നിങ്ങൾ തിരഞ്ഞത് സേവ്യര്‍ ജെ ഏകദേശം 30 ഫലങ്ങൾ, 0.035 സെക്കൻഡ്
നമുക്ക്‌ പാര്‍ക്കാം നല്ലവനായി

… ചെറുതാകുന്നതിന്റെ വലിപ്പം അറിയുന്നതിനാലാവണം. നാളത്തെ സിനിമയില്‍ സ്വന്തം ഇരിപ്പിടം വലിച്ചെടുത്തിരിക്കാനുള്ള യോഗ്യതയുടെ കാറ്റുപിടിക്കുന്നുണ്ട്‌ അജി ജോണ്‍ എന്ന പ്രതീക്ഷയുടെ പായ്ക്കപ്പലിന്‌.
സേവ്യര്‍ ജെ.

//www.janmabhumidaily.com/news64552

വഴിമാറി നടക്കുന്ന മലയാള പടങ്ങള്‍

… ചരക്കോ തുടങ്ങിയ വാദങ്ങള്‍ ഇനിയും മുന തേഞ്ഞ്‌ നടക്കും. ഗതി കിട്ടാത്ത ചില രാഷ്ട്രീയ പേക്കോലങ്ങള്‍ സിനിമയില്‍ വള്ളമിറക്കുകയും ചില സിനിമക്കാര്‍ അത്‌ തങ്ങളുടെ കഴുത്തില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്‌ ഇന്നത്തെ സിനിമാ ദുര്യോഗം.
സേവ്യര്‍. ജെ
//www.janmabhumidaily.com/news36504

ലീലാ മേനോന്‍ സിനിമയിലേക്കും

" alt="സീബ്രാവരകള്‍ നിര്‍മിക്കുന്ന ഹാഷ്മി ഫിലിം ഇന്റര്‍നാഷണലിന്റെ ലോഗോ ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന്‍ പ്രകാശനം ചെയ്യുന്നു. സേവ്യര്‍ ജെ, സജിന്‍ലാല്‍, നടന്‍ ഹരീഷ്, ഷംനാദ് തുടങ്ങിയവര്‍…

//www.janmabhumidaily.com/news436540

ഇനി സിനിമയിലും ലൈവായി ലീലാ മേനോന്‍

… പത്രപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാമേനോന്റെ ജീവിതകഥ സിനിമയാകുന്നു. ലീലാ മേനോന്റെ ആത്മകഥ നിലയ്ക്കാത്ത സിംഫണിയെ ആസ്പദമാക്കി സേവ്യര്‍ ജെ. രചിച്ച 'വെയിലിലേക്ക് മഴ ചാഞ്ഞു'വെന്ന…

//www.janmabhumidaily.com/news346552

വീണ്ടും ബോട്ട് ദുരന്തം 6 മരണം

>ടി. എസ്. നീലാംബരന്‍
സേവ്യര്‍. ജെ
കെ. എസ്. ഉണ്ണികൃഷ്ണന്‍
ഫ്രാന്‍സിസ് പൗലോസ്…

//www.janmabhumidaily.com/news315263

ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ് സമ്മാനിച്ചു

…: എം. കെ ഹരികുമാറിന്റെ ആത്മായനങ്ങളുടെ ഖസാക്ക്  എന്ന കൃതിയുടെ പേരിലുള്ള 20-ാംമത് അവാര്‍ഡ് സമ്മാനിച്ചു. ജന്മഭൂമി സബ്ബ് എഡിറ്റര്‍ സേവ്യര്‍. ജെ എഴുതിയ 'വെയിലിലേക്ക് മഴ ചാഞ്ഞു' എന്ന…

//www.janmabhumidaily.com/news262615

വാണ്ടറേഴ്സ്‌ വേറിട്ട അനുഭവമായി

കൊച്ചി: ബ്രസീല്‍-അര്‍ജന്റീന സംരംഭമായ ഡോക്യുഫിക്ഷന്‍ 'വാണ്ടറേഴ്സ്‌' നല്‍കിയ തീവ്രാനുഭവം കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രത്യേകതയായി. സെര്‍ജിയോ ഒലിവേര, റെനാറ്റ പിന്‍ഹേരിയോ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം പറയുന്നത്‌ നാടോടികളുടെ കഥയാണ്‌. 2011 ല്‍ റിയോ ഡി ജെയിനെറോയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയ വാണ്ടറേഴ്സ്‌ ലോകത്തിന്റെ തനതു-കൃത്രിമ ജീവിതം ശക്തമായി അനാവരണം ചെയ്യുന്നു.
ആദ്യന്തം ട്രാവലോഗിന്റെ സ്വഭാവമുള്ള ചിത്രത്തില്‍ കഥാപാത്രങ്ങളോ നായികാനായകന്മാരോ പ്രത്യേകിച്ചില്ല. അല്ലെങ്കില്‍ എല്ലാവരും കഥാപാത്രങ്ങള്‍തന്നെ എന്നും പറയാം. കരകൗശല വസ്തുക്കള്‍ വില്‍ക്കുകയും പാട്ടും നൃത്തവും കലകളുമൊക്കെയായി കഴിയുന്ന വ്യത്യസ്ത പശ്ചാത്തലത്തില്‍നിന്നുള്ള വ്യക്തികളുടെ ജീവിതാനുഭവങ്ങളാണ്‌ ചിത്രം.
തിക്കും തിരക്കും മഹാസൗധങ്ങളും പേപിടിച്ച്‌ പായുന്ന വാഹനങ്ങളും നിറഞ്ഞ ആധുനിക നഗരജീവിതത്തിന്റെ പൊയ്മുഖവും ശാന്തവും മന്ദവുമായൊഴുകുന്ന പ്രകൃതിജന്യമായ നാടോടിജീവിതവും തമ്മിലുള്ള വിടവാണ്‌ ചിത്രത്തിന്റെ പ്രമേയം. കാറ്റും മഴയും മഞ്ഞും വെയിലും കാടും മലയും ഉപേക്ഷിച്ച്‌ ആര്‍ത്തിയും മത്സരവുമായി പുതുജീവിതം തുടങ്ങിയപ്പോള്‍ മനുഷ്യന്‌ ആഹ്ലാദവും സ്വസ്ഥതയും നഷ്ടപ്പെട്ടു. ഭാഷ-രാജ്യം-സംസ്ക്കാരാതിര്‍ത്തികള്‍ ഇത്തരം മത്സരങ്ങളുടെ ഫലമാണ്‌. തിരക്കില്‍ എങ്ങോട്ടെന്നില്ലാതെ പായുന്നവര്‍ക്കിടയില്‍ ആഹ്ലാദത്തോടെയും ശാന്തരായും തങ്ങളുടെ കരവേല ഉല്‍പ്പന്നങ്ങള്‍ വിറ്റ്നടക്കുന്ന നാടോടികളെ ചിത്രത്തില്‍ കാണാം. അതിസ്വപ്നങ്ങളോ ആര്‍ത്തിയോ ഇല്ലാത്തതുകൊണ്ട്‌ അവര്‍ക്ക്‌ നഷ്ടബോധമോ നിരാശയോ ഇല്ല. ജീവിതം യാത്രയാണെന്നും ജനനം മുതല്‍ മരണം വരെ അതൊരു ദ്വാരമാണെന്നും വീടും കുടിലും പണം പോലുമില്ലാതെ കഴിയാമെന്നുമൊക്കെയുള്ള അപരിഷ്കൃതരെന്ന്‌ തോന്നിക്കുന്ന നാടോടികളുടെ ആഴമുള്ള ദര്‍ശനം പരിഷ്കൃത മനുഷ്യന്റെ പൊങ്ങച്ചത്തിന്‌ പുറത്തുള്ള പ്രഹരമാണ്‌.
പരിസ്ഥിതിസംരക്ഷണത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ മാനവജാഗ്രതയിലൂന്നി എവിടെയും മനുഷ്യവികാരം ഒന്നാണെന്ന്‌ പ്രഖ്യാപിക്കുന്ന 'വാണ്ടറേഴ്സ്‌' അനവധി രാഷ്ട്രീയ-സാമൂഹ്യ മാനങ്ങളെ വെളിവാക്കുന്നു. നാളത്തെ മനുഷ്യന്‍ കേവലം നമ്പറുകള്‍ മാത്രമായി അറിയപ്പെടാന്‍ സാധ്യതയുണ്ടെന്നതിനെക്കുറിച്ച്‌ ചിത്രം വ്യാകുലപ്പെടുന്നു. എല്ലാ അപചയങ്ങളേയും സ്നേഹവും സമാധാനവുംകൊണ്ട്‌ നേരിടാമെന്നൊരു സാംസ്ക്കാരിക തിരിച്ചറിവ്‌ ചിത്രം മുന്നോട്ടുവെക്കുന്നു.
സേവ്യര്‍. ജെ

//www.janmabhumidaily.com/news88716

പ്രതിയുടെ മുഖത്ത്‌ പോലീസ്‌ കണ്ണാടി നോക്കരുത്‌

അനുകരണം പുതിയൊരു സംഭവമൊന്നുമല്ല. അത്‌ മനുഷ്യന്റെ സ്വഭാവമാണ്‌. അല്ലെങ്കില്‍ സഹജാവബോധമാണ്‌. കല അനുകരണത്തിന്റെ അനുകരണമാ ണെന്നൊക്കയുള്ള പ്ലാറ്റോയുടെ ദര്‍ശനമൊക്കൊ ചുമ്മാ ഫിലോസഫി പറയാന്‍ കൊള്ളാം. മനുഷ്യനുണ്ടായ കാലം മുതല്‍ മുറിയാത്ത ഒരു പ്രവാഹമായി തുടര്‍ന്നു പോരുന്നതാണ്‌ അനുകരണത്തിന്റെ ജനിതകം. പക്ഷേ എന്തു ചെയ്താലും അതുഅനുകരണമാണെന്നുള്ള ചപ്പടാച്ചി പറച്ചില്‍ തികച്ചും പ്രതിലോമ പരമാണ്‌. മനുഷ്യന്‍ ചെയ്യുന്നതിലെപ്പോഴുമൊരു പകര്‍ത്തല്‍ പ്രക്രിയ നടക്കുന്നുണ്ട്‌.
നന്മയും തിന്മയും ചെകുത്താനും ദൈവവുമൊക്കെ മനുഷ്യനിലുള്ളതാണ്‌. അതുപോലെ കൊള്ളയും കൊലപാതകവും. എന്തെങ്കിലും കണ്ടിട്ടോ പകര്‍ത്തിയിട്ടോ വേണ്ട ഇതൊക്കെ ചെയ്യാന്‍.സിനിമ കാണലോ പുസ്തകം വായനയോ ഇതിന്‌ ആവശ്യമില്ല. നിലമ്പൂര്‍ കോണ്‍ഗ്രസ്‌ ഓഫീസിലെ കൊല തെളിവില്ലാതാക്കാന്‍ ദൃശ്യം സിനിമയെയാണ്‌ പ്രതികള്‍ പ്രയോജനപ്പെടുത്തിയതെന്ന വാദം കടമെടുത്തുകൊണ്ട്‌ ചില പോലീസ്‌ ഉദ്യോഗസ്ഥര്‍ തങ്ങള്‍ ദൃശ്യം സിനിമയ്ക്കെതിരെ ഉയര്‍ത്തിയ ആരോപണം ശരിയല്ലേ എന്ന്‌ ഉത്ഘോഷിച്ചിരുന്നു.ദൃശ്യം സിനിമയില്‍ നായകനും കുടുംബവും കൊലപാതകം മറച്ചുവെക്കാന്‍ നടത്തുന്ന ബുദ്ധിപരമായ നീക്കം സിനിമാ പോലീസിനെ തോല്‍പ്പിച്ചിരുന്നു. ഇതു സഹിക്കവയ്യാതെയാകണം ദൃശ്യത്തിനെതിരെ ഇവര്‍ വന്‍ പുകിലുയര്‍ത്തിയത്‌. സിനിമ സിനിമ മാത്രമാണെന്നു ചിന്തിക്കാനുള്ള ബോധം ആവേശത്തിന്റെ വേഗതയില്‍ അവരെ ഏശിയില്ല എന്നതാണ്‌ വാസ്തവം.
കൊല്ലാനും പിടിച്ചുപറിക്കാനും മനുഷ്യന്‌ സിനിമ കാണണമെന്നും പുസ്തകം വായിക്കണമെന്നും പറയുന്നത്്‌ എത്ര തമാശയാകും. ചെയ്യാന്‍ തീരുമാനിച്ചവന്‌ ലക്ഷ്യം തന്നെയാണ്‌ വഴിയും. പണ്ട്‌ എം. മുകുന്ദന്റെ പുസ്തകം വായിച്ച്‌ ചില ചെറുപ്പക്കാര്‍ കള്ളിനും കഞ്ചാവിനും അടിമയായെന്ന്‌ വിമര്‍ശനമുണ്ടായിരുന്നു. മുകുന്ദന്റെ പുസ്തകം ഉണ്ടാകുന്നതിനു മുന്‍പും പിന്‍പും ആര്‍ക്കാര്‍ കള്ളും കഞ്ചാവും ഉപയോഗിച്ചിരുന്നുവെന്നത്‌ വേറെ കാര്യം. ചര്‍ച്ചയും വിമര്‍ശനവും കൊണ്ട്‌ ആകെ ഉണ്ടായ നേട്ടം മുകുന്ദനുമാത്രം. ലോകത്തിലെ പുസ്തകങ്ങളും സിനിമയും കൊണ്ട്‌ എത്രകോടി യേശുവും ബുദ്ധനും ഗാന്ധിയും ലിങ്കനും സ്റ്റാലിനും ഹിറ്റ്ലറും ബിന്‍ലാദനും ഉണ്ടാകുമായിരുന്നുവെന്നു ചോദിച്ചാല്‍ എന്തായിരിക്കും രസം. ലോക സിനിമയില്‍ പണം വാരുന്നത്‌ ഏറെയും ആക്ഷന്‍ ചിത്രങ്ങളാണ്‌. കുത്തും വെട്ടും കൊള്ളയും കൊലയുമൊക്കെയുള്ള ചിത്രങ്ങള്‍. എന്നുവെച്ച്‌ ഇത്തരം ചിത്രങ്ങള്‍ കണ്ട്‌ ആളുകള്‍ മേശക്കാരായി മാറി എന്നു ചിന്തിക്കാനാവുമോ. ചില സാദാ കള്ളന്മാര്‍ വന്‍ പോലീസുകാരെക്കാള്‍ ബുദ്ധിയുള്ളവരായിരിക്കും. എന്നു കരുതി ഏതെങ്കിലും പോലീസുകാരന്‍ കള്ളന്റെ ബുദ്ധി പകര്‍ത്തുമോ.
മലയാള സിനിമയുടെ ഇന്നുവരെയുള്ള ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള കളക്ഷനെയാണ്‌ ദൃശ്യം അട്ടിമറിച്ചത്‌. കാലങ്ങളായി മലയാളി കാത്തിരുന്ന സിനിമയാണിത്‌. മോഹന്‍ലാലിന്‌ പുനര്‍ജന്മം ഉണ്ടാക്കിയതാണ്‌ ഈ ചിത്രം. എന്നാല്‍ ഇതു പക്ഷേ മോഹന്‍ലാല്‍ സിനിമയല്ല. ഒരു ജീത്തു സിനിമ മാത്രം. ജീവിതമുള്ള ഇത്തരം നല്ല സിനിമകളെ ഒരു പ്രതി എന്തെങ്കിലും പറഞ്ഞുവെന്നുവെച്ച്‌ അയാളെ മൂന്നരക്കോടി മലയാളികളുടെ പ്രതിനിധിയാക്കുന്നത്‌ തലയില്‍ ആള്‍ത്താമസമുള്ള ആര്‍ക്കും പറ്റുന്ന പണിയല്ല.
സേവ്യര്‍. ജെ

//www.janmabhumidaily.com/news177972

വീരഗാഥയ്ക്ക്‌ 25

ഏപ്രില്‍ ക്രൂരമാസമല്ല. ടി.എസ്‌.എലിയറ്റ്‌ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും. കാരണം അങ്ങനെയൊരു വിഷുക്കാല ഏപ്രിലിലാണ്‌ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍ വീരഗാഥ റിലീസായത്‌. ഈ വിഷുവിന്‌ വീരഗാഥയ്ക്ക്‌ 25 വയസ്സ്‌.
മലയാളത്തില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന മികച്ചവരുടെ കൂട്ടായ്മയില്‍ വന്‍ വിജയമായിരുന്നു ഈ ചിത്രം. നൂറ്‌ ദിവസം കേരളത്തിലും തമിഴ്‌നാട്ടില്‍പ്പോലും ഓടിയ സിനിമ. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത്‌ മമ്മൂട്ടി നായകനായ ഒരു വടക്കന്‍ വീരഗാഥ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സാണ്‌ നിര്‍മിച്ചത്‌. മലയാളത്തില്‍ വമ്പന്‍ വിജയങ്ങള്‍ ആഘോഷിച്ച ഗൃഹലക്ഷ്മി ഈ ചിത്രത്തിലൂടെ മറ്റൊരുത്സവം തീര്‍ത്തു.
അനവധി വിശേഷണങ്ങളുടെ അലങ്കാരമുണ്ടായിരുന്നു വടക്കന്‍ വീരഗാഥയ്ക്ക്‌. വടക്കന്‍ പാട്ട്‌ വിഷയമായ എംടിയുടെ ആദ്യ തിരക്കഥ. വടക്കന്‍ പാട്ട്‌ വിഷയമാക്കി ഹരിഹരന്റെ ആദ്യ സംരംഭം. മമ്മൂട്ടി നായകനായ ആദ്യ വടക്കന്‍ പാട്ട്‌ ചിത്രം. അങ്ങനെ സവിശേഷതകളുടെ ഒരു നീണ്ട നിര.
പതിറ്റാണ്ടുകളായി മലയാളി കണ്ടു ശീലിച്���ത്‌ കുഞ്ചാക്കോയുടേയും നവോദയ അപ്പച്ചന്റേയും വടക്കന്‍ പട്ട്‌ സിനിമകളായിരുന്നു. കെട്ടുകഥകളുടെ ധാരാളിത്തവും വിജയഫോര്‍മുലകളുടെ സാമഗ്രികളും നിറഞ്ഞ ചിത്രങ്ങള്‍. എന്നാല്‍ വീരഗാഥ പഴയവരുടെ ഹാങ്ങ്‌ഓവറിനെ നടുക്കുകയും പുതിയവരെ അതിശയിപ്പിക്കുകയും ചെയ്തു. ചരിത്രം അന്വേഷിച്ചും നിരീക്ഷിച്ചും അവയില്‍ വിട്ടുപോയതും കൂടി ചേര്‍ത്താണ്‌ എംടി തിരക്കഥ ഒരുക്കിയത്‌. അര്‍ഹതയുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോയ ചന്തുവിന്റെ അസ്തിത്വം തിരിച്ചുപിടിക്കുകയായിരുന്നു എംടി. അദൃശ്യനായി നിന്ന ചന്തു എന്ന ചരിത്ര സത്യം ദൃശ്യനായപ്പോള്‍ പ്രേക്ഷകന്‍ ഈ ചിത്രത്തിലൂടെ ഒരിതിഹാസ കാഴ്ച കാണുകയായിരുന്നു.
നടനജീവിതത്തില്‍ മമ്മൂട്ടിയുടെ വീരഗാഥയും ഇതിഹാസവും കൂടിയാണ്‌ ഈ ചിത്രം. നോട്ടവും ഭാവവും പൗരുഷവും ശബ്ദ ഗാംഭീര്യവും കൊണ്ട്‌ ചന്തു മമ്മൂട്ടിയില്‍ ഭദ്രമായിരുന്നു. ഈ നടനുമാത്രം ചെയ്യാവുന്ന വേഷം. നടന്മാരെ അവരറിയാതെ വേഷം നയിക്കുമെന്നു പറയുംപോലെ പരകായ പ്രവേശം. മമ്മൂട്ടിയേക്കാളും കഥാപാത്രം വലുതായ കഥയാണ്‌ വീരഗാഥയിലെ ചന്തുവിനുള്ളത്‌.
ഒരു വടക്കന്‍ വീരഗാഥയിലെ യഥാര്‍ത്ഥ സൂപ്പര്‍ താരം എംടിയുടെ തിരക്കഥയാണ്‌. ഇന്ത്യന്‍ സിനിമയിലെ മികച്ച തിരക്കഥകളില്‍ ഒന്നാണിത്‌. തിരക്കഥയ്ക്കുള്‍പ്പെടെ അനവധി ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വീരഗാഥ പിടിച്ചടക്കി. ചരിത്രവും സങ്കല്‍പ്പവും ഇഴപാകിയ വടക്കന്‍ കഥയില്‍ നിന്നും സിനിമയുടെ പരിമിതികളില്‍നിന്നുകൊണ്ട്‌ സാധ്യതയുടെ പൂര്‍ണതകളിലേക്ക്‌ സഞ്ചരിക്കുകയായിരുന്നു എംടി പ്രതിഭ. തിരക്കഥ സിനിമയുടെ ബ്ലൂപ്രിന്റ്‌ മാത്രമാണെന്ന്‌ പറയുന്നവര്‍ക്കുള്ള കനത്ത മറുപടിയാണീ ചിത്രം. ചരിത്രത്തെ നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ ചടുലമാക്കി നിര്‍ത്തി പഴയകാലത്തെ ലൈവാക്കാന്‍ തിരക്കഥക്ക്‌ കഴിഞ്ഞു. പെരുന്തച്ചന്റെ ഉളിക്കൊത്തലിന്റെ ശില്‍പ്പഭംഗിയുള്ള എംടി രചനയിലെ സംഭാഷണം കഥാപാത്രങ്ങളുടെ ആത്മാവിഷ്ക്കാരം നല്‍കുന്നുണ്ട്‌. അങ്കത്തിന്റെ ആവേശവും ചുരികയുടെ മൂര്‍ച്ചയുമുള്ള വാക്കുകള്‍ ഈ സിനിമയുടെ സവിശേഷതയാണ്‌. അങ്കവീര്യം അടിയൊഴുക്കായ സിനിമയില്‍ വാക്കുകളുടെ ചാട്ടുളി പ്രയോഗം കഥാവിഷയത്തിന്റെ ചില പരുക്കന്‍ സ്വഭാവത്തിനു ചാര്‍ച്ചയാകുന്നുണ്ട്‌.
പ്രണയമുഹൂര്‍ത്തങ്ങളില്‍ വാക്കുകള്‍ ആത്മാവില്‍ തൂങ്ങിയ അലങ്കാരമായും പ്രത്യക്ഷപ്പെടുന്നു. എംടിയുടെ വാക്കുകള്‍ക്കിടയിലെ മുഴങ്ങുന്ന അര്‍ത്ഥം വീരഗാഥയിലും കാണാം.
നീണ്ട താരനിര, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെയും ജെ. ജയകുമാറിന്റെയും ഗാനങ്ങള്‍, ബോംബെ രവിയുടെ സംഗീതം, രാമചന്ദ്രബാബുവിന്റെ ക്യാമറ ഇങ്ങനെ മേന്മകള്‍ കണ്ണിചേര്‍ന്ന സിനിമാ ഇതിഹാസം ഇരുപത്തഞ്ചുവര്‍ഷം മുന്‍പു കണ്ട അതേ കാഴ്ചാ സൗഖ്യത്തില്‍ ഇന്നും കാണാം. ഒരു സിനിമ രണ്ടാം വട്ടം കാണുന്നത്‌ ക്ഷമയുടെ നീണ്ട അതിര്‍ത്തി കടക്കലാകുമ്പോള്‍ കാല്‍നൂറ്റാണ്ടു മുമ്പത്തെ ഒരു സിനിമ അതേ ആവേശത്തില്‍ ഇപ്പോഴും കാണാന്‍ പ്രേരിപ്പിക്കുന്നുവെന്നതാണ്‌ ഒരു വടക്കന്‍ വീരഗാഥയുടെ പ്രസക്തി.
സേവ്യര്‍. ജെ

//www.janmabhumidaily.com/news189437

അറിഞ്ഞില്ലെന്നോ (കവിത)

ശ്യാമം എന്നാവും പേരിടുക ഞാന്‍ കാര്‍മുകിലിന് മഴവില്ലു കുലയ്ക്കും വര്‍ണ്ണനെന്നാവും നീ എന്നെ. തീചുടും പനിക്കട്ടിലില്‍ സാന്ത്വന പനിക്കൂര്‍ക്കയായ് വ്യാകുല മാനസ ശരീരങ്ങളില്‍ നിന്‍ കരാംഗുലികള്‍ തടവിപ്പോം നീളെ എന്‍ പ്രാണ സൗഖ്യങ്ങളില്‍ പടരും നിന്‍ രാഗൗഷധി കണ്ടില്ലെന്നോ ഞാന്‍ തവ സ്‌നേഹ പ്രകൃതി എന്തുചെയ്യാം, അഴിഞ്ഞ കെട്ടുവള്ളം പോലിരുകര- യറിയാതെ, കാണാതെ നാം നിന്നുപോകെ മേഘപ്രാക്കള്‍ പോലൊഴുകും പുഴക്കണ്ണാടിയില്‍ യക്ഷ- സന്ദേശം പോലൊരോര്‍മയെന്നും സേവ്യര്‍. ജെ

//www.janmabhumidaily.com/news217811

കഴുകന്‍ കണ്ണും ചാരനോട്ടവും

മലയാള നോവല്‍ സ്വഭാവത്തിലെ നടപ്പുദീനങ്ങളെ ആവിഷ്‌ക്കാര രീതിയുടെ മാറ്റച്ചുരികകൊണ്ട് ചികിത്സിക്കുന്ന നോവലാണ് രവിവര്‍മ്മ തമ്പുരാന്റെ ഭയങ്കരാമുടി. പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ മേതില്‍, എം.സുകുമാരന്‍, വിജയന്‍, സേതു, ആനന്ദ്, സി.ആര്‍.പരമേശ്വരന്‍ എന്നിവരിലൂടെ തിടംവെച്ചു വളര്‍ന്ന എഴുത്തിലെ ഈ പരിഷ്‌ക്കരണ സമ്പ്രദായം അടുത്തകാലത്ത് ടി.ഡി.രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'യിലൂടെ നെടുങ്കന്‍ അട്ടിമറിയായിത്തീര്‍ന്നു. ചരിത്രവും സംസ്‌ക്കാരവും തുടങ്ങി നവ ഇലക്‌ട്രോണിക്‌സും ഭാവിശാസ്ത്രവും അവയ്ക്കിടയിലെ മിത്തും യാഥാര്‍ത്ഥ്യവും കിളച്ചും അരിച്ചുംകൊണ്ട് മനുഷ്യാസ്തിത്വാന്വേഷണത്തിന് പുതിയ ജനിതകം തീര്‍ക്കുന്നുണ്ട് രാമകൃഷ്ണന്‍ ഇട്ടിക്കോരയില്‍. തുടര്‍ന്ന് പല എഴുത്തുകാരും മലയാള നോവല്‍ ഘടനയെ പൊളിച്ചടക്കുകയാണ്. നോവല്‍ നിര്‍മിതിയെ മറ്റൊരു കമ്മട്ടത്തിലാക്കാന്‍ പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നിങ്ങനെയുള്ള തന്നിലെ ഭിന്നനോട്ടങ്ങളെ രവിവര്‍മ തമ്പുരാന്‍ ഭയങ്കരാമുടിയില്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. എഴുത്തുകാരന്റെ വിശകലന പാടവത്തെക്കാളുപരി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ കഴുകന്‍ കണ്ണും ചാരനോട്ടവുമാണ് രവിവര്‍മ നോവലിസ്റ്റിനേയും കടന്ന് രചനയില്‍ പ്രകടമാക്കുന്നത്. ഒളിഞ്ഞിരിക്കുന്നതിനെ വെളിച്ചത്താക്കുക എന്ന പത്രപ്രവര്‍ത്തക സ്വഭാവം നോവലില്‍ പ്രത്യക്ഷമാണ്. ആഖ്യാനഘടനയിലും ഇതിവൃത്ത സ്വീകരണത്തിലും അപസര്‍പ്പക ഉദ്വേഗമുള്ളത് ഈ പ്രത്യക്ഷത്തിന് തെളിവാണ്. എന്നാല്‍ ഡിറ്റക്ടീവ് നോവലായി ഭയങ്കരാമുടി മാറുകയോ അവസാനം കുറ്റം തെളിയുന്നതിലേക്കായി വായനാജാഗ്രതയെ കൊണ്ടുപോകുകയോ ഈ രചനയുടെ ലക്ഷ്യമേയല്ല. ഒരു മരണവും അതിനെ ചുറ്റിപ്പറ്റിയുളള സംഭവങ്ങളും നോവലിന്റെ ഇതിവൃത്ത വളര്‍ച്ചയായതുകൊണ്ടാവണം അന്വേഷണത്വര സ്വാഭാവികമായുള്ള പത്രപ്രവര്‍ത്തകനായ രവിവര്‍മ അപസര്‍പ്പക ശൈലി നോവലിന് സ്വീകരിച്ചത്. ആസാദ് മോഹന്‍ എന്ന പത്രപ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ സംഭവ പരമ്പരയാണ് ഭയങ്കാമുടി എന്ന നോവലിന്റെ വിഷയമെന്ന് ഒറ്റവരിയില്‍ പറയാം. എന്നാല്‍ ഇത്തരം സംഭവങ്ങളും അവയുടെ പത്രറിപ്പോര്‍ട്ടുകളും കൊണ്ടാണ് നോവലിലെ ഇതിവൃത്തം വളരുന്നത്. വായനക്കാര്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ ദേശീയവും അന്തര്‍ദ്ദേശീയവുമായ വാര്‍ത്തകള്‍ എങ്ങനെ ആസാദിന്റെ ജീവിതപരിസരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നതിനെ വിളക്കിയെടുക്കുന്നതിന്റെ വൈദഗ്ദ്ധ്യമാണ് ഈ നോവലിന്റെ അപരിചിതവും അന്യാദൃശവുമായ പുതുമയുടെ കൗതുകം വളര്‍ത്തുന്നത്. നോവലിന്റെ ശരീരവും മനസ്സും സന്തുലനം ചെയ്യാന്‍ സത്യസന്ധമായ ഈ റിപ്പോര്‍ട്ടുകള്‍ ചിലപ്പോള്‍ മിത്തായും മിത്തു ചിലപ്പോള്‍ യാഥാര്‍ത്ഥ്യമായും തീരുന്നു. അങ്ങനെ നോവലിന് മാജിക്കല്‍ റിയലിസത്തിന്റെ പരിവേഷവും ലഭിക്കുന്നു. പ്രശസ്ത പത്രങ്ങളിലെ പ്രസിദ്ധ പത്രപ്രവര്‍ത്തകരുടെ പേര് നോവലിലെ കഥാപാത്രങ്ങള്‍ക്കിടുകയും ചില പത്രങ്ങളുടെയും വാരിക-മാസികകളുടേയും അടിസ്ഥാന സ്വഭാവങ്ങളേയും കുറിച്ച് പറഞ്ഞ് നോവലിലെ സ്ഥലകാലങ്ങളെ ബന്ധിപ്പിക്കുമ്പോള്‍ അത്തരം പ്രസിദ്ധീകരണങ്ങളില്‍ നടന്നതാണോ ഈ നോവലിലെ കഥയെന്ന് സംശയം വരുന്ന വിധമുള്ള, മിത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലൂടെ ഉദ്വേഗഭരിതമായി കടന്നുപോകുന്ന എഴുത്തു ടെക്‌നിക് നോവലിസ്റ്റ് പ്രയോഗിക്കുന്നു. ഇത് കൃതിയെ മാജിക്കല്‍ റിയലിസത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. കൊടും നാവുനീട്ടുന്ന ഭയത്തിന്റെ വിവിധ വേഷങ്ങളുടെ കൊടും നൃശംസകളെ പലതരത്തില്‍ അടയാളപ്പെടുത്തുകയാണ് ഭയങ്കരാമുടി. ജീവിതത്തേയും ഭയത്തേയും കുറിച്ചുള്ള ആല്‍ബര്‍കാമുവിന്റെ നിരീക്ഷണങ്ങള്‍ ഈ കൃതി ഓര്‍മിപ്പിക്കുന്നു. ഏതു രൂപത്തിലും ഭയം കടന്നുവരാം. മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ നിഗൂഢതയിലമര്‍ന്ന ആധുനികകാലത്ത് ചിരിയുടേയും ആഹ്ലാദത്തിന്റെയും പ്രച്ഛന്നവേഷം കെട്ടിവരുന്ന പേടി ജീവിതാവസ്ഥകള്‍ക്കുമേല്‍ നടുക്കുന്ന ഭയങ്കരാമുടികള്‍ തീര്‍ക്കുന്നു. ഒളിക്കപ്പെടാത്തതും നിഗൂഢമല്ലാത്തതും എന്നാല്‍ പെട്ടെന്ന് വെളിച്ചപ്പെടുന്നതുമായ ഒരു ഭാഷ നോവലിനുണ്ട്. ചിലപ്പോള്‍ ഭാഷയ്ക്ക് ഇരുമുഖം കാണാം. പ്രഥമപുരുഷ ഏകവചനത്തിലൂടെ എഴുത്തുകാരന്‍ ഭൂതകാലത്തിന്റെ ഓര്‍പ്പടവിറങ്ങുമ്പോള്‍ അക്കാലത്ത് സമൃദ്ധമായിരുന്ന കാല്‍പ്പനികാലങ്കാരമുള്ള ഭാഷ ഉപയോഗിക്കുന്നുണ്ട്. ഇതു പക്ഷേ പാരായണ സൗഖ്യത്തെ നിരാകരിക്കുന്നില്ല. നോവലിസ്റ്റിനെ പത്രപ്രവര്‍ത്തകന്‍ ജയിക്കുന്നത് കുറവായി കാണേണ്ടതുമില്ല. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് ദുര്‍ഗപ്രസാദ് ഖത്രിയുടെയും നീലകണ്ഠന്‍ പരമാരയുടെയും ഡിറ്റക്ടീവ് നോവലുകള്‍ക്കുണ്ടായ മാതിരിയുള്ള പുറംചട്ട പുസ്തകത്തിനുണ്ടായതിനെക്കുറിച്ച് ഒരു വീണ്ടുവിചാരം ഉണ്ടാകേണ്ടതല്ലേ. സേവ്യര്‍ ജെ. …

//www.janmabhumidaily.com/news210851

പുതൂര്‍സാഹിത്യത്തിലെ പൂമ്പൊടി

പുതൂരിന്റെ ഒരു കഥയെങ്കിലും വേണം വാര്‍ഷികപ്പതിപ്പില്‍. പുതൂര്‍ കഥ ഇല്ലാതില്ല ഒരു വാര്‍ഷികപ്പതിപ്പും. അങ്ങനെ കുറെക്കാലം. വായനക്കാരില്‍തന്നെ ഒരുകുട്ടം പുതൂര്‍ കമ്പക്കാരായിരുന്നു. സാഹിത്യരീതിയിലും വിഷയത്തിലും എഴുത്തുകാര്‍ പുതുപരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ മാറാതെ നിന്ന എഴുത്തുശീലമായിരുന്നു പുതൂര്‍ ഉണ്ണികൃഷ്ണന്റേത്‌. അതുപക്ഷേ തന്റെ ചട്ടക്കൂടില്‍ അവസാനിക്കാത്തത്ര പറയാനുണ്ടായിരുന്നതുകൊണ്ടാവണം.
ഗുരുവായൂര്‍ ആയിരുന്നു പുതൂരിന്റെ തട്ടകം. ഗുരുവായൂര്‍ ക്ഷേത്രമാകട്ടെ അദ്ദേഹത്തിന്റെ കര്‍മത്തിലെ സ്വക്ഷേത്രവും. അടുത്തറിഞ്ഞതില്‍നിന്നായിരുന്നു പുതൂരിന്റെ രചന. ഒളിഞ്ഞും തെളിഞ്ഞും ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും രചനയിലെ സ്ഥലകാലങ്ങളായിരുന്നു. അവിടെ കണ്ടവരും അറിഞ്ഞവരുമൊക്കെ പുതൂര്‍ എഴുത്തിലെ കഥാപാത്രങ്ങളായി. അനുഭവങ്ങളിലൂടെ കഥകളെന്നും ചുറ്റിലുണ്ടായിരുന്നു. അറിഞ്ഞ കഥകള്‍ തീരാതെ കഥ തേടി പോകേണ്ടിവന്നില്ല അദ്ദേഹത്തിന്‌. ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ ക്ലാര്‍ക്കായി തുടങ്ങി ലൈബ്രറിയുടെ തലവനായി തീര്‍ന്നതുവരെയുള്ള അനേകവര്‍ഷങ്ങളുടെ ഔദ്യോഗിക ജീവിതംതന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വന്തം ജീവിതവും. ഗുരുവായൂര്‍ എന്ന ഇട്ടാവട്ടത്തില്‍ ലോകം എന്ന വലിയ വട്ടമുണ്ടായിരുന്നു. ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകളെത്തുന്നു എന്നതുതന്നെ ഈ വലിയ വട്ടത്തിന്‌ കാരണം.
ഭക്തിയും ആധ്യാത്മികതയും മുട്ടിയുരുമ്മി നിന്നതാണ്‌ പുതൂര്‍ സാഹിത്യത്തിലെ പൂമ്പൊടി. ഭക്തിവിതാനം ചുറ്റിപ്പറ്റി നിന്ന ഒരന്തരീക്ഷം അതിലുണ്ട്‌. കഥയുടെ ചുറ്റുവട്ടങ്ങള്‍ വികസിച്ചുവരുന്ന ചേരുവകളുടെ രസഗുളയുണ്ടാക്കുന്ന നല്ലൊരു കഥാപാചകക്കാരനാണ്‌ പുതൂര്‍. കഥകളിലും നോവലുകളിലും ഇത്തരമൊരു കഥപറച്ചിലുണ്ട്‌. ആനയുടെയും ആനക്കാരുടെയും അനുബന്ധക്കാരുടെയും കഥ പറയുന്ന ആനപ്പക എന്ന ബൃഹത്‌ നോവലില്‍പ്പോലും ഇങ്ങനെയൊരു കഥാചട്ടക്കൂടുണ്ട്‌. വിഷയംപോലെ അതവതരിപ്പിക്കാനുള്ള കഥാരീതിയാണ്‌ പുതൂര്‍ രചനകളുടെ സവിശേഷത. പല എഴുത്തുകാരും ഇത്തരമൊരു ശീലം ഉപേക്ഷിച്ചപ്പോള്‍ അതില്‍ മുറുകെപ്പിടിക്കുകയായിരുന്നു പുതൂര്‍. ക്ഷേത്രം, ആചാരാനുഷ്ഠാനങ്ങള്‍, ഭക്തര്‍ ഇതെല്ലാം ചേര്‍ന്നൊരു ധര്‍മ്മം ഈ എഴുത്തുകാരന്‍ പരിപാലിച്ചു. അതുകൊണ്ട്‌ ജീവിതത്തിന്റെ ധാര്‍മികതയിലൂന്നി പുതൂര്‍ എഴുതി. അദ്ദേഹത്തിന്റെ ഒരു നോവലിന്റെ പേരുതന്നെ 'ധര്‍മചക്ര'മായത്‌ യാദൃശ്ഛികമല്ല. ആദ്യനോവലായ ബലിക്കല്ലില്‍തന്നെ ഉണ്ണികൃഷ്ണന്‍ പുതൂര്‍ എന്ന എഴുത്തുകാരന്‍ നിര്‍ണയിക്കപ്പെടു���്നത്‌ കാണാം.
ജീവിതത്തിന്റെ ആന്തരിക-ബാഹ്യ സംഘര്‍ഷങ്ങളുടെ ബലിക്കല്ലിനെയാണ്‌ ഈ നോവല്‍ ചൂണ്ടിക്കാട്ടുന്നത്‌. കഠിനപ്രാരാബ്ധങ്ങളും തീവ്രവേദനകളുംകൊണ്ട്‌ ജീവിതം ബലിക്കല്ലാവുമ്പോള്‍ അതിനുണര്‍ച്ചയായി ധാര്‍മികതയുടെയും ആധ്യാത്മികതയുടെയും തലോടല്‍ ഇതില്‍ ഇഴപാകുന്നുണ്ട്‌. എന്നാല്‍ ആട്ടുകട്ടില്‍, അമൃതമഥനം എന്നീ നോവലുകളില്‍ മഞ്ഞച്ച അശ്ലീലതയുടെ ജീര്‍ണതയില്ലാത്ത ലൈംഗികത കടന്നുവരുന്നുണ്ട്‌. ഭാരതീയ ദര്‍ശനം ലൈംഗികതയുടെ ഉദാത്തഭാവം അംഗീകരിക്കുന്നതുകൊണ്ടാവണം ഇത്‌ നഗ്നതയിലേക്കും അശ്ലീലതയിലേക്കും വഴുതാത്തത്‌.
സേവ്യര്‍. ജെ

//www.janmabhumidaily.com/news188692

ഓര്‍മയുടെ മന്ദാര ഇലകള്‍ ചേര്‍ത്ത്‌ തുന്നിയത്‌

മലയാളത്തിന്റെ ഇതിഹാസമായ ഒ.വി. വിജയന്‍ വിടപറഞ്ഞിട്ട്‌ ഇന്നേക്ക്‌ ഒന്‍പത്‌ വര്‍ഷം
ഇതിഹാസത്തില്‍ ഖസാക്ക്‌ എന്ന പേരുകൂടി ചേര്‍ത്ത ഒ.വി.വിജയന്റെ വേര്‍പാടിന്‌ ഇന്നേയ്ക്ക്‌ ഒന്‍പതു വയസ്സ്‌. പാലക്കാടന്‍ മണ്ണില്‍നിന്ന്‌ മലയാള സാഹിത്യത്തിന്‌ ഇന്ത്യന്‍ വലിപ്പവും ആഗോള സാന്നിധ്യവും നല്‍കിയ വിജയന്‍ എന്നിട്ടും വായനക്കാരില്‍ മികവുകൊണ്ടു വേര്‍പിരിയാതെ മുന്നില്‍. വായനയുടെ നടവഴികളില്‍ പച്ചപ്പിന്റെ കൊയ്ത്തുത്സവങ്ങളാണ്‌ ഇപ്പോഴും ഈ എഴുത്തുകാരന്റെ കൃതികള്‍. കൂമന്‍കാവില്‍ രവി ബസ്‌ കാത്തുനില്‍ക്കുംപോലെ വായനയുടെ ക്യൂവില്‍ വിജയനെ കാത്തുനില്‍ക്കുന്നവരാണധികവും.
ഒ.വി.വിജയനെ വായിച്ചില്ലെന്ന കുറവില്‍ തലതാഴ്ത്തി നിന്നവരുണ്ട്‌. വിജയനെ വായിച്ചെന്ന അഹങ്കാരത്തില്‍ അര്‍മാദിച്ചവരും അനേകം. ഖസാക്കിന്റെ ഇതിഹാസം വായിച്ചില്ലെങ്കില്‍പ്പിന്നെ ജീവിച്ചിട്ടെന്തിനെന്ന്‌ ചോദിച്ചവരുണ്ട്‌. മലയാളത്തില്‍ അത്തരമൊരു ചോദ്യവും ഇത്തരമൊരു പുസ്തകവും നേരത്തെ ഉണ്ടായിട്ടില്ല. മലയാള വായനയുടെ ഇതിഹാസം കൂടിയാണ്‌ ഖസാക്ക്‌. ഗൗരവമുളള വായനയുടെ ബാല്യം വിടാത്തവര്‍ പോലും കൈവിടില്ല ഖസാക്കിനെ.
ചൂടില്‍ വെന്തുരുകുന്ന പാലക്കാടിനെക്കുറിച്ചിന്നു പറയുമ്പോള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ അതനുഭവിച്ചിട്ടുണ്ടെന്ന്‌ പറയും മലയാളി; ഖസാക്കിന്റെ ഇതിഹാസം വായിച്ച്‌. പാലക്കാടന്‍ ചുരം കടന്നുവന്നും പനമ്പട്ടകളില്‍ കൂടുവെച്ചും കളിച്ച കാറ്റിനെ അവര്‍ക്കറിയാം. പാലക്കാടന്‍ മണ്ണും മനസ്സും അവരുടെ വായനപ്പാതയില്‍ ഇടിച്ചുകേറി. സ്വന്തമോ ബന്ധമോ അയല്‍ക്കാരോ ആയിത്തീര്‍ന്നവരാണ്‌ മൈമുനയും അപ്പുക്കിളിയും മാധവന്‍ നായരും അള്ളാപ്പിച്ചാ മൊല്ലാക്കയും അവര്‍ക്ക്‌. എന്നിട്ടും രവിയെ പിടികിട്ടിയില്ല. രവി അവരെ ചുറ്റിച്ചു. ഭ്രാന്തുപിടിപ്പിച്ചു. അതിശയിപ്പിച്ചു. അങ്ങനെയൊരു നായകനെ വായനക്കാര്‍ മുന്‍പു കണ്ടിട്ടില്ല. പിന്നെപ്പിന്നെ അവര്‍ തിരിച്ചറിഞ്ഞു. സ്വത്വപ്രതിസന്ധികളിലൂടെ സ്വയം കണ്ടെത്താനലയുന്ന രവി തങ്ങളുടെ കൂടി പ്രതിനിധിയാണെന്ന്‌.
വായനാശീലങ്ങളിന്മേലുള്ള നെടുങ്കന്‍ പിളര്‍പ്പു തീര്‍ത്ത രസക്കൂട്ടായിരുന്നു ഖസാക്കിന്റെ ഇതിഹാസം. സാഹിത്യ ചരിത്രത്തെത്തന്നെ ഈ നോവല്‍ രണ്ടായിപ്പകുത്തു. ഖസാക്കിനു മുമ്പും ശേഷവും എന്ന്‌. നീണ്ട പന്ത്രണ്ടുവര്‍ഷങ്ങളുടെ അന്വേഷിച്ചു കണ്ടെത്തലും എഴുത്തും തിരുത്തുമായി 1969 ലാണ്‌ ഖസാക്ക്‌ വെളിച്ചമായത്‌. അത്രയും കാലം ഖസാക്ക്‌ വിജയനുള്ളില്‍ ഗര്‍ഭധ്യാനത്തിലായിരുന്നു.
ഭാഷയോടു കലഹിച്ച്‌ വാമൊഴിയും വരമൊഴിയും തമ്മില്‍തല്ലി നാട്ടുമെഴുക്കും വഴുപ്പും കൊണ്ട്‌ വിജയന്‍ കുഴിച്ചെടുത്തൊരു ഭാഷയുണ്ട്‌ ഖസാക്കില്‍.... ചെതലിയുടെ ചെരിവില്‍ നേരം താണു. പൂവാക മരങ്ങള്‍ക്കിപ്പോള്‍ അസ്തമയത്തിന്റെ ഇരുണ്ട നിറമാണ്‌. അകത്തെ മുറിയില്‍ ചെന്നപ്പോള്‍, പൊട്ടിയൊലിക്കുന്ന ചലംപോലെ, ജമന്തിയുടെ മണം. പായിലും അതേമണം. അവളുടെ ഉടലില്‍ എവിടെനിന്നെല്ലാമോ രവി വിയപ്പ്‌ ഒപ്പിയെടുത്തുനോക്കി. അങ്ങനെ തന്നെ മണക്കുന്നു.
ഇങ്ങനെ മനസ്സില്‍ തൂക്കിയിടാവുന്ന ഭാഷ കൊണ്ടുള്ള ചിത്രങ്ങള്‍ അനേകമുണ്ട്‌ ഖസാക്കില്‍. ആധുനികോത്തരമെന്ന്‌ ഖസാക്കിന്റെ ഇതിഹാസത്തെ വിളിക്കുമ്പോഴും കാലാതീതമായ മനസ്സില്‍ കിനാവിലെ നാട്ടുമണമായി ഈ നോവല്‍ ഉള്ളില്‍ അള്ളിപ്പിടിക്കുന്നുണ്ട്‌. അങ്ങനെ എഴുത്തില്‍ ഒരു വിജയന്‍ കാലവും അതുതന്നെയായ സ്ഥലവും (ഇടവും) തീര്‍ത്തു വിജയന്‍.
എഴുത്തുകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകരന്‍, കാര്‍ട്ടൂണിസ്റ്റ്‌, രാഷ്ട്രീയ നിരീക്ഷകന്‍ തുടങ്ങിയ വിജയനെന്ന ബൃഹദാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ ചെടിപ്പാകുന്നുണ്ട്‌. ധര്‍മപുരാണത്തില്‍ വിജയനിലെ കാര്‍ട്ടൂണിസ്റ്റും രാഷ്ട്രീയ നിരീക്ഷകനും നേര്‍ക്കുനേരുണ്ട്‌. അടിയന്തരാവസ്ഥയുടെ ചുറ്റുമുള്ള ഒരിന്ത്യന്‍ മിനിയേച്ചറാണ്‌ കല്ല്‌ പിളര്‍ക്കുന്ന നര്‍മത്തിന്റെ കാമ്പുള്ള ധര്‍മപുരാണം. ഖസാക്കിലെ അസ്തിത്വവാദിയില്‍നിന്ന്‌ ശുദ്ധീകരണ പ്രക്രിയയുള്ളൊരു സിനിക്കിന്റെ നോട്ടമാണ്‌ ഈ നോവല്‍. ഇതിലെ പ്രധാന കഥാപാത്രമായ സിദ്ധാര്‍ത്ഥന്‍ പ്രവചനാതീത ബോധ്യങ്ങളുടെ ഗയാ വെളിച്ചമാകുന്നത്‌ ഒരുപക്ഷേ മനഃപൂര്‍വമാകാം. വിജയന്‍ എന്ന കാര്‍ട്ടൂണിസ്റ്റ്‌ വേഷം മാറിയതോ സിദ്ധാര്‍ത്ഥന്‍.
അസ്തിത്വവാദ സമുദ്രത്തില്‍ മുങ്ങി അസംബന്ധം കൊണ്ടു തോര്‍ത്തി പിന്നേയും സന്ദേഹങ്ങളില്‍ തെന്നിയതുകൊണ്ടാവണം ഗുരുസാഗരത്തില്‍ മുങ്ങി ഉണര്‍വിലേക്കു നിവര്‍ന്നത്‌. വിജയനിലെ വിപ്ലവകാരിയിലെ കുറവു നികത്താനാവണം ആത്മീയതയുടെ ഛന്ദസ്സിനായി ഗുരുവിനെത്തേടിയത്‌. വിജയനിലെ എഴുത്തുകാരന്റെയും അന്വേഷിയുടെയും വഴിത്തിരിവാണ്‌ ഗുരുസാഗരം എന്ന നോവല്‍. പ്രത്യയശാസ്ത്രങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്കും സാംസ്ക്കാരിക ചിന്തകളുടെ സമ്മര്‍ദ്ദങ്ങള്‍ക്കുമപ്പുറത്തെ സ്നേഹത്തിന്റേയും കരുണയുടെയും ദയാര്‍ദ്രതയാണത്‌. ഖസാക്കിലെ രവിയുടെ അന്വേഷണം പോലെ പത്രപ്രവര്‍ത്തകന്റെ അന്വേഷണമെന്ന മാറ്റമേയുള്ളൂ. എല്ലാ പുഴകളും കടലിലേക്കെന്നപോലെ എല്ലാ വഴികളും ഒന്നിലേക്ക്‌. 1971 ലെ ഇന്തോ-പാക്‌ യുദ്ധം റിപ്പോര്‍ട്ടു ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട ദല്‍ഹിയില്‍ ജോലി ചെയ്യുന്ന മലയാളി പത്രപ്രവര്‍ത്തകനാണ്‌ ഇതിലെ മുഖ്യ കഥാപാത്രം. ഈഗോയുടെ നാനാത്വം ശരീര-മനസ്സുകളില്‍നിന്നും എങ്ങനെ ഒഴിയാമെന്ന്‌ അയാള്‍ അറിയുന്നു.
ആ അനന്തരാശിയില്‍നിന്ന്‌ ഏതോ സാന്ദ്രതയുടെ കിനിവുകള്‍ അയാളുടെ നിദ്രയിലിറ്റു വീണു. അവ ആ മനുഷ്യനെ സ്നാനപ്പെടുത്തി. രവി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇങ്ങനെയൊരു സ്നാനപ്പെടുത്തലിനെക്കുറിച്ച്‌ ഖസാക്കിന്റെ ഇതിഹാസത്തിലുണ്ട്‌. ഇത്തരമൊരു സ്നാനപ്പെടലായിരിക്കണം മനസ്സും ഉടലും അഴിഞ്ഞ്‌ അഹങ്കാരം ഇല്ലാതാകുന്ന ഗുരുസാഗരത്തിലെ പത്രപ്രവര്‍ത്തകനും കിട്ടുന്നത്‌.
മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നിങ്ങനെ ആറ്‌ നോവലുകള്‍ക്കും കുറെ കഥകളും ലേഖനങ്ങളും മറ്റുമായ മുപ്പതോളമുണ്ട്‌ ഒ വിയുടെ കൃതികള്‍. 'സമുദ്രത്തിലേക്ക്‌ വഴിതെറ്റിവന്ന പരല്‍മീന്‍' എന്ന അദ്ദേഹത്തിന്റെ സ്മരണ പുസ്തകം പോലെ വഴിതെറ്റിവന്നവന്റെ തിരുവെഴുത്തുകളാണ്‌ വിജയന്‍ കൃതികള്‍. മലയാളിയുടെ വായനാവഴിയില്‍ കല്ലും മുള്ളും കുണ്ടും കുഴിയുമുണ്ട്‌. ചുറ്റും മുളപൊട്ടുന്ന പുല്‍ക്കൊടികളുമുണ്ട്‌. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തു തുന്നിയ ഈ പുനര്‍ജനിയുടെ കൂടുവിട്ട്‌ ഞാന്‍ വീണ്ടും യാത്രയാണെന്ന്‌ ഖസാക്കിലെ രവി. അവസാനിക്കാത്ത വായന യാത്രയിലൂടെ വിജയന്‍ വീണ്ടും പുനര്‍ജനിക്കുന്നു.
സേവ്യര്‍ ജെ

//www.janmabhumidaily.com/news187343

എഴുത്തോര്‍മകള്‍ ബാക്കി

കാലയവനികയ്ക്കുള്ളില്‍ മറയുമ്പോഴും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഖുഷ്‌വന്ത്സിംഗിന്റെ ചൂടും ചൂരുമുള്ള എഴുത്തോര്‍മ്മകള്‍ ബാക്കി. പേരിനൊപ്പം അനവധി വിശേഷണങ്ങളുള്ള ഖുഷ്‌വന്ത്‌ വിവാദങ്ങളുടെ പുകച്ചൂട്‌ പരത്തിയ എഴുത്തുകാരനാണ്‌. സര്‍ദാര്‍ജി തമാശകള്‍ക്കപ്പുറം വാള്‍ വായ്ത്തലയോടുകൂടിയ നര്‍മ്മമായിരുന്നു ഈ തലപ്പാവുകാരന്റേത്‌.
കവി, നോവലിസ്റ്റ്‌, പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്‌, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ പ്രതിഭാ വിലാസങ്ങള്‍ സ്വന്തമാക്കിയ ഖുഷ്‌വന്ത്സിംഗ്‌ തൊട്ടതിലെല്ലാം അസമമായ പേരുചാര്‍ത്തി. അപൂര്‍വനര്‍മത്തിന്റെ മുള്ളും മലരും ചേര്‍ത്തെഴുതിയ ഖുഷ്‌വന്തിന്റെ സാഹിത്യപേജുകള്‍ വാരികകളിലും മാസികകളിലും വായനക്ക്‌ ഇമ്പമായി. പൊള്ളുന്ന വൈവിധ്യസംഭവങ്ങള്‍ അദ്ദേഹത്തിന്റെ പേനയില്‍നിന്നും കവിതയായും രാഷ്ട്രീയ നിരീക്ഷണമായും വാര്‍ന്നൊഴുകി. സര്‍ക്കാര്‍ ഉന്നതോദ്യോഗസ്ഥനായിരിക്കുമ്പോള്‍ പ്ലാനിംഗ്‌ കമ്മീഷന്റെ ജേണലായ യോജനയിലൂടെ എഴുത്തിന്റെ ഹരിശ്രീ ഖുഷ്‌വന്ത്സിംഗ്‌ കുറിച്ചു. പിന്നീടങ്ങോട്ട്‌ പേനത്തുമ്പ്‌ ചരിത്രമാക്കിയ അക്ഷരങ്ങളുടെ വന്‍പ്രവാഹം.
പഴയ തലമുറ വായനക്കമ്പത്തിന്റെ ഭൂതകാല ചെപ്പായി ഉള്ളിലേറ്റിയ ഇല്ലസ്ട്രേറ്റഡ്‌ വീക്കിലി ഓഫ്‌ ഇന്ത്യയുടെ എഡിറ്ററായപ്പോള്‍ ഖുഷ്‌വന്തിലെ എഴുത്തുകാരന്റെ വലിപ്പമറിഞ്ഞു വായനക്കാര്‍. പിന്നീട്‌ നാഷണല്‍ ഹെറാള്‍ഡിലും ഹിന്ദുസ്ഥാന്‍ ടൈംസിലും കൂടിയായി ആ അക്ഷരപ്രഭയുടെ സാന്നിധ്യം. 'വിത്ത്‌ മാലിസ്‌ ടുവേഴ്സ്‌ വണ്‍ ആന്റ്‌ ആള്‍' എന്ന പംക്തിയിലൂടെ അംഗീകാരത്തിന്റെ പ്രശസ്തി.
എഴുത്ത്‌ വിമര്‍ശനത്തിന്റെയും നര്‍മ്മത്തിന്റെയും 'കൂത്തു'കൂടിയായപ്പോള്‍ ഖുഷ്‌വന്തിന്റെ തൂലികക്ക്‌ വിലയും നിലയുമേറി. സെക്സിനെക്കുറിച്ചെഴുതിയപ്പോള്‍ വിവാദങ്ങളുടെ ചെന്ന്യായകംകൂടിയായി ആ എഴുത്ത്‌. നഗ്നതയ്ക്കുമേല്‍ നേര്‍ത്ത ചേലപോലും ചുറ്റാതെയുള്ള ഖുഷ്‌വന്തിന്റെ ചില തൂലികാവിശേഷങ്ങള്‍ക്ക്‌ നീലയുടെ ഒളിനോട്ടമുണ്ടായിരുന്നുവെന്നതും നേര്‌.
പത്രപ്രവര്‍ത്തകന്റെയും രാഷ്ട്രീയക്കാരന്റെയും ദീര്‍ഘദൃഷ്ടിയുള്ളതാണ്‌ ഖുഷ്‌വന്ത്സിംഗിന്റെ നോവലുകള്‍. വിഭജനത്തിന്റെ തീവ്രവേദനയും പ്രതിസന്ധിയും നിറഞ്ഞ 'ട്രയിന്‍ ടു പാക്കിസ്ഥാന്‍' ഇന്ത്യന്‍ ക്ലാസിക്‌ എന്ന മുദ്ര കിട്ടിയ നോവലാണ്‌. ഇന്നത്തെ പാക്കിസ്ഥാനിലെ ഹഡാലിയില്‍ ഖുഷ്‌വന്ത്‌ ജനിച്ചതുകൊണ്ടാവണം പാക്കിസ്ഥാനിലേക്കുള്ള ഈ നോവല്‍ട്രയിനിന്‌ അനുഭവത്തിന്റെ പൊള്ളലും ചൂടുമുള്ളത്‌. ഐ ഷാല്‍ നോട്ട്‌ ഹിയര്‍ ദ നൈറ്റിംഗേല്‍, ദല്‍ഹി- എ നോവല്‍ എന്നിവ കൂടാതെ 95-ാ‍ം വയസിലും ഖുഷ്‌വന്ത്‌ എഴുതി ഒരു നോവല്‍- ദ സണ്‍സെറ്റ്‌ ക്ലബ്‌.
ഉറുദു കവിതയോടും സിക്കുമതത്തോടും പ്രണയമായിരുന്നു ഖുഷ്‌വന്തിന്‌. സുവര്‍ണക്ഷേത്രം തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്‌, തനിക്ക്‌ ലഭിച്ച പത്മഭൂഷണ്‍ അദ്ദേഹം തിരിച്ചുനല്‍കി. സിക്ക്‌ സംസ്കാരത്തെപ്പറ്റിയും മതത്തെപ്പറ്റിയും തര്‍ജമകളുള്‍പ്പെടെ നിരവധി രചനകള്‍ അദ്ദേഹം നടത്തി. ട്രൂത്ത്‌, ലൗവ്‌ ആന്റ്‌ എ ലിറ്റില്‍ മാലിസ്‌' എന്ന തന്റെ ആത്മകഥയിലും അപ്രിയസത്യങ്ങളുടെയും വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും മേമ്പൊടികള്‍ ഖുഷ്‌വന്ത്സിംഗ്‌ ചേര്‍ത്തുവെച്ചു. മറ്റാരെക്കാളും തന്നിലെ എഴുത്തുകാരനെയും അതിലെ പത്രക്കാരനെയും സ്നേഹിച്ചതിനാലാവാം ഖുഷ്‌വന്ത്സിംഗ്‌ വിവാദങ്ങളുടെ തോഴനായത്‌. അല്ലെങ്കില്‍ വിവാദങ്ങളിലൂടെ സംവദിച്ച സിനിക്കോ.
സേവ്യര്‍. ജെ

//www.janmabhumidaily.com/news184798

നീതിയുടെ നിയമം

മഹാഭാരതത്തിലെ കഥാപാത്രങ്ങളെ മനുഷ്യപക്ഷത്തു നിര്‍ത്തി ന്യയാന്യായങ്ങളെ വിശകലനം ചെയ്ത് നീതി കണ്ടെത്തുന്ന പുസ്തകമാണ് കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനം. ഇതിഹാസ കഥാപാത്രങ്ങളെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിക്കൊണ്ട് മലയാള നിരൂപണത്തിലെ പാരമ്പര്യക്കുടുമകളെ വെട്ടി നിരത്തുകയായിരുന്നു ഈ കൃതി. നീതിയും നെറിവും പാണ്ഡവപക്ഷത്തു മാത്രമാണെന്ന തെറ്റിദ്ധാരണയും അതിനായി നിര്‍മിച്ച ന്യാങ്ങളെയും തിരുത്തിക്കൊണ്ട് കൗരവപക്ഷത്തും നീതിയുണ്ടെന്ന് മാനുഷികവും യുക്തിസഹവുമായ രീതിയില്‍ ചൂണ്ടിക്കാട്ടുന്നതാണ് ഭാരതപര്യടനം. ദുര്യോധനനെ വില്ലനാക്കുന്ന പാപത്തേയും കയ്യാലപ്പുറത്തായ കര്‍ണന്റെ നീതിയേയും ഔചിത്യത്തിന്റെ കണ്ണിലൂടെ മാരാര്‍ നിരീക്ഷിക്കുന്നു. രമേഷ് കുമരോത്തിന്റെ 'ദുര്യോധനന്റെ നീതി' എന്ന കവിതാ സമാഹാരം വായിക്കുമ്പോള്‍ സ്വാഭാവികമായും മാരാരുടെ ഭാരതപര്യടനം ഓര്‍മയില്‍ തെളിയും. ദുര്യോധനന്റെ നീതിയെക്കുറിച്ചുള്ള അന്വേഷണം മാത്രമല്ല ഈ കൃതിയുടെ പൊതുസ്വഭാവം തന്നെ വെളിപ്പെടുത്തുന്നതാണ് ശീര്‍ഷകം. ഇതിലെ ഇരുപത്തിരണ്ട് കവിതകളിലും ഒരു നീതിതേടല്‍ പ്രക്രിയ അനവരതം നിറയുന്നുണ്ട്. ശീര്‍ഷകപ്രധാനമായ ആദ്യ കവിത ദുര്യോധനന്റെ നീതി സമകാലിക സാമൂഹിക അവസ്ഥയെക്കുടി പ്രതിഫലിപ്പിക്കുകയാണ്. ഇതിഹാസ കഥ പറഞ്ഞ് ഇന്നത്തെ നീതിന്യായങ്ങളെ കവി നിരീക്ഷണത്തിന് വിധേയമാക്കുന്നു. ''യുദ്ധം ജയിച്ചവന്റെ അനീതി നീതിയായ് ചരിത്രമാകുന്നതും സത്യം'' സമാധാനത്തിന്‌വേണ്ടി പോലും യുദ്ധം നടക്കുന്ന ആധുനിക കാലത്ത് യുദ്ധം ജയിക്കാന്‍ അനീതി നീതിയായി മാറുന്ന തലതിരിഞ്ഞ കാഴ്ചയുണ്ട്. രാജ്യസ്‌നേഹം, അഴിമതിക്കെതിരെയുള്ള യുദ്ധം, ഗ്രാമവിശുദ്ധി, പ്രാദേശിക സ്‌നേഹം, സാക്ഷരത തുടങ്ങിയവ അറിയാതെയാണെങ്കിലും എല്ലാ കവിതകള്‍ക്കും ബാധകമാണ്. ഇരുപത്തി രണ്ട് കവിതകളിലും ഒളിഞ്ഞുംതെളിഞ്ഞും നില്‍ക്കുന്നത് അതിരറ്റ മനുഷ്യസ്‌നേഹം തന്നെ. സ്‌നേഹം കാരുണ്യം ത്യാഗം സാഹോദര്യം തുടങ്ങിയ മാനവിക വികാരങ്ങളുടെ ചിന്തയില്‍ നിന്നും തെളിഞ്ഞുവരുന്ന വിഷയങ്ങളുടെ ആഖ്യാനമാണ് ഈ കവിതാസമാഹാരം. മനുഷ്യന്റെ സ്‌നേഹരാഹിത്യത്തിനും കളവിനും ചതിയ്ക്കും രാജ്യദ്രോഹത്തിനുമെതിരെ നിഷേധിയുടെ ബോധത്തോടെ പ്രതികരിക്കുന്ന കവി ചിലപ്പോള്‍ വാക്കുകളിലൂടെ ചാട്ടവാറും പ്രയോഗിക്കുന്നു. പ്രത്യേകിച്ചും തീവ്രവാദത്തിനെതിരെ. ഉള്ളൂരിന്റെ പ്രേമസംഗീതത്തെ ഓര്‍മ്മിക്കും പോല്‍ ഒരു സാരോപദേശ കാതല്‍ നിയതിയുടെ നീതി എന്ന കവിതയില്‍ കാണാം. കൊടുത്താലതു കിട്ടീടുംതിരികെ, കൊടുത്തതാമളവിലും ഗുണത്തിലുമായ് എന്നിങ്ങനെ കര്‍മ്മത്തിനനുസരിച്ചു കിട്ടുന്ന ഫലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ ഗുണപാഠ സദ്യശമാകുന്നു. സാധാരണ വിഷയങ്ങളെക്കുറിച്ചുള്ള അസാധാരണ ആഖ്യാനമല്ല സാധാരണ വിഷയത്തെപ്പറ്റിയുള്ള സാധാരണ സംഭവങ്ങളാണ് കവിത. കവിതയുടെ മൊത്തം പശ്ചാത്തലം ഗ്രാമീണതയാണ്. ഗ്രാമത്തിന്റെ നന്മയെ നക്കിത്തുടയ്ക്കുന്ന നാഗരിക ആസുരതയ്ക്കുമേല്‍ വാക്കുകള്‍ കൊണ്ടുള്ള മുറിവേല്‍പ്പിക്കല്‍ എല്ലാ കവിതകളുടെയും അടിയൊഴുക്കാണ്. ഉള്ളില്‍ തിങ്ങിവിളഞ്ഞ മാനുഷികതയെ വരവേല്‍ക്കുന്ന നിരവധി പരിപ്രേക്ഷ്യങ്ങളെ പ്രകടിപ്പിക്കാനുള്ള മാധ്യമമായിട്ടാണ് കവിതയെ രമേഷ് കാണുന്നത്. പക്ഷംപിടിച്ചുകൊണ്ടുള്ള പരമ്പരാഗത നീതി ന്യായ സത്യങ്ങളെ കീഴ്‌മേല്‍ മറിച്ചു കൊണ്ടുള്ള പുതുകവിതകളുടെ വസ്തുതാന്വേഷണത്തിന്റെ പ്രകാശമുള്ള എഴുത്താണ് രമേഷിന്റേത്. ദുര്യോധനന്റെ നീതി നേരെ ചൊവ്വേ കാര്യം പറഞ്ഞു കൊണ്ടുള്ള നീതിയുടെ രീതിയാണ്. പാണ്ഡവരല്ലെന്ന കാരണത്താല്‍ കൗരവ പക്ഷത്തെ ന്യായങ്ങള്‍ കാണാതെ പോകരുതെന്ന് ചൂണ്ടിക്കാണിക്കുകയാണ് കവിത. എല്ലാക്കവിതകളിലും കവിക്കുള്ളിലെ വ്യക്തി തന്റേതായ രീതിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചില കവിതകളില്‍ കവിയെക്കാളുപരി കവിയിലെ വ്യക്തിയെക്കാണാം. തന്റെ നീതി ബോധം കൂടി പ്രകടിപ്പിക്കാനുള്ള വഴി കൂടിയാണ് രമേഷിന് കവിതാരചന. കവിതകളില്‍ പാതി കവിയും പാതി വ്യക്തിയും നിറഞ്ഞിരിക്കുന്നു. ദര്‍ശനത്തിന്റെ ഭാരമോ ഭാഷകൊണ്ടുള്ള ചപ്പടാച്ചികളോ കവിതയെ അലങ്കോലമാക്കുന്നില്ല. എന്നാല്‍ കവിതയുടെ അത്യുന്ന ‘ാവം തേടിയുള്ള അന്വേഷണം ദുര്യോധനന്റെ നീതിയില്‍ പ്രതീക്ഷിക്കേണ്ടതി്ല്ല. കാവ്യ വഴികളിലൂടെ നടന്നുതുടങ്ങിയ ഒരു കവിയുടെ നടന്നുപടിക്കല്‍ ആയേ ഇതിനെ കാണേണ്ടതുള്ളൂ. ജീവിത വീക്ഷണവും കവിതയും കുഴഞ്ഞുമറിഞ്ഞ് മുഴുവനായും കവിതയെ സ്വയംവരിക്കാത്തത് കവിയിലെ വ്യക്തിയെ മുഴുവനായും കുടഞ്ഞു കളയാത്തതിനാലാണ്. എന്നാല്‍ ഇതൊരു തെറ്റല്ല. പ്രചാരണം ഉടയാട ചുറ്റിയ കാവ്യാലങ്കാരം ഇതിനില്ല. പകരം നിഷ്‌ക്കളങ്കമായ ചില ധര്‍മ്മ ബോധനങ്ങള്‍ മാത്രം. സേവ്യര്‍. ജെ

//www.janmabhumidaily.com/news179856

വെയിലിലേക്ക് മഴ ചാഞ്ഞു പ്രകാശനം ചെയ്തു

കൊച്ചി: ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന്റെ ആത്മകഥയായ നിലയ്ക്കാത്ത സിംഫണിയെ അടിസ്ഥാനമാക്കി സാഹിത്യകാരനും ജന്മഭൂമി സബ് എഡിറ്ററുമായ സേവ്യര്‍ ജെ. എഴുതിയ വെയിലിലേക്ക് മഴ ചാഞ്ഞു എന്ന നോവല്‍ പ്രകാശനം ചെയ്തു. സംവിധായകന്‍ സിദിഖ് പ്രകാശന കര്‍മം നിര്‍വഹിച്ചു. ഇന്ത്യാവിഷന്‍ അസോസിയേറ്റ് എഡിറ്റര്‍ എ. സഹദേവന്‍ പുസ്തകം ഏറ്റുവാങ്ങി. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് നോവല്‍ എഴുതുന്നത് മലയാളത്തിലെ ആദ്യ സംരംഭമാണെന്ന് സിദിഖ് പറഞ്ഞു. ഇതിവൃത്തമായ ലീലാ മേനോന്‍ ജീവിച്ചിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു നോവല്‍ എഴുതുന്നത് സേവ്യര്‍ ജെയ്ക്ക് വെല്ലുവിളിയായിരുന്നെന്നും സിദ്ഖ് കൂട്ടിച്ചേര്‍ത്തു. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏത് നേട്ടവും കൈവരിക്കാമെന്ന് ലീലാ മേനോന്‍ പറഞ്ഞു. തന്റെ ആത്മകഥയെ സേവ്യര്‍ മനോഹരമായ നോവലാക്കി മാറ്റി. സേവ്യര്‍ കൂടുതലെഴുതി മലയാള ഭാഷയെ സമ്പുഷ്ടമാക്കണമെന്നും ലീലാ മേനോന്‍ പറഞ്ഞു. ചവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എം.വി. ബെന്നി അധ്യക്ഷത വഹിച്ചു. എം.കെ. ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബുക്കര്‍മാന്‍ പബ്ലിക്കേഷന്‍സ് ബിസിനസ് ഹെഡ്, സി.ടി. തങ്കച്ചന്‍, കവി വേണു വി. ദേശം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അംഗം ജോര്‍ജ് ജോസഫ്, സേവ്യര്‍. ജെ എന്നിവര്‍ പ്രസംഗിച്ചു. …

//www.janmabhumidaily.com/news170542

പ്രകാശം പരത്തിയ കറുത്ത സൂര്യന്‍

പോരാട്ടത്തിന്റെ എക്കാലത്തേയും ഇതിഹാസമായ നെല്‍സണ്‍ മണ്ടേല യാത്രയാകുമ്പോള്‍ അവശേഷിക്കുന്നത്‌ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തീരാത്ത പാഠങ്ങളും മാതൃകയും. ഇരുളടഞ്ഞ ഭൂഖണ്ഡമെന്ന ദുഷ്പ്പേരില്‍നിന്നും ദക്ഷ���ണാഫ്രിക്കയ വെളിച്ചത്തിലേക്ക്‌ നയിച്ച കൊടിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും ചരിത്രമാണ്‌ മണ്ടേല. പതിറ്റാണ്ടുകള്‍ ജയിലിലടച്ചിട്ടും ചോരാത്ത കറുത്ത വീര്യം കൊണ്ട്‌ നെഗ്രിറ്റിയൂഡിന്‌ പുതിയ നിര്‍വചനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ സമരത്തിനും ജയിലിനും തീറെഴുതിയ മണ്ടേലയുടെ ആസ്തി മറ്റുള്ളവരെപ്പോലെ വര്‍ണപ്പകിട്ടുള്ള ഓര്‍മകളല്ല. ജയില്‍ ജീവിതത്തിന്റെ ചുടുന്ന അനുഭവങ്ങളാണ്‌. എല്ലാവര്‍ക്കും വരാനും പോകാനുമുള്ള ഇടമാണ്‌ വീടെങ്കില്‍ മണ്ടേലയ്ക്കത്‌ ജയിലായിരുന്നു. ഒടുക്കം ഇരുപത്തേഴുവര്‍ഷത്തെ നീണ്ട ജയില്‍ ജീവിതം. ജയിലായിരുന്നപ്പോഴും അദ്ദേഹത്തിന്റെ പുറംലോകം വളരുകയായിരുന്നു. വംശവെറിയിലും പട്ടിണിയിലും അടിച്ചമര്‍ത്തലിലും കഴിഞ്ഞിരുന്ന ദക്ഷിണാഫ്രിക്കന്‍ ജനതയെ ജയിലില്‍ക്കഴിയുന്ന തങ്ങളുടെ രക്ഷകന്റെ അസാന്നിധ്യത്തിലും സാന്നിധ്യമാക്കുകയായിരുന്നു. ജയിലിലേക്ക്‌ വരവും പോക്കുമായ മണ്ടേലക്ക്‌ ജയില്‍ നല്‍കുന്നത്‌ അധികൃതര്‍ക്ക്‌ പലപ്പോഴും വിനോദമയിരുന്നു. പല പരീക്ഷകള്‍ക്ക്‌ പഠിച്ചും എഴുതിയും അദ്ദേഹം ജയില്‍ മുറിയെ ഗൗരവമാക്കി. പുറത്തുള്ള മണ്ടേലയെക്കാള്‍ അകത്തുള്ള മണ്ടേലയാണ്‌ കൂടുതല്‍ ശക്തനായത്‌. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ഐക്യപാതയ്ക്ക്‌ ഈ മുറിക്കക ജീവിതം പ്രചോദനമാക്കി.
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു നെല്‍സണ്‍ മണ്ടേലെ. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ എല്ലാം സാന്നിധ്യമായത്‌ എഎന്‍സി ആയിരുന്നു. ലക്ഷങ്ങളോടാണ്‌ ഈ പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളില്‍ മണ്ടേല അഭിസംബോധന ചെയ്തിരുന്നത്‌.
'സ്വാതന്ത്ര്യത്തിലേക്കുളള ചരിത്രപ്രസിദ്ധമായ മണ്ടേലന്‍ ആഹ്വാനം എഎന്‍സിയുടെ ഒരു സമ്മേളനത്തിലാണ്‌ ഉയര്‍ന്നത്‌. സ്വാതന്ത്ര്യത്തിലേക്ക്‌ അനല്‍പ്പമായ ത്യാഗം ആവശ്യമാണെന്ന്‌ ഓര്‍മിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സമ്മേളനങ്ങളാണ്‌ പലപ്പോഴും അദ്ദേഹത്തെ പ്രാഥമിക ആവശ്യത്തിനുപോലും സൗകര്യമില്ലാത്ത പ്രാദേശിക ജയിലുകളിലേക്ക്‌ തള്ളിവിട്ടത്‌. ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ക്ക്‌ മാത്രമല്ല വെളുത്തവര്‍ക്കു കൂടിയുള്ള പോരാട്ടമാണ്‌ തന്റേതെന്ന്‌ സ്വന്തം രാജ്യത്തേയും ലോകത്തേയും അറിയിക്കാനുള്ള മണ്ടേലയുടെ പ്രഖ്യാപനം അദ്ദേഹത്തെ സാര്‍വത്രികനാക്കി. ലോകത്ത്‌ നടന്ന വിവിധ സമരങ്ങളും വിപ്ലവങ്ങളും പ്രത്യയശാസ്ത്ര പരികല്‍പ്പനങ്ങളുമൊക്കെ അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തവും കമ്മ്യൂണിസവും മാവോയും ചെഗുവേരയും ഫിഡല്‍കാസ്ട്രോയും ഗറില്ലാ സാഹിത്യവും വരെ ഇതില്‍പ്പെടുന്നു. എന്നിട്ടും അക്രമത്തിനും കൊലയ്ക്കും ഒരിക്കല്‍പ്പോലും അദ്ദേഹം ആഹ്വാനം ചെയ്തില്ല. ജീവിതത്തിലും സമരത്തിലും അഹിംസയുടെ സമവാക്യം പൂരിപ്പിച്ച മണ്ടേലെ.
വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഒരുപോലെ പരീക്ഷണമായിരുന്നു മണ്ടേലയ്ക്ക്‌. എഎന്‍സി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണം ഉണ്ടായപ്പോള്‍ പ്രിയതമ വിന്നിയെ പരസ്യമായി തള്ളിപ്പറയേണ്ടിവന്നു അദ്ദേഹത്തിന്‌. ഒരു രാജ്യപൗരന്‌ എക്കാലത്തും സംഭവിക്കാവുന്ന വൈയക്തിക പ്രതിസന്ധി.
ഹിംസയിലേക്ക്‌ തട്ടിവീഴാതെ പോരാട്ടങ്ങളെ ഒരുതരം ആത്മീയതയിലേക്ക്‌ നയിക്കുകയായിരുന്നു നെല്‍സണ്‍ മണ്ടേലെ. സമരങ്ങളെ പ്രചോദിപ്പിക്കാന്‍ ജയിലറകള്‍ അദ്ദേഹത്തിന്‌ ഇരുത്തം നല്‍കി. ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗ പ്രസിഡന്റായപ്പോഴും രാഷ്ട്രപിതാവായപ്പോഴും നോബല്‍ സമ്മാന ജേതാവായപ്പോഴും മണ്ടേലയുടെ ഔന്നത്യമുള്ള ലാളിത്യം ഉയരുകയായിരുന്നു. ഇരുന്നൂറിലധികം വിവിധ അവാര്‍ഡുകള്‍ നേടിയ ഈ ലോകപുരുഷന്‍ അവസാന നാളുകളില്‍ വരെ ചാരിറ്റിയ്ക്ക്‌ വേണ്ടിയും എയ്ഡിസിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഉന്നതര്‍ മരിക്കുമ്പോള്‍ വലിയ വിടവെന്ന ആലങ്കാരികമായ പദം നെല്‍സണ്‍ മണ്ടേലയില്‍ തെറ്റുന്നു. ഇത്തരം അപൂര്‍വ നക്ഷത്രങ്ങളുടെ പൊലിയലിന്‌ മനുഷ്യമനസ്സിലെ നിഘണ്ടുവില്‍ സമാനമായ വാക്കില്ല തന്നെ.
സേവ്യര്‍ ജെ.…

//www.janmabhumidaily.com/news158589

പുകസാ നാലാംകിടയോ കടലാസുപുലിയോ

… ഗ്രീന്‍ബുക്സ്‌ എംഡിയും അബുദാബി ശക്തിയുടെ ആദ്യകാല സംഘാടകരിലൊരാളുമായ കൃഷ്ണദാസ്‌, ജന്മഭൂമി പ്രതിനിധി സേവ്യര്‍ ജെ. യുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്‌…

//www.janmabhumidaily.com/news144643

മനുഷ്യനായും മഹാനഗരമായും മെട്രോ

സ്വയം ബലിയായ നിയോ എന്നയാളിന്റെ ഭൗതിക ദേഹം മെഷീനുകള്‍ മാറ്റുന്ന ഒരു രംഗം മാട്രിക്സ്‌ എന്ന സിനിമയിലുണ്ട്‌. സ്വപ്നത്തില്‍ സുഖവും ദുഃഖവും സംതൃപ്തിയുമുണ്ടെങ്കിലെന്തിന്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌ പോകണമെന്ന്‌ ചോദിക്കുന്ന സ്വപ്നദേശമാണ്‌ മാട്രിക്സ്‌ സൃഷ്ടിക്കുന്നത്‌. വാസ്തവമാറ്റം ഞെരുക്കിയ മെട്രോ മനുഷ്യന്റെ അതിയകലമല്ലാത്തതാണ്‌ മാട്രിക്സിലെ മെഷീനുകള്‍.
കുതിച്ചുപായലിന്റെ ആധുനിക സൗകര്യങ്ങളെ മെട്രോ എന്നു വിളിക്കുമ്പോള്‍ ജീവിതവും മെട്രോ ആകുന്നുണ്ടോ. കൊച്ചി മെട്രോ ആകുമ്പോള്‍ കൊച്ചിക്കാരന്‍ മെട്രോമാന്‍ ആയിത്തീരുന്നതെങ്ങനെ. വേഷം കൊണ്ടാണോ.
കൊച്ചിക്കകത്തെ ഇസ്തിരിയിട്ട്‌ തേച്ചെടുത്ത എറണാകുളമെന്നടിയം പേരുപോലെ കുളവും തോടും പാടങ്ങളുമൊക്കെ ആയിരുന്നു മുമ്പ്‌. മാറുന്ന കാലത്തിനും അവനവനുമൊപ്പം മനുഷ്യന്‍ ഇടങ്ങളേയും മാറ്റിയെടുത്തു. എന്തിനേറെ, കാടും പടലും പിടിച്ച്‌ ഒരു മാതിരി പോക്കണംകെട്ടു കിടന്നിടത്താണ്‌ ഭരണത്തിന്റെ തലയും വാലുമുള്ള ഇന്നത്തെ കളക്ടറേറ്റ്‌. അങ്ങനെ എവിടെയും എങ്ങനെയും മാറ്റത്തേരോട്ടം. ഇന്നത്തെ മേനകാ സ്റ്റോപ്പിനരികിലെ സീലോഡ്‌ ഹോട്ടലായിരുന്നു പണ്ട്‌ എറണാകുളത്തെ മുഴുത്ത കെട്ടിട വിസ്മയം. സീലോഡിന്‌ മുന്നിലെ റോഡിന്‌ ഒരു ഭാഗത്ത്‌ താഴെ വെള്ളത്തില്‍ വീഴാതിരിക്കാന്‍ കൈവരി. അന്ന്‌ പുഴ അവിടംവരെ ഉണ്ടായിരുന്നെന്ന്‌. പഴയ ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ മലയാള ചിത്രം കാണുമ്പോള്‍ ആ കാലവുമുണ്ടതില്‍. അനുഭവങ്ങള്‍ പാളിച്ചകളില്‍ സത്യന്‍ പഴയ മേനകപ്പരിസരത്തു കൂടെ നടക്കുന്നതു കാണാം. പിന്നീട്‌ പുഴ നികത്തിയെടുത്തതാണ്‌ ഇന്നത്തെ മറൈന്‍ ഡ്രൈവ്‌. അങ്ങനെ എന്തെല്ലാം. പണ്ട്‌ വിമാനവും കപ്പലും ട്രെയിനും അടുത്തടുത്തായിരുന്നു കൊച്ചിയില്‍. ഗര്‍ഭിണിയെപ്പോലെ കിതച്ച്‌ ചരക്കു തീവണ്ടികള്‍ ഐലന്റിലേക്ക്‌ വല്ലപ്പോഴും വന്നാലായി. നേവല്‍ബേസ്‌ വിമാനത്താവളം നേവിക്കുതന്നെ വിട്ടുകൊടുത്ത്‌ യാത്രക്കാര്‍ വിമാനം തേടി നെടുമ്പാശ്ശേരിക്കു പോകുന്നു.
പണ്ട്‌ മലം ഡിപ്പോയായിരുന്നു ഇന്നത്തെ കലൂര്‍ ബസ്‌ സ്റ്റാന്റ്‌. ഒരിക്കല്‍ ആര്‍ക്കും വേണ്ടാതെ കിടന്ന, ഇന്ന്‌ സെന്റിന്‌ അമ്പതും 75 ലക്ഷവും തുടങ്ങി ഒരു കോടിയില്‍ അധികം വരെ രൂപ വിലവരുന്ന വിശാല സ്ഥലങ്ങള്‍. വശങ്ങളിലേക്കും ഒരിടത്തേയ്ക്കും സ്ഥലം വളരില്ലെന്ന്‌ കണ്ട്‌ ആകാശത്തിലേക്ക്‌ മാത്രം പൊക്കമായി വളരുന്ന കെട്ടിടങ്ങള്‍. അവയ്ക്കിടയില്‍ നേരേയും വളഞ്ഞും നേര്‍ത്ത കമ്പികള്‍ പോലെ റോഡും വഴിയും. അതിനിടയില്‍ സൂക്ഷിച്ചാല്‍ കാണുന്ന കൂനനുറുമ്പുപോലെ മനുഷ്യര്‍. അവരില്‍ എത്ര നോക്കിയാലും ഒട്ടും കാണാത്തവരും. കേരളം മുഴുവന്‍ കൊച്ചിയിലേക്ക്‌ അട്ടിപ്പേറാകുമ്പോള്‍ മെട്രോയിലേക്കുള്ള നെടുങ്കന്‍ കുതിപ്പിന്റെ അര്‍മാദിക്കലായി നഗരം. വളര്‍ച്ചയുടെ അലങ്കാരപ്പണിയില്‍ അതിനേക്കാള്‍ അലങ്കോലമാകുന്നില്ലേ നഗരം.
മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ മെട്രോ റെയില്‍ ചീറിപ്പായുകയും അനുസാരികള്‍ പലതായി വരികയും ചെയ്യുമ്പോള്‍ കൊച്ചിയും പരിസരങ്ങളും ഇനിയുമെന്താകും. വഴിയും വിളക്കും വെള്ളവുമെന്ന വികസനത്തിന്റെ വലിയ ചെറിയവാക്കിലൊതുക്കിയ സഹോദരന്‍ അയ്യപ്പന്റെ ദ്വീപ്നാട്ടിലേയ്ക്ക്‌ നഗരം ഗോശ്രീ പാലം വഴി ഓടിക്കേറിയപ്പോള്‍ തോടും കായലും വള്ളവും വലയുമൊക്കെ കിടന്നിരുന്ന പച്ചത്തുരുത്തുകള്‍ കൂടി വിവിധ ഹബ്ബുകളായി മെട്രോയായി. വികസനം കുടിയേറിയപ്പോള്‍ മനുഷ്യന്‍ കുടിയിറങ്ങേണ്ടി വന്ന ദുരിത മൂലമ്പള്ളി ഇവിടെയാണ്‌. ഇത്തരം കുടിയിറക്കത്തിന്റെ വേറേ പേരിലറിയുന്ന 'മൂലമ്പള്ളി' കൊച്ചിയില്‍ നൂറുകണക്കിന്‌. ഒരു പക്ഷേ മെട്രോ നഗരത്തിനും മുന്‍പേ കൊച്ചീക്കാരന്‍ മെട്രോ മനുഷ്യനായിപ്പോയതിന്റെ ശാപം. പെട്ടവിലയ്ക്ക്‌ എല്ലാം കെട്ടിപ്പെറുക്കി നാടുവിടാന്‍ ആശങ്കപ്പെടുത്തിയും പേടിപ്പിച്ചും പ്രേരിപ്പിക്കുന്ന ലോബികള്‍. അല്ലെങ്കില്‍ സര്‍വ്വത്ര മേഖലകളിലും വിവിധ പേരുകളിലറിയപ്പെടുന്ന മാഫിയകള്‍. 84 ല്‍ സുനാമി വന്നപ്പോള്‍ കടല്‍ വിഴുങ്ങുമെന്നു ഭയപ്പെടുത്തി കടലോരവാസികളുടെ വീടും പറമ്പും തട്ടിയെടുക്കാനുമുണ്ടായിരുന്നു ഈ മാഫിയകള്‍. ദേശം മെട്രോയായപ്പോള്‍ അതിലും വളര്‍ന്നിട്ടുണ്ടു നീളെ തട്ടിപ്പും വെട്ടിപ്പും ചതിയും കൊള്ളയും കൊലയും കള്ളപ്പണവും രാജ്യദ്രോഹവുമായി വളരെ അധോതലങ്ങള്‍.
കള്ളും കഞ്ചാവും മയക്കുമരുന്നും വ്യഭിചാരവും ഗുണ്ടായിസവുമായ അനധികൃത വൈകൃതങ്ങള്‍. മെട്രോയുടെ അനുബന്ധ വളര്‍ച്ചകള്‍. എവിടെയും വിലവര്‍ധനവിന്റെ തീവെട്ടിക്കൊള്ളകള്‍. മായം ചേര്‍ക്കലുകള്‍. കഴിഞ്ഞ ദിവസമൊരു സുഹൃത്തുപറഞ്ഞു, കൊച്ചിയില്‍ അധോലോകം വീട്ടുമുറ്റത്താണെന്ന്‌. പരിഷ്ക്കാരത്തിന്റെ അലങ്കാരം ചാര്‍ത്തിയപ്പോള്‍ മനുഷ്യന്‍ ഉള്ളിന്റെയുള്ളില്‍ പരിഷ്കൃതനാകാത്തതിന്റെ ദൂഷ്യം. യാഥാര്‍ത്ഥ്യത്തിന്റെ വസ്തുതേതരമായ പാട്ടെന്ന്‌ കുറസോവ പറഞ്ഞത്‌ ഒരു പക്ഷേ ഇതാകാം.
ട്രാഫിക്ക്‌ ജാമില്‍ വഴിമുട്ടി പോകുന്ന ജീവിതം. വണ്ടിപ്പാച്ചിലില്‍ ഒടുങ്ങുന്ന ജീവനും. പിന്നാലെ പാഞ്ഞു വരുന്നോരു കത്തിമുന. പെണ്ണിനു നേരെ മദ്യപന്റെയോ ക്രിമിനലിന്റെയോ ആരുടെയുമെങ്കിലോ രൂപത്തില്‍ നീളുന്ന കൈകള്‍. നിയമവും പോലീസും നന്മയാകുമ്പോള്‍ അതിലുമേറെ തിന്‍മയാകുന്നു ചിലപ്പോള്‍. മെട്രോ സഞ്ചരിക്കാനാകാത്ത റോഡുകള്‍, സേവനം കിട്ടാത്ത ഭരണകാര്യാലയങ്ങള്‍, അഴിമതിയും മെല്ലെപോക്കുമായി ജനങ്ങളുടെ ചെലവില്‍ ജനവിരുദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍. പുഴയിലും കുടിവെള്ളത്തിലും ഭക്ഷണത്തിലും ആകാശത്തില്‍ പോലും വിഷം. തിക്കിലും തിരക്കിലും നിലനില്‍പ്പിന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ പോലും ആര്‍ക്കും ശ്രദ്ധിക്കാനാവുന്നില്ല.
ദൈവത്തിന്റെ സ്വന്തം നാടാണെങ്കിലും ചെകുത്താന്‍ കൈകളില്‍ അമര്‍ന്നെങ്കിലും കാല്‍നൂറ്റാണ്ടിനു ശേഷംചെയ്ത കൊള്ളപ്പിടിച്ച മഴ സ്വന്തം നാട്ടില്‍ ഒരു നിമിഷമെങ്കിലും ദൈവമുണ്ടെന്നു തോന്നിപ്പിച്ചു. അപ്പോഴും ഒരു തമാശ; ഇത്ര പെയ്തിട്ടും അട്ടപ്പാടിയില്‍ കുടിവെള്ളമില്ലത്രെ. ഇതൊരു പാഠമാണ്‌. പ്രകൃതിയെ നോവിച്ച്‌ നെറിവില്ലാത്ത വികസനത്തിന്റെയും കൂടി പേരിലുണ്ടായ ഹിമാലയന്‍ സുനാമി. കൊടും ചൂടിലാണ്‌ ദല്‍ഹിയില്‍ യമുന പ്രളയ നദിയായൊഴുകിയത്‌.
പരിസ്ഥിതിയോട്‌ മനുഷ്യന്‍ കാട്ടിയ ക്രൂരതയ്ക്കുള്ള ശമ്പളം. ഇതിവിടെയും പ്രതീക്ഷിച്ചു കരുതിയിരിക്കണം. മാലിന്യം എറിയാനുള്ള കുപ്പത്തൊട്ടിയാണു നമുക്ക്‌, പുഴകള്‍ മാത്രമല്ല, വെള്ളമുള്ളതെന്തും. കൊച്ചിക്കൊരു ബ്രഹ്മപുരം, തിരുവനന്തപുരത്തിന്‌ വിളപ്പില്‍ശാലയും. ലാലൂരായി തൃശൂരിനും. ഒരുദേശത്തിന്റെ മാലിന്യ വിസര്‍ജ്യം മറ്റൊരു ദേശം ചുമക്കേണ്ടുന്ന ഇത്തരം വലുതും ചെറുതുമായ മാലിന്യകുമ്പാരങ്ങള്‍ നാടൊട്ടുക്കുമുണ്ട്‌. അതുയര്‍ത്തുന്ന പ്രക്ഷോഭങ്ങളും പടര്‍ത്തുന്ന രോഗങ്ങളും വേറെ. മലയാളത്തിലെ ഒരു നായികാനടിയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്‌ ഒട്ടും നൊസ്റ്റാള്‍ജിക്കല്ല എന്നാണ്‌. കൊച്ചിയില്‍ വളര്‍ന്ന തനിക്കങ്ങനെയാകാനാകുമോ എന്നവര്‍ ചോദിച്ചു. തുറന്ന സത്യമാണത്‌. പുതുതലമുറക്കാരന്‍ മാത്രമല്ല, സാധാരണ കൊച്ചിക്കാരന്‍ പോലുമിന്നത്ര നൊസ്റ്റാള്‍ജിക്കല്ല. ആ വാക്കിന്റെയര്‍ത്ഥം തന്നെ മാറി. നാടും വീടും സ്നേഹബാധ്യതയായിക്കൊണ്ടു നടക്കുന്ന പാവം പ്രവാസിക്ക്‌ മാത്രമായി നാമത്‌ സംവരണം ചെയ്തുകഴിഞ്ഞു. അമേരിക്കയിലും ലണ്ടനിലും ജര്‍മ്മനിയിലും ഫ്രാന്‍സിലുമൊക്കെ ജീവിക്കാന്‍ ഇവിടെ വളരുകയും പഠിക്കുകയും ചെയ്യുന്ന പുതിയ മെട്രോ ചെറുപ്പം എന്തിന്‌ ഭൂതകാലം ചുമക്കണമെന്ന്‌ ചോദിക്കുന്നു. വീടും കുടുംബവും ജീവിതവും തന്നെ അവര്‍ക്ക്‌ മറ്റൊന്നാണ്‌. ഋത്വിക്‌ ഘട്ടക്കിന്റെ ഒരു സിനിമയില്‍ നഗരം ചുറ്റി വന്ന കുട്ടിയോട്‌ "നീ നഗരത്തില്‍ എന്തു കണ്ടു, വീടിനേക്കാള്‍ നല്ലതോ ആ സ്ഥലം" എന്ന്‌ അച്ഛന്‍ ചോദിക്കുമ്പോള്‍ "വീടുപോലെ മറ്റൊരിടമില്ല" എന്നാണ്‌ മകന്റെ ഉത്തരം. ഈ വീട്‌ മെട്രോമെന്‍ അല്ലാത്ത പഴയ മനുഷ്യരുടേതാണ്‌. വെര്‍ച്വല്‍ ലോകത്ത്‌ ജീവിക്കുന്ന പുതിയ ആള്‍ക്കാര്‍ക്ക്‌ കമ്പ്യൂട്ടര്‍ റൂമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഇതേതു ലോകമെന്ന അന്ധാളിപ്പുണ്ടാകും. മാട്രിക്സിലെ സ്വപ്ന ലോകത്ത്‌ ജീവിക്കുന്നവര്‍ക്കാണത്‌. പതിനാറാം നൂറ്റാണ്ടില്‍ തെക്കേ അമേരിക്കയില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന സാധ്യതകളുടെയും സമ്പത്തിന്റെയും സ്വപ്നനഗരിയായ എല്‍ഡൊറാഡൊയില്‍ ജീവിക്കുന്നവര്‍. ഒരു പക്ഷേ മറിച്ചുമാകാം. മെട്രോയിലേക്ക്‌ ജീവിതമെത്തിക്കാന്‍ പാടുപെടുന്ന നമ്മെ നോക്കി അതിലപ്പുറം കടന്ന്‌ ചിരിക്കുന്നവരുമാകാം. എന്നാലും അനേകം ഉദാഹരണങ്ങളിലൊന്നായി മറൈന്‍ ഡ്രൈവില്‍ കെട്ടിടങ്ങളെക്കൊണ്ട്‌ വേലി കെട്ടി കാറ്റിനെ തടുത്തു നിര്‍ത്തുന്നത്‌ ക്രൂരമല്ലേ. അവര്‍ ആരായാലും എന്തായാലും...
സേവ്യര്‍. ജെ

//www.janmabhumidaily.com/news130165

പ്രതിഭ താരമാകുമ്പോള്‍

വിവാദം വ്യവസായവും സംവാദം സര്‍ഗാത്മകവുമായി ഒരു പ്രതിഭയ്ക്കിടവും വലവും നിന്നാല്‍ കാറ്റുപിടിച്ച പട്ടം പോലെ പറക്കാം. പ്രതിഭ സിനിമാതാരമായാല്‍ പറന്ന്‌ ആകാശവും തൊടാം. വെള്ളിത്തിരയിലേക്ക്‌ പുനഃപ്രവേശനത്തിന്റെ മുഹൂര്‍ത്തം കാത്തിരുന്ന സിനിമാതാരം മഞ്ജുവാര്യരുടെ രണ്ടാംവരവിന്റെ ആദ്യപടിയായി ബിഗ്‌ ബിയോടൊപ്പം അഭിനയിച്ച പരസ്യചിത്രം ഈ നടിക്ക്‌ നല്‍കിയ വമ്പിച്ച വാര്‍ത്താപ്രാധാന്യത്തിന്‌ പിന്നില്‍ വിവാദ-സംവാദ ചേരുവകളുണ്ട്‌.
മലയാളത്തിലെ മികച്ച നടികളില്‍ ഒരാളായി അംഗീകരിക്കപ്പെട്ട മഞ്ജുവാര്യര്‍ നടന്‍ ദിലീപിന്റെ ഭാര്യയായതോടെ വെള്ളിവെളിച്ചത്തില്‍നിന്നുമകന്ന്‌ കുടുംബിനിയായി കഴിയുകയായിരുന്നു. മഞ്ജു തിരികെവരണമെന്ന പ്രേക്ഷക ആവശ്യവും തന്റെതല്ലാത്ത കാരണങ്ങളാല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വിവാദങ്ങളുടെ ചെറുഭൂകമ്പങ്ങളും ഈ നടിയെ അസാന്നിധ്യത്തിലും പ്രേക്ഷകരിലും വാര്‍ത്തയിലും പിടിച്ചുനിര്‍ത്തി.
ഒരു പ്രശസ്ത നടിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട്‌ ദിലീപിന്റെ പേരില്‍ ആരോപണമുയര്‍ന്നപ്പോഴും മഞ്ജുവിന്റെ നിലപാടറിയാനായിരുന്നു പ്രേക്ഷകര്‍ക്ക്‌ കമ്പം. പിന്നീട്‌ ദിലീപ്‌-മഞ്ജുവാര്യര്‍ അപസ്വരങ്ങളുടെ വാര്‍ത്തയായി. വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജു ചിലങ്കയണിഞ്ഞപ്പോള്‍ അവര്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പുറപ്പാടാണെന്നും നൃത്തത്തിലൂടെ സിനിമാ വഴി നോക്കുകയാണെന്നും വാര്‍ത്തയുണ്ടായിരുന്നു. ഒടുവില്‍ ദിലീപ്‌-മഞ്ജു വിവാഹമോചന വാര്‍ത്ത കത്തിനില്‍ക്കുമ്പോഴാണ്‌ അമിതാഭ്‌ ബച്ചനോടൊപ്പം പരസ്യചിത്രത്തില്‍ ഈ നടി അഭിനയിക്കുന്നത്‌. തുടര്‍ന്ന്‌ മഞ്ജു വേഷമിടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ദിലീപ്‌ ആണെന്നതുവരെ എത്തിനില്‍ക്കുകയാണ്‌ വാര്‍ത്തകള്‍.
വര്‍ഷങ്ങളായി സിനിമയില്‍നിന്ന്‌ മാറിനിന്നിട്ടും ഇന്ന്‌ മുന്തിനില്‍ക്കുന്ന ഏത്‌ നായികയെക്കാളും പ്രശസ്തിയിലാണ്‌ മഞ്ജുവാര്യര്‍. അഭിനയിക്കാതെയും നിത്യനായികയാകുന്ന നടി! വഴിപിഴച്ച കഥകളിലൂടെ ഹോളിവുഡിലേയും ബോളിവുഡിലേയും ചില താരങ്ങള്‍ തിരിച്ചുവരവിന്റെയും നിലനില്‍പ്പിന്റെയും പ്രശസ്തിയുടെയും തന്ത്രങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ നന്നായി ഗൃഹപാഠം ചെയ്ത്‌ പടിപടിയായി വിവാദങ്ങളിലൂടെ മലയാള സിനിമയില്‍ പുതിയൊരു മാര്‍ക്കറ്റിംഗ്‌ തന്ത്രം വളര്‍ത്തിയെടുക്കുകയാണോ മഞ്ജുവാര്യരെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
സേവ്യര്‍. ജെ

//www.janmabhumidaily.com/news128350

  • 1
  • 2