നിങ്ങൾ തിരഞ്ഞത് വെബ് ഡെസ്‌ക്‌ ഏകദേശം 1 ഫലങ്ങൾ, 0.004 സെക്കൻഡ്
ചാലയില്‍ വന്‍ തീപ്പിടുത്തം; ആറ് കടകള്‍ കത്തി നശിച്ചു

ചാലയില്‍ വൈകീട്ടുണ്ടായ തീപ്പിടുത്തം തിരുവനന്തപുരം: തിരുവനന്തപുരത്ത് ചാല കമ്പോളത്തില്‍ വന്‍ തീപ്പിടുത്തം. വൈകീട്ട് നാലരമണിയോടെയാണ് തീ പടര്‍ന്നത്. ആറ് കടകള്‍ കത്തി നശിച്ചു. ഒരു ഫാന്‍സി കടയുടെ ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പറയപ്പെടുന്നു. ഈ കടയിലെ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്ന് പ്രാഥമികമായി വിലയിരുത്തപ്പെടുന്നു. 20 യൂണിറ്റ് അഗ്നിശമന സേനാ യൂണിറ്റുകള്‍ തീ മറ്റു കടകളിലേക്ക് പടരാതിരിക്കാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ട്. ആളപായമുണ്ടായതായി സൂചനയില്ല.
വെബ് ഡെസ്‌ക്‌

//www.janmabhumidaily.com/news241276

  • 1