നിങ്ങൾ തിരഞ്ഞത് സി. രാജ ഏകദേശം 66 ഫലങ്ങൾ, 0.043 സെക്കൻഡ്
ചാരക്കേസിൽ കെ.മുരളീധരൻ്റെ പ്രാക്റ്റിക്കൽ പൊളിറ്റിക്സ്

തിരുവനന്തപുരം: മണ്‍മറഞ്ഞു പോയ അച്ഛനു വേണ്ടി, ജീവിച്ചിരിക്കുന്ന താന്‍ രാഷ്ട്രീയ ഭാവി എന്തിന് തുലയ്ക്കണം എന്ന പ്രാക്റ്റിക്കല്‍ പൊളിറ്റിക്‌സിന്റെ വഴിയില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ചാരക്കേസില്‍ കെ. കരുണാകരനെ ചതിച്ചത് മുന്‍ പ്രധാനമന്ത്രി നരസിംഹറാവു മാത്രം എന്ന പ്രസ്താവനയുമായി മുരളീധരന്‍ രംഗത്ത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ചാരക്കേസില്‍ കരുണാകരനെ ചതിച്ചിട്ടില്ല എന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന്‍ പറഞ്ഞു.  കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിനെ ഇല്ലാതാക്കിയ ആന്റണി പക്ഷത്തോട് പൂര്‍ണമായി വിധേയത്വം പുലര്‍ത്തുന്നതാണ് മുരളീധരന്റെ ഇപ്പോഴത്തെ നിലപാട്. പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തമെന്നും കരുണാകരന് നീതിലഭിക്കാതെപോയത് കുടുംബത്തിന്റെ സ്വകാര്യദുഃഖമായി അവശേഷിക്കട്ടെയെന്നുമാണ് മുരളീധരന്‍ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് പരാജയവേളയില്‍, ബാബറി മസ്ജിദ് തകര്‍ന്നത് ജനങ്ങളുടെ മനസ്സില്‍ മുറിവുണ്ടാക്കി എന്ന കരുണാകരന്റെ പരാമര്‍ശമാണ് നരസിംഹറാവുവിന് തന്റെ അച്ഛനോട് അകല്‍ച്ചയുണ്ടാക്കിയതെന്നാണ് മുരളീധരന്റെ വാദം. കരുണാകരന് കേന്ദ്രത്തില്‍ ഉചിതമായ സ്ഥാനം നല്‍കാമെന്നു പറഞ്ഞ് രാജിവയ്പ്പിച്ച ചതിക്കുപിന്നില്‍ റാവു മാത്രമാണെന്നതാണ് മുരളിയുടെ കണ്ടെത്തല്‍. കരുണാകരന്റെ രാജിക്ക് പിന്നിലെ തനിക്കറിയാവുന്ന ചതി നരസിംഹറാവുവിന്റേതു മാത്രമാണ് എന്നാണ് മുരളീധരന്റെ വെളിപ്പെടുത്തല്‍. നരസി���ഹറാവു എന്നെ ചതിച്ചു എന്നുമാത്രമാണ് കെ. കരുണാകരന്‍ തന്നോടു പറഞ്ഞിട്ടുള്ളതെന്നും അതിനപ്പുറം ഈ കേസില്‍ തനിക്കൊന്നുമറിയില്ലെന്നും ചാരക്കേസുമായി ബന്ധപ്പെട്ട് ഇനിയൊരു പ്രതികരണത്തിനുമില്ലെന്നുമാണ് മുരളീധരന്റെ നിലപാട്.  കരുണാകരനെ ചതിച്ച ഉമ്മന്‍ചാണ്ടിയാണ് മുരളീധരന്റെ ഇന്നത്തെ പിടിവള്ളിയെന്നത് വിരോധാഭാസം. രമേശ് ചെന്നിത്തലയുമായി പൊരുത്തപ്പെടാനാവാത്ത മുരളീധരന് ഇനി കേരള രാഷ്ട്രീയത്തില്‍ നിലനില്‍ക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി തന്നെ കനിയണം. സി. രാജ

//www.janmabhumidaily.com/news834666

ചാരം മൂടിയിട്ടും കനലെരിയുന്നു; സമാനകളില്ലാത്ത ചാരക്കേസിൽ

…. നീതിന്യായവ്യവസ്ഥയില്‍ സമാനതകളില്ലാത്ത കേസായി ചാരക്കേസും സമാനതകളില്ലാത്ത നിയമപോരാട്ടത്തിന് സാക്ഷ്യം വഹിച്ച് നമ്പിനാരായണനും ചരിത്രത്തില്‍ ഇടം പിടിക്കുന്നു. സി. രാജ

//www.janmabhumidaily.com/news834522

സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പാട്ടക്കുടിശ്ശിക 632 കോടി

സി. രാജ കൊച്ചി: സംസ്ഥാനത്ത് വ്യക്തികളും സ്ഥാപനങ്ങളും ഭൂമി പാട്ടത്തിനെടുത്ത ശേഷം കൈവശപ്പെടുത്തിയ കേസുകളില്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള…

//www.janmabhumidaily.com/news828550

തോട്ടം മേഖലയിലെ ഇളവ്; മൂന്നുലക്ഷം ഏക്കർ വനഭൂമി അന്യാധീനപ്പെടും

… ഒഴിവാക്കിയതോടെ, ഇനി റബറിന്റെ മറവില്‍ ഏതു മരവും കടത്താനാകും. സീനിയറേജ് ഒഴിവാക്കിയതിലൂടെ 500 കോടി രൂപയുടെ നഷ്ടവും സര്‍ക്കാരിനുണ്ടാകും. സി. രാജ

//www.janmabhumidaily.com/news824560

വീ ലവ് യു ; വീ നീഡ് യു

കോട്ടയം ജില്ലയിലെ മണര്‍കാട് ജനിച്ചുവളര്‍ന്ന പെണ്‍കുട്ടി മണര്‍ക്കാട് ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ പഠനകാലത്ത് അധികമാരോടും സംസാരിക്കാത്ത അന്തര്‍മുഖ. അമ്പലവും വീടും പരിസരവും ഇഷ്ടപ്പെട്ട് തന്റേതായ ലോകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന രേഖിത ഇന്ന് ഓരോ മലയാളിക്കും സുപരിചിതയായ ഭാമയാണ്. മലയാളിത്തത്തിന്റെ മുഖശ്രീയായി 2007ല്‍ സിനിമാലോകത്തേക്കു ലോഹിതദാസ് കൈപിടിച്ചുയര്‍ത്തികൊണ്ടുവന്ന ആ പെണ്‍കുട്ടി ഒരിടവേളക്കുശേഷം വീണ്ടും മലയാള സിനിമയിലെ സജീവ സാന്നിധ്യമാവുകയാണ്. ലോഹിതദാസിന്റെ നിവേദ്യത്തിലെ സത്യഭാമയിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ ഭാമ ഇടക്കാലത്ത് പുതിയ കഥാപാത്രങ്ങളെ തേടി അന്യഭാഷകൡ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കുറേയേറെ നല്ല കഥാപാത്രങ്ങളുമായി മലയാളത്തിലേക്കു മടങ്ങി വരികയാണ് ഭാമ. 2007-ല്‍നിന്ന് 2013ലെ ഭാമയ്ക്കുള്ള തമ്മിലുള്ള വ്യത്യാസം ഒത്തിരിയുണ്ട.് 2007ലെ ഭാമയ്ക്ക് സിനിമയെക്കുറിച്ച് അറിയില്ല. സിനിമയുടെ രീതികള്‍ അറിയില്ല. എങ്ങനെ ഒരു കഥാപാത്രത്തിനായി തയ്യാറെടുക്കണം, കഥാപാത്രത്തെ ഉള്‍ക്കൊള്ളണം എന്നൊന്നുമറിയില്ല. സിനിമ ആഗ്രഹമായി കൊണ്ടുനടന്നതല്ല. പെട്ടെന്ന് കരിയര്‍ മാറി. സിനിമയുമായി പൊരുത്തപ്പെടാന്‍, ഒരു അഭിനേത്രി ആണെന്ന് തോന്നാന്‍ ഒത്തിരിക്കാലമെടുത്തു. 2010 ആയപ്പോഴാണ് ഒരു അഭിനേത്രിയാണ് എന്ന തോന്നല്‍ തുടങ്ങിയത്.  തുടക്കത്തില്‍ മുഖഭാവങ്ങള്‍, കോസ്റ്റ്യൂം ഇവയൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു. കന്നഡയിലും മറ്റു ഭാഷകളിലും അവസരം കിട്ടുമെന്ന് വിചാരിച്ചിരുന്നതല്ല. സിനിമയെ ഒരു പ്രൊഫഷണല്‍ രീതിയില്‍ സമീപിക്കാന്‍ പഠിച്ചത് അന്യഭാഷകളില്‍ അവസരം ലഭിച്ചപ്പോഴാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ ഈ അവസരങ്ങള്‍ എനിക്ക് ഒരുപാട് ഗുണം ചെയ്തു. 2012 മുതല്‍ കഥാപാത്രങ്ങള്‍ ആസ്വദിച്ച് അവതരിപ്പിക്കാന്‍ കഴിയുന്നുണ്ട്. മലയാളസിനിമകള്‍ കുറച്ച് അന്യഭാഷാ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തതിനുപിന്നില്‍? ഒരുപോലെയുള്ള വേഷങ്ങള്‍ ഒരേ പാറ്റേണിലുള്ള ചിത്രങ്ങള്‍, പിന്നീട് വരുന്ന കഥാപാത്രങ്ങളും അതുപോലെയായപ്പോള്‍ വേണ്ടെന്നു വച്ചു. കുറെ പണമുണ്ടാക്കാമായിരുന്നു. പക്ഷേ സംതൃപ്തി കിട്ടില്ല. സെലക്ടീവാകുക എന്നതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു. മലയാളത്തില്‍ അങ്ങനെ സെലക്ഷന്‍ നടക്കില്ല. തുടര്‍ച്ചയായി പടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ക്യാമറക്കു മുന്നില്‍ നില്‍ക്കാനാകാതെ വരും. ഒരു അഭിനേത്രിയ്ക്കുള്ള അവസരം പരമാവധി 10 വര്‍ഷം വരെയാണ് എന്നാണ് പൊതുവായ കണക്ക്. അതിനിടയില്‍ അവര്‍ തങ്ങളുടെ അഭിനയം മികവുറ്റതാക്കണം. അഭിനയത്തിന് ഇടവേള കൊടുത്താല്‍ ചിലപ്പോള്‍ തിരിച്ചുവരവുണ്ടാകില്ല. അതുകൊണ്ടാണ് അന്യഭാഷാചിത്രങ്ങളില്‍ ശ്രദ്ധ കൊടുത്തത്. ആ തീരുമാനം നന്നായെന്ന് തോന്നുന്നു. കന്നഡയിലേക്കു തിരിയാന്‍ കാരണം. തമിഴില്‍ 'എല്ലാം അവന്‍ ശെയ്യാള്‍' എന്ന ചിത്രവും തെലുങ്കില്‍ 'മഞ്ചിവടു' എന്ന ചിത്രവും മാത്രമാണ് ചെയ്തത്. തെലുങ്കില്‍ ആദ്യ സിനിമ വിജയമായിരുന്നിട്ടും പിന്നീട് താല്പര്യം തോന്നിയില്ല. തെലുങ്കില്‍ സിനിമയ്ക്കുപിന്നില്‍ വാണിജ്യ താല്പര്യം മാത്രമാണുള്ളത്. നായകകേന്ദ്രീകൃത സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് കാര്യമായിട്ടൊന്നും ചെയ്യാനില്ല. കന്നഡയില്‍ മറിച്ചാണ്. അഭിനയത്തില്‍ പ്രൊഫഷണല്‍ സമീപനം ഉള്‍ക്കൊള്ളാന്‍ കന്നഡ സിനിമകള്‍ ഒരുപാട് സഹായിച്ചു. എട്ട് ചിത്രങ്ങള്‍ കന്നഡയില്‍ ചെയ്യാന്‍ കഴിഞ്ഞു. പല കഥാപാത്രങ്ങളും സംതൃപ്തി നല്‍കുന്നവയായിരുന്നു. ആട്ടോ രാജയിലെ വിവാദമായ ഗ്ലാമറസ് വേഷം ഒരു പക്ഷേ ഞാന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും എക്‌സ്ട്രീം ആയ ഗ്ലാമര്‍വേഷം. മറ്റു നാട്ടില്‍ നിന്നെത്തുന്ന നടിമാര്‍ നമ്മുടെ മലയാളത്തിലും ഇതൊക്കെ ചെയ്തിട്ടുണ്ട്. മിക്ക അഭിനേത്രികളും ചെയ്യുന്ന വേഷം തന്നെയാണത്.  പക്ഷേ നാടന്‍ പെണ്‍കുട്ടിയുടെ ഇമേജുള്ള ഞാന്‍ ചെയ്തപ്പോള്‍ വിവാദമായി. ജീന്‍സും ടോപ്പുമിട്ട് ഞാന്‍ അഭിനയിച്ചാലും ബുദ്ധിമുട്ടാകും. മലയാളിയുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണത്. ആട്ടോ രാജയില്‍ ആ കഥാപാത്രം അത്തരമൊരു സന്ദര്‍ഭം ആവശ്യപ്പെട്ടതുകൊണ്ടാണ് അങ്ങനെയൊരു വേഷമിട്ടത്. ഒരു ഗ്രാമീണ പെണ്‍കുട്ടി സിനിമയില്‍ വന്നശേഷമുള്ള മാറ്റം പ്രകടിപ്പിക്കാനാണ് അത്തരമൊരു നൃത്തരംഗത്തില്‍ അഭിനയിച്ചത്. ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് കൊണ്ട് ആ സിനിമയില്‍ മാത്രം ചെയ്തതാണ്. ഇനി അത്തരം വേഷങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. പുതിയ ചിത്രങ്ങളിലെ പ്രതീക്ഷ അടുത്തിടെ ഇറങ്ങിയ പരീക്ഷണചിത്രമായ ഡി കമ്പനിയില്‍ നല്ല കഥാപാത്രമായിരുന്നു.  ചെറിയ വേഷമാണെങ്കിലും അവതരണരീതി വ്യത്യസ്തമായിരുന്നു. 'കഥ വീടി' ലും നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായി. ജീവിതത്തില്‍ വ്യത്യസ്ത അനുഭവം പകര്‍ന്നുതന്ന സിനിമയാണ് ഇപ്പോള്‍ കെനിയയില്‍ ചിത്രീകരിച്ച നാക്കു പെന്റാ നാക്കു താക്ക. 'കൊന്തയും പൂണൂലും' എന്ന ചിത്രത്തില്‍ ചാക്കോച്ചനോടാപ്പം ഒരു വയസ്സുള്ള കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നു. ആദ്യമായാണ് ഇത്രയും പക്വതയുള്ള വേഷം അവതരിപ്പിക്കുന്നത്. രാകേഷ് ഗോപന്റെ സ്ത്രീപക്ഷ സിനിമയായ 100 ഡിഗ്രി സെല്‍ഷ്യസില്‍ വീട്ടമ്മയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അവതരിപ്പിക്കുന്നു. ഇതും വളരെ ശക്തമായ കഥാപാത്രമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത സിനിമയാണ് തമിഴിലും ഇംഗ്ലീഷിലും ജ്ഞാന രാജശേഖര്‍ നിര്‍മ്മിക്കുന്ന 'രാമാനുജന്‍'. ഇതില്‍ ശ്രീനിവാസ രാമാനുജന്റെ ഭാര്യയായ ജാനകിഅമ്മയായി വേഷമിടുന്നു. കേരളത്തില്‍ കളക്ടറായിരുന്ന വ്യക്തിയാണ് ജ്ഞാനരാജശേഖര്‍. എന്റെ ആദ്യചിത്രമായ 'നിവേദ്യം' അദ്ദേഹം കണ്ടിരുന്നു. സത്യഭാമയുടെ നിഷ്‌കളങ്കമായ മുഖമാണ് ജാനകിയിലേക്ക് എത്തിച്ചെന്നത് അദ്ദേഹം പറഞ്ഞത് വളരെയധികം സന്തോഷിപ്പിച്ചു. എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന കഥാപാത്രമാകും ജാനകി. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള സിനിമയുടെ തമിഴ് പതിപ്പ് ജനുവരിയിലും ഇംഗ്ലീഷ് പതിപ്പ് ഏപ്രിലും പുറത്തിറങ്ങും. 'രാമാനുജനി' ലൂടെ ആദ്യമായി ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്യാനും കഴിഞ്ഞു. നാക്കു പെന്റ നാക്കു താക്കയും കെനിയന്‍ യാത്രയും വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്യുന്ന 'നാക്കു പെന്റ നാക്കു താക്ക' ആഫ്രിക്കയില്‍ നടക്കുന്ന സംഭവങ്ങള്‍ പ്രമേയമാക്കിയുള്ള ചിത്രമാണ്.  'ഐ ലവ് യു ഐ നീഡ് യു' എന്നതാണ് പേരിന്റെ ഉള്ളടക്കം. അവിടത്തെ പ്രാദേശികഭാഷയായ സ്വാഹിലിയില്‍ നിന്നുള്ളതാണ് 'നാക്കു പെന്റനാക്കു താക്ക'. വളരെ പുതുമയുള്ള കഥാപാത്രമാണ് ചിത്രത്തിലേത.് വരന്‍ ആഫ്രിക്കയില്‍ ജോലിചെയ്യുന്നുവെന്നപേരില്‍ മാത്രം കല്യാണം നിരസിക്കുന്ന നിരവധി മലയാളി പെണ്‍കുട്ടികള്‍  ഇന്നുണ്ട്. അമേരിക്കന്‍ ജീവിതം സ്വപ്നം കണ്ട പെണ്‍കുട്ടിയെ വിവാഹശേഷം ഭര്‍ത്താവായ ഇന്ദ്രജിത്തിന്റെ കഥാപാത്രം ആഫ്രിക്കയിലേക്കു കൊണ്ടുപോവുകയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഒരുമാസം കെനിയയിലായിരുന്നു ഷൂട്ടിംഗ്. ആഫ്രിക്കയെയും കെനിയയെയും കുറിച്ച് ഒരുപാട് പേടിപ്പെടുത്തുന്ന കഥകള്‍ കേട്ടിരുന്നു. എസ്.കെ. പൊറ്റെക്കാടിന്റെ 'കാപ്പിരികളുടെ നാട്ടില്‍' വായിച്ചതിന്റെ ഓര്‍മ്മ മാത്രമായിരുന്നു മനസില്‍. ഇന്ദ്രജിത്ത്, മുരളി ഗോപി, അനുശ്രീ, ശങ്കര്‍, സുധീര്‍ കരമന, സുനില്‍ സുഗതന്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് ജയറാമിനെയും പാര്‍വ്വതി ചേച്ചിയെയും കണ്ടു. കെനിയയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ കെനിയയില്‍ തങ്ങള്‍ പോയപ്പോള്‍ പല പേടിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളുണ്ടായതായും സൂക്ഷിക്കണമെന്നും പറഞ്ഞു. അതോടെ ഭീതി ഇരട്ടിയായി. കെനിയയിലെ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങി. വളരെ ചെറിയ എയര്‍പോര്‍ട്ട്. യാതൊരു ലക്ഷ്വറി സംവിധാനങ്ങളുമില്ല. സാധാരണ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരെ എയര്‍ബേയില്‍നിന്നും പുറത്തെത്തിക്കാന്‍ ബന്ധുക്കളുണ്ടാവും. ഇവിടെ ഒരു ക്യാബിന്റെ മാതൃകയിലുള്ള പ്രതേ്യകതരം വാനാണ് വന്നത്. ഇതു കണ്ട ഇന്ദ്രന്‍ നമ്മളെ കാടിനുള്ളിലൂടെ കൊണ്ടുപോയി ചുറ്റിപ്പിച്ചിട്ടേ പുറത്തേക്കുകൊണ്ടുപോകൂ എന്നു പറഞ്ഞു.  ഞാനത് വിശ്വസിക്കുകയും ചെയ്തു. എന്നെ വിരട്ടാന്‍ പറഞ്ഞതാണിതെന്ന് പിന്നീടാണ് മനസ്സിലായത്. ശരിക്കും ഞെട്ടിയത് കെനിയിലെത്തിയ ആദ്യദിനങ്ങളിലായിരുന്നു. ഒറ്റയ്ക്ക് പുറത്തുപോകാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. ഷൂട്ടിംഗ് അധികവും നിശ്ചയിച്ചിരുന്നത് നെയ്‌റോബിയിലും മസൈമാറായിലുമായിരുന്നു. കെനിയയിലെത്തിയപ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത ആശങ്കയുണര്‍ത്തിയ സംഭവമായിരുന്നു വെസ്റ്റ് ഗേറ്റ് മാളിലെ തീവ്രവാദി ആക്രമണം. ആക്രമണം നടക്കുന്നതിന് അരമണിക്കൂര്‍ മുമ്പാണ് സംവിധായകന്‍ വയലാര്‍ മാധവന്‍കുട്ടിയും ക്യാമറാമാന്‍ കൃഷ് കൈമളും മാള്‍ വിട്ടത്. മാളില്‍വച്ച് ഒരു ഗാനരംഗം ചിത്രീകരിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ആക്രമണദിവസം മാളില്‍ ഷോപ്പിംഗ് നടത്താനും പദ്ധതിയിട്ടിരുന്നു. സംഭവം എല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു. പിന്നീട് ഷൂട്ടിംഗിലുടനീളം അവിടത്തെ പോലീസിന്റെ സഹകരണമുണ്ടായിരുന്നു. മറക്കാനാവാത്ത അനുഭവങ്ങള്‍ സിനിമയില്‍ എമ്മ എന്ന കഥാപാത്രമുണ്ട്. വളരെ പ്രാധാന്യമുള്ള വേഷമാണിത്. ഇതിനായി സംവിധായകന്‍ ഇന്റര്‍വ്യൂ നടത്തി ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയായ ലില്ലിയന്‍ എന്ന അവിടത്തെ സ്ത്രീയെയാണ് തെരഞ്ഞെടുത്തത്. സിനിമയിലെ കഥാപാത്രത്തിന്റെ പേരായ എമ്മ എന്നുതന്നെയാണ് അവരെ എല്ലാവരും വിളിച്ചിരുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ഞങ്ങളുടെ കുടുംബത്തിലെ അംഗമായി. അവര്‍ക്ക് ഷൂട്ടിംഗില്ലാത്ത ദിനങ്ങളില്‍പോലും ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ഒരു പ്രൊഡക്ഷന്‍ മാനേജരുടെ റോളിലേക്ക് അവര്‍ പെട്ടെന്നു മാറി. ഞങ്ങളുടെ യാത്രകള്‍ക്കൊപ്പം ഏതാവശ്യത്തിനും അവരുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങാന്‍ നേരം വളരെ വിഷമമായിരുന്നു. എല്ലാവര്‍ക്കും സമ്മാനമായി അവിടത്തെ പതാകയുടെ ചിത്രമുള്ള ബാന്റ് വാങ്ങി കൈയില്‍കെട്ടി കൊടുത്തശേഷമാണ് അവര്‍ യാത്രപറഞ്ഞത്. എമ്മയെ ഒരിക്കലും മറക്കാനാവില്ല. ആദ്യമായി ഒരു സിനിമയുടെ ചര്‍ച്ചയില്‍ സീരിയസായി പങ്കെടുക്കാനും സാധിച്ചു. സിനിമയിലെ മുഴുവന്‍ അംഗങ്ങളും ഷൂട്ട് കഴിഞ്ഞ് സിനിമയെക്കുറിച്ച് ചര്‍ച്ചയില്‍ ഏര്‍പ്പെടാറുണ്ട്. ഒരു ടീം വര്‍ക്കായിട്ടാണ് സിനിമ മുന്നോട്ടുപോയത്. പുതിയ അന്തരീക്ഷത്തില്‍ നല്ലൊരു കൂട്ടായ്മയായിരുന്നു അത്. അതിന്റെ റിസല്‍ട്ട് സിനിമയിലുണ്ടാകും. ഭാമയിലെ ഗായികയെക്കുറിച്ച് സിനിമയില്‍ പാടണമെന്നത് ഒരാഗ്രഹമാണ്. മായാമാധവം എന്ന ഭക്തിഗാന ആല്‍ബത്തില്‍ പാടിയിട്ടുണ്ട്. ആദ്യത്തെ പാട്ട് ശ്രദ്ധിക്കപ്പെടണമെന്നതുകൊണ്ട് വന്ന ചില അവസരങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പാട്ട് പാടിയിട്ട് കാര്യമില്ല. നല്ലൊരു പാട്ടിനുവേണ്ടി കാത്തിരിക്കുകയാണ്. മനസിലുള്ള കഥാപാത്രങ്ങള്‍ ഉര്‍വശിയും രേവതിയും ശോഭനയുമെല്ലാം ചെയ്തതുപോലുള്ള കഥാപാത്രങ്ങള്‍.  പ്രേക്ഷകരെ ചിരിപ്പിക്കുന്നതും അതോടൊപ്പം അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ അതുപോലുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അത്തരം തിരക്കഥകള്‍ ഇന്ന് കുറവാണ്. പക്ഷേ മാറ്റം സിനിമയിലും വന്നു തുടങ്ങിയിട്ടുണ്ട്. പ്രതീക്ഷയുണ്ട്. വിവാഹം ഉടനെയില്ല. സിനിമ മാത്രമാണ് മനസില്‍. 2014 മികച്ച വര്‍ഷമായിരിക്കണം. മലയാളത്തില്‍ കൂടുതല്‍ പ്രോജക്ടുകള്‍ ചെയ്യണം. അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ ആസ്വദിച്ച് ചെയ്യണം. കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ഇരട്ടിയാണ്. അതിനുവേണ്ടിയുള്ള ശ്രമത്തിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. സി. രാജ

//www.janmabhumidaily.com/news163936

പാലപ്പെട്ടിയില്‍ നിന്നൊരു യാത്ര

'റെഡ്‌ വൈന്‍', 'ഇതെന്റെ രക്തമാണ്‌'. 11വര്‍ഷം സിനിമയോടൊപ്പം നടന്ന സലാം ബാപ്പു പ്രേക്ഷകനുമുന്നില്‍ റെഡ്‌ വൈനുമായെത്തുമ്പോള്‍ ആ വാക്കുക അര്‍ത്ഥവത്താവുകയാണ്‌. അന്വേഷണ ഉദ്യോഗസ്ഥനായ രതീഷ്‌ വാസുദേവനും നാടകപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ അനൂപും ഓട്ടോ മൊബെയില്‍ കമ്പനിയില്‍ എക്സിക്യൂട്ടീവായ രമേശും. ഈ മൂവരുടെയും ജീവിതത്തിലേക്ക്‌ സലാംബാപ്പുവിന്റെ ക്യാമറ തിരിയുമ്പോള്‍ സൗഹൃദത്തിന്റെ, പ്രണയത്തിന്റെ വിപ്ലവത്തിന്റെ ആഴവും സങ്കീര്‍ണതയും ചിത്രം പ്രേക്ഷകരിലെത്തിക്കുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച രതീഷ്‌ വാസുദേവനും ഫഹദ്‌ ഫാസില്‍ അവതരിപ്പിച്ച അനൂപും ആസിഫ്‌ അലി അവതരിപ്പിച്ച രമേശുമെല്ലാം പ്രേക്ഷകമനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളായി മാറുന്നുവെന്നതാണ്‌ 'റെഡ്‌വൈനി'ന്റെ വീര്യം.
കാലപ്പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന പാനീയത്തെപ്പോലെ ചിത്രം പ്രതിപാദിക്കുന്ന ഓരോ മേഖലയെയും ഭാവതീവ്രതതേയാടെ അവതരിപ്പിക്കാന്‍ സലാംബാപ്പുവിന്‌ കഴിഞ്ഞു. സംവിധായകന്റെ ആഗ്രഹങ്ങള്‍ക്കുമേല്‍ വാണിജ്യസിനിമയുടെ കച്ചവടതാല്‍പ്പര്യങ്ങള്‍ ആണിയടിച്ചുവെങ്കിലും സലാംബാപ്പുവിന്‌ നിരാശയില്ല. പാലപ്പെട്ടി എന്ന ചെറുഗ്രാമത്തില്‍നിന്നും സിനിമയുടെ മാസ്മരിക ലോകത്തേക്ക്‌ നടന്നുകയറിയ വഴിത്താരകളെക്കുറിച്ചും ആദ്യസിനിമയുടെ വിശേഷങ്ങളെക്കുറിച്ചും സലാംബാപ്പു സംസാരിക്കുന്നു.....
മലപ്പുറം പൊന്നാനിയിലെ പാലപ്പെട്ടി എന്ന ചെറുഗ്രാമം. പൊന്നാനി സിനിമയ്ക്ക്‌ വളക്കൂറുള്ള മണ്ണല്ല. എന്നാല്‍ മലയാള സാഹിത്യരംഗത്തെയും കലാരംഗത്തെയും ചരിത്രപട്ടികയില്‍ പൊന്നാനിക്കാര്‍ ഏറെപേരുണ്ട്‌. എഴുത്തച്ഛന്‍, ഉറൂബ്‌, ഇടശ്ശേരി, എംടി തുടങ്ങിയവരുടെ പാദസ്പര്‍ശമേറ്റ പൊന്നാനിയില്‍നിന്ന്‌ കവിതയും തിരക്കഥയുമെഴുതിയായിരുന്നു സലാംബാപ്പുവിന്റെ തുടക്കം.
സ്കൂള്‍ വിദ്യാഭ്യാസം പാലപ്പെട്ടി ഗവ.സ്കൂളില്‍. കുട്ടിക്കാലത്തേ സിനിമ തലയ്ക്കുപിടിച്ചിരുന്നു എന്നൊക്കെ പറഞ്ഞാല്‍ വെറുതെയാവും. സിനിമ ഇഷ്ടമായിരുന്നു. രക്ഷിതാക്കളുടെ കണ്ണ്‌ വെട്ടിച്ച്‌ സിനിമ കാണുന്ന പതിവും ഉണ്ടായിരുന്നു. പൊന്നാനി പാലപ്പെട്ടിയില്‍ പൂക്കില്‍ ബാപ്പുവിന്റെയും ഐഷുമ്മയുടെ മൂന്നുമക്കളില്‍ രണ്ടാമനായിരുന്നു ഞാന്‍. വീടിന്‌ ഒന്നരകിലോമീറ്റര്‍ മാത്രം അകലെയാണ്‌ പാലപ്പെട്ടി താജ്‌ തിയേറ്റര്‍. ആഴ്ചയില്‍ രണ്ട്‌ സിനിമയുണ്ടാവും. അക്കാലത്ത്‌ പള്ളിയില്‍ മതപ്രഭാഷണങ്ങള്‍ നടക്കാറുണ്ട്‌. ഈ സമയത്താണ്‌ സെക്കന്‍ഡ്ഷോയും. ചേട്ടന്‍ സിറാജുദ്ദീനും കൂട്ടുകാര്‍ക്കുമൊത്ത്‌ വാടകയ്ക്ക്‌ സൈക്കിളുമെടുത്ത്‌ മതപ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പോവുന്നുവെന്ന്‌ കള്ളം പറഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങും. താജിനെ കൂടാതെ എരമംഗലത്തേയും പൊന്നാനിയിലേയും മാറഞ്ചേരിയിലെയും തിയേറ്ററുകള്‍ സുപരിചിതമായിരുന്നു. ഈ യാത്ര ഒരുദിവസം പൊളിഞ്ഞു. അന്ന്‌ മതപ്രഭാഷണം നടത്തേണ്ട മുസലിയാര്‍ വന്നില്ല. വീട്ടിലെത്തിയപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നുണ്ടായിരുന്നു. അന്നത്തോടെ രാത്രികാല സിനിമായാത്രകള്‍ക്ക്‌ കര്‍ട്ടന്‍ വീണു.
പ്രീഡിഗ്രിക്കും ഡിഗ്രിക്കും പൊന്നാന്നി എംഇഎസ്‌ കോളേജിലായിരുന്നു പഠനം. കോളേജില്‍ പഠിക്കുന്നകാലത്ത്‌ 'ഭൂമിയിലെ കളിപ്പാട്ടങ്ങള്‍'എന്നപേരില്‍ ഒരു കവിതാസമാഹാരം പുറത്തിറക്കിയിരുന്നു. അന്ന്‌ യൂണിയന്‍ ഭാരവാഹിയായിരിക്കവെ സംവിധായകന്‍ കമലിനെ പരിചയപ്പെടാന്‍ അവസരം ലഭിച്ചത്‌ സിനിമയിലേക്ക്‌ ഒരു സ്പാര്‍ക്കായി. കമല്‍സാറിന്റെ ഭാര്യ കോളേജിലെ ലക്ചററായിരുന്നു. യൂണിയന്‍ പരിപാടിക്കെത്തിയ കമല്‍സാറുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചത്‌ മനസ്സില്‍ സിനിമയുടെ ചിന്തയ്ക്ക്‌ തിരികൊളുത്തി. വര്‍ഷങ്ങള്‍ക്കുശേഷം കമല്‍സാറിന്റെ ശിഷ്യന്‍ ലാല്‍ജോസിന്റെ ശിഷ്യനായി തുടക്കം കുറിക്കാനായത്‌ മറ്റൊരു യാദൃശ്ചികത.
സിനിമയിലേക്കുള്ള എന്‍ട്രി തിരുവനന്തപുരത്തേക്കുള്ള വരവാണ്‌. തിരുവനന്തപുരം ലാ അക്കാദമിയിലെ എല്‍എല്‍ബി പഠനകാലം. അന്ന്‌ താമസിച്ചിരുന്നത്‌ പാളയം മാര്‍ക്കറ്റിനുസമീപത്തെ ഹോസ്റ്റലിലും. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ്‌ ചാനലിലെ പ്രൊഡ്യൂസറായ മുഷ്ഠാഖാണ്‌ പ്രചോദനമായത്‌. മുഷ്ഠാഖിനുവേണ്ടി 'നിത്യപ്രിയ' എന്ന പരിപാടിയില്‍ മഴയെക്കുറിച്ച്‌ ഒരു സ്ക്രിപ്റ്റ്‌ എഴുതി. അതായിരുന്നു തുടക്കം. സലാം പാലപ്പെട്ടി എന്ന പേരിലായിരുന്നു അന്നത്തെ എഴുത്ത്‌. ഒരു ഓണക്കാലത്ത്‌ 'ചിങ്ങപ്പെണ്ണിന്‌ കണ്ണെഴുതാനും' എന്നൊരു പരിപാടി ഏഷ്യാനെറ്റും സുരേഷ്ഗോപിയും ചേര്‍ന്ന്‌ ഒരുക്കിയിരുന്നു. ലാല്‍ജോസായിരുന്നു സംവിധായകന്‍. ലാല്‍ ജോസിന്റെ കസിന്‍ ഷാജിവര്‍ഗ്ഗീസായിരുന്നു പ്രൊഡ്യൂസര്‍. ഷാജി വര്‍ഗീസ്‌ വഴിയാണ്‌ ലാല്‍ജോസിനെ പരിചയപ്പെടുന്നത്‌. ഓണത്തിരക്കായതിനാല്‍ ആ പരിപാടിയുടെ കോര്‍ഡിനേറ്ററും കാഷ്യറും ഞാനായി. ഷൂട്ടിംഗ്‌ ലൊക്കേഷനുകളിലേക്കുള്ള യാത്രയില്‍ ലാല്‍ജോസുമായി ഒരു സൗഹൃദമുണ്ടായി. സാധാരണ കാഷ്യറായിരിക്കുന്നവര്‍ വേണ്ടതെല്ലാം വെട്ടിക്കുറയ്ക്കുകയാണ്‌ പതിവ്‌. എന്നാല്‍ ഞാന്‍ ഷൂട്ടിംഗിന്‌ എന്താണാവശ്യമെന്നത്‌ കണ്ടറിഞ്ഞ്‌ ചെയ്തിരുന്നു. ഇത്‌ പറഞ്ഞ്‌ അഭിനന്ദിച്ചുകൊണ്ട്‌ ഒരുദിവസം ലാല്‍ജോസ്‌ 'എന്റെ അടുത്ത ചിത്രത്തില്‍ സലാം കാഷ്യറാവുമെന്ന്‌ തോന്നുന്നു' എന്ന്‌ പറഞ്ഞു. എനിക്ക്‌ കാഷ്യറാവാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു മറുപടി. എന്താണ്‌ കാലതാമസമെന്ന്‌ ചോദിച്ചപ്പോള്‍ സ്ക്രിപ്റ്റ്‌ റൈറ്ററാകാനാണ്‌ ആഗ്രഹമെന്ന്‌ പറഞ്ഞു. ഒരുകഥ പറയാന്‍ പറഞ്ഞു. മനസ്സിലുള്ള വണ്‍ലൈന്‍ പറഞ്ഞു. കഥയില്‍ സിനിമയ്ക്കുള്ള കാമ്പുണ്ട്‌. എന്നാല്‍ സലാം സിനിമയില്‍ വര്‍ക്ക്‌ ചെയ്താല്‍ ഗുണമുണ്ടാകുമെന്ന്‌ ലാല്‍ജോസ്‌ പറഞ്ഞു. അസി.ഡയറക്ടറായി കൂടികൊള്ളാന്‍ പറഞ്ഞു. യേസ്‌ പറഞ്ഞതോടെ മീശമാധവനില്‍ അസി.ഡയറക്ടറായി. ഇതിനിടെ തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നിന്ന്‌ ജേര്‍ണലിസം പാസായി. മീശമാധവന്‍, പട്ടാളം, രസികന്‍ ആദ്യ മൂന്ന്‌ സിനിമകളില്‍ അസിസ്റ്റന്റ്‌. ചാന്തുപൊട്ട്‌ മുതല്‍ അയാളും ഞാനും തമ്മില്‍ വരെ അസോസിയേറ്റായി. 11 വര്‍ഷങ്ങള്‍ക്കുശേഷം റെഡ്‌വൈനിലൂടെ സ്വതന്ത്രസംവിധായകനായി.
സ്വതന്ത്ര സംവിധായകനാവാന്‍ 11വര്‍ഷം ഒന്നോരണ്ടോ സിനിമയില്‍ പ്രവര്‍ത്തിച്ചയുടന്‍ സംവിധായകവേഷമണിയുന്നവരുണ്ട്‌. അഞ്ച്‌ വര്‍ഷം കഴിഞ്ഞശേഷമാണ്‌ ഒരു സ്വന്തം സിനിമയെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ തന്നെ. അന്ന്‌ ലാല്‍സാര്‍ പറഞ്ഞ ഒരു വാക്കുണ്ട്‌. 'തുടക്കം എപ്പോഴും നന്നാവണം'. പല കാരണങ്ങള്‍കൊണ്ടും നീണ്ടുപോയി. റൈഡ്‌ വൈനിലൂടെ തുടക്കമിടാനായി. ആ കാത്തിരിപ്പ്‌ ഫലം ചെയ്തിട്ടുണ്ടെന്ന്‌ പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍നിന്നും മനസിലാവുന്നു.
മമ്മൂട്ടിയില്‍നിന്നും മോഹന്‍ലാലിലേക്ക്‌ മമ്മൂട്ടിയെ നായകനാക്കി ആദ്യചിത്രമൊരുക്കാനായിരുന്നു തീരുമാനം. കഥയും മറ്റും പൂര്‍ത്തിയായിരുന്നു. മുഹമ്മദ്‌ ഹനീഫയായിരുന്നു പ്രൊഡ്യൂസര്‍. അഡ്വാന്‍സും നല്‍കിയിരുന്നു. ആ സമയത്താണ്‌ ഡയമണ്ട്‌ നെക്ലെയിസിന്റെ ഷൂട്ടിംഗ്‌ നടക്കുന്നത്‌. ഷൂട്ടിംഗിനിടെ ഫഹദ്‌ ഫാസിലുമായി നല്ലൊരു സൗഹൃദമുണ്ടായി. ആ സൗഹൃദമാണ്‌ 'റെഡ്‌വൈനി'ലേക്ക്‌ നയിക്കുന്നത്‌. റെഡ്‌ വൈനിലെ ആക്ടിവിസ്റ്റ്‌ അനൂപിന്റെ കണ്ണുകളുടെ തിളക്കം ഞാന്‍ ഫഹദില്‍ കണ്ടിരുന്നു. ഒരുദിവസം കൊച്ചിയിലെ വെസ്റ്റ്ഫോര്‍ട്ട്‌ ഹോട്ടലില്‍ സംസാരത്തിനിടെ കഥ പറഞ്ഞു. കഥ കേട്ടയുടന്‍ ഫഹദ്‌ ചെയ്തത്‌ നേരെ ലാല്‍ സാറിനെ വിളിക്കുകയായിരുന്നു. സലാമിക്ക ഒരു കഥ പറഞ്ഞു. ആ കഥ എനിക്ക്‌ ചെയ്യണമെന്ന്‌ പറഞ്ഞു. മമ്മൂട്ടിയുടെ പ്രോജക്ട്‌ കഴിഞ്ഞാല്‍ ഇത്‌ ചെയ്യാമെന്ന്‌ ഫഹദിനോട്‌ ഉറപ്പു പറഞ്ഞു. ഈവര്‍ഷം തന്നെ ചെയ്തുകൂടേ എന്നായി ഫഹദ്‌. മമ്മൂക്കയോട്‌ സംസാരിച്ചുനോക്കൂ എന്നും പറഞ്ഞു. മമ്മൂക്കയെ കണ്ട്‌ കാര്യം അവ���രിപ്പിച്ചു. ധൈര്യമായി മുന്നോട്ടുപോകാനായിരുന്നു ഉപദേശം. ഇതിനിടെ ആസിഫ്‌ അലിയുമായി ധാരണയായി.
റെഡ്‌ വൈന്‍ ഉരുത്തിരിഞ്ഞപ്പോള്‍ തന്നെ പല നിര്‍മാതാക്കളും സിനിമ ചെയ്യാമെന്ന്‌ പറഞ്ഞ്‌ മുന്നോട്ട്‌ വന്നിരുന്നു. അസി.ഡയറക്ടറായിരിക്കെ തന്നെ പ്രൊജക്ട്‌ വല്ലതുമുണ്ടെങ്കില്‍ നമുക്ക്‌ ചെയ്യാമെന്ന്‌ പറഞ്ഞിരുന്ന നിര്‍മാതാവായിരുന്നു ഗിരീഷ്ലാല്‍. നല്ലൊരു പ്രൊജക്ട്‌ വരുമ്പോള്‍ അദ്ദേഹത്തോട്‌ ചോദിക്കാതെ മുന്നോട്ടുപോവാന്‍ മനസനുവദിച്ചില്ല. ഗിരീഷ്ലാല്‍ റെഡിയായിരുന്നു. അപ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായ രതീഷ്‌ വാസുദേവനെ ആര്‌ അവതരിപ്പിക്കുമെന്നതില്‍ ഒരു ധാരണയുമുണ്ടായിരുന്നില്ല. ഒരു മുതിര്‍ന്ന നടന്‍ വേണമെന്ന നിര്‍ദ്ദേശമായിരുന്നു എനിക്ക്‌. രക്തസാക്ഷികള്‍ സിന്ദാബാദും മാണിക്യക്കല്ലുമൊക്കെ നിര്‍മിച്ച ഗിരീഷ്ലാല്‍ സാറാണ്‌ മോഹന്‍ലാലിനെ നിര്‍ദ്ദേശിക്കുന്നത്‌. ലാല്‍സാറുമായി എനിക്ക്‌ യാതൊരു പരിചയവുമുണ്ടായിരുന്നില്ല. ഗിരീഷ്ലാലുമായാണ്‌ ആദ്യം കാണാന്‍ പോകുന്നത്‌. ലോക്പാലിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു പരിചയപ്പെടല്‍. ഇപ്പോള്‍തന്നെ ഒരുപാട്‌ പ്രോജക്ടുണ്ട്‌.
നിങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു ചോദ്യം. ഒരാഴ്ചകഴിഞ്ഞ്‌ വീണ്ടുംപോയി കണ്ടു. മൂന്നാമത്തെ തവണ "വീട്ടിലേക്ക്‌ വരൂ, കഥയൊന്ന്‌ കേട്ടു നോക്കട്ടെ" എന്നു പറഞ്ഞു. അന്ന്‌ ഷൂട്ടിംഗ്‌ ഉള്ളതിനാല്‍ വളരെ കുറച്ച്‌ സമയമേ കിട്ടൂ എന്നും പറഞ്ഞു. എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടിലേക്ക്‌ ചെല്ലുമ്പോള്‍ മഴ തിമിര്‍ത്ത്‌ ചെയ്യുന്നുണ്ടായിരുന്നു. മഴ കാരണം ഷൂട്ടിംഗ്‌ വൈകി. അതുമൂലം 5മണിക്കൂര്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാനായി അത്‌ വഴിത്തിരിവുമായി. ആ മണിക്കൂറുകള്‍ ലാല്‍സാല്‍ എന്നെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയായിരുന്നു. യാത്ര പറഞ്ഞിറങ്ങാന്‍ നേരത്ത്‌ ഷേക്ക്‌ ഹാന്‍ഡ്‌ തന്നിട്ട്‌ 'നമ്മള്‍ ഇതും ചെയ്യും' എന്നു പറഞ്ഞു. മാര്‍ച്ചിലായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്‌. നവംബര്‍ 1ന്‌ വിളിച്ചിട്ട്‌ നമുക്ക്‌ ആ കഥ വൈകിപ്പിക്കേണ്ട, പെട്ടന്ന്‌ ചെയ്യാം എന്ന്‌ പറഞ്ഞു. നവംബര്‍ 29ന്‌ ഷൂട്ടിംഗ്‌ തുടങ്ങി. ലാല്‍സാര്‍ യോഗചെയ്യുന്ന ഒരു സീനായിരുന്നു ആദ്യ സിനിമയുടെ ആദ്യഷോട്ട്‌.
മോഹന്‍ലാലിന്റെ വ്യത്യസ്തമായ പോലീസ്‌ വേഷം ഒരു നടനുവേണ്ടി സൃഷ്ടിച്ച കഥാപാത്രമല്ല രതീഷ്‌ വാസുദേവന്‍. 'റെഡ്‌ വൈനി'ലെ എല്ലാ കഥാപാത്രങ്ങളും ഇമേജുകളെ പൊളിച്ചെഴുതുന്നവയാണ്‌. യാഥാര്‍ത്ഥ്യബോധമില്ലാത്ത ആക്ഷന്‍ രംഗങ്ങളും കയ്യടി നേടാനുള്ള ഗിമ്മിക്കുകളുമൊന്നും റെഡ്‌ വൈനില്‍ ഇല്ല. ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ്‌ മുന്നോട്ടുകൊണ്ടുപോകുന്നത്‌ തന്റെ ബുദ്ധികൊണ്ടാണ്‌. അതുമാത്രമാണ്‌ രതീഷ്‌ വാസുദേവന്‍ ചെയ്യുന്നത്‌. ഇത്തരമൊരു കഥാപാത്രം ലാല്‍സാറും ആഗ്രഹിച്ചിരുന്നു. സൂപ്പര്‍താരത്തിന്റെ മാനറിസങ്ങളില്ലാതെ രതീഷ്‌ വാസുദേവനെ മനോഹരമാക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‌ കഴിഞ്ഞിട്ടുണ്ട്‌.
ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയം അനൂപ്‌ എന്ന സഖാവ്‌ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം വക്താവാകുന്നില്ല. ഒരു നേതാവ്‌ എങ്ങനെയായിരിക്കണം എന്ന സന്ദേശമാണ്‌ അനൂപ്‌ നല്‍കുന്നത്‌. 80കളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും അനൂപിനെപ്പോലുള്ളവര്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത വീടുകളിലെ ഏത്‌ ആവശ്യങ്ങള്‍ക്കും ഓടിയെത്തുന്ന നാടിനുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍. ഇന്ന്‌ കാലംമാറി ഫോണുകളിലൂടെ നിര്‍ദ്ദേശം നല്‍കുന്ന ഒരു കല്യാണസദ്യയ്ക്കോ, മരണാനന്തര ചടങ്ങിനോ വന്നുപോകുന്നവര്‍ മാത്രമായി നേതാക്കന്മാര്‍ മാറി. ഇപ്പോഴത്തെ രാഷ്ട്രീയത്തിന്റെ മോശവശങ്ങള്‍ ചിത്രം ചൂണ്ടികാട്ടുന്നുണ്ട്‌.
അവസാനഭാഗം മാറ്റേണ്ടിവന്ന അവസ്ഥ സിനിമ ഇറങ്ങിയപ്പോഴുള്ള അവസാനഭാഗമല്ല ഇപ്പോഴുള്ളത്‌. മാറ്റം വരുത്തേണ്ടിവന്നു. ഒരു പുതുമുഖ സംവിധായകന്റെ ആഗ്രഹത്തിനുമേലുള്ള ആണിയടിയായിരുന്നു അത്‌. പക്ഷേ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഒരു സിനിമ സംവിധായകന്റെ മാത്രമല്ല, അതിന്റെ വാണിജ്യവിജയം നിര്‍ണായഘടകം തന്നെയാണ്‌. അനൂപിന്റെയും രമേശന്റെയും ജീവിതത്തിലേക്ക്‌ ഇറങ്ങിചെല്ലുന്ന രതീഷ്‌ വാസുദേവന്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ വേട്ടക്കാരനും ഒരു ഇരയാണെന്ന്‌ മനസിലാക്കുന്നു. ഏറ്റവും ഒടുവില്‍ രതീഷിന്റെ ഉപബോധമനസില്‍ അനൂപും രമേശും ഒരുമിച്ചെത്തി പറയുന്ന "മരണത്തിനപ്പുറം ശത്രുവുമില്ല, മിത്രവുമല്ല എല്ലാം ഒരുപോലെയല്ലേ" എന്ന വാക്കുകളിലൂടെയാണ്‌ സിനിമ അവസാനിച്ചിരുന്നത്‌. ഉത്സവ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ ഇത്‌ രസിച്ചില്ല. ബോധപൂര്‍വ്വം ഇതിനെതിരെ പ്രചരണമുയര്‍ത്തി. ഒടുവില്‍ ആ രംഗം മാറ്റേണ്ടിവന്നു.
ന്യൂ ജനറേഷന്‍ സിനിമകള്‍ ന്യൂ ജനറേഷന്‍ ട്രെന്‍ഡ്‌ എന്നൊന്നില്ല. കാലഘട്ടത്തിനനുസരിച്ച്‌ സിനിമയില്‍ മാറ്റങ്ങളുണ്ടാകും. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടമാണിത്‌. ഒരുപാട്‌ സിനിമകളുണ്ടാകുന്നു. സാറ്റലൈറ്റ്‌ റൈറ്റും നിര്‍മാണചെലവില്‍ വന്ന കുറവുമെല്ലാം സിനിമയെ മുന്നോട്ടുനയിക്കുന്നുണ്ട്‌. ന്യൂജനറേഷന്റെ പേരില്‍ അശ്ശീലസീനുകളും സംഭാഷണങ്ങളും കുത്തിനിറച്ച്‌ സിനിമയെടുക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ ഞാനില്ല. എന്റെ ഏഴുവയസ്സുകാരി മകള്‍ തിയേറ്ററിലിരിക്കുമ്പോള്‍ എന്തുകൊണ്ട്‌ സിനിമയില്‍ ഇടയ്ക്ക്‌ ബീപ്‌ ശബ്ദമുണ്ടാകുന്നു എന്നും അപ്പോള്‍ പറഞ്ഞതെന്ത്‌ എന്നും ചോദിക്കാനിടവരരുത്‌. കുട്ടികളുടെ കണ്ണോ ചെവിയോ പൊത്തി കാണിക്കേണ്ട സിനിമകള്‍ എടുക്കാന്‍ ഞാനില്ല.
ലാല്‍ജോസ്‌ എന്ന ഗുരുനാഥന്‍ ലാല്‍ജോസടക്കം 10-11 പേരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ലാല്‍സാറിന്റെ മനസറിയുന്ന അസോസിയേറ്റാവാന്‍ കഴിഞ്ഞുവെന്നു വിശ്വസിക്കുന്നയാളാണ്‌ ഞാന്‍. ഓരോ സിനിമയും തന്റെ ആദ്യസിനിമയെന്നപോലെ കരുതലോടെ പ്രവര്‍ത്തിക്കുന്ന സംവിധായകനാണ്‌ അദ്ദേഹം. സിനിമയിലെ വളരെ ചെറിയ കാര്യങ്ങളില്‍പോലും അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കും. ഓരോ സിനിമയെയും ഗൗരവത്തോടെ കാണുന്ന, പൂര്‍ണതയ്ക്കുവേണ്ടിയുള്ള ആ സമര്‍പ്പണബോധം എടുത്തുപറയേണ്ടതാണ്‌.
സലാം പാലപ്പെട്ടി സലാംബാപ്പുവാകുന്നത്‌ പാലപ്പെട്ടി എന്നപേര്‌ ഒഴിവാക്കി പുതിയ സിനിമയില്‍ സലാം എന്ന്‌ മാറ്റണമെന്ന്‌ വിചാരിച്ചിരിക്കുമ്പോഴാണ്‌ സംവിധായകന്‍ രഞ്ജിത്തിനെ കാണുന്നത്‌. സംവൃതാ സുനിലിന്റെ വിവാഹവേളയില്‍ പാലപ്പെട്ടീ എന്നു വിളിച്ചുകൊണ്ടാണ്‌ അദ്ദേഹമെത്തിയത്‌. ഒപ്പമുണ്ടായിരുന്ന രഞ്ജന്‍ എബ്രഹാം ഇനി പാലപ്പെട്ടി എന്നപേര്‌ അധികകാലമുണ്ടാവില്ല എന്നു പറഞ്ഞു. അത്‌ നന്നായി എന്ന്‌ രഞ്ജിത്തും പറഞ്ഞു. പുതിയ കാലഘട്ടത്തില്‍ സ്ഥലപേര്‌ ചേര്‍ക്കുന്നവര്‍ കുറവാണ്‌. സലാം എന്നു മതിയെന്നാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ രഞ്ജിത്തിനോട്‌ പറഞ്ഞു. ആ പേര്‌ വളരെ ചെറുതായിപോയി, കൂടെ എന്തെങ്കിലും ചേര്‍ക്കണമെന്നായി രഞ്ജിത്‌. ബാപ്പയുടെ പേര്‌ ചോദിച്ചു ബാപ്പു എന്ന്‌ പറഞ്ഞു. സലാംബാപ്പു രണ്ട്‌ മൂന്ന്‌ തവണ പലതരത്തില്‍ രഞ്ജിത്ത്‌ ആ പേര്‌ വിളിച്ചു. കൊള്ളാം ഇത്‌ മതിയെന്നും പറഞ്ഞു. ഇറങ്ങാന്‍ നേരം സലാംബാപ്പു എന്നു വിളിച്ചാണ്‌ അദ്ദേഹം മടങ്ങിയത്‌. അതോടെ സലാം പാലപ്പെട്ടി സലാം ബാപ്പുവായി.
കുടുംബം ഭാര്യ എമീന, എറണാകുളം ഗ്രിഗോറിയസ്‌ പബ്ലിക്‌ സ്കൂളിലെ സംഗീത അധ്യാപികയാണ്‌. മക്കള്‍: അഥീന, ഐഷ്ണ.
സി. രാജ

//www.janmabhumidaily.com/news105005

സൂര്യോദയം

മലയാള സിനിമ സൂപ്പര്‍താരങ്ങളുടെ പരിവേഷത്തില്‍ നിന്ന്‌ അകന്നുതുടങ്ങുകയാണ്‌. സിനിമ സ്വപ്നം കാണുകയും വളരെയധികം സ്നേഹിക്കുകയും ചെയ്യുന്ന യുവാക്കളുടെ കടന്നുവരവ്‌ മലയാള സിനിമയ്ക്ക്‌ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. വിനീത്‌ ശ്രീനിവാസന്‍, ആസിഫ്‌ അലി, ഫഹദ്‌ ഫാസില്‍ തുടങ്ങിയ യുവതാരങ്ങള്‍ ഇന്ന്‌ മലയാളസിനിമയ്ക്ക്‌ വാഗ്ദാനമാവുമ്പോള്‍ ആ നിരയിലേക്ക്‌ ഒരാള്‍ കൂടിയെത്തുകയാണ്‌. അഭിനയിച്ച നാലു സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക്‌ അഭിനയമികവു കൊണ്ട്‌ പൂര്‍ണതയുടെ വേഷപ്പകര്‍ച്ച നല്‍കിയ ഉണ്ണിമുകുന്ദനാണ്‌ ആ താരം. ശീടന്‍, ബോംബെ മാര്‍ച്ച്‌ 12, ബാങ്കോക്‌ സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളിലൂടെ തന്റെ വരവറിയിച്ച ഉണ്ണിമുകുന്ദന്‍ നായകനാകുന്ന മല്ലുസിംഗും ഏഴാം സൂര്യനും മേയ്‌ മാസത്തില്‍ റിലീസിനൊരുങ്ങുകയാണ്‌. പൃഥ്വിരാജിന്റെ ആദ്യചിത്രമായ നന്ദനത്തിന്റെ തമിഴ്പതിപ്പായ ശീടനില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്‌ അഭിനയരംഗത്ത്‌ തുടക്കമിട്ട ഉണ്ണിമുകുന്ദനെ മല്ലുസിംഗില്‍ പൃഥ്വിരാജിനുവേണ്ടി തയ്യാറാക്കിയ കഥാപാത്രം തേടിയെത്തിയത്‌ യാദൃശ്ചികം. ഉണ്ണി മുകുന്ദനുമായി.
മല്ലുസിംഗിന്റെ വിശേഷങ്ങള്‍ പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ സേതുവിന്റെ തിരക്കഥയില്‍ വൈശാഖ്‌ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ്‌ മല്ലുസിംഗ്‌. നാടുവിട്ടുപോയ കസിനായ ഹരിയെ തേടിയെത്തുന്ന ചാക്കോച്ചന്റെ കഥാപാത്രം ഞാന്‍ അവതരിപ്പിക്കുന്ന ഹരീന്ദര്‍സിംഗിനെ കണ്ടുമുട്ടുന്നതും അത്‌ ഹരിയാണോ എന്ന്‌ തിരിച്ചറിയുന്നതിനു നടത്തുന്ന അന്വേഷണങ്ങളുമാണ്‌ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്‌. ബിജുമേനോന്‍, മനോജ്‌ കെ.ജയന്‍, സംവൃതാ സുനില്‍, മീരാനന്ദന്‍, അപര്‍ണ, രൂപാസിംഗ്‌ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്‌. പൃഥ്വിരാജിനെ ആയിരുന്നു ആദ്യം ചിത്രത്തിലേക്ക്‌ നിശ്ചയിച്ചിരുന്നത്‌. സംവിധായകന്‍ വൈശാഖ്‌ ആ റോളിലേക്ക്‌ വിളിച്ചപ്പോള്‍ കിട്ടിയ അവസരം എത്രയും നന്നായി ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ബിജുമേനോന്‍, മനോജ്‌ കെ.ജയന്‍, ചാക്കോച്ചന്‍ തുടങ്ങിയവരുടെ ഭാഗത്തു നിന്നും വളരെ നല്ല പിന്തുണയുണ്ടായിരുന്നു. ടേക്ക്‌ കൂടുതല്‍ എടുക്കുമ്പോഴും ക്ഷമയോടെ നല്ല ഷോട്ട്‌ വരുന്നതിനു വേണ്ടി കാത്തിരിക്കാനും പ്രോത്സാഹിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു. ഒരു തുടക്കകാരനുണ്ടാവുന്ന ടെന്‍ഷനുകള്‍ ഒഴിവായി കിട്ടാന്‍ ഇത്‌ സഹായിച്ചു.
പഞ്ചാബില്‍ 45 ദിവസത്തെ ഷൂട്ടിംഗായിരുന്നു. പട്യാല, ചണ്ഡീഗഡ്‌, അമൃത്സര്‍ എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്‌. എന്റെ വേഷം കണ്ട്‌ പല പഞ്ചാബികളും തെറ്റിദ്ധരിച്ചത്‌ മലയാള സിനിമയില്‍ ഏതോ പഞ്ചാബി അഭിനയിക്കുന്നുവെന്നാണ്‌. പഞ്ചാബിലെ രണ്ട്‌ മാസം പുതിയ അനുഭവങ്ങളാണ്‌ തന്നത്‌. വളരെ ആത്മാര്‍ഥതയുള്ള കൃത്യനിഷ്ഠ പാലിക്കുന്നവരാണ്‌ പഞ്ചാബികള്‍. തങ്ങളുടെ വികാരങ്ങള്‍ അങ്ങേയറ്റത്തെ തലത്തില്‍ അവര്‍ പ്രകടിപ്പിക്കുകയും ചെയ്യും. പഞ്ചാബിന്റെ സൗന്ദര്യം സിനിമയില്‍ കാണാനാകും. ഒരു ഹീറോ പരിവേഷമുള്ള കഥാപാത്രം മല്ലുസിംഗിലാണ്‌ ലഭിക്കുന്നത്‌. ആന്‍ മെഗാ മീഡിയ നിര്‍മിക്കുന്ന ചിത്രം മെയ്‌ 3 ന്‌ തീയേറ്ററുകളിലെത്തും.
ഏഴാം സൂര്യന്റെ വിശേഷങ്ങള്‍ മല്ലുസിംഗിന്റെ റിലീസിനുശേഷമാവും ഏഴാം സൂര്യന്‍ തീയേറ്ററുകളിലെത്തുക. ഒരു അച്ഛന്റെയും മകന്റെയും കഥപറയുന്ന സസ്പെന്‍സും ദുരൂഹതയും നിറഞ്ഞ ചിത്രമാണ്‌ ഏഴാംസൂര്യന്‍. ജ്ഞാനശീലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിത്രഭാനു പുതിയ തലമുറയുടെ പ്രതിനിധിയാണ്‌. സായികുമാറാണ്‌ ചിത്രഭാനുവിന്റെ അച്ഛന്‍ വാഴക്കോട്‌ ഉണ്ണിനാരായണപണിക്കരായി വേഷമിടുന്നത്‌.
സംവിധായകനാവാനെത്തിയ ഉണ്ണി അഭിനേതാവായത്‌ തൃശൂര്‍ വില്ലടത്തായിരുന്നു കുടുംബം. അച്ഛന്‍ ബിസിനസ്സ്‌ രംഗത്തായിരുന്നു. നാട്ടില്‍ വലിയ മെച്ചമൊന്നുമില്ലാതായതോടെ അഹമ്മദാബാദിലേക്ക്‌ താമസമായി. പഠിച്ചതും വളര്‍ന്നതും അഹമ്മദാബാദിലായിരുന്നു. പ്രഗതി ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ പഠനം. കോളേജ്‌ വിദ്യാഭ്യാസം ഗുജറാത്ത്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും. അതിനുശേഷം ബി.പി.ഒ ഇന്‍ഡസ്ട്രിയില്‍ ജോലി നോക്കുമ്പോഴാണ്‌ സിനിമയെന്ന ലക്ഷ്യത്തിലേക്കു യാത്ര തുടങ്ങിയത്‌. 19-ാ‍ം വയസ്സില്‍ സിനിമ എന്ന ലക്ഷ്യവുമായി കേരളത്തിലേക്കു വണ്ടി കയറി. സൂര്യ ടിവിയിലെ സെന്‍സേഷന്‍ എന്ന പരിപാടിയാണ്‌ വഴിത്തിരിവായത്‌. 146-ാ‍ം എപ്പിസോഡില്‍ മോഡല്‍ ഓഫ്‌ ദി വീക്കായിരുന്നു. അത്‌ കണ്ട ലോഹിതദാസ്‌ സാര്‍ മാസങ്ങള്‍ കഴിഞ്ഞ്‌ ബന്ധപ്പെടുകയായിരുന്നു. സംവിധാന സ്വപ്നവും മനസില്‍ പേറിയാണ്‌ അദ്ദേഹത്തോടൊപ്പം കൂടിയത്‌. ഒന്നരവര്‍ഷം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ സിനിമ പഠിക്കാനാണ്‌ എത്തിയതെങ്കില്‍ ലോഹിതദാസ്‌ സാറിന്റെ കണക്കുകൂട്ടല്‍ വേറെയായിരുന്നു. നിനക്ക്‌ അഭിനയം വഴങ്ങുമെന്നും ചെയ്യാന്‍ പോകുന്ന ഭീഷ്മര്‍ എന്ന സിനിമയില്‍ അഭിനയിക്കണമെന്നും പറഞ്ഞു. സിനിമയില്‍ എന്തെങ്കിലും ആകാന്‍ പറ്റുമെന്ന ആത്മവിശ്വാസമുണ്ടാക്കി തന്നത്‌ ലോഹിതദാസ്‌ ആണ്‌. പക്ഷേ അദ്ദേഹത്തിന്റെ സിനിമയില്‍ തുടക്കം കുറിക്കാനുള്ള ഭാഗ്യമുണ്ടായില്ല. നന്ദനത്തിന്റെ തമിഴ്‌ റീമ���ക്കായ ശീടന്‍ ആയിരുന്നു ആദ്യചിത്രം.
അഭിനയജീവിതത്തില്‍ വഴിത്തിരിവായത്‌ ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ബോംബെ മാര്‍ച്ച്‌ 12ല്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനായതാണ്‌. സിനിമയിലെ ഷാജഹാന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയെപോലൊരു നടനോടൊപ്പം അഭിനയിച്ചു എന്നതും പ്ലസ്‌ പോയിന്റായി. അഭിനയത്തെ ഗൗരവത്തോടെ സമീപിക്കുന്ന അച്ചടക്കം പുലര്‍ത്തുന്ന മികവുറ്റ നടനാണ്‌ അദ്ദേഹം. ഒരു നല്ല സുഹൃത്തിനെ പോലെയാണ്‌ അദ്ദേഹം പെരുമാറിയത്‌. ടെന്‍ഷനില്ലാതെ ഷാജഹാനെ അവതരിപ്പിക്കാന്‍ പറ്റിയത്‌ അതിനാലാണ്‌. നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും മറ്റുള്ളവരോട്‌ നല്ല പയ്യനാണെന്ന്‌ എന്നെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ തന്നെയാണ്‌ മല്ലുസിംഗ്‌ പോലുള്ള നല്ല പ്രോജക്ടുകള്‍ ലഭിക്കാന്‍ കാരണമെന്ന്‌ കരുതുന്നു.
ക്യാരക്ടര്‍ റോള്‍, വില്ലന്‍, ഹീറോ ശീടനില്‍ വളരെ സോഫ്റ്റായ കഥാപാത്രമായിരുന്നു. ബാങ്കോക്ക്‌ സമ്മറില്‍ വില്ലന്‍ വേഷമായിരുന്നു. ബോംബെ മാര്‍ച്ച്‌ 12ലും തത്സമയം പെണ്‍കുട്ടിയിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. മല്ലുസിംഗിലും ഏഴാം സൂര്യനിലും ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങളാണ്‌ എന്നതില്‍ സന്തോഷമുണ്ട്‌. അഭിനേതാവെന്ന നിലയില്‍ ഏതു വേഷവും തന്നാലും ചെയ്യാന്‍ കഴിയണം. നിര്‍മാതാവിന്‌ ഒരു മിനിമം ഗ്യാരന്റി നല്‍കാന്‍ കഴിയുന്ന നടനാവണം
ക്രിക്കറ്റ്‌ കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ്‌ കൂടെയുണ്ട്‌. സ്കൂളിലും കോളേജിലുമൊക്കെ സ്ഥിരമായി കളിക്കുമായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ അവസരം ലഭിച്ചത്‌ ഭാഗ്യമായി. ബോംബെ മാര്‍ച്ച്‌ 12-ല്‍ മമ്മൂട്ടിയെ അടുത്തറിയാനായെങ്കില്‍ ക്രിക്കറ്റ്‌ ലീഗില്‍ ലാലേട്ടനൊപ്പം അവസരം ലഭിച്ചു.
ഉണ്ണികൃഷ്ണന്‍ മുകുന്ദന്‍ ഉണ്ണി മുകുന്ദനായപ്പോള്‍ വലിയ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല. ജീവിതശൈലി മാറുന്നത്‌ തിരിച്ചറിയുന്നുണ്ട്‌. പണ്ടത്തെപ്പോലെ സിമ്പിള്‍ പയ്യന്‍ തന്നെയാണിപ്പോഴും. സിനിമ ഒരു പ്രൊഫഷനാണ്‌. അതില്‍ നന്നായി പ്രവര്‍ത്തിക്കുക എന്നതാണ്‌. മുമ്പുണ്ടായിരുന്ന ഒന്ന്‌ രണ്ട്‌ അടുത്ത സുഹൃത്തുക്കള്‍, അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം ഇതാണ്‌. നമ്മുടെ ലോകം. ഇന്ന്‌ ഞാന്‍ സിനിമയിലെത്തിയെന്നറിഞ്ഞപ്പോള്‍ സ്കൂളിലും കോളേജിലും പഠിപ്പിച്ചിരുന്ന അധ്യാപകര്‍ക്ക്‌ ആശ്ചര്യമായിരുന്നു. ഒരു നാണം കുണുങ്ങിയായിട്ടായിരുന്നു അവര്‍ എന്നെ കണ്ടിരുന്നത്‌. വല്ല സി.എക്കോ എം.ബി.എക്കോ പോകുമെന്നായിരുന്നു എല്ലാവരുടെയും ധാരണ.
വിനോദങ്ങള്‍ ആരോഗ്യസംരക്ഷണവും കവിതയെഴുത്തും. പത്താം ക്ലാസ്‌ മുതല്‍ ശരീരം പുഷ്ടിപ്പെടുത്തുന്നതിനുള്ള കലാപരിപാടികള്‍ തുടങ്ങിയിരുന്നു. ശരീരം സംരക്ഷിക്കുന്നതിനുവേണ്ട വ്യായാമങ്ങള്‍ക്കായി സമയം നീക്കിവയ്ക്കുന്നുണ്ട്‌.
സംഗീതവും സിനിമയും ഇഷ്ടമാണ്‌. ഇംഗ്ലീഷ്‌ കവിതകള്‍ എഴുതുന്ന ശീലം പണ്ടേയുണ്ട്‌. 33 എണ്ണം എഴുതിവച്ചിട്ടുണ്ട്‌. കുറെയേറെ എഴുതിയശേഷം ഭേദപ്പെട്ടത്‌ എന്ന്‌ തോന്നുന്നവ തിരഞ്ഞെടുത്ത്‌ പബ്ലിഷ്‌ ചെയ്യണം എന്ന ആഗ്രഹമുണ്ട്‌.
സംവിധായക സ്വപ്നം സംവിധാനമുണ്ടാവും. നല്ലൊരു അഭിനേതാവിന്‌ നല്ലൊരു സംവിധായകനാകാന്‍ കഴിയും. ഭാവിയില്‍ നടനെന്ന നിലയില്‍ വിജയിച്ചാല്‍ സംവിധാനരംഗത്ത്‌ തീര്‍ച്ചയായും ഒരു കൈനോക്കും.
കുടുംബം അച്ഛന്‍ മുകുന്ദന്‍, അമ്മ റോജി മുകുന്ദന്‍, സഹോദരി കാര്‍ത്തിക മുകുന്ദന്‍, സഹോദരീ ഭര്‍ത്താവ്‌ ഉമേഷ്‌, മകള്‍ അക്ഷര.
പുതിയ പ്രോജക്ടുകള്‍ എം.പത്മകുമാറിന്റെ പാതിരാമണല്‍.
സി. രാജ


//www.janmabhumidaily.com/news53858

ഗവി ഗേള്‍ സ്പീക്കിംഗ്‌

… ശിവപാര്‍വ്വതിയിലാണ്‌ താമസം. അച്ഛന്‍ എസ്‌.ബി.ശിവദാസ്‌. ഏലൂര്‍ ഫാക്ടറി ഉദ്യോഗസ്ഥനാണ്‌. അമ്മ ഉമാ ശിവദാസ്‌. സഹോദരന്‍ വിഘ്നേശ്‌ എസ്‌.സി.എം.എസില്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ഥിയാണ്‌.
സി. രാജ


//www.janmabhumidaily.com/news52698

ഇവര്‍ വിവാഹിതരാകുമ്പോള്‍

കാലം കരുതിവച്ച കണ്ടുമുട്ടല്‍, കൂടിച്ചേരല്‍. നര്‍ത്തകരും അഭിനേതാക്കളുമായ ജോണ്‍ ജേക്കബിന്റെയും ധന്യാമേരി വര്‍ഗീസിന്റെയും സംഗമം ഒഴിവാക്കാനാവാത്തതായിരുന്നു. കലയുടെ അരങ്ങില്‍ തിളങ്ങിയ ഇരുവരും ഇനിമുതല്‍ ജീവിതത്തിന്റെ അരങ്ങില്‍ ഒരുമിക്കുകയാണ്‌. സമാന സാഹചര്യങ്ങളിലൂടെ കലാരംഗത്തെത്തിയ ഇരുവര്‍ക്കും വിവാഹവേളയില്‍ പറയാന്‍ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സസ്പെന്‍സിന്റെയും മുഹൂര്‍ത്തങ്ങളുണ്ട്‌.
തിരുവനന്തപുരം മുട്ടട കണ്ണിമറ്റത്ത്‌ പി.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായിരുന്ന ജേക്കബ്‌ സാംസണിന്റെയും ലളിതാ ജേക്കബിന്റെയും മൂത്തമകനായ ജോണ്‍ജേക്കബിന്‌ നൃത്തം തലയ്ക്ക്‌ പിടിക്കുന്നത്‌ എട്ടാം ക്ലാസിലാണ്‌. പട്ടം സെന്റ്‌ മേരീസ്‌ സ്കൂള്‍ വേദിയില്‍ ആടിത്തിമിര്‍ത്ത ആ ചുവടുകള്‍ പിന്നീടൊരിക്കലും പിന്നോട്ടുപോയിട്ടില്ല. വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ ജോണ്‍ ഡാന്‍സുമായി നടന്നു. കൂട്ടുകാരുമൊത്ത്‌ റോയല്‍ ഗെയ്സ്‌ എന്ന അടിപൊളി ഡാന്‍സ്‌ ട്രൂപ്പുണ്ടാക്കി. മാര്‍ ഇവാനിയോസ്‌ കോളേജിലെത്തിയപ്പോഴും ജോണിന്റെ ഗ്രൂപ്പും ഡാന്‍സും ചിരപരിചിതമായിക്കഴിഞ്ഞിരുന്നു.
2004 - ലെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ജോണിന്റെ നേതൃത്വത്തിലിറങ്ങിയ ടീം മൈമില്‍ ജേതാക്കളായും കഴിവ്‌ തെളിയിച്ചു. ഡിഗ്രി കഴിഞ്ഞ്‌ ഭവന്‍സില്‍ ജേര്‍ണലിസം പഠനം. കുറച്ചുകാലം പോപ്പുലര്‍ വെഹിക്കിള്‍സില്‍ സെയില്‍സ്‌ ഓഫീസര്‍. തുടര്‍ന്ന്‌ എം.ബി.എ. ചെയ്ത ജോണ്‍ മുഴുവന്‍ സമയവും ഡാന്‍സിന്‌ പിറകേ പോകാന്‍ തയ്യാറായില്ല. അച്ഛന്റെ പിന്തുണയോടെ പി.എ. അസീസ്‌ കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ സഹോദരന്‍ സാമുവലുമൊത്ത്‌ സാംസണ്‍ ആന്റ്‌ സണ്‍സ്‌ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക്‌ നേതൃത്വം നല്‍കി. കമ്പനിയുടെ ഉയര്‍ച്ചക്കൊപ്പം ഡാന്‍സിലും ജോണ്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചുകൊണ്ടിരുന്നു. അമൃതയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ഫൈനല്‍ 20 പേരിലെത്തിയായിരുന്നു തുടക്കം.
സൂപ്പര്‍ ഡാന്‍സറിലെ പ്രകടനം, സ്വാമി അയ്യപ്പന്‍, സതി ലീലാവതി തുടങ്ങിയ സീരിയലുകളിലെത്തിച്ചു. സൂര്യ ടിവിയിലെ തില്ലാന തില്ലാന പരിപാടിയില്‍ ഫസ്റ്റ്‌ റണ്ണര്‍ അപ്പായ ജോണ്‍ അമൃത ടിവിയിലെ ലെറ്റ്സ്‌ ഡാന്‍സ്‌ പരിപാടിയിലും റണ്ണര്‍ അപ്പായി. ഇതിനിടെ സിനിമയിലും അവസരം ലഭിച്ചു. റോബിന്‍ തിരുമലയുടെ ചെമ്പടയില്‍ തുടക്കം. അമൃതയിലെ പരിചയം ശ്യാമപ്രസാദിന്റെ ഋതുവില്‍ അവസരമൊരുക്കി. മെട്രോ മനോരമ സംഘടിപ്പിച്ച മിസ്റ്റര്‍ ഹാന്‍ഡ്സം പരിപാടിയിലെ വിജയിയായ വേളയില്‍ ഷാജി കൈലാസിന്റെ ദ്രോണയിലും അവസരം ലഭിച്ചു. ചേകവര്‍, സകുടുംബം ശ്യാമള തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കൈരളി ടിവിയിലെ താരോത്സവം പരിപാടിയില്‍ രണ്ട്‌ സീസണില്‍ വിജയിയായി. ഇതിനിടെയാണ്‌ ടൂര്‍ണമെന്റിലെ ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ ലാല്‍ ജോണിന്‌ അവസരം നല്‍കുന്നത്‌. ചിത്രത്തിലെ ഗാനരംഗത്തിന്‌ കൊറിയോഗ്രാഫി നിര്‍വ്വഹിക്കാനും ജോണിനായി. ഫെബ്രുവരിയില്‍ ഷലീല്‍ കല്ലൂരിന്റെ ഡോള്‍സ്‌ എന്ന ചിത്രത്തിലൂടെ നായകനായി ജോണ്‍ വെള്ളിത്തിരയിലെത്തും.
കൂത്താട്ടുകുളം ഇടയാര്‍ വെട്ടിക്കപറമ്പില്‍ ഹൗസില്‍ വി.പി.വര്‍ഗീസിന്റെയും ഷീബാവര്‍ഗീസിന്റെയും മൂത്ത മകള്‍ ധന്യാമേരിയുടെയും കുട്ടിക്കാലത്തെ ഹരം നൃത്തമായിരുന്നു. മൂന്നരവയസ്സ്‌ മുതല്‍ നൃത്തരംഗത്തെത്തിയ ധന്യ ക്ലാസിക്കല്‍ ഡാന്‍സും പഠിച്ചിട്ടുണ്ട്‌. പിറവം സെന്റ്‌ ജോസഫ്‌ ഹൈസ്കൂളിലും എം.കെ.എം.എച്ച്‌.എസ്‌.എസിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ധന്യ ഡിഗ്രിക്ക്‌ എറണാകുളം സെന്റ്‌ തെരേസസ്‌ കോളേജിലെത്തിയതോടെ മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തിരുടി എന്ന തമിഴ്‌ ചിത്രത്തിലൂടെയായിരുന്നു ധന്യയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. മലയാളത്തില്‍ നന്മ എന്ന ചിത്രവും തമിഴില്‍ വീറവും ഈരവും എന്ന ചിത്രത്തിലും അഭിനയിച്ച ധന്യ ശ്രദ്ധിക്കപ്പെടുന്നത്‌ തലപ്പാവിലൂടെയാണ്‌. വൈരം, നായകന്‍, കോളേജ്‌ ഡേയ്സ്‌, കേരള കഫേ, കരയിലേക്ക്‌ ഒരു കടല്‍ ദൂരം, ഓര്‍മ്മമാത്രം, പ്രണയം തുടങ്ങിയ ചിത്രങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവച്ച ധന്യയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍ ശിവപുരം, എന്നെന്നും ഓര്‍മ്മയ്ക്കായി, പ്ലാറ്റ്ഫോം നമ്പര്‍-1 എന്നിവയാണ്‌.
നാളെ വിവാഹിതരാകുന്ന ജോണും ധന്യയും തങ്ങളുടെ കണ്ടുമുട്ടലിനെക്കുറിച്ചും കൂടിച്ചേരലിനെക്കുറിച്ചും മനസ്സ്‌ തുറക്കുന്നു. ജോണ്‍: 2010 ല്‍ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പ്രോഗ്രാമിലെ നൂറാം എപ്പിസോഡിന്‌ വേണ്ടി നടത്തിയ സ്റ്റേജ്‌ ഷോയാണ്‌ ധന്യയെ പരിചയപ്പെടാന്‍ വേദിയായത്‌. ഡാന്‍സ്‌ പരിപാടിയുടെ റിഹേഴ്സല്‍ ക്യാമ്പില്‍ വച്ചായിരുന്നു സൗഹൃദത്തിന്റെ തുടക്കം. മൂന്നുനാലുമാസം കഴിഞ്ഞ്‌ ഫെഫ്കയുടെ അവാര്‍ഡ്‌ ഷോ നൈറ്റില്‍ വീണ്ടും കണ്ടുമുട്ടി.
ധന്യ: ആദ്യം ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം കളിയാക്കുകയും കാര്യങ്ങള്‍ തുറന്നുസംസാരിക്കുകയും ചെയ്തിരുന്നു. സെപ്തംബറില്‍ നടന്ന മാവേലി എഫ്‌.എം 20.11 എന്ന അമേരിക്കന്‍ യാത്രയാണ്‌ ജോണിന്റെയും എന്റെയും ജീവിതത്തില്‍ വഴിത്തിരിവായത്‌.
ജോണ്‍ : എന്റെ വീട്ടില്‍ കല്യാണം ആലോചിക്കുന്ന വേളയായിരുന്നു. എന്തുകൊണ്ട്‌ ധന്യയായിക്കൂടാ എന്ന്‌ തോന്നി. വീട്ടുകാര്‍ എന്നെ ഒരു കലാകാരനെന്ന നിലയില്‍ അംഗീകരിച്ചിരുന്നു. ധന്യയും നൃത്തത്തെയും സിനിമയെയും ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി. ഒരു അഭിനേത്രിയായിട്ടും ജാടകളൊന്നുമില്ലാത്ത, നിഷ്കളങ്കയായ പെണ്‍കുട്ടി. ഇരുവരുടെയും ഇഷ്ടങ്ങളില്‍ സമാനതകള്‍. അടിച്ചുപൊളിയല്ലാത്ത, മിതമായ ജീവിതശൈലി, എം.എ. സോഷ്യോളജി കഴിഞ്ഞു. മതപരമായും എതിര്‍പ്പുകളുണ്ടാവാന്‍ സാധ്യതയില്ല. ഇതാണ്‌ ധന്യയെ പ്രൊപ്പോസ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചത്‌.
ധന്യ: അമേരിക്കയിലെ യാത്രാപരിപാടിയില്‍ ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായിരുന്നു. ഷോപ്പിംഗിനും മറ്റും ഒരുമിച്ച്‌ പോവുകയും പതിവായിരുന്നു. ജോണിന്റെ കീയറിംഗ്‌ എന്തെങ്കിലും ഉണ്ടോയെന്ന സംശയമുണര്‍ത്തിയിരുന്നു. പക്ഷേ, ഞാന്‍ വേറൊരു രീതിയില്‍ ചിന്തിച്ചിരുന്നില്ല. കാനഡയിലേക്കുള്ള യാത്രാമദ്ധ്യേ ജോണിന്‌ അങ്ങനെ വല്ല താല്‍പര്യവുമുണ്ടോ എന്ന എന്റെ ചോദ്യമാണ്‌ വഴിത്തിരിവായത്‌. ജോണ്‍ ഇഷ്ടം അവതരിപ്പിച്ച രീതി വളരെയേറെ ആകര്‍ഷകമായിരുന്നു.
ജോണ്‍: ധന്യയ്ക്ക്‌ സംശയമുണ്ടാവാതിരിക്കാന്‍ ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ്‌ എത്രയെന്ന്‌ ചോദിച്ചു. 80 എന്ന്‌ ഞാന്‍ തന്നെ പറഞ്ഞു. എനിക്കിപ്പോള്‍ 28 വയസ്സായി ഇനി ബാക്കിയുള്ളത്‌ 52. വര്‍ഷം അപ്പോള്‍ ബാക്കിയുള്ള ദിനങ്ങള്‍ 52 ഃ365 = 18980. അങ്ങനെയെങ്കില്‍ ജീവിതത്തില്‍ ബാക്കിയുള്ള പകലുകള്‍ 9490. ഈ പകലുകളില്‍ എന്നോടൊപ്പം ജീവിക്കുന്നോ എന്നായിരുന്നു ചോദ്യം. കുറച്ചുനേരം ധന്യ ഒന്നും മിണ്ടിയില്ല. പിന്നീടായിരുന്നു മറുപടി. ജോണില്‍ പറയത്തക്ക കുറവുകളൊന്നും കാണുന്നില്ല. പക്ഷേ, എനിക്ക്‌ വീട്ടില്‍ ആലോചിക്കണമെന്നായിരുന്നു മറുപടി.
ജോണിന്റെ അവതരണരീതി ശരിക്കും സര്‍പ്രൈസായിരുന്നു. ജോണ്‍ അന്ന്‌ അങ്ങനെ അത്‌ അവതരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഈ വിവാഹം ഇപ്പോള്‍ നടക്കില്ലായിരുന്നു. പിന്നീട്‌ ഒരിക്കലും ജോണിനത്‌ പറയാന്‍ പറ്റുമെന്ന്‌ കരുതുന്നില്ല. ജോണ്‍ തന്നെ അത്‌ പറഞ്ഞിട്ടുമുണ്ട്‌. ഭയങ്കര ബഹളം വയ്ക്കുന്ന സ്വഭാവമല്ല ജോണിന്റേത്‌. ബന്ധങ്ങളില്‍ മിതത്വം പാലിക്കുന്നയാള്‍. ഒരിക്കലും ഒരു പരിധിവിട്ടുള്ള പെരുമാറ്റം ഉണ്ടാവില്ല. ജോണുമായി ഇടപഴകുമ്പോള്‍ ഒരു അന്യത്വം ഒരിക്കലും തോന്നിയിരുന്നില്ല. രണ്ടുപേര്‍ക്കും യാത്രകള്‍ ഇഷ്ടമാണ്‌. സിഡ്നിയില്‍ പോയപ്പോഴും രണ്ടുപേരും ഒരുപോലെ അടിച്ചുപൊളിച്ചു. വിനോദങ്ങള്‍ ആസ്വദിക്കുന്നവര്‍. ജോലിയുടെ കാര്യത്തിലും ജീവിത വീക്ഷണത്തിലും പക്വതയാര്‍ന്ന, സമാനമായ കാഴ്ചപ്പാടാണ്‌ ഇരുവര്‍ക്കും. അതുകൊണ്ടുതന്നെ വിഷയം വീട്ടില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു.
ജോണ്‍ : അമേരിക്കന്‍ യാത്രയ്ക്കിടെ അത്യാവശ്യമായി വീട്ടില്‍ വന്നുപോകേണ്ട സാഹചര്യമുണ്ടായിരുന്നു. വീട്ടില്‍ വന്നവേളയില്‍ ധന്യയുടെ കാര്യം അവതരിപ്പിച്ചു. വീട്ടുകാര്‍ക്ക്‌ എതിര്‍പ്പുണ്ടായിരുന്നില്ല. ഈ സമയം ധന്യ ഫോണിലൂടെ വീട്ടില്‍ വിഷയം അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. മടങ്ങിയെത്തിയപ്പോള്‍ ഇരുവര്‍ക്കും കൈമാറാനുണ്ടായിരുന്നത്‌ സന്തോഷവാര്‍ത്തയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന്‌ ഹോട്ടലിലെത്തിയപ്പോള്‍ ധന്യ ഫോണുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഫോണിന്റെ മറുവശത്ത്‌ ധന്യയുടെ അമ്മയായിരുന്നു.
ധന്യ: ജോണിന്‌ വീട്ടില്‍നിന്ന്‌ അനുവാദം കിട്ടുമെന്ന്‌ ഭയങ്കര ഉറപ്പായിരുന്നു. ജോണ്‍ നാട്ടിലെത്തിയശേഷം ജോണിന്റെ അമ്മ എന്നെ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കിയിരുന്നു. എന്റെ വീട്ടില്‍ വിഷയം ആദ്യം അമ്മയോടാണ്‌ അവതരിപ്പിച്ചത്‌. അമ്മയ്ക്ക്‌ ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന്‌ ഹോട്ടലിലെത്തിയ ഉടന്‍ ജോണ്‍ എന്റെ അമ്മയോട്‌ കാര്യങ്ങള്‍ സംസാരിച്ചു. പിന്നീട്‌ യാത്രകഴിഞ്ഞ്‌ നാട്ടിലെത്തിയ ഉടന്‍ പെണ്ണുകാണല്‍ ചടങ്ങ്‌ നടന്നു. നവംബര്‍ 14ന്‌ വിവാഹനിശ്ചയവും കഴിഞ്ഞു.
ജോണ്‍ : വളരെ പെട്ടെന്ന്‌ വിവാഹനിശ്ചയം കഴിഞ്ഞു, വിവാഹവുമെത്തി. വിവാഹശേഷം വേണം ഒന്നു പ്രണയിക്കാന്‍. നിശ്ചയംകഴിഞ്ഞ വേളയില്‍ മഴവില്‍ മനോരമയ്ക്കുവേണ്ടി സംവിധായകന്‍ മധുപാലിന്റെ ദൈവത്തിന്‌ സ്വന്തം ദേവൂട്ടി എന്ന സീരിയലില്‍ ഒരുമിച്ച്‌ അഭിനയിക്കാനും അവസരം ലഭിച്ചു. ദൈവത്തിന്‌ സ്വന്തം ദേവൂട്ടിയിലെ ധന്യയുടെ അഭിനയമാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടതും.
ധന്യ: കല്യാണം ഉറപ്പിച്ചശേഷമാണ്‌ ജോണിന്റെ പല ഡാന്‍സ്‌ പരിപാടികളും സിനിമകളും ശ്രദ്ധിച്ചത്‌. അഭിനയരംഗത്ത്‌ ശ്രദ്ധിച്ചാല്‍ നന്നായി ചെയ്യാന്‍ ജോണിനാവും. എന്നാല്‍ ജോണിന്‌ അത്രവലിയ താല്‍പര്യമില്ല. ബിസിനസ്‌ കഴിഞ്ഞ്‌ കിട്ടുന്ന സമയം ലഭിക്കുന്ന അവസരങ്ങള്‍ മതിയെന്നാണ്‌ ജോണിന്റെ പക്ഷം. സിനിമയിലൂടെ കാശുണ്ടാക്കുക എന്ന ആഗ്രഹം ജോണിനില്ല. ഇതേ വീക്ഷണമാണ്‌ എന്റേതും. എന്റെ കാര്യത്തില്‍ നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുത്ത പ്രോജക്ടുകള്‍ പലതും ശരിയായില്ല. ഭാഗ്യം എന്നത്‌ നിര്‍ണ്ണായക ഘടകമാണ്‌. ഞങ്ങള്‍ രണ്ടുപേരും വ്യക്തിപരമായ ജീവിതത്തിന്‌ മുന്‍തൂക്കം കൊടുക്കുന്നവരാണ്‌. അതുകൊണ്ട്‌ തന്നെ വിവാഹശേഷവും രണ്ടുപേര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുകയുള്ളു.
സി. രാജ

//www.janmabhumidaily.com/news37563

കന്നിക്കാരന്റെ കയ്യൊപ്പ്‌

തിരിച്ചറിവിന്റെ നാള്‍ മുതല്‍ സിനിമാ ഭ്രമവുമായി നടന്ന്‌ ഉയര്‍ച്ചയുടെ പടവുകളിലെത്തിയവരാണ്‌ സിനിമാലോകത്തെ ഭൂരിപക്ഷം പേരും. എന്നാല്‍ സ്വന്തം വീട്ടില്‍ വെള്ളിത്തിരയുടെ വര്‍ണ്ണപ്രപഞ്ചം നിറഞ്ഞുനിന്നപ്പോഴും അതിലേക്ക്‌ എത്തിനോക്കാതെ വേറിട്ടു സഞ്ചരിച്ച ചെറുപ്പക്കാരന്‍. സ്വന്തം ജ്യേഷ്ഠ സഹോദരി മലയാളസിനിമയില്‍ തന്റേതായ മുഖമുദ്ര പതിപ്പിച്ചപ്പോഴും അവന്‍ സിനിമയെ തിരിഞ്ഞുനോക്കിയില്ല. നേവിയില്‍ ഓഫീസറായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്ന്‌ മിലിട്ടറി ഓഫീസറാകണമെന്ന സ്വപ്നവും പേറി നടന്നു. എന്‍.സി.സി.യും പുസ്തകവായനയും ക്രിക്കറ്റ്‌ കളിയുമൊക്കെയായി നടന്നപ്പോള്‍ ഒരിക്കല്‍പോലും അവന്‍ തിയേറ്ററുകളില്‍ എത്തിനോക്കിയില്ല. തിരുവനന്തപുരം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ഇടനാഴികളും യൂണിവേഴ്സിറ്റി ലൈബ്രറിയുമായിരുന്നു അവന്റെ ജീവിതം. ആര്‍.കെ. നാരായണന്റെ പുസ്തകങ്ങള്‍ മറിച്ചും തിരിച്ചും വായിച്ച്‌ മനസില്‍ പുതിയ സങ്കല്‍പലോകം അവന്‍ സൃഷ്ടിച്ചെടുത്തു.
എന്നാല്‍ അവനുവേണ്ടി കരുതിവച്ചിരുന്നത്‌ മറ്റൊരു ലോകമായിരുന്നു. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച പ്രതിഭയോട്‌ ഉണ്ടായ ആദരവ്‌ അവനെ പുതിയ ലോകത്തെത്തിച്ചു. വിന്റര്‍, ക്രേസി ഗോപാലന്‍, തേജോഭായി ആന്റ്‌ ഫാമിലി, എന്നീ മൂന്ന്‌ ചിത്രങ്ങളിലൂടെ സിനിമാലോകത്ത്‌ തന്റേതായ കൈയൊപ്പ്‌ ചാര്‍ത്തിയ യുവസംവിധായകന്‍ ദീപു കരുണാകരനായിരുന്നു ആ ചെറുപ്പക്കാരന്‍.
സിനിമ മനസിലേക്കെത്തുന്നത്‌ ഡിഗ്രി പ്രവേശനം പൂര്‍ത്തിയാവുന്നതുവരെ ഒരു തിയേറ്ററില്‍പോയിപോലും സിനിമ കണ്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു ഞാന്‍. ചേച്ചി സുചിത്ര (നടി സുചിത്ര) സിനിമാലോകത്ത്‌ സജീവമായിരുന്നുവെങ്കിലും സിനിമ എന്റെ ലോകമായിരുന്നില്ല. സിനിമയില്‍ ഒരിക്കലും വരരുതെന്ന്‌ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ്‌ ഞാന്‍. ഒരു സുരക്ഷിത പ്രൊഫഷന്‍ ആയി സിനിമയെ കണ്ടിട്ടില്ലാത്ത, മിലിട്ടറി ഓഫീസര്‍ അല്ലെങ്കില്‍ സിവില്‍ സര്‍വ്വീസ്‌ സ്വപ്നം കണ്ടിരുന്ന എന്റെ മനസിലേക്ക്‌ സിനിമ ഇടംപിടിക്കുന്നത്‌ അവിചാരിതമായിട്ടാണ്‌. സംവിധായകന്‍ പ്രിയദര്‍ശന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. ഡിഗ്രി അവസാന വര്‍ഷ വേളയില്‍ ഒരു ദിവസം ചേച്ചിയുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പോയതാണ്‌ വഴിത്തിരിവായത്‌. സൂര്യാമേളയില്‍ പ്രിയദര്‍ശന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയായിരുന്നു രംഗം. നടന്‍ അമിതാഭ്‌ ബച്ചനായിരുന്നു ഉദ്ഘാടകന്‍. പ്രിയദര്‍ശന്‍ എന്ന സംവിധായകന്‌ കിട്ടിയ ജനങ്ങളുടെ സ്നേഹവും ആദരവും എന്നെ അതിശയിപ്പിച്ചു. അന്ന്‌ മനസില്‍ കയറിയ ഭ്രമമാണ്‌ ഇതുവരെ എത്തിച്ചത്‌.
സംവിധായകനിലേക്കുള്ള വഴി ഡിഗ്രി അവസാന വര്‍ഷം കഴിഞ്ഞതോടെ ഒരു സംവിധായകനാവണമെന്ന്‌ മനസ്സില്‍ കുറിച്ചിരുന്നു. സിനിമകള്‍ കണ്ടുതുടങ്ങി. സംവിധായകന്‍ ടി.വി. ചന്ദ്രന്റെ മകന്‍ യാദവ്‌ സുഹൃത്തായിരുന്നു. സിനിമയെക്കുറിച്ച്‌ കൂടുതല്‍ അറിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ യാദവ്‌ ചെന്നൈയില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കാന്‍ ക്ഷണിച്ചു. അക്കാലയളവില്‍ ഒരു മാസം ടി.വി. ചന്ദ്രന്‍ സാറിന്റെ വീട്ടിലായിരുന്നു. സിനിമയെക്കുറിച്ചുള്ള പല അടിസ്ഥാനകാര്യങ്ങളും പഠിക്കുന്നതവിടെനിന്നാണ്‌. ലയോളയില്‍ നിന്ന്‌ വിഷ്വല്‍ കമ്യൂണിക്കേഷന്‍ കോഴ്സില്‍ പി.ജി. ചെയ്തു.
കുടുംബവുമായി അടുപ്പമുള്ളതുകൊണ്ട്‌ പ്രിയദര്‍ശന്‍ സാറിന്റെ കൂടെ അസിസ്റ്റന്റായി എളുപ്പം കൂടാമെന്നൊരു വിചാരമുണ്ടായിരുന്നു. എന്നാല്‍ അതത്ര എളുപ്പമല്ലായിരുന്നു. നല്ല സംവിധായകനാകണമെങ്കില്‍ എഡിറ്റിംഗും പോസ്റ്റ്‌ പ്രൊഡക്ഷനും നല്ലതുപോലെയറിയണം എന്നായിരുന്നു പ്രിയന്‍സാറിന്റെ ഉപദേശം. തുടര്‍ന്ന്‌ അരുണിന്റെ (കോക്ടെയിലിന്റെ സംവിധായകന്‍) കൂടെ എഡിറ്റിംഗിന്‌ കൂടി. രാജാകൃഷ്ണനോടൊപ്പം നിന്ന്‌ സൗണ്ട്‌ എഞ്ചിനീയറിംഗും ഒരു കൈ നോക്കി. ഇതിനുശേഷം നാട്ടിലെത്തിയപ്പോള്‍ സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഡ്യുക്കേഷന്‍ ടെക്നോളജിയുടെ കീഴില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മുപ്പതോളം ഡോക്യുമെന്ററികള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. ഇതിനുശേഷമാണ്‌ സഹസംവിധായകനും സൗണ്ട്‌ എഞ്ചിനീയറുമായ നിര്‍മ്മാതാവ്‌ സുരേഷ്‌ കുമാറിന്റെ കഥ എന്ന ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്‌. അതിനുശേഷം രാജീവ്‌ കുമാറിന്റെ സീതാ കല്യാണം എന്ന ചിത്രത്തില്‍ സഹസംവിധായകനും സൗണ്ട്‌ എഞ്ചിനീയറുമായി. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലാണ്‌ പ്രിയദര്‍ശന്റെ കീഴില്‍ സഹസംവിധായകനായി എത്തുന്നത്‌. ഇതിനുശേഷം നിരവധി പരസ്യചിത്രങ്ങള്‍ ചെയ്തു. ഭീമയ്ക്കും കേരളകൗമുദിക്കും മനോരമയ്ക്കും വേണ്ടി പരസ്യചിത്രങ്ങളൊരുക്കിയിരുന്നു. സജീവ്സേനന്‍ നിര്‍മ്മാതാവായി സുരേഷ്‌ പൊതുവാള്‍ എഴുതിയ ഒരു ബോബന്‍ കുഞ്ചാക്കോ ചിത്രമായിരുന്നു ആദ്യമായി മനസില്‍ കണ്ടിരുന്നത്‌. ചിത്രത്തിലെ കോളേജ്‌ രംഗം ഷൂട്ട്‌ ചെയ്യാനായി ഹൈദരാബാദിലെ ലൊക്കേഷനിലെത്തിയതോടെ സിനിമ നടക്കില്ലെന്നായി. മനസില്‍ ഉദ്ദേശിക്കുന്ന സിനിമയ്ക്കുവേണ്ടി സെറ്റിടുന്നതിന്‌ വന്‍തുക വേണ്ടിവരുമായിരുന്നു. ഈ നിരാശയില്‍ റാമോജി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി മടങ്ങുമ്പോള്‍ വഴിയില്‍ ഒറ്റപ്പെട്ട്‌ കണ്ട്‌ ഒരു പടുകൂറ്റന്‍ വീടാണ്‌?വിന്റര്‍ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക്‌ പ്രേരണയാകുന്നത്‌. ആദ്യചിത്രം വിന്റര്‍ ആണെങ്കിലും പുറത്തിറങ്ങിയ ആദ്യചിത്രം ക്രേസി ഗോപാലനായിരുന്നു.
പ്രിയദര്‍ശന്‍ എന്ന സംവിധായകനില്‍നിന്നുള്ള അനുഭവം. ഏതൊരു വിഷമം പിടിച്ച ഘട്ടവും സ്വതസിദ്ധമായ ശൈലിയില്‍ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ളയാള്‍. അമ്പലത്തില്‍ പോയി ഈശ്വരനെ ദര്‍ശിച്ചാല്‍ ഊര്‍ജ്ജം കിട്ടുന്നതുപോലെയാണ്‌ അദ്ദേഹവുമൊത്തുള്ള നിമിഷങ്ങള്‍. മാതൃകയായി പിന്തുടരാന്‍ ആഗ്രഹിച്ച വ്യക്തിത്വം. പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ സെറ്റില്‍ പേടിക്കേണ്ട കാര്യമില്ല. ഒരു വര്‍ക്ക്‌ നിശ്ചയിച്ചാല്‍ അത്‌ നടക്കേണ്ട രീതിയില്‍ നടന്നിരിക്കും.
തേജാഭായിയുടെ ഉദയം പണ്ട്‌ വായിച്ചിട്ടുള്ള പി.ജി. വുഢൗസിന്റെ കഥകള്‍ തേജഭായി എന���ന കഥാപാത്രത്തെ സ്വാധീനിച്ചിട്ടുണ്ട്‌. മുമ്പ്‌ റോട്രാക്റ്റ്‌ ക്ലബിന്റെ മാഗസിനില്‍ എഴുതിയ എക്സല്‍സിയര്‍ എന്ന ചെറുകഥയാണ്‌ തേജാഭായി ആന്റ്‌ ഫാമിലിയായി മാറിയത്‌. സച്ചി സേതു എഴുതി ശാന്താമുരളീധരന്‍ നിര്‍മ്മിക്കുന്ന ഒരു പ്രോജക്ടായിരുന്നു മനസില്‍. അത്‌ നീണ്ടുപോയപ്പോഴാണ്‌ ശാന്താ മുരളീധരനോട്‌ തേജോഭായിയുടെ കഥ പറയുന്നത്‌. നിര്‍മ്മാതാവ്‌ ഓകെ പറഞ്ഞതോടെ പൃഥ്വിരാജിനോട്‌ കഥ പറഞ്ഞു. കഥ പറഞ്ഞ്‌ ഒന്നരവര്‍ഷം കഴിഞ്ഞ്‌ പൃഥ്വിരാജ്‌ ജോയിന്‍ ചെയ്തു.
പൃഥ്വിരാജിന്റെ വിവാഹം, വിവാദങ്ങള്‍ ഇവ സിനിമയെ ബാധിച്ചുവോ? പ്രേക്ഷകര്‍ക്ക്‌ മുഴുവന്‍ സമയം ചിരിക്കാന്‍ കഴിയുന്ന ഒരു സിനിമ അതുമാത്രമാണ്‌ തേജോഭായി കൊണ്ടുദ്ദേശിച്ചത്‌. വിവാദങ്ങള്‍ ഒന്നും സിനിമയെ ബാധിച്ചിട്ടില്ല. എന്തു വിവാദമുണ്ടായാലും നല്ല സിനിമയാണെങ്കില്‍ ജനം കാണും. വിവാദങ്ങള്‍ക്ക്‌ ഇടം നല്‍കാതെ ഒരു സിനിമ വജയിപ്പിക്കുക എന്നതാണ്‌ ഒരു നല്ല സംവിധായകന്റെ ഉത്തരവാദിത്തം.
സിനിമ വിജയിച്ചാല്‍ അതില്‍ പലര്‍ക്കും പങ്കുണ്ടാവും. പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം സംവിധായകനു തന്നെയാവും. അത്‌ മറ്റുള്ളവരുടെ മേല്‍ ചാരിയിട്ടു കാര്യമില്ല.
അങ്ങനെ സംഭവിച്ചുപോകുന്നതാണ്‌. ഞാന്‍ ഇഷ്ടപ്പെടുന്ന, സെയിലബിലിറ്റിയുള്ള, നല്ല പ്രൊഡ്യൂസറെ കിട്ടുന്ന കഥകള്‍ സിനിമയാക്കുന്നു. വേറിട്ടുള്ള ഒരു ചിന്ത സ്വയം ഉരുത്തിരിയുന്നതാണ്‌. വേണ്ടത്ര പക്വതയെത്തുമ്പോള്‍ അതും സംഭവിക്കാം. സിനിമയിലൂടെ ജീവിതത്തില്‍ കാണാന്‍ പറ്റാത്തത്‌ അനുഭവവേദ്യമാക്കണം എന്ന പക്ഷക്കാരനാണ്‌ ഞാന്‍. ഷങ്കറിന്റെ വഴിയാണ്‌ ഇഷ്ടപ്പെടുന്നത്‌. രജനീകാന്തിന്റെ സിനിമകളെ സ്നേഹിക്കുന്നു. ജനങ്ങളെ ചിരിപ്പിക്കാന്‍ കഴിയുന്ന സിനിമകള്‍ ചെയ്യണം. ചെയ്ത മൂന്നു സിനിമകള്‍ക്കും പോരായ്മയുണ്ട്‌. അത്‌ പരിഹരിച്ചുള്ള ചിത്രമാവും അടുത്തത്‌. ഒരു സംവിധായകന്‍ എന്ന നിലയില്‍ മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ ചെയ്യാന്‍ കഴിയണം.
തിരക്കഥാകൃത്തെന്ന നിലയില്‍ നര്‍മ്മപ്രാധാന്യമുള്ള കഥകള്‍ എഴുതാന്‍ പറ്റുന്നുവെന്നതില്‍ സംതൃപ്തിയുണ്ട്‌. ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ ആയുധമാണ്‌ നര്‍മ്മം. നര്‍മ്മത്തിനു മുന്‍തൂക്കം നല്‍കി ക്രേസി ഗോപാലനും തേജോഭായിയും വെള്ളിത്തിരയിലെത്തിക്കാന്‍ കഴിഞ്ഞത്‌ തന്നെ സംബന്ധിച്ച്‌ ഒരതിശയമാണ്‌. എന്റെ എഴുത്തിന്‌ കഥാപരമായ കുറവുകളുണ്ടെന്നത്‌ തിരിച്ചറിയുന്നു. ഒരു തിരക്കഥാകൃത്ത്‌ എന്ന നിലയില്‍ ഫുള്‍ സ്ക്രിപ്റ്റ്‌ ബൈന്‍ഡ്‌ ചെയ്ത്‌ കൊടുത്തശേഷമേ അഡ്വാന്‍സ്‌ വാങ്ങുകയുള്ളു. മറ്റു സംവിധായകര്‍ക്കുവേണ്ടി തിരക്കഥ ചെയ്യണമെന്നതാണ്‌ ആഗ്രഹം.
ജീവിതത്തില്‍ ഇഷ്ടപ്പെടുന്നത്‌ യാത്രകള്‍. യാത്രകള്‍ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എല്ലാവര്‍ഷവും ഹിമാലയത്തിലേക്കുള്ള യാത്രകള്‍ പതിവാണ്‌. കോളേജ്‌ ജീവിതകാലത്ത്‌ ട്രെയിനിംഗ്‌ കമ്യൂണിറ്റിയുടെ യൂത്ത്‌വിംഗ്‌ സെക്രട്ടറി ജനറലായിരുന്നു. ഇതിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ പല ഭാഗത്തും യാത്ര ചെയ്തിരുന്നു. ഹിമാലയത്തിലേക്കുള്ള യാത്ര ആത്മീയവികാസം ലക്ഷ്യമിട്ടുള്ളതാണ്‌.
ഭാവി പദ്ധതികള്‍ ടൈഗര്‍ കിംഗ്‌ എന്ന ഹിന്ദിസിനിമ. ഹിമാലയന്‍ താഴ്‌വരകളിലെ ചമോലിയിലെ ജിം കോര്‍ബെറ്റ്‌ ദേശീയ പാര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ കടുവസംരക്ഷണം പ്രമേയമാക്കിയിട്ടുള്ള സിനിമ. നൈനിറ്റാളിലെ ഡി.എഫ്‌.ഒ. ടി.ആര്‍. ബിജുലാലാണ്‌ ഇത്തരമൊരു സിനിമയ്ക്ക്‌ പ്രേരണയായത്‌. മലയാളത്തില്‍ രാഷ്ട്രീയം പ്രമേയമാക്കി നര്‍മ്മപ്രാധാന്യമുള്ള ഒരു ചിത്രമാണ്‌ മനസ്സില്‍.
കുടുംബം അച്ഛന്‍ പരേതനായ വി.ആര്‍. കരുണാകരന്‍ നായര്‍. നേവിയില്‍ ഓഫീസറായിരുന്നു. അമ്മ ഉഷ കെ. നായര്‍. ചേച്ചി സുചിത്ര പത്തു വര്‍ഷമായി അമേരിക്കയിലാണ്‌. ഭര്‍ത്താവ്‌ മുരളീധരന്‍ അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്‌.
സി. രാജ

//www.janmabhumidaily.com/news20900

കാക്കിയിട്ട കുറ്റം

ഐജി ശ്രീജിത്ത്‌ എക്കാലവും സിപിഎമ്മിനോട് അമിത വിധേയത്തമുള്ള ഉദ്യോഗസ്ഥനാണ് ഐജി ശ്രീജിത്ത്. എന്നാല്‍ കാര്യസാധ്യത്തിനുവേണ്ടി ഭരണത്തിനനുസരിച്ച് നില്‍ക്കുകയും ചെയ്യും. ഇടതുപക്ഷ ഭരണകാലത്ത് പൊലീസിലെ മികവുറ്റ പദവികള്‍ ഇദ്ദേഹത്തിന് ലഭിക്കും. വിഎസ് വെറുക്കപ്പെട്ടവന്‍ എന്ന് പ്രഖ്യാപിച്ച വ്യക്തിയുമായും, മുഖ്യമന്ത്രി പിണറായിയുമായും ഇന്നും നല്ലബന്ധമാണ് ശ്രീജിത്തിനുള്ളത്. കോട്ടയം എസ്പിയായിരിക്കെ എംജി സര്‍വ്വകലാശാലയുടെ മെഡിക്കല്‍ വിഭാഗമായ എസ്എംഇ റാഗിങ് കേസിന്റെ അന്വേഷണത്തിലൂടെയാണ് എസ്പി ശ്രീജിത്ത് മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് ശ്രീജിത്ത് കോട്ടയത്ത് ജില്ലാ പൊലീസ് സൂപ്രണ്ടായി നിയമിതനായെതങ്കിലും പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും എസ്പിയായി തുടര്‍ന്നു. ഇടതുപക്ഷക്കാരോട് എല്ലാക്കാലക്കും കൂടുതല്‍ അടുപ്പം കാണിച്ചിരുന്ന ശ്രീജിത്ത് റാഗിങ് കേസിന്റെ അന്വേഷണ വിവരങ്ങള്‍ കോട്ടയത്തെ പ്രമുഖ സിപിഎം നേതാവിന് കൃത്യമായി ചോര്‍ത്തിക്കൊടുത്തിരുന്നു. റാഗിങ് കേസിലെ പ്രതികള്‍ കെഎസ്‌യുക്കാരായിരുന്നതിനാല്‍ ഈ കേസിലൂടെ സിപിഎമ്മിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനായിരുന്നു ശ്രീജിത്ത് ഇടപെട്ടത്. പാമ്പാടിയില്‍ മാര്‍വാടികളെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണവും ശ്രീജിത്തിനായിരുന്നു. ഈ കേസില്‍ ചെമ്പന്‍ തമ്പി എന്ന പോലീസുകാരനായിരുന്നു ശ്രീജിത്തിന്റെ സഹായി. കേസില്‍ വീണ്ടെടുത്ത സ്വര്‍ണ്ണത്തില്‍ വന്‍തിരിമറിയാണ് നടന്നത്. ഇത് സംബന്ധിച്ച് ശ്രീജിത്തിനെതിരെ അന്വേഷണം നടന്നെങ്കിലും ഭരണ സ്വാധീനമുപയോഗിച്ച് കേസൊതുക്കപ്പെട്ടു. സ്വര്‍ണ്ണ തിരിമറി സംബന്ധിച്ച് ശ്രീജിത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കോട്ടയത്ത് എസ്പിയായിരിക്കെ ചങ്ങനാശേരിയിലെ ഒരു യുവതിയുടെ വീട്ടില്‍ അനധികൃതമായി വനിത പോലീസുകാരെ ഡ്യൂട്ടിക്കിട്ടതും വിവാദമായ സംഭവമാണ്. ഇതേക്കുറിച്ച് പൊലീസുകാര്‍ക്കിടയില്‍ തന്നെ അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണവും ശ്രീജിത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഒഴിവാക്കി. നാല് വര്‍ഷം മുന്‍പ് ക്രിമിനല്‍ പോലീസുകാരുടെ പട്ടിക സംസ്ഥാന ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്തിറക്കിയപ്പോള്‍ അതില്‍ ഉള്‍പ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. പിന്നീട് കോണ്‍ഗ്രസുകാരെ സ്വാധീനിച്ച് പട്ടികയില്‍നിന്ന് രക്ഷപെട്ടു. ഇതിന് സിപിഎമ്മും സഹായിച്ചു. കോട്ടയത്തെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിവിഐപികളുമായി എത്തുന്ന ഹെലികോപ്ക്ടറുകള്‍ ഇറങ്ങുന്ന കളക്‌ട്രേറ്റിന് പിന്നിലെ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപം ബഹുനില കെട്ടിടം നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്തത് ശ്രീജിത്തായിരുന്നെന്ന് ആക്ഷേപമുണ്ട്. കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കുന്നത് ഹെലികോപ്ടറുകള്‍ക്ക് ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന് തടസമുണ്ടാകുമെന്ന നിര്‍ദ്ദേശം പോലീസ് ക്യാമ്പിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെകൊണ്ട് അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് മറികടന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി വരാതെ പിന്നീട് ശ്രീജിത്ത് സംരക്ഷിക്കുകയും ചെയ്തു. കോട്ടയത്ത് ജോലിയിലിരിക്കെ സിനിമയ്ക്ക് കഥ രചിച്ചത് വിവാദമായിരുന്നു. ചിത്രം ‘ഫൈവ് ഫിംഗേഴ്‌സ്’. കിളിരൂര്‍ കേസില്‍ ആരോപണവിധേയനായ പാരലല്‍ കോളജ് ഉടമ സജി നന്ത്യാട്ടായിരുന്നു, നിര്‍മാതാവ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വിവാദ വ്യവസായിയുമായ കെ.എ.റൗഫുമായി ചേര്‍ന്ന് മലപ്പുറം ജില്ലാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അഴിമതികേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്റെ പേരില്‍ മുന്‍ പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2013 ഫെബ്രുവരി 6 മുതല്‍ ജൂണ്‍ 26 വരെ ശ്രീജിത്ത് സസ്‌പെന്‍ഷനിലായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിനിടയില്‍ തന്നെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട് കൊടുത്തതോടെ 2013ല്‍ ജോലിയില്‍ മടങ്ങിയെത്തി. കര്‍ശന മുന്നറിയിപ്പ് നല്‍കിയാണ് സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനില്‍ ഡിഐജി ആയിരുന്നു. ഇവിടെ നിന്നു ക്രൈംബ്രാഞ്ച് ഐജിയായി ഉയര്‍ത്തപ്പെട്ടത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോഴാണ്. ചെമ്പന്‍ തമ്പി: കോട്ടയം ജില്ലക്കാരനായ ചെമ്പന്‍ തമ്പി എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന പോലീസുകാരന്‍ ഇപ്പോഴും നിഴല്‍പോലെ ശ്രീജിത്തിനൊപ്പമുണ്ട്. ഇയാള്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചിരുന്നു. ശ്രീജിത്ത് നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ക്കെല്ലാം സഹായിയാണ് ചെമ്പന്‍ തമ്പി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇദ്ദേഹം ദീര്‍ഘനാള്‍ അവധിയിലായിരുന്നു. പിന്നീട് സര്‍വ്വീസില്‍ തിരിച്ചെത്തി ജോലിയില്‍നിന്ന് പിരിയുകയായിരുന്നു. ശ്രീജിത്ത് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരിക്കെ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എ.എസ്.എന്‍. നമ്പീശന്റെ മകള്‍ എ.എന്‍.സതീദേവി ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നു. കോളേജ് വിദ്യാര്‍ത്ഥിനിയായ അവരുടെ മകളെ ശ്രീജിത്ത് തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആരോപണം. ശ്രീജിത്ത് സാമ്പത്തികമായി വഞ്ചിച്ചുവെന്നും സതീദേവി ആരോപണം ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെ നേരില്‍കണ്ട് രേഖാമൂലം എഴുതി നല്‍കി. എന്നാല്‍ പാര്‍ട്ടി ഇടപെട്ട് അന്വേഷണം മരവിപ്പിച്ചു. സതീദേവി ഇക്കാര്യങ്ങള്‍ പറഞ്ഞ് തൃശൂര്‍ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനവും നടത്തിയിരുന്നു. തൃശൂര്‍ സ്വദേശിയായ രമേഷ്‌നമ്പ്യാര്‍ എന്നയാളും ശ്രീജിത്ത് സാമ്പത്തികമായി വഞ്ചിച്ചുവെന്ന് പരാതിപ്പെട്ടിരുന്നു. രമേഷും വി.എസ്.അച്യുതാനന്ദന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ക്രൈം ബ്രാഞ്ച് ഡിഐജി ആയിരിക്കെ, ഉറ്റസുഹൃത്ത് ഷാജിയെ പണം തിരികെ കൊടുക്കാതെ കബളിപ്പിച്ചതാണ് ശ്രീജിത്തിനെതിരെ ഉയര്‍ന്ന ആദ്യ പരാതി. ഇയാളുടെ സഹോദരിയുമായുള്ള അവിഹിത ബന്ധവും വാര്‍ത്തയായിരുന്നു. ഷാജിയെ പിന്നീട് പല കേസുകളിലും ശ്രീജിത്ത് പ്രതിയാക്കി. കോട്ടയം എസ്പി ആകുന്നതുവരെ സമര്‍ത്ഥനായ ഉദ്യോഗസ്ഥന്‍ എന്ന പേരുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിയായ ശ്രീജിത്ത് തലശ്ശേരി എഎസ്പിയായാണ് സര്‍വീസില്‍ തുടക്കം. കണ്ണൂരില്‍ എസ്പി ആയിരുന്നു. രാഷ്ട്രീയ വഴക്കുകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെന്ന നിലയില്‍ പോലീസിന്റെ നിഷ്പക്ഷത നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. സിപിഎം കേന്ദ്രങ്ങളിലും മറ്റും റെയ്ഡ് നടത്തി. സംഘര്‍ഷത്തിനിടെ ബോംബ് സ്‌ഫോടനത്തില്‍ കാലിനുപരിക്കേറ്റു.
ക്രൈം ബ്രാഞ്ച് ഡിഐജി ആയിരിക്കെ സിപിഎം നേതാവ് പി.രാജീവുമായി നല്ല ബന്ധമുണ്ടാക്കി. കോടിയേരിക്കും പ്രിയനാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ അളിയന്‍ റൗഫ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അന്വേഷിച്ച മലപ്പുറം ഡിവൈഎസ്പി അഭിലാഷാണ് ശ്രീജിത്തിന്റെ രഹസ്യബന്ധങ്ങള്‍ പുറത്തുകൊണ്ടുവന്നത്. റൗഫിന്റെ ഫോണ്‍ ചോര്‍ത്തിയ അന്വേഷണ സംഘം റൗഫ്-ശ്രീജിത് ബന്ധം കണ്ടെത്തി. പെണ്‍വാണിഭ സംഘവുമായുള്ള ഇടപാടുകളും റൗഫുമായുള്ള ഇടപാടുകളും അടിസ്ഥാനമാക്കി ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു. സൈബര്‍ സെല്ലിന്റെ ചുമതലയിലെത്തിയപ്പോള്‍ ഓപ്പറേഷന്‍ ബിഗ് ഡാഡിന്റെ നോഡല്‍ ഓഫീസറായി. പശുപാലനെയും സംഘത്തെയും അറസ്റ്റ് ചെയ്തു. പല സംഭവങ്ങളിലും അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ ഉണ്ടെന്നെല്ലാം പ്രചരിപ്പിച്ചിരുന്നു. പല കേസിലും ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. ശ്രീജിത്തിനുശേഷം കേസ് അന്വേഷിക്കുന്നവര്‍ പറയുന്നത് പലതും കെട്ടിച്ചമച്ചതാണെന്നാണ്. റിപ്പോര്‍ട്ടിംഗ്: കെ.ഡി. ഹരികുമാര്‍ (കോട്ടയം), ടി.എസ്. നീലാംബരന്‍ (തൃശൂര്‍), സി. രാജ (തിരുവനന്തപുരം). …

//www.janmabhumidaily.com/news504777

3 ഹൈക്കോടതി ജഡ്ജിമാര്‍ കൂടി; സീനിയര്‍ പിന്നില്‍

പി. സോമരാജന്‍                     വി. ഷെര്‍സി                  എ.എം. ബാബു കൊച്ചി: എ.എം. ബാബു, വി. ഷെര്‍സി, പി. സോമരാജന്‍ എന്നിവരെ ജുഡീഷ്യല്‍ സര്‍വീസില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പദവിയിലേക്ക് ഉയര്‍ത്താന്‍, ഹൈക്കോടതി കൊളീജിയം, രാഷ്ട്രപതിക്കു ശുപാര്‍ശ നല്‍കി. കൊച്ചിയില്‍ ജുഡീഷ്യല്‍ അക്കാദമി ഡയറക്ടറാണ്, കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം കുടുംബത്തില്‍പ്പെട്ട ബാബു; തിരുവനന്തപുരം ജില്ലാ ജഡ്ജിയാണ്, പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഷെര്‍സി. ഡോ. ഷേര്‍ളി വാസുവിന്റെ സഹോദരിയാണ്. കൂട്ടത്തില്‍, സീനിയറും പത്തനംതിട്ട ജില്ലാ ജഡ്ജിയുമായ സോമരാജന്റെ പേര്, ജൂനിയറായ മറ്റിരുവര്‍ക്കും പിന്നിലാണ്, എന്നറിയുന്നു. ഈഴവ സമുദായാംഗമാണ്, അദ്ദേഹം. ജില്ലാ ജഡ്ജിമാരെ ഉയര്‍ത്തുമ്പോള്‍ സീനിയോറിട്ടി പരിഗണിക്കാറുണ്ട്. അഭിഭാഷകരില്‍ നിന്ന് ദേവന്‍ രാമചന്ദ്രന്‍, സതീഷ് നൈനാന്‍ എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്തിരുന്നു. മേന്മവച്ച്, ഇവരെ നേരിട്ടാണ്, കൊളീജിയം ശുപാര്‍ശ ചെയ്യുക. കൊളീജിയം ശുപാര്‍ശ സുപ്രീംകോടതിയെ അറിയിക്കും. സുപ്രീംകോടതി അത്, പരിശോധനകള്‍ക്കായി കേന്ദ്രസര്‍ക്കാരിന് വിടും. അന്വേഷണം തീര്‍ത്ത് വിവരം കേന്ദ്രസര്‍ക്കാര്‍, വീണ്ടും സുപ്രീംകോടതിയെ അറിയിച്ച ശേഷമാണ് രാഷ്ട്രപതിക്കു വിടുന്നത്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.സോമരാജന്‍, (55). കൊല്ലം സ്വദേശി. കൊല്ലം ബാറില്‍ അഭിഭാഷകനായിരിക്കെയാണ് നേരിട്ട് അഡീഷണല്‍ ജില്ലാ ജഡ്ജിയായി നിയമിതനാകുന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജിയായി പാലക്കാട്ടാണ് ആദ്യ നിയമനം. പിന്നീട് പറവൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും അഡീഷണല്‍ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. അതിനുശേഷം ആലപ്പുഴയില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി നിയമിതനായി. 2014 ല്‍ പത്തനംതിട്ടയില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി. എ.എം. ബാബു, 1981 ല്‍ നിയമ ബിരുദം നേടി. കോട്ടയത്ത് സിവില്‍ അഭിഭാഷകനായി തുടങ്ങി. മുന്‍സിഫ് ആയി, കോഴിക്കോട്ടും വടകരയിലും ജോലി നോക്കി. 1992 ല്‍ സബ് ജഡ്ജി- ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി. കാസര്‍കോട്, കൊച്ചി, ഒറ്റപ്പാലം തിരുവല്ല എന്നിവിടങ്ങളില്‍ സബ് ജഡ്ജിയും ആലപ്പുഴയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമായി. 2001 ല്‍ ജില്ലാ ജഡ്ജി. ആലപ്പുഴ അതിവേഗക്കോടതിയില്‍ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി, കോഴിക്കോട്ട് രണ്ടാം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി, പാലക്കാട്ട് കുടുംബക്കോടതി ജഡ്ജി. 2010 ജൂണ്‍ 17 ന് ജുഡീഷ്യല്‍ അക്കാദമി അഡീഷണല്‍ ഡയറക്ടറായി, 2012 ഏപ്രില്‍ 12 മുതല്‍ ഡയറക്ടര്‍. 1988ല്‍ പത്തനംതിട്ട മുന്‍സി���ായി ഷെര്‍സി ജുഡീഷ്യല്‍ സര്‍വീസില്‍. പേരാമ്പ്ര മുന്‍സിഫ് മജിസ്‌ട്രേറ്റായിരുന്നു. 1992ല്‍ തൃശൂര്‍ സബ് ജഡ്ജി. കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലും സബ് ജഡ്ജിയായശേഷം 2001 ല്‍ ജില്ലാ ജഡ്ജി. കോഴിക്കോട് കുടുംബക്കോടതി, കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതി, ഒറ്റപ്പാലം എംഎസിടി, എറണാകുളം അഡീഷണല്‍ ജില്ലാ കോടതി, തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. 2012ല്‍ മഞ്ചേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി. അതേവര്‍ഷം മേയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അദ്ധ്യക്ഷയായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയാണ്, ഇപ്പോള്‍. ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട്: കെ.ജി. മധുപ്രകാശ്/പത്തനംതിട്ട, സി. രാജ/തിരുവനന്തപുരം. …

//www.janmabhumidaily.com/news481335

പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രാധാന്യമേറി: ബാലകൃഷ്ണന്‍

തിരുവനന്തപുരം: പ്രാദേശിക വാര്‍ത്തകള്‍ക്ക് ഏറെ പ്രാധാന്യം കൈവരിക്കുന്നതായി പ്രമുഖ പത്ര ഏജന്റായ തമ്പാനൂര്‍ ബാലകൃഷ്ണന്‍. അരനൂറ്റാണ്ടിലേറെയായി പത്രം ഏജന്റായ ബാലകൃഷ്ണന്‍ ജന്മഭൂ ജന്മഭൂമിയുടെ നേതൃത്വത്തില്‍ ഏജന്റുമാര്‍ക്കായി നടത്തിയ സംഗമത്തില്‍ മുതിര്‍ന്ന ഏജന്റായ ബാലകൃഷ്ണന്‍നായര്‍ എംഡി എം. രാധാകൃഷ്ണനില്‍ നിന്നും ഓണപ്പുടവ ഏറ്റുവാങ്ങുന്നു. യൂണിറ്റ് മാനേജര്‍ റ്റി.വി. പ്രസാദ് ബാബു, ചീഫ് മാനേജര്‍ എന്‍. ഉത്തമന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ രമേഷ്, റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ സമീപം മി ഏജന്റ് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. ഏജന്റുമാര്‍ക്ക് പത്രങ്ങള്‍ കാര്യമായ പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏജന്റുമാരാ സംഗമത്തിനെത്തിയ ഏജന്റുമാര്‍ യ ചിറയിന്‍കീഴ് സുകുമാരന്‍, രാധാകൃഷ്ണന്‍നായര്‍ എന്നിവരും സംസാരിച്ചു.
ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ സര്‍ക്കുലേഷന്‍ മാനേജര്‍ എന്‍. ഉത്തമന്‍, യൂണിറ്റ് മാനേജര്‍ പ്രസാദ് ബാബു, ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, ബ്യൂറോ ചീഫ് സി. രാജ, ജില്ലാ ഫീല്‍ഡ് ഓഫീസര്‍ രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. …

//www.janmabhumidaily.com/news474204

ഭാരതീയ യുവത്വത്തിന്റെ ഭാഗ്യതാരകം

ഇന്ന് വിവേകാനന്ദ ജയന്തി-ദേശീയ യുവജന ദിനം 1984 മുതല്‍ ജനുവരി 12 ദേശീയ യുവജനദിനമായി ആണ���്ലോ നാം ആചരിച്ചുപോരുന്നത്. ആ ദിനത്തെ യുവജന ദിനമായി പ്രഖ്യാപിച്ചത് വിവേകാനന്ദ സ്വമികളുടെ ജന്മംകൊണ്ട് (12 ജനുവരി 1863 ലെ മകര സംക്രാന്തി) ധന്യമായിത്തീര്‍ന്ന ദിനമായതുകൊണ്ടാണ്. ആധുനിക ഭാരതീയ യുവത്വത്തിന്റെ പ്രതീകമായി മാറിയ സ്വാമിജി ഭാരതീയ യുവത്വത്തെ ക്രിയാത്മകമായി ചിന്തിക്കാനും പ്രവര്‍ത്തിക്കുവാനും പഠിപ്പിച്ച മഹാപ്രഭാവനാണ്. ബ്രിട്ടീഷ് വിദ്യഭ്യാസം ഭാരതീയ യുവത്വത്തെ നിഷ്‌ക്രിയമാക്കുന്നിനുവേണ്ടി ഉണ്ടാക്കിയത് ആയിരുന്നെങ്കിലും സ്വാമിജിയുടെ ഇടപെടലിലൂടെ അത് ദേശീയതയുടെ കളരികളാക്കിമാറ്റപ്പെടുകയായിരുന്നു. സ്വാമിജിയുടെ പ്രഭാഷണങ്ങളിലൂടനീളം ഭാരതത്തിന്റെ പുനര്‍സൃഷ്ടിക്കുവേണ്ടിയുളള ഒരു യുവഭാരതത്തെയായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. “സ്വഭാവഗുണമുളള നൂറു യുവാക്കളെ കിട്ടിയാല്‍ ലോകത്തെ മാറ്റാം” എന്നുളള പ്രഖ്യപനം സ്വാമിജിയുടെ ഭാരതീയ യുവശക്തിയിലുളള വിശ്വാസമാണ് പ്രകടമാക്കുന്നത്. ശുഭാപ്തി വിശ്വാസിയായ ഒരു ഋഷിവര്യന്‍ ഒരു മഹായജ്ഞത്തിന് തുടക്കംകുറിക്കുന്നതിന്റെ ശംഖനാദമിയിരുന്നു ഈ പ്രഖ്യാപനം. ഈ ലക്ഷ്യപ്രാപ്തിക്ക് ഉതകുന്നതായിരുന്നു രാമകൃഷ്ണ മിഷന്റെ കര്‍മപരിപാടികള്‍ ഒട്ടുമിക്കതും. അതുകൊണ്ടാണ് രാമകൃഷ്ണ മിഷന്റെ സന്യാസിമാര്‍ കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ജനസാമാന്യത്തിലേക്ക് ഇറങ്ങിച്ചെന്നത്. ഇത് അന്നത്തെ ജനസമൂഹങ്ങള്‍ക്ക് വേറിട്ട ഒരു അനുഭവമായി മാറി. സ്വാമിജിയുടെ സംഭാവന അഥവാ വീക്ഷണം അദ്ദേഹത്തിന്റെ മഹാസമാധിക്കുശേഷവും രാമകൃഷ്ണ മിഷന്‍ തുടര്‍ന്നുപോരുന്നു. അതുകൊണ്ടാണ് നവോത്ഥാനത്തിന്റെ ചക്രങ്ങള്‍ അദ്ദേഹത്തിന്റ മഹാസമാധിക്കുശേഷവും ഭാരതത്തില്‍ ഏറെ ചലനാത്മകമായിരുന്നത്. ഭാരതത്തിന്റെ വീഴ്ചയുടെ രഹസ്യം അതിന്റെ അന്തര്‍മുഖത (introversion) അഥവാ തന്നിലേക്കു തന്നെയുളള ചുരുങ്ങലായിരുന്നു. അതില്‍നിന്നുള്ള ഭാരതീയ ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് യുവശക്തിയിലൂടെ മാത്രമെ സാദ്ധ്യമാകൂവെന്ന് സ്വാമിജി വിശ്വസിച്ചിരുന്നു. സമകാലീന ഭാരതത്തിന്റെ ‘കൊളോണിയല്‍’ ആധുനികതയെ സ്വാമിജി യുക്തിയുക്തമായി ഇങ്ങനെ നിരീക്ഷിച്ചു: “അപൂര്‍ണ്ണ വിദ്യാഭ്യാസം സിദ്ധിച്ച, ദേശീയതയില്‍നിന്നും അന്യവല്‍ക്കരിക്കപ്പെട്ട, ഏതാനും കുറെ ആളുകളെ മാത്രമാണ് ആധുനിക ആംഗല വിദ്യാഭ്യാസത്തിനു സൃഷ്ടിക്കാനായത്, അല്ലാതെ കൂടുതലൊന്നുമില്ല”(വിവേകാനന്ദ സാഹിത്യസര്‍വസ്വം എട്ടാം വാല്യം പേജ്476). അതുമാത്രമായിരുന്നു ഈ വിദ്യാഭ്യാസസമ്പ്രദായം ആവിഷ്‌കരിച്ചവര്‍ ഉദ്ദേശിച്ചിരുന്നതും. അതുകൊണ്ട് അദ്ദേഹം “മനുഷ്യസൃഷ്ടിക്ക് ഉതകുന്നതാകണം എല്ലാവിധ വിദ്യാഭ്യാസങ്ങളും പരിശീലനങ്ങളും”എന്നുള്ള നിരീക്ഷണം നടത്തിയത്. സ്വാമിജിയുടെ ഈ നിരീക്ഷണത്തെയും ഭാരതീയ സാമൂഹ്യ ആത്മീയരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തെയും നെഹ്‌റു വിശേഷിപ്പച്ചത് കാലത്തിന്റെ കുത്തൊഴുക്കില്‍ എങ്ങോ, എന്നോ ആത്മാഭിമാനം കൈമോശം വന്നുപോയ ഹിന്ദുവിന്റെ ടോണിക്ക് എന്നായിരുന്നു. (ഇന്ത്യയെ കണ്ടെത്തല്‍ പുറം 368). ഭാരതീയയുവത്വത്തിന്റെ ആകുലതകളെയും ആശങ്കകളെയും പരിമിതികളെയും അടുത്തറിഞ്ഞ സ്വാമിജി സോഷ്യലിസത്തെ ഒരു മുട്ടുശാന്തിയായി മാത്രമാണ് കരുതിയിരുന്നത്. കാലം അത് പിന്നീട് തെളിയിക്കുകയും ചെയ്തു. സ്വാമിജി പറഞ്ഞു: “ഞാനൊരു സോഷ്യലിസ്റ്റാണ്, ഇതൊരു കുറ്റമറ്റ വ്യവസ്ഥിതിയായതുകൊണ്ടല്ല, മറിച്ച് മുഴുപട്ടിണിയേക്കാള്‍ ഭേദമാണല്ലോ ഒരു കഷണം അപ്പമെങ്കിലും കൊടുക്കാന്‍ കഴിയുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. (I am a soci-alist, not because it is a perfect system, but because I believe that half a loaf is b-etter than no bread). ലോകം സോഷ്യലിസ്റ്റ് ആശയങ്ങളുമായി സംവദിക്കുവാനാരംഭിക്കുന്നതിനും എത്രയോ ആണ്ടുകള്‍ക്കുമുമ്പേ അദ്ദേഹം സോഷ്യലിസത്തെ വിലയിരുത്തിയിരുന്നു. അദ്ദേഹം സോഷ്യലിസ്റ്റ് ആശയത്തെ അന്നത്തെ ഭാരതീയ സാമ്പത്തിക പരിപ്രേഷ്യത്തില്‍ നിന്നുകൊണ്ടായിരുന്നു വീക്ഷിച്ചിരുന്നത്. സി. രാജ ഗോപാലാചാരിയുടെ വാക്കുകളെ കടംകൊളളുകയാണെങ്കില്‍: ‘സ്വാമിജി ഹിന്ദുമതത്തിന്റെയും ഭാരതത്തിന്റെയും രക്ഷകനാണ്. ഹിന്ദുമതം നശിച്ചിരുന്നെങ്കില്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ടാവില്ലായിരുന്നു. (ആര്‍. സി. മജുംദാര്‍, അഡ്വാന്‍സ്ഡ് ഹിസ്റ്ററി ഒഫ് ഇന്ത്യ, 1970, പുറം 881). 1901 ല്‍ ധാക്കയില്‍നിന്നും സ്വാമിജിയെ കാണാനെത്തിയ യുവാക്കന്മാരോട് അദ്ദേഹം അക്കാലത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രീതിശാസ്ത്രത്തിലുളള അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട്‘പണത്തിന്റെയും വാണിജ്യത്തിന്റെയും യന്ത്രത്തിന്റെയും മാത്രമായ വ്യാപാരികളുടെ ലോകത്ത് ഭിക്ഷാപാത്രത്തിന് സ്ഥാനമില്ല’ എന്നു പറഞ്ഞിരുന്നതായി ഭൂപേന്ദ്ര ദത്തയുടെ ‘''സ്വാമിവിവേകാനന്ദ പേട്രിയോട്ട് പ്രോഫറ്റ്''’ എന്ന ജീവചരിത്രഗ്രന്ഥത്തില്‍ രേഖപ്പെ ടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ സ്വാമിജിയുടെ അടിസ്ഥാനലക്ഷ്യം ദീര്‍ഘകാലമായി നിദ്രയിലാണ്ടിരുന്ന ഭാരതത്തിന്റെ ദേശീയവികാരത്തെ തട്ടിയുണര്‍ത്തുക എന്നതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഭാരതത്തിന്റെ പുനര്‍സൃഷ്ടിക്കുവേണ്ടി യുവഭാരതത്തിന് മുന്‍ഗണന കല്‍പ്പിച്ചിരുന്നത്. “സ്വഭാവഗുണമുളള നൂറു യുവാക്കളെ കിട്ടിയാല്‍ ലോകത്തെ മാറ്റാമെന്ന് ഒരു തികഞ്ഞ വിപ്ലവകാരിക്കല്ലേ പറയാനാകൂ? അന്നും ഇന്നും ലോകത്ത് ഏറ്റവുമധികം യുവാക്കളുള്ള നാടാണ് ഭാരതം എന്നതുകൂടി കൂട്ടിച്ചേര്‍ത്തുവായിക്കുമ്പോഴെ സ്വാമിജി കൃത്യമായ ദൗത്യബോധത്തിന്റെയും വീക്ഷണത്തിന്റെയും (mission & vision) ഉടമകൂടിയായിരുന്നു എന്നത് മനസ്സിലാക്കാനാകൂ. അതാകട്ടെ യുവജന കേന്ദ്രീകൃതവുമായിരുന്നു. സ്വാമിജി തന്റെ പ്രഭാഷണങ്ങളിലുടനീളം ഭാരതത്തിന്റെ പുനര്‍സൃഷ്ടിക്കുവേണ്ടി യുവഭാരതത്തെയായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. ഇത് ദേശീയസമൂഹമനസ്സില്‍ ആത്മാഭിമാനം ജനിപ്പിച്ചു. ഇത് പ്രത്യക്ഷമായിത്തന്നെ സ്വാതന്ത്ര്യസമരത്തെ ചലനാത്മകമാക്കുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹം ഭാരതത്തിലെ ബുദ്ധിജീവികള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ സ്വീകാര്യനായി മാറിയത്. എം.എന്‍.റോയി തന്റെ ‘'ഇന്ത്യ ഇന്‍ ട്രാന്‍സിഷന്‍'’ എന്ന ഗ്രന്ഥത്തില്‍ സ്വാമികളിലെ ഈ പ്രതിഭാസത്തെ ഇങ്ങനെ വിലയിരുത്തുന്നു: വിവേകാനന്ദന്‍ തുറന്ന ദേശീയതയുടെ പാത പ്രഭാപൂരിതമായ ആദ്ധ്യാത്മിക സാമ്രാജ്യവാദത്തിന്റേതായിരുന്നു (Sp-iritual imperialism). യുവഭാരതത്തെ ഭാരതത്തിന്റെ ആത്മീയദൗത്യത്തില്‍ വിശ്വാസം അര്‍പ്പിക്കുവാനായി അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പില്‍ക്കാലത്തെ തീവ്രദേശീയതയുടെ (or-thodox nationalism) നിദാനം വിവേകാനന്ദന്റെ ഈ ദര്‍ശനമായിരുന്നു. ചുരുക്കത്തില്‍ അദ്ദേഹം ഹൈന്ദവീയതയുടെ ചക്രവാതമായിമാറുകയായിരുന്നു (cyclonic Hindu) ചെയ്തത്. സുകുമാര്‍ അഴീക്കോട് ഈ പ്രതിഭാസത്തെ കാണുന്നത് ഇപ്രകാരമാണ്: ‘ശ്രീരാമകൃഷ്ണന്‍ ദക്ഷിണേശ്വരത്തില്‍ ഏതോ മഹാനന്ദം അനുഭവിച്ചു ജീവിച്ചപ്പോള്‍, ആ പ്രചോദനമേറ്റ് ശിഷ്യന്‍ ലോകം മുഴുവനും സഞ്ചരിച്ചു. അദ്ദേഹം രാഷ്ട്രീയത്തെ അസ്പൃശ്യമായി കണ്ടില്ല. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളോടെ ആധ്യാത്മികഗ്രഹം അപരഗ്രഹത്തോട് അടുത്തടുത്തുവന്നു. ചിക്കാഗോയിലെ ചരിത്രപ്രസിദ്ധമായ പ്രസംഗവും അതിനുശേഷം കൊളംബോ മുതല്‍ അല്‍മോറവരെ നടത്തിയ പ്രഭാഷണപരമ്പരയിലും സ്വാമിജികളുടെ മുഖ്യമായ വിഷയം യുവജനങ്ങളായിരുന്നു. അതുമൂലം യുവജനങ്ങളുടെ പ്രസക്തി ഭാരതീയ വ്യവഹാരമണ്ഡലത്തില്‍ പരശ്ശതം വര്‍ദ്ധിച്ചു. ഇരുപതാംനൂറ്റാണ്ടിലെ നമ്മുടെ സ്വാതന്ത്ര്യസമരങ്ങളില്‍ അത് പ്രകടമാകുകയും ചെയ്തു. ചുരുക്കത്തില്‍ നമ്മളിന്ന് എന്തായിരിക്കുന്നുവോ അതിന് ഏറെ കടപ്പെട്ടിര���ക്കുന്നത് സ്വാമിജിയോടാണ്.      …

//www.janmabhumidaily.com/news258770

ചില മാധ്യമങ്ങള്‍ ധര്‍മ്മം വിസ്മരിക്കുന്നു - വി. മുരളീധരന്‍

…. ജ്യോതീന്ദ്രകുമാര്‍, മാനേജര്‍ ടി.വി. പ്രസാദ് ബാബു, ബിജെപി നേതാക്കളായ കെ.ആര്‍. ഉമാകാന്തന്‍, ജോര്‍ജ് കുര്യന്‍, എം.ബി. രാജഗോപാല്‍, ജെ.ആര്‍. പത്മകുമാര്‍, അഡ്വ. എസ്. സുരേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു. ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ സ്വാഗതവും ബ്യൂറോ ചീഫ് സി. രാജ നന്ദിയും പറഞ്ഞു.…

//www.janmabhumidaily.com/news235471

സിപിഎം കോണ്‍ഗ്രസിന്റെ ചിന്നവീട്‌: സുബ്രഹ്മണ്യം സ്വാമി

സര്‍വ്വേഫലങ്ങള്‍ എന്‍ഡിഎയ്ക്ക്‌ ഭൂരിപക്ഷം പറയുന്നു. യുപിഎയുടെ വാദം കഴിഞ്ഞതവണ 145 സീറ്റ്‌ കിട്ടിയപ്പോള്‍ തന്നെ തങ്ങള്‍ക്ക്‌ സര്‍ക്കാരുണ്ടാക്കാനായി. ഇത്തവണയും ആ കടമ്പ കഴിഞ്ഞാല്‍ അതിനാവുമെന്ന്‌. താങ്കളുടെ വിലയിരുത്തല്‍ ? എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന്‌ നൂറുശതമാനം ഉറപ്പാണ്‌. ഓരോ സര്‍വ്വേ ഫലത്തിലും എന്‍ഡിഎയ്ക്കും ബിജെപിക്കുമുള്ള സീറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്‌. ഓരോ ദിവസവും ബിജെപിക്കനുകൂലമായ ട്രെന്‍ഡാണുണ്ടാവുന്നത്‌. ഇപ്പോള്‍ തന്നെ എന്‍ഡിഎയ്ക്ക്‌ 260 സീറ്റ്‌ പറയുന്നു. എന്റെ കണക്കുകൂട്ടലില്‍ തെരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ ബിജെപിക്ക്‌ 300 സീറ്റും എന്‍ഡിഎയ്ക്ക്‌ 320 സീറ്റും ലഭിച്ചേക്കും. മൂന്നാം മുന്നണിയുടെ സാധ്യതയ? അങ്ങനെയൊന്ന്‌ രാജ്യത്ത്‌ നിലവിലില്ല. അവരുടെ കാര്യമൊന്നും ആരും ചര്‍ച്ച ചെയ്യുന്നതുപോലുമില്ല.തികച്ചും അപ്രസക്തമായ സംവിധമാണത്‌. മോദി അധികാരത്തിലെത്തിയാല്‍ പറയുന്നതുപോലെ എന്തു മാറ്റമാണ്‌ ഉണ്ടാക്കാന്‍ കഴിയുക. സംവിധാനങ്ങളൊക്കെ നിലവിലുള്ളതാകുമ്പോള്‍ പ്രത്യേകിച്ചും? നിലവിലുള്ള ഉദ്യോഗസംവിധാനത്തെ ഉപയോഗിച്ചുതന്നെയാണ്‌ ഗുജറാത്തില്‍ മോദി വന്‍ വികസനം കൊണ്ടുവന്നത്‌. ഗുജറാത്തില്‍ ചെയ്തത്‌ കേന്ദ്രത്തിലും പ്രാവര്‍ത്തികമാക്കാന്‍ മോദിക്കു കളിയും. മോദിഅഞ്ചുവര്‍ഷം ഭരിച്ചാല്‍ ബിജെപിക്ക്‌ 50 വര്‍ഷം ഭരണത്തില്‍ തുടരാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കും. മോദി അധികാരത്തില്‍ വന്നാല്‍ സോണിയാ ഗാന്ധിക്കെതിരെ നീക്കമുണ്ടാകും എന്ന വാര്‍ത്തകളുണ്ട്‌? തീര്‍ച്ചയായും അവരുടെ അവിതസ്വത്ത്‌ സമ്പാദനം അന്വേഷിക്കേണ്ടതല്ലേ ഒന്നരലക്ഷം കോടി രൂപയുടെ ആസ്തിയാണ്‌ അവര്‍ക്കും കുടുംബത്തിനുമുള്ളത്‌. അവര്‍ വിദേശയാത്രകള്‍ നടത്തുന്നു. അവരുടെ ചെലവുകള്‍ ആര്‌ വഹിക്കുന്നു എന്ന്‌ അന്വേഷിക്കണം. തീരെ ദരിദ്ര കുടുംബത്തില്‍ നിന്നും വന്ന ഒരു വനിതയ്ക്ക്‌ ഇത്രയും സ്വത്ത്‌ എവിടെ നിന്നാണ്‌. മോദിയുടെ ജീവനുഭീഷമിയുണ്ടെന്നു പറയുന്നതിന്‌ അടിസ്ഥാനം? സോണിയയുമായി അടുത്ത ബന്ധമുള്ള ലണ്ടിനിലെ ഇക്കണോമിസ്റ്റ്്‌ പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറില���‍ പറയുന്നത്‌ മോദിയെ തെരഞ്ഞെടുപ്പിലൂടെ തടയാനാവില്ല. അതിനു മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കണമെന്നാണ്‌. ഇക്കണോമിസ്റ്റന്റെ തലപ്പത്തുള്ളവരെല്ലാം ഇറ്റലിക്കാരാണ്‌. ഫിയറ്റ്‌ കമ്പനി കുടുംബാംഗമായ അഗ്നെലിക്ക്‌ ഇതില്‍ ഷെയറുണ്ട്‌. സോണിയയുടെ അമ്മയും സഹോദരിയുമായി അടുത്ത ബന്ധമാണിവര്‍ക്കുള്ളത്‌. അമത്യാര്‍സെന്നിന്റെ മൂന്നാം ഭാര്യയുടെ പിതാവ്‌ റോക്ക്‌ ചൈര്‍സിനും ഇതില്‍ ഓഹരിയുണ്ട്‌. ഇക്കണോമിസ്റ്റിി‍ന്റെ വാക്കുകളില്‍ മോദിക്കെതിരായ ഭീഷണി നിലനില്‍ക്കുന്നുണ്ട്‌. മോദിയെ ശാരീരികമായി അപായപ്പെടുത്താന്‍ മാത്രമേ കഴിയൂ എന്നല്ലേ അത്‌ സൂചിപ്പിക്കുന്നത്‌. ഇതിനു പിന്നില്‍ ഭീഷണിയുടെ സ്വരമുണ്ട്‌. എന്തുകൊണ്ട്‌ ഇക്കണോമിസ്റ്റില്‍ അത്തരമൊരു പരാമര്‍ശമുണ്ടായി എന്ന്‌ ബ്രിട്ടീഷ്‌ ഹൈക്കമീഷണറോട്‌ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടണം. കേരളത്തില്‍ മുന്നണി രാഷ്ടീയത്തിനിടയി്ല‍്‌ ബിജെപി ക്ക്‌ നേട്ടം കീയാനാകുമോ? ഇരു മുന്നണികളേയും ജനം മടുത്തു. തങ്ങളെ ഇവര്‍ കബളിപ്പിക്കുന്നു എന്ന്‌ വോട്ടര്‍മാര്‍ തിരിച്ചറിയുന്നു. തമിഴില്‍ ചിന്നവീട്‌ എന്നൊരു പദമുണമുണ്ട്‌. കോണ്‍ഗ്രസിന്റെ ചിന്നവീടാണ്‌ സിപിഎം. ഇരുവരും കേരളത്തില്‍ ഒത്തുകളിക്കുകയാണ്‌. ആദി ശങ്കരന്റെ നാടായ കേരളത്തെ ലോക്‌ സഭയില്‍ പ്രതിനിധീകരിക്കേണ്ടത്‌ സംസ്ക്കാര സമ്പന്നരായ വ്യക്തികളാകണം ശശിതരൂരിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പിന്നില്‍? ശശി തരൂരുമായി വ്യക്തി പരമായ ഒരു പ്രശ്നവുമില്ല. അദ്ദേഹത്തിനെതിരെ പറഞ്ഞകാര്യങ്ങളെല്ലാം തെളിവിന്റെ അടിസ്ഥാനത്തിലാണ്‌. കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്തി ദുബായിയില്‍ ജയിലില്‍കഴിയുന്ന മകനെ വഴിവിട്ട്‌ സഹായിക്കുന്നു എന്നു മാത്രമേ ഞാന്‍ പറഞ്ഞതൊള്ളു. തരൂരിന്റെ പേരേ പരാമര്‍ശിച്ചില്ല. അതുതാനെന്ന മട്ടില്‍ തരൂരാണ്‌ പ്രസ്ഥാവനയുമായി രംഗത്തുവന്നത്‌. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം കൊലപാതമെന്ന്‌ ഉറപ്പുള്ളതിനാലാണ്‌ ഇക്കാര്യത്തില്‍്‌ തരൂരിനെതിരെ നടപടി ആവശ്യപ്പെട്ടത്‌. ശശിതരൂര്‌ ഭാര്യയെ കൊല്ലില്ല എന്നാണല്ലോ എ കെ ആന്റണി പറയുന്നത്‌ തരുരാണ്‌ സുനന്ദയെ കോന്നതെന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ല. കൗ ബോയ്‌ ആയ തരൂരിനതിന്‌ കഴിയുമോ എന്നും അറിയില്ല. പക്ഷേ സുനന്ദയെ കോന്നത്‌ ആര്‌? എന്തിന്‌? എങ്ങനെ? എന്നതെല്ലാം തരൂരിനറിയാം അത്‌ പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം തരൂരിനുണ്ട്‌.. മരണത്തിന്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഐപിഎല്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും തുറന്നുപറയുമെന്ന്‌ സുനന്ദ കൂട്ടുകാരോട്‌ വെളിപ്പെടുത്തിയിരുന്നു. ഐപിഎല്ലിന്റെ പേരില്‍്‌ പേരുദോഷമുണ്ടായതും വിഷം കഴിച്ചതുമെല്ലാം സുനന്ദ കൂട്ടുകാരോട്‌ പറഞ്ഞിരുന്നു. ഐപിഎല്ലില്‍ റോബര്‍ട്ട്‌ വധേരയുടെ പങ്ക്‌, മറ്റാരുടെയെല്ലാം നിക്ഷേപങ്ങള്‍ ഇതെല്ലാം വെളിപ്പെടുത്തുമെന്ന്‌ നളിനിസിംഗ്‌ അടക്കമുള്ള കൂട്ടുകാരോട്‌ പറഞ്ഞു. പത്ര സമ്മേളനം നടത്തുന്ന തിയതിയും പറഞ്ഞിരുന്നു. സുനന്ദയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തരൂര്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന്‌ വഴക്കുണ്ടാവുകയും സുനന്ദ ഹോട്ടലില്‍ താമസിക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ സോണിയാ ഗാന്ധിയും അറിഞ്ഞിരുന്നു. മരണപ്പെട്ട സുനന്ദയുടെ ശരീരത്തില്‍ 12 മുറിവുകളും കുത്തിവയ്പ്പ്‌ എടുത്ത പാടുകളുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പോലീസ്‌ അന്വേഷണം ഇഴിഞ്ഞു നീങ്ങുകയാണ്‌. ്‌ തരൂരിന്റെ ഇടപാടുകള്‍ സംശയാസ്പദമാണ്‌. ദുബായിലെ അഫ്രാക്സ്‌ കമ്പനിയുമായി തരൂരിനുള്ള ബന്ധം വ്യക്തമാക്കണം. കള്ള്‌ തമ്പിയെന്ന കളങ്കിതവ്യക്തിയുടേതാണ്‌ കമ്പനി. റോബര്‍ട്ട്‌ വധേരയ്ക്കും കമ്പനിയുമായി ബന്ധമുണ്ട്‌. സോണിയാഗാന്ധി ന്യൂയോര്‍ക്കില്‍ വരുമ്പോള്‍ താമസിക്കുന്ന നമ്പര്‍ 66 സ്ട്രീറ്റിലെ ഹൗസ്‌ നമ്പര്‍ 64 കള്ള്‌ തമ്പിയുടേതാണ്‌. സുനന്ദ പുഷ്കറിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെങ്കില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിയേ മതിയാവൂ. സി. രാജ

//www.janmabhumidaily.com/news190025

കെഎസ്ആര്‍ടിസി : കണ്ടക്ടര്‍ ഒഴിവുകളില്ലെന്ന വാദം പൊളിയുന്നു

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ തസ്തികയില്‍ ഒഴിവുകളില്ലെന്ന ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസിയില്‍ 5052 കണ്ടക്ടര്‍മാരുടെ ഒഴിവുകളുണ്ടെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കെഎസ്ആര്‍ടിസിക്ക് സഞ്ചാരയോഗ്യമായ 6175 ബസ്സുകള്‍ ഉണ്ടെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഷെഡ്യൂള്‍ അനുസരിച്ചല്ല ബസ്സുകള്‍ കണക്കാക്കിയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ വാദം. സഞ്ചാരയോഗ്യമായ ബസുകളുടെ എണ്ണം കുറവായതിനാല്‍ ഒഴുവുകളില്ല എന്നായിരുന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞിരുന്നത്. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികളുമായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലും കെഎസ്ആര്‍ടിസിയില്‍ ഒഴിവുകളില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിവരാവകാശ രേഖകളിലും 320 ജെന്റം ബസുകളുള്‍പ്പെടെ സഞ്ചാരയോഗ്യമായ 6175 ബസ്സുകള്‍ ഉണ്ടെന്നാണ് അധികൃതര്‍ തന്നെ വ്യക്തമാക്കിയത്. ഇതനുസരിച്ചാണെങ്കില്‍ ഒരു ബസ്സിന് 2.75 എന്ന നിരക്കിലാണ് കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും തസ്തിക കണക്കാക്കുക. ഇപ്രകാരമാണെങ്കില്‍ 16981 ഡ്രൈവര്‍മാരും 16981 കണ്ടക്ടര്‍മാരും നിലവിലുള്ള ബസ്സുകളില്‍ നിയമിക്കപ്പെടണം. കണക്കനുസരിച്ച് 11929 സ്ഥിരം കണ്ടക്ടര്‍മാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ഇവരെ മാറ്റി നിര്‍ത്തിയാല്‍ തന്നെ 5052 കണ്ടക്ടര്‍ ഒഴിവുകള്‍ ഉണ്ടാവേണ്ടതാണ്. ഇത്രയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഒഴിവുകളില്ലെന്ന വാദമാണ് പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളോട് കെഎസ്ആര്‍ടിസിയും ഗതാഗതമന്ത്രിയും നിരത്തുന്നത്. ഇത് വാസ്തവവിരുദ്ധമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ സഞ്ചാരയോഗ്യമായ ബസുകളുടെ എണ്ണം വിശദമാക്കിയുള്ള രേഖകള്‍ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ ജന്റം ബസുകള്‍ കൂടി നിരത്തിലിറങ്ങുമ്പോള്‍ ഒഴിവുകള്‍ വീണ്ടും വര്‍ദ്ധിക്കും. എന്നാല്‍ ഈ ഒഴിവുകള്‍ മറച്ചുവച്ച് വ്യാപകമായി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ് അധികൃതരുടെ ലക്ഷ്യം. സി. രാജ

//www.janmabhumidaily.com/news222731

ഇത്‌ ധര്‍മ്മയുദ്ധം; വിജയം ഉറപ്പ്‌

സുഗത കുമാരി ആറന്മുള നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിക്കെതിരെയുള്ള സത്യഗ്രഹം നൂറാംദിവസത്തിലേക്ക്‌ കടക്കുകയാണ്‌. ഈ സമരത്തിന്റെ പ്രത്യേകത ഇത്‌ രാഷ്ട്രീയാതീതവും മതാതീതവുമാണെന്നുള്ളതാണ്‌. തികച്ചും പ്രകൃതിക്ക്‌ വിരുദ്ധവും നിയമവിരുദ്ധവും നാടിന്റെ സംസ്കാരത്തിന്‌ വിരുദ്ധവുമായ ഈ വിമാനത്താവള പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്ന്‌ വീണ്ടും കേരള, കേന്ദ്ര സര്‍ക്കാരുകളോട്‌ ആവശ്യപ്പെടുന്നു. ആറന്മുളയിലെ നെല്‍വയലുകള്‍ പുനരുജ്ജീവിപ്പിച്ച്‌ വലിയതോതില്‍ കൃഷി നടത്തുകയാണ്‌ ഏറ്റവും അഭികാമ്യം. തികച്ചും അനാവശ്യവും രാജ്യദ്രോഹകരവുമായ ഈ പദ്ധതിയെ തള്ളിക്കളയണമെന്ന്‌ വീണ്ടും വീണ്ടും സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകളോടും ബഹുമാനപ്പെട്ട കോടതികളോടും അഭ്യര്‍ത്ഥിക്കുകയാണ്‌.
തെരഞ്ഞെടുപ്പിന്റെ ജയപജയങ്ങള്‍ ഈ സമരത്തെ സ്പര്‍ശിക്കുകയില്ല. സമ്പൂര്‍ണ്ണ ശക്തിയോടെ ഭാരതത്തിന്റെ ഭരണസാരഥ്യത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ ധര്‍മ്മയുദ്ധത്തില്‍ തീര്‍ച്ചയായും ഞങ്ങളോടൊപ്പമുണ്ടാകുമെന്ന്‌ വിശ്വസിക്കുന്നു. ആറന്മുള സമരം ധര്‍മ്മസമരമാണ്‌. ഇതിനു പരാജയമില്ല. 'യതോധര്‍മ്മസ്തതോ ജയ' എന്നതാണല്ലോ ആപ്തവാക്യം.
പമ്പാതീരത്താണ്‌ ആറന്മുള. അനന്തവിശാലമായ നെല്‍പാടങ്ങളും തോടുകളും കാവുകളും നിരവധി ക്ഷേത്രങ്ങളും അവക്കെല്ലാം നടുനായകമായി തിരുവാറന്മുള ക്ഷേത്രവും നിലകൊള്ളുന്ന ഒതുങ്ങിയ പൈതൃകഗ്രാമം. ഇവിടെയിപ്പോഴും കൊയ്ത്തും വിതയും നാടന്‍പാട്ടും തുയിലുണര്‍ത്തും ആറന്മുള കണ്ണാടി നിര്‍മാണവും അക്ഷരശ്ലോകവും പഴയരീതിയിലുള്ള ഉത്സവാഘോഷങ്ങളും വള്ളപ്പാട്ടും വള്ളംകളിയും വള്ളസദ്യയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഈ നെല്‍പാടങ്ങളുടെ നടുവിലേക്ക്‌ ഒരു എയര്‍പോര്‍ട്ട്‌ ഭീകരമായി താണിറങ്ങാന്‍ പാടില്ല.
സ്വകാര്യ കമ്പനികള്‍ക്ക്‌ ലാഭം കൊയ്യുവാന്‍ വേണ്ടി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ഭൂമാഫിയകളും ഒത്തുചേര്‍ന്ന്‌ നടത്തുന്ന തികച്ചും നിയമവിരുദ്ധമായ ഇത്തരം പരിപാടികള്‍ക്ക്‌ സര്‍ക്കാര്‍ ഒരിക്കലും കൂട്ടുനില്‍ക്കാന്‍ പാടില്ല. ഒരുപിടി സമ്പന്നരുടെ ആവശ്യമാണ്‌ വിമാനത്താവളം. സാധാരണക്കാര്‍ക്ക്‌ വേണ്ടിയുള്ളതല്ല. വിമാനത്താവളത്തിനുവേണ്ടി നഷ്ടപ്പെടുന്നതോ ഫലഭുയിഷ്ഠമായ നെല്‍പാടങ്ങളാണ്‌. വയല്‍ എന്നാല്‍ നെല്ലു മാത്രമല്ല, ജലം മാത്രമല്ല, ജൈവ വൈവിധ്യം മാത്രമല്ല. ഒരു മനോഹര സംസ്കാരം കൂടിയാണ്‌. നടീല്‍ പാട്ടും കൊയ്ത്തു പാട്ടും തേക്ക്‌ പാട്ടും ഒരു നൂറ്‌ ആചാരങ്ങളും അനുഷ്ഠാനങ്ങളും വയലുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. ഏറ്റവുമധികം പെണ്ണുങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കുന്നത്‌ നെല്‍കൃഷിയിടങ്ങളായിരുന്നു. വയലുകള്‍ കേരളത്തിെ‍ന്‍റ മുഖമുദ്രയാണ്‌, ഐശ്വര്യമാണ്‌, അമൂല്യ സമ്പത്താണ്‌.
നെല്‍കൃഷിയെയും പച്ചക്കറി കൃഷിയെയും പുനരുജ്ജീവിപ്പിക്കുക എന്നതാണ്‌ കേരളത്തിെ‍ന്‍റ ധര്‍മം. പമ്പാ തീരത്തിെ‍ന്‍റ വളക്കൂറുള്ള മണ്ണ്‌ നശിപ്പിച്ചുകൂടാ. ആറന്മുള ഒരു പ്രതീകമാണ്‌. കേരളത്തിലുടനീളം നടക്കുന്ന വയല്‍ തണ്ണീര്‍ത്തട സംഹാരത്തിന്റെ ഒരു പ്രതീകം. അത്‌ തടയുവാന്‍ നടത്തുന്ന ധര്‍മ്മസമരം വിജയത്തിലെത്തും. കേന്ദ്രത്തിലെ രാഷ്ട്രീയമാറ്റം ഇതിന്‌ സഹായകമാകും.
(തയ്യാറാക്കിയത്‌: സി. രാജ)…

//www.janmabhumidaily.com/news201266

വെള്ളിത്തിരയിലെ മുഖശ്രീ

കുട്ടിക്കാലത്ത് അധ്യാപികയാവണമെന്ന മോഹം കൊണ്ടുനടന്ന നാട്ടിന്‍പുറത്തുകാരി. സ്‌കൂളിലെത്തിയപ്പോള്‍ കായിക രംഗത്ത് അവള്‍ പ്രതീക്ഷയായി മാറി. കൗമാരത്തിലേക്ക് കടന്നപ്പോള്‍ സൈനികസേവനത്തിനായി മനസ്സ് കൊതിച്ചു. വിധി അവള്‍ക്ക് വച്ചുനീട്ടിയത് ഇതിനെല്ലാമുള്ള അവസരമാണ്. അഭ്രപാളികളിലൂടെ ഇനി അവള്‍ക്ക് അധ്യാപികയായും കായികതാരമായും സൈനിക ഓഫീസറായും മിന്നിതിളങ്ങാം. അനുശ്രീ ഇന്ന് മലയാള സിനിമയുടെ മുഖശ്രീയാണ്. ലാല്‍ജോസിന്റെ ഡയമണ്ട് നെക്ലെയ്‌സിലെ കലാമണ്ഡലം രാജശ്രീയെയും ആങ്രിബേബീസിലെ ശെല്‍വിയെയും മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. റെഡ്‌വൈന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, വെടിവഴിപാട്, ലൈഫ് പാര്‍ട്ണര്‍ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലെ സജീവസാന്നിധ്യമായി മാറിയ അനുശ്രീയുടെ വിശേഷങ്ങള്‍. അനുശ്രീ പത്തനാപുരം കമുകിന്‍ചേരി അനുശ്രീ നിവാസില്‍ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥനായ മുരളീധരന്‍പിള്ളയുടെയും ശോഭനയുടെയും മകള്‍. സഹോദരന്‍ അനൂപ് ഇപ്പോള്‍ മസ്‌കറ്റിലാണ്. കമുകിന്‍ചേരി സ്‌കൂളിലായിരുന്നു എല്‍.പി, യു.പി. വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും മഞ്ഞക്കാല ഇന്ദിരാഗാന്ധി മെമ്മോറിയല്‍ സ്‌കൂളിലും. പ്ലസ്-ടു വിദ്യാഭ്യാസം പുനലൂര്‍ ഹൈസ്‌കൂളിലായിരുന്നു. കുട്ടിക്കാലത്ത് ടീച്ചര്‍ ആവണമെന്നായിരുന്നു ആഗ്രഹം. പിന്നീട് സ്‌പോര്‍ട്‌സിലായി താല്‍പര്യം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ ജി.വി.രാജ സ്‌കൂളില്‍ ചേര്‍ന്നു. ബാസ്‌ക്കറ്റ് ബോള്‍, ലോംഗ് ജംമ്പ് എന്നിവയില്‍ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരവും കിട്ടി. സ്‌കൂള്‍ കായികമേളയിലും പങ്കെടുത്തിരുന്നു. അമ്മയെ പിരിഞ്ഞിരിക്കാനുള്ള വിഷമം തിരികെ നാട്ടിലെത്തിച്ചു. സ്‌പോര്‍ട്‌സ് പിന്നീട് എന്‍സിസിക്ക് വഴിമാറി. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ പോയി പരേഡ് ചെയ്തത് മറക്കാനാവില്ല. അതോടെ ആര്‍മി ഓഫീസര്‍ ആവണമെന്നായി. ഏവിയേഷന്‍ ഡിപ്ലോമ എടുക്കണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. ഇപ്പോള്‍ ബിഎ ഇംഗ്ലീഷ് കോഴ്‌സ് ചെയ്യുന്നുണ്ട്. കമുകിന്‍ചേരിയിലെ തനി നാട്ടിന്‍പുറത്തുകാരിയെ വെള്ളിത്തിരയിലെത്തിച്ചത് സംവിധായകന്‍ ലാല്‍ ജോസാണ്. ജീവന്‍ ടിവിയില്‍ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. ഈ പരിചയം മൂലം സൂര്യ ടിവിയിലെ കൊറിയോഗ്രാഫര്‍ മിഥുനാണ് സൂര്യ ടി.വിയിലെ ബ്രിഗ്‌ബ്രേക്ക് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത്. ഓഡിഷന്‍ റൗണ്ടില്‍ 2000ത്തോളം പേരുണ്ടായിരുന്നു. അതില്‍ നിന്ന് പത്തുപേരെ തിരഞ്ഞെടുക്കുകയായിരുന്നു. ആ റിയാലിറ്റി ഷോയില്‍ നിന്നും പകര്‍ന്നുകിട്ടിയ അനുഭവങ്ങളാണ് സിനിമയിലേക്കുള്ള ആദ്യപാഠങ്ങള്‍. ഇപ്പോഴത്തെ അനുശ്രീ ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. യാത്രകള്‍ കൂടിയിട്ടുണ്ട്. സിനിമാ ജീവിതം കുടുംബത്തില്‍ പ്രത്യേക സ്വാധീനമൊന്നും ചെലുത്തിയിട്ടില്ല. സിനിമയിലെത്തി അടിമുടി മാറണമെന്നുള്ളവര്‍ക്ക് അങ്ങനെയും ആവാം. ആഡംബരജീവിതം നയിക്കാം. എനിക്ക് ഒരുപാട് മാറ്റമൊന്നുമില്ല. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ആ സൗഹൃദങ്ങള്‍ക്ക് തിരക്ക് കാരണം ശ്രദ്ധകൊടുക്കാന്‍ പറ്റുന്നില്ല. വീടും നാടും നാട്ടുകാരെയും മിസ് ചെയ്യുന്നു. പഠിക്കുമ്പോള്‍ തന്നെ വീടിനോട് വലിയ മമതയുണ്ടായിരുന്നു. വീട്ടുകാരോടൊത്ത് സമയം ചെലവഴിക്കാന്‍ പറ്റാത്തത് ഒരു വിഷമം തന്നെയാണ്. സിനിമയിലെത്തിയെങ്കിലും ഗ്രാമപ്രദേശത്തെ പഴയ അനുശ്രീ ആയിരിക്കാന്‍ തന്നെയാണ് ആഗ്രഹം. സിനിമയിലെ സൗഹൃദങ്ങള്‍ സിനിമയില്‍ എല്ലാവരോടും കാര്യങ്ങള്‍ തുറന്നുപറയാന്‍ നില്‍ക്കാറില്ല. ബിഗ്‌ബ്രേക്ക് റിയാലിറ്റി ഷോയില്‍ ഒപ്പമുണ്ടായിരുന്ന സ്വാസികയും ഭാവനചേച്ചിയുമാണ് അടുത്ത സുഹൃത്തുക്കള്‍. എല്ലാ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കും. തുടക്കത്തിലേ ഭാവനചേച്ചിയോട് ഒരിഷ്ടമുണ്ടായിരുന്നു. എന്തെങ്കിലും സംശയങ്ങള്‍ ചോദിച്ചാല്‍ ഇഷ്ടക്കേടുണ്ടാവുമോ, എന്ന ഭയമുണ്ടായിരുന്നു. സൗഹൃദം വളരെ പെട്ടെന്ന് വളരുകയായിരുന്നു. കഥാപാത്രങ്ങളോടുള്ള സമീപനം ഡയമണ്ട് നെക്ലെയ്‌സിലെ പൊട്ടിപ്പെണ്ണിനെ പോലെയാണോ താന്‍ എന്ന് പലരും ചോദിക്കാറുണ്ട്. ഡയമണ്ട് നെക്ലെയ്‌സിലെ രാജശ്രീയും എന്റെ സ്വഭാവവും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ ഒരു നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയായത് ആ കഥാപാത്രത്തെ സഹായിച്ചിട്ടുണ്ട്. ഒരു നാട്ടിന്‍പുറത്തെ പെണ്‍കുട്ടി എങ്ങനെ നടക്കും, മുടികെട്ടും, സാരി ഉടുക്കും എന്നത് സംവിധായകന് വിശദമാക്കി തരേണ്ടിവന്നില്ല. സിനിമാ ജീവിതത്തിലെ മറ്റൊരു ഭാഗ്യം ലാല്‍ജോസ് സാര്‍ തൊട്ടടുത്ത ചിത്രമായ പുള്ളിപുലികളും ആട്ടിന്‍കുട്ടിയിലും വിളിച്ചു എന്നതാണ്. ഒരുപാട് ചിന്തിച്ച്, പേടിച്ച് ചെയ്ത കഥാപാത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ദീപ. ഒരു സീനേ ഉള്ളൂവെങ്കിലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രം. ഒരു അഭിനേത്രി എന്ന നിലയില്‍ നായികയായി മാത്രം അഭിനയിച്ചിട്ട് കാര്യമില്ല. എത്രയോ നായികമാര്‍ വന്നുപോകുന്നു. നായികക്കുവേണ്ടി സിനിമകള്‍ ഉണ്ടാവാറില്ല. പ്രണയം, പാട്ട് എന്നതിലുപരി  മികവ് പുലര്‍ത്താന്‍ കഴിയുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ഇക്കാലത്തെ തിരക്കഥകളില്‍ വിരളമാണ്. ഡയമണ്ട് നെക്ലെയ്‌സ് ചെയ്തുകഴിഞ്ഞപ്പോള്‍ അതേ പാറ്റേണിലുള്ള നിരവധി കഥാപാത്രങ്ങള്‍ വന്നു. കഥാപാത്രങ്ങളില്‍ ടൈപ്പ് ചെയ്യപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് വെടിവഴിപാടില്‍ മോഡേണ്‍ പെണ്‍കുട്ടിയായ രശ്മിയെ അവതരിപ്പിക്കാനായത്. ഏത് കഥാപാത്രത്തെയും ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ ഒരു അഭിനേത്രിക്ക് കഴിയണം. ആരാധകരുടെ സ്വാധീനം ആരാധകരുടെ സ്‌നേഹം നല്ലതെന്നാണ് എന്റെ പക്ഷം. നമ്മളെ അറിയാത്ത, നമ്മള്‍ അറിയാത്ത, നമ്മളെ വിലയിരുത്തുന്നവരുടെ അഭിപ്രായങ്ങള്‍ സഹായകരമാവാറുണ്ട്. ഫേസ്ബുക്കില്‍ നമ്മളെ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. അവരുടെ കമന്റുകള്‍ സ്വയം മെച്ചപ്പെടുന്നതിന് ഉപകരിക്കും. ആരാധികയെന്ന നിലയില്‍ മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയ പ്രതിഭകള്‍. ശോഭന, മഞ്ജുവാര്യര്‍, ലെന. ഇതില്‍ എന്ന അതിശയിപ്പിച്ച അഭിനേത്രിയാണ് ലെന . രണ്ടാംഭാവത്തില്‍ നിന്നും അവരുടെ ക്യാരക്ടര്‍ റോളുകളിലേക്കുള്ള മാറ്റം. ഏതു വേഷവും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള അഭിനയ മികവ്, അതിനോട് ആദരവാണ്. മനസിലെ പ്രണയം മനസ്സില്‍ പ്രണയമുണ്ട്. ഇപ്പോള്‍ സിനിമക്ക് പ്രാധാന്യം നല്‍കുന്നു. ജീവിതത്തില്‍ എല്ലാകാര്യങ്ങളും പങ്കുവയ്ക്കാന്‍ കഴിയുന്നയാള്‍. സിനിമയെ ഇഷ്ടപ്പെടുന്ന ഒരു സുഹൃത്ത്,അങ്ങനെയാവണം ജീവിതപങ്കാളി. പ്രതീക്ഷകള്‍ അനീഷ് ഉപാസനയുടെ സെക്കന്റ്‌സില്‍ ജയസൂര്യയോടൊപ്പം. പ്രദീപിന്റെ പേടിത്തൊണ്ടനില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം. കെ.കെ.ഷാജുവിന്റെ കുരുത്തന്‍കെട്ടവന്‍ തുടങ്ങിയവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍. സി രാജ

//www.janmabhumidaily.com/news217826

ഇഎംഎസ് ഭവന പദ്ധതി പരാജയമെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 2008ല്‍ നടപ്പാക്കിയ ഇഎംഎസ് സമ്പൂര്‍ണ ഭവനപദ്ധതി പരാജയമെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സ്ഥലവും വീടും നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി നഗരപ്രദേശങ്ങളില്‍ വെറും 10 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ വെറും 23.84 ശതമാനവും നേട്ടം മാത്രമാണുണ്ടാക്കിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വികസന ഫണ്ട് ലഭ്യമാക്കാത്തതുകാരണം പദ്ധതി നിര്‍വ്വഹണം തടസ്സപ്പെട്ടുവെന്നും പദ്ധതിനിര്‍വ്വഹണത്തിനാവശ്യമായ 5861.56 കോടിയുടെ സ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വരൂപിച്ചത് വെറും 1452.97 കോടി മാത്രമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥലം വാങ്ങി വീടുകള്‍ നിര്‍മ്മിക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍ ചെലവിട്ട 35.50 ലക്ഷം പാഴ്‌ചെലവായി.
സര്‍ക്കാര്‍ നടത്തിയ പൊതുസര്‍വ്വെ പ്രകാരം 2007ല്‍ സംസ്ഥാനത്ത് 10.84 ലക്ഷം വീടുകളുടെ ആവശ്യകതയുണ്ടായിരുന്നു. ഭൂരഹിതരും ഭവനരഹിതരുമായ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കാന്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ ഭൂരഹിത കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം എസ്‌സി, എസ്ടി, ആശ്രയ, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ എന്നിവരില്‍ അര്‍ഹരായവരെയും ഉള്‍പ്പെടുത്തണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. പദ്ധതിയില്‍ നഗരപ്രദേശങ്ങളില്‍ 55071 ഭൂരഹിതരെയും 33430 ഭവനരഹിതരെയും ഗുണഭോക്താക്കളായി തെരഞ്ഞെടുത്തു. ഇതില്‍ 5576 ഭൂരഹിതര്‍ക്കും 15171 ഭവനരഹിതര്‍ക്കും ധനസഹായം ലഭിച്ചു. ഇതില്‍ പണി പൂര്‍ത്തിയാക്കിയ വീടുകള്‍ വെറും 8854 മാത്രമാണ്. പദ്ധതിയുടെ പ്രവര്‍ത്തന നേട്ടം 10 ശതമാനം മാത്രം.
ഗ്രാമപ്രദേശങ്ങളില്‍ 1,35,850 ഭൂരഹിതരെയും 3,34,487 ഭവനരഹിതരെയും പദ്ധതിക്കായി തെരഞ്ഞെടുത്തു. ഇതില്‍ 12,856 ഭൂരഹിതര്‍ക്കും 1,45,904 ഭവന രഹിതര്‍ക്കും ധനസഹായം ലഭിച്ചു. ഇതില്‍ പണി പൂര്‍ത്തിയായ വീടുകള്‍ വെറും 1,12,128 മാത്രമാണ്. അതായത് 23.84 ശതമാനം.
ഭൂരഹിത കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി നല്‍കുന്നതില്‍ വകുപ്പ്തല സംവിധാനം പരാജയപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. പദ്ധതിക്കാവശ്യമായ മിച്ചഭൂമിയോ പുറമ്പോക്ക് ഭൂമിയോ കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്വം കളക്ടര്‍മാര്‍ക്കാണ്. കളക്ടറെ പിന്തുണയ്ക്കാന്‍ ഗ്രാമപഞ്ചായത്ത് /മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തലത്തില്‍ ഒരു തിരച്ചില്‍ സമിതി രൂപീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയ തദ്ദേശ സ്ഥാപനങ്ങളിലൊന്നും തിരച്ചില്‍ സമിതി രൂപീകരിച്ചിട്ടില്ല.
വീട് നിര്‍മ്മിക്കാന്‍ സ്വകാര്യവ്യക്തിയില്‍ നിന്ന് കൊല്ലം കോര്‍പ്പറേഷന്‍ അനുയോജ്യമല്ലാത്ത സ്ഥലംവാങ്ങിയതുമൂലം 35.5 ലക്ഷം പാഴ്‌ചെലവ് ആകുകയും ചെയ്തു. 43 ഗുണഭോക്താക്കള്‍ക്കായി വാങ്ങിയ സ്ഥലം ചതുപ്പ്‌നിലമായിരുന്നു. വീട് നിര്‍മ്മാണത്തിന് അനുയോജ്യമാക്കാന്‍ ഭീമമായ തുക ചെലവാക്കി നികത്തേണ്ട അവസ്ഥയിലായിരുന്നു സ്ഥലം. ഇത് സ്ഥലം വാങ്ങുമ്പോള്‍ തന്നെ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇഎംഎസ് പദ്ധതിയുടെ മാര്‍ഗ്ഗരേഖ പ്രകാരം ആശ്രയകുടുംബങ്ങളെ യാതൊരു കാരണവശാലും പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനാവില്ല. ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയ 38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 29 എണ്ണത്തില്‍, മറ്റൊരു ഭവന പദ്ധതിയിലും ഉള്‍പ്പെടാതിരുന്നിട്ടും 791 ആശ്രയകുടുംബങ്ങളെ പട്ടികയില്‍പ്പെടുത്തിയില്ല. ഇതില്‍ നിന്നും അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമായി. എട്ട് തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികയില്‍പ്പെട്ട 464 എസ്‌സി കുടുംബങ്ങള്‍ക്ക് ഇന്ദിരാ ആവാസ് യോജ്‌ന പദ്ധതിയില്‍ ഭവനം ലഭിച്ചുവെന്ന പേരില്‍ ധനസഹായം നിഷേധിച്ചു. എന്നാല്‍ ഇവര്‍ക്ക് ഒരു പദ്ധതിയിലും ധനസഹായം ലഭിച്ചിരുന്നില്ല. അര്‍ഹതപ്പെട്ട എസ്‌സി കുടുംബങ്ങള്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടു എന്ന് ഇതില്‍ നിന്നും വ്യക്തമായി. പൊതുവിഭാഗം, എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്കുമായി മുന്‍ഗണനാ നടപടികള്‍ തയ്യാറാക്കണമെന്ന നിര്‍ദ്ദേശവും ഗുണഭോക്താക്കളെ തെരഞ്ഞെടുത്തശേഷം സൂപ്പര്‍ചെക്ക് നടത്തണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
സി. രാജ

//www.janmabhumidaily.com/news214624