വീട് കുത്തിത്തുറന്ന് 4 പവന്‍ കവര്‍ന്നു

Wednesday 7 February 2018 2:00 am IST

 

അമ്പലപ്പുഴ: വീട് കുത്തിത്തുറന്ന് നാലുപവന്റെ സ്വര്‍ണം കവര്‍ന്നു. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് എസ്എന്‍ഡിപി ശാഖ 13-ാം നമ്പര്‍ ഗുരുമന്ദിരത്തിനു സമീപം അനീഷ്ഭവനില്‍ വിശ്വംഭരന്റെ വീട്ടിലാണ് മോഷണം നടന്നത്. വിശ്വംഭരന്റെ ഭാര്യയും മകളും കുട്ടികളും കിടന്നുറങ്ങിയ മുറി കുത്തിത്തുറന്ന് കയറിയ മോഷ്ടാക്കള്‍ മകളുടെ കഴുത്തിലെ 2 പവന്‍ മാലയും കുട്ടികലുടെ കഴുത്തിലെ ഒന്നേമുക്കാല്‍ പവന്‍ തൂക്കം വരുന്ന മാലയും പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ശബ്ദം കേട്ടുണര്‍ന്ന് വിശ്വഭരനും മക്കളും മോഷ്ടാവിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അമ്പലപ്പുഴ പോലീസല്‍ പരാതി നല്‍കി. വിരലടയാളവിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.