നിങ്ങൾ തിരഞ്ഞത് പി. ശിവപ്രസാദ് ഏകദേശം 22 ഫലങ്ങൾ, 0.016 സെക്കൻഡ്
വിത്ത് ക്ഷാമം; കുട്ടനാട്ടില്‍ പുഞ്ചക്കൃഷിയും അവതാളത്തില്‍

… അമ്ലരസം ഇല്ലാതാക്കാനുളള നീറ്റുകക്കാ ഇതുവരെ നല്‍കിയില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. പി. ശിവപ്രസാദ്

//www.janmabhumidaily.com/news838036

പ്രളയദുരന്തം; പതിനാലായിരത്തോളം കുടുംബങ്ങള്‍ക്ക് അടിയന്തരസഹായം ലഭ്യമായില്ല

ആലപ്പുഴ: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിയന്തര സഹായം ഒരു മാസം പിന്നിട്ടിട്ടും കൊടുത്തു തീര്‍ക്കാനായില്ല. അര്‍ഹരായവര്‍ സഹായധനം ലഭിക്കാനായി നെട്ടോട്ടമോടുകയാണ്. പ്രളയം കൂടുതല്‍ നാശം വിതച്ച ആലപ്പുഴ ജില്ലയില്‍ ദുരിതബാധിതരായി സര്‍ക്കാര്‍ തന്നെ കണ്ടെത്തിയ പതിനാലായിരത്തോളം കുടുംബങ്ങള്‍ക്ക് ഇനിയും അടിയന്തര സഹായം നല്‍കാനായിട്ടില്ല.  ജില്ലയില്‍ 1,08,896 കുടുംബങ്ങള്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരതുക വിതരണം ചെയ്തത്. 1,22,058 കുടുംബങ്ങളാണ് ദുരിതാശ്വാസ സഹായധനത്തിന് അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. സര്‍ക്കാരില്‍ നിന്ന് കിറ്റുകളല്ലാതെ മറ്റൊരു സഹായവും ലഭിച്ചില്ലെന്ന് അപ്പര്‍ കുട്ടനാട്ടിലെയും ലോവര്‍ കുട്ടനാട്ടിലെയും നിരവധി കുടുംബങ്ങള്‍ പരാതിപ്പെടുന്നു. കൈനകരിയടക്കമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങള്‍ ക്യാമ്പുകളില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വീടുകളിലേക്ക് മടങ്ങിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം ലഭിക്കാത്തതിനാല്‍ നിതൃവൃത്തിക്ക് പോലും സന്നദ്ധസംഘടനകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് അവര്‍. കുട്ടനാട്ടില്‍ മാത്രം പതിനായിരത്തിലേറെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനുണ്ട്. കുട്ടനാടിനെ സമ്പൂര്‍ണ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ ദുര്‍ഗതി.  ബിഎല്‍ഒമാര്‍ വീടുകളിലെത്തി വിവര ശേഖരണം നടത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും പണം ആര്‍ക്കും ലഭിച്ചിട്ടില്ല. ശേഖരിച്ച വിവരങ്ങളില്‍ പിഴവുകളുണ്ടായിരുന്നതായാണ് റവന്യു വകുപ്പ് പറയുന്നത്.   പ്രളയം ഏറെ ബാധിച്ച ചെങ്ങന്നൂരില്‍ ഇതുവരെ 27,156 കുടുംബങ്ങളാണ് അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 25,194 കുടുംബങ്ങള്‍ക്ക്  സഹായമെത്തിച്ചു. പ്രളയത്തില്‍ മുങ്ങിയ കുട്ടനാട് താലൂക്കില്‍ ഇതുവരെ അര്‍ഹരായി കണ്ടെത്തിയ 51,076 കുടുംബങ്ങളില്‍ 40,158 കുടുംബങ്ങള്‍ക്ക് മാത്രമാണ് സഹായം നല്‍കാനായത്.  പി. ശിവപ്രസാദ്

//www.janmabhumidaily.com/news834626

ജീവജലം പകർന്ന് ഗുജറാത്തിൻ്റെ മൊബൈൽ ആർഒ പ്ലാൻ്റ്

…‍കാന്‍ അത്യദ്ധ്വാനം നടത്തുകയാണ് സഞ്ജയ് പാട്ടിലിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍. ഇവരെ ഇതുവരെ സര്‍ക്കാര്‍ ഏജന്‍സികളോ, തദ്ദേശസ്ഥാപനങ്ങളോ തിരിഞ്ഞു നോക്കിയിട്ടില്ലെന്നതാണ് വിരോധാഭാസം. പി. ശിവപ്രസാദ്

//www.janmabhumidaily.com/news832993

വിസ്മരിക്കരുത്, ജലഗതാഗതവകുപ്പിന്റെ രക്ഷാപ്രവര്‍ത്തനങ്ങളെ

ആലപ്പുഴ: പ്രളയം സര്‍വനാശം വിതച്ചപ്പോള്‍ കുട്ടനാട്ടിലെയും കോട്ടയം, എറണാകുളം ജില്ലകളിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിച്ചതില്‍ ജലഗതാഗത വകുപ്പിന്റെ പങ്ക് ഓര്‍മിക്കപ്പെടേണ്ടതാണ്. വെള്ളപ്പൊക്കത്തില്‍ വളരെ സാഹസികമായി ബോട്ട് ഓടിച്ചായിരുന്നു ജീവനക്കാരുടെ രക്ഷാപ്രവര്‍ത്തനം.  ബഹുഭൂരിപക്ഷം പ്രദേശത്തും ജെട്ടികള്‍ മുങ്ങിപ്പോയതിനാല്‍ ബോട്ട് അടുപ്പിക്കുക അതീവ ദുഷ്‌ക്കരമായിരുന്നു. കാറ്റിലും കോളിലും ബോട്ട് നിയന്ത്രിച്ചതും സാഹസികമായായിരുന്നു. ബോട്ടുകളിലെല്ലാം അനുവദീനമായതിന്റെ പല മടങ്ങ് ആളുകളെ കയറ്റിയായിരുന്നു സര്‍വീസ്. ആലപ്പുഴ, എറണാകുളം ജില്ലകളിലെ ജലഗതാഗത വകുപ്പിന്റെ 45 ലധികം സര്‍വീസ് ബോട്ടുകളും അഞ്ച് ആംബുലന്‍സ് ബോട്ടുകളും ഉപയോഗിച്ച്, അഞ്ഞൂറോളം ജീവനക്കാര്‍ അഞ്ചു ദിവസങ്ങള്‍ രാപകല്‍ ഇല്ലാതെ അധ്വാനിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.   കുട്ടനാട്ടിലെ കാവാലം, വെളിയനാട്, നെടുമുടി, എടത്വ, ചമ്പക്കുളം, പുളിങ്കുന്ന്, വൈക്കം, കുമരകം, വേണാട്ടുകാട്, എറണാകുളം ജില്ലയിലെ പിഴല, കുറംകോട്ട, കടമക്കുടി, താന്തോന്നിത്തുരുത്ത് എന്നിവിടങ്ങളിലെ 1,29,800 പേരെ ഒന്‍പതിനായിരത്തോളം ട്രിപ്പുകള്‍ നടത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്കും മാറ്റുവാന്‍ വകുപ്പിന് സാധിച്ചു. ജീവനക്കാര്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചാണ് എല്ലാ സ്ഥലങ്ങളിലും എത്തിച്ചേര്‍ന്നു ഒറ്റപ്പെട്ടുപോയ ജനങ്ങളെ ബോട്ടില്‍ കയറ്റിയത്.  കുട്ടനാട്ടിലെ കിടപ്പു രോഗികളടക്കം അത്യാവശ്യ ചികിത്സകള്‍ ലഭിക്കേണ്ടിയിരുന്ന പലര്‍ക്കും റെസ്‌ക്യു ആംബുലന്‍സ് ബോട്ട് വളരെയേറെ ആശ്വാസകരമായി. എല്ലാ ഉള്‍പ്രദേശങ്ങളിലേക്കും ആംബുലന്‍സ് ബോട്ടില്‍ ഡോക്ടര്‍, നഴ്‌സ് എന്നിവരെ അതിവേഗത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സാസൗകര്യം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു.  രാത്രി ഒരുമണി വരെ കഴിയാവുന്നത്ര ജനങ്ങളെ കരയില്‍ എത്തിക്കുന്നതിന് വകുപ്പ് ജീവനക്കാര്‍ പരിശ്രമിച്ചു.  വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനും വകുപ്പിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചു. ചൊവ്വാഴ്ച മുതല്‍ കുട്ടനാട്ടിലേക്കുള്ള ജലഗതാഗത വകുപ്പിന്റെ സര്‍വീസുകള്‍ നിര്‍ത്തി. ഇവിടുത്തെ ജനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും സമീപപ്രദേശങ്ങളിലെ ദുരിതാശ്വാസകേന്ദ്രങ്ങളിലും ബന്ധുവീടുകളിലും അഭയം തേടിയ സാഹചര്യത്തിലാണ് നടപടി. പി. ശിവപ്രസാദ്

//www.janmabhumidaily.com/news831952

വെള്ളമിറങ്ങിത്തുടങ്ങി; ആശങ്കകൾ ഒഴിയാതെ കുട്ടനാട്

ആലപ്പുഴ: വെള്ളം നേരിയ തോതിൽ ഇറങ്ങിത്തുടങ്ങിയെങ്കിലും കുട്ടനാട്ടുകാരുടെ ആശങ്ക വർദ്ധിക്കുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ജീവിതം ഇനി ഒന്നിൽ നിന്ന് തുടങ്ങണം. രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ സർവതും നഷ്ടപ്പെട്ടവർ നിരവധിയാണ്.   അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ക്യാമ്പുകളിൽ അര ലക്ഷത്തിലേറെ പേരാണ് കഴിയുന്നത്. വെള്ളമിറങ്ങുമ്പോൾ ഉണ്ടാകുന്ന പകർച്ച വ്യാധികളാണ് ഇനി  വെല്ലുവിളി. വെള്ളപ്പൊക്കത്തിൽ സർവ്വതും നശിച്ചു. കുടിവെള്ളമോ  ഭക്ഷണമോ, വാർത്താവിനിമയ സൗകര്യങ്ങളോ ഇപ്പോഴും  ലഭ്യമല്ല. വർഷങ്ങളുടെ സമ്പാദ്യമെല്ലാം പ്രളയക്കെടുതിയിൽ ഒലിച്ചുപോയി.   കുടിവെള്ളമില്ലാത്തതിനാൽ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. വെള്ളം ഇറങ്ങിയ വീടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റും കഴുകിക്കളയാൻ സാധിക്കാത്ത അവസ്ഥയിലാണു പലരും. പാടശേഖരങ്ങളുടെ പുറംബണ്ടുകളിലും ഉള്ളിലുമുള്ള വെള്ളം ഇറങ്ങിയിട്ടില്ല. കൃഷിനാശമുണ്ടായ പാടശേഖരങ്ങളുടെ പുറം തൂമ്പുകളും അടഞ്ഞുകിടക്കുകയാണ്.   ഡിഎംഒയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം ക്യാമ്പുകളിൽ പരിശോധന നടത്തുന്നുണ്ട്. എസി റോഡിലെ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. രണ്ടാം കൃഷി പൂർണമായി നശിച്ചതിനാൽ കടുത്ത ദാരിദ്ര്യമാണ് കർഷക കുടുംബങ്ങൾ നേരിടുക. വീടുകൾ വെള്ളപ്പൊക്കത്തിൽ നിന്നു വിട്ടുകിട്ടാൻ നാളുകളെടുക്കും.   ഉറങ്ങാൻ ഇടമില്ല. ശുദ്ധജലവും ഭക്ഷണവുമില്ല. വസ്ത്രങ്ങൾ പോലും ഒലിച്ചുപോയി. റേഷൻകാർഡുകൾ, ഭൂമിയുടെ ആധാരങ്ങൾ തുടങ്ങിയ അടിസ്ഥാന രേഖകൾ പോലും നഷ്ടമായി. അവ വീണ്ടെടുക്കാൻ തന്നെ ഇനി എത്രനാൾ വേണ്ടി വരും. സർക്കാർ ഇക്കാര്യങ്ങൾക്ക് കൂടി പരിഹാരം കാണേണ്ടതുണ്ട്.  പി. ശിവപ്രസാദ്

//www.janmabhumidaily.com/news828534

എന്നെ കൊല്ലാൻ സിപിഎം അഞ്ച് തവണ ശ്രമിച്ചു; സാംസ്കാരികലോകം പ്രതികരിച്ചില്ല : ഉമേഷ് ബാബു

… പൊള്ളത്തരമാണ്. അവര്‍ക്കു താല്‍പര്യമുള്ളവരെ മാത്രമേ സംരംക്ഷിക്കുകയുള്ളൂ. വിരുദ്ധാഭിപ്രായമുള്ളവരെ ഇല്ലായ്മ ചെയ്യും, ഉമേഷ് ബാബു പറഞ്ഞു. പി. ശിവപ്രസാദ്

//www.janmabhumidaily.com/news828252

സഭകളെ കൂടെക്കൂട്ടാന്‍ പ്രീണനം ശക്തമാക്കി സിപിഎം

ആലപ്പുഴ: ക്രൈസ്തവസഭകളെ കൂടെ കൂട്ടാന്‍ വര്‍ഗീയ പ്രീണനം ശക്തമാക്കി സിപിഎം. ചെങ്ങന്നൂരില്‍ വിജയിച്ച തന്ത്രം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സജീവമാക്കുകയാണ്. മുന്‍ യുഡിഎഫ് എംഎല്‍എ ശോഭനാജോര്‍ജിന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കിയത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റും ശോഭനയ്ക്ക് നല്‍കിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ വിജയിച്ച പരീക്ഷണമാണ് സിപിഎം തുടരുന്നത്. മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സഭകളെ പരമാവധി ഇടതുപക്ഷത്തോട് ചേര്‍ക്കുന്നതിന്റെ ഭാഗമായി വിവിധ സഭകളില്‍പ്പെട്ട നേതാക്കള്‍ക്ക് സ്ഥാനമാനങ്ങളും പദവികളും ഇനിയും നല്‍കും.  കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ  ജില്ലകളിലെ വിവിധ ക്രൈസ്തവ സഭകളില്‍പ്പെട്ട നേതാക്കളെ പരമാവധി ഇടതുപക്ഷത്തെത്തിച്ച് സഭകളെ വിശ്വാസത്തിലെടുക്കാനുള്ള നീക്കത്തിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് സിപിഎം തുടക്കമിട്ടത്. കത്തോലിക്ക സഭ നേതൃത്വം നല്‍കുന്ന ഹൈറേഞ്ച് സംരക്ഷ സമിതിയുമായി ചേര്‍ന്ന് ഇടുക്കിയില്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജോയ്സ് ജോര്‍ജിനെ വിജയിപ്പിക്കാന്‍ സിപിഎമ്മിന് സാധിച്ചു.  നിയമസഭാ തെരഞ്ഞെടുപ്പിലും സഭയുടെ പിന്തുണ ഇടതുപക്ഷത്തിന് ഉറപ്പിക്കാന്‍ സാധിച്ചു. പത്തനംതിട്ടയിലും ഇതേ തന്ത്രമാണ് പയറ്റിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിസിസി പ്രസിഡന്റ് മാര്‍ത്തോമ സഭാംഗം പീലിപ്പോസ് തോമസിനെ ഇടതു സ്ഥാനാര്‍ത്ഥിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ കെഎസ്എഫഇ ചെയര്‍മാന്‍ സ്ഥാനം നല്‍കി സംരക്ഷിച്ചു.     ആറന്മുള മണ്ഡലത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ ഭാരവാഹിയുടെ ഭാര്യയും മാദ്ധ്യമ പ്രവര്‍ത്തകയുമായ വീണാ ജോര്‍ജിനെ സഭയുടെ സഹായത്തോടെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചു. ഇതിന്റെ ചുവട് പിടിച്ചാണ് പിന്നീട് ചെങ്ങന്നൂരിലും സജി ചെറിയാനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചെടുത്തത്. ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു മുന്‍ എംഎല്‍എ ശോഭനാജോര്‍ജിന് മാന്യമായ സ്ഥാനങ്ങള്‍. മാര്‍ത്തോമ സഭയിലെ രണ്ട് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതോടെ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള മാര്‍ത്തോമ സഭയെയും ഒപ്പം നിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.  മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതുസഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പിനെ ഇക്കഴിഞ്ഞ ദിവസം ലൈഫ്, ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതികളുടെ കോ-ഓര്‍ഡിനേറ്ററായി നിയമിച്ചിരുന്നു.  പി. ശിവപ്രസാദ്

//www.janmabhumidaily.com/news824520

ചന്ദനക്കുറി വര്‍ഗീയം, കൊന്ത മതേതരം

ചെങ്ങന്നൂരിന്റെ പാഠം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്: ചന്ദനക്കുറി വര്‍ഗീയവും, കൊന്തയും തൊപ്പിയും മതേതരവുമെന്ന പ്രചരണത്തിന്റെ വിജയം. മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് വീരവാദം മുഴക്കിയിരുന്ന കോണ്‍ഗ്രസ് നേതാക്കളും, ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് നേതാക്കളും വിലപിച്ച് തുടങ്ങിയിരിക്കുന്നു ചന്ദനക്കുറി തൊട്ടാല്‍ തങ്ങള്‍ വര്‍ഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്ന കാലഘട്ടമാണിതെന്ന്.   സിപിഎമ്മിലാകട്ടെ ക്ഷേത്രങ്ങളില്‍ പോകുന്ന സഖാക്കള്‍ വിമര്‍ശിക്കപ്പെടുകയും ഇതര മതങ്ങളുടെ ആരാധനാലയങ്ങളില്‍ പോകുന്നവര്‍ വാഴ്ത്തപ്പെടുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഇനി വിജയിക്കണമെങ്കില്‍ ചന്ദനക്കുറി മായ്ച്ചു കളയേണ്ട ഗതികേടില്‍ രാഷ്ട്രീയ നേതാക്കളെയെത്തിച്ചു എന്നതാണ് ചെങ്ങന്നൂര്‍ നല്‍കുന്ന സന്ദേശം. ചന്ദനക്കുറി തൊടുന്നവര്‍, ഗണപതി ഹോമ പ്രസാദമായ കറുത്ത കുറി അണിയുന്നവര്‍, അയ്യപ്പ ഭക്തര്‍, ക്ഷേത്രഭാരവാഹികള്‍, ക്ഷേത്രവിശ്വാസികള്‍ എന്നിവര്‍ ഇനി ആര്‍എസ്എസുകാരായി മുദ്രകുത്തപ്പെടും. അതിനാല്‍ ഇതൊക്കെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും വിലക്കപ്പെട്ടവയായി മാറണമെന്നും ചെങ്ങന്നൂര്‍ പഠിപ്പിക്കുന്നു.  യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിന് മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും, രാജ്‌മോഹന്‍ ഉണ്ണിത്താനും ഒക്കെ ഇക്കാര്യങ്ങള്‍ നന്നായി ബോധ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ ചന്ദനക്കുറി കണ്ടതോടെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ മാത്രമല്ല, ഘടകകക്ഷികളും,  കാലങ്ങളായി ഒപ്പമുണ്ടായിരുന്ന മതവിഭാഗങ്ങളും  കുരിശു കണ്ട ചെകുത്താനെ പോലെയാണ് കോണ്‍ഗ്രസില്‍ നിന്ന് അകന്നത്.   ക്രൈസ്തവ വോട്ടുകളും മുസ്ലീം വോട്ടുകളും  ഒന്നാകെ ഇടതുസ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഒഴുകി. വടക്കന്‍ കേരളത്തില്‍ ഒരു പ്രബല ന്യൂനപക്ഷ മതവിഭാഗം കൃത്യമായി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ രാഷ്ട്രീയത്തിന് അതീതമായി ജയിപ്പ���ക്കുന്ന മാതൃക മദ്ധ്യകേരളത്തില്‍ ക്രൈസ്തവ വിഭാഗവും പയറ്റുന്നു എന്നതും ചെങ്ങന്നൂര്‍ ഫലം വ്യക്തമാക്കുന്നു. ഇതിന് ഇന്ധനം പകര്‍ന്നു നല്‍കുന്നതു സിപിഎമ്മും, ഇടതുപക്ഷവുമാണ്.  ചെങ്ങന്നൂരിലെ നിയുക്ത എംഎല്‍എ സജി ചെറിയാന്‍ പള്ളികളില്‍ പോകുന്നതിനെ മതേതരത്വത്തിന്റെ പ്രതീകമായി വാഴ്ത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആറന്മുള ക്ഷേത്രത്തില്‍ തുലാഭാരം നടത്തുന്നത് വിവാദമാക്കുന്നതും ഇതെ ലക്ഷ്യത്തോടെയാണ്.    2013 ഡിസംബറില്‍ പാലക്കാട്ട് നടന്ന സിപിഎം പ്ലീനം സമ്മേളനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടില്‍ ഗണപതിഹോമവും ഭഗവതിസേവയും നടത്തുന്നതിനുപോലും വിലക്കേര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഗൃഹപ്രവേശനത്തിന് ഗണപതിഹോമം നടത്തിയതിനും പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയതിനും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചതിനും പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കുകയും ചെയ്തിരുന്നു.   ഈ ഇരട്ടത്താപ്പ് പോലും സിപിഎമ്മിന് നേട്ടമായി മാറുന്ന കാഴ്ചയാണ് ചെങ്ങന്നൂരിലേത്. 26 ശതമാനമുള്ള ക്രൈസ്തവ വോട്ടുകളും, ആറ് ശതമാനമുള്ള മുസ്ലീം വോട്ടുകളും, തങ്ങളുടെ ഉറച്ച രാഷ്ട്രീയ വോട്ടുകളും ചേരുമ്പോള്‍ത്തന്നെ ഇവിടെ അന്‍പത് ശതമാനത്തിലേറെ പിന്തുണ ഉറപ്പിക്കാന്‍ കഴിയുമെന്ന് സിപിഎമ്മിന് അറിയാമായിരുന്നു.  ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ അവര്‍ കണ്ട മാര്‍ഗമായിരുന്നു ക്ഷേത്രവിശ്വാസവും, ചന്ദനക്കുറിയും കാണിച്ചുള്ള ഭയപ്പെടുത്തല്‍. മതേതരനാകാന്‍ ചന്ദനക്കുറി മായ്‌ക്കേണ്ട ഗതികേടില്‍ രാഷ്ട്രീയക്കാരെ എത്തിച്ചു എന്നതും ചെങ്ങന്നൂര്‍ നല്‍കുന്ന പ്രധാന പാഠമാണ്. പി ശിവപ്രസാദ്

//www.janmabhumidaily.com/news822007

ഈഴവ സമുദായ സ്‌നേഹം ഗുരുദവനെ കുരുശില്‍ തറച്ചതോ വെള്ളാപ്പള്ളിയെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചതോ

…;. കഴിഞ്ഞ ദിവസവും മൈക്രോഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളിക്കും തുഷാറിനും എതിരെ കേസെടുത്തു. വെള്ളാപ്പള്ളിയെ കണ്ടാല്‍ ചില മതന്യൂനപക്ഷ ശക്തികള്‍ പിണങ്ങുമെന്നാണ് കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ നിലപാട്.  പി. ശിവപ്രസാദ്

//www.janmabhumidaily.com/news820776

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നു തുടങ്ങും. ഔദ്യോഗിക പക്ഷത്ത് ശക്തമായ വിഭാഗീയത ഉള്ളതിനാല്‍ പോളിറ്റ്ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.     ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പിണറായി അനുവദിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയ അച്യുതാനന്ദനെ മുതിര്‍ന്ന നേതാവെന്ന വിശേഷണം നല്‍കിയാണ് പങ്കെടുപ്പിക്കുന്നത്. ദീപശിഖ കൊളുത്തലില്‍ വിഎസിന്റെ റോള്‍ അവസാനിക്കും.   സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടകനായി വിഎസിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹം ബഹിഷ്‌ക്കരിച്ചു. ഇന്ന് രാവിലെ കായംകുളം മികാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണനും തിങ്കളാഴ്ച സമാപന സമ്മേളനം പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. വിഎസ് വിഭാഗത്തെ പൂര്‍ണമായും തുടച്ചു നീക്കിയ ശേഷം നടക്കുന്ന ആദ്യ സമ്മേളനത്തില്‍ തോമസ് ഐസക്കിനെതിരായ ആക്രമണമായിരിക്കും പ്രധാന അജണ്ട.   ധന, കയര്‍ മന്ത്രിയെന്ന നിലയില്‍ ഐസക്ക് പൂര്‍ണ പരാജയമാണെന്ന് ഏരിയ സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാകും ജില്ലാ സമ്മേളനത്തില്‍ അരങ്ങേറുക. സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാടാണ് ജില്ലയില്‍ സിപിഐ കൈക്കൊള്ളുന്നതെന്നും വിമര്‍ശനം ഉണ്ട്.    എംഎല്‍എ പ്രതിഭാഹരിക്കെതിരെയും രൂക്ഷവിമര്‍ശനമുയരും.  എംഎല്‍എ ഇന്നലെ സെമിനാറുകളില്‍ പങ്കെടുക്കാതെ ആലപ്പുഴയിലെത്തിയിരുന്നു. കുടുംബ കോടതിയില്‍ കേസിനായാണ് ഇന്നലെ അവര്‍ ആലപ്പുഴയിലെത്തിയത്. നാളുകളായുള്ള കുടുംബപ്രശ്‌നം പാര്‍ട്ടി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പി. ശിവപ്രസാദ്

//www.janmabhumidaily.com/news805375

കോംട്രസ്റ്റ് സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക്

കോഴിക്കോട്: കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കാന്‍ നടപടികള്‍ വേഗത്തിലാക്കണ മെന്നാവശ്യപ്പെട്ട് കോമണ്‍ വെല്‍ത്ത് വീവിംഗ് ഫാക്ടറി വര്‍ക്കേഴ്‌സ് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ തൊഴിലാളികള്‍ സത്യഗ്രഹ സമരം നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിമാരെയും വിവിധ വകുപ്പു മേധാവികളെയും കണ്ട് വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ട കാര്യം ശ്രദ്ധയില്‍പ്പെടുത്തും. ഫാക്ടറി അനധികൃതമായി അടച്ചുപൂട്ടിയതിനെതിരെ വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലില്‍ നടത്തിയ കേസില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ വിധി വന്നിട്ടുണ്ട്. വിധി വന്ന് ആറു മാസക്കാലം യാതൊരു നടപടികളും സ്വീകരിക്കാത്ത മാനേജ്‌മെന്റ് ഒക്‌ടോബര്‍ 10ന് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പുരാവസ്തു വകുപ്പ് പൈതൃക സ്വത്തായി സംരക്ഷിക്കുമെന്ന് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികളിലുമാണ്. 18 വര്‍ഷത്തോളമായി യാതൊരു നവീകരണവും സ്ഥാപനത്തില്‍ നടത്തിയിട്ടില്ല. പൈതൃക കെട്ടിടങ്ങളുടെ മൂന്നു ഭാഗങ്ങള്‍ ഇതിനിടെ പൊളിഞ്ഞുവീണു. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചുപോകും. ഇങ്ങനെ സംഭവിക്കുന്നത് മാനേജ്‌മെന്റിനും ഭൂമാഫിയകള്‍ക്കും സഹായകമാകും. ഇത് സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തണം. നിയമസഭ പാസ്സാക്കിയ ബില്‍ അംഗീകാരത്തിനായി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. ഈ വിഷയത്തില്‍ തീരുമാനമുണ്ടാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രക്ഷാധികാരി കെ.പി. രാമചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ ഇ.സി. സതീശന്‍, ജോയിന്റ് കണ്‍വീനര്‍ പി. ശിവപ്രസാദ് എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു. …

//www.janmabhumidaily.com/news723132

വെല്ലുവിളികളെ അതിജീവിയ്ക്കാനുള്ള അറിവാണ് വിദ്യാഭ്യാസം:പി.ശിവപ്രസാദ്‌

ബത്തേരി : കലാഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിയ്ക്കുവാനുളള അറിവ് നേടലാണ് വിദ്യാഭ്യാസമെന്ന് രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പി. ശിവപ്രസാദ്. ബത്തേരിയില്‍ ജന്മഭൂമി ഒരുക്കിയ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണി നേടാന്‍ മാത്രം പഠിയ്ക്കുന്നവരായി പുതുതലമുറ മാറുന്നത് വലിയ ദുരന്തങ്ങളിലേക്കാണ് നാടിനെ നയിക്കുന്നത്. പോയകാല തലമുറകള്‍ വൈദേശികാധിപത്യത്തില്‍ നിന്നുളള മോചനവും സാമൂഹ്യ ഘടനയില്‍ നിന്നുളള മോചനവും ജീവിതലക്ഷ്യം വെച്ച് പഠനത്തേയും ജീവിതത്തേയും നോക്കി കണ്ടവരായിരുന്നു. ആ തലമുറ നേരിട്ട വെല്ലുവിളികളും അവയായിരുന്നു. ശാസ്ത്ര പുരോഗതിയോടൊപ്പം അതിന്റെ പാര്‍ശ്വഫലമായി പൊതുജനാരോഗ്യത്തിന് നേരെ ഉയരുന്ന പുതിയ വെല്ലുവിളികളായി മാരകരോഗങ്ങളും നിശബ്ദ വംശഹത്യയായി രൂപപ്പെടുന്ന വന്ധ്യതയും പുതു തലമുറ നേരിടുന്ന വെല്ലുവിളികളാണ്. ഇവയെ അതിജീവിയ്ക്കാനുളള പഠന-ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട കടമ ഇന്നത്തെ വിദ്യാര്‍ത്ഥികളുടേതാണ്. ഈ ബോധത്തോടെ വേണം ഉപരിപഠന സാധ്യതകള്‍ കണ്ടെത്തേണ്ടത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം നമ്മുടെ കുട്ടികളുടെ ബുദ്ധിപരവും ശാരീരികവുമായ കഴിവുകളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണത ഏറിവരികയാണ്. ഇക്കാര്യങ്ങളില്‍ ഗുണപരമായ നിയന്ത്രണം കൊണ്ടുവരാന്‍ രക്ഷിതാക്കളും കുട്ടികളും ഒരേ മനസ്സോടെ നീങ്ങേണ്ട സമയമാണിത്. വിദേശ തൊഴില്‍ വിപണികളെയല്ല, സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനുളള ഗവേഷണങ്ങളാണ് ഉണ്ടാകേണ്ടത്. വിപണികാലത്തിന്റെ ഉപഭോഗ സംസ്‌ക്കാരം ഉയര്‍ത്തുന്ന ജീര്‍ണ്ണതകളെ തിരിച്ചറിയാനും മണ്ണിനേയും പരിസ്ഥിതിയേയും സ്‌നേഹിക്കുന്ന മാനവികത വറ്റാത്ത പൗരന്മാരായി വളരാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതമൊട്ടാകെ ഡിജിറ്റലൈസേഷന്‍ നടപ്പാക്കിവരുമ്പോള്‍ നാമും അതോടൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്നും അതിന്റെ ഗുണവശങ്ങള്‍ സമൂഹത്തിന് ലഭ്യമാകണമെന്നും കോഴിക്കോട് ബ്യൂറോചീഫ് എം.ബാലകൃഷ്ണന്‍, പറഞ്ഞു. അസി. സര്‍ക്കുലേഷന്‍ മാനേജര്‍ ടി.എന്‍.അയ്യപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവകസംഘം ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ദേശീയ അദ്ധ്യാപക പരിഷത്ത് സം സ്ഥാ ന സമിതിയംഗം എന്‍.മണി തുടങ്ങിയവര്‍ പ്രസംഗിച്ചു. അ സി.മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ.സുരേന്ദ്രന്‍ സ്വാഗതവും വയനാട് ജില്ലാ ലേഖകന്‍ കെ.സജീവന്‍ നന്ദിയും രേഖപെടുത്തി. ജില്ലയില്‍ ഏറ്റവുംകൂടുത ല്‍ എപ്ലസ് കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള ജന്മഭൂമിയുടെ പ്രത്യേക പുരസ്‌ക്കാരം ബ ത്തേരി ഗ്രീന്‍ഹില്‍സ്പ ബ്ലിക് സ്‌കൂള്‍ അധികൃതര്‍ക്ക് ശിവപ്രസാദ്, എം.എം.ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.…

//www.janmabhumidaily.com/news642775

ജഗതി സിനിമയിലേക്ക് മടങ്ങിയെത്തുന്നു

കോട്ടയം: മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാര്‍ ഒരു വര്‍ഷത്തിലേറെയുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നു. സൂപ്പര്‍ഹിറ്റ് സിനിമയായ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാംഭാഗത്തിലാണ് ഹാസ്യരാജാവ് മടങ്ങിയെത്തുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ് നടക്കാനാകാതെ കസേരയില്‍ കഴിച്ചുകൂട്ടുന്ന കഥാപാത്രമായാണ് ജഗതി ഈ സിനിമയില്‍ അഭിനയിക്കുന്നത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം  ജഗതി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതേയുള്ളു. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ യഥാര്‍ത്ഥ ജീവിതാവസ്ഥയുമായി സാമ്യമുള്ള കഥാപാത്രമായി ജഗതി സിനിമയില്‍ മടങ്ങിയെത്തുന്നത്. മേലേപ്പറമ്പില്‍ ആണ്‍വീടെന്ന സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ജഗതി അഭിനയിച്ച ജയകൃഷ്ണനായിരുന്നു. ജഗതിയുടെ കഥാപാത്രത്തെ ഒഴിവാക്കാന്‍ സാധിക്കാത്ത തിനാലാണ് രണ്ടാം ഭാഗത്തില്‍ ഇത്തര ത്തിലുള്ള വേഷത്തിലെങ്കിലും ജഗതിയെ അഭിനയരംഗത്തേക്ക് മടക്കി കൊണ്ടുവരുന്നതെന്ന് നിര്‍മ്മാതാവ് മാണി സി. കാപ്പന്‍ പറഞ്ഞു. മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ തന്റെ ഹാസ്യകഥാപാത്രങ്ങളിലൂടെയുള്ള തുടര്‍ യാത്രയ്ക്ക് ജഗതി തുടക്കം കുറിക്കുകയാണ്. സിനിമയുടെ ഒന്നാം ഭാഗം സംവിധാനം ചെയ്തത് രാജസേനനായിരുന്നു. രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് ഡെന്നീസ് ജോസഫാണ്. ഉണ്ണിമുകുന്ദന്‍ നായകനും മിയ നായികയുമാണ്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങി ജനുവരിയില്‍ സിനിമ പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനം. ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുന്ന ജഗതിയുടെ സ്വാഭാവിക ഹാസ്യപ്രകടനങ്ങള്‍ സിനിമാപ്രേമികള്‍ക്ക് അതിവിദൂരമല്ലാതെ ഇനിയും ആസ്വദിക്കാന്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പി. ശിവപ്രസാദ്

//www.janmabhumidaily.com/news150723

കോംട്രസ്റ്റ് സംരക്ഷിക്കാന്‍ ബഹുജന കൂട്ടായ്മ 19ന് സര്‍വ്വകക്ഷി നേതൃത്വത്തില്‍ കലക്‌ട്രേറ്റ് ധര്‍ണ്ണ

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറി സംരക്ഷിക്കുന്നതിനായി ബഹുജനകൂട്ടായ്മ സംഘടിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന സമര സഹായസമിതി യോഗം തീരുമാനിച്ചു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വ്വകക്ഷി നേതൃത്വത്തില്‍ 19 ന് കലക്‌ട്രേറ്റ് ധര്‍ണ്ണ നടത്തും. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനും യോഗത്തില്‍ തീരുമാനമായി. ഇന്ന് കോഴിക്കോട്ടെത്തുന്ന മുഖ്യമന്ത്രിയെ കണ്ട് നിലവിലെ സാഹചര്യം വിശദീകരിക്കാനും യോഗം തീരുമാനിച്ചു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ബിജെപി ഉത്തര മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, കെ.ടി. വിപിന്‍, അഡ്വ: കെ.വി. സുധീര്‍, ഡിസിസി പ്രസിഡന്റ് കെ.സി. അബു, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ.സി. സതീശന്‍, കെ.സി. രാമചന്ദ്രന്‍, പി.വി. മാധവന്‍, ഇ.കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. ശിവപ്രസാദ് സ്വാഗതവും പി. സജീവ് നന്ദിയും പറഞ്ഞു. തൊഴിലാളികളുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ സമരത്തെ തുടര്‍ന്ന് ഫാക്ടറി ഏറ്റെടുക്കുന്നതിനുള്ള ബില്‍ 2012 ല്‍ നിയമ സഭ ഐകകണ്‌ഠേന പാസ്സാക്കിയിരുന്നു. ഇത് സംബന്ധിച്ച് നിയമസഭ പാസ്സാക്കിയ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. തുടര്‍ന്ന് പൈതൃക സ്മാരകമായി നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ 2014 ല്‍ പുരാവസ്തു വകുപ്പ്‌കൈക്കൊണ്ടു. കോഴിക്കോട് നഗരം വില്ലേജിന്റെ പരിധിയില്‍ വരുന്ന ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും അതിനുള്ളിലെ ഉപകരണങ്ങളും മുന്‍വശത്തെ ആസ്ഥാന മന്ദിരവും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമാക്കുന്നതിനായിരുന്നു തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോഴിക്കോട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വ്വേ നടപടിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് കോംട്രസ്റ്റ് മാനേജ്‌മെന്റ് വ്യാജ പ്രചരണവുമായി രംഗത്തെത്തിയത്. പ്രധാന കെട്ടിടം മാത്രമാണ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത് എന്ന തരത്തിലാണ് അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ നടത്തിയത്. ഇതിനിടയില്‍ തന്നെ ഫാക്ടറിയിലേക്ക് കടന്നു കയറുവാന്‍ ഭൂമാഫിയ ശ്രമങ്ങള്‍ നടത്തുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭൂമാഫിയ തകര്‍ത്ത ഫാക്ടറിയുടെ മതില്‍ തൊഴിലാളികള്‍ പുനര്‍നിര്‍മ്മിക്കുകയും ഇത്തരക്കാരുടെ ഇടപെടലുകളെ ചെറുത്തുതോല്‍പ്പിക്കുകയുമായിരുന്നു. ഏത് നിമിഷവും ഭൂമാഫിയയുടെ കടന്നു കയറ്റം ഉണ്ടായേക്കാവുന്ന സാഹചര്യത്തിലാണ് ഇന്നലെ ഫാക്ടറി പരിസരത്ത് സമര സഹായ സമിതി യോഗം ചേര്‍ന്നത്. എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് 175 വര്‍ഷത്തിലധികം പഴക്കമുള്ള ഫാക്ടറിയെ സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തൊഴിലാളികളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും സമര സഹായ സമിതിയുടെയും തീരുമാനം. …

//www.janmabhumidaily.com/news461205

സാര്‍വ്വജനിക ഗണേശോത്സവം സപ്തംബര്‍ 5, 6, 7 തീയതികളില്‍

… കണ്‍വീനര്‍), എം. ജയകൃഷ്ണന്‍, പി. ശിവപ്രസാദ്, അഡ്വ. എ. ജയശങ്കര്‍, സത്ജിത്ത് ശിവനന്ദന്‍, ടി. മോഹനന്‍, അനിയന്‍ സ്വാമിചിറ, അരുണ്‍ സുബ്രഹ്മണ്യം, ജി. വിനോദ്കുമാര്‍, പി.സി. കാര്‍ത്തികേയന്‍…

//www.janmabhumidaily.com/news440655

അടിയന്തരാവസ്ഥയുടെ പീഡാനുഭവങ്ങള്‍ പങ്കുവച്ച് കുമ്മനത്തിന്റെ പ്രചാരണം ആരംഭിച്ചു

തിരുവനന്തപുരം: ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചു കൊന്ന അടിയന്തരാവസ്ഥയുടെ പീഡാനുഭവങ്ങള്‍ പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആരംഭം കുറിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദിച്ചതിന് അധികാരികളില്‍ നിന്ന് കൊടിയ മര്‍ദ്ദനം ഏറ്റുവാങ്ങി മരവിച്ച ശരീരവും മരവിക്കാത്ത മനസ്സുമായി ജീവിക്കുന്ന 22 പേര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചാണ് കുമ്മനത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിട്ടത്. നാലു പതിറ്റാണ്ടു മുമ്പു നടന്ന ഏകാധിപത്യ തേര്‍വാഴ്ചയ്ക്കും പോലീസിന്റെ ക്രൂരതയ്ക്കും മുന്നില്‍ മുട്ടുമടക്കാതെ നിലകൊണ്ട് ആര്‍എസ്എസ് പ്രചാരകരും കാര്യകര്‍ത്താക്കളും പ്രവര്‍ത്തകരുമാണ് ജ്വലിക്കുന്ന ഓര്‍മകളെ ഭദ്രദീപത്തിലേക്ക് ആവാഹിച്ചത്. പുതുതലമുറയ്ക്ക് അന്യമായ അനുഭവങ്ങളാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ അടിയന്തരാവസ്ഥാപീഡിതര്‍ വേദിയില്‍ പങ്കുവച്ചത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലില്‍ തുടങ്ങി സംഘപ്രചാരകന്മാരായിരുന്ന വൈക്കം ഗോപകുമാര്‍, പി. നാരായണന്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള, ആര്‍എസ്എസ് നേതാക്കളും പ്���വര്‍ത്തകരുമായ എം. ഗോപാല്‍, എം. രാജശേഖരപ്പണിക്കര്‍, ആര്‍. മോഹനന്‍, കവിദാസ്, വിക്രമന്‍, സി. ഭുവനചന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, വി. സുന്ദരന്‍, കെ. രാമന്‍, കേശവന്‍കുട്ടി, എസ്. കൃഷ്ണന്‍കുട്ടി, പി. ശിവപ്രസാദ്, കെ. കൃഷ്ണകുമാര്‍, ശിവന്‍കുട്ടി, രാമകൃഷ്ണന്‍, അഡ്വ ഗോപാലകൃഷ്ണന്‍നായര്‍, സദാശിവന്‍നായര്‍ തുടങ്ങിയവരാണ് തങ്ങള്‍ നേരിട്ട കൊടിയ മര്‍ദ്ദനങ്ങള്‍ വിവരിച്ചത്. ഇവര്‍ ഒത്തുചേര്‍ന്ന് വേദിയില്‍ പ്രത്യേകം തയ്യാറാക്കിയിരുന്ന ഭദ്രദീപത്തിലേക്ക് കുമ്മനത്തിന്റെ വിജയത്തിനായി പ്രാര്‍ഥനാപൂര്‍വം അഗ്നി പകര്‍ന്നു. ഇനിയൊരു ജനാധിപത്യ ധ്വംസനത്തിന് അവസരം നല്‍കാതിരിക്കാന്‍ കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് തകര്‍ന്ന ശരീരവും തകരാത്ത മനസ്സുമായി അവര്‍ ആഹ്വാനം ചെയ്തു. കേവലമൊരു രാജന്‍ കേസ് മാത്രമാണ് അടിയന്തരാവസ്ഥയുടെ ഭീകരതയായി ചിത്രീകരിക്കുന്നതെന്ന് പീഡാനുഭവങ്ങള്‍ വിവരിച്ച മുന്‍ പ്രചാരകന്‍ വൈക്കം ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പ്രചാരകരും പ്രവര്‍ത്തകരുമായി നൂറു കണക്കിന് പേരാണ് അടിയന്തരാവസ്ഥയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്നത്. ആകെ നാലു രാജന്മാരാണ് അടിയന്തരാവസ്ഥ കാലത്ത് പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. അടിയന്തരാവസ്ഥയ്ക്കു ശേഷം ഹൈക്കോടതിയില്‍ ആദ്യം നല്‍കുന്ന ഹേബിയസ് കോര്‍പ്പസ് പരാതിയും രാജന്റെതല്ല. അതിനു മുമ്പ് നാല് ഹേബിയസ് കോര്‍പ്പസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഈച്ചര വാര്യരെ നിര്‍ബന്ധിച്ച് അഡ്വ രാംകുമാര്‍ മുഖേന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യിച്ചത് അന്ന് ജനസംഘം നേതാവായിരുന്ന കെ. രാമന്‍പിള്ളയാണ്. അടിയന്തരാവസ്ഥയെ എതിര്‍ത്ത് ഏറ്റവും ശക്തമായി മുന്നോട്ടു വരുമെന്ന് പ്രതീക്ഷിച്ചിരുന്ന സിപിഎം മാളത്തിലൊളിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ രാജന്‍ കേസ് മുതലെടുക്കാന്‍ അവര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നതായും വൈക്കം ഗോപകുമാര്‍ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് കേരളത്തില്‍ ആകെ 7314 പേരെ പോലീസ് തടവുകാരാക്കി വിവിധ ജയിലുകളില്‍ അടച്ചു. 2500 ല്‍ അധികം പേരെ അന്യായമായി രേഖകളില്ലാതെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി ഭേദ്യം ചെയ്തു. കേരളത്തിന്റെ പല ഭാഗങ്ങളിലായി ആറോ ഏഴോ പോലീസ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു. ആകെ 54 പേര്‍ പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി അക്കാലത്ത് മരിച്ചു. എന്നാല്‍ ഈ ചരിത്രസത്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അടിയന്തരാവസ്ഥാ പീഡിതര്‍ക്കായി പ്രത്യേകം സംഘടന രൂപീകരിച്ച് കേരളത്തിലുടനീളം യാത്ര ചെയ്താണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഗോപകുമാര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഡോക്യുമെന്ററി സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം പ്രസിഡന്റ് പദ്മകുമാര്‍ ആധ്യക്ഷം വഹിച്ചു. പി.ജി. ശിവശങ്കരന്‍നായര്‍ സ്വാഗതം പറഞ്ഞു.…

//www.janmabhumidaily.com/news397903

സ്മാര്‍ട്ട് അറ്റ് സ്‌കൂള്‍ പ്രകാശനം ചെയ്തു

… ടി.എസ്. വിജയശ്രീ, ഗ്രന്ഥകര്‍ത്താവ് വി. രാധാകൃഷ്ണന്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ ആര്‍. അജയകുമാര്‍, ജില്ലാ ലേഖകന്‍ പി. ശിവപ്രസാദ്, ലേഖകന്‍ ജി. ഗോപകുമാര്‍, ഫീല്‍ഡ് ഓര്‍ഗനൈസര്‍ എ.എം. ജോജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.…

//www.janmabhumidaily.com/news333725

ടൂറിസം കുത്തകകള്‍ക്ക് പുതിയ തന്ത്രം

ആലപ്പുഴ: തീരദേശ പരിപാലന നിയമം അട്ടിമറിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ടൂറിസം കുത്തകകള്‍ രംഗത്ത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ വിലയ്‌ക്കെടുത്താണ് നിയമത്തെ വന്‍കിട ടൂറിസം കുത്തകകള്‍ മറികടക്കുന്നത്. മോഹവില നല്‍കി മത്സ്യത്തൊഴിലാളികളില്‍ നിന്ന് വീടും സ്ഥലവും സ്വന്തമാക്കുമെങ്കിലും ഔദ്യോഗിക രേഖകളില്‍ മത്സ്യത്തൊഴിലാളികള്‍ തന്നെയായിരിക്കും വീടിന്റെ ഉടമസ്ഥര്‍. പിന്നീട് ചെറിയ മാറ്റങ്ങള്‍ വരുത്തി ഈ വീടുകളില്‍ വിനോദസഞ്ചാരികളെ താമസിപ്പിക്കുകയുമാണ് പതിവ്. തീരത്തോട് വളരെ അടുത്തായതിനാല്‍ ഇവിടങ്ങളിലെ താമസം വിദേശ വിനോദസഞ്ചാരികള്‍ക്കടക്കം വളരെയേറെ താത്പ്പര്യമാണ്. പ്രാദേശികമായ പിന്തുണയോടെയാണ് ടൂറിസം കുത്തകകള്‍ തീരപ്രദേശങ്ങളിലെ ഭൂമി കൈയടക്കുന്നത്. ആലപ്പുഴ ജില്ലയില്‍ നഗരത്തിന് വടക്കോട്ട് തീരപ്രദേശങ്ങള്‍ ഇത്തരത്തില്‍ വ്യാപകമായി ടൂറിസം കുത്തകകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നിരന്തരം വാദിക്കുന്നുവെന്ന് അവകാശപ്പെടുന്ന മതനേതൃത്വത്തിന്റെ ഒത്താശയോടെയാണ് തീരദേശങ്ങള്‍ ടൂറിസം മാഫിയകള്‍ക്ക് തീറെഴുതുന്നതെന്നതും വസ്തുതയാണ്. ടൂറിസം കുത്തകകള്‍ കൈയടക്കിയ സ്ഥലങ്ങള്‍ പലതും ഇപ്പോഴും മത്സ്യത്തൊഴിലാളികളുടെ പേരിലായതിനാല്‍ ഇവിടങ്ങളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികളുടെ മറവില്‍ അനുമതി നേടിയെടുക്കാനും ശ്രമമുണ്ട്. തീരദേശ പരിപാലന നിയമമാണ് ഇതിന് തടസമായി നില്‍ക്കുന്നത്. തീരദേശ പരിപാലന നിയമത്തില്‍ മത്സ്യത്തൊഴിലാളികളുടെ വീട് നിര്‍മ്മാണത്തിന് ഇളവ് നല്‍കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം യഥാര്‍ത്ഥ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഏറെ ഗുണകരമാണെങ്കിലും ടൂറിസം മാഫിയകള്‍ ഇത് മുതലെടുക്കാനുള്ള സാദ്ധ്യതയേറെയാണ്. നിയമം ശക്തമായി നിലവിലുള്ളപ്പോഴും രാഷ്ട്രീയ, മത സ്വാധീനങ്ങള്‍ മൂലം തീരദേശങ്ങളില്‍ നിയമം ലംഘിച്ച് റിസോര്‍ട്ടുകളും ഹട്ടുകളും വ്യാപകമാണ്. ഇതുകൂടാതെ കഴിഞ്ഞ സര്‍ക്കാര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കടല്‍ഭിത്തിക്കും കടലിനുമിടയില്‍ പോലും സുനാമി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഈ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനായി അനംഗീകൃത നമ്പര്‍ (യുഎ നമ്പര്‍) തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയിരുന്നു. തീരദേശ പരിപാലന നിയമം സര്‍ക്കാര്‍ തന്നെ ലംഘിച്ചത് വിവാദമായിരുന്നു. വന്‍ അഴിമതിയാണ് ഇതിന്റെ മറവില്‍ നടന്നത്. കടല്‍ക്ഷോഭത്തില്‍ പലതവണ ഇങ്ങനെ നിര്‍മ്മിച്ച വീടുകള്‍ തകരുകയും ചെയ്തിരുന്നു. നിലവില്‍ തീരത്തിന്റെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ വീട് നിര്‍മ്മിക്കണമെങ്കില്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വേണം. നിയമത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവ് നല്‍കുമെങ്കില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി ചില രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും രംഗത്തെത്തിയതിലും ദുരൂഹതയുണ്ട്. പി. ശിവപ്രസാദ്

//www.janmabhumidaily.com/news225433

മദ്യനയം സംസ്ഥാനത്തെ ഹോട്ടല്‍ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി

ആലപ്പുഴ:സര്‍ക്കാരിന്റെ പുതിയ മദ്യനയം സംസ്ഥാനത്തെ ഹോട്ടല്‍, ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലേക്ക് ഹോട്ടലുകളില്‍ മുറികള്‍ ബുക്ക് ചെയ്തിരുന്ന സഞ്ചാരികള്‍ യാത്രയില്‍ നിന്ന് തന്നെ പിന്‍വാങ്ങുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നാല്‍പത് ശതമാനത്തിലധികം പേര്‍ മുറി ബുക്കിങ്ങില്‍ നിന്ന് പിന്‍വാങ്ങിയെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുകയാണ്. ഇതിന്റെ സൂചനകള്‍ സംസ്ഥാനത്തെ ഹോട്ടല്‍ മേഖലയില്‍ പ്രതിഫലിച്ചു തുടങ്ങി. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഹോട്ടലുകളില്‍ മുന്‍കൂര്‍ മുറി ബുക്ക് ചെയ്തിരുന്ന വിനോദസഞ്ചാരികള്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്നതോടെ ബുക്കിങ് പിന്‍വലിക്കുകയാണെന്ന് ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പ്രധാന ടൂറിസം കേന്ദ്രങ്ങളായ കോവളം, ആലപ്പുഴ, മൂന്നാര്‍ വയനാട് തുടങ്ങിയ ഇടങ്ങളിലെ ഹോട്ടലുകളില്‍ മുറി ബുക്ക് ചെയ്ത സഞ്ചാരികളാണ് പിന്‍വാങ്ങിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത ടൂറിസം സീസണ്‍ സംസ്ഥാനത്തിന് നഷ്ടക്കണക്കിന്റേതാകുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. സംസ്ഥാനത്തെ വന്‍കിട ഹോട്ടലുകളില്‍ കഴിഞ്ഞവര്‍ഷം ഇതേസമയം, നവംബര്‍, ഡിസംബര്‍, ജനവരി മാസങ്ങളിലേക്കുള്ള 90 ശതമാനം ബുക്കിങ്ങും പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇത്തവണ 40 ശതമാനം മുറികളില്‍ പോലും ബുക്കിങ് നടന്നിട്ടില്ല. അതിനിടെയാണ് ബുക്ക് ചെയ്ത മുറികളില്‍ നിന്ന് സഞ്ചാരികള്‍ പിന്‍വാങ്ങിയതും. സാധാരണ നവംബറില്‍ ആരംഭിക്കുന്ന ടൂറിസം സീസണോടെയാണ് വിദേശ വിനോദസഞ്ചാരികള്‍ വ്യാപകമായി കേരളത്തിലെത്തുന്നത്. വിദേശ സഞ്ചാരികളില്‍ ബഹുഭൂരിപക്ഷവും മദ്യപിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ അയല്‍രാജ്യങ്ങളായ ശ്രീലങ്കയും മാലിയും അടക്കമുള്ള രാജ്യങ്ങളാകും നമ്മുടെ നഷ്ടം നേട്ടമായി മാറ്റുകയെന്നും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ���തിനിടെ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് പിടിച്ച് നില്‍ക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന ടൂറിസം വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന 14 ടൂറിസം കേന്ദ്രങ്ങള്‍ വെഡിങ് ഡെസ്റ്റിനേഷനുകളാക്കാനാണ് തീരുമാനം. വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ എത്തി വിവാഹം നടത്താനുള്ള സൗകര്യം ഒരുക്കുന്നതാണ് വെഡിങ് ഡെസ്റ്റിനേഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പി. ശിവപ്രസാദ്

//www.janmabhumidaily.com/news224929

വിഷത്തിലും വ്യാജന്‍; കര്‍ഷകര്‍ പ്രതിസന്ധിയില്‍

ആലപ്പുഴ: വിഷക്കമ്പനികളെ നിയന്ത്രിക്കാന്‍ ആരുമില്ല. കളനാശിനികളിലും കീടനാശിനികളിലും വരെ വ്യാജന്‍ വിലസുന്നു. കുട്ടനാട്ടിലെ കര്‍ഷകര്‍ കബളിപ്പിക്കപ്പെടുന്നു.
കളകള്‍ നശിപ്പിക്കാന്‍ പലയിടങ്ങളിലും വിഷം അടിച്ചപ്പോള്‍ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിയതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. വന്‍കിട വിഷക്കമ്പനികളുടെ പ്രതിനിധികളാണ് കുട്ടനാട്ടിലെ കൃഷിക്ക് ഏത് കീടനാശിനികളും കളനാശിനികളും ഉപയോഗിക്കണമെന്ന് നിശ്ചയിക്കുന്നതെന്നതാണ് ദുരവസ്ഥ.
ഒരുവിഭാഗം പാടശേഖര സമിതികള്‍ക്കും കൃഷിഭവനിലെ ചില ഉദ്യോഗസ്ഥര്‍ക്കും വന്‍തോതില്‍ കമ്മീഷന്‍ പോലും നല്‍കിയാണ് വന്‍കിട കമ്പനികളുടെ വിഷങ്ങള്‍ കര്‍ഷകരെ അടിച്ചേല്‍പിക്കുന്നത്. വളരെ വീര്യം കൂടിയ വിഷങ്ങള്‍ പ്രയോഗിക്കുന്നതിനാല്‍ പരിസ്ഥിതിക്ക് നാശം ഉണ്ടാകുമെന്നത് മാത്രമല്ല കുട്ടനാട്ടിലെ ജനതയുടെ ആരോഗ്യത്തിനും ഭീഷണിയായി മാറിക്കഴിഞ്ഞു.നെടുമുടി പൊങ്ങ പൂപ്പപ്പള്ളി പാടശേഖരത്ത് രണ്ടാംകൃഷിക്ക് കള നശീകരണത്തിന് വിഷം അടിച്ചപ്പോള്‍ കരിഞ്ഞുണങ്ങിയത് കളകളല്ലായിരുന്നു. മറിച്ച് 25ഉം 30ഉം ദിവസം പ്രായമായ നെല്‍ച്ചെടികളായിരുന്നു. ടക്കുമി, ആല്‍മിക്‌സ് തുടങ്ങിയ വിഷങ്ങളാണ് ഇവിടെ പ്രയോഗിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.
ഒരേക്കറിന് ടക്കുമി 140 മില്ലിയും ആല്‍മിക്‌സ് ഒന്നര പായ്ക്കറ്റും വീതമാണ് കളകള്‍ നശിക്കാന്‍ തളിച്ചത്. നെല്‍ച്ചെടികള്‍ ഓരോ ദിവസവും കരിഞ്ഞുണങ്ങി നശിച്ചു തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍. ഓരോ കൃഷി സീസണിലും വിവിധ പേരുകളില്‍ ലഭിക്കുന്ന കള, കീടനാശിനികളുടെ ഗുണനിലവാരവും വീര്യവും പരിശോധിക്കാന്‍ കര്‍ഷകര്‍ക്ക് യാതൊരു മാര്‍ഗവുമില്ല. കമ്പനി ജീവനക്കാരും പരസ്യത്തിലും പറയുന്നത് വിശ്വസിച്ച് വിഷങ്ങള്‍ വാങ്ങി പാടശേഖരങ്ങളില്‍ പ്രയോഗിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
കുട്ടനാട്ടിലടക്കം പല പ്രദേശങ്ങളിലും കളകള്‍ നശിപ്പിക്കാന്‍ നിരോധിച്ച റൗണ്ടപ്പ് അടക്കമുള്ള വളരെ വീര്യം കൂടിയ വിഷങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. റൗണ്ടപ്പ് പോലുള്ള വിഷങ്ങള്‍ മറ്റൊരു പേരില്‍ വിതരണത്തിനെത്തിയാല്‍ അത് പരിശോധിക്കുന്നതിനും മാര്‍ഗങ്ങളില്ല. ഓരോ കൃഷി സീസണും വിവിധ വിഷക്കമ്പനികളുടെ കമ്പോളമായി മാറുകയാണ് കുട്ടനാട്. ഇത്തരത്തില്‍ വന്‍തോതിലുള്ള വീര്യം കൂടിയ വിഷപ്രയോഗങ്ങള്‍ മൂലം കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളും കുട്ടനാടിന് ഭീഷണിയായിക്കഴിഞ്ഞു.
പി ശിവപ്രസാദ്

//www.janmabhumidaily.com/news214302

  • 1
  • 2