മൈക്രോഫിനാന്‍സ് തട്ടിപ്പ്: പോലീസ്‌സ്റ്റേഷന്‍ മാര്‍ച്ച്12ന്

Tuesday 6 February 2018 2:00 am IST

 

ചെങ്ങന്നൂര്‍: എസ്എന്‍ഡിപി യോഗം ചെങ്ങന്നൂര്‍ യൂണിയന്റെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് 12ന് രാവിലെ 10ന് നടക്കും. മൈക്രോഫിനാന്‍സ് തട്ടിപ്പ് നടത്തിയവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. ആവശ്യം ഉന്നയിച്ച് യൂണിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. 2013 മുതല്‍ 16 വരെയുള്ള കാലയളവില്‍ മൈക്രോഫിനാന്‍സ് വായ്പയുടെ പേരില്‍ ആറ് കോടിരൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. യൂണിയന്റെ മുന്‍ ഭാരവാഹികളുടെയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജരുടേയും പേരിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. യൂണിയനിലെ 56 മൈക്രോസംഘങ്ങള്‍ ജില്ലാ പോലീസ് മേധാവിയ്ക്കടക്കം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും യാതൊന്നും നടന്നിട്ടില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.