ഗൗരിനേഘയുടെ മരണം ആക്ഷന്‍ കൗണ്‍സില്‍ കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തി

Thursday 22 February 2018 2:45 am IST

കൊല്ലം: ജസ്റ്റിസ് ഫോര്‍ ഗൗരി നേഘ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന ട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗൗരിയുടെ കുടുംബം നടത്തുന്ന നീതിക്ക് വേണ്ടിയുള്ള പോരാട്ടം പൊതു സമൂഹം ഏറ്റെടുത്തുവെന്ന് എം.എസ്. ശ്യാംകുമാര്‍ പറഞ്ഞു. 

ഒരു പെണ്‍കുട്ടിയുടെ മരണം കേക്ക് മുറിച്ച് ആഘോഷമാക്കിയവര്‍ക്കെങ്ങനെ കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയും. നീതിപൂര്‍വ്വമായ നടപടി ഉണ്ടാകണമെങ്കില്‍ കേസന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ശ്യാംകുമാര്‍ പറഞ്ഞു.

തന്റെ പോരാട്ടം ഗൗരിക്ക് വേണ്ടി മാത്രമല്ല വരും തലമുറയുടെ സംരക്ഷണത്തിനും കൂടിയാണെന്ന് ഗൗരിയുടെ പിതാവ് പ്രസന്ന കുമാര്‍ പറഞ്ഞു. എറെ പ്രതീക്ഷയോടെ സ്‌കൂളിലേക്ക് പോയ മകള്‍ മൃതശരീരമായി പുറത്ത് വന്ന ഗതികേട് ഇനിയൊരു മാതാപിതാക്കള്‍ക്കും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വിഷ്ണു വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി.എസ്. ജിതിന്‍ ദേവ്, എബിവിപി സംസ്ഥാന വക്താവ് മനു പ്രസാദ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി സനില്‍, വിഷ്ണു സുനില്‍ പന്തളം, കൗണ്‍സില്‍ രക്ഷാധികാരി ഇഞ്ചക്കല്‍ ബഷീര്‍, ജനതാദള്‍ (എസ്) സിറ്റി സെക്രട്ടറി മംഗലത്ത് നാഷാദ്, ഗുരുദേവ സാജന്‍, മുണ്ടക്കല്‍ ബാലന്‍, നൗഷാദ് പള്ളിമുക്ക് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.