നിങ്ങൾ തിരഞ്ഞത് മുരളി പാറപ്പുറം ഏകദേശം 171 ഫലങ്ങൾ, 0.045 സെക്കൻഡ്
ഒരു ജ്ഞാനപുരുഷന്റെ ഓര്‍മയ്ക്ക്

… നില്‍ക്കുന്നു'' എന്നാണ് പ്രൊഫ. ഹരിദാസ് പറയുന്നത്.  ഓര്‍മ്മപ്പുസ്തകത്തിന്റെ ശില്‍പി കെ.പി.മുരളി (മുരളി പാറപ്പുറം) അനുമോദനം അര്‍ഹിക്കുന്നു. അടുത്ത വിശ്വംഭര…

//www.janmabhumidaily.com/news840532

Kesari weekly marketing campaign month inaugurated

. ജിജോ, മുരളി പാറപ്പുറം, എ.കെ. അനുരാജ് സമീപം." data-class="hascaption" />   …

//www.janmabhumidaily.com/news839710

കേസരി പ്രചാരമാസത്തിന് തുടക്കം

. നാരായണന്‍, അഡ്വ.പി.കെ. ശ്രീകുമാര്‍, ഡോ.എന്‍.ആര്‍. മധു, സി.എം. രാമചന്ദ്രന്‍, പി.വി. ജിജോ, മുരളി പാറപ്പുറം, എ.കെ. അനുരാജ് സമീപം." data-align="inline_Left" />കോഴിക്കോട്…

//www.janmabhumidaily.com/news839647

എം.എ. കൃഷ്ണന് നവതി പ്രണാമം, സാഹിത്യോത്സവം സമാപിച്ചു

…;, മുരളി പാറപ്പുറം, കുമാര്‍ ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്‌കൃത ചലച്ചിത്രം 'പ്രിയമാനസ'ത്തിന്റെ പ്രദര്‍ശനവും, 'കുചേലവൃത്തം' കഥകളിയും ഉണ്ടായി.    …

//www.janmabhumidaily.com/news839107

ഒരു കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ കഥ

…; കൊണ്ടുവരാതിരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍, ഹിന്ദുക്കളോട് കൊടുംവഞ്ചന കാട്ടുകയായിരുന്നു. മുരളി പാറപ്പുറം muralijnbi@gmail.com

//www.janmabhumidaily.com/news838366

മഹാഭാരത ദര്‍ശനം എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യണം: ഡോ.എം. ലീലാവതി

…; എം.വി.ബെന്നിക്ക് നല്‍കി പ്രകാശനം ചെയ്തു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം പുസ്തകം പരിചയപ്പെടുത്തി. തപസ്യ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. സതീശന്‍, സംസ്ഥാന ട്രഷറര്‍ കെ…

//www.janmabhumidaily.com/news838387

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മൃതിസദസ്സ് ഇന്ന്

…;, സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠ, പൂജപ്പുര കൃഷ്ണന്‍നായര്‍, മുരളി പാറപ്പുറം, ലക്ഷ്മി നാരായണന്‍ , ഡോ.ലക്ഷ്മി ശങ്കര്‍, പ്രൊഫ.പി.ജി ഹരിദാസ്, വി.എന്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും.…

//www.janmabhumidaily.com/news838291

തുറവൂര്‍ വിശ്വംഭരന്‍ സ്മൃതിസദസ്സ് 20ന്

…. കൃഷ്ണന്‍ പ്രകാശനം ചെയ്യും. എം.വി. ബെന്നി ഏറ്റുവാങ്ങും. മുരളി പാറപ്പുറം പുസ്തകം പരിചയപ്പെടുത്തും. പ്രൊഫ. പി.ജി. ഹരിദാസ്, ഡോ. ലക്ഷ്മി ശങ്കര്‍, ആര്‍. സഞ്ജയന്‍, സ്വാമിനി…

//www.janmabhumidaily.com/news837598

കത്തോലിക്കാസഭയെ വെള്ളപൂശുന്നവരോട്

… അസ്ഥികൂടങ്ങള്‍ ആരുമറിയാതെ ഇരിക്കുന്നുണ്ടാവും. അതുകൊണ്ട് ആയിരം കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടാലും ഒരു ബിഷപ്പ് പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് അവരുടെ നയം. മുരളി പാറപ്പുറം  …

//www.janmabhumidaily.com/news834987

ചെകുത്താന്മാർ പണി തുടങ്ങി

അടിക്കുറിപ്പ് വേണ്ടാത്ത ചിത്രങ്ങളാണ് ഒന്നര ആഴ്ചയോളമായി പത്ര-ദൃശ്യമാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നത്. വന്‍കലി ബാധിച്ചപോലെ കരകവിഞ്ഞൊഴുകുന്ന പുഴകള്‍, നഗരങ്ങളെന്നോ നാട്ടില്‍ പുറങ്ങളെന്നോ ഭേദമില്ലാതെ നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന ജലപ്പരപ്പ്, നോക്കിനില്‍ക്കെ അപ്രത്യക്ഷമായ റോഡുകള്‍, വെള്ളത്തിലാണ്ടുപോയ വീടുകളും വാഹനങ്ങളും, ഒലിച്ചുപോയ ജീവനും ജീവിതങ്ങളും, അപരനെ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന്‍ ബലിയര്‍പ്പിച്ചവര്‍, ജീവിതം ഹോമിച്ച് നിര്‍മ്മിച്ച വീടുകള്‍ തകര്‍ന്നത് താങ്ങാനാവാതെ ഹൃദയംപൊട്ടി മരിച്ചവര്‍, ആത്മാഹൂതി ചെയ്തവര്‍... എല്ലാം കണ്ണില്‍തറയ്ക്കുന്ന കാഴ്ചകള്‍. അച്ചടിമാധ്യമങ്ങള്‍ ഏറെക്കുറെ നിസ്സഹായമായ ഈ ദിനങ്ങളില്‍, ദൃശ്യമാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായപ്പോള്‍ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട വിവരങ്ങള്‍ കൈമാറാനും വാര്‍ത്താചാനലുകള്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നത് കണ്ടപ്പോള്‍ അഭിമാനം തോന്നി. പക്ഷേ ചിലര്‍ തനിനിറം കാട്ടാതിരുന്നില്ല. മരണമുഖത്ത് നിലയുറപ്പിച്ചും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കിടയില്‍ സംഘപരിവാറില്‍പ്പെട്ട 'സേവാഭാരതി' സേവനത്തിന് പുതിയ നിര്‍വചനം തന്നെ നല്‍കി. രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 'സേവാഭാരതിയുടെ പ്രവര്‍ത്തകര്‍' എന്നു പറഞ്ഞുതുടങ്ങിയിട്ട് ക്ഷമിക്കണം 'സന്നദ്ധ സംഘടനകള്‍' എന്ന് ഒരു ചാനല്‍ തിരുത്തുകയുണ്ടായി. കേരളം അനുഭവിച്ച പ്രളയം മനുഷ്യസൃഷ്ടിയായിരുന്നോ എന്ന, പിണറായി സര്‍ക്കാരിനെ കടലെടുക്കുന്ന ചോദ്യത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. പക്ഷേ ''ഒന്നും സംഭവിക്കില്ല, എല്ലാ മുന്‍കരുതലുമെടുത്തിട്ടുണ്ട്'' എന്നാണ് പിണറായിയുടെ ഒരു മന്ത്രിപുംഗവന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഈ കൊലവെറിക്കാരന്റെ പൊടിപോലും ജനങ്ങള്‍ ദുരിതക്കയത്തില്‍ മുങ്ങിത്താണപ്പോള്‍ കണ്ടില്ല. അടിക്കണക്കിന് വെള്ളത്തിന്റെ വൈദ്യുതി വിറ്റ് കോടികളുടെ ലാഭമുണ്ടാക്കാന്‍ അണക്കെട്ടുകള്‍ യഥാസമയം തുറന്നുവിടാതിരുന്ന ഈ ജനശത്രു വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് അറിഞ്ഞനിമിഷം രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കാന്‍ പലകോണുകളില്‍നിന്നും ആവശ്യമുയര്‍ന്നതാണ്. സഹജമായ രാഷ്ട്രീയ ദുഷ്ടലാക്കോടെ പിണറായി സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചില്ല. ഭരണം സൈന്യത്തെ ഏല്‍പ്പിക്കാനാവില്ലെന്നുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. സൈന്യത്തിനു മാത്രമായി ഒന്നും ചെയ്യാനാവില്ലെന്ന് പിണറായിയും പറഞ്ഞുവച്ചു. രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിച്ചാല്‍ സ്ഥിതിഗതികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമെന്നും, അതിന്റെ ബഹുമതി നരേന്ദ്രമോദി സര്‍ക്കാരിനു പോകുമെന്നും കരുതിയാണ് ഈ രാഷ്ട്രീയ കഴുകന്മാര്‍ ദുര്‍മുഖം കാണിച്ചത്. എന്നിട്ടിപ്പോള്‍ ആവശ്യപ്പെട്ട  സൈന്യത്തെ തന്നില്ല, ഹെലികോപ്ടര്‍ തന്നില്ല എന്നാണ് യാതൊരു ഉളുപ്പുമില്ലാതെ പാര്‍ട്ടിക്കാരെക്കൊണ്ട് താഴെത്തട്ടില്‍ പ്രചാരണം നടത്തുന്നത്. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നതായിരുന്നു തികച്ചും രാഷ്ട്രീയ പ്രേരിതമായ മറ്റൊരു ആവശ്യം. 'ദേശീയ ദുരന്തം' എന്നത് നിയമപരമായ സാധുതയൊന്നുമില്ലാത്ത ആലങ്കാരിക പ്രയോഗമാണെന്നറിഞ്ഞിട്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പപ്പു ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു. സ്വാഭാവികമായും കേന്ദ്രസര്‍ക്കാര്‍ ആവശ്യം നിരസിക്കും. അങ്ങനെ വന്നാല്‍ നരേന്ദ്ര മോദിയെ പൂര്‍വ്വാധികം ആക്ഷേപിക്കാമല്ലോ. ഇതായിരുന്നു തന്ത്രം. 'ദേശീയ ദുരന്തം' എന്നൊന്നില്ലെന്ന് സ്വന്തം പാര്‍ട്ടി എംപിയായ ശശിതരൂര്‍ പ്രഖ്യാപിച്ചിട്ടും പപ്പുവിന് കുലുക്കമൊന്നുമില്ല. ജനങ്ങള്‍ പ്രളയത്തില്‍പ്പെട്ടതറിഞ്ഞ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എത്തി 100 കോടി രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. ഒട്ടുംവൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ഉന്നതതല യോഗം ചേര്‍ന്നു. പ്രളയ ദുരന്തം നേരില്‍ക്കാണാന്‍ വ്യോമ നിരീക്ഷണം നടത്തി. 500 കോടിരൂപകൂടി അടിയന്തര സഹായം പ്രഖ്യാപിച്ചു.  തകര്‍ന്ന റോഡുകളും വീടുകളും നിര്‍മിക്കുമെന്ന് ഉറപ്പു നല്‍കി. ദുരന്തത്തില്‍നിന്ന് കരകയറാന്‍ കേരളത്തിന് ആവശ്യമുള്ളതെല്ലാം നല്‍കുമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്. ഉടന്‍ തുടങ്ങി ദുഷ്പ്രചാരണം. 20000 കോടി വേണ്ടിടത്ത് മോദി തന്നത് വെറും 500കോടി! ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്ന് അറിയാതിരിക്കെ ഇരുപതിനായിരം കോടിയുടെ കണക്ക് തട്ടിക്കൂട്ടിയുണ്ടാക്കുകയായിരുന്നില്ലേ? ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിന് മുന്‍പേ വിടുവായത്തത്തില്‍ ഡോക്ടറേറ്റ് എടുത്ത ഒരു മന്ത്രി പുലഭ്യം പറയാന്‍ തുടങ്ങി. ''ഇരുപതിനായിരം കോടി വേണം, തന്നാലെന്താ?'' എന്നാണ് ഈ കൊജ്ഞാണന്‍ മന്ത്രി ചോദിച്ചത്. പ്രധാനമന്ത്രി 500 കോടിയും ആഭ്യന്തര മന്ത്രി 100 കോടിയും പ്രഖ്യാപിച്ചത് അടിയന്തര സഹായമെന്ന നിലയ്ക്കാണ്. ���ാക്കി വരുന്ന തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാവകാശം വേണം. എന്നാല്‍ ഈ സാഹചര്യം മറച്ചുപിടിച്ച് മോദി കേരളത്തെ അവഗണിച്ചു, വഞ്ചിച്ചു എന്നൊക്കെയുള്ള പ്രചാരണത്തിന് വഴിമരുന്നിടുകയാണ് സര്‍ക്കാരും സിപിഎമ്മും ചെയ്തത്. സാധ്യമായതെല്ലാം കേരളത്തിനുവേണ്ടി ചെയ്യുമെന്ന് പ്രധാനമന്ത്രി വെറുതെ പറഞ്ഞതല്ല. അദ്ദേഹം തിരിച്ചുപോയ ഉടന്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള സാധന സാമഗ്രികള്‍ എത്താന്‍ തുടങ്ങി. ആരോഗ്യമന്ത്രാലയവും പ്രതിരോധമന്ത്രാലയവും റെയില്‍വേ മന്ത്രാലയവും ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തവിധം സഹായങ്ങള്‍ എത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനുപുറമെയാണ് വിവിധ സംസ്ഥാനങ്ങള്‍ പണമായും ഭക്ഷ്യധാന്യങ്ങളായും മറ്റും എത്തിക്കുന്ന സഹായങ്ങള്‍. പക്ഷേ പിണറായി സര്‍ക്കാരിനും സിപിഎമ്മിനും സഹായങ്ങള്‍ വേണ്ട. അവര്‍ക്ക് പണം മതി. പണം മാത്രം മതി. പണം ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണ് അഞ്ച് പൈസപോലും മുടക്കില്ലാതെ കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നത്. ദുരിത്വാശ്വാസമാണ് ലക്ഷ്യമെങ്കില്‍ ഇതിനെ സ്വാഗതം ചെയ്യുകയും നന്ദി പറയുകയുമാണ് വേണ്ടത്.  ഇതിനുപകരം കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ പഴുതുണ്ടാക്കുകയാണ് മുഖ്യമന്ത്രി പിണറായിയും മറ്റും ചെയ്യുന്നത്.  യുഎഇ 700 കോടിരൂപയുടെ സഹായവാഗ്ദാനംനല്‍കിയിട്ടുണ്ടെന്നും, അത് പ്രധാനമന്ത്രി മോദിയെ അറിയിച്ചിട്ടുണ്ടെന്നും പിണറായി വിജയനാണ് ആദ്യം പറഞ്ഞത്. ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും, എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് സമ്മതിക്കുന്നില്ല എന്ന വാര്‍ത്തയും പിന്നാലെയെത്തി. കേന്ദ്രം അരി നല്‍കുന്നത് നികുതി ഒഴിവാക്കിയല്ലെന്ന വ്യാജവാര്‍ത്തയും ചില ചാനലുകള്‍ പ്രചരിപ്പിച്ചു. ദിവസങ്ങള്‍ക്കുമുന്‍പ് പ്രളയദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മാലാഖമാരായി പ്രത്യക്ഷപ്പെട്ടവരാണ് ന്യൂസ് റൂമിലിരുന്ന് ഈ കൊള്ളരുതായ്മകള്‍ ചെയ്തുകൂട്ടിയത്. ദൈവത്തിന്റെ നാട്ടിലെ കമ്യൂണിസ്റ്റ് ചെകുത്താന്മാരുടെ പിന്തുണയും ഇതിനു ലഭിക്കുന്നു. പ്രകൃതിദുരന്തങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശസഹായം വേണ്ടെന്ന് തീരുമാനിച്ചത് 2004-ല്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരാണ്. സുനാമി ദുരന്തത്തിനു ശേഷമായിരുന്നു ഈ തീരുമാനം. ഇക്കാര്യം മറച്ചുപിടിച്ച് മതന്യൂനപക്ഷങ്ങള്‍ ജനസംഖ്യയില്‍ പകുതിവരുന്ന, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെ ദ്രോഹിക്കാന്‍ മോദി സര്‍ക്കാര്‍ വിദേശസഹായം മനഃപൂര്‍വം തടയുകയാണെന്ന് വരുത്താനാണ് തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ദുരന്തത്തിലകപ്പെട്ടിരിക്കെ കേരളം സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനു മുന്നില്‍ ദുരിതാശ്വാസത്തിന് പിണറായി സര്‍ക്കാര്‍ വച്ചത് 8316 കോടി രൂപയുടെ കണക്കാണ്. നഷ്ടം കണക്കാക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി പ്രഖ്യാപിച്ച സമയമായിരുന്നു ഇത്. ഈ തുകയാണ് പ്രധാനമന്ത്രി വന്നപ്പോള്‍ 19512 കോടിയായത്! ഇതുംപോരാതെ മറ്റ് ചില കണക്കുകളും ആവശ്യങ്ങളും അവതരിപ്പിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളെ ഇപ്പോഴത്തെ ദുരിതത്തില്‍നിന്ന് മോചിപ്പിക്കാന്‍ എത്രകോടി വേണ്ടിവന്നാലും അത് ചെലവഴിക്കപ്പെടണം. ജനങ്ങളുടെ ജീവനെക്കാള്‍ വലുതല്ല പണം. പക്ഷേ സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും അജണ്ട ദുരിതാശ്വാസമല്ല, മറ്റ് ചിലതാണ്. പണത്തിന്റെ കാര്യം വരുമ്പോള്‍ സിപിഎമ്മിനെ വിശ്വസിക്കാന്‍ ആ പാര്‍ട്ടിയുടെ ചരിത്രമറിയാവുന്ന ആര്‍ക്കുമാവില്ല. ഒറ്റയിടപാടില്‍ 300 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയെന്ന് കേസുള്ളയാളാണ് ഭരണത്തിന് നേതൃത്വം  നല്‍കുന്നത്. ഈ അവസരം ഉപയോഗിച്ച് എങ്ങനെ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.  അഴിമതി ഉത്സവമാക്കിയ ജനകീയാസൂത്രണത്തിന്റെ ചരിത്രവും, ഓഖി ഫണ്ട് ദുരുപയോഗിച്ചതുമെല്ലാം ജനങ്ങള്‍ക്കു മുന്നിലുണ്ട്. സിപിഎമ്മും  പിണറായി സര്‍ക്കാരും മുന്നില്‍ക്കാണുന്നത് പ്രളയദുരിതാശ്വാസമല്ല, അടുത്ത പൊതുതെരഞ്ഞെടുപ്പാണെന്ന് ഇക്കൂട്ടരെ അറിയുന്നവര്‍ക്ക് എളുപ്പം മനസ്സിലാവും. ദുരിതാശ്വാസത്തിനായി ഇപ്പോള്‍ ഒഴുകിയെത്തുന്ന പണം പാര്‍ട്ടി ഫണ്ടായി മാറിയെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് കോടികള്‍കൊണ്ട് അമ്മാനമാടുന്ന കോടിയേരിമാര്‍ എന്നതല്ലേ വാസ്തവം?. മുരളി പാറപ്പുറം

//www.janmabhumidaily.com/news831997

ഗ്രന്ഥാലോകം ലേഖനം; സിപിഎമ്മിന്റെ നടപടി പ്രതിഷേധാര്‍ഹം: തപസ്യ

… പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി. രജിത്ത് കുമാര്‍, ജോ. ജന. സെകട്ടറി എം. സതീശന്‍, സംഘടനാ കാര്യദര്‍ശി പി. ഉണ്ണികൃഷ്ണന്‍, മുരളി പാറപ്പുറം, അനൂപ്…

//www.janmabhumidaily.com/news829066

ഒവി വിജയൻ്റെ തപസ്യ

… കൈവശമില്ല. ഒ.വി.വിജയന്റെ  ഔന്നത്യത്തിലേക്കുയരാന്‍ ഈ ജന്മത്തില്‍ ഇവര്‍ക്ക് കഴിയുകയുമില്ല. ആഗ്രഹിച്ചാല്‍ മാറുന്നതല്ല വ്യക്തികളുടെ ഡിഎന്‍എ. അവാര്‍ഡുകള്‍പോലെ സമ്മാനിക്കാവുന്നതുമല്ല. മുരളി പാറപ്പുറം muralijnbi@gmail.com…

//www.janmabhumidaily.com/news827997

അഖ്‌ലാഖും ജുനൈദും, മധുവും മണിക് റോയിയും

… വെട്ടിലാക്കുന്ന സംഭവമായാണ് ഈ പ്രൊഫഷണല്‍ സെക്കുലറിസ്റ്റുകള്‍ കാണുന്നത്. മുരളി പാറപ്പുറം

//www.janmabhumidaily.com/news827625

ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ മാര്‍ക്‌സിസ്റ്റുകളല്ല: ഡോ. ഇ. ബാലകൃഷ്ണന്‍

… അദ്ദേഹം പറഞ്ഞു.   ഡോ.സി.ഐ. ഐസക്ക്, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ.ഡി. രാധാകൃഷ്ണപിള്ള, ഡോ.എസ്. ഉമാദേവി, ഡോ.കെ.സി. അജയകുമാര്‍, മുരളി

//www.janmabhumidaily.com/news827263

വടവൃക്ഷവും പടുമുളയും

ഒരു ഇടവേളയ്ക്കുശേഷം പോള്‍ സക്കറിയ ഖസാക്കിന്റെ ഇതിഹാസകാരനെ ക്രൂശിക്കാന്‍ ഇറങ്ങിയിരിക്കുന്നു. 'ഗുരുസാഗരം' എന്ന നോവല്‍ എഴുതിയതിനുശേഷം ഒ.വി. വിജയനില്‍ വന്ന മാറ്റങ്ങള്‍ വര്‍ഗീയവാദികള്‍ ഉപയോഗിച്ചുവെന്ന ആക്ഷേപമാണ് പാലക്കാട് തസ്രാക്കില്‍ നടന്ന വിജയന്‍ അനുസ്മരണ യോഗത്തില്‍ സക്കറിയ ഉന്നയിച്ചിരിക്കുന്നത്.  ഇത് ആദ്യമല്ല വിജയനെ വര്‍ഗീയവാദിയായി മുദ്രകുത്താന്‍ സക്കറിയ ശ്രമിക്കുന്നത്. പില്‍ക്കാല വിജയന്‍ ആത്മീയത മറയാക്കി എന്ന ആക്ഷേപം സക്കറിയ ഉന്നയിക്കുകയുണ്ടായി. 2005-ല്‍ ഇതിഹാസകാരന്‍ മരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. വിജയന്‍ ഹിന്ദു വര്‍ഗീയവാദിയാണെന്ന് പിന്നീട് പല ഘട്ടങ്ങളിലും സക്കറിയ ആവര്‍ത്തിച്ചു. ഓരോ അവസരത്തിലും മാനസികമായ സ്വന്തം സങ്കുചിതത്വവും, വിജയന്‍ എന്ന വലിയ എഴുത്തുകാരനോടുള്ള അസൂയയും, അപകര്‍ഷതാബോധവും തുറന്നുകാട്ടിക്കൊണ്ടുള്ള ചുട്ട മറുപടികള്‍  പലരില്‍നിന്നും ലഭിച്ചെങ്കിലും സക്കറിയ പിന്തിരിഞ്ഞില്ല. ഇത് വ്യക്തിത്വത്തിന്റെ അധമസ്വഭാവത്തെയാണ് കാണിക്കുന്നത്. തനിക്ക് രാഷ്ട്രീയബോധവും ചരിത്രബോധവും ഉണ്ടാക്കിത്തന്നത് ഒ.വി. വിജയനാണെന്ന് ഒരിക്കല്‍ സമ്മതിച്ചിട്ടുള്ള സക്കറിയ, പ്രത്യക്ഷ കാരണങ്ങളില്ലാതെയാണ് വിജയനെതിരായത്. വിജയന്‍ ഇത് കാര്യമാക്കിയില്ല. കാള്‍ മാര്‍ക്‌സിന്റെ പോലും പരാക്രമങ്ങളെ കഥയില്ലായ്മകളായി കണ്ട വിജയന്‍ സക്കറിയയ്ക്ക് എന്ത് മറുപടി നല്‍കാന്‍! ഒരൊറ്റ വാചകംകൊണ്ട് സക്കറിയയുടെ 'സൂക്കേട്' വിജയന് തീര്‍ക്കാമായിരുന്നു. പക്ഷേ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിരിക്കില്ല. എന്താണ് സക്കറിയയ്ക്ക് വിജയനോട് കുടിപ്പകയുണ്ടാകാനുള്ള കാരണമെന്ന് ഇരുവരുടെയും സാഹിത്യ സംഭാവനകള്‍ പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ ബോധ്യപ്പെടും. മലയാളത്തിലേക്ക് ആധുനികത കൊണ്ടുവന്നവരുടെ കൂട്ടത്തില്‍ ഇരുപേരുകളും ഒരേപോലെ പരാമര്‍ശിക്കപ്പെടാറുണ്ടെങ്കിലും, വിജയന്‍ ഒരു വടവൃക്ഷമാണെങ്കില്‍ സക്കറിയ വെറും പടുമുളയാണ്. രണ്ടുപേരും കഥാകൃത്തുക്കളാണെങ്കിലും വിജയന്റെ കഥകളിലെ 'രസ'തന്ത്രം സക്കറിയയുടെ കഥകള്‍ക്ക് തീര്‍ത്തും അന്യമാണ്. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് സക്കറിയയുടെ കഥകള്‍ ചെയ്യുന്നത്. വിജയന്റെ കഥകളില്‍ ലാവണ്യാനുഭൂതിയും, ആസ്വാദനത്തിന്റെ പുതിയ വിതാനമൊരുക്കുന്ന ഭാഷയുടെ മാന്ത്രികതയുമുണ്ട്. കാലത്തെ അതിജീവിക്കുന്ന ദര്‍ശനകാന്തിയുണ്ട്. സക്കറിയ ഇതുവരെ എഴുതിയ കഥകളും, ഇനി എഴുതാനിരിക്കുന്ന കഥകളും ഒരു തട്ടിലും, വിജയന്റെ 'നിദ്രയുടെ താഴ്‌വര' എന്ന കഥ മാത്രം മറ്റൊരു തട്ടിലും വച്ചാല്‍ താഴുന്നത് ആ തട്ടായിരിക്കും. രചനയുടെ മായിക സൗന്ദര്യങ്ങള്‍ വിരിയിക്കുന്ന വിജയന്റെ കഥകള്‍ക്കുമുന്നില്‍ താന്‍ ആരുമല്ലെന്ന് അവയൊക്കെ വായിച്ചിരിക്കാനിടയുള്ള സക്കറിയയ്ക്ക് നല്ലപോലെ അറിയാം. സക്കറിയയുടെ ഖസാക്ക് വിമര്‍ശനത്തിനു പിന്നിലും ഒരുതരം അരക്ഷിതാവസ്ഥയാണുള്ളത്. സക്കറിയയെപ്പോലുള്ള അല്‍പവിഭവന്മാര്‍ക്ക് 'ഖസാക്കിന്റെ ഇതിഹാസം' ഉയര്‍ത്തുന്നത് ആജീവനാന്ത വെല്ലുവിളിയാണ്. അഞ്ചു പതിറ്റാണ്ടുകാലത്തെ എഴുത്തുജീവിതത്തില്‍ ഒരൊറ്റ നോവല്‍ പോലും എഴുതാനാവാത്തത് സക്കറിയ ബോധപൂര്‍വം മറച്ചുപിടിക്കുന്ന സ്വകാര്യ ദുഃഖമാണ്. വേണമെന്നുവച്ചാല്‍ ഒരു നോവലൊക്കെ എഴുതിയുണ്ടാക്കാനുള്ള ശാരീരിക ശേഷി സക്കറിയയ്ക്കുണ്ട്. പക്ഷേ ആ നോവലിന് വിജയന്റെ ഖസാക്കിലേക്ക് പ്രകാശവര്‍ഷത്തോളം ദൂരമുണ്ടാകുമെന്ന് ഏറ്റവും നന്നായി അറിയാവുന്നയാള്‍ സക്കറിയതന്നെയാണ്. ഇടക്കാലത്ത് 'ഭൂതദയയെപ്പറ്റി ഒരു പ്രബന്ധം' എന്നൊരു നോവല്‍ സക്കറിയ എഴുതുന്നതായി അരുളപ്പാടുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോ അത് വെളിച്ചം കണ്ടില്ല. എഴുതിത്തീര്‍ന്ന നോവലിന്റെ നിലവാരം കണ്ട് ഞെട്ടി പിന്നീട് കഥകളായി മുറിച്ചുവില്‍ക്കുകയായിരുന്നുവത്രേ. ഇങ്ങനെയൊരാള്‍ക്ക് ഖസാക്കിന്റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം, മധുരംഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളെഴുതിയ വിജയനോട് കുടിപ്പക ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. വിജയന്‍ 'പത്മാസനം' എന്ന അവസാന നോവല്‍ എഴുതി പൂര്‍ത്തിയാക്കാതിരുന്നത് ഭാഗ്യം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അസൂയ മൂത്ത സക്കറിയ 'ഹരാകിരി' നടത്തുമായിരുന്നു. വിജയന്റെ ഖസാക്കിനെയാണ് സക്കറിയ ആദ്യം കടന്നാക്രമിച്ചത്. ഖസാക്കിലേത് ആധുനികവല്‍ക്കരിച്ച കാല്‍പനികതതുടെ പൈങ്കിളി രൂപമാണെന്നും, വിജയന്‍ ഭാഷയിലൂടെ സ്വയം വീര്‍പ്പിച്ചുപിടിക്കുകയാണെന്നും സക്കറിയ രോഷംകൊണ്ടത് ഒരുതരം കരഞ്ഞുതീര്‍ക്കലായിരുന്നു. ഇപ്പോഴിതാ 'ഗുരുസാഗര'ത്തിനു നേര്‍ക്കും കുരച്ചുചാടുന്നു. ഗുരുസാഗരത്തിനുശേഷം വിജയന്‍ വര്‍ഗീയവാദത്തിന് വളംവച്ചു എന്ന ആക്ഷേപം വിവരക്കേടും അല്‍പ്പത്തവുമാണ്. വിജയന്‍ ഗംഭീരമായ മൗനംകൊണ്ട് ഹിന്ദുത്വ ഫാസിസത്തെ മഹത്വവല്‍ക്കരിച്ചു എന്ന പഴയ ആരോപണം പൊടിതട്ടിയെടുക്കുകയാണ് സക്കറിയ. സാഹിത്യകാരനായിരുന്ന വിജയന്‍ മൗലിക ചിന്തകനും ദാര്‍ശനികനുമായിരുന്നു. ഇവയൊന്നും എത്തിപ്പിടിക്കാനോ, മനസ്സിലാക്കാനോ ഉള്ള ബൗദ്ധികക്ഷമത സക്കറിയക്കില്ല. വിജയന്‍ ഒരുകാലത്തും മൗനം അടവുനയമാക്കിയില്ല. എന്നു മാത്രമല്ല, ഇസങ്ങള്‍ക്കപ്പുറത്തേക്ക് പോകാന്‍ ബുദ്ധിപരമായ സത്യസന്ധത കാണിക്കുകയും, തന്റെ ബോധ്യം വിളിച്ചുപറയാന്‍ രാഷ്ട്രീയ ധീരത കാണിക്കുകയും ചെയ്തു. വിജയന്റെ ഈ ഔന്നത്യം മറ്റേതെങ്കിലും ഇന്ത്യന്‍ സാഹിത്യകാരന് ഉണ്ടെന്നു  തോന്നുന്നില്ല. വിജയന്‍ മൗനം പാലിക്കാതിരുന്നതിനാലാണ് സക്കറിയയെപ്പോലുള്ള പ്രച്ഛന്ന വര്‍ഗീയവാദികള്‍ക്കും ഇടതു-മതേതര ബുദ്ധിജീവികള്‍ക്കും ആ വലിയ എഴുത്തുകാരന്‍ ശത്രുവായി മാറിയത്. ഗുരുസാഗരത്തിനു ശേഷം വിജയന് ആത്മീയതയുടെ 'അസുഖം' ബാധിച്ചുവെന്ന സക്കറിയയുടെ കണ്ടെത്തല്‍ അസംബന്ധമാണ്. വിജയന്റെ ആദ്യകാല കഥകളിലൊന്നായ 'പ്രേമകഥ'യില്‍ ഇങ്ങനെ വായിക്കാം: ''ദൂരെ, താഴെ മറ്റെന്തോ ഒഴുക്കില്‍ പരല്‍മീനുകള്‍  കളിക്കുന്നു. ഉച്ചയുടെ ചൂടില്‍, ഗുരുകാരുണ്യത്തിന്റെ കുളിരില്‍ വായുവിന്റെ പൂക്കള്‍ വിടര്‍ന്നുപൊങ്ങി.'' ആത്മീയതയുടെ മഴ നനയുന്നവര്‍ ഖസാക്കിന്റെ ഇതിഹാസത്തിലുമുണ്ട്. ഖസാക്കിലെ രവിയും ഗുരുസാഗരത്തിലെ  കുഞ്ഞുണ്ണിയും പ്രവാചകന്റെ വഴിയിലെ നാരായണന്‍കുട്ടിയും പാഠഭേദങ്ങള്‍ക്കപ്പുറം പരസ്പരം സംവദിക്കുന്നവരാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന ഒ.വി. വിജയന്‍ ഒരു കാലഘട്ടംവരെ ഇടതുപക്ഷത്തോടും തീവ്ര ഇടതുപക്ഷത്തോടും ആഭിമുഖ്യം പുലര്‍ത്തിയയാളാണ്. പില്‍ക്കാലത്ത് ദാര്‍ശനികമായ തിരിച്ചറിവുകളില്‍ എത്തിച്ചേരുകയും, സൈദ്ധാന്തികമായും പ്രായോഗികമായും കമ്യൂണിസം തിരസ്‌കരിക്കപ്പെടേണ്ടതാണെന്ന് പറയുകയും എഴുതുകയും ചെയ്തു. ഹിന്ദുത്വത്ത���ന്റെ ദാര്‍ശനികവും ചരിത്രപരവും സാംസ്‌കാരികവുമായ സാധ്യതകളെ പ്രവചനസ്വഭാവത്തോടെ എടുത്തുകാണിച്ചു.  ഹിന്ദുത്വത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് പറഞ്ഞവര്‍ വേറെയുമുണ്ട്. പക്ഷേ വിജയനോളം അത് സര്‍ഗാത്മകമായി അവതരിപ്പിച്ച മറ്റാരുമില്ല. ഹിന്ദുത്വം ഒരേസമയം കാല്‍പ്പനികവും വിപ്ലവാത്മകവുമാവുന്നതിന്റെ ഗാഢശ്രുതികള്‍, അതേക്കുറിച്ച് വിജയന്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയവയില്‍ കേള്‍ക്കാം. സക്കറിയമാര്‍ ഭയപ്പെടുകയും സങ്കടപ്പെടുകയും ചെയ്യാതിരിക്കുന്നതെങ്ങനെ!. മുരളി പാറപ്പുറം

//www.janmabhumidaily.com/news826023

ഇത് കേരളമാണത്രേ

ഇത് കേരളമാണ്! സംസ്ഥാനത്തിന് നാണക്കേടുവരുത്തുന്ന സംഭവങ്ങളുണ്ടാകുമ്പോള്‍ ഭരണാധികാരികളും ചില സാംസ്‌കാരിക നായകന്മാരും മാധ്യമങ്ങളും ആവര്‍ത്തിക്കുന്ന വാക്യമാണിത്. പൈശാചികമായ രാഷ്ട്രീയ കൊലപാതകങ്ങള്‍, അതിക്രൂരമായ പോലീസ് പീഡനങ്ങള്‍, ജാതീയവും മതപരവുമായ വിവേചനങ്ങള്‍, ദുരഭിമാന കൊലപാതകങ്ങള്‍ തുടങ്ങിയവ സംഭവിക്കുമ്പോഴാണ് ഇവയെ എതിര്‍ക്കുകയാണെന്ന ഭാേവന, ഇത് കേരളമാണെന്ന് പലരും ഊറ്റംകൊള്ളാറുള്ളത്. വരാപ്പുഴയിലെ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടപ്പോഴും, ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന് ചിലര്‍ ചേര്‍ന്ന് കെവിന്‍ ജോസഫിന്റെ ജീവനെടുത്തപ്പോഴും, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലീസുകാരെ ദാസ്യപ്പണിക്ക് നിയോഗിച്ചിരിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടപ്പോഴും 'ഇത് കേരളമാണ്' എന്ന ഊറ്റംകൊള്ളല്‍ പല കോണുകളില്‍നിന്നും കേള്‍ക്കുകയുണ്ടായി. മനുഷ്യവിരുദ്ധവും സംസ്‌കാരശൂന്യവുമായ കാര്യങ്ങളെല്ലാം സംഭവിക്കുന്നത് അങ്ങ്, ഉത്തരേന്ത്യയിലാണെന്നും, മാനവികതയുടെയും പുരോഗതിയുടെയും പാതയില്‍ ഏറെ മുന്നേറിയ കേരളം ഇത്തരം കുറ്റകൃത്യങ്ങള്‍ അന്യമായ ശാദ്വലതീരമാണെന്നുമുള്ള തെറ്റിദ്ധാരണ നിലനിര്‍ത്തുകയാണ് 'ഇത് കേരളമാണ്' എന്ന വീമ്പുപറച്ചിലിനു പിന്നില്‍. 2011-ലെ സെന്‍സസ് പ്രകാരം മൂന്നര കോടിയില്‍ താഴെയാണ് കേരളത്തിലെ ജനസംഖ്യ. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 2.76 ശതമാനം മാത്രമാണിത്. ഇതിന്റെ ഒന്‍പതിരട്ടിയായ 20 കോടിയിലേറെയാണ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. ഉത്തര്‍പ്രദേശിലേതിനോളം വരില്ലെങ്കിലും കേരളത്തിലെ സ്ഥിതിയെ അപേക്ഷിച്ച് പതിന്മടങ്ങാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ജനസംഖ്യ. അവിടങ്ങളില്‍ അരങ്ങേറുന്ന കുറ്റകൃത്യങ്ങളെ പെരുപ്പിച്ചുകാട്ടി കേരളത്തില്‍ നടക്കുന്ന സമാന സംഭവങ്ങള്‍ തീരെ കുറവാണെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമം പരിഹാസ്യമാണ്. ആത്മഹത്യകള്‍, ഗാര്‍ഹികാതിക്രമങ്ങള്‍, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയിലൊക്കെ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കേരളം പലപ്പോഴും രേഖപ്പെടുത്തിയിട്ടുള്ളത്. കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്നുപോലും വിശേഷിപ്പിക്കാവുന്ന അവസ്ഥ. സാമൂഹ്യനീതിയുടെയും സാമ്പത്തികാഭിവൃദ്ധിയുടെയും സാംസ്‌കാരിക അഭ്യുന്നതിയുടെയും കാര്യത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം ഏറെ മുന്നിലാണെന്ന അവകാശവാദം തീര്‍ത്തും അര്‍ത്ഥശൂന്യമാണെന്ന് തെളിയിക്കുന്നു, ചെങ്ങന്നൂരില്‍ ചിതയൊരുക്കാന്‍ ഇടമില്ലാതെ പട്ടികജാതിയില്‍പ്പെടുന്ന വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ സംസ്‌കരിച്ച സംഭവം. ദഹിപ്പിച്ച മൃതദേഹത്തിന്റെ അസ്ഥികള്‍ പെരുമഴയില്‍ ഒലിച്ചുപോയെന്നും, അത് പെറുക്കിയെടുക്കുകയായിരുന്നുെവന്നും മരിച്ച ഹതഭാഗ്യയായ സ്ത്രീയുടെ മരുമകള്‍ പറയുമ്പോള്‍ അങ്ങേയറ്റം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമുദായത്തിന്റെയും, ഒറ്റപ്പെട്ടുപോയ കുടുംബത്തിന്റെയും ദൈന്യതയാണ് വെളിപ്പെടുന്നത്. വീടും കിണറും കക്കൂസുമടക്കം വെറും അരസെന്റ് ഭൂമിയിലാണ് ഈ കുടുംബം താമസിക്കുന്നത് എന്നറിയുമ്പോള്‍ ഇത് കേരളമാണെന്ന് മേനിനടിക്കുന്നവര്‍ക്ക് എന്താണു പറയാനുള്ളത്? ചെങ്ങന്നൂരിലെ വീട്ടമ്മയെ, മരിച്ചിട്ടും പിന്തുടരുന്ന ദുര്‍ഗതി കേരളത്തില്‍ ഒറ്റപ്പെട്ട സംഭവമല്ല. മൂന്നുവര്‍ഷം മുന്‍പ് ഇവരുടെ മകന്‍ മരിച്ചപ്പോഴും മൃതദേഹം സംസ്‌കരിച്ചത് പൊതുവഴിയിലാണ്. വീടിന്റെ  അടുക്കളയും മറ്റും പൊളിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിച്ചതും, സംസ്‌കരിക്കാനിടമില്ലാതെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ നല്‍കിയതുമായ സംഭവങ്ങള്‍ സംസ്ഥാനത്ത് നിരവധിയാണ്. പ്രദേശത്ത് ഒരു പൊതുശ്മശാനമുണ്ടെങ്കില്‍ ഒഴിവാക്കാവുന്ന ദുരവസ്ഥയാണിത്. ചെങ്ങന്നൂര്‍ നഗരസഭ നിലവില്‍വന്നിട്ട് 40 വര്‍ഷമായി. പട്ടികജാതിക്കാരിയായ വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ ദഹിപ്പിക്കേണ്ടിവന്ന പതിമൂന്നാം വാര്‍ഡില്‍ പൊതുശ്മശാനം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പൊതുശ്മശാനം നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് നഗരസഭാധികൃതര്‍ പറയാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. യാതൊരു നടപടിയും ഉണ്ടായില്ലെന്നുമാത്രം. പൊതുശ്മശാനത്തിന്റെ ആവശ്യം പൊതുവെ വരുന്നത് ഹിന്ദുക്കള്‍ക്കാണ്. ക്രൈസ്തവരും മുസ്ലിങ്ങളും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് പള്ളിവക ശ്മശാനങ്ങളിലാണല്ലോ. അവിശ്വാസിയാണെങ്കില്‍പ്പോലും ഇതാണ് പതിവ്. നിരീശ്വരവാദിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മൃതദേഹം തിരുവനന്തപുരം ശാന്തികവാടം ശ്മശാനത്തില്‍ സംസ്‌കരിച്ചപ്പോള്‍, ഇഎംഎസിന്റെ പാര്‍ട്ടിക്കാരേയും നിരീശ്വരവാദികളുമായ പല അഹിന്ദുക്കളെയും പള്ളികളിലാണ് അടക്കം ചെയ്തത്. ദീര്‍ഘകാലം സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. വര്‍ക്കിയുടെയും, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തിരുവമ്പാടി എംഎല്‍എയുമായിരുന്ന മത്തായി ചാക്കോയുടെയും കാര്യത്തില്‍ സംഭവിച്ചത് അതാണല്ലോ. ആവശ്യം ഹിന്ദുക്കളുടേതാകുമ്പോള്‍, പ്രത്യേകിച്ച് അവരില്‍ത്തന്നെയുള്ള അധഃസ്ഥിത വിഭാഗങ്ങളുടേതാകുമ്പോള്‍ ഭരണാധികാരികള്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്നു. മൃതദേഹങ്ങള്‍ വീട്ടിനകത്തും പെരുവഴിയിലുമൊക്കെ സംസ്‌കരിക്കേണ്ടിവരുന്ന അവസ്ഥ, കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന കേരള മോഡല്‍ ഭൂപരിഷ്‌കരണത്തിന്റെ വഞ്ചനയ്ക്ക് തെളിവാണ്. ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഭൂപരിഷ്‌കരണ നിയമം മണ്ണില്‍ പണിയെടുക്കുന്നവരെ ഭൂവുടമകളാക്കിയില്ല എന്നതാണ് സത്യം. നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുപ്രകാരം 36 ശതമാനം പേര്‍ 'വിപ്ലവകരമായ' ഭൂപരിഷ്‌കരണത്തിന്റേതായ 60 വര്‍ഷത്തിനുശേഷവും കേരളത്തില്‍ ഭൂരഹിതരാണ്. പട്ടികജാതി വിഭാഗങ്ങളില്‍ 53 ശതമാനത്തിനും പട്ടികവര്‍ഗങ്ങളില്‍ 89 ശതമാനത്തിനും ഭൂമിയില്ല. മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്ന ഗണ്യമായ വിഭാഗവും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരാണ്. ഈ അനീതി നിര്‍ബാധം തുടരുമ്പോഴാണ് 'ഇത് കേരളമാണ്' എന്ന വഞ്ചനാപരമായ ഊറ്റംകൊള്ളല്‍! 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വിശേഷണംകൊണ്ട് മറച്ചുപിടിക്കപ്പെട്ട അനീതികള്‍ക്കും തെറ്റായ അവകാശവാദങ്ങള്‍ക്കുമെതിരെ ധീരമായി പ്രതികരിച്ച മാധ്യമപ്രവര്‍ത്തകയായിരുന്നു അന്തരിച്ച ലീലാമേനോന്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും, ഒറ്റപ്പെട്ടുപോകുന്ന വ്യക്തികളുടെയും ജീവിതാനുഭവങ്ങളെ അടുത്തറിഞ്ഞാണ് ആ മാധ്യമപ്രവര്‍ത്തക നന്മതിന്മകളെ നിര്‍വചിച്ചതെന്നു പറയാം. 'ഇത് കേരളമാണത്രേ' എന്നൊരു പരിഹാസം അവരുടെ എഴുത്തുകളിലുടനീളം ഉണ്ടായിരുന്നു.  ഇതൊക്കെക്കൊണ്ടാവാം, കേരളം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ലീലാമേനോന്‍ അനഭിമതയായത്. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കൊടുക്കാതിരുന്നത്. ഔദ്യോഗിക ബഹുമതി നല്‍കാതെയാണല്ലോ കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമായിരുന്ന ആ ധീരവനിതയെ പിണറായി സര്‍ക്കാര്‍ യാത്രയാക്കിയത്. മുരളി പാറപ്പുറം

//www.janmabhumidaily.com/news824220

കോണ്‍ഗ്രസ് അര്‍ബന്‍ നക്‌സല്‍

ആരംഭം പശ്ചിമബംഗാളിലെ നക്‌സല്‍ബാരിയില്‍ ആയതിനാലാണ് വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്നു വിശ്വസിച്ച ഇടതുപക്ഷ തീവ്രവാദികള്‍ക്ക് നക്‌സലൈറ്റുകള്‍ എന്ന പേരുവന്നത്. 1967-ലാണ് സിപിഎം പിളര്‍ന്ന് ചാരു മജുംദാറിന്റെയും മറ്റും നേതൃത്വത്തില്‍ സിപിഐ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) പാര്‍ട്ടി രൂപം കൊണ്ടത്. പിന്നീട് പലതായി പിളര്‍ന്ന് പരസ്പരം തമ്മിലടിക്കുന്നവരായി. വസന്തത്തിന്റെ ഇടിമുഴക്കം ഓര്‍മ്മ മാത്രമായി. മോഹഭ���ഗം വന്ന് അക്രമമാര്‍ഗത്തില്‍നിന്ന് പിന്‍മാറിയവര്‍ 'എക്‌സലൈറ്റുകള്‍' എന്നറിയപ്പെട്ടു.  സിനിമാ സംവിധകായകനും ആക്ടിവിസ്റ്റുമായ വിവേക് അഗ്‌നിഹോത്രി 'അര്‍ബന്‍ നക്‌സല്‍' എന്നൊരു പ്രയോഗം മുന്നോട്ടുവച്ചിരിക്കുന്നു. മാവോയിസ്റ്റുകളെ ഏറെ പ്രകോപിപ്പിച്ച 'ബുദ്ധ ഇന്‍ ട്രാഫിക് ജാം' എന്ന സിനിമയെടുത്ത വിവേക്, അതേക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേരുതന്നെ 'അര്‍ബന്‍ നക്‌സല്‍' എന്നാണ്. രാജ്യവ്യാപകമായി പ്രവര്‍ത്തന ശൃംഖല സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകളും, നഗരകേന്ദ്രീകൃതമായുള്ള മാധ്യമങ്ങളിലും അക്കാദമിക് സ്ഥാപനങ്ങൡലും പ്രവര്‍ത്തിക്കുന്ന അവരുടെ അനുഭാവികളും തമ്മിലുള്ള ബന്ധം തുറന്നു കാട്ടുന്ന പുസ്തകമാണിത്. നക്‌സലൈറ്റുകള്‍ ഭരണകൂടത്തെ പുറന്തള്ളുക എന്ന വിപുലമായ പദ്ധതിയോടെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമ്പോള്‍, ഇവര്‍ക്കായി ആളെ കൂട്ടുകയും, സമൂഹമാധ്യമങ്ങളിലൂടെയും പരമ്പരാഗത മാധ്യമങ്ങൡലൂടെയും പ്രചാരണയുദ്ധം നടത്തുകയുമാണ് അര്‍ബന്‍ നക്‌സലുകള്‍. കോളേജ് പഠനകാലത്ത് അര്‍ബന്‍ നക്‌സലാവാന്‍ ശ്രമിച്ച സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന വിവേക്,  മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനരീതികള്‍ വിശദീകരിക്കുകയും ചെയ്യുന്നു.   ഇവര്‍ക്കിടയില്‍ ഇന്നു മറ്റൊരു തരം നക്‌സലുകള്‍കൂടി രൂപപ്പെട്ടിരിക്കുന്നു- കോണ്‍ഗ്രസ് നക്‌സല്‍. ഭീമ-കൊറെഗാവ് യുദ്ധവാര്‍ഷികം അക്രമാസക്തമാക്കിയവരെക്കുറിച്ച് മഹാരാഷ്ട്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന ഈ വിവരം വെളിപ്പെട്ടത്. ഭീമ-കൊറെഗാവ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹേഷ് റൗത്ത് എന്ന അര്‍ബന്‍ നക്‌സല്‍ 2012-ല്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പോലീസ് പിടിയിലായി ജയിലിലടയ്ക്കപ്പെട്ടയാളാണ്. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും അപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളായിരുന്നു. ഡോ. മന്‍േമാഹന്‍സിങ് േനതൃത്വം നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരില്‍ നഗരവികസനമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ജയ്‌റാം രമേഷ്, അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് എഴുതിയ ഒരു കത്ത് ഭീമ-കൊറെഗാവ് സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തി. മഹേഷ് റൗത്തിനെതിരായ ആരോപണങ്ങളെക്കുറിച്ച് വിശ്വസ്ത കേന്ദ്രങ്ങള്‍ വഴി താന്‍ 'സ്വതന്ത്രമായി അന്വേഷിച്ചു' എന്നും, പ്രധാനമന്ത്രിയുടെ നഗരവികസന പദ്ധതിയില്‍ (പിഎംആര്‍ഡിഎഫ്) വിജയകരമായി പ്രവര്‍ത്തിക്കുന്നയാളാണെന്ന് മനസ്സിലായെന്നുമാണ് ജയ്‌റാം കത്തില്‍ പറയുന്നത്.  പിഎംആര്‍ഡിഎഫിന്റെ മന്ത്രിയെന്ന നിലയ്ക്ക്, റൗത്തിനെ തടവിലിട്ട് ചോദ്യംചെയ്യുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നും, മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും ജയ്‌റാം കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം പ്രവര്‍ത്തനംവഴി റൗത്തിനുണ്ടായ സല്‍പ്പേരിന് കളങ്കം വരുത്തിയിരിക്കുന്നുവെന്നും ജയ്‌റാം പറയുന്നു. അതിനാല്‍ എത്രയുംവേഗം തടവില്‍നിന്ന് മോചിപ്പിച്ച് പ്രവര്‍ത്തനരംഗത്തേക്ക് തിരിച്ചുപോകാന്‍ റൗത്തിനെ അനുവദിക്കണമെന്നാണ് പൃഥ്വിരാജ് ചവാനോട് ജയ്‌റാം ആവശ്യപ്പെട്ടത്. നക്‌സലുകളുടെ സിരാകേന്ദ്രങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലാണ് ജയ്‌റാം രമേഷിന്റെ ആവശ്യപ്രകാരം മഹേഷ് റൗട്ട് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇവിടെ 2018 ഏപ്രിലില്‍ നിരവധി നക്‌സലുകള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന കാര്യം ശ്രദ്ധേയമാണ്. ജയ്‌റാം രമേശ്, കോണ്‍ഗ്രസ്സിന്റെ നയരൂപീകരണത്തില്‍ പ്രമുഖ പങ്ക് വഹിക്കുന്നയാളാണ്.  രാഹുല്‍ഗാന്ധിയെ ഉപദേശിച്ചിരുന്നതും ജയ്‌റാം രമേശാണ്. ഇങ്ങനെയൊരാളാണ് നക്‌സല്‍ തീവ്രവാദിയെ മോചിപ്പിക്കാന്‍ കേന്ദ്രമന്ത്രിയെന്ന നിലയ്ക്കുള്ള ഭരണഘടനാ പദവി ദുരുപയോഗം ചെയ്തത്. നക്‌സലിസമാണ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ച കാലത്താണ് സര്‍ക്കാരിലെ ഒരു മന്ത്രി നക്‌സല്‍ തീവ്രവാദിയെ ജയില്‍മോചിതനാക്കാന്‍ മുന്നിട്ടിറങ്ങിയത്. ''നക്‌സലിസത്തിന്റെ പ്രശ്‌നം ഞങ്ങള്‍ ഒരിക്കലും കുറച്ചുകണ്ടിട്ടില്ല'' എന്ന് ഒരിക്കല്‍ ചോദ്യത്തിനു മറുപടി പറഞ്ഞ മന്‍മോഹന്‍, ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അഭിപ്രായഭിന്നത ഇല്ലെന്നും വ്യക്തമാക്കി. ശക്തമായ നടപടികളിലൂടെ നക്‌സലുകളെ അടിച്ചമര്‍ത്തിയതില്‍ പോലീസിനെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും മന്‍മോഹന്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. നക്‌സല്‍ വിപത്ത് നേരിടുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് 2013-ല്‍ ദല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ ചേര്‍ന്ന ഡിഐജിമാരുടെ യോഗത്തില്‍ മന്‍മോഹന്‍സിങ് നിര്‍ദ്ദേശിച്ചു.   മന്‍മോഹന്‍സിങ്ങിന്റെ വാക്കുകളെ രണ്ട് കാരണങ്ങളാല്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. ഒന്നുകില്‍ താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ കൃത്യമായി എന്ത് നടക്കുന്നുവെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ മറ്റ് പല കാര്യങ്ങളിലുമെന്നപോലെ നക്‌സല്‍ ഭീഷണിയെ നേരിടുന്നതിലും ആരുടെയോ കളിപ്പാവയായിരുന്നു.  പത്തുവര്‍ഷം നീണ്ട യുപിഎ ഭരണകാലത്ത് സുരക്ഷാ സേനയും നക്‌സലുകളുമായി ചില ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെങ്കിലും ഭരണത്തെ നിയന്ത്രിക്കുന്നവരും മാവോയിസ്റ്റുകളുമായി ഏതൊക്കെയോ തലത്തില്‍ രഹസ്യധാരണ നിലനിന്നിരുന്നു എന്നുവേണം ഊഹിക്കാന്‍. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സും നക്‌സലുകളും ഒറ്റക്കെട്ടായി രംഗത്തുവന്നത് ഇതിന് തെളിവാണ്.  ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയ ജിഗ്‌നേഷ് മേവാനിയുടെ നക്‌സല്‍ ബന്ധവും, ഭീമ-കൊറെഗാവ് അക്രമത്തിലെ പങ്കും പുറത്തുവന്നതോടെ അര്‍ബന്‍ നക്‌സലുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്സാണെന്നും, അവരില്‍ പലരും കോണ്‍ഗ്രസ്സുകാരാണെന്നും സ്ഥിരീകരിക്കപ്പെടുകയാണ്. മുരളി പാറപ്പുറം

//www.janmabhumidaily.com/news823390

ത്രിശൂലവും കുരിശും കത്തോലിക്കാ സഭയും

ക്രൈസ്തവസഭകള്‍ അങ്ങനെയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ അവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. സ്‌നേഹത്തിന്റെ ഉറവിടമാണ് തങ്ങളെന്ന് ഭാവിക്കും. സ്‌നേഹസാമ്രാജ്യം കെട്ടിപ്പടുക്കുകയാെണന്ന് വിശ്വസിപ്പിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ത്തന്നെ വിദ്വേഷം വളര്‍ത്താനുള്ള അവസരങ്ങളൊന്നും പാഴാക്കില്ല. ഇതിനുള്ള വിലകെട്ട ഉപകരണങ്ങളായി വിശ്വാസികളെ ഉപയോഗിക്കുകയും ചെയ്യും.  ഗോവ ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് നേരി ഫെരാരോയുടേതാണ് ഒടുവിലത്തെ ഉൗഴം. ഭരണഘടന അപകടത്തിലാണെന്നും, ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും അരക്ഷിതാവസ്ഥയില്‍ കഴിയുകയാണെന്നും ഫെരാരോ ഇറക്കിയ പതിനഞ്ച് പേജുള്ള ഇടയലേഖനം കുറ്റപ്പെടുത്തുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി സെക്രട്ടറി രംഗത്തുവന്നു. ബിഷപ്പ് സ്വജനങ്ങളോട് ആശങ്ക പങ്കുവച്ചതാണെന്നും, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരല്ല ഇടയലേഖനമെന്നുമാണ് വിശദീകരണം.  മുന്‍പ് ദല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കുട്ടോ സമാനമായ ഒരു കത്ത് ദല്‍ഹി അതിരൂപതയിലെ പള്ളികളില്‍ വായിക്കാനായി പുറത്തിറക്കിയിരുന്നു. 2019-ലെ പൊതുതെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി 'ഉപവാസവും പ്രാര്‍ത്ഥനയും' നടത്താനാണ് കത്തില്‍ വിശ്വാസികളോട് ആവശ്യപ്പെട്ടത്. രാജ്യത്തെ കത്തോലിക്കാ സഭയുടെ മുഖംതന്നെയാണ് ദല്‍ഹി അതിരൂപത. ആര്‍ച്ച്ബിഷപ്പിനാണെങ്കില്‍ വിശ്വാസികള്‍ക്കിടയില്‍ ഗണ്യമായ സ്വാധീനവുമുണ്ട്. 2013ല്‍ ദല്‍ഹി ആര്‍ച്ച് ബിഷപ്പാവുന്നതിനു മുന്‍പ് ജലന്തര്‍ ബിഷപ്പായിരുന്ന കുട്ടോ ഗോവക്കാരനാണെന്ന പ്രത്യേകതയുമുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ്, 'ദേശീയവാദ ശക്തികളില്‍' നിന്ന് രാജ്യത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തുമായി ഗാന്ധിനഗര്‍ ബിഷപ്പ് രംഗത്തുവന്നിരുന്നു. വിവാദത്തെത്തുടര്‍ന്ന്,ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരല്ലെന്ന വിശദീകരണമുണ്ടായി. നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 'ത്രിശൂലമോ കുരിശോ' തെരഞ്ഞെടുക്കാന്‍ ബാപ്ടിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ത്രിശൂലത്തിനെതിരെ മാത്രമല്ല, യോഗയ്‌ക്കെതിരെയും ഇവര്‍ നിലപാടെടുത്തു. അങ്ങേയറ്റം ഹൈന്ദവമായ യോഗ പരിശീലിക്കുന്നതില്‍നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നായിരുന്നു ആവശ്യം.  രാജ്യം 'ഭരണഘടനാഹത്യ' നേരിടുകയാണെന്നു കണ്ടെത്തി, ബിജെപിക്ക് വോട്ടുചെയ്യരുതെന്ന് ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അതിരൂപതയുടെ മാസിക ആവശ്യപ്പെടുകയുണ്ടായി. എത്ര വിശദീകരിച്ചാലും, കത്തോലിക്കാസഭയുടെ വാക്കും പ്രവൃത്തിയും അവരുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നുണ്ട്. അവര്‍ ലക്ഷ്യംവയ്ക്കുന്നത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയുമാണ്. വിദ്വേഷപ്രചാരണം നടത്തുന്നതില്‍ ദല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കുട്ടോ  വിദഗ്ധന്‍ തന്നെയാണ്. നിസ്സാര കുറ്റകൃത്യങ്ങളിലും, സാധാരണ കവര്‍ച്ചാ സംഭവങ്ങളിലും ഈ മതമേധാവി 'മതപരമായ അസഹിഷ്ണുത'യും ക്രൈസ്തവവിരുദ്ധ മനോഭാവവും കണ്ടെത്തുന്നു.  നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ കാലത്ത് ദല്‍ഹിയില്‍ നടന്ന ഇത്തരം ചില സംഭവങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പലതും 'പള്ളിയാക്രമണങ്ങള്‍' ആയാണ് ചിത്രീകരിച്ചത്. യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോളുകൊണ്ട് പള്ളിയുടെ ജനല്‍ ചില്ലുകള്‍ ഉടഞ്ഞതും, മദ്യപിച്ച് ലക്കുകെട്ടയാള്‍ എന്തൊക്കെയോ തല്ലിതകര്‍ത്തതുമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മതപരമോ വര്‍ഗീയമോ ആയ യാതൊരു ബന്ധവും ഇതിനുണ്ടായിരുന്നില്ല.  നരേന്ദ്ര മോദിയോട് വിയോജിക്കാനും, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കാനുമുള്ള അവകാശം എല്ലാ മതങ്ങളിലുമുള്ള പൗരന്മാര്‍ക്കുണ്ട്. എന്നാല്‍ കത്തോലിക്കാ സഭയുടെ എതിര്‍പ്പിനെ വ്യത്യസ്തമായി കാണേണ്ടതുണ്ട്. ഗുജറാത്തില്‍ മതസ്വാതന്ത്ര്യമില്ലെന്ന് മോദി മുഖ്യമന്ത്രിയായ കാലം മുതല്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന അമേരിക്കന്‍ കമ്മീഷന്‍ (യുഎസ്‌സിഐആര്‍എസ്) മുറവിളി കൂട്ടുന്നതാണ്. മോദിക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തി. 2014-ല്‍ മോദി പ്രധാനമന്ത്രിയായപ്പോള്‍ വിസ വിലക്ക് നീക്കേണ്ടിവന്നെങ്കിലും  വിദ്വേഷപ്രചാരണം ശക്തിപ്പെടുത്തി. 2015ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തിയ യുഎസ് പ്രസിഡന്റ് ബരാക് ഒബാമപോലും നയതന്ത്രമാന്യതയില്ലാതെ ഇന്ത്യയിലെ 'മതവിദ്വേഷ'ത്തെക്കുറിച്ച് പറയാതിരുന്നില്ല. അനില്‍ കുട്ടോയുടെ വിവാദ കത്ത് 'വത്തിക്കാന്‍ ന്യൂസ്' അവതരിപ്പിച്ചത് അങ്ങേയറ്റം പ്രകോപനപരമായാണ്. ''ഹിന്ദുത്വ പാര്‍ട്ടിയായ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ കാലാവധി 2019-ല്‍ അവസാനിക്കുകയാണ്'' എന്ന് ലേഖനം ഓര്‍മ്മപ്പെടുത്തുന്നു. അവിടെയും നിര്‍ത്താതെ മത-വംശീയ ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ അവഗണിച്ച് 'ഹിന്ദുരാഷ്ട്രം' സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സംഘങ്ങളെ മോദി സര്‍ക്കാര്‍ തന്ത്രപരമായി സഹായിക്കുകയാണെന്ന് ക്രൈസ്തവ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു'' എന്നു പറയാനും 'വത്തിക്കാന്‍ ന്യൂസ്' മടിക്കുന്നില്ല. മോദി അധികാരത്തില്‍ വന്നശേഷം ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്നും, സമീപകാലത്ത് അത് ആവര്‍ത്തിക്കുകയാണെന്നും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈ വിദ്വേഷപ്രചാരണം എന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം എല്ലാവര്‍ക്കുമറിയാം. ഇറ്റലിക്കാരിയും കത്തോലിക്കാ മതവിശ്വാസിയുമായ സോണിയയുടെ ഭരണഘടനാ ബാഹ്യമായ നിയന്ത്രണത്തില്‍ പത്തുവര്‍ഷം ഇന്ത്യ ഭരിച്ച ഹിന്ദുവിരുദ്ധ സര്‍ക്കാരിന്റെ സ്ഥാനത്ത്, രാജ്യത്തോടും ജനതയോടും ശരിയായ കൂറുള്ള നരേന്ദ്ര മോദി പ്രധാനമന്ത്രിയായി എന്നതുതന്നെ കാരണം. ഇന്ത്യയുടെ ചരിത്രത്തില്‍ മോദിയെപ്പോലെ മറ്റൊരു ഭരണാധികാരിക്കും ഇത്രയും അനുകൂലമായ ജനാഭിപ്രായം രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനോപകാരപ്രദമായ ഭരണത്തിലൂടെയാണത്. 2004ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പാണ് കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള മോദിവിരുദ്ധരുടെ മനസ്സില്‍. സംശുദ്ധ ഭരണം കാഴ്ചവച്ച അടല്‍ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാരിന് ആ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലഭിച്ചില്ല. കോണ്‍ഗ്രസിന്റെയും മറ്റും വിദ്വേഷപ്രചാരണമായിരുന്നു ഇതിനിടയാക്കിയ ഒരു ഘടകം. പക്ഷേ, 2004 അല്ല 2019 എന്നും, വാജ്‌പേയിയല്ല മോദിയെന്നും ഇക്കൂട്ടര്‍ വിസ്മരിക്കുന്നു. മുരളി പാറപ്പുറം

//www.janmabhumidaily.com/news822545

കശ്മീരില്‍ സംഭവിക്കുന്നത്

…; താഴെത്തട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമാക്കി ജനങ്ങളെ ഒപ്പം നിര്‍ത്തുകയും, ഭീകരവാദികളെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയും ചെയ്യുമ്പോഴല്ലാതെ കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടില്ല. മുരളി പാറപ്പുറം …

//www.janmabhumidaily.com/news820816

ശശി തരൂര്‍ എന്തുകൊണ്ട് ഹിന്ദുവല്ല

-caption="" data-align="inline_undefined" />നിങ്ങള്‍ എന്തുകൊണ്ട് ഹിന്ദുവാകുന്നു എന്ന ചോദ്യവും ഉത്തരങ്ങളും വകഭേദങ്ങളോടെ ആവര്‍ത്തിക്കപ്പെടുന്ന ശാര്‍ഷകമാണെന്ന് മുരളി പാറപ്പുറം അഭിപ്രായപ്പെട്ട…

//www.janmabhumidaily.com/news817584