കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന; ജില്ലയ്ക്ക് ആശ്വാസം

Friday 2 February 2018 2:00 am IST

 

 

ആലപ്പുഴ: കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കിയ ബജറ്റ് ജില്ലയ്ക്ക് ആശ്വാസമായി. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റുകളില്‍ പോലും കാര്‍ഷിക മേഖലയ്ക്ക് മതിയായ പ്രാധാന്യം ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയ്ക്ക് പ്രഥമ സ്ഥാനം നല്‍കിയത്.

  കുട്ടനാട് അടക്കമുള്ള കാര്‍ഷിക മേഖലയില്‍ ഇത് ഗുണപ്രദമായ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നെല്‍ കാര്‍ഷിക മേഖല കൂടാതെ കരക്കൃഷി ചെയ്യുന്നവര്‍ക്കും ഏറെ ആനൂകൂല്യങ്ങളാണ് ബജറ്റിലുള്ളത്. വിളകള്‍ക്ക് അമ്പതുശതമാനം താങ്ങുവില ഉറപ്പാക്കുമെന്നത് കര്‍ഷകര്‍ക്ക് പ്രയോജനകരമാകും.

  കാര്‍ഷിക ക്ലസ്റ്റര്‍ വികസിപ്പിക്കും, കൂടുതല്‍ ഗ്രാമീണ ചന്തകള്‍ ആരംഭിക്കും. കാര്‍ഷിക വിപണികളുടെ വികസനത്തിനായി രണ്ടായിരം കോടി രൂപ നീക്കിവയ്ക്കും തുടങ്ങി ഒട്ടേറെ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. കാര്‍ഷിക വളര്‍ച്ചയ്ക്കായി ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിയാണ് പ്രഖ്യാപിച്ചത്.

  കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വിപുലീകരിച്ച് മത്സ്യ, മൃഗസംരക്ഷണ മേഖലകളിലെ കര്‍ഷകരെ ഉള്‍പ്പെടുത്തുന്നതും ജില്ലയ്ക്ക് നേട്ടമാകും. 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങുമെന്നാണ് ബജറ്റ് പ്രഖ്യാപനം.

  ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കുന്നതും വില ഉറപ്പാക്കുന്നതും സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഗുണകരമാകും. മത്സ്യ, കയര്‍, കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വു നല്‍കുന്ന ബജറ്റാണ് കേന്ദ്ര സര്‍ക്കാരിന്റേത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.