സ്വകാര്യ ബസ് സമരം: കെഎസ്ആര്‍ടിസിക്ക് ലോട്ടറി

Sunday 18 February 2018 2:00 am IST

ആലപ്പുഴ: സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് വന്‍ വരുമാനം. രണ്ടുദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരത്തിന് ബദലായി കൂടുതല്‍ ബസ് സര്‍വീസുകള്‍ നിരത്തിലിറക്കിയതാണ് കെഎസ്ആര്‍ടിസിക്ക് നേട്ടം കൈവരിക്കാനായത്. ഇന്നലെയും ബസുകളില്‍ വന്‍ തിരക്കായിരുന്നു.  പന്ത്രണ്ടരലക്ഷമായിരുന്നു. ജില്ലയില്‍ പത്തുലക്ഷം വരുമാന വര്‍ദ്ധനവുണ്ടായി. ആലപ്പുഴ യൂണിറ്റില്‍ #ൊരുലക്ഷത്തിന്റെ വര്‍ദ്ധനവുണ്ടായി. ജന്റം എസി ബസുകള്‍, കട്ടപ്പുറത്തായതിനാലാണ് വരുമാനം കുറഞ്ഞത്. ഇവകൂടി നിരത്തിലിറങ്ങിയിരുന്നെങ്കില്‍ രണ്ടുദിവസം അഞ്ചുലക്ഷത്തിന്റെ വര്‍ദ്ധനവുകൂടി ഉണ്ടാകുമായിരുന്നു. സാധാരണദിവസം ഇത് പത്തരലക്ഷമാണ്. ഉള്ള ഷെഡ്യൂളുകള്‍ ക്രമീകരിച്ച് സര്‍വ്വീസ് നടത്തുകയായായിരുന്നു. മണ്ണഞ്ചേരി, മുഹമ്മ, കടപ്പുറം, ഇരട്ടക്കുളങ്ങര എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വ്വീസ് നടത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.