ആനയെ തളയ്ക്കാന്‍ നടപടിയില്ല

Wednesday 7 February 2018 2:00 am IST

 

ചേര്‍ത്തല: പാപ്പാന്റെ കൈ പിഴുതെടുത്ത ആനയെ മാറ്റി തളയ്ക്കാന്‍ നടപടിയില്ല. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കൂറ്റുവേലി അഞ്ജനാ നിവാസില്‍ പ്രതാപന്‍ അപകടത്തില്‍പെടുന്നതിന് മുന്‍പ് ആനയെ പുരയിടത്തിലെ മാവിലാണ് തളച്ചിരുന്നത്. നാല് ദിവസം പിന്നിട്ടിട്ടും ആനയെ ഇവിടെ നിന്ന് മാറ്റാനായിട്ടില്ല. കോഴഞ്ചേരി പുതിയകാവ് ക്ഷേത്രത്തിലെ നാരായണന്‍കുട്ടി എന്ന ആന ഞായറാഴ്ച രാത്രിയാണ് ഒന്നാം പാപ്പാന്‍ പ്രതാപന്റെ കൈ പിഴുതെടുത്തത്. ബലക്കുറവുള്ള മരത്തില്‍ ആനയെ തളച്ചിരിക്കുന്നതാണ് നാട്ടുകാരെ ഭയാശങ്കയിലാഴ്ത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.