ഹരിതസേന ചുവപ്പ് സേനയാക്കി പാലമേല്‍ ഗ്രാമപഞ്ചായത്ത്

Wednesday 7 February 2018 2:00 am IST

 

ചാരുംമൂട്: സമ്പൂര്‍ണ ഹരിത ഗ്രാമം വിഭാവനം ചെയ്യുന്ന ഹരിത സേനയില്‍ സിപിഎം അണികളെ മാത്രം തെരഞ്ഞെടുത്ത പാലമേല്‍ ഗ്രാമ പഞ്ചായത്തിന്റെ നടപടി വിവാദമാകുന്നു. 

  ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഹരിതസേന രുപീകരണംമാണ് പഞ്ചായത്ത് ഭരണപക്ഷം ചുവപ്പ് സേനയാക്കിമാറ്റിയത്. ഭരണിക്കാവ് ബ്ലോക്ക് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഷ്രഡിങ് യൂണിറ്റിനുവേണ്ടി പാലമേല്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡില്‍ നിന്നും രണ്ട് സ്ത്രീകളെ വീതം തെരഞ്ഞെടുക്കണമെന്നായിരുന്നു വ്യവസ്ഥ. 

  പത്തൊന്‍പതു വാര്‍ഡുകള്‍ ഉള്ള ഇവിടെ തെരഞ്ഞെടുത്തത് സിപിഎം പ്രാദേശിക നേതൃത്വമാണ്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത മുപ്പത്തിഎട്ടു പേരും സിപിഎം പ്രവര്‍ത്തകര്‍ തന്നെ. ആറായിരം രുപ മാസവരുമാനം ലഭിക്കുന്ന ജോലിക്ക് തെരഞ്ഞെടുത്ത സഖാക്കള്‍ ഏറെയും ഉയര്‍ന്ന വരുമാനമുള്ളവരാണ്. 

  സാധാരണക്കാരായ പട്ടികജാതിക്കാര്‍ അടക്കമുള്ളവരെ തഴഞ്ഞാണ് സിപിഎമ്മുകാര്‍ക്ക് ജോലിനല്‍കിയത്. വിഷയത്തില്‍ മറ്റ് ഇടത് കക്ഷികള്‍ക്കും വലിയ എതിര്‍പ്പുള്ളതായാണ് അറിവ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.