പെരുമ്പളത്തും കറുത്ത സ്റ്റിക്കര്‍

Thursday 15 February 2018 2:00 am IST

 

പെരുമ്പളം: പെരുമ്പളത്ത് ഭീതിപരത്തി കറുത്ത സ്റ്റിക്കര്‍. പഞ്ചായത്ത് 11, 12 വാര്‍ഡിലെ വീടുകളിലെ ജനാലകളിലും വാതിലുകളിലുമാണ് സ്റ്റിക്കര്‍ പതിച്ചത്. നാട്ടുകാരെ ഭയപ്പെടുത്താനുള്ള നീക്കമാണിതെന്നും പ്രദേശവാസികളില്‍ ചിലരാകാം സ്റ്റിക്കര്‍ പതിച്ചതിന് പിന്നിലെന്നും വെള്ളത്താല്‍ ചുറ്റപ്പെട്ട് ദ്വീപില്‍ പുറത്ത് നിന്ന് ആള്‍ക്കാര്‍ വരാന്‍ സാദ്ധ്യത കുറവായതിനാലാണ് ഇത്തരത്തിലുള്ള നിഗമനത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു. പൂച്ചാക്കല്‍ പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.