കൊണ്ടയില്‍ മുട്ടുങ്കല്‍ പാലം അപകടഭീതിയില്‍

Saturday 20 January 2018 2:10 am IST


തുറവൂര്‍: കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നീണ്ടകര കൊണ്ടയില്‍ മുട്ടുങ്കല്‍ പാലം തുരുമ്പെടുത്ത് നശിക്കുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ്  രണ്ടര ലക്ഷം രൂപ മുടക്കി പാലം പുനര്‍നിര്‍മിച്ച പാലമാണ് നാശത്തിന്റെ വക്കിലായത്.
  അശാസ്ത്രിയമായി നിര്‍മിച്ച പാലം ഏത് നിമിഷവും തകര്‍ന്നുവീഴുമെന്ന സ്ഥിതിയിലാണെന്നാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ഉപ്പിന്റെ സാന്ദ്രത കൂടുതലുള്ള പ്രദേശത്ത് ഇരുമ്പുപാലം നിര്‍മിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ ഇത് അവഗണിക്കുകയായിരുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
  പാലത്തിന്റെ പ്രവേശന ഭാഗത്തെ ഷീറ്റുകള്‍ തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്. ഇത്തരത്തില്‍ ആറോളം  പാലങ്ങളാണ് വാര്‍ഡില്‍ നിര്‍മിച്ചിട്ടുള്ളത്. പാലങ്ങളെല്ലാം തകര്‍ച്ചാ ഭീഷണി നേരിടുകയാണ്. കരുമാഞ്ചേരി പാലം, മണ്ണുചിറ പാലം എന്നിവയും അപകടാവസ്ഥയിലാണ്. തകര്‍ന്ന് വീഴാറായ പാലങ്ങള്‍ പൊളിച്ചുനീക്കി പുതിയവ നിര്‍മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.