ആരോഗ്യ വിശേഷം തിരക്കി കോളനിയില്‍ ഡോക്ടര്‍മാര്‍

Saturday 17 February 2018 2:00 am IST

 

ആലപ്പുഴ: പത്തിയൂര്‍ അരുവൂര്‍ക്കുറ്റി പട്ടികവര്‍ഗകോളനിയിലെ ആരോഗ്യ വിശേഷം തിരക്കി ഡോക്ടര്‍മാരെത്തി. മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തില്‍ ആറ് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് കോളനിയിലെ 14 വീടുകളിലുമെത്തി കുട്ടികളടക്കം മുഴുവന്‍ പേരുടെയും  ആരോഗ്യ സ്ഥിതി പരിശോധിച്ചത്. 

  രോഗപ്രതിരോധവും പരിസര ശുചിത്വവും സംബന്ധിച്ച്  ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സിന്റെ ഭാഗമായാണ്  ഡോക്ടര്‍മാര്‍ വീടുകളിലെത്തിയത്. പലരുടെയും രക്തസമ്മര്‍ദ്ദം ഉയര്‍ന്നുനില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടത്തി. 

 ഡോ. സജ്ല അബ്ദുള്ള, ഡോ. കെ.എസ്. സാന്ദ്ര, ഡോ. ടി.കെ. ശില്‍പ്പ, ഡോ. റസിയ റിയാസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പത്തിയൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ  സമിതി അദ്ധ്യക്ഷന്‍ ജി. പ്രകാശ് പരിപാടി  ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന്‍ കെ. ഷണ്‍മുഖന്‍ അദ്ധ്യക്ഷനായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.