കളഞ്ഞുകിട്ടിയ ഒരു ലക്ഷം തിരികെ നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി

Tuesday 6 February 2018 2:00 am IST

 

എടത്വ: വഴിയില്‍ കിടന്ന് കിട്ടിയ ബാഗില്‍ ഒരു ലക്ഷം രൂപ. ബാഗും പണവും ഉടമയെ കണ്ടത്തി തിരികെ ഏല്‍പിച്ച്  ഓട്ടോഡ്രൈവര്‍.  ചങ്ങംകരി പഴേമഠത്തില്‍ ലൂസപ്പന്‍ തോമസിനാണ് (47) ഓട്ടം പോവുന്നതിനിടയില്‍ കോഴിമുക്ക് പാലക്കളത്തില്‍ പാലത്തിന് സമീപത്ത് വഴിയില്‍ കിടന്ന് പണമടങ്ങിയ ബാഗ് ലഭിച്ചത്.  ബാഗില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണിലൂടെ ഉടമയെ കണ്ടെത്തുകയായിരുന്നു. 

 തകഴി പോസ്റ്റോഫീസിലെ ആര്‍ഡി ഏജന്റായ കരുമാടി സാകേതത്തില്‍ ഗീതാകുമാരിയുടെ പണമടങ്ങിയ ബാഗാണ് നഷ്ടപെട്ടത്. എടത്വ എസ്ഐ എം. സതീശന്റെ സാന്നിദ്ധ്യത്തില്‍ ഗീതാകുമാരിക്ക് പണമടങ്ങിയ ബാഗ് കൈമാറി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.