പള്ളിപ്പെരുനാളിന് വെടിക്കെട്ടപകടം; ഒരാള്‍ മരിച്ചു

Sunday 15 April 2018 10:03 pm IST
"undefined"

അങ്കമാലി: കറുകുറ്റിക്കു സമീപം മാമ്പ്ര അസഅീസി നഗര്‍ കപ്പേളയിലെ പള്ളിപ്പെരുന്നാളിനിടെ വെട്ടിക്കെട്ടപകടം. കറുകറ്റി മുല്ലപ്പറമ്പന്‍ സാജുവിന്റെ മകന്‍ സൈമണ്‍ (20) മരിച്ചു. നാലുപേര്‍ക്ക് പൊള്ളലേറ്റു. 

 

പൊള്ളലേറ്റ മെല്‍ജോ പൗലോസ്, സ്‌റ്റെഫിന്‍ ജോസ്, എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലും ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവ എന്നിവരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

വെടിക്കെട്ടിനിടെ പടക്ക സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടരുകയായിരുന്നു. രണ്ടുദിവസത്തെ പെരുന്നാളിന്റെ സമാപനത്തിനായിരുന്നു വെടിക്കെട്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.