തീരദേശത്തെ ഹോംസ്റ്റേകള്‍ പോലീസ് കണക്കെടുക്കുന്നു

Wednesday 7 February 2018 2:00 am IST

 

ആലപ്പുഴ: കായംകുളം മുതല്‍ അരൂര്‍ വരെയുള്ള തീരപ്രദേശത്തെ ഹോംസ്റ്റേകളുടെ പട്ടിക തയ്യാറാക്കാന്‍ പൊലീസ് വകുപ്പ് ശ്രമം തുടങ്ങി. തീരദേശം വഴിയുള്ള ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന്റെ ഭാഗമായാണ് ഹോംസ്റ്റേ പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസം മാരാരിക്കുളത്ത് നടത്തിയ മോക്ഡ്രില്ലിന്റെ അവലോകനയോഗത്തിലാണ് പൊലീസ് വകുപ്പ് ഈക്കാര്യം വ്യക്തമാക്കിയത്.

  നിലവില്‍ ജില്ലയുടെ തീരദേശത്ത് നിരവധി ഹോംസ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നണ്ടെങ്കിലും കണക്കുകള്‍ കൃത്യമല്ല. പഞ്ചായത്ത്, ഭക്ഷ്യസുരക്ഷ, ടൂറിസം വകുപ്പുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. മോക്ഡ്രില്‍ പരിശോധിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി ഹോംസ്റ്റേകളിലെ അന്തേവാസികളുടെ കണക്ക് ശേഖരിക്കാതിരുന്നത് ന്യൂനതയായി ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹോംസ്റ്റേകളുടെ  കണക്കെടുപ്പ് നടത്തുന്നത്.

  മൂന്ന് വകുപ്പുകളുടെയും അനുമതി ഉള്ളവര്‍, ഏതെങ്കിലും ഒരു വകുപ്പിന്റെ ലൈസന്‍സ് ഉള്ളവര്‍, വീടുകള്‍ വാടകയ്ക്ക് എടുത്ത് ഹോംസ്റ്റേകള്‍ നടത്തുന്നവര്‍ തുടങ്ങി വിവിധ തരത്തിലാണ് നിലവില്‍ ഹോംസ്‌റ്റേകളുടെ വര്‍ഗ്ഗീകരണം. ദുരന്തമുണ്ടയാല്‍ വിവരശേഖരണത്തിന് ഇവയുടെ ഏകോപനവും ക്രോഡീകരണവും അനിവാര്യമാണ്. ഈ മൂന്നു വകുപ്പുകളുടെയും റവന്യൂ വകുപ്പിന്റെയും സഹകരണത്തോടയാകും കണക്കെടുപ്പ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.