കോടിയേരിയുടെ മക്കളുടെ പേരില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നത് 28 കമ്പനികള്‍

Friday 23 February 2018 2:34 pm IST

ത്യശൂര്‍: സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ബിസിനസ് വിവരങ്ങള്‍ പുറത്ത് വിട്ട് ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് ബിനീഷിന്റെയും ബിനോയുടെയും ബിസിനസ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

ബിനീഷ് കോടിയേരിയുടേയും ബിനോയ് കോടിയേരിയുടേയും പേരില്‍ തിരുവനന്തപുരം ശാസ്തമംഗലത്ത് ആറോളം കമ്പനികളാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. ഇരുവര്‍ക്കും പങ്കാളിത്തമുള്ള 28 കമ്പനികള്‍ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ചിലത് നേരിട്ട് നടത്തുന്നതും മറ്റ് ചിലതില്‍ പങ്കാളിത്തവുമാണ് ഉള്ളത്.

കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രി ആയിരുന്ന കാലത്താണ് ഇതില്‍ മിക്ക കമ്പനികളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറും. 28 കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വെറും ഒരു ബോര്‍ഡ് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.