കാവുങ്കല്‍ ക്ഷേത്രത്തില്‍ പടയണി ഇന്നും നാളെയും

Tuesday 20 February 2018 2:00 am IST

 

മുഹമ്മ: മണ്ണിന്റെ ജൈവസാന്നിധ്യം പേറുന്ന അനുഷ്ഠാന കലയായ പടയണി കാവുങ്കല്‍ ദേവി ക്ഷേത്രത്തില്‍ ഇന്നും നാളെയും. മധ്യതിരുവിതാംകൂറിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ വര്‍ണപൊലിമയോടെ ആഘോഷിച്ച് വരുന്ന അനിഷ്ഠാനം പ്രാചീന ഗോത്ര സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. 

 രാവിലെ മുതല്‍ വിവിധ കേന്ദ്രങ്ങളിലും നിന്നും തപ്പും ചെണ്ടയും കൊട്ടി വൈകിട്ട് നാലിന് തെക്കേതറമൂട്ടില്‍ എത്തും. തുടര്‍ന്ന് ഭക്തജനങ്ങള്‍ വിവിധ കലാരൂപങ്ങളോടുകൂടി തപ്പടിച്ച് താളം തുള്ളി വൈകിട്ട് ആറോടെ ക്ഷേത്ര സന്നിധിയിലെത്തിച്ചേരും. വേലപടയണിയില്‍ മലബാര്‍തെയ്യം,തൃശൂര്‍ ശിങ്കാരി,കാവടി,പൊയ്ക്കാല്‍ നൃത്തം എന്നീ കലാരൂപങ്ങള്‍ മാറ്റുകൂട്ടും. ദൃശ്യകലാരൂപങ്ങള്‍,കാഴ്ചശ്രീബലി എന്നിവയും ഉത്സവത്തിനെ വേറിട്ടതാക്കും. ദീപാരാധനയ്ക്ക് ശേഷം ആകാശ വിസ്മയ കാഴ്ചകളൊരുക്കി കാണികളെ ആഹ്ലാദഭരിതമാക്കുന്ന വെടികെട്ട് ആരംഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.