ചങ്ങനാശേരിയില്‍ ക്ഷേത്രമതിലില്‍ ഇസ്ലാമിന്റെ പേരില്‍ ചുവരെഴുത്ത്

Sunday 15 April 2018 12:24 pm IST
"undefined"

ചങ്ങനാശേരി: പെരുന്ന പുഴവാത് വൈകുണ്‌ഠേശ്വരം സന്താനഗോപാലമൂര്‍ത്തിക്ഷേത്രത്തിന്റെ മുഖ്യകവാടത്തില്‍ ഇസ്ലാമിന്റെ പേരില്‍ ചുവരെഴുത്ത്. ചുവന്ന സ്‌പ്രേ പെയിന്റുകൊണ്ട് ജസ്റ്റീസ് ഫോര്‍ ആസിഫ എന്നും ഇസ്ലാം എന്നുമാണ് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത്. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രശസ്ത ക്ഷേത്രമാണിത്. 

കാലത്ത് വിഷുക്കണി ദര്‍ശനത്തിനെത്തിയ ഭക്തരും ക്ഷേത്ര ഭാരവാഹികളുമാണ് ആദ്യം കണ്ടത്. ശനിയാഴ്ച പൂജകഴിഞ്ഞ ക്ഷേത്രം അടച്ചപ്പോള്‍ എഴുത്തുണ്ടായിരുന്നില്ല. അതിനു ശേഷമാണ് ചുവരെഴുത്തുണ്ടായത്.

ക്ഷേത്ര ഭരണസമിതി സെക്രട്ടറി മഹേഷ്‌കുമാറും ക്ഷേത്രസംരക്ഷണ സമിതി ശാഖാ അദ്ധ്യക്ഷന്‍ എ.എന്‍. രാജപ്പന്‍പിള്ളയും പോലീസില്‍ വെവ്വേറെ പരാതിപ്പെട്ടു. ചങ്ങനാശേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. വിനോദിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി പരിശോധിച്ചു.

ശനിയാഴ്ച, ക്ഷേത്രത്തില്‍ പുതിയ സ്‌റ്റേജ്, പാചകപ്പുര േഓഫീസ് എന്നിവയുടെ ഉദ്ഘാടനമായിരുന്നു. സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എം. ഗോപിനാഥ്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് പി.ആര്‍. സജീവ് തുടങ്ങിയവര്‍ പങ്കെടുത്ത പൊതു പരിപാടിയുണ്ടായിരുന്നു. 

പ്രദേശത്ത് സംഘപരിവാര്‍ സ്ഥാപിക്കുന്ന പതാകകളും ബോര്‍ഡും നശിപ്പിക്കുക പതിവാണ്. കഴിഞ്ഞ ദിവസവും സംഭവങ്ങള്‍ ഉണ്ടായി. ശനിയാഴ്ച രാത്രിയും ക്ഷേത്രം ജങ്ഷനിലെ സമിതിയുടെ കൊടികള്‍ നശിപ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.