ലഹരി മരുന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ എക്‌സൈസ് പരിശോധന

Thursday 8 February 2018 2:00 am IST

 

ആലപ്പുഴ: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ്,  ജില്ല ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ നഗത്തിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തി. 

  മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും വ്യാജ മരുന്ന് കുറിപ്പടികള്‍ ഉപയോഗിച്ച്  മാരകരോഗങ്ങള്‍ക്കുള്ള ഗുളികകളും, ചുമയ്ക്കുള്ള മരുന്നുകളും ലഹരിയ്ക്കായി കുട്ടികളൂം യുവാക്കളും വാങ്ങുന്നു എന്നും,  ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള സ്റ്റേഷനറി കടകളിലൂടെ, ലഹരി കലര്‍ന്ന മിഠായികളും വില്‍ക്കുന്നു എന്ന രക്ഷിതാക്കളുടെയും അദ്ധ്യാപകരുടേയും പരാതിയെ  തുടര്‍ന്നാണ് പരിശോധന നടത്തിയത്.  

  സ്വന്തമായി ഡോക്ടറുടെ കുറിപ്പടിയുണ്ടാക്കി ലഹരി ഗുളികകള്‍ വാങ്ങി വില്‍ക്കുന്ന രണ്ടുപേരെ കഴിഞ്ഞ ദിവസം ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ മെഡിക്കള്‍ സ്റ്റോറുകളിലും വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള കടകളിലും, ഡ്രഗ് ഇന്‍സ്‌പെക്ടറുമാരും, ഫുഡ് ആന്റ് സേഫ്ടി അധികൃതരുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുന്നതാണെന്നും ആലപ്പുഴ ഡെപ്യ്യൂട്ടി എക്‌സൈസ്  കമ്മീഷണര്‍ എന്‍.എസ്. സലിംകുമാര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.