മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റില്‍ ദമ്പതികള്‍ കുടുങ്ങി

Tuesday 20 February 2018 2:00 am IST

 

ആലപ്പുഴ: മിനി സിവില്‍ സ്റ്റേഷനില്‍ വീണ്ടും ലിഫ്റ്റില്‍ ആള്‍ കുടുങ്ങി. ഇന്നലെ വൈകിട്ട് 3.30നായിരുന്നു സംഭവം. മൂന്നാം നിലയില്‍ ജേക്കബ് (66), ഭാര്യ ഉഷ (60) എന്നിവരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. വിവരം അറിഞ്ഞ് അഗ്നിശമന സേന എത്തിയപ്പോള്‍ ലിഫ്റ്റിന്റെ അല്പം തുറന്ന ഭാഗത്ത് ഒരു വടി കയറ്റി പുറത്തേക് രക്ഷപ്പെടുത്തുവാന്‍ ആളുകള്‍ ശ്രമിക്കുക യായിരുന്നു. ലിഫ്റ്റ് കീ ഉപയോഗിച്ചാണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.  ലിഫ്റ്റിന്റെ പ്രവര്‍ത്തനം വൈദ്യുതി മുടങ്ങി തടസ്സപ്പെട്ടാല്‍ വന്നാല്‍ ബാറ്ററി, ഇന്‍വര്‍ട്ടര്‍ തുടങ്ങിയവയുടെ സമാന്തര സംവിധാനം ഉണ്ടാകേണ്ടതാണ്. ഇവിടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ധാരാളം തവണ ആളുകള്‍ ലിഫ്റ്റില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് ലീഡിങ്ങ് ഫയര്‍മാന്‍ എച്ച്.സതീശന്‍, അല്‍-അമീന്‍ എന്നിവരും ഫയര്‍മാന്‍മാരായ പി.എസ്. ശ്യാംദാസ്,കെ. ആര്‍.  മനോജ്, മുകേഷ്, പി.എസ്സ്.സാബു, സനീഷ് കുമാര്‍, ഉല്ലാസ്, വിനീഷ്, പ്രശാന്ത്  എന്നിവരും നേത്രത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.