കതക് പൊളിച്ച് മോഷണ ശ്രമം

Tuesday 20 February 2018 2:00 am IST

 

ചാരുംമൂട്: ആളില്ലാത്ത സമയത്ത് കതക് പൊളിച്ച് മോഷണ ശ്രമം.ചാരുംമൂട് പേരൂര്‍കാരാഴ്മ എസ്എന്‍ ഭവനത്തില്‍ ലീലാമ്മയുടെ വീടാണ് ഇന്നലെ രാത്രി 9.30 ഓടെ കതക് കുത്തി  പൊളിച്ച് കവര്‍ച്ചാ ശ്രമം നടത്തിയത് കഴിഞ്ഞ ദിവസം ഇവര്‍ ഇല്ലാതിരുന്ന സമയം നോക്കിയാണ് മോഷണ ശ്രമം നടന്നത്. വീടിന്റെ പുറമേ നിന്നുള്ള രണ്ട് വാതിലുകളും പൊളിച്ച നിലയിലാണ്. ശബ്ദം കേട്ട് ലീലാമ്മയുടെ സഹോദരന്‍ ഓടി എത്തുമ്പോള്‍ കള്ളന്‍ ഓടി രക്ഷപ്പെട്ടു. കതക് പൊളിച്ചപ്പേഴേക്കും മോഷണശ്രമം പാളിയതിനാല്‍ വില പിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ല. റോഡരികിലെ വീട്ടില്‍ രാത്രി  9.30 ക്ക് നടന്ന മോഷണശ്രമം പ്രദേശവാസികളെ ആശങ്കയിലാക്കി ആയുധങ്ങളും, ബാഗും  പോലീസ് അടുത്ത പറമ്പില്‍ നിന്നും കണ്ടെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.