സിപിഎം നേതാവിന്റെ മകന്‍ മയക്കുമരുന്നുമായി പിടിയില്‍

Saturday 10 February 2018 2:00 am IST

 

ഹരിപ്പാട്: സിപിഎം കുമാരപുരം ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡ് വനിതാഅംഗത്തിന്റെ മകനേയും സുഹൃത്തിനേയും മയക്കുമരുന്നുമായി പോലീസ് പിടികൂടി. 

  കുമാരപുരം കൃഷ്ണകൃപയില്‍ രാഹുല്‍ (20), ചെറുതന തെക്ക് ഇലഞ്ഞിക്കല്‍ വീട്ടില്‍ യദുകൃഷ്ണന്‍ (20) എന്നിവരെയാണ് പോലീസിന്റെ ആന്റിനര്‍ക്കോട്ടിക് വിഭാഗം സ്‌പെഷ്യല്‍സ്‌കോഡ് ഇന്നലെ രാവിലെ ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. 

   നൈട്രാഫാം എന്ന  നൂറ്റിമൂപ്പത്തിമൂന്ന് ഗുളികകളും മറ്റ് ചില മയക്കുമരുന്നുകളും ഇവരില്‍ നിന്നും പിടികൂടി. എന്നാല്‍ രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് കേസിന്റെ തീവ്രത കുറയ്ക്കാനായി മറ്റ് ചില ലഹരി ഉപയോഗസാധനങ്ങള്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അറിയുന്നു.  

  രാഹുല്‍ ഡിവൈഎഫ്‌ഐയുടെ കുമാരപുരത്തെ സജീവ പ്രവര്‍ത്തകനാണ്. ഇയാളെ നേരത്തെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്.  

  കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹരിപ്പാട് പോലീസ് തയ്യാറാകുന്നില്ല. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.