ലേലം വൈകുന്നു; സര്‍ക്കാരിന് വന്‍ നഷ്ടം

Thursday 15 February 2018 2:00 am IST

 

വണ്ടാനം: സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് കോഫീ സ്റ്റാളുകളുടെ ലേല നടപടികള്‍ വൈകിക്കുന്നു. സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം. 

  ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കോഫീ സ്റ്റാളുകളുടെ ലേല നടപടിയാണ് നിയമകുരുക്കില്‍പ്പെട്ട് തടസപ്പെട്ടത്. ഒരു മില്‍മ ബൂത്ത് ഉള്‍പ്പെടെ 5 സ്റ്റാളുകളാണ് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2016ല്‍ സാമൂഹ്യനീതി വകുപ്പ് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളുകള്‍ വര്‍ഷാവര്‍ഷം ലേലം ചെയ്യണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 

  ഇതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തിലെ ഒരു കോഫിസ്റ്റാളും ഭിന്നശേഷിക്കാര്‍ക്കായുള്ള മറ്റ് മൂന്ന്  സ്റ്റാളും മില്‍മ ബൂത്തും ലേലം ചെയ്യാന്‍ ആശുപത്രി വികസന സമിതി തീരുമാനമെടുത്തെങ്കിലും ഇതിനെതിരെ കോഫീ സ്റ്റാള്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 7 ന് പരിഗണിച്ച ഹര്‍ജി ഹൈക്കോടതി പിന്നീട് ഇതുവരെ പരിഗണിച്ചിട്ടില്ല. 

  ഈ സാഹചര്യത്തില്‍ കോഫീ സ്റ്റാളുകളുടെ ലേലം നടത്താന്‍ ജില്ലാ കളക്ടര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.