കേന്ദ്രബജറ്റ് സമഗ്ര വികസനത്തിന്: ബിജെപി

Friday 2 February 2018 2:00 am IST

 

ആലപ്പുഴ: നാടിന്റെ സമഗ്ര വികസനത്തിന് കേന്ദ്ര ബഡ്ജറ്റ് സഹായിക്കുമെന്ന് ബിജെപി ജില്ലാ  പ്രസിഡന്റ് കെ.സോമന്‍.  കാര്‍ഷിക മേഖലയ്ക്കും, ആരോഗ്യ മേഖലയ്ക്കും ഏറെ പരിഗണന നല്‍കിയ ബജറ്റാണ് ധനമന്ത്രി അരുണ്‍ ജറ്റ്‌ലി അവതരിപ്പിച്ചത്. വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചത് കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകുമെന്ന് അദ്ദേഹം പറഞ്ഞു.

  8 കോടി സ്ത്രീകള്‍ക്ക് പാചകവാതകം, നാലുകോടി വീടുകളില്‍  സൗജന്യ വൈദ്യുതി കണക്ഷന്‍, സ്വയംസഹായ സംഘങ്ങള്‍ക്ക് 75,000 കോടി രൂപയുടെ വായ്പ, ഗ്രാമീണ ശുചിത്വ പദ്ധതിക്ക് 16713 കോടി, 99 നഗരങ്ങള്‍ കൂടി സ്മാര്‍ട്ട് സിറ്റികള്‍, 2018നകം 9000 കിലോ മീറ്റര്‍ ഹൈവേ വികസനം പൂര്‍ത്തിയാക്കും, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനത്തിന് 9500 കോടി  അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീക്കിവച്ചു തുടങ്ങി ഒട്ടനവധി കാര്യങ്ങളും, അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ എത്തിക്കാനായി ഇടനിലക്കാരെ ഒഴിവാക്കിയതും എല്ലാം കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നതിന്റെ തെളിവാണ്. 

നല്ല വശങ്ങള്‍ മൂടി വച്ചു  അന്തമായ ബിജെപി വിരുദ്ധ രാഷ്ട്രീയത്താല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇടതുവലത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരുടെ രീതി ഏറെ പ്രതിഷേധാര്‍ഹമാണെന്നും സോമന്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.