നിങ്ങൾ തിരഞ്ഞത് സ്വന്തം ലേഖിക ഏകദേശം 60 ഫലങ്ങൾ, 0.022 സെക്കൻഡ്
സംസ്ഥാനം തഴഞ്ഞു; റെയില്‍വെ പി.യു. ചിത്രയ്ക്ക് ജോലി നല്‍കി

…‍ ആരംഭിക്കുന്ന ദേശീയ ഓപ്പണ്‍ അത്ലറ്റിക്സില്‍ റെയില്‍വേക്കായി മത്സരിക്കും. സ്വന്തം ലേഖിക

//www.janmabhumidaily.com/news835555

ശശിയുടെ പരിപാടികൾ റദ്ദാക്കി; ഏരിയാ കമ്മിറ്റി വീണ്ടും മാറ്റി

പാലക്കാട്: സിപിഎം നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ  പി.കെ. ശശി പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു. ചെര്‍പ്പുളശ്ശേരിയില്‍ നടക്കാനിരുന്ന ഏരിയാ കമ്മിറ്റി യോഗം ഒരു വിഭാഗം ബഹിഷ്‌കരിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വീണ്ടും മാറ്റിവെച്ചു. കൂടാതെ എംഎല്‍എയുടെ  ഔദ്യോഗിക പരിപാടികളും റദ്ദാക്കി.  ഇതിനിടെ ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് മന്ത്രി എ.കെ. ബാലന്‍ പാലക്കാട്ട് പ്രതികരിച്ചു. നേരത്തെ പരാതിയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി അന്വേഷണ കമ്മിഷനില്‍ അംഗമായതോടെയാണ് നിലപാട് തിരുത്തിയത്. ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച രണ്ടംഗ സംഘത്തിലെ ഒരാളാണ് എ.കെ. ബാലന്‍.  സംസ്ഥാന സെക്രട്ടറിയേറ്റും പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ ശശിക്ക് നിര്‍ദേശം നല്‍കിയിരുന്നു.  കഴിഞ്ഞദിവസങ്ങളില്‍ നടക്കേണ്ടിയിരുന്ന ഏരിയാ കമ്മിറ്റി യോഗം രണ്ടാം തവണയാണ് മാറ്റിവച്ചത്. 19 അംഗ കമ്മിറ്റിയില്‍ ആദ്യദിവസം  മൂന്നുപേര്‍ മാത്രമാണ് പങ്കെടുത്തത്.  പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത്  ഇന്നലെ എംഎല്‍എ പങ്കെടുക്കാനിരുന്ന ഒൗദ്യോഗിക പരിപാടികളെല്ലാം മാറ്റിവെച്ചു. അനാരോഗ്യം കാരണമാണെന്നാണ് വിശദീകരണം. ആരോപണങ്ങള്‍ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്ന് ശശി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നലെ ചെര്‍പ്പുളശ്ശേരി സ്‌കൂള്‍ ബസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും രാവിലെയോടെ വരില്ലെന്ന് എംഎല്‍എ ഓഫീസില്‍ നിന്നും അറിയിച്ചു. സ്വന്തം ലേഖിക

//www.janmabhumidaily.com/news833827

മലമ്പുഴ ഡാം തുറന്നു: മിക്ക ഡാമുകളും നിറഞ്ഞു

…;പക്ഷെ സംസ്ഥാനത്ത് മൊത്തത്തില്‍ ഇന്നലെ മഴ കുറഞ്ഞിട്ടുണ്ട്.  അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.  സ്വന്തം ലേഖിക

//www.janmabhumidaily.com/news829494

നീതികാത്ത് സമ്പത്തിന്റെ കുടുംബവും

… കസ്റ്റഡിയിലിരിക്കെ ക്രൂരമായ മര്‍ദനമേറ്റ് മലമ്പുഴയിലെ ഗസ്റ്റ് ഹൗസില്‍ കൊല്ലപ്പെടുകയായിരുന്നു. സ്വന്തം ലേഖിക  …

//www.janmabhumidaily.com/news828519

ജിഎസ്ടിക്ക് ഒരുവയസ്; ആളും അരങ്ങും ഒഴിഞ്ഞ് വാളയാര്‍ ചെക്‌പോസ്റ്റ്

പാലക്കാട്: ചരക്കുസേവന നികുതി നിയമം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് വാണിജ്യ നികുതി ചെക്‌പോസ്റ്റുകള്‍ ഇല്ലാതായിട്ട് ഒരുവര്‍ഷം.  ഇതര സംസ്ഥാനങ്ങളില്‍നിന്നും കടന്നുവരുന്ന വാളയാറില്‍ ഇന്ന് ഗതാഗതക്കുരുക്കും, നികുതി വെട്ടിപ്പും ആളും ആരവവുമില്ല.   2017 ജൂലൈ ഒന്നിന് ചരക്കുസേവന നികുതി ബില്‍ നിലവില്‍ വന്നതോടെയാണ് വാളയാറിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് ശാപമോക്ഷം ലഭിച്ചത്. പലപ്പോഴും ദിവസങ്ങളോളം വാഹനങ്ങള്‍ക്ക് വരികിടക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ദിവസേന മൂവായിരത്തോളം ചരക്കുവാഹനങ്ങള്‍ ഇന്ന് വാളയാര്‍ വഴി സുഗമമായി കടന്നുപോകുന്നു.  ജിഎസ്ടി വകുപ്പിന്റെയും, എക്‌സൈസിന്റേയും, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെയും പരിശോധനകളാണ് നിലവില്‍ വാളയാറിലുള്ളത്. ലോഡ് വാഹനങ്ങളുടെ ഇ-വേ ബില്‍ ജിഎസ്ടി അധികൃതരും തുടര്‍ന്ന് മോട്ടോര്‍വെഹിക്കിള്‍ വകുപ്പും എക്‌സൈസും പരിശോധിച്ചാണ് വാഹനങ്ങളെ കടത്തിവിടുന്നത്. എന്തെങ്കിലും സംശയം തോന്നിയാല്‍ മാത്രമാണ്  പരിശോധന. ജില്ലയിലാകെ 15 ജിഎസ്ടി സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ജിഎസ്ടി വന്നതോടെ കള്ളക്കടത്തുകളും കുറഞ്ഞു. ആറുമാസത്തിനിടെ 150 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചെക്‌പോസ്റ്റുണ്ടായിരുന്നപ്പോള്‍ ഒരുമാസം അഞ്ഞൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണിത്.  ചരക്കുസേവന നികുതി നിയമം വന്നതോടെ ചെക്ക്‌പോസ്റ്റുകളിലെ അഴിമതിക്കും വിരാമമായി. വര്‍ഷങ്ങളായി വാളയാര്‍ ചെക്‌പോസ്റ്റിലേക്ക് ഡെപ്യൂട്ടേഷന്‍ ലഭിക്കുന്നതിന് മത്സരമായിരുന്നു. ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി ചെക്‌പോസറ്റുകളിലേക്കും സമാനരീതിയിലായിരുന്നു മത്സരം. ചെക്ക്‌പോസ്റ്റ് കെട്ടിടങ്ങള്‍ നാശത്തിന്റെ വക്കിലാണ്. ഈ കെട്ടിടങ്ങള്‍ വെറുതെ കിടക്കുമ്പോള്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും വെയിലും മഴയും കൊണ്ടാണ് പരിശോധന. വനം, മോട്ടോര്‍ വാഹനം, മൃഗസംരക്ഷണം എന്നീ ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനവും ഒറ്റമുറിക്കുള്ളിലാണ്. സ്വന്തം ലേഖിക

//www.janmabhumidaily.com/news825480

ചേച്ചിയുടെ അനുഗ്രഹം വാങ്ങാന്‍ അനുജന്‍ ഓടിയെത്തി

… അനുഗ്രഹം വാങ്ങനാണ് ചേച്ചിയുടെ  അരികിലെത്തിയത് എന്നുപറഞ്ഞ് അദ്ദേഹം യാത്രപറഞ്ഞിറങ്ങി. സ്വന്തം ലേഖിക  …

//www.janmabhumidaily.com/news824209

കാണാതായത് സുപ്രധാന ഫയലുകൾ

പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ  അഴിമതിക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായത് സുപ്രധാന ഫയലുകള്‍. മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റേയും മക്കളുടെയും ദുരൂഹ മരണം, കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ എന്നിവ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ പിതാവ് വേലായുധന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഏറ്റവും പ്രധാനം. ഹര്‍ജി പരിഗണിക്കുന്നത് കാത്തിരുന്നിട്ടും നടക്കാതായതോടെ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് ഫയലുകള്‍ നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. ശശീന്ദ്രന്‍ കേസും മലബാര്‍ സിമന്റ്സ് അഴിമതിക്കേസുകളും കോടതിയിലും അട്ടിമറിക്കാന്‍ ഉന്നതതല നീക്കമുണ്ടെന്ന ശശീന്ദ്രന്റെ കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഫയല്‍ കാണാതായ സംഭവം. 2011 ജനുവരി 24നാണ് ശശീന്ദ്രനും മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. തുടര്‍ന്ന്  അച്ഛന്‍ വേലായുധന്‍, സഹോദരന്‍ ഡോ.വി.സനല്‍കുമാര്‍, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും വിവരാവകാശ പ്രവര്‍ത്തകനുമായ ജോയ് കൈതാരത്ത് എന്നിവര്‍ സമര്‍പ്പിച്ച മൂന്നു കേസുകളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍.  മരണങ്ങള്‍ ആത്മഹത്യയായി കണക്കാക്കുന്ന സിബിഐ കുറ്റപത്രം തള്ളുക,  കൊലപാതകങ്ങള്‍  അന്വേഷിക്കുന്നതിനൊപ്പം  വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്‌മേല്‍ സുപ്രീം കോടതി വിധി പ്രകാരം കൊലക്കുറ്റം ചുമത്തുക,ശശീന്ദ്രന്‍,മക്കള്‍, സതീന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ദുരൂഹ മരണത്തിനിടയാക്കിയ മലബാര്‍ സിമന്റ്സ് അഴിമതികള്‍  അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കേസുകളാണ് ഹൈക്കോടതിയില്‍  ഫയല്‍ ചെയ്തിരുന്നത്. ഊഴംകാത്തു നിന്നിട്ടും ഹര്‍ജികള്‍ പരിഗണനയ്ക്കെത്താത്തതിനെ തുടര്‍ന്ന് കേസ് അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യവുമായി സഹോദരന്‍ സനല്‍കുമാര്‍  ഹൈക്കോടതി രജിസ്ട്രാര്‍ക്കും, ചീഫ് ജസ്റ്റീസിനും പരാതി നല്‍കിയിരുന്നു .കേസ് ഫയലുകള്‍ കാണാനില്ലെന്ന സൂചന ലഭിച്ചതോടെ അവയുടെ സര്‍ട്ടിഫൈഡ് കോപ്പി ആവശ്യപ്പെട്ട് 2018 ജനുവരിയില്‍ സനല്‍കുമാര്‍ ഹൈക്കോടതിയില്‍ കേസ്ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ചില ഫയലുകള്‍ പുന: സൃഷ്ടിക്കാന്‍ കഴിഞ്ഞുവെങ്കിലും അവയും കാണാതായിട്ടുണ്ട്. സ്വന്തം ലേഖിക

//www.janmabhumidaily.com/news823988

വിശക്കുന്നുണ്ടെങ്കില്‍ പോകാം കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക്...

  സ്വന്തം ലേഖിക കോട്ടയം: കരിമീന്‍ പൊള്ളിച്ചത് കൂട്ടി 75 രൂപയ്ക്ക് രുചികരമായ ഒരു ഊണ് വേണാ? എങ്കില്‍ നേരെ വിട്ടോ കോടിമതയിലെ പോലീസ് സ്&zwnj…

//www.janmabhumidaily.com/news811853

വൃദ്ധദമ്പതികളുടെ കൊല: പ്രതി അറസ്റ്റില്‍ മരുമകള്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖിക പാലക്കാട്: തോലന്നൂര്‍ പുളയ്ക്കല്‍ പറമ്പില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വടക്കന്‍ പറവൂര്‍ സ്വദേശി സദാനന്ദ (53)നെ അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍…

//www.janmabhumidaily.com/news704496

ശ്രീചിത്രാഹോമില്‍ നൂറുമേനി വിജയം

സ്വന്തം ലേഖിക തിരുവനന്തപുരം: മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നേടുന്ന വിജയത്തെക്കാള്‍ ഇരട്ടി മധുരമാണ് ശ്രീചിത്രാ ഹോമിലെ വിദ്യാര്‍ത്ഥികള്‍ നേടിയ നൂറുമേറി വിജയം. എസ്എസ്എല്‍സി…

//www.janmabhumidaily.com/news616961

സത്യപ്രസ്താവനയുടെ മറവില്‍ നിര്‍ധനരെ വലച്ച്‌സര്‍ക്കാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്നു

സ്വന്തം ലേഖിക പൊന്‍കുന്നം: അനര്‍ഹരായവര്‍ പെന്‍ഷന്‍ വാങ്ങുന്നത്് തടയാന്‍ സത്യപ്രസ്താവന നല്‍കണമെന്ന നിബന്ധനയുടെ മറവില്‍ പെന്‍ഷന്‍ യഥാസമയം നല്‍കാതെ ഗുണഭോക്താക്കളെ സര്‍ക്കാര്‍…

//www.janmabhumidaily.com/news611153

വഴിവിളക്കുകള്‍ കണ്ണടച്ചിട്ടും നടപടി സ്വീകരിക്കാതെ പത്തനംതിട്ട നഗരസഭ

സ്വന്തം ലേഖിക പത്തനംതിട്ട : നഗരത്തിലെ വഴിവിളക്കുകള്‍ കണ്ണടച്ചിട്ടും നടപടി സ്വീകരിക്കാതെ നഗരസഭ. ശബരിമല തീര്‍ത്ഥാടന കാലം കഴിയാറായിട്ടും നിരുത്തരവാദമായാണ് നഗരസഭാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ആദ്യഘട്ടമെന്നോണം മെര്‍ക്കുറി ഹാലജന്‍ ലൈറ്റുകളും ട്യൂബ് ലൈറ്റുകളും ഒഴിവാക്കി എല്‍ഇഡി ബള്‍ബുകള്‍ നഗരത്തില്‍ പലയിടത്തും സ്ഥാപിച്ചു. എന്നാല്‍ പിന്നീട് സോളാര്‍ ലൈറ്റുകളും സ്ഥാപിക്കുകയുണ്ടായി. പരിമിതമായ പ്രദേശത്തേക്ക് മാത്രമെ വെളിച്ചം ലഭിക്കൂ എന്ന പരാതി സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു. പിന്നീട് തുടര്‍ച്ചയായി വിലയേറിയ ബാറ്ററികള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെ ഭൂരിപക്ഷം വഴിവിളക്കുകളും കണ്ണടച്ചു. ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താന്‍ സംവിധാനമില്ലാതായതോടെ നഗരം ഇരുട്ടിലായി. വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് 28 ലക്ഷം രൂപയുടെ സാധനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും നഗരസഭ വാങ്ങിയിട്ടുള്ളത്. നഗരസഭയുടെ 32 വാര്‍ഡുകളിലേക്കും തുല്യമായി സാധനങ്ങള്‍ വിതരണം ചെയ്തുവെന്നാണ് ചെയര്‍പേഴ്‌സണ്‍ പറയുന്നത്. എന്നാല്‍ നഗരത്തിലെ അന്ധകാരം വിട്ടൊഴിഞ്ഞിട്ടില്ല. അതാതു വാര്‍ഡുകളിലെ കൗണ്‍സിലറുമാര്‍ ഈ വിഷയത്തില്‍ ശ്രദ്ധപതിപ്പിക്കാത്തതാണ് അവസ്ഥ തുടരാന്‍ കാരണമെന്ന് നഗരവാസികള്‍ പറയുന്നു. നഗരം ഇരുട്ടിലായതോടെ തെരുവുനായ്ക്കളുടെ സൈര്വവിഹാരം ജനജീവിതം ദുരിതത്തിലാക്കി. പ്രഭാത സഞ്ചാരത്തിനായി ഇറങ്ങുന്ന പലരും റിംഗ് റോഡുകള്‍ ഉപേക്ഷിച്ച സ്ഥിതിയാണ്. ജില്ലാ സ്‌റ്റേഡിയത്തിലെ അവസ്ഥയും മറിച്ചല്ല. ജില്ലാ സ്റ്റേഡിയത്തിലെ ലൈറ്റുകളും കണ്ണുചിമ്മിയ സാഹചര്യമാണ്. ദീര്‍ഘവീഷണമില്ലാതെ നടപ്പാക്കുന്ന ഇത്തരം പദ്ധതികളാണ് നഗരത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നത്. നഗരസഭ ഈ വിഷയത്തില്‍ അടിയന്തിരമായ പരിഹാരം കണ്ടെത്തണമെന്നാണ് നഗരവാസികളുടെ അവശ്യം. …

//www.janmabhumidaily.com/news535133

പുതുമകളുമായി ക്രിസ്തുമസ് വിപണികള്‍ ഒരുങ്ങി

സ്വന്തം ലേഖിക പത്തനംതിട്ട : പുതുമകളുമായി ക്രിസ്മസ്- പുതുവത്സര വിപണി ഒരുങ്ങി. നഗരത്തിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും വസ്ത്രവിപണികളിലുമെല്ലാം…

//www.janmabhumidaily.com/news527488

പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

സ്വന്തം ലേഖിക പത്തനംതിട്ട : പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സ്വകാര്യ ബസുകളും ഫാസ്റ്റ് പാസഞ്ചര്‍ ഒഴികെയുള്ള കെഎസ്ആര്‍ടിസി ബസുകളും പഴയബസ് സ്റ്റാന്‍ഡുവഴിയാണ് കടന്ന് പോകുന്നത്. സെന്‍ട്രല്‍ ജംഗ്ഷനിലെ ഗതാഗത തിരക്ക് പരിഹരിക്കുന്നതിനാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂടി ഇതുവഴി കടത്തിവിടാന്‍ തുടങ്ങിയത്. ഇടുങ്ങിയ റോഡുകളാണിവ, ഒരു സമയം ഒരു വാഹനത്തിന് മാത്രം കടന്നു പോകുന്നതിനുള്ള പരിമിതമായ വീതിമാത്രമാണ് റോഡിനുള്ളത്. കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോകുന്നതിനിനുള്ള സൗകര്യം ഈ മേഖലയില്‍ ഇല്ല. ഉള്ള സ്ഥലമാകട്ടെ വഴിയോരക്കച്ചവടക്കാരും കയ്യടക്കിയിരിക്കുന്നു. അതിനാല്‍ വാഹനങ്ങള്‍ക്കിടയിലൂടെ ഞെരുങ്ങിയാണ് കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ചില വ്യാപാര സ്ഥാപനങ്ങളാകട്ടെ കടയുടെ പരസ്യ ബോര്‍ഡുകള്‍ റോഡിലേക്ക് ഇറക്കി വയ്ക്കുന്നത് അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഈ റോഡില്‍ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേയ്ക്ക് ചരക്കിറക്കാന്‍ വരുന്ന വലിയ വാഹനങ്ങളും വന്‍ ഗതാഗതാ കുരുക്കിന് കാരണമാകാറുണ്ട്. വാഹനങ്ങള്‍ കടന്നു പോകാന്‍ സാധിക്കാത്ത വിധം കുരുക്ക് രൂക്ഷമാകുമ്പോള്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ പലപ്പോഴും വാക്കേറ്റവും നടത്താറുണ്ട്. സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളിലെ പാര്‍ക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്താതെ സ്വകാര്യ വാഹനങ്ങളില്‍ എത്തുന്ന ആളുകള്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍പില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതും ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാണ്. ഈ പ്രദേശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നോ-പാര്‍്ക്കിംഗ് ബോര്‍ഡുകളോ പോലീസ് സംവിധാനങ്ങളോ ഇല്ല. ഈ റൂട്ടിലൂടെ വണ്‍വേ സംവിധാനം നടപ്പിലാക്കി തലങ്ങും വിലങ്ങുമുള്ള വാഹനം ഓട്ടം നിയന്ത്രിച്ചാല്‍ മാത്രമെ ഈ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. …

//www.janmabhumidaily.com/news519472

പത്തനംതിട്ട ഉപജില്ലയുടെ കുതിപ്പ് തുടരുന്നു

സ്വന്തം ലേഖിക പത്തനംതിട്ട: റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ പത്തനംതിട്ട ഉപജില്ലയുടെ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായി ഡബിള്‍ ഹാട്രിക് വിജയം നേടിയ പുല്ലാട് ഉപജില്ലയെ…

//www.janmabhumidaily.com/news507592

യുഎസില്‍ മലയാളി കുടുംബം മരിച്ചതായി സ്ഥിരീകരിച്ചു

ചേര്‍ത്തല: യുഎസിലെ ന്യൂജഴ്‌സിയിലുണ്ടായ അഗ്‌നിബാധയില്‍ മലയാളി കുടുംബം മരിച്ചതായി സ്ഥിരീകരിച്ചു. പട്ടണക്കാട് പുതിയകാവ് സ്‌കൂളിന് സമീപം ഗീതാജ്ഞലി വീട്ടില്‍ ദാമോദരന്‍ പിള്ളയുടെ മകന്‍ ഡോ. വിനോദ് ബി. ദാമോദരന്‍(44), ഭാര്യ ശ്രീജ(38), മകള്‍ ആര്‍ദ്ര(13) എന്നിവരുടെ മൃതദേഹമാണ് ബന്ധു തിരിച്ചറിഞ്ഞത്. ഇവര്‍ താമസിച്ചിരുന്ന ന്യൂജഴ്‌സി ഹില്‍സ് ബരോവ് അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് അഗ്‌നിബാധയുണ്ടായത്. ദിവസവും നാട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്ന ഇവര്‍ തിങ്കള്‍ മുതല്‍ വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെ നാട്ടിലുള്ള മാതാപിതാക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ അഗ്‌നിബാധയുണ്ടായതായി അറിഞ്ഞത്. തുടര്‍ന്നാണ് ഇന്നലെ വിനോദിന്റെ പിതൃസഹോദരിയുടെ മകള്‍ മിനി ഇവിടെയെത്തി മൂവരുടെയും മൃതദേഹം തിരിച്ചറിഞ്ഞത്. സംസ്‌കാരം അവിടെ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ന്യൂജഴ്‌സി റട്ട്‌ഗേഴ്‌സ് സര്‍വകലാശാലയിലെ റിസര്‍ച്ച് സയന്റിസ്റ്റാണ് ഡോ.വിനോദ്. ഭാര്യ ശ്രീജ തിരുവല്ല കൊടിയാടി സ്വദേശിനിയാണ്. മകള്‍ ആര്‍ദ്ര അവിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സ്വന്തം ലേഖിക

//www.janmabhumidaily.com/news500495

ജരാനര ബാധിച്ച് നഗരസഭയുടെ നഗര സൗന്ദര്യവല്‍ക്കരണ പദ്ധതി

സ്വന്തം ലേഖിക പത്തനംതിട്ട: ജരാനര ബാധിച്ച് നഗരസഭയുടെ നഗര സൗന്ദര്യവല്‍ക്കരണ പദ്ധതി. നഗരസഭ കൊട്ടിഘോഷിച്ച് നടത്തിയ എന്റെ നഗരം വ്യത്തിയുള്ള നഗരം പദ്ധതിയാണ് നഗരസഭയുടെ മറ്റ് പല…

//www.janmabhumidaily.com/news497930

ജന്‍മശതാബ്ദി ആഘോഷം 21 ന്

കണ്ണൂര്‍: സ്വാതന്ത്ര്യസമരസേനാനിയും അധ്യാപികയും പത്രപ്രവര്‍ത്തകയുമായ യശോദടീച്ചറുടെ ജന്‍മശതാബ്ദി കേരള മഹിളാസംഘം സമുചിതമായി ആചരിക്കുന്നു. വിവിധ പരിപാടികളോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്‍മശതാബ്ദിയാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 21 ന് കാലത്ത് പത്തിന് ചേമ്പര്‍ ഹാളില്‍ എന്‍ എഫ്‌ഐഡബ്ല്യു ദേശീയ ജനറല്‍ സെക്രട്ടറി ആനിരാജ നിര്‍വ്വഹിക്കുമെന്ന് മഹിളാസംഘം ജനറല്‍ സെക്രട്ടറി അഡ്വ.പി.വസന്തം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനപ്രസിഡന്റ് കമലാ സദാനന്ദന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണവും അഡ്വ.പി.വസന്തം അനുസ്മരണ പ്രഭാഷണവും നടത്തും. ഉച്ചക്ക് 12ന് മലയാളത്തിലെ ആദ്യത്തെ സ്വന്തം ലേഖിക എന്ന നിലയിലുള്ള യശോദടീച്ചറിന്റെ മാധ്യമരംഗത്തെ സംഭാവനകളെ അനുസ്മരിച്ച് കൊണ്ട് മധ്യമപ്രവര്‍ത്തനം അന്നും ഇന്നും എന്ന വിഷയത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കും. തമിഴ് എഴുത്തുകാരി രേവതി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.ആര്‍.ലതാദേവി മോഡറേറ്ററായിരിക്കും. മാധ്യമപ്രവര്‍ത്തക സിന്ധുസൂര്യകുമാര്‍, ഗീത നസീര്‍, അഡ്വ സേതുലക്ഷ്മി, സ്വപ്‌ന എന്നിവര്‍ പങ്കെടുക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി സംസ്ഥാനത്തുടന���ളം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പഠനക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, സെമിനാറുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ശതാബ്ദിയാഘോഷത്തിന്റെ അടുത്ത ഘട്ടത്തില്‍ ടീച്ചറുടെ ഓര്‍മകള്‍ ഉണര്‍ത്തുന്ന ഒരു സ്മരണിക സ്വ ലേ എന്ന പേരില്‍ പുറത്തിറക്കുമെന്നും മഹിളാസംഘം ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഉഷ, കെ.എം.സപ്‌ന എന്നിവരും പങ്കെടുത്തു.…

//www.janmabhumidaily.com/news463953

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ നിറഞ്ഞത്‌ ബിജെപി

കൊച്ചി: വോട്ടിംഗ്‌ ദിനത്തിലും നിലപാട്‌ വ്യക്തമാക്കിക്കൊണ്ട്‌ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകള്‍ സജീവം. കേരളത്തില്‍ എല്‍ഡിഎഫോ യുഡിഎഫോ എന്ന പതിവ്‌ ചര്‍ച്ചകള്‍ക്ക്‌ വിപരീതമായിട്ടാണ്‌ ഇക്കുറി കാര്യങ്ങള്‍ നീങ്ങിയത്‌. കേരളത്തില്‍ എല്‍ഡിഎഫ്‌-യുഡിഎഫ്‌ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക്‌ വിപരീതമായി കേന്ദ്രം മൊത്തം അലയടിക്കുന്ന ബിജെപി തരംഗത്തിന്റെ പ്രതിഫലനം കേരളത്തിലും പ്രകടമായിരുന്നു. ഫേസ്ബുക്ക്‌, ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെ ആദ്യവോട്ട്‌ രേഖപ്പെടുത്തിയെന്ന്‌ വിളിച്ചുപറഞ്ഞവരും കുറവല്ല.
കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിനോ യൂഡിഎഫിനോ എന്നതല്ല മറിച്ച്‌ കേരളത്തില്‍ ഇത്തവണ താമര വിരിയാന്‍ സാധ്യതയുണ്ടെന്നാണ്‌ തെരഞ്ഞെടുപ്പിനെ നിക്ഷ്പക്ഷമായി നോക്കിക്കണ്ട ചിലരുടെ അഭിപ്രായം. തിരുവനന്തപുരത്ത്‌ നിക്ഷ്പക്ഷമായി നോക്കിയാല്‍ ഒ. രാജഗോപാല്‍ വിജയിക്കണമെന്നാണ്‌ ആഗ്രഹമെന്നാണ്‌ ഫേസ്ബുക്കിലൂടെ ചിലര്‍ അഭിപ്രായപ്പെട്ടത്‌. ആം ആദ്മിക്ക് മെട്രോ സിറ്റിയില്‍ മാത്രമാണ്‌ സാധ്യതയെന്ന്‌ പറഞ്ഞവരും കുറവല്ല.
യുപിഎ അധികാരത്തിലെത്തിയാല്‍ ഞാന്‍ ഇന്ത്യവിട്ട്‌ പോകുമെന്നാണ്‌ ഒരു വിരുതന്‍ മുഖപുസ്തകത്തിലൂടെ അഭിപ്രായപ്പെട്ടത്‌. ഇക്കാര്യം സോണിയയോ രാഹുല്‍ ഗാന്ധിയോ ആണ്‌ പറഞ്ഞിരുന്നതെങ്കില്‍ യുപിഎ ജയിച്ചേനെയെന്നാണ്‌ മറ്റൊരാളുടെ കമന്റ്‌.
ബിജെപിയ്ക്ക്‌ വോട്ട്‌ രേഖപ്പെടുത്തിയാല്‍ അഞ്ച്‌ വര്‍ഷത്തേക്ക്‌ ഇന്ത്യയെക്കുറിച്ചോര്‍ത്ത്‌ ടെന്‍ഷന്‍ വേണ്ടെന്നാണ്‌ ഫേസ്ബുക്കിലൂടെ വേറൊരാള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.
പ്രമുഖ താരം മമ്മൂട്ടിയ്ക്ക്‌ വോട്ട്‌ ചെയ്യാന്‍ സാധിക്കാതിരുന്നതും ചൂടന്‍ ചര്‍ച്ചയായി. 18 തികയാത്ത ചുള്ളന്‍ ചെക്കനായതിനാലാണ്‌ മമ്മൂട്ടിക്ക്‌ വോട്ട്‌ ചെയ്യാന്‍ സാധിക്കാതിരുന്നതെന്ന്‌ ഒരാളുടെ കമന്റ്‌. അതല്ല കണ്ട കോമാളികള്‍ക്ക്‌ വോട്ട്‌ പിടിക്കാന്‍ പോകുമ്പോള്‍ വോട്ടേഴ്സ്‌ ലിസിറ്റില്‍ സ്വന്തം പേരുണ്ടോയെന്ന്‌ നോക്കണമെന്നായിരുന്നു മറ്റൊരു കമന്റ്. സ്വന്തം വോട്ട്‌ പോലും ഉറപ്പിക്കാത്ത സൂപ്പര്‍ സ്റ്റാര്‍ എന്നും കമന്റുണ്ടായി.
അഴിമതി, വിലക്കയറ്റം തുടങ്ങിയവയ്ക്കെതിരെയുള്ള ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്‌ പറഞ്ഞ പ്രതിപക്ഷ നേതാവിനെതിരെയും രൂക്ഷമായ കമന്റുകളിലൂടെ പ്രതികരിച്ചവരും കുറവല്ല. സെലിബ്രിറ്റി താരങ്ങളായ സനുഷയും മീരാ നന്ദനും തങ്ങള്‍ കന്നിവോട്ട്‌ രേഖപ്പെടുത്തിയെന്ന്‌ മഷി പുരണ്ട ഇടത്തേ ചൂണ്ട്‌ വിരലിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തുകൊണ്ടാണ്‌ ജനത്തെ അറിയിച്ചത്‌. പ്രായം 30 എത്തിയെങ്കിലും താനും കന്നിവോട്ട്‌ ചെയ്തുവെന്ന്‌ രഞ്ജിനി ഹരിദാസും കൈ വിരലിലെ മഷിയടയാളത്തിന്റെ ചിത്രം സഹിതം പോസ്റ്റ്‌ ചെയ്ത്‌ ഫേസ്‌ ബുക്കിലൂടെ അറിയിച്ചു. പക്ഷേ മഷി അടയാളമുള്ളത്‌ ഇടത്‌ കൈയിലെ നടുവിരലിലാണെന്ന്‌ മാത്രം.
സ്വന്തം ലേഖിക

//www.janmabhumidaily.com/news190664

തിരുവാര്‍പ്പ് സര്‍വ്വീസ് കെഎസ്ആര്‍ടിസി വിപുലപ്പെടുത്തി

സ്വന്തം ലേഖിക കോട്ടയം: ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ കെഎസ്ആര്‍ടിസി മറ്റ് സര്‍വ്വീസുകളില്‍ നിന്നും വ്യത്യസ്തമാകുന്നു. സ്വകാര്യ…

//www.janmabhumidaily.com/news185046