കഞ്ചാവ് കടത്ത്: അഞ്ച് പേര്‍ അറസ്റ്റില്‍

Tuesday 6 February 2018 2:00 am IST

 

ആലപ്പുഴ: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്  ഏസി റോഡില്‍ പൂപ്പള്ളി, മങ്കൊമ്പ്,  കിടങ്ങറ എന്നിവടങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍  കഞ്ചാവു കടത്തിയ അഞ്ചു പേരെ അറസ്റ്റുചെയ്തു.  

  കിടങ്ങറ പാലത്തിനു കിഴക്കുവശത്ത്  നിന്നാണ് ഇന്നോവ കാറില്‍ കടത്തിയ 2.100 കിലോ കഞ്ചാവുമായി  ചങ്ങനാശ്ശേരി  പെരുന്ന ഒളശപുരയിടം വീട്ടില്‍  നിബിന്‍ (30) പെരുന്ന ഫാത്തിമാപുരം മലയില്‍ പുതുപറമ്പില്‍   കിഷോര്‍ (24)  എന്നിവരെ അറസ്റ്റ് ചെയ്തത്. 

 ഇവര്‍ ചങ്ങനാശ്ശേരി സ്വദേശിയില്‍ നിന്നും ദിവസ വാടകയ്ക്ക് വാഹനം എടുത്ത് തമിഴ്‌നാട്ടിലെ കമ്പത്തുനിന്നുമാണ് കഞ്ചാവ് എത്തിച്ചിരുന്നത്.  കാറിന്റെ മുന്‍ഭാഗത്തുള്ള വാതിലുകളില്‍ രഹസ്യമായി ക്രമീകരിച്ചിരുന്ന അറകളില്‍ പൊതികളായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

  നേരത്തെ  ഓട്ടോറിക്ഷായില്‍ കഞ്ചാവ് ചെറിയ പൊതികളാക്കി കടത്തിയതിനു  ഡ്രൈവര്‍ ചങ്ങനാശ്ശേരി, തൃകൊടിത്താനം  പുതുപറമ്പില്‍ കരൂണാകരന്‍  മകന്‍ രാജീവിനെ ( 34)  കുട്ടനാട്  മങ്കൊമ്പ് വച്ച് അറസ്റ്റ് ചെയ്തു. 20 പൊതി കഞ്ചാവും വാഹനവും പിടിച്ചെടുത്തു.  ഈയാളില്‍നിന്നും  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  ബൈക്കില്‍ കഞ്ചാവുമായി എത്തിയ   ചങ്ങാനാശ്ശേരി  ഫാത്തിമാപുരം  പുതുപറമ്പില്‍   ജഗ്ഫര്‍ നസീര്‍ (25),  ചങ്ങന്നാശ്ശേരി തൃക്കൊടിത്താനം  റൗഫ് മന്‍സിലില്‍ മുഹമ്മദ് റമീസ് (28) എന്നിവരെയും  110 ഗ്രാം കഞ്ചാവുമായി പിടികൂടി. 

  ഇവരില്‍ നിന്നാണ് കാറില്‍ കമ്പത്തുനിന്നും സ്ഥിരമായി കഞ്ചാവ് എത്തിയ്ക്കുന്ന് കിഷോറിനെയും നിബിനെയും കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.   റയിഡില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എന്‍. ബാബു, പി.എം. സുമേഷ്, കുഞ്ഞുമോന്‍,  എം.കെ. സജിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ  എം.റെനി, ഓംകാര്‍നാഥ്, അനിലാല്‍, അരുണ്‍, രവികുമാര്‍  എന്നിവര്‍ പങ്കെടുത്തു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.