നാടകം കത്തിക്കയറി നിന്നിരുന്ന 55-കളില്‍ പ്രധാനപ്പെട്ട എല്ലാ സമിതികള്‍ക്കുവേണ്ടിയും മാഷ്‌ സംഗീതം നല്‍കിയിട്ടുണ്ട്‌. തുടര്‍ന്നിങ്ങോട്ട്‌ പത്ത്‌വര്‍ഷത്തിലധികം നാടകരംഗത്ത്‌ സജീവമായിനിന്നു. 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചു. അതിലെ അഞ്ച്‌ പാട്ടുകളും സൂപ്പര്‍ഹിറ്റായി. ഹൃദയമുരുകി നീ കരയില്ലെങ്കില്‍..., മാനത്തിന്‍ മുറ്റത്ത്‌ മഴവില്ല്‌... തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റി പാടിനടക്കുന്നു. കസ്തൂരി മണക്കുന്നല്ലോ കാറ്റേ..., ചെമ്പകതൈകള്‍ പൂത്ത മാനത്ത്‌ പൊന്നമ്പിളി..., തളിര്‍വലയോ... തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ ഇന്നും മൂളുന്നുണ്ടെങ്കില്‍ അത്‌ അര്‍ജുനന്‍മാസ്റ്ററുടെ സംഗീതത്തിന്റെ മാസ്മരികത ഒന്നുകൊണ്ടുമാത്രമാണ്‌.
പി. ഭാസ്ക്കരന്‍, വയലാര്‍, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി, മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍, ആര്‍.കെ. ദാമോദരന്‍, ടി.എസ്‌. ഗോപാലന്‍, ഷിബു ചക്രവര്‍ത്തി തുടങ്ങിയ പ്രതിഭകളുമായി സഹകരിച്ച്‌ മാസ്റ്ററുടെ സംഗീതത്തില്‍ സൂപ്പര്‍ഹിറ്റുകള്‍ തന്നെ പെയ്തിറങ്ങി. അഞ്ഞൂറിലധികം സിനിമാഗാനങ്ങള്‍ക്ക്‌ സംഗീതം നല്‍കി. അതെല്ലാം സൂപ്പര്‍ഹിറ്റുകള്‍. നാടകരംഗത്ത്‌ ഇന്നും സജീവമാണ്‌ അര്‍ജുനന്‍മാസ്റ്റര്‍. ഒട്ടേറെ നല്ല ഗാനങ്ങള്‍ നാടകരംഗത്ത്‌ മാഷിന്റെ സംഗീതമാസ്മരികതയില്‍ പിറന്നു. എ.പി. ഗോപാലന്‍, നെല്‍സണ്‍ ഫെര്‍ണാണ്ടസ്‌, ഏറ്റുമാനൂര്‍ സോമദാസ്‌, പൂച്ചാക്കല്‍ ഷാഹുല്‍, ചന്തിരൂര്‍ ദിവാകരന്‍ എന്നിവരുടെ കൂട്ടുകെട്ടില്‍ മികച്ച ഗാനങ്ങള്‍ നാടകലോകത്ത്‌ സംഭാവന ചെയ്തു.
അര്‍ജുനന്‍ മാസ്റ്റര്‍ കഴിഞ്ഞ മൂന്നു തവണയും പത്മ പുരസ്ക്കാരപട്ടികയിലുണ്ടായിരുന്നിട്ടും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. അംഗീകാരങ്ങള്‍ തേടിവരേണ്ടതാണെന്നും പിടിച്ചെടുക്കേണ്ടതല്ലെന്നും മാഷിന്റെ വിനയമുള്ള ഭാഷ നമ്മുടെ സാംസ്കാരികവകുപ്പ്‌ ആവര്‍ത്തിച്ച്‌ ചിന്തിക്കേണ്ടതാണ്‌. അര്‍ഹതപ്പെട്ടവര്‍ക്ക്‌ ലഭിക്കേണ്ട അംഗീകാരം അവര്‍ക്ക്‌ ലഭിക്കുകതന്നെ വേണം. അര്‍ജുനന്‍മാസ്റ്ററുടെ വിനയവും ക്ഷമയും അധികാരികള്‍ക്ക്‌ പാഠമാകട്ടെ.
** കെ.കെ. റോഷന്‍കുമാര്‍

//www.janmabhumidaily.com/news95798

തെരുവു നായ്ക്കളെ കൊന്ന്‌ ആട്ടിറച്ചിയാക്കി വന്‍ വില്‍പ്പന

കൊച്ചി: തെരുവുനായ്ക്കളെ കൂട്ടത്തോടെ കശാപ്പുചെയ്ത്‌ വിദേശത്തേക്ക്‌ കയറ്റിയയക്കുന്നതായി സൂചന. കയറ്റിയയക്കാനാകാത്ത പട്ടിയിറച്ചി ആട്ടിറച്ചിയെന്ന വ്യാജേന കൊച്ചിയില്‍ വിറ്റഴിച്ചതായും അറിയുന്നു.
കൊച്ചി നഗരത്തിലും പരിസരങ്ങളിലും തെരുവില്‍ അലഞ്ഞുനടന്നിരുന്ന നായകളെ കൂട്ടത്തോടെ കാണാതായതോടെയാണ്‌ നാട്ടുകാര്‍ അന്വേഷണം തുടങ്ങിയത്‌. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വേമ്പനാട്ടു കായലിന്റെ ചില ഭാഗങ്ങളില്‍ നായകളുടെ വെട്ടിമാറ്റിയ തലകള്‍ കൂട്ടത്തോടെ ഒഴുകിനടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ സംശയം ബലപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കോര്‍പ്പറേഷനുവേണ്ടി പട്ടിപിടിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തന്നെയാണ്‌ ഇവയെ കൂട്ടത്തോടെ പിടികൂടുന്നതെന്ന്‌ നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തില്‍ ഇത്തരത്തില്‍ നായ്ക്കളെ പിടിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന്‌ കൊച്ചി നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. നാട്ടുകാര്‍ പിന്നീട്‌ പട്ടിപിടിത്തക്കാരെ നേരിട്ട്‌ കണ്ട്‌ വിവരം തിരക്കിയപ്പോഴാണ്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്‌. നഗരസഭക്കുവേണ്ടിയല്ല, സ്ഥലത്തെ ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക്‌ വേണ്ടിയാണ്‌ നായ്ക്കളെ പിടിച്ചുനല്‍കുന്നതെന്ന്‌ ഇവര്‍ അറിയിക്കുകയായിരുന്നു.
നായ്ക്കളെ കൂട്ടത്തോടെ കശാപ്പുചെയ്തശേഷം ഇവയുടെ മാംസം ഫിലിപ്പീന്‍സിലേക്ക്‌ കയറ്റി അയക്കുകയാണത്രെ. ജീവനോടെ മാത്രമേ നായ്ക്കളെ എത്തിക്കാന്‍ പാടുള്ളുവെന്നും ഇവര്‍ക്ക്‌ നിര്‍ദ്ദേശമുണ്ട്‌. കൊച്ചിയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ എത്തിച്ച നായ്ക്കളെ അവിടെ വെച്ച്‌ വെട്ടിക്കൊന്നശേഷമാണ്‌ മാംസം കയറ്റി അയക്കുന്നതിനായി പാകപ്പെടുത്തുന്നത്‌. കൊച്ചിയിലെ ഒരു സ്വകാര്യ ഏജന്‍സിയെയാണ്‌ കയറ്റിഅയക്കുന്നതിന്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. കഴിഞ്ഞ മാസം കയറ്റി അയക്കപ്പെട്ടനായ്ക്കളുടെ മാംസം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്‌ തിരിച്ചയക്കപ്പെട്ടിരുന്നു. ഇവയാണ്‌ ആട്ടിറച്ചി എന്ന പേരില്‍ കൊച്ചിയിലെ മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിച്ചതായി കരുതുന്നത്‌. നായ്ക്കളെ പിടികൂടുന്നതിന്‌ നിയോഗിക്കപ്പെട്ടവരില്‍ ചിലരെ പള്ളുരുത്തി പോലീസില്‍ എത്തിച്ച്‌ ചോദ്യം ചെയ്ത്‌ വിട്ടയച്ചതായും സൂചനയുണ്ട്‌. രേഖാമൂലം ഇതുവരെ ഇതെപ്പറ്റി പരാതികളൊന്നും ���ഭിച്ചിട്ടില്ലെന്ന്‌ പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്‌ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.
കെ.കെ. റോഷന്‍കുമാര്‍

//www.janmabhumidaily.com/news80987

കൊച്ചി നഗരസഭാംഗങ്ങള്‍ കൂട്ടത്തോടെ ദല്‍ഹി യാത്രയില്‍; നഗരഭരണം നിശ്ചലം

കൊച്ചി: കൊച്ചി നഗരസഭയിലെ ഇടതുപക്ഷ, യുഡിഎഫ്‌ അംഗങ്ങള്‍ ദല്‍ഹി ടൂറില്‍. നഗരഭരണം നിശ്ചലമായെന്ന്‌ ആക്ഷേപം. വിവിധ പദ്ധതികളെക്കുറിച്ച്‌ ദല്‍ഹിയിലെ ചില കേന്ദ്രങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനും പഠിക്കുന്നതിനുമെന്ന പേരിലാണ്‌ 29 അംഗ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ യാത്ര. നഗരസഭയുടെ ചെലവില്‍ ദല്‍ഹി ടൂര്‍ നടത്തുന്നതിനെ പ്രതിപക്ഷകക്ഷികളിലെ ചിലര്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട്‌ വഴങ്ങുകയായിരുന്നു. മേയര്‍, സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്മാരായ ആര്‍. ത്യാഗരാജന്‍, കെ.ജെ. സോഹന്‍ എന്നിവരും യാത്രാസംഘത്തിലുണ്ട്‌. ഡെ. മേയറും രണ്ട്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരും വ്യക്തിപരമായ കാരണങ്ങളാല്‍ യാത്രയില്‍നിന്നും വിട്ടുനില്‍ക്കുകയാണ്‌. വടക്കേയിന്ത്യന്‍ യാത്ര പ്ലാന്‍ ചെയ്തപ്പോള്‍ തന്നെ ബിജെപിയിലെ രണ്ട്‌ അംഗങ്ങള്‍ തങ്ങളുടെ എതിര്‍പ്പ്‌ അറിയിച്ച്‌ മാറിനില്‍ക്കുകയായിരുന്നു. നഗരസഭാ വാര്‍ഡുകളില്‍ വിവിധ പദ്ധതികളില്‍ തങ്ങളുടെ സാന്നിധ്യം ആവശ്യമുള്ളപ്പോഴാണ്‌ കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ വിട്ടുനില്‍ക്കുന്നത്‌. കഴിഞ്ഞ 17 നാണ്‌ ഇവര്‍ യാത്രതിരിച്ചത്‌. തിരിച്ചുവരുന്നതിന്റെ വിവരം ആര്‍ക്കും വ്യക്തമല്ല. നഗരസഭാ പരിധിക്കുള്ളിലെ വാര്‍ഡുകളില്‍ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും മാലിന്യനീക്കവും അടക്കം പ്രാധാന്യമുള്ള കാര്യങ്ങള്‍ വിസ്മരിച്ച്‌ നഗരസഭാംഗങ്ങളുടെ ഉല്ലാസയാത്ര ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിന്‌ വഴിതെളിച്ചിട്ടുണ്ട്‌. ദല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി തുടങ്ങി വിവിധ വകുപ്പുമന്ത്രിമാരുമൊക്കെയായി സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്‌. കെ.കെ. റോഷന്‍കുമാര്‍

//www.janmabhumidaily.com/news78903

ഭഗവാനെ പള്ളിയുണര്‍ത്തുന്ന ജൗഷല്‍ ബാബു

… ഒന്നേയുള്ളൂ. ഞാന്‍ മുസ്ലീം തന്നെയാണ്‌. ഹിന്ദുവാകാന്‍ ആരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. പക്ഷെ എനിക്കൊരു നിയോഗമുണ്ട്‌. അത്‌ ഞാന്‍ ചെയ്തേ പറ്റൂ. അതില്‍നിന്ന്‌ മാറി നില്‍ക്കാന്‍ എനിക്കാവില്ല ജൗഷല്‍ പറഞ്ഞുനിര്‍ത്തുന്നു.
കെ.കെ. റോഷന്‍കുമാര്‍


//www.janmabhumidaily.com/news65652

  • 1