വയോജന നയം നടപ്പാക്കണം

Thursday 15 February 2018 2:00 am IST

 

കുട്ടനാട്: സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി സീനിയര്‍ സിറ്റിസണ്‍ കണ്‍വീനര്‍ കെ.രാമന്‍പിള്ള ആവശ്യപ്പെട്ടു.

 വയോജനങ്ങള്‍ക്കായി ത്രിതല പഞ്ചായത്തുകളില്‍ അനുവദിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഭരണാധികാരികള്‍ അലംഭാവം കാട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി ജെപി സീനിയര്‍ സിറ്റിസണ്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ബിജെപി മണ്ഡലം പ്രസിഡന്റ ഡി. പ്രസന്നകുമാര്‍ അദ്ധ്യക്ഷനായി. 

 കെ. ജയകുമാര്‍, യു. കെ. സോമന്‍, മണിക്കുട്ടന്‍ ചേലേക്കാട്, എം. ആര്‍. സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി സീനിയര്‍ സിറ്റിസണ്‍ കുട്ടനാട് മണ്ഡലം കണ്‍വീനറായി പി.ജി. മേനോനെയും സഹ കണ്‍വീനറായി ടി.വി. രാജുവിനേയും തെരെഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.