പുഞ്ചക്കൊയ്ത്ത് കൊയ്ത്തു മെതി യന്ത്ര വാടകയില്‍ തീരുമാനമായി

Tuesday 20 February 2018 2:00 am IST

 

ആലപ്പുഴ: കൊയ്ത്തും, നെല്ലുസംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അതത് പഞ്ചായത്തുതല അവലോകനസമതികള്‍ ഇടപെട്ട് പരിഹരിക്കണമെന്നും ചുമട്ടുകൂലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ലേബര്‍ ആഫീസര്‍ കൂടാതെ ഐആര്‍സി  അംഗങ്ങളുടെ ഇടപെടലുകളില്‍ കൂടി പരിഹരിക്കുതിനും ശ്രമിക്കണമെന്ന് ജില്ല കളക്ടര്‍ ടി.വി. അനുപമ നിര്‍ദേശിച്ചു. പുഞ്ചക്കൊയ്ത്തുമായി ബന്ധപ്പെട്ട മുന്നൊരുക്ക യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. 

 ഫെബ്രുവരി  അവസാന ദ്വൈവാരത്തില്‍ 565 ഹെക്ടറും, മാര്‍ച്ച് ആദ്യ ദ്വൈവാരത്തില്‍ 5480 ഹെക്ടറും, മാര്‍ച്ച് രണ്ടാം ദ്വൈവാരത്തില്‍ 7363 ഹെക്ടറും,  ഏപ്രില്‍ ആദ്യ ദ്വൈവാരത്തില്‍ 4728 ഹെക്ടറും, ഏപ്രില്‍ രണ്ടാം ദ്വൈവാരത്തില്‍ 3915 ഹെക്ടറും സ്ഥലത്ത് വിളവെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷ.  

 ഈ വര്‍ഷത്തെ കൊയ്ത്തുമെതി യന്ത്ര വാടക-കായല്‍ നിലങ്ങളില്‍ മണിക്കൂറിന് പരമാവധി 1800 രൂപയും മറ്റ് പ്രദേശങ്ങളില്‍ പരമാവധി 1650 രൂപയും ആയി തീരുമാനിച്ചു.  പാടശേഖര സമതികള്‍ വിലപേശി ഈ തുകയ്ക്ക് താഴെയുള്ള നിരക്കില്‍ കൊയ്ത്ത് നടത്താന്‍ ശ്രമിക്കണമെന്ന് നിര്‍ദേശമുണ്ട്. കെഎഐസിഒയുടെ നിയന്ത്രണത്തിലുള്ള യന്ത്രങ്ങള്‍ക്ക് ഇന്ധനച്ചിലവിന് പുറമെ മണിക്കൂറിന് 800 രൂപയായും നിശ്ചയിച്ചു.  ചുമട്ടുകൂലി  കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്ക് ഈടാക്കുന്നതിനും തീരുമാനിച്ചു. 

  മാര്‍ച്ച് ആദ്യവാരത്തോടെ 30 യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് കെഎഐസിഒ അറിയിച്ചു.കൊയ്ത്ത് മെതി യന്ത്രങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് കെഎഐസിഒയുടെ എന്‍ജിനീയറെ നേരിട്ട് ബന്ധപ്പെടാം.  (ഫോണ്‍ : 7558880483 -0477-2270942 )

  രണ്ടാം കൃഷിക്കായി 13321 ഹെക്ടറും പുഞ്ചകൃഷിക്കായി 23475 ഹെക്ടര്‍ സ്ഥലത്തും ഇതുവരെ കൃഷി ഇറക്കിക്കഴിഞ്ഞു. ഇതിനാവശ്യമായ മുഴുവന്‍ വിത്തും സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എസ്ഡിഎ ആണ്  വിതരണം നടത്തിയത് ഉമ എ ഇനം ആണ് കൂടുതല്‍ കൃഷി ചെയ്തിുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.