നാടിനെ ദുഃഖത്തിലാഴ്ത്തി ഉണ്ണിമായയുടെ വിയോഗം

Tuesday 13 February 2018 2:00 am IST

 

അമ്പലപ്പുഴ: ഉണ്ണിമായയുടെ വിയോഗം അമ്പലപ്പുഴ നിവാസികളെ ദുഃഖത്തിലാഴ്ത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവല്‍ ഉദയന്‍- സുമ ദമ്പതികളുടെ മകള്‍ ഉണ്ണിമായ (പൊന്നു- 18) പായല്‍ കുളങ്ങരയില്‍ കാറിടിച്ചാണ് മരിച്ചത്. പായല്‍കുളങ്ങര ജങ്ഷനില്‍ നിന്ന് റോഡുമുറിച്ചുകടക്കാന്‍ നില്‍ക്കവേ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും വെളുപ്പിന് മരിച്ചു. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ എഞ്ചിനീയറിങ് കോച്ചിങിനു പോയി മടങ്ങവെ ആയിരുന്നു അപകടം. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ആയിരങ്ങളാണ് അവസാനമായി കുട്ടിയെ കാണാനെത്തിയത്. സഹപാഠികളുടെയും ബന്ധുക്കളുടെയും കൂട്ടനിലവിളി ഏവരെയും ദുഃഖത്തിലാഴ്ത്തി. പഠനത്തില്‍ മിടുക്കിയായിരുന്ന പൊന്നു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.