യുവാവിന്റെ കൊലപാതകം: രണ്ടു പേര്‍ക്ക് ജീവപര്യന്തം

Saturday 10 February 2018 2:00 am IST

 

മാവേലിക്കര: ബാന്‍ഡ്സെറ്റ് കലാകാരനായിരുന്ന കൊല്ലം പള്ളിപ്പുറം അനുഗ്രഹാ നഗറില്‍ 181-ാം വീട്ടില്‍ ഡെസ്റ്റമനെ (26) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി തഴക്കര കല്ലിമേല്‍ വരിക്കോലേത്ത് റോബിന്‍ ഡേവിഡ് (23), രണ്ടാം പ്രതി അറുന്നൂറ്റിമംഗലം പൂയപ്പള്ളില്‍ പുത്തന്‍വീട്ടില്‍ ബിബിന്‍ വര്‍ഗ്ഗീസ് (സായിപ്പ്്-23) എന്നിവരെ ജീവപര്യന്തം കഠിന തടവിനും 5 ലക്ഷം രൂപവീതം പിഴക്കും വിധിച്ച് മാവേലിക്കര അഡീ. ജില്ലാകോടതി ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ഉത്തരവായി. 

  ഡസ്റ്റമന്റെ അമ്മ ഷാര്‍ലറ്റിന് പ്രതികള്‍ 5 ലക്ഷം  വീതം നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. 2015 ഏപ്രില്‍ 13ന് പുലര്‍ച്ചെ 1.30 നായിരുന്നു സംഭവം. കൊച്ചാലുമ്മൂട് പമ്പില്‍ നിന്നും ബൈക്കില്‍ പെട്രോള്‍ നിറക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.