നവസൃഷ്ടി കൂട്ടായ്മയില്‍ നൂറുശതമാനം വിജയം

Saturday 17 February 2018 2:00 am IST

 

മുഹമ്മ: നവസൃഷ്ടി കൂട്ടായ്മയില്‍ നന്മമരം പൂത്തു; ലഹരി വിമോചന ക്ലാസില്‍ നിന്നും നൂറുശതമാനം വിജയം നേടി 33 കുട്ടികള്‍. എസ്എല്‍ പുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവസൃഷ്ടി സ്വയം സഹായ സംഘമാണ് അനൗദ്യോഗിക സ്‌കൂള്‍ നടത്തി കുട്ടികളെ ബോധവല്‍ക്കരിച്ചത്.  

  വ്യക്തിത്വ വികസനത്തിലൂടെ മാതൃകാ പൗരന്മാരെ സൃഷ്ടിക്കുകയാണ് സൗജന്യമായി നടത്തുന്ന ക്ലാസിന്റെ  ലക്ഷ്യം. ലഹരി വിഷയം കൂടാതെ ഈശ്വര ചിന്ത,മൂല്യബോധം, പരിസ്ഥിതി, ആരോഗ്യം, യോഗ, കൃഷി തുടങ്ങിയ മൂല്യാധിഷ്ഠിത വിഷയങ്ങളാണ് സിലബസായി തെരഞ്ഞെടുത്തത്.  

  ഒരു വര്‍ഷം നീണ്ടു നിന്ന ക്ലാസില്‍ 65 പേരാണ് പഠനത്തിനായി ചേര്‍ന്നത്. പിന്നീട് അത് 48 ആയി ചുരുങ്ങി. പഠനം പൂര്‍ത്തീകരിച്ച ശേഷം നടത്തിയ പരീക്ഷയില്‍ 33 കുട്ടികള്‍ 100 ശതമാനം മാര്‍ക്കും വാങ്ങി. ബാക്കിയുള്ളവര്‍ അറുപതിലധികം മാര്‍ക്കും കരസ്ഥമാക്കാനായി. 

  ഇരുപതു നിര്‍മ്മാണ തൊഴിലാളികള്‍ ചേര്‍ന്ന് 2007ല്‍ രൂപീകരിച്ച സംഘടനയാണ് നവസൃഷ്ടി സ്വയം സഹായ സംഘം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.