നിങ്ങൾ തിരഞ്ഞത് സ്‌പോര്‍ട്‌സ് ലേഖകന്‍ ഏകദേശം 4 ഫലങ്ങൾ, 0.011 സെക്കൻഡ്
സ്വിങ്ങിന്റെ സുല്‍ത്താന്‍, യോര്‍ക്കറുകളുടെയും

കപില്‍ ദേവിനു ശേഷം സ്വിങ്ങറുകളും യോര്‍ക്കറുകളും നിരന്തരം വര്‍ഷിച്ച ഇന്ത്യന്‍ പേസറാണ് സഹീര്‍ ഖാന്‍. വിക്കറ്റിന് ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള സഹീറിന്റെ കഴിവ് എത്ര ലോകോത്തര ബാറ്റ്‌സ്മാന്മാരെയാണ് കുഴക്കിയത്. കൃത്യതയാര്‍ന്ന യോര്‍ക്കറുകള്‍ ഈ ഇടംകൈയന���‍ പേസറുടെ ഏറ്റവും വലിയ സവിശേഷത. ഒരുകാലത്ത് പാക് ബൗളര്‍മാരുടെ വജ്രായുധമായിരുന്ന റിവേഴ്‌സ് സ്വിങ് അവര്‍ക്കു ശേഷം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ബൗളര്‍ കൂടിയാണ് സഹീര്‍. പേസ് ബൗളിങ്ങിനെ സഹായിക്കുന്ന പിച്ചുകളില്‍ സഹീര്‍ഖാന്‍ എതിരാളികള്‍ക്ക് എന്നും ഭീഷണി. സ്പിന്നര്‍മാരിലൂടെ മാത്രം കളി ജയിക്കുന്ന കാലത്താണ് സഹീര്‍ നിരവധി മത്സരങ്ങളില്‍ ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. എന്നാല്‍, കരിയറില്‍ പലപ്പോഴും വില്ലനായി വന്ന പരിക്ക് സഹീറിനെ അലട്ടി. 2000ല്‍ ബംഗ്ലാദേശിനെതിരെ ധാക്കയില്‍ ടെസ്റ്റ് അരങ്ങേറ്റം. 2010ല്‍ ബംഗ്ലാദേശിനെതിരെ ധാക്കയില്‍ 87 റണ്‍സിന് ഏഴ് വിക്കറ്റ് പിഴുതത് മികച്ച പ്രകടനം. ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെന്ന നേട്ടം 11 തവണ സ്വന്തമാക്കി. പത്ത് വിക്കറ്റെന്ന നേട്ടം ഒരിക്കലും. 15 തവണ ഇന്നിങ്‌സില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റ് ടീമില്‍ ഇടം നേടിയ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിക്കാനായെങ്കിലും 2003, 2004 വര്‍ഷങ്ങളില്‍ പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തിരിക്കേണ്ടിവന്നു. പിന്നീട് മടങ്ങിവന്നെങ്കിലും 2005-ല്‍ വീണ്ടും സ്ഥാനനഷ്ടം. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം. വീണ്ടും ദേശീയ ടീമിലേക്ക്. ഇങ്ങനെ അവിടെയും ഇവിടെയുമായി കഴിഞ്ഞ കരിയറില്‍ 2014 ഫെബ്രുവരിയില്‍ ന്യൂസീലാന്‍ഡിനെതിരെ അവസാന ടെസ്റ്റും കളിച്ചു. 2000ല്‍ കെനിയക്കെതിരെ ഏകദിന അരങ്ങേറ്റം. ഒരു കാലത്ത് സഹീര്‍-ശ്രീനാഥ്-ആശിഷ് നെഹ്‌റ സഖ്യമായിരുന്നു ഇന്ത്യന്‍ പേസ് ബൗളിങിനെ നിയന്ത്രിച്ചിരുന്നത്. 2003 ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെ എത്തിച്ചത് ഈ സഖ്യമായിരുന്നു. ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാര്‍ സഹീറും ശ്രീനാഥുമാണ് (44 വിക്കറ്റ്). 2007-ല്‍ ശ്രീലങ്കക്കെതിരെ 42 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഏകദിനത്തില്‍ മികച്ച പ്രകടനം. 2012 ആഗസ്റ്റ് നാലിന് പല്ലെക്കല്ലയില്‍ ശ്രീലങ്കക്കെതിരെ അവസാന ഏകദിനം. 17 ട്വന്റി 20കളില്‍ 17 വിക്കറ്റുകളും ഇദ്ദേഹം നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങി കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് സഹീറിന്റെ പേരില്‍. 2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ധാക്കയില്‍ നേടിയ 75 റണ്‍സ്. വിന്‍ഡീസ് പേസര്‍ ടിനോ ബെസ്റ്റ് ഇംഗ്ലണ്ടിനെതിരെ 2012 ജൂണില്‍ നേടിയ 95 റണ്‍സ് ഒന്നാമത്തെ പ്രകടനം. 2008-ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായും സഹീര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്‌പോര്‍ട്‌സ് ലേഖകന്‍

//www.janmabhumidaily.com/news334275

പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകന്‍ വി.രാജഗോപാല്‍ അന്തരിച്ചു

സ്‌പോര്‍ട്‌സ് ലേഖകന്‍ വി.രാജഗോപാല്‍ (63) അന്തരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് കൊച്ചിയിലെ പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു…

//www.janmabhumidaily.com/news300613

മുംബൈ എഫ്‌സി പുറത്ത്

കൊച്ചി: മുംബൈ എഫ്‌സി ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന ഗ്രൂപ്പ് സിയിലെ രണ്ടാം പോരാട്ടത്തില്‍ സാല്‍ഗോക്കര്‍ ഗോവയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് മുംബൈയുടെ പുറത്തേക്കുള്ള വഴി തെളിഞ്ഞത്.  കഴിഞ്ഞ ദിവസം മോഹന്‍ബഗാനോട് 1-0ന് മുട്ടുകുത്തിയ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. സാല്‍ഗോക്കറാകട്ടെ വിജയത്തോടെ നേരിയ സെമിപ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. കളിയുടെ അവസാന മിനിറ്റില്‍ മുംബൈക്ക് ലഭിച്ച പെനാല്‍റ്റി കിക്ക് നായകന്‍ യൂസഫ് യാക്കൂബു നഷ്ടപ്പെടുത്തുകയും ചെയ്തു. സാല്‍ഗോക്കറിന് വേല്പി മാത്യു ഫോസ്‌ക്കിനിയും ഗില്‍ബര്‍ട്ട് ഒലിവേരയും മുംബൈക്ക് വേണ്ടി മലയാൡ താരം എന്‍.പി. പ്രദീപും ഗോള്‍ നേടി. മത്സരത്തിന്റെ അവസാന മിനിറ്റില്‍ മുംബൈയുടെ രോഹിത് മിര്‍സയും സാല്‍ഗോക്കറിന്റെ ക്ലിഫ്റ്റണ്‍ ഡയസും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ആദ്യമിനിറ്റില്‍ തന്നെ മുംബൈ എഫ്‌സിക്ക് മികച്ചൊരു അവസരം കൈവന്നു. യൂസഫ് യാക്കുബുവിന്റെ ഷോട്ട് സാല്‍ഗോക്കര്‍ ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. പിന്നീട് ഏഴാം മിനിറ്റില്‍ സാല്‍ഗോക്കറിന് തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഒമ്പതാം മിനിറ്റില്‍ സാല്‍ഗോക്കര്‍ വീണ്ടും ഗോളിനടുത്തെത്തി. ഗില്‍ബര്‍ട്ട് ഒളിവേരയുടെ ക്രോസ് അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് പുറത്തേക്ക് പറന്നു. 12-ാം മിനിറ്റില്‍ സാല്‍ഗോക്കര്‍ ലീഡ് നേടി. ഫ്രീകിക്കിനൊടുവിലാണ് ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്തുനിന്ന് മാത്യു ഫോസ്‌ക്കിനി എടുത്ത കിക്ക് മുംബൈ പ്രതിരോധ മതിലിന് മുകളിലൂടെ ഉയര്‍ന്ന് ഗോളി നിതിന്‍ലാലിനെ നിഷ്പ്രഭനാക്കി വലയില്‍ പതിച്ചു. എന്നാല്‍ ലീഡ് നേടിയ ശേഷവും സാല്‍ഗോക്കര്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചു. മറുവശത്ത് സമനിലക്ക് വേണ്ടി മുംബൈ എഫ്‌സിയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. 27-ാം മിനിറ്റില്‍ സാല്‍ഗോക്കറിന്റെ ഗില്‍ബര്‍ട്ട് ഒളിവേരയൂം ഡാരില്‍ ഡഫിയും തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ ലക്ഷ്യബോധമില്ലാതെ അടിച്ച് പുറത്തേക്ക് കളഞ്ഞു. അതേസമയം മുംബൈ എഫ്‌സി നിരയില്‍ ക്യാപ്റ്റന്‍ യൂസഫ് യാക്കൂബു മാത്രമാണ് അധ്വാനിച്ച് കളിച്ചത്. അവരുടെ മലയാളിതാരം എന്‍.പി. പ്രദീപ് തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ തിളങ്ങാതിരുന്നതും തിരിച്ചടിയായി. ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ എതിര്‍ഗോള്‍മുഖത്തേക്ക് മുംബൈ  തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടെങ്കിലും സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യേബാധമുണ്ടായില്ല. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സാല്‍ഗോക്കറിന് മറ്റൊരു നല്ല അവസരം കൂടി ലഭിച്ചെങ്കിലും ബെകാഷ് ജെയ്‌റുവിന്റെ ഹെഡ്ഡര്‍ മുംബൈ എഫ്‌സിയുടെ പീറ്റര്‍ കോസ്റ്റ രക്ഷപ്പെടുത്തി. രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ മുംബൈ എഫ്‌സി സമനില പിടിച്ചു. ഹെന്റി ഇസെയുടെ പാസ് സ്വീകരിച്ച് ബോക്‌സിന്റെ വക്കില്‍ നിന്ന് അവരുടെ മലയാളി താരം എന്‍.പി. പ്രദീപ് പായിച്ച ഷോട്ട് സാല്‍ഗോക്കര്‍ ഗോളി കരണ്‍ജിത് സിംഗിന് യാതൊരു അവസരവും നല്‍കാതെ വലയില്‍ പതിച്ചു. 58-ാം മിനിറ്റില്‍ ഗോള്‍ നേടാന്‍ സാല്‍ഗോക്കറിന് നല്ലൊരു അവസരം ലഭിച്ചെങ്കിലും അഗസ്റ്റിന്‍ ഫെര്‍ണാണ്ടസിന് ലക്ഷ്യം പിഴച്ചു. 64-ാം മിനിറ്റില്‍ മുംബൈയുടെ എന്‍.പി. ്രപദീപിന്റെ ഷോട്ട് സാല്‍ഗോക്കര്‍ ഗോളി കൈപ്പിടിയിലൊതുക്കി. 73-ാം മിനിറ്റില്‍ മുംബൈക്ക് തൊട്ടുപുറത്തുവെച്ച് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ നിക്കോളാസ് റോഡ്രിഗസ് എടുത്ത കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനിറ്റില്‍ സാല്‍ഗോക്കര്‍ ലീഡ് നേടി. പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ മുംബൈ എഫ്‌സിയൂടെ റോഹിത് മിര്‍സ ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് തടുത്തതിനാണ് സ്‌പോട്ട് കിക്ക് വിധിച്ചത്. കിക്കെടുത്ത ഗില്‍ബര്‍ട്ട് ഒളിവേര ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു. 81-ാം മിനിറ്റില്‍ മുംബൈയുടെ യൂസഫ് യാക്കൂബിന്റെ ഹെഡ്ഡര്‍ സാല്‍ഗോക്കര്‍ ഗോളി കരണ്‍ജിത് സിംഗ് കുത്തിയകറ്റി. പിന്നീട് 88-ാം മിനിറ്റില്‍ സമനിലക്കായി പൊരുതിയ മുംബൈക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും യൂസഫ് യാക്കൂബിന്റെ കിക്ക് ബാറില്‍ത്തട്ടിത്തെറിച്ചു. സ്‌പോര്‍ട്‌സ് ലേഖകന്‍

//www.janmabhumidaily.com/news169334

ഫ്രെഡ് ഇഫക്ട്

ബ്രസീല്‍ ഫുട്‌ബോളിലെ അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത താരമാണ് ഒമ്പതാം നമ്പര്‍ ജേഴ്‌സിയണിയുന്ന ഫ്രെഡ്. സൂപ്പര്‍ താരം നെയ്മറുടെ നിഴലില്‍ ഒതുങ്ങികൂടേണ്ടിവരുന്ന താരം കൂടിയാണ് ഫ്രെഡറികോ ഷാവേസ് ഗ്യൂഡസ് എന്ന ഫ്രെഡ്. ഇതുതന്നെയാണ് ഫ്രെഡിന്റെ വിജയവും. എതിര്‍ നിരക്കാര്‍ നെയ്മറിനെ ലക്ഷ്യം വെക്കുമ്പോള്‍ ബ്രസീലിനുവേണ്ടി ഗോളടിച്ചു കൂട്ടുന്നതും ഈ ഒമ്പതാം നമ്പറുകാരനാണ്. ഇങ്ങനെ മണ്ണും ചാരി നിന്ന് ഫ്രെഡ് ഇക്കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സ്പാനിഷ് താരം ഫെര്‍ണാണ്ടോ ടോറസിനൊപ്പം അഞ്ച് ഗോളുകളാണ് അടിച്ചുകൂട്ടിയത്. ബ്രസീലിയന്‍ ഫുട്‌ബോളില്‍ സൂപ്പര്‍താരങ്ങള്‍ അരങ്ങുവാഴുമ്പോള്‍ മറ്റുള്ളവര്‍ ഇവരുടെ പ്രഭയ്ക്ക് മുന്നില്‍ പിന്തള്ളപ്പെട്ടുപോകുന്നത് സര്‍വസാധാരണമാണ്. പെലെ യുഗത്തില്‍ ഗരിഞ്ചയ്ക്ക് ഈ വിധി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഫ്രെഡിനെ അധികമാരും ശ്രദ്ധിക്കാത്തത് നെയ്മറുടെ പ്രഭാവംകൊണ്ടാണെന്ന് പറയാനാകില്ല. ലൂയി ഫിലിപ്പ് സ്‌കൊളാരി ബ്രസീലിന്റെ പരിശീലകനായി സ്ഥാനമേറ്റതോടെയാണ് ഫ്രെഡിന്റെ ശുക്രദശ ഉദിച്ചത്. ഈ മുന്നേറ്റക്കാരനെ ടീമിലെടുത്തതി���്റെ പേരില്‍ സ്‌കൊളാരി ഏറെ പഴികേട്ടിരുന്നു. പഴയ പടക്കുതിരകളായ ലൂയിസ് ഫാബിയാനോക്ക് പ്രായമായതും, ലിയനാര്‍ഡോ ഡാമിയോക്ക് പരിക്കേറ്റതുമാണ് ഫ്രെഡിനെ ടീമിലെടുക്കാന്‍ സ്‌കൊളാരിയെ പ്രേരിപ്പിച്ചത്. ഏത് ആംഗിളില്‍നിന്നും ഗോളടിക്കാനുള്ള കഴിവ് ഒഴിച്ചുനിര്‍ത്തിയാല്‍ ഫ്രെഡ് ഒരു അസാമാന്യ പ്രതിഭയൊന്നുമായിരുന്നില്ല. എന്നാല്‍ സ്‌കൊളാരിയുടെ ശിക്ഷണത്തില്‍ ഫ്രെഡ് അടിമുടി മാറി. എതിര്‍ താരങ്ങളുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് കുതിക്കാനും ബോക്‌സിനുള്ളില്‍ പ്രവേശിച്ചശേഷം ഇടതുവലതു കാല്‍ കൊണ്ട് വലയിലേക്ക് നിറയൊഴിക്കാനും കഴിവുള്ള മികച്ചൊരു സ്‌ട്രൈക്കറാക്കി സ്‌കൊളാരി കുറഞ്ഞകാലം കൊണ്ട് ഫ്രെഡിനെ മാറ്റിയെടുത്തു. ഇന്ന് ഏത് പ്രതിരോധനിരയും പേടിക്കുന്ന അപകടകരമായ സ്‌ട്രൈക്കറായി ഈ 29 കാരന്‍ മാറി. 2002-ല്‍ അമേരിക്ക മിനെയ്‌റോയിലൂടെയാണ് ഫ്രെഡ് ബ്രസീല്‍ ഫുട്‌ബോളില്‍ അവതരിക്കുന്നത്. 2004വരെ അവിടെ തുടര്‍ന്ന ഫ്രെഡ് 29 മത്സരങ്ങളില്‍ നിന്ന് 9 ഗോളുകള്‍ നേടി. അതേ വര്‍ഷം ക്രൂസിറോയ്ക്കുവേണ്ടി കളിച്ചു. 2005 വരെ ക്രൂസിറോയില്‍ തുടര്‍ന്ന ഫ്രെഡ് നേടിയത് 43 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ 2005-ല്‍ ദേശീയ ടീമില്‍ ഇടംപിടിച്ചു. 2005-ല്‍ ഫ്രഞ്ച് ടീമായ ലിയോണിലെത്തി. 2009വരെ അവിടെ തുടര്‍ന്ന ഫ്രെഡ് 87 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകള്‍ നേടി. എന്നാല്‍ ലിയോണിലെ നാലുവര്‍ഷം ഫ്രെഡിന് നിരാശ മാത്രമാണ് സമ്മാനിച്ചത്. കഴിഞ്ഞത് നിരാശ മാത്രമാണ് സമ്മാനിച്ചത്. ഫ്രഞ്ച് ലീഗിലെ ആദ്യ സീസണില്‍ രണ്ടാമത്തെ ടോപ് സ്‌കോററായ ഫ്രെഡിന് പിന്നീട് പരിക്ക് തിരിച്ചടിയായി. കൂടാതെ മിലാന്‍ ബാരോസ്, കരീം ബെന്‍സേമ എന്നിവര്‍ ലിയോണിലെത്തിയതോടെ ടീമിലെ സ്ഥിരം സ്ഥാനവും നഷ്ടമായി. തുടര്‍ന്ന് ബ്രസീല്‍ 2009ല്‍ ലീഗിലെ ഫഌമിനസില്‍ ചേര്‍ന്നു. ഇതിനിടയില്‍ ദേശീയ ടീമിനുവേണ്ടി ഇടയ്ക്കിടെ തലകാണിച്ചു. കഴിഞ്ഞ ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ കളിച്ചു. പിന്നാലെ കോപ അമേരിക്കയും കളിച്ചു. പിന്നീട് ഫ്രെഡിന് സ്ഥാനമുണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം സ്‌കൊളാരി വീണ്ടും പരിശീലകനായി എത്തിയതോടെ ഫ്രെഡും ടീമില്‍ ഇടംപിടിച്ചു. തന്നെ ടീമിലെടുത്ത കോച്ചിന്റെ വിശ്വാസം കാത്തുസൂക്ഷിച്ച ഫ്രെഡ് കാനറികളെ കോണ്‍ഫെഡറേഷന്‍ കപ്പ് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. അഞ്ച് ഗോളുകള്‍ നേടിയ ഫ്രെഡ് ചാമ്പ്യന്‍ഷിപ്പിന്റെ സില്‍വര്‍ ഷൂ സ്വന്തമാക്കുകയും ചെയ്തു. സ്‌പോര്‍ട്‌സ് ലേഖകന്‍

//www.janmabhumidaily.com/news123690

  • 1