കോണ്‍ഗ്രസിനും സിപിഎമ്മിനും പൊതു സ്ഥാനാര്‍ഥി

Friday 25 May 2018 8:32 am IST
കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്ന് പ്രവത് ചൗധരിയെ മത്സരിപ്പിക്കുകയാണ്.

കൊല്‍ക്കത്ത: കോണ്‍ഗ്രസിനും സിപിഎമ്മിനും പൊതു സ്ഥാനാര്‍ഥി. ചെങ്ങന്നൂരിനൊപ്പം തെരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിലെ മഹേഷ്ടാല മണ്ഡലത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും സംയുക്ത സ്ഥാനാര്‍ഥി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ കസ്തൂരി ദാസിന്റെ മരണമാണ് ഇവിടെ ഒഴിവുണ്ടാക്കിയത്. ഭാര്യ ദുലാല്‍ ചന്ദ്രദാസിനെ അവര്‍ സ്ഥാനാര്‍ഥിയാക്കി. ബിജെപി സുജിത് കുമാര്‍ ഘോഷിനെ മത്സരിപ്പിക്കുന്നു. കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്ന് പ്രവത് ചൗധരിയെ മത്സരിപ്പിക്കുകയാണ്. 

കോണ്‍ഗ്രസ്-സിപിഎം തെരഞ്ഞെടുപ്പ് സഖ്യമെന്ന രാഷ്ട്രീയ നയം പാര്‍ട്ടി കോണ്‍ഗ്രസ് തള്ളിയെന്നു പ്രചരിപ്പിക്കുന്നെങ്കിലും ഇരു പാര്‍ട്ടികളും എല്ലാ തരത്തിലും ഒന്നിച്ചാണ് കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതെന്ന് കൂടുതല്‍ വെളിപ്പെടുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:CPM CONG common candidate-WB-Bengal-Maheshtala bypoll-TMC