ഇന്ത്യ എന്നാല്‍ ത്രിപുരയും കേരളവുമല്ല: സിപിഐ

Thursday 15 February 2018 2:00 am IST

 

ആലപ്പുഴ: ഇന്ത്യ എന്നാല്‍ ത്രിപുരയും കേരളവുമല്ലെന്ന് സിപിഎം നേതൃത്വം മനസ്സിലാക്കണമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്അംഗം ബിനോയ് വിശ്വം. ആര്‍. സുഗുണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി വിശാലവേദി എന്ന നിലപാടിലേക്ക് സിപിഎമ്മിന് എത്തിച്ചേരേണ്ടിവരും. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷം സിപിഐയുടെ കുഞ്ഞാണ്. അതിനെ തകര്‍ക്കാന്‍ സിപിഐ തയ്യാറാകില്ല. കൊല്‍ക്കത്ത പ്ലീനം തീരുമാനം നടപ്പാക്കുന്നതില്‍ പാര്‍ട്ടിക്കു പാളിച്ച പറ്റിയെന്ന് സിപിഎം കുറ്റസമ്മതം നടത്തിയത് സ്വാഗതാര്‍ഹമാണ്. ഇത് സിപിഐക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അസി. സെക്രട്ടറി പി.വി. സത്യനേശന്‍ അദ്ധ്യക്ഷനായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.