ആനയുടെ അക്രമം; പാപ്പാന്റെ കൈ തുന്നിച്ചേര്‍ക്കാനായില്ല

Tuesday 6 February 2018 2:00 am IST

 

ചേര്‍ത്തല: പാപ്പാന്റെ കൈ ആന പിഴുതെടുത്ത സംഭവത്തില്‍ ഭീതിയൊഴിയാതെ നാട്. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കൂറ്റുവേലി അഞ്ജനാ നിവാസില്‍ പ്രതാപന്റെ (48) കൈ ആണ് ആനയുടെ ആക്രമണത്തില്‍ അറ്റുപോയത്. 

  ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തീറ്റകൊടുക്കുന്നതിനിടെ പ്രതാപനെ തുമ്പിക്കൈ കൊണ്ട് ചുറ്റിയെടുത്ത ശേഷം വലതു കൈ പിഴുതെടുക്കുകയായിരുന്നു. മുട്ടിന് മുകളില്‍ അറ്റ കൈ നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച പ്രതാപനെ പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

  ശസ്ത്രക്രിയയില്‍ കൈതുന്നി ചേര്‍ക്കാന്‍ കഴിഞ്ഞില്ല. പോലീസിന്റെയും പ്രദേശവാസികളുടേയും ഏറെ നേരത്തെ ശ്രമഫലമായാണ് ആനയുടെ സമീപം അറ്റുകിടന്ന കൈ എടുക്കാനായത്. തുടര്‍ന്ന് കൈ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.