ഇറങ്ങുന്നതിന് മുന്‍പ് ബസ് വിട്ടു; മുന്‍ എസ്‌ഐയ്ക്ക് പരിക്ക്

Thursday 8 February 2018 2:00 am IST

 

 

ആലപ്പുഴ: ഇറങ്ങുന്നതിന് മുമ്പ് സ്വകാര്യ ബസ് വിട്ടതിനെ തുടര്‍ന്ന് വൃദ്ധന് റോഡില്‍ തെറിച്ച് വീണ് ഗുരുതര പരിക്ക്. മുന്‍ എസ്‌ഐ  തെക്കനാര്യാട് സുരാലയത്തില്‍ സുരേന്ദ്രന്‍ നായര്‍(76)ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12.30ഓടെ ആലപ്പുഴ ബീച്ച് റോഡില്‍ റബ്ബര്‍ ഫാക്ടറി ജങ്ഷനിലായിരുന്നു അപകടം. കോമളപുരത്ത് നിന്നും പെന്‍ഷന്‍ വാങ്ങാനായി ആലപ്പുഴ ട്രഷറിയിലേക്ക് പോയതായിരുന്നു. ഫിര്‍ദൗസ് എന്ന സ്വകാര്യ ബസ് കളക്‌ട്രേറ്റ് ജങ്ഷനില്‍ നിര്‍ത്താതെ റബ്ബര്‍ ഫാകടറി ജങ്ഷനിലാണ് നിര്‍ത്തിയത്. ബസ്സില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഡബിള്‍ ബെല്ലടിക്കുകയായിരുന്നു. റോഡിലേക്ക് വീണ സുരേന്ദ്രന്‍ നായരുടെ കാലുകള്‍ക്ക് പരിക്കേറ്റു. ബസ് ട്രാഫിക്ക് പോലീസ് കസ്റ്റഡിയിലെടുത്തു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.