കെഎസ്ആര്‍ടിസി ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു

Friday 19 January 2018 8:36 pm IST
പെരുവന്താനം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. പെരുവന്താനം കരണിക്കാട് തിരുനെല്ലിയില്‍ വീട്ടില്‍ റ്റി.എസ്. പ്രമോദിനാണ് തലയ്ക്കടിയേറ്റത്. സംഭവത്തില്‍ പ്രതിയായ വെളിയംപറമ്പില്‍ സജി(40) ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പെരുവന്താനത്ത് നിന്ന് വീട്ടിലേയ്ക്ക് നടന്നുപോകുകയായിരുന്ന പ്രമോദിനെ രാവിലെ 11.30ഓടെ ഓട്ടോയിലെത്തിയ സജി തടഞ്ഞ് നിര്‍ത്തി തലയ്ക്കടിയ്ക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ മുന്‍വൈഗരാഗ്യമുള്ളതായി പോലീസ് അറിയിച്ചു. സജിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പെരുവന്താനം എസ്‌ഐ പ്രശാന്ത് പി.നായര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.